ഓപ്പണ്‍ഹെയ്മർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഓപ്പണ്‍ഹെയ്മറിനാണ്. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം ഓപ്പണ്‍ഹെയ്മറിലൂടെ ലഡ്‌വിഗ് ഗൊരാൻസൺ നേടി.
ഈ വർഷം മുതൽ ഏർപ്പെടുത്തിയ ബോക്സ് ഓഫീസ് ആൻഡ് സിനിമാറ്റിക് അച്ചീവ്മെന്റ് പുരസ്കാരം ഗ്രേറ്റ ഗെർവിഗ് സംവിധാനം ചെയ്ത ബാർബി നേടി. ബാർബിയിലെ ബില്ലി ഐലിഷ് ആലപിച്ച ‘വാട്ട് വാസ് ഐ മേഡ് ഫോർ’ എന്ന ഗാനമാണ് മികച്ച ഒറിജനൽ സോങ്.
മ്യൂസിക്കൽ-കോമഡി വിഭാഗത്തിൽ യോർഗോസ് ലാൻതിമോസ് സംവിധാനം ചെയ്ത ‘പുവർ തിങ്സ്’ ആണ് മികച്ച ചിത്രം. ഓപ്പൺഹെയ്മറിൽ മികച്ച പ്രകടനം നടത്തിയ റോബർട്ട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ. ‘കില്ലേർസ് ഓഫ് ദി മൂൺ’ എന്ന ചിത്രത്തിലൂടെ ലിലി ഗ്ലാഡ്സറ്റൺ മികച്ച നടിയായി.
മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരം ‘അനാറ്റമി ഓഫ് ഫാൾ’ സ്വന്തമാക്കി. ‘ദി ബോയ് ആൻഡ് ദി ഹെറൺ’ ആണ് മികച്ച അനിമേഷൻ ചിത്രം. മ്യൂസിക്കൽ-കോമഡി വിഭാഗത്തിൽ ബാർബിയായി വേഷമിട്ട മാർഗറ്റ് റോബിയെ പിന്തള്ളി ‘പുവർ തിങ്സി’ലൂടെ എമ്മ സ്റ്റോൺ മികച്ച നടിയായി.
കാലിഫോർണിയ: ‘ദി ബോയ് ആൻഡ് ദി ഹെറൺ’ എന്ന അനിമേഷൻ ചിത്രത്തിലൂടെ 83-ാം വയസ്സിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കി സംവിധായകൻ ഹയാ മിയാസാകി ശ്രദ്ധ നേടി. 81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിലാണ് ജാപ്പനീസ് അനിമേഷൻ ഇതിഹാസമായ മിയാസാകിയുടെ നേട്ടം.
മിയാസാകിയുടെ ആദ്യത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരമാണിത്. സ്പെെഡർമാൻ: അക്രോസ് ദി സ്പെെഡർ വേഴ്സ്, എലമെന്റൽ, ദി സൂപ്പർ മാരിയോ ബ്രോസ് മൂവി, സുസുമെ, വിഷ് എന്നീ അനിമേഷൻ ചിത്രങ്ങളോട് മത്സരിച്ചാണ് ‘ദി ബോയ് ആൻഡ് ദി ഹെറൺ’ പുരസ്കാരം സ്വന്തമാക്കിയത്.
മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ജാപ്പനീസ് ചിത്രം കൂടിയാണ് ‘ദി ബോയ് ആൻഡ് ദി ഹെറൺ’. മികച്ച നിരൂപക പ്രശംസയ്ക്കൊപ്പം ബോക്സോഫീസിലും തിളങ്ങാൻ ചിത്രത്തിന് സാധിച്ചിരുന്നു. മിയാസാകിയുടെ സ്റ്റുഡിയോ ഗിബ്ലിയിലാണ് ചിത്രം ഒരുക്കിയത്.