ഗതാഗത നിയമ ലംഘനം പിടിക്കാൻ സ്ഥാപിച്ച എ ഐ ക്യാമറകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴയീടാക്കാനായി റോഡികളിൽ സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിൽ. നിയമലംഘനങ്ങള്‍ കുന്നുകൂടുമ്പോഴും ഒരുമാസമായി കെല്‍ട്രോണ്‍ തപാല്‍മാര്‍ഗം നോട്ടീസ് അയക്കുന്നില്ല.

ക്യാമറകളുടെ കണ്‍ട്രോള്‍ റൂമുകളുടെ പ്രവർത്തനവും വൈദ്യുതി കുടിശ്ശികയായതോടെ പ്രതിസന്ധിയിലാണ്. കെ.എസ്.ഇ.ബി. ബില്ല് കമ്പനിക്ക് ഇതുവരെ അടക്കാന്‍ കഴിഞ്ഞിട്ടില്ല.

കരാര്‍പ്രകാരം വൈദ്യുതി കുടിശ്ശികയുള്‍പ്പെടെ നല്‍കേണ്ടത് കെൽട്രോൺ കമ്പനിയാണ്. എന്നാൽ സർക്കാർ പണം അനുവദിക്കാത്തത് കാരണം കെ എസ് ഇ ബി കണക്ഷൻ കട്ട് ചെയ്യുന്ന സാഹചര്യത്തിലേക്ക് കടക്കുകയാണ്. കുറച്ചു ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ നോട്ടീസ് അയക്കുന്നത്.

ക്യാമറകള്‍ സ്ഥാപിച്ചതിന്റെ പണം ലഭിച്ചില്ലെങ്കില്‍ കണ്‍ട്രോള്‍ റൂമുകളുമായി മുന്നോട്ടു പോകാനാകില്ലെന്നാണ് കെല്‍ട്രോണിന്റെ നിലപാട്. ക്യാമറകള്‍ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് കമ്പനി മെല്ലേ പോക്ക് നിലപാടിലേക്കു നീങ്ങുന്നത്. ആദ്യ ഗഡുവമായി സര്‍ക്കാര്‍ കെല്‍ട്രോണിനു നല്‍കേണ്ടിയിരുന്നത് 11.79 കോടി രൂപയാണ്.

പ്രതിമാസം ഒരുകോടി രൂപയോളം സ്വന്തംനിലയ്ക്കു ചെലവഴിച്ചാണ് പദ്ധതി കെല്‍ട്രോണ്‍ നടത്തുന്നത് എന്ന് ഉന്നതർ പറയുന്നു. ജീവനക്കാര്‍ക്കുള്ള ശമ്പളത്തിനും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനത്തിനും ചിലവുണ്ട്. ആറുമാസം ക്യാമറകൾ പ്രവർത്തിച്ചപ്പോൾ നിയമലംഘനങ്ങളില്‍നിന്ന് 33 കോടി രൂപ സര്‍ക്കാരിന് ഇതുവരെ ലഭിച്ചു. എന്നാൽ കടം വീട്ടാൻ ഈ തുക ഉപോയഗിക്കാനായില്ല.

പെട്രോൾ ഡീസൽ വില 10 രൂപ വരെ കുറഞ്ഞേക്കും

പുതുവർഷത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളിൽ ഉടൻ വൻ കുറവ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ രാജ്യത്തുടനീളം നടക്കാനിരിക്കുന്ന 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ കേന്ദ്ര ധനമന്ത്രാലയം നീക്കം നടത്തുകയാണ്.

വിലക്കയറ്റം കേന്ദ്ര സർക്കാരിന് വോട്ട് ബാങ്കിൽ വലിയ ഭീഷണിയാണ്. നിയന്ത്രണമില്ലാത്ത വിലക്കയറ്റം കോവിഡിന് ഒപ്പം സാധാരണക്കാരന്റെ നടുവ് ഒടിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ അരിയും സവാളയും പരിപ്പുമെല്ലാം കയറ്റുമതി നിയന്ത്രിച്ച് വിലക്കയറ്റത്തിൽ നിന്ന് തലയൂരാനാണ് ശ്രമം.

10 രൂപ സാധ്യമോ

പെട്രോൾ ഡീസലിൽ വിലയിൽ ഏകദേശം 10 രൂപയോളം കുറയ്ക്കുന്നതിനുള്ള അന്തിമ തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്ന് ഉടൻ വരുമെന്നാണ് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്.

