ജില്ലാ ജഡ്ജിയുടെ ലൈംഗികാതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയില്ല, ഇടപെട്ട് സുപ്രീം കോടതി

വനിതാ ജഡ്ജി ചീഫ് ജസ്റ്റിസിനയച്ച കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ചീഫ് ജസ്റ്റീസ് റിപ്പോര്‍ട്ട് തേടി. രണ്ട് പേജുള്ള കത്തില്‍ വനിതാ ജഡ്ജി ദുരനുഭവങ്ങളിൽ മനം മടുത്ത് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി തേടുകയും ചെയ്തിട്ടുണ്ട്.

ഉത്തര്‍പ്രദേശിലാണ് നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ നാണക്കേടായാ സംഭവം. ഒരു വനിതാ ജഡ്ജി ഉന്നയിച്ച ലൈംഗിക ആരോപണത്തില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതിയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജില്ലയിലെ ഒരു ജില്ലാ ജഡ്ജിക്കും കൂട്ടാളികള്‍ക്കും എതിരെയാണ് ഗുരുതര ആരോപണം.

ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി (ഐസിസി)ക്കാണ് ഇത്തരം പരാതികളിൽ നടപടി എടുക്കാൻ അധികാരം. 2022-ല്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അഡ്മിനിസ്‌ട്രേറ്ററര്‍ക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. പിന്നീട് വനിതാ ജഡ്ജി ഹൈക്കോടതി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് മുമ്പാകെ പരാതി നല്‍കുകയായിരുന്നു. ഈ വര്‍ഷം ജൂലായിലാണ് പരാതി നല്‍കിയത്.

‘ആയിരത്തോളം ഇ-മെയിലുകള്‍ ചെയ്ത ശേഷമാണ് ഐസിസിയുടെ അന്വേഷണം ആരംഭിച്ചത്. ആ അന്വേഷണം കപടവും പ്രഹസനവുമാണ്. ജില്ലാ ജഡ്ജിയുടെ കീഴ് ഉദ്യോഗസ്ഥരാണ് അന്വേഷണത്തിലെ സാക്ഷികള്‍. തങ്ങളുടെ മേലുദ്യോഗസ്ഥനെതിരെ സാക്ഷികള്‍ എങ്ങനെ മൊഴി നല്‍കുമെന്നാണ് സമിതി പ്രതീക്ഷിക്കുന്നെന്ന് എനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്’ ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ വനിതാ ജഡ്ജി പറയുന്നു.

അന്വേഷണഘട്ടത്തില്‍ കുറ്റാരോപിതനായ ജില്ലാ ജഡ്ജിയെ സ്ഥലംമാറ്റണമെന്നും എന്നാലെ ന്യായമായ അന്വേഷണം സാധ്യമാവൂവെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നിരസിക്കപ്പെട്ടുവെന്നും വനിതാ ജഡ്ജി വ്യക്തമാക്കി. താന്‍ നേരത്തെ ആത്മഹത്യാശ്രമം നടത്തിയ കാര്യം പോലും ഇവർ കത്തില്‍ വ്യക്തമാക്കുന്നു.

അലഹബാദ് ഹൈക്കോടതി രജിസ്ട്രാറോടാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടിയത്. വനിതാ ജഡ്ജിയുടെ പരാതിയില്‍ അന്വേഷണം നടത്തുന്ന ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി (ഐസിസി) മുമ്പാകെയുള്ള നടപടികളുടെ തല്‍സ്ഥിതി ആവശ്യപ്പെട്ട് വ്യാഴാഴ്ച വൈകുന്നേരമാണ് അലഹബാദ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് ചീഫ് ജസ്റ്റിസ് കത്തയച്ചത്.

ഡിസംബര്‍ നാലിന് വനിതാ ജഡ്ജി സുപ്രീംകോടതിക്ക് ഒരു പരാതി നല്‍കിയിരുന്നു. ഇത് ജസ്റ്റിസ് ഋഷികേഷ് റോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ ബുധനാഴ്ച വാദംകേള്‍ക്കാനായി എത്തുകയും ചെയ്തു. പരാതി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ പരിഗണനയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ തല്‍ക്കാലം ജുഡീഷ്യല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കേണ്ടതില്ലെന്ന് ബെഞ്ച് വ്യക്തമാക്കുകയുണ്ടായി. വനിതാ ജഡ്ജിയുടെ പരാതിയിലാണ് ഐസിസി രൂപീകരിച്ചത്. അതുകൊണ്ട് തന്നെ നടപടികള്‍ക്കായി കാത്തിരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. സെക്കന്റുകള്‍ മാത്രം വാദം നടന്ന ശേഷം കോടതി ഹര്‍ജി തള്ളുകയും ചെയ്തു.

