ഇസ്രയേല്‍ സൈന്യം നല്‍കിയ 24 മണിക്കൂര്‍ അന്ത്യശാസനത്തിന് പിന്നാലെ ഗാസ മുനമ്പില്‍നിന്ന് പാലസ്തീന്‍കാരുടെ കൂട്ട പലായനത്തിൻ്റെ ദാരുണ ദൃശ്യം. സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്ന ചിത്രങ്ങളിൽ ഒരു ദേശത്തെ ജനങ്ങൾ കയ്യിൽ ഒതുങ്ങുന്നവയുമായി ജീവനു വേണ്ടി പലായനം ചെയ്യുന്ന ദൃശ്യങ്ങളാണ്.
കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായി ഇസ്രയേല്‍ ഗാസനിവാസികള്‍ക്ക് ഒഴിഞ്ഞു പോവാൻ അന്ത്യ ശാസനം നൽകിയിരുന്നു. എന്നാൽ ഹമാസ് ഇവരോട് മാറി പോകരുത് എന്നു ആവശ്യപ്പെട്ടു. ഇതിനിടയിൽ പെട്ടുപോയ മനുഷ്യർ ജീവനുമായി പലായനം ചെയ്യുകയാണ്.
ഇസ്രയേലിന്റെ മുന്നറിയിപ്പിന് പിന്നാലെ കാറുകളില്‍ വസ്ത്രങ്ങളും കിടക്കകളും ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി വീടുപേക്ഷിച്ച് പോകുന്ന പാലസ്തീന്‍കാരുടെ നിര പ്രത്യക്ഷപ്പെട്ടു. ഇത് വടക്കന്‍ ഗാസയില്‍നിന്നുള്ള ദൃശ്യങ്ങളാണ്.
കാറുകളിലും മോട്ടോര്‍ ബൈക്കുകളിലും ട്രക്കുകളിലും കാല്‍നടയായുമാണ് ഗാസയുടെ വടക്കന്‍ ഗാസയില്‍ താമസിക്കുന്നവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറുന്നത്. അതേസമയം, പാലസ്തീന്‍കാര്‍ ഇസ്രയേലിന്റെ ഒഴിഞ്ഞുപോകാനുള്ള ഉത്തരവിനെ തള്ളിക്കളഞ്ഞുവെന്നാണ് ഹമാസ് അവകാശപ്പെടുന്നത്.
ഹമാസിന് തിരിച്ചടി നല്‍കാന്‍ ഈ മേഖല ആക്രമിക്കാൻ മൂന്നുലക്ഷം കരുതല്‍സേനാംഗങ്ങളെയും ടാങ്കുകളുമാണ് ഇസ്രയേല്‍ സജ്ജമാക്കിയിരിക്കുന്നത്. ഗാസയിലെ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ നിരവധി പേര്‍ ഗാസയില്‍ നിന്ന് പലായനം ചെയ്യാന്‍ ആരംഭിച്ചിരുന്നു. ആരോപിച്ചിരുന്നു.
യുദ്ധ മുറിയിലെ ഭീഷണിയിൽ ഐക്യ രാഷ്ട്ര സഭാ സുരക്ഷാ കേന്ദ്രങ്ങളും

യുഎൻ അടിയന്തര അഭയകേന്ദ്രങ്ങളിൽ ഉള്ളവരെ ഉൾപ്പെടെ മാറ്റിപ്പാർപ്പിക്കാനാണ് അന്ത്യശാസനം മുഴക്കിയത്. തെക്കൻ മേഖലയിലേക്ക് മാറാനാണ് ആവശ്യപ്പെട്ടത്. എന്നാൽ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളവർ ഉൾപ്പെടെ 10 ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കുക അസാധ്യമെന്ന് ഐക്യരാഷ്‌ട്ര സംഘടന അറിയിച്ചു. ഗാസയിൽ ആപത്‌കരമായ സാഹചര്യമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
ഭക്ഷണം, വെള്ളം, വൈദ്യുതി, അത്യാവശ്യ സാധനങ്ങൾ എന്നിവ തീർന്നുപോകുന്നതിന്റെ വക്കിലാണെന്ന് ഐക്യരാഷ്‌ട്ര സംഘടന വക്താവ് വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു. 50,000 ഗർഭിണികൾക്ക് നിലവിൽ അവശ്യ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നില്ല. ഇവരിൽ 5,500 സ്ത്രീകളുടെ പ്രസവം അടുത്തിരിക്കുകയാണ്. അടിയന്തര അഭയ കേന്ദ്രങ്ങളിലും ജലപ്രതിസന്ധി വഷളാകുകയാണ്.
ആശുപത്രികൾ പോലും ആക്രമിക്കപ്പടുമ്പോൾ
ഗാസയിലെ ആശുപത്രികൾ തകർച്ചയുടെ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ആശുപത്രികളിൽ ഏതാനും മണിക്കൂറുകൾ മാത്രമേ വൈദ്യുതി ലഭിക്കൂ. ഇത് അത്യാവശ്യ ചികിത്സയ്ക്കു മാത്രമാണ് ഉപയോഗിക്കുന്നത്. മരണസംഖ്യ ഉയരുന്നതോടൊപ്പം, പരിക്കേറ്റവരെ കൊണ്ട് ആശുപത്രികളും നിറഞ്ഞു. മരുന്നു ഉൾപ്പെടെയുള്ള അടിയന്തര വസ്തുക്കളുടെ ക്ഷാമവും ആശുപത്രികളുടെ പ്രവർത്തനം നിലയ്ക്കുന്നതിന് വഴിവയ്ക്കും.
34 ആരോഗ്യ കേന്ദ്രങ്ങള്‍ ഗാസയില്‍ ആക്രമിക്കപ്പെട്ടു. 11 ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ജലവിതരണ സംവിധാനങ്ങളാകെ തകരാറിലാണ്. 423,000 ത്തിലധികം ആളുകൾ ഇതിനകം പ്രദേശത്തു നിന്ന് പലായനം ചെയ്‌തു. 18 യുഎൻ നേതൃത്വത്തിലുള്ള സ്കൂളുകൾ ഉൾപ്പെടെ 88 വിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർത്തു. അതിൽ രണ്ടെണ്ണം അടിയന്തര അഭയ കേന്ദ്രങ്ങളാണ്.