ഓരോ സംസ്ഥാന സർക്കാരും വ്യത്യസ്‌തമായ നികുതികളും സെസും ചുമത്തുന്നതിനാൽ വാഹന ഇന്ധനത്തിന്റെ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടും. ഉദാഹരണത്തിന് ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.71 രൂപയും ഡീസലിന് 89.62 രൂപയുമാണ് . എന്നാൽ മുംബൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 106.31 രൂപയും 92.78 രൂപയുമാണ് .

ഏകദേശം രണ്ട് വർഷം മുമ്പ് സെൻട്രൽ എക്സൈസ് പോളിസിയിൽ യഥാക്രമം എട്ട് രൂപയും ആറ് രൂപയും കുറച്ചപ്പോഴാണ് പെട്രോളിനും ഡീസലിനും ഇതിന് മുമ്പ് വില കുത്തനെ കുറഞ്ഞത് . ഇത് തിരഞ്ഞെടുപ്പ് സാഹചര്യം കഴിഞ്ഞതോടെ മെല്ലെ വർധിപ്പിച്ചു

രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില മൂന്ന് അക്കത്തിലാണ്. കോവിഡ് മഹാമാരിയും റഷ്യ-ഉക്രെയ്ൻ യുദ്ധവും മൂലമുണ്ടായ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ക്രൂഡ് ഓയിൽ വില ഉയരുന്നതിലേക്ക് നയിച്ച ഒരു ഘട്ടത്തിൽ വില ലിറ്ററിന് 110 രൂപ വരെ എത്തിയിരുന്നു.

ആഗോള വിപണിയിൽ കുറയുമ്പോഴും ഇന്ത്യയിൽ തീ പിടിച്ച വില തുടരുന്നു

നിലവിൽ, ആഗോള ക്രൂഡ് വില കുത്തനെ ഇടിയുകയാണ്. ഇതും ആഭ്യന്തര ഇന്ത്യൻ വിപണിയിൽ വില കുറയ്ക്കാൻ സമ്മർദ്ദത്തിലാക്കും

2023-ൽ എണ്ണവില 10 ശതമാനം കുറഞ്ഞ് അവസാനിക്കാൻ സാധ്യതയുണ്ടെന്നും രണ്ട് വർഷത്തിനിടെ ഇത് ആദ്യത്തെ വാർഷിക ഇടിവായിരിക്കുമെന്നും റോയിട്ടേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്‍തിരുന്നു. കലണ്ടർ വർഷത്തിലെ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 77.63 ഡോളറായിരുന്നു.

ലോകമെമ്പാടുമുള്ള എണ്ണ ഉൽപ്പാദിപ്പിക്കുന്ന പല രാജ്യങ്ങളും ഉൽപ്പാദനം വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും ഇത് വില വർദ്ധിപ്പിക്കാൻ സഹായിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകൾ.

‘സന്തോഷവും സമത്വവും ഉയർത്തിപ്പിടിക്കുക’ പുതുവത്സരം നേർന്ന് മുഖ്യമന്ത്രി

പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷങ്ങൾ സൗഹാർദത്തിന്റെയും മതനിരപേക്ഷതയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരങ്ങളായി മാറട്ടെയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.

പുതുവർഷത്തെ വരവേൽക്കുകയാണു ലോകം. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷ ഈ ആഘോഷവേളയിൽ പങ്കുവയ്‌ക്കാം. വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും പ്രതിലോമശക്തികൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഉന്നതമായ മാനവികതയിലൂന്നിയ ഐക്യബോധത്തോടെ ഈ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്.

ഐക്യബോധത്തോടെ മെച്ചപ്പെട്ട സമൂഹത്തിലേക്ക്

കൂടുതൽ മെച്ചപ്പെട്ട സമൂഹത്തെ വാർത്തെടുക്കാനുള്ള മുന്നേറ്റങ്ങളിൽ അണിനിരന്നുമാത്രമേ വിദ്വേഷ പ്രചാരണങ്ങളെ ചെറുക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന ബദൽ നയങ്ങളാണ്‌ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തെ വേറിട്ട് നിർത്തുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. മറ്റിടങ്ങളിൽ നഗരം കേന്ദ്രീകരിച്ച് മാത്രം വികസനം നടക്കുമ്പോൾ ഗ്രാമ –- നഗര വ്യത്യാസമില്ലാതെ സർവതലസ്പർശിയായ വികസനമാണ് കേരളത്തിലേത്. 