പിന്നാലെ വ്യാഴാഴ്ചയോടെയാണ് കത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. കുറ്റാരോപിതനായ ജില്ലാ ജഡ്ജി തന്നോട് രാത്രി കാണണമെന്ന് ആവശ്യപ്പെട്ടതായി വനിതാ ജഡ്ജിയുടെ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പാർലമെൻ്റിൽ കയറി പ്രതിഷേധം, മുഖ്യ ആസൂത്രകൻ എന്ന് പൊലീസ് കരുതുന്ന മോഹൻ ത്ധാ കീഴടങ്ങി

0

പാര്‍ലമെൻ്റ് ഹാളിലേക്ക് അതിക്രമിച്ചു കയറി പ്രതിഷേധം പ്രകടിപ്പിച്ച യുവ സംഘത്തിലെ മുഖ്യൻ ലളിത് ഝാ കീഴടങ്ങി. കേസില്‍ ആറാം പ്രതിയായ ബീഹാര്‍ സ്വദേശി ലളിത് മോഹന്‍ ഝാ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്ന് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. കര്‍ത്തവ്യപഥ് പോലീസിന് മുന്നില്‍ കീഴടങ്ങിയ ഇയാളെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന് കൈമാറി.

പാര്‍ലമെന്റിനു പുറത്ത് നീലവും അമോലും മഞ്ഞയും ചുവപ്പും സ്പ്രേ അടിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത് ലളിതായിരുന്നു. സംഭവത്തിൽ അറസ്റ്റിലായവർ എല്ലാം സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സ്വന്തം നിലയ്ക്ക് സജീവമായി നിലകൊള്ളുന്നവരാണ്. സമരങ്ങളിലും പ്രക്ഷോഭഗങ്ങളിലും എല്ലാം ഇവർ ജനാധിപത്യപരമായി പങ്കാളികളായിട്ടുണ്ട്.

സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലോക്‌സഭയുടെ ശൂന്യവേളയില്‍ ചേംബറില്‍ ചാടിയിറങ്ങി പ്രതിഷേധം അറിയിച്ച്ത്. സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്. കേസിലെ അഞ്ചാം പ്രതിയായ വിശാല്‍ ശര്‍മയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സുരക്ഷ സ്പീക്കറുടെ കീഴിൽ, വീഴ്ച പറ്റിയെന്ന് സമ്മതിച്ചും അമിത് ഷാ

‘ഇത് ഗൗരവമേറിയ സംഭവമാണ്. പ്രതിപക്ഷം അതിനുമുകളില്‍ രാഷ്ട്രീയം കളിക്കുകയാണ്. വീഴ്ചയുണ്ടായെന്നത് സത്യമാണ്. പാര്‍ലമെന്റിന്റെ സുരക്ഷ സ്പീക്കര്‍ക്ക് കീഴില്‍ വരുന്ന കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. സംഭവത്തില്‍ സ്പീക്കര്‍ ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. അന്വേഷണത്തിന് മന്ത്രാലയം സമിതിയെ നിയോഗിച്ചു. സ്പീക്കര്‍ക്ക് ഉടന്‍തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും’, അമിത് ഷാ പറഞ്ഞു.

അന്വേഷണത്തിന് നിയോഗിച്ച സമിതി സംഭവത്തിലെ വീഴ്ചകള്‍ പരിശോധിക്കുന്നതിനൊപ്പം ലോക്‌സഭയുടെ സുരക്ഷ വര്‍ധിപ്പിക്കാനാവശ്യമായ നിര്‍ദേശങ്ങളും നല്‍കും.

എന്താണ് ഈ സിനിമകൾ ഒക്കെ ഇങ്ങനെ പരാജയപ്പെടുന്നു? അതിന് കാരണവും, ഒരു കാലവുമുണ്ടെന്ന് മോഹൻ ലാൽ പറയുന്നു…

0

മോഹൻലാലിന്റെ സമീപകാല  സിനിമാതിരഞ്ഞെടുപ്പുകൾ എല്ലാം ‘മോശ’മായിരുന്നു എന്ന് ഒരു വിഭാഗം ആളുകൾ പഴിചാരുമ്പോൾ മോഹൻലാലിന് അതിനെ കുറിച്ച് പറയാനുള്ളത് എന്താണ്.

ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ നിന്നും വരുന്ന ഏറ്റവും പുതിയ ചിത്രം ‘നേര്’  റിലീസിനൊരുങ്ങുകയാണ്. അതിന്റെ പശ്ചാത്തലത്തിൽ സമകാലിക  സിനിമാജീവിതത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയാണ് മോഹൻലാൽ.

