സമരാഗ്നിയിൽ കോൺഗ്രസ്, നേതൃത്വം പരാജയമെന്ന് വി എം സുധീരൻ

0

കെപിസിസി യോഗത്തിലാണ് വിഎം സുധീരന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കെപിസിസി നേതൃത്വം പരാജയമെന്ന് വിഎം സുധീരന്‍ യോഗത്തില്‍ തുറന്നടിച്ചു. നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടിയല്ല. അവരവര്‍ക്കുവേണ്ടിയാണ്. പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല. കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി മാറിയെന്നും സുധീരന്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചികിത്സക്കായി പത്തു ദിവസത്തെ അവധിയില്‍ പോകുകയാണെന്ന് യോഗത്തില്‍ അറിയിച്ചു. എന്നാല്‍, പകരം ചുമതല നല്‍കുന്ന കാര്യം കെപിസിസി യോഗത്തില്‍ പറഞ്ഞില്ല.

സുധീരൻ പർട്ടി വിട്ടതായി കെ സുധാകരൻ

കാണാൻ ചെന്നപ്പോൾ പാർട്ടി വിട്ടുവെന്ന് പറഞ്ഞയാളാണ് സുധീരനെന്നും ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ന് കയറി വന്നതെന്നും കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ പ്രതികരിച്ചു. തനിക്ക് പ്രസംഗിക്കാനുള്ളത് കഴിഞ്ഞപ്പോൾ കെപിസിസി യോഗത്തിൽ നിന്നും സുധീരൻ ഇറങ്ങിപ്പോവുകയാണ് ഉണ്ടായതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു. 

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അടക്കം പങ്കെടുത്ത കെപിസിസി യോഗത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് വിഎം സുധീരന്‍ വിമർശനമുയർത്തിയത്. കെപിസിസി നേതൃത്വം പരാജയമാണെന്നും നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടിയല്ല, അവരവര്‍ക്കുവേണ്ടിയാണെന്നും സുധീരൻ തുറന്നടിച്ചു. പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല. കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി മാറി. അവനവന് വേണ്ടി പ്രവർത്തിക്കുന്നവരായി നേതാക്കൾ മാറി. 2016 ൽ തോറ്റതിന് സ്ഥാനാർത്ഥി നിർണയവും കാരണമായി. പരാജയകാരണം വിവരിച്ച് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ല. സോണിയ ഗാന്ധിക്ക് നൽകിയ കത്തും സുധീരന്‍ കെപിസിസിയിൽ വായിച്ചു. യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് സുധീരനെ വിമർശിച്ച് സുധാകരൻ രംഗത്തെത്തിയത്. 

സൗദി അറേബ്യയിൽ വൻ സ്വർണ്ണ ഖനി കണ്ടെത്തി

0

സൗദി അറേബ്യയിൽ ഭൂമിക്കടിയിൽ വീണ്ടും വൻ സ്വർണ്ണ ശേഖരം കണ്ടെത്തി. മൈനിങ് കമ്പനിയായ മഹ്ദൻ്റെ മൻസൂറ മസ്രാഹ് സ്വർണ്ണ പാടത്തിന് ചേർന്നാണ് പുതിയ നിക്ഷേപവും തിരിച്ചറിഞ്ഞത്.

2022 ൽ ഖനനം ആരംഭിച്ച ശേഷം ആദ്യമായാണ് നൂറു കിലോ മീറ്റർ ദൈർഘ്യമേറിയ സ്വർണ്ണ പാളി തിരിച്ചറിയുന്നത് എന്നാണ് കമ്പനി അറിയിച്ചത്. ഒരു ടൺ അയിരിൽ നിന്നും 10.4 ഗ്രാം എന്ന തോതിലാണ് ഇവിടത്തെ സ്വർണ്ണ സാന്ദ്രത. ഉയർന്ന നിലവാരമാണ് ഇത്.

സൌദിയുടെ സാമ്പത്തിക കുതിപ്പിന് ഇത് കരുത്തേകുമെന്ന് മഹ്ദെൻ സി ഇ ഒ റോബർട്ട് വിൽട് അഭിപ്രായപ്പെട്ടു. രാജ്യത്തിൻ്റെ മൂന്നാമത്തെ വരുമാന സ്രോതസാണ് ഖനനം. 1.3 ട്രില്യൺ ഡോളറിൻ്റെ ധാതു സമ്പത്താണ് സൌദിക്ക് സ്വന്തമായുള്ളത്.