എല്ലാവിഭാഗത്തിൽപ്പെട്ടവർക്കും വികസനത്തിന്റെ സ്വാദ് നുണയാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവൽ സമാപനം ധർമശാലയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ദാരിദ്ര്യം ഇല്ലാതാക്കുക

രാജ്യത്ത് അതിസമ്പന്നർക്ക് മാത്രമാണ് സന്തോഷത്തോടെ ജീവിക്കാനാവുന്നത്. പട്ടിണി കിടക്കുന്ന മനുഷ്യന് സന്തോഷം അനുഭവിക്കാനാവില്ല. ദാരിദ്ര്യത്തിന്റെ പട്ടികയിൽ 2013 ൽ 55ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 2023 ആവുമ്പോഴേക്കും 107ാം സ്ഥാനത്തേക്ക് മാറുന്നുവെന്നാൽ ദാരിദ്ര്യം കൂടുന്നുവെന്നാണ് അർഥം.  അതി ദരിദ്രാവസ്ഥ തുടച്ചുനീക്കാൻ കേരളം നടപ്പാക്കിയ പദ്ധതി ഫലപ്രദമാണെന്ന് വിലയിരുത്തൽ വന്നുകഴിഞ്ഞു.

പദ്ധതി നടപ്പാക്കി ഒരു വർഷം പിന്നിടുമ്പോൾ പകുതിയോളം പേർ ദാരിദ്ര്യമുക്തരായി. 2025 ആവുമ്പോഴേക്കും അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും.

ഈ വർഷത്തെ അവസാന ദിവസത്തിൽ മനുഷ്യരുടെ സന്തോഷത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ലോകത്ത് അതിക്രൂരമായി വേട്ടയാടപ്പെട്ട മനുഷ്യരെ നാം ഓർക്കണം. പലസ്തീനിൽ ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള മനുഷ്യരാണ് കൊല ചെയ്യപ്പെട്ടത്.

മണിപ്പുരിൽ നിരവധി മനുഷ്യർ വംശഹത്യക്കിരയായി. രണ്ട് സംഭവങ്ങളിലും ഇന്ത്യ സ്വീകരിച്ച സങ്കുചിത വർഗീയ നിലപാടിനെതിരെ ലോകത്താകമാനം പ്രതിഷേധമുയർന്നു. ജനതയുടെ സമാധാനവും സന്തോഷവുമുള്ള ജീവിതം ഉറപ്പാക്കാൻ ഭരണ സംവിധാനത്തിന് ഉത്തരവാദിത്വമുണ്ട്–- അദ്ദേഹം പറഞ്ഞു.

അരവിന്ദ് പനഗരിയ ധനകാര്യ കമ്മീഷൻ ചെയർമാൻ

0

നിതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയ പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാൻ.

ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി റിത്വിക് രഞ്ജനം പാണ്ഡെ കമ്മിഷന്റെ സെക്രട്ടറിയായിരിക്കും

ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. നിലവില്‍ കൊളംബിയ സര്‍വകലാശാലയില്‍ പ്രൊഫസറായും പനഗരിയ സേവനം അനുഷ്ഠിക്കുന്നുണ്ട്. 

കമ്മീഷൻ അഞ്ച് വർഷ (2026-27 മുതൽ 2030-31 വരെ) കാലയളവിനുള്ള റിപ്പോർട്ട് 2025 ഒക്ടോബർ 31-നകം രാഷ്ട്രപതിക്ക് സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ മാസം 16-ാം ധനകാര്യ കമ്മിഷന്റെ വ്യവസ്ഥകളും പരിഗണനാ വിഷയങ്ങളും അംഗീകരിച്ചിരുന്നു.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി വിഭജനവും വരുമാന വർദ്ധന നടപടികളും നിർദ്ദേശിക്കുന്നതിനു പുറമേ, ദുരന്ത നിവാരണ സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള നിലവിലെ ക്രമീകരണങ്ങളുടെ അവലോകനവും കമ്മീഷൻ നിര്‍വഹിക്കും. 

കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകുന്ന ഒരു ഭരണഘടനാ സ്ഥാപനമാണ് ധനകാര്യ കമ്മീഷൻ. 2021- 22 മുതൽ 2025- 26 വരെയുള്ള അഞ്ച് വർഷ കാലയളവിൽ കേന്ദ്രത്തിന്റെ വിഭജിക്കാവുന്ന നികുതി വിഭാഗത്തിന്‍റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് എൻ കെ സിങ്ങിന്റെ കീഴിലുള്ള  15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു

അരവിന്ദ് പനഗരിയ ധനകാര്യ കമ്മീഷൻ ചെയർമാൻ

0

നിതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയ പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാൻ.

ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി റിത്വിക് രഞ്ജനം പാണ്ഡെ കമ്മിഷന്റെ സെക്രട്ടറിയായിരിക്കും

ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. നിലവില്‍ കൊളംബിയ സര്‍വകലാശാലയില്‍ പ്രൊഫസറായും പനഗരിയ സേവനം അനുഷ്ഠിക്കുന്നുണ്ട്. 

കമ്മീഷൻ അഞ്ച് വർഷ (2026-27 മുതൽ 2030-31 വരെ) കാലയളവിനുള്ള റിപ്പോർട്ട് 2025 ഒക്ടോബർ 31-നകം രാഷ്ട്രപതിക്ക് സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ മാസം 16-ാം ധനകാര്യ കമ്മിഷന്റെ വ്യവസ്ഥകളും പരിഗണനാ വിഷയങ്ങളും അംഗീകരിച്ചിരുന്നു.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി വിഭജനവും വരുമാന വർദ്ധന നടപടികളും നിർദ്ദേശിക്കുന്നതിനു പുറമേ, ദുരന്ത നിവാരണ സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള നിലവിലെ ക്രമീകരണങ്ങളുടെ അവലോകനവും കമ്മീഷൻ നിര്‍വഹിക്കും. 

കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകുന്ന ഒരു ഭരണഘടനാ സ്ഥാപനമാണ് ധനകാര്യ കമ്മീഷൻ. 2021- 22 മുതൽ 2025- 26 വരെയുള്ള അഞ്ച് വർഷ കാലയളവിൽ കേന്ദ്രത്തിന്റെ വിഭജിക്കാവുന്ന നികുതി വിഭാഗത്തിന്‍റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് എൻ കെ സിങ്ങിന്റെ കീഴിലുള്ള  15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു

വി എം സുധീരൻ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ സംസ്കാരമെന്ന് കെ സുധാകരൻ, വാക് പോര് തുടരുന്നു

0

കോൺഗ്രസിൽ മുതിർന്ന നേതാക്കൾ നേർക്കു നേർ.

വി എം സുധീരന്‍റെ  പ്രസ്താവനകൾക്ക് താൻ വില കൽപ്പിക്കുന്നില്ലെന്ന് പാർട്ടി അധ്യക്ഷൻ കെ സുധാകരന്‍ .

സുധീരന്‍റെ പ്രസ്താവനകൾ പൂർണ്ണമായും തള്ളിക്കളയുന്നു. സുധീരന്‍റെ  പ്രസ്താവനകൾ അസ്ഥാനത്തുള്ളവയാണ്. താൻ അതിന് വില കൽപ്പിക്കുന്നില്ല. സുധീരൻ പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിൻറെ സംസ്കാരമെന്നും കെ സുധാകരൻ പ്രതികരിച്ചു.

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് കെ സുധാകരൻ ക്ഷോഭം പ്രകടിപ്പിച്ചത്. സുധാകരന്‍റെ പ്രതികരണത്തിന് മറുപടിയുമായി വി എം സുധീരനും രംഗത്തെത്തി

സുധാകരന്‍റെ പ്രതികരണം തെറ്റിദ്ധാരണജനകമെന്ന് സുധീരന്‍ പറഞ്ഞു.വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. പാർട്ടി വിട്ടു എന്ന് താൻ പറഞ്ഞിട്ടില്ല. പുതിയ നേതൃത്വം വന്നപ്പോൾ ആദ്യം സ്വാഗതം ചെയ്തത് താൻ ആണ്. ഗ്രൂപ്പ്‌ നോക്കാതെ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നെങ്കിൽ 2016 ൽ തോൽക്കില്ലായിരുന്നു.

