കോണ്‍ഗ്രസ് ആര്‍പ്പൂക്കര പതിനാറാം വാര്‍ഡ് 84-ാം ബൂത്ത് പ്രസിഡന്റ് സുനു മരങ്ങാടിന്റെ അദ്ധ്യക്ഷതയില്‍ ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും പിണഞ്ചിക്കുഴി കവലയില്‍ നടത്തി. അച്ചന്‍കുഞ്ഞ് ചേക്കേന്തയില്‍, അവറാച്ചന്‍, ബീന വിജയൻ, ശ്രീനാഥ് രഘു, സുദീപ് ദാസ്, സൗമ്യ അനിൽ തുടങ്ങി കോണ്‍ഗ്രസിന്റെയും പോഷകസംഘടനകളുടെയും നേതാക്കള്‍ പങ്കെടുത്തു.
ഗാന്ധിയന്‍ ആശയങ്ങളും കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധത്തെപ്പറ്റി പുതുതലമുറയെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസ്സിന്റെ സംഘടനാചുമതലയുടെ ഭാഗമാക്കണമെന്നും ചടങ്ങില്‍ അഭിപ്രായം ഉണ്ടായി.