‘ഇനി രാമനെ ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ മാത്രമേ ബാക്കിയുള്ളൂ’ സഞ്ജയ്‌ റാവത്ത്

ഇനി ആകെ ബി.ജെ.പി ചെയ്യാൻ ബാക്കിയുള്ളത് ലോക്സഭാ തെരഞ്ഞെടുപ്പിൽ രാമനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ്‌ റാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശന കാമ്പയിൽ മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് സഞ്ജയ്‌ റാവത്തിന്റെ പരാമർശം.

‘ഇനി ആകെ ബി.ജെ.പി ചെയ്യാൻ ബാക്കിയുള്ളത് ലോക്സഭാ തെരഞ്ഞെടുപ്പിൽ രാമനെ അവരുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണ്. രാമന്റെ പേരിൽ അത്രമാത്രം രാഷ്ട്രീയം കളിക്കുന്നുണ്ട്,’ സഞ്ജയ്‌ റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനം ബി.ജെ.പി പരിപാടിയാണെന്നും ദേശീയ പരിപാടി അല്ലെന്നും റാവത്ത് നേരത്തെ പ്രതികരിച്ചിരുന്നു.

ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ പ്രതിഷ്ഠാ ചടങ്ങിന് പോകുമോ എന്ന ചോദ്യത്തിന് താക്കറെ തീർച്ചയായും പോകാം, എന്നാൽ അത് ബി.ജെ.പിയുടെ പരിപാടി കഴിഞ്ഞിട്ടാവുമെന്നായിരുന്നു സഞ്ജയ്‌ റാവത്തിൻ്റെ പ്രതികരണം. ശിവസേന കൂട് കർസേവ ചെയ്താണ് രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

തൊഴിലില്ലായ്മയും പണപ്പെരുപ്പവും മണിപ്പൂരിലെയും സമാനമായ പ്രശ്നങ്ങളും മറച്ച് വെക്കാനാണ് ഇപ്പോഴത്തെ കോലാഹലങ്ങൾ എന്നും അഭിപ്രായപ്പെട്ടു.

സമസ്ത നൂറാം വാർഷികത്തിൽ കാന്തപുരം വിഭാഗവുമായി ബന്ധമില്ലെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ

0

കാന്തപുരം എ.പി അബൂബക്കർ മുസലിയാർ വിഭാ​ഗം നടത്തുന്ന സമസ്ത നൂറാം വാർഷിക ആഘോഷ പരിപാടിയുമായി ബന്ധമില്ലെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ. 1980-ൽ സമസ്തയിൽ നിന്നും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തി പുറത്തുപോയ ചിലർ പുതിയ സംഘടനയുണ്ടാക്കി സമാന്തര പ്രവർത്തനം നടത്തി വരികയാണെന്ന് അദ്ദേഹം അഭിപ്രയാപ്പെട്ടു.

കേരളത്തിലെ സുന്നി വിശ്വാസ ധാരിയിലെ പിളർന്നു മാറിയ എ.പി, ഇ.കെ വിഭാഗങ്ങൾ തമ്മിൽ അടുക്കുന്നതായുള്ള വാർത്തകൾക്ക് ഇടയിലാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിശദീകരണം. പുറത്തുപോയവർ നൂറാം വാർഷികം എന്ന പേരിൽ നടത്തുന്ന പരിപാടിയുമായി സമസ്തയ്ക്ക് ബന്ധമില്ല. അതിന്റെ യാഥാർഥ്യം പ്രവർത്തകർ എല്ലാവരും മനസ്സിലാക്കണം ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

നൂറാം വാർഷികം ആർക്കും നടത്താം. സമസ്തയുടേതാണ് ഔദ്യോഗിക പരിപാടി. ഇകെ അബൂബക്കർ മുസ്‌ലിയാറുടെ ഖബർ ആർക്കും സന്ദർശിക്കാം. ഇത് എപിയുടെ മടങ്ങിവരവായി കാണാം.തെറ്റ് തിരുത്തി ആര് വന്നാലും സ്വീകരിക്കും.  എന്നാൽ, ഉപാധികൾ ഉണ്ട്. സമസ്ത ഐക്യത്തിന്റെ വാതിൽ അടക്കുന്നില്ലെന്നും ജനുവരി 28 ന് ബംഗളൂരു പാലസ് ഗ്രൗണ്ടിൽ സമസ്തയുടെ നൂറാം വാർഷിക സമ്മേളന ഉദ്ഘാടനം നടക്കുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. 