കഴിവ് നോക്കാതെയാണ് സ്ഥാനാർഥികളെ നിർത്തിയത്. അതിൽ ഞാൻ ദുഃഖിതനായിരുന്നു. സുധാകരനും സതീശനും വന്നപ്പോൾ ഈ സ്ഥിതി മാറും എന്ന് വിചാരിച്ചു. സ്ഥാനങ്ങൾ നിശ്ചയിക്കുമ്പോൾ അതിന് അർഹനാണോ അല്ലയോ എന്ന് ചർച്ച ചെയ്യണം എന്ന് പറഞ്ഞു. ഡി സി സി പ്രസിഡന്‍റുമാരെ നിയമിച്ച രീതി ശരിയല്ല എന്ന് സുധാകരനോട്‌ പറഞ്ഞു. ഈ ശൈലി സംഘടനക്ക് യോജിച്ചതല്ല എന്നതിനാൽ ഹൈകാമാൻഡിനു കത്തെഴുതി.

പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല. രാഹുൽ ഗാന്ധിയും പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. പക്ഷെ 2 വർഷമായി ഒന്നും പരിഹരിച്ചില്ല.

രണ്ട് ഗ്രൂപ്പിന് പകരം അഞ്ച് ഗ്രൂപ്പ്‌ ആയി. പേര് പറയുന്നില്ല. ഗ്രൂപ്പിനുള്ളിൽ ഉപഗ്രൂപ്പും വന്നു. ഇതോടെയാണ് പരിപാടികളിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചത്. എന്നാൽ ഡി സി സി പരിപാടികളിൽ പങ്കെടുത്തു. കെ പി സി സി യുടെയും എ ഐ സി സിയുടേയും പരിപാടികളിൽ പങ്കെടുത്തില്ല.

പക്ഷെ മറ്റ് പാർട്ടി പരിപാടികളിൽ പങ്കെടുത്തു. സുധാകരൻ പല കാര്യങ്ങളും തിരുത്തിയിട്ടുണ്ട്. തനിക്കെതിരെ പറഞ്ഞതും തിരുത്തും. സുധാകരൻ ഓചിത്യ രാഹിത്യം കാണിച്ചു. തന്‍റെ  പ്രതികരണത്തോട് മറുപടി പറയേണ്ടത് കെ പി സി സി യോഗത്തിലായിരുന്നു. പാർട്ടി യോഗത്തിൽ പറഞ്ഞത് താന്‍ പുറത്ത് പറഞ്ഞില്ല. സുധാകരന്‍റേത് തെറ്റായ പ്രവണതയാണ്. സുധാകരൻ ചെയ്തത് ഔചിത്യ രാഹിത്യമാണെന്നും സുധീരന്‍ പറഞ്ഞു

K SMART നഗരസഭയിലെയും പഞ്ചായത്തുകളിലെയും അവശ്യ സർവീസുകൾ മൊബൈലിൽ എത്തിക്കും, ഇനിയും കുരുക്കഴിയാത്ത റവന്യൂ പക്ഷെ തിരിച്ചടിക്കുമോ

0

ബജറ്റ് അനുസൃത സാമ്പത്തിക നടപടികളുടെ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കും വായിക്കാം.7. കെട്ടിടങ്ങള്‍ക്ക് അനുമതി: ജി.ഐ.എസ്. ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ അറിയാം. പെര്‍മിറ്റ് വിവരങ്ങളും ഓണ്‍ലൈനിൽ തീരക്കാം. പൊതുജന പരാതി പരിഹാരം എളുപ്പമാവും. ഇങ്ങനെ സൗകര്യങ്ങൾ പലതാണ് കെ സ്മാർട്ടിൽ വരുന്നത്.

പക്ഷെ ജനങ്ങളെ വലയ്ക്കുന്ന റവന്യൂ നിയമങ്ങളും. പഴുതുകളിലെ ഉദ്യോഗസ്ഥ ഭരണവും ഏറ്റവും അധികം പരാതികൾ നിറഞ്ഞതാണ്. ഭൂ സർവ്വെ ഇപ്പോഴും കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ ഡിജിറ്റൽ സർവ്വെ എന്ന ആശയവും ജനത്തെ ആശയ കുഴപ്പത്തിലാക്കി.

റവന്യൂ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എല്ലാം പരസ്പരം ബന്ധപ്പെട്ടതാണ്.

ഓൺലൈൻ പ്രതീക്ഷ എന്ന കുതിപ്പ്


കെ-സ്മാര്‍ട്ട് അഥവാ കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍ തദ്ദേശവകുപ്പിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് വികസിപ്പിച്ചത്. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ അപേക്ഷകളും പരാതികളും ഓണ്‍ലൈനായി നല്‍കാനും അവയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായിത്തന്നെ അറിയാനും സാധിക്കും.