“തീർച്ചയായും അങ്ങനെ സംഭവിക്കാം. ഞാൻ ചെയ്തതെല്ലാം ശരിയാണെന്നു ഞാൻ പറയുന്നില്ല. ഞാൻ 370ൽ ഏറെ സിനിമകൾ ചെയ്തു. എത്രയോ സിനിമകൾ എന്റേത് മോശമായിട്ടുണ്ട്.  സിനിമകളുടെ വിജയപരാജയങ്ങൾ നമുക്കു പറയാൻ പറ്റില്ല. ഓരോ സിനിമയും എടുക്കേണ്ട രീതികളുണ്ട്, അതിനൊരു ഭാഗ്യമുണ്ട്, അതിനൊരു ജാതകമുണ്ട് എന്നൊക്കെ വിശ്വസിക്കുന്ന ആളാണ് ഞാൻ. അല്ലെങ്കിൽ എല്ലാ സിനിമകളും വിജയിക്കേണ്ടേ?  അതിന് എന്തോ ഒരു മാജിക്കൽ റെസിപ്പി ഉണ്ട്. അതിൽ വരുന്ന സിനിമകളാണ് വിജയിക്കുന്നത്. ഒരു നടൻ എന്ന രീതിയിൽ എന്റെ ജോലി എനിക്കു വരുന്ന സിനിമകൾ  ചെയ്യുക അല്ലെങ്കിൽ ചെയ്യാതിരിക്കുക എന്നതാണ്. വർഷത്തിൽ ഒരു സിനിമയൊക്കെ ചെയ്യുകയുമാവാം. പക്ഷേ അതല്ല, നമ്മുടെ കൂടെ ഒരുപാട് പേരു ജോലി ചെയ്യുന്നുണ്ട്. അവരെയൊക്കെ സഹായിക്കാനായി ധാരാളം സിനിമകൾ ചെയ്യേണ്ടി വരും. അതിനായി മോശം സിനിമകൾ ചെയ്യുക എന്നല്ല ഞാൻ പറയുന്നത്. അങ്ങനെ ചെയ്തു പോവുമ്പോൾ അതിൽ മോശം സിനിമയും ഉണ്ടാകാം എന്നാണ്,” മോഹൻലാൽ പറഞ്ഞു.

“പക്ഷേ അത്തരം തിരഞ്ഞെടുപ്പുകൾ കൊണ്ട് മോഹൻലാൽ എന്ന നടന് സോഷ്യൽ മീഡിയയിൽ പഴി കേൾക്കേണ്ടി വരുന്നില്ലേ?” 

“അതിലൊന്നും എനിക്ക് പരാതിയില്ല. ഞാൻ കഴിഞ്ഞ 46 വർഷമായി മലയാളസിനിമയ്ക്ക് വേണ്ടി എന്തൊക്കെ ചെയ്തു എന്നതും അതിനു പിറകിലുണ്ടല്ലോ.  ഒരു സിനിമ കൊണ്ടല്ലല്ലോ ഒരാളെ ജഡ്ജ് ചെയ്യേണ്ടത്. അടുത്ത ഒന്നോ രണ്ടോ സിനിമ വിജയിച്ചാൽ ഇതെല്ലാം മാറും. 

ഒരു സിനിമ മോശമായെങ്കിൽ അതിനു ഒരുപാട് കാരണങ്ങളുണ്ടാവും. കഥ,  തിരക്കഥ… അല്ലാതെ അതിൽ ഞാൻ മാത്രമല്ലല്ലോ കാരണം. സിനിമ മോശമായി പോയി എന്നു പഴികേട്ടതുകൊണ്ട് മാത്രം സിനിമ ചെയ്യാതിരിക്കാനും  കരഞ്ഞുകൊണ്ടിരിക്കാനൊന്നും പറ്റില്ലല്ലോ. ആ സമയമൊക്കെ കഴിഞ്ഞു. നമുക്ക് ഒന്നുകിൽ സിനിമ ചെയ്യാതിരിക്കാം. അല്ലെങ്കിൽ ചെയ്തുകൊണ്ടിരിക്കാം. ഈ രണ്ടു ഓപ്ഷനെയുള്ളൂ,” 

