വളയത്ത് സ്കൂളിൽ ഭക്ഷ്യമേളയ്ക്കിടെ 12 വിദ്യാര്‍ഥികള്‍ക്ക് വിഷബാധയേറ്റു. വളയം പൂവ്വംവയല്‍ എല്‍.പി. സ്‌കൂള്‍ വിദ്യാഥികൾക്കാണ് വിഷബാധയേറ്റത്. ചര്‍ദ്ദിയും തലകറക്കവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഉച്ചയോടെ വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച സ്‌കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടത്. സ്‌കൂള്‍ ബസിന്‍റെ ഡ്രൈവര്‍ക്കും വിഷബാധ മൂലം അസ്വസ്ഥതയുണ്ടായി. പല വീടുകളില്‍ നിന്നായി കൊണ്ടുവന്നാണ് സ്‌കൂളില്‍ ഭക്ഷ്യമേള നടത്തിയത്. ആരോഗ്യ വകുപ്പ് എത്തി പരിശോധന തുടങ്ങി