സർക്കാർ വാഗ്ദാനങ്ങൾ

വെബ് പോര്‍ട്ടലില്‍ സ്വന്തം ലോഗിന്‍ ഉപയോഗിച്ച് അതാത് മൊഡ്യൂളുകളിലെത്തി വിവരങ്ങള്‍ നല്‍കി സേവനം നേടാം. പ്രവാസികള്‍ക്ക് നേരിട്ടെത്താതെതന്നെ അതാത് തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള സേവനങ്ങള്‍ ലഭ്യമാവും. ലോഗിന്‍ ഐഡി ഉപയോഗിച്ച് വീഡിയോ കെവൈസിയും പൂര്‍ത്തിയാക്കുന്നതോടെ വിവാഹ രജിസ്‌ട്രേഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദേശത്തിരുന്നുതന്നെ ചെയ്യാം.

ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളിലെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തില്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ലഭ്യമാകും. കെ-സ്മാര്‍ട്ടിലെ ‘നോ യുവര്‍ ലാന്‍ഡ്’ എന്ന ഫീച്ചറിലൂടെയാണ് ഒരുസ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിര്‍മിക്കാമെന്ന വിവരം കിട്ടുക.


ബ്ലോക്ക് ചെയിന്‍, നിര്‍മിതബുദ്ധി, ജി.ഐ.എസ്/സ്‌പെഷ്യല്‍ ഡേറ്റ, ചാറ്റ് ബോട്ട്, മെസേജ് ഇന്റഗ്രേഷന്‍,ക്ലൗഡ് കമ്പ്യൂട്ടിങ, വിവിധ സോഫ്‌റ്റ്വെയറുകള്‍ തമ്മിലുള്ള എ.പി.ഐ ഇന്റഗ്രഷന്‍ എന്നീ സാങ്കേതിക വിദ്യകളെ ഏകോപിപ്പിച്ചാണ് കെ-സ്മാര്‍ട്ട് ഓണ്‍ലൈന്‍ ആകുന്നത്. കൂടാതെ ചാറ്റ് ജി.പി.റ്റി, മെഷീന്‍ ലേണിങ്, ഡാറ്റാ സയന്‍സ് വെര്‍ച്വല്‍ ആന്‍ഡ് ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റര്‍്‌നെറ്റ് ഓഫ് തിങ്‌സ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍കൂടി രണ്ടാം ഘട്ടത്തില്‍ ഉപയോഗിക്കും.


സേവനം വൈകുന്നുവെന്നും ഓഫീസുകള്‍ കയറിയിറങ്ങി മടുക്കുന്നുവെന്നുമുള്ള സ്ഥിരം പരാതികള്‍ ഈ സംവിധാനത്തിലൂടെ പരിഹരിക്കാന്‍ കഴിയും. നിലവില്‍ ഒരു അപേക്ഷ നാലുമുതല്‍ ആറുവരെ ഉദ്യോഗസ്ഥര്‍ കാണണം. ഉദാഹരണത്തിന് ഒരു കോര്‍പ്പറേഷന് ബില്‍ഡിങ് പെര്‍മിറ്റ് നല്‍കണമെങ്കില്‍ ഓവര്‍സിയര്‍, എന്‍ജിനിയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, സൂപ്രണ്ടിങ് എന്‍ജിനിയര്‍, സെക്രട്ടറി എന്നിവര്‍ കാണണം. കെ-സ്മാര്‍ട്ടില്‍ ഇത് മൂന്ന് തട്ടായി കുറയും. ഉദ്യോഗസ്ഥരുടെ ജോലിഭാരം വലിയ തോതില്‍ കെ-സ്മാര്‍ട്ടിലൂടെ കുറയ്ക്കാം. ഒപ്പം, സേവനം കൃത്യസമയത്ത് ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട് എന്ന് ഉറപ്പാക്കാനും കഴിയും.


തുടക്കത്തില്‍ നഗരസഭകളിലെ ഫ്രണ്ട് ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. ജീവനക്കാരെയും ജനങ്ങളേയും സഹായിക്കാന്‍ ഐ.കെ.എമ്മിന്റെ അഞ്ചുപേര്‍വീതം ഡെസ്‌കിലുണ്ടാകുമെന്ന് മന്ത്രി എം.ബി.രാജേഷും ഐ.കെ.എം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സന്തോഷ് ബാബു, കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ടിമ്പിള്‍ മാഗി എന്നിവരും വിശദീകരിച്ചു. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകടീമിനെ ഐ.കെ.എമ്മിലും നിയോഗിക്കും.

