സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ കയ്യാളായ കരിപ്പൂർ വിമാനത്താവളത്തിലെ സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീൻ പൊലീസ് കസ്റ്റഡിയിൽ. നവീനെ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ ഓഫീസിൽ എത്തിച്ചു ചോദ്യം ചെയ്യുന്നു. മലപ്പുറം എസ് പി യുടെ നേതൃത്വത്തിലാണ് നടപടി.
ഹരിയാൻ സ്വദേശിയായ നവീനിന്റെ ഫ്ലാറ്റിൽ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. സ്വർണ്ണക്കടത്ത് സംഘത്തിന് പണം കൈപ്പറ്റി ഒത്താശ ചെയ്തെന്ന കണ്ടെത്തലിനെ തുടർന്ന് സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീനിനെതിരെ പൊലീസ് അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുത്തിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങളും പൊലീസിന് ലഭിച്ചിരുന്നു.