പരിപാടിയുടെ ചർച്ച തുടങ്ങിയ ഘട്ടത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ ഖബറിടം സന്ദർശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമസ്തയുടെ ചില പോഷകസംഘടനകൾ വിമർശനവും ഉന്നയിച്ചിരുന്നു.

എന്നാൽ, ആർക്കു വേണമെങ്കിലും ഖബർ സന്ദർശനം നടത്താമെന്നും അതിലൊന്നും തെറ്റില്ലെന്നുമാണ് ജിഫ്രി തങ്ങൾ പ്രതികരിച്ചിരുന്നത്. നേരത്തെ സ്വീകരിച്ച നിലപാട് തെറ്റാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാകാം ഖബർ സന്ദർശനമെന്നാണ് തങ്ങൾ വിലയിരുത്തുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

”ഓഫീസുകളിലേക്ക് ഓൺലൈനായി” കെ-സ്മാർട്ട് 2024 ജനുവരി ഒന്നിനെന്ന് മുഖ്യമന്ത്രി

0

കെ-സ്മാർട്ട് 2024 ജനുവരി ഒന്നിന് പ്രവർത്തന സജ്ജമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാവും. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചു. സർക്കാർ ഓഫീസുകൾ ക്രമേണ ഈ ആപ്പിനകത്ത് എകോപിപ്പിക്കപ്പെടും

കെ സ്മാർട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം അന്നേ ദിവസം രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും.

കേരളത്തിലെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നതെന്നും ഏപ്രിൽ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം സ്ഥാപിതമാകുന്നത്.

തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിണറായി വിജയൻറെ പോസ്റ്റ്

പുതുവർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാകാൻ പോകുന്നു. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നിനു പ്രവർത്തനമാരംഭിക്കുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാവും.

ഔദ്യോഗിക ഉദ്ഘാടനം അന്നേ ദിവസം രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും.
കേരളത്തിലെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നത്. ഏപ്രിൽ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും സേവനം വ്യാപിപ്പിക്കും. രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം സ്ഥാപിതമാകുന്നത്.

തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയും.

നവകേരള സദസിന് പിന്നാലെ കെ സുധാകരൻ്റെ സമരാഗ്നി, ജനുവരി 21 ന് മഞ്ചേശ്വരത്ത് തുടക്കം

0

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നയിക്കുന്ന കേരളപര്യടനം ‘സമരാഗ്നി’ ജനുവരി 21ന് തുടങ്ങും. കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് സമരാഗ്നി കൊളുത്തും. ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് സമാപിക്കും.

കാസര്‍കോട് നിന്ന് തുടങ്ങി 28 ദിവസമെടുത്ത് 140 നിയോജകമണ്ഡലങ്ങളും കടന്ന് തിരുവനന്തപുരത്തായിരിക്കും യാത്ര സമാപിക്കുക. 

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വിദഗ്ധ ചികിത്സക്കായി ഡിസംബര്‍ 31ന് അമേരിക്കക്ക് പോകും. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജനുവരി 15നാണ് തിരിച്ചെത്തുക. ഭാര്യ കെ സ്മിതയും സെക്രട്ടറി ജോര്‍ജും ഒപ്പം പോകും. കെപിസിസി അധ്യക്ഷന്റെ അഭാവത്തിൽ നാല് പേർക്കാണ് മുന്നൊരുക്കങ്ങളുടെ ചുമതല.

എന്നാൽ സുധാകരന്റെ അസാന്നിധ്യത്തിൽ താൽക്കാലിക കെപിസിസി പ്രസിഡന്റിനെ അനുവദിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു.

കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒരുമിച്ച് യാത്ര നയിക്കാമെന്നാണ് ധാരണ ഉണ്ടായിരുന്നത്. ജനുവരി പകുതിയോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ഇതിൽ തീരുമാനമായില്ല.

പേശികള്‍ക്ക് ബലക്ഷയമുണ്ടാകുന്ന ‘മയസ്തീനിയ ഗ്രാവിസ്’ എന്ന രോഗത്തെതുടര്‍ന്ന് രണ്ട് വര്ഷമായി ചികിത്സയിലാണ് കെ സുധാകരന്‍. നിലവില്‍ ചികിത്സ നടത്തുന്ന ഡോക്ടര്‍മ്മാരുടെ നിര്‍ദേശ പ്രകാരമാണ് മയോ ക്ലിനിക്കില്‍ ചികിത്സ തേടാന്‍ തീരുമാനിച്ചത്. ആശുപത്രി അധികൃതര്‍ക്ക് രോഗം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. തുടര്‍ചികിത്സ ആവശ്യമായി വന്നാല്‍ കേരളയാത്രക്കും പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനും ശേഷം വീണ്ടും അമേരിക്കയിലേക്ക് പോകാമെന്നാണ് സുധാകരന്‍റെ നിലപാട്.

പെട്രോൾ പമ്പുകൾ പുതുവത്സര രാത്രിയിൽ അടച്ചിടും

0

പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വൈകിട്ട് മുതല്‍ ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.രാത്രി എട്ട് മണി മുതല്‍ മറ്റന്നാള്‍ ആറ് മണി വരെ അടച്ചിടാനാണ് തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുളള അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് തീരുമാനം.

ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷനാണ് പ്രതിഷേധിക്കുന്നത്.

നാണം കെടുത്തിയ സംരക്ഷണ ശ്രമങ്ങൾക്ക് ഒടുവിൽ ബ്രിജ് ഭൂഷൺ സിങ്ങിൻ്റെ വീട്ടിൽ നിന്നും ഗുസ്തി ഫെഡറേഷൻ ഓഫീസ് മാറ്റാൻ തീരുമാനം

കായിക ലോകത്തിന് മുന്നിൽ നാണക്കേടായി മാറിയ നാടകങ്ങൾക്ക് ഒടുവിൽ ബി.ജെ.പി. എം.പി.യും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വീട്ടിൽ നിന്നും ഗുസ്തി ഫെഡറേഷൻ ഓഫീസ് മാറ്റാൻ തീരുമാനം. ലൈംഗിക പീഡന കേസിൽ അകപ്പെട്ട ബ്രിജ് ഭൂഷണെ നഗ്നമായി സംരക്ഷിച്ചിരുന്ന അധികാരികൾക്ക് തന്നെയും അവാസനം നാണക്കേടായി മാറുന്ന നിലയിലേക്ക് താരങ്ങളുടെ സഹന സമരം തുടരുന്നതിന് ഇടയിലാണ് മാറ്റം

ഇത്രയും അധികം ആരോപണങ്ങളും കേസുകളും നിലനിന്നിട്ടും അവസാനം കൂട്ടാളിയെ വാഴിച്ചതും മാറ്റേണ്ടി വന്നിട്ടും ഓഫീസ് ബ്രിജ് ഭൂഷൻ്റെ വീട്ടിലായിരുന്നു. ഡല്‍ഹിയിലെ മറ്റൊരു സ്ഥലത്തേക്ക് ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റും. ബ്രിജ്ഭൂഷണിന്റെ കൂട്ടാളി സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. പുതിയ കമ്മിറ്റി പഴയ നേതൃത്വത്തിന്റെ തീരുമാനത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാലാണ് കമ്മിറ്റി പിരിച്ചുവിടുന്നതെന്നായിരുന്നു കായിക മന്ത്രാലയം വ്യക്തമാക്കിയത്.