മലയാള സിനിമയുടെ കാതലിനെ പ്രശംസിച്ച് ന്യൂയോർക്ക് ടൈംസ്

0

കാതലിനെ പ്രശംസിച്ച് ന്യൂയോര്‍ക്ക് ടൈംസ് ലേഖനം വൈറലാവുന്നു. സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോര്‍ക് ടൈംസ് പ്രശംസിക്കുന്നു. കാതലില്‍ അഭിനയിക്കാനും നിര്‍മിക്കാനുമുള്ള മമ്മൂട്ടിയുടെ തീരുമാനം ചിത്രത്തിന് വലിയ സ്വീകാര്യത നല്‍കിയെന്നും ലേഖകന്‍വിലയിരുത്തുന്നു. കുടുംബം പ്രമേയമായി വന്നിട്ടുള്ള സിനിമകളില്‍ വ്യത്യസ്തമായ പ്ലോട്ട് കൊണ്ട് ധീരമായൊരു ചുവടുവെയ്പ്പായിരുന്നു കാതല്‍.

മലയാള സിനിമയ്ക്ക് പ്രശംസ

ബോളിവുഡ് സിനിമകളുടെ ഗ്ലാമറിനും ബഹളങ്ങള്‍ക്കുമപ്പുറം കുറഞ്ഞ മുതല്‍മുടക്കില്‍ യഥാര്‍ഥ മനുഷ്യജീവിതവുമായി അടുത്തു നില്‍ക്കുന്ന വളരെ പുരോഗമനപരമായ കഥകളിലൂടെയാണ് മലയാള സിനിമകള്‍ വേറിട്ടു നില്‍ക്കുന്നതെന്നും ലേഖകന്‍ പറയുന്നു.

വാണിജ്യപരമായും കാതല്‍ വിജയമായി എന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജ്യോതികയാണ് നായിക.

പാട്ടും നൃത്തവുമില്ലാത്ത ഒരു ഇന്ത്യന്‍ സിനിമ. പ്രണയിക്കുന്നവര്‍ സംസാരിക്കുന്നതുപോലുമില്ല. ക്ഷണികമായി കണ്ണുകള്‍ ഉടക്കുമ്പോള്‍ മാത്രമാണ് അവര്‍ തമ്മില്‍ സംവദിക്കുന്നത്. തെന്നിന്ത്യയിലെ ഒരു വലിയതാരം സ്വവര്‍ഗാനുരാഗിയായി അഭിനയിക്കുന്നു. ഇതു സംബന്ധിച്ച് ഭരണകൂടം തന്നെ വിരുദ്ധ നിലപാട് സ്വീകരിക്കുമ്പോഴാണ്. അത് കേരളത്തിന് പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമാകുന്നു.

നവംബര്‍ 23 നാണ് കാതല്‍ തിയേറ്ററുകളിലെത്തിയത്. സുധി കോഴിക്കോട്, ആര്‍.എസ് പണിക്കര്‍, മുത്തുമണി, ചിന്നു ചാന്ദിനി, അനഘ അക്കു, ജോസി സിജോ, ആദര്‍ഷ് സുകുമാരന്‍ തുടങ്ങിയവരാണ് ‘കാതലി’ലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്. സാലു കെ. തോമസിന്റെ ഛായാഗ്രഹണത്തില്‍, ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരുടെ തിരക്കഥയിലാണ് സിനിമ. എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ആര്‍ട്ട്:ഷാജി നടുവില്‍

മണിപ്പൂർ അതിർത്തിയിൽ വീണ്ടും വെടിവെപ്പ്

മണിപ്പൂരില്‍ വീണ്ടും സംഘർഷം. മ്യാൻമാർ ഇന്ത്യ ഗേറ്റ് സ്ഥിതി ചെയ്യുന്ന മൊറേയില്‍ ആണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സുരക്ഷാ സേന ആയുധധാരികളായ സംഘത്തെ നേരിട്ടു. തമ്മില്‍ വെടിവയ്പ്പ് നടന്നു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സംഘർഷത്തിനിടെ രണ്ട് വീടുകള്‍ക്ക് തീയിട്ടു. മേഖലയില്‍ കനത്ത ജാഗ്രത തുടരുകയാണ്.

