ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ ചരിത്രപരമായ പിഴവ് സംഭവിച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘ജ്യോതിര്‍ലിംഗവും വിഗ്രഹങ്ങളും അവിടെയുണ്ട്. ചരിത്രപരമായ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട്. ഈ തെറ്റിന് പരിഹാരം കാണുന്നതിനായി മുസ്ലീം ഭാഗത്തുനിന്ന് ഒരു നിര്‍ദേശം ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഗ്യാന്‍വാപി തര്‍ക്കവുമായി ബന്ധപ്പെട്ട് സര്‍വേ നടത്താന്‍ ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ട് വാരണാസി ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് എതിരായ ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി വിധി പറയാനിരിക്കെയാണ് യു.പി. മുഖ്യമന്ത്രിയുടെ മുൻകൂർ പ്രസ്താവന.
ഗ്യാന്‍വാപിയെ മസ്ജിദ് എന്ന് വിളിക്കുന്നത് വിവാദത്തിനും തര്‍ക്കത്തിനും ഇടയാക്കുമെന്നും യോഗി ആദിത്യനാഥ് ആവകാശപ്പെട്ടു. അത് മസ്ജിദാണെങ്കില്‍ ത്രിശൂലം എങ്ങനെ വന്നുവെന്ന് ആളുകള്‍ ചിന്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു യോഗിയുടെ പ്രതികരണം.


