മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെ മന്ത്രിസഭയിൽ നിന്ന് മന്ത്രിമാരെ പുറത്തതാക്കാൻ ഗവർണർമാർക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. തമിഴ് നാട്ടിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കണമെന്ന ആവശ്യം സംബന്ധിച്ച കേസിലാണ് വിധി. മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് നീക്കണമെങ്കിൽ അതിന് മുഖ്യമന്ത്രിയുടെ ശുപാർശ അനിവാര്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തമിഴ് നാട്ടിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കണമെന്ന കത്ത് പിൻവലിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇ.ഡി അറസ്റ്റിന് പിന്നാലെ ഗവര്‍ണര്‍ ആര്‍.എന്‍. രവി മന്ത്രിയായ സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ നിയമ പ്രശ്നം ഉയർന്നതോടെ പിന്നാലെ ആ ഉത്തരവ് പിൻവലിച്ചുകൊണ്ട് അറിയിപ്പ് ഇറക്കകയും ചെയ്തു.
ആദ്യ തീരുമാനം പിൻവലിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ദേശീയ മക്കൾ ശക്തി കച്ചിയുടെ പ്രസിഡന്റ് എം.എൽ രവി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. രവിയുടെ ഹർജി നേരത്തെ മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പിൻവലിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.