മെയ് 3ന് തുടങ്ങിയ സംഘര്‍ഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാവുകയാണ്. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് അതിര്‍ത്തി നഗരമായ മൊറേയില്‍ സംഘര്‍ഷം തുടങ്ങിയത്. മൊറേ ടൗണിൽ നിന്ന് പട്രോളിംഗ് പോയിന്റിലേക്ക് നീങ്ങുന്നതിനിടെ പൊലീസ് വാഹന വ്യൂഹത്തിന് നേരെ ഒരു സംഘം വെടിയുതിർക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ പറയുന്നു. ഇംഫാൽ താഴ് വരയിൽ സംഘർഷം തുടങ്ങിയതോടെ മെയിത്തേ വിഭാഗക്കാർ ഒഴിഞ്ഞു പോകേണ്ടി വന്ന പ്രദേശമാണ് മൊറെ.

ഇംഫാലിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള മലയോര ജില്ലയായ കാങ്‌പോക്പിയിൽ ഒരു കൗമാരക്കാരനെ അജ്ഞാതർ വെടിവച്ചു കൊന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 2.30നായിരുന്നു ഇത്. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഗ്രാമത്തിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു. കൗമാരക്കാരന്‍റെ കൊലപാതകത്തെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് അപലപിച്ചു.

സംസ്ഥാനത്തെ സമാധാനം തകർക്കാൻ ചില ദുഷ്ടശക്തികൾ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കുക്കി വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾക്ക് നേരെയാണ് ഇപ്പോൾ മുഖ്യമായും ആക്രമണം.

ഇമ്രാൻ ഖാന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നിഷേധിച്ചു, കുരുക്കിയത് 150 കേസുകളിൽ

0

2024 പൊതുതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ മത്സരിക്കാനായി ഇമ്രാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ പാക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വരുന്ന ഫെബ്രുവരി എട്ടിനാണ് പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് അരങ്ങേറുന്നത്. പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഇത് തിരിച്ചടിയായി.

സൈഫര്‍ കേസില്‍ അറസ്റ്റിലായി ജയില്‍ശിക്ഷ അനുഭവിക്കുന്ന ഇമ്രാനെ നേരത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി ചോദ്യം ചെയ്ത് ഇമ്രാന്‍ പാക് ഹൈക്കോടതിയെ സമീപിച്ചു. കോടതി വിലക്ക് റദ്ദാക്കാന്‍ വിസമ്മതിച്ചു. കോടതിയില്‍ നിന്നു തിരിച്ചടിയേറ്റിട്ടും ഇമ്രാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയായിരുന്നു.

തുടര്‍ന്നാണ് കഴിഞ്ഞാഴ്ച ജയിലില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിച്ചതിനു പുറമേ ഇമ്രാന്‍ പ്രചരണത്തിനും തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി വോയ്സ് ക്ലോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു ജയിലില്‍ കഴിഞ്ഞുകൊണ്ടു തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുന്നയാളാണെന്നതിനാലാണ് ഇമ്രാന്റെ പത്രിക തള്ളിയതെന്നു പാക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവകാശപ്പെട്ടു. സൂഷ്മപരിശോധന നടത്തുന്നതിനുള്ള അവസാന ദിനമായ ഇന്ന് ഇമ്രാന്റെ പത്രിക മാത്രമാണ് തള്ളിയത്.

2018ല്‍ പാകിസ്താന്‍ സൈന്യത്തിന്റെ സര്‍വ പിന്തുണയോടെ പ്രധാനമന്ത്രിപദമേറിയ ഇമ്രാനെ കഴിഞ്ഞ വര്‍ഷമാണ് അവിശ്വാസ വോട്ടെടുപ്പിലൂടെ സ്ഥാനഭ്രഷ്ടനാക്കിയത്. തനിക്കെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയായ ഷഹബാസ് ഷെരീഫിനെതിരെ വലിയതോതിലുള്ള പ്രചാരണവും ഇമ്രാന്‍ നടത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് തോഷകാന കേസില്‍ ഇമ്രാന്‍ ഖാന്‍ അറസ്റ്റിലാകുന്നത്. ഏകദേശം 150 ലധികം കേസുകളാണ് നിലവില്‍ മുന്‍ പ്രധാനമന്ത്രിയുടെ പേരിലുള്ളത്.