മണിപ്പൂരിൽ തെങ്നോപാൽ ജില്ലയിൽ തിങ്കളാഴ്ച ഉണ്ടായ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വാർത്താ ഏജൻസി പിടിഐ ഉദ്ദരിച്ചാണ് ഇത. സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായത്.
സുരക്ഷാസേന സ്ഥലത്തെത്തിയപ്പോൾ 13 മൃതദേഹങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മൃതദേഹങ്ങൾക്കരികിൽ ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെട്ടവർ ലെയ്തു ഗ്രാമത്തിൽ നിന്നുള്ളവരല്ല.
മരണപ്പെട്ടവരുടെ വിവരങ്ങൾ പോലീസോ സേനയൊ സ്ഥിരീകരിച്ചിട്ടില്ല. മെയ് മൂന്നുമുതൽ മണിപ്പൂരിൽ മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 200 അധികം പേർ കൊല്ലപ്പെടുകയും 50000-ഓളം പേർ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. വിഭാഗീയ രാഷ്ട്രീയത്തിന് പിന്നാലെയാണ് സമാധാനത്തിലേക്ക് വന്ന സംസ്ഥാനം കുരുതിക്കളമായത്.


