government-employees-caught-for-taking-bribe

ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോഴും സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിയും കൈക്കൂലിയും കുറയുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ വകുപ്പുകളിലായി 561 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് അഴിമതിക്കേസില്‍ വിജിലന്‍സ് പിടിച്ചത്. ജനങ്ങളുമായി കൂടുതല്‍ നേരിട്ട് ഇടപെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യൂവകുപ്പ് എന്നിവിടങ്ങളിലാണ് അഴിമതി കൂടുതല്‍.

കൈക്കൂലി ഔദ്യോഗികജീവിതത്തിന്റെ ഭാഗമാക്കിയവര്‍ പലപ്പോഴും പിടിയിലാകാത്തവിധം വൈദഗ്ധ്യം നേടിയവരാണെന്ന് വിജിലന്‍സ് സംഘം പറയുന്നു. അഴിമതിക്കാരെ സര്‍വീസില്‍നിന്നും നീക്കം ചെയ്യണമെങ്കില്‍ നിലവില്‍ കടമ്പകള്‍ ഏറെയാണ്. ഇതും അഴിമതി നടത്താന്‍ ധൈര്യം നല്‍കുന്നു.

അഴിമതിക്കാരുടെ പട്ടിക വിജിലന്‍സ് തയ്യാറാക്കുന്നു

അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി സര്‍ക്കാറിന് കൈമാറാന്‍ വിജിലന്‍സ് ശ്രമം ആരംഭിച്ചു. കൈക്കൂലിക്കേസില്‍ പിടിയിലാകുന്നവര്‍ നിയമത്തിന്റെ പഴുതുകള്‍ പ്രയോജനപ്പെടുത്തി രക്ഷപ്പെടുന്നത് വിജിലന്‍സ് സംഘത്തെ കുഴക്കുന്നുണ്ട്. ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടുന്ന വകുപ്പുകളിലാണ് അഴിമതി കൂടുതല്‍.

ജനങ്ങളെ വട്ടംചുറ്റിക്കുന്ന ഒട്ടേറെ നടപടിക്രമങ്ങളും അഴിമതിക്ക് വളമാകുന്നു. റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കാലഹരണപ്പെട്ട ചട്ടങ്ങളും നടപടിക്രമങ്ങളും മാറണമെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൈക്കൂലിക്കേസില്‍ പിടിയിലാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മൂന്നുമാസം കൊണ്ട് വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി പിരിച്ചുവിടാന്‍ നിയമഭേദഗതി ചെയ്യണമെന്നും വിജിലന്‍സ് വകുപ്പ് ശുപാര്‍ശ ചെയ്യുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...