ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍.
‘ഹൈക്കോടതി ഉത്തരവില്‍ രാത്രികാലങ്ങള്‍ എന്നല്ല, അസമയത്തുള്ള വെടിക്കെട്ട് നിര്‍ത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്. അസമയം എന്നുള്ള ഒരു സമയം നിശ്ചയിച്ചിട്ടില്ല. ഉത്സവം തുടങ്ങിക്കഴിഞ്ഞാല്‍ അതിന് സമയവും അസമയവും ഏതാണെന്ന് നിശ്ചയിച്ചിട്ടില്ല. അത് കൃത്യമായി കോടതിയും പറഞ്ഞിട്ടില്ല. അസമയം ഏതാണെന്ന് നിശ്ചയിക്കാന്‍ നമുക്ക് കഴിയില്ലല്ലോ. വെടിക്കെട്ട് ഉത്സവങ്ങളുടെ ഭാഗമാണ്. തൃശ്ശൂര്‍ പൂരം നടക്കുമ്പോള്‍ വെടിക്കെട്ട് ഇല്ലാത്ത പൂരമാണെങ്കില്‍ ആ പൂരത്തിന് പ്രസക്തിയില്ല’, മന്ത്രി പറഞ്ഞു.
വിവിധ ദേവസ്വം ബോര്‍ഡുകളും ക്ഷേത്ര കമ്മിറ്റികളും ട്രസ്റ്റുകളും അപ്പീല്‍ പോകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.