ഉത്തര്‍പ്രദേശില്‍ തലസീമിയയെത്തുടര്‍ന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി ബാധ. ഉത്തർ പ്രദേശിൽ കാണ്‍പുരിലെ ലാല ലജ്പത് റായ് ആശുപത്രിയിലാണ് രാജ്യത്തിന് തന്നെ നാണക്കേടായ ദുരന്തം. രക്തദാനം ചെയ്ത സമയത്ത് നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാറില്ല എന്നാണ് കണ്ടെത്തൽ .
180 തലസീമിയ രോഗികള്‍ക്കാണ് രക്തം കുത്തിവെച്ചത്. ഇവരെ ആറുമാസം കൂടുമ്പോള്‍ നിരീക്ഷണത്തിന് വിധേയരാക്കാറുണ്ട്. പെട്ടന്നുള്ള ആവശ്യത്തെത്തുടര്‍ന്ന് 14 കുട്ടികള്‍ക്കാണ് അണു ബാധ. ആറിനും 16-നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗബാധയേറ്റിരിക്കുന്നത്.
കാണ്‍പുര്‍, ദേഹാത്, ഫറൂഖാബാദ്, ഔരയ്യ, ഇറ്റാവ, കന്നൗജ് എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്കാണ് രോഗബാധ. സംഭവത്തില്‍ ഉന്നതതല അന്വേഷണമുണ്ടാവുമെന്ന് ദേശീയ ആരോഗ്യമിഷന്‍ അധികൃതര്‍ അറിയിച്ചു