ബ്രിജ് ഭൂഷന്റെ കൂട്ടാളി ഫെഡറേഷന്റെ തലപ്പത്തേക്ക് എത്തിയതില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് ഗുസ്തി താരങ്ങളുടെ ഭാഗത്തു നിന്നുണ്ടായത്. ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ താനിനി ഗുസ്തി ഗോദയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് കണ്ണീരോടെ സാക്ഷി മാലിക്ക് ബൂട്ടഴിച്ചു. പുതിയ ഭാരവാഹിത്വത്തില്‍ പ്രതിഷേധിച്ച് ഗുസ്തി താരമായ ബജ്രംഗ് പുണിയ പദ്മശ്രീ തിരിച്ചുനല്‍കി. ഇതിന് പിന്നാലെ, ഗൂംഗല്‍ പെഹല്‍വാന്‍ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ക്രിത്രിമ ബുദ്ധി സംവിധാനങ്ങൾക്കായി വാർത്തകൾ ചോർത്തി, ഓപ്പൺ എ ഐക്ക് എതിരെ ന്യൂയോർക്ക് ടൈംസ്

0

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളെ പരിശീലിപ്പിക്കാന്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചതിന് ഓപ്പണ്‍ എഐ, മൈക്രോസോഫ്റ്റ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ പരാതി. ന്യൂയോര്‍ക്ക് ടൈംസാണ് പകര്‍പ്പാവകാശ ലംഘനം ഉന്നയിച്ചത്.

എട്ട് മെഗാ ബൈറ്റ് പിഡിഎഫ് ആർട്ടിക്കിളുകൾ നഷ്ടമായി എന്നാണ് പരാതയിൽ പറയുന്നത്.

പകരം ഉല്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് അനുവാദം ചോദിക്കാതെയും പണം നല്‍കാതെയും പത്രപ്രവര്‍ത്തന ശേഷിയെ ചോർത്തി ഉപയോഗപ്പെടുത്തുകയാണ് എതിര്‍കക്ഷികള്‍ ചെയ്തതെന്ന് ബുധനാഴ്ച മാന്‍ഹട്ടണ്‍ ഫെഡറല്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ ന്യൂയോര്‍ക്ക് ടൈസ് പറയുന്നു. ചാറ്റ് ജിപിടി നിര്‍മാതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തുന്ന ആദ്യ മാധ്യമസ്ഥാപനമാണ് ന്യൂയോര്‍ക്ക് ടൈംസ്.

നിയമവിരുദ്ധമായി തങ്ങളുടെ ഉള്ളടക്കങ്ങള്‍ ഉപയോഗിച്ചതിലൂടെ കോടിക്കണക്കിന് ഡോളറിന്റെ നഷ്ടത്തിന് അത് കാരണമായിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് പരാതിപ്പെട്ടിട്ടുണ്ട്.

ഡോ. മൻമോഹൻ സിംഗിനെ അനുസ്മരിച്ചു

0

കോൺഗ്രസ് നേതാവും, മുൻ പ്രധാനമന്ത്രിയുമായിരുന്ന ഡോ. മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ ആർപ്പൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം നാടിന് നൽകിയ അതുല്യ സേവനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കോൺഗ്രസ് ആർപ്പുക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമ്പാലം ജംഗ്ഷനിൽ സർവ്വകക്ഷിയോഗം നടത്തി.

ജനകീയ അടിത്തറയിൽ ഉറച്ചുനിന്നു, വരുംകാലത്തേക്കുള്ള വികസന കുതിപ്പുകൾക്കാണ് അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിൽ വിവിധ പദ്ധതിയിലൂടെ ആവിഷ്കരിക്കപ്പെട്ടത് എന്ന് യോഗം അനുസ്മരിച്ചു.

മണ്ഡലം പ്രസിഡന്റ് ജോൺസൺ സി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ ജെ സെബാസ്റ്റ്യൻ, പ്രിൻസ് ലൂക്കോസ്, കെ കെ ഹരിക്കുട്ടൻ, എസ് സുധാകരൻ നായർ, സുഗതകുമാർ പി ജി, സോബിൻ തെക്കേടം, പൊന്നപ്പൻ കരിപ്പുറം, ലൂക്കോസ് ഫിലിപ്പ്, ദീപ ജോസ്, ജസ്റ്റിൻ തോട്ടിൽ, ബീന രാജേന്ദ്രൻ, ബിജി സാബു, ശ്രീനാഥ് രഘു, ബബുലു ജോസഫ്, സുനു മരങ്ങാട്ട്, ടോമിച്ചൻ കാവക്കണ്ണിൽ തുടങ്ങിയവർ സംസാരിച്ചു.