നികുതി വിഹിതവും നേരാവണ്ണം നൽകുന്നില്ല, കേരളത്തിന് 23 ലക്ഷം കോടി രൂപയുടെ നഷ്ടം

0

 കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലിനായി സുപ്രീം കോടതിയെ സമീപിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം കാണിക്കുന്ന വിവേചനം കേരളത്തെ ഞെരുക്കുകയാണ്. സാമ്പത്തിക ആഘാതം താങ്ങാവുന്നതിലേറെ ആണ്. സംസ്ഥാനത്തോട് കേന്ദ്രത്തിന് പ്രതികാര ബുദ്ധിയാണ്. വിവേചനപരമായ നടപടികൾ കേന്ദ്രം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോട്ടയത്ത് നവകേരള സദസ്സിൽ പങ്കെടുത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകളിൽ

“പുതിയ ജിഎസ്‌ടി സംവിധാനം അനുസരിച്ച് ജിഎസ്‌ടി വകുപ്പിനെ അടിമുടി പുന:സംഘടിപ്പിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഇതിന്റെ ഫലമായി 2020-21 മുതലുള്ള സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ കാര്യമായ വളർച്ചയുണ്ടായി. എന്നാൽ, ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം വരുത്തിയ വീഴ്ച, റവന്യൂ കമ്മി ഗ്രാന്റിൽ കേന്ദ്രം വരുത്തിയ കുറവ് തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി. നികുതി, നികുതിയേതര വരുമാനം വർധിപ്പിച്ചും ചെലവിൽ മുൻഗണനാക്രമം നിശ്ചയിച്ചുമൊക്കെ ഇതിനെ മറികടക്കാൻ നാം ശ്രമിച്ചെങ്കിലും സാമ്പത്തികാഘാതം താങ്ങാവുന്നതിലേറെയാണ്.

വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കായി എടുക്കുന്ന വായ്പയെ നിയന്ത്രിക്കാനെന്ന പേരിൽ കേന്ദ്രം കൈക്കൊള്ളുന്ന ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികൾ സംസ്ഥാനത്തെ ഗുരുതരമായ വൈഷമ്യത്തിൽ എത്തിച്ചിരിക്കുന്നു. ഇതിങ്ങനെ തുടർന്നും മുന്നോട്ടുപോകുന്നത് അപകടകരമാണ്.   വിവേചനപരമായ നടപടികൾ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം പല തവണ കേന്ദ്ര സർക്കാരുമായി ആശയവിനിമയം നടത്തി. എന്നാൽ സംസ്ഥാനത്തിന്റെ അതിജീവനം അസാധ്യമാക്കുന്ന തരത്തിൽ പ്രതികാരബുദ്ധിയോടെയുള്ള നീക്കങ്ങൾ ശക്തമാക്കുകയാണ് കേന്ദ്രം ചെയ്തത്.

ഈ സാഹചര്യത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളെ ബലികഴിച്ച് കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്രത്തിന്റെ വിവേചനപരമായ നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ ബഹുമാനപ്പെട്ട സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.  ഈ നിയമ പോരാട്ടം രാജ്യത്തിന്റെ  ഫെഡറൽ സംവിധാനം നിലനിർത്താനുള്ള ചരിത്രപരമായ ഒന്നാണ്.  ഭരണഘടനയുടെ 131ാം ആർട്ടിക്കിൾ അനുസരിച്ച് കേന്ദ്രസംസ്ഥാന തർക്കങ്ങൾ പരിഹരിക്കുന്നതിന് സുപ്രീം കോടതിക്കുള്ള  അധികാരങ്ങൾ ഉപയോഗിച്ച് ഉത്തരവുണ്ടാകണമെന്നാണ് കേരളം ഹർജിയിൽ അഭ്യർത്ഥിക്കുന്നത്.  

ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്കുള്ള അവകാശങ്ങൾക്ക് മേൽ കേന്ദ്രം കടന്നുകയറുകയാണ്. കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കുന്നത് അവസാനിപ്പിക്കണം. കടമെടുപ്പ് പരിധി നിശ്ചയിക്കാൻ കേന്ദ്രത്തിന് അധികാരം ഇല്ല. സുപ്രീം കോടതി ഇടപെടൽ ഉണ്ടായില്ലെങ്കിൽ കടുത്ത സാമ്പത്തിക ദുരന്തം ഉണ്ടാകും. സമീപഭാവിയിൽ ഇത് മറികടക്കാൻ ആവില്ല. പടിപടിയായി കേന്ദ്രം ഇടപെട്ട് ഇതിനെ തകർക്കുന്നു. 

സംസ്ഥാനത്തിന് 26,226 കോടി രൂപ അടിയന്തരമായി വേണം. കേന്ദ്ര ഇടപെടൽ മൂലം അടുത്ത 5 വർഷം 23 ലക്ഷം കോടി നഷ്ടം സംസ്ഥാനത്ത് ഉണ്ടാകും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ കടമെടുപ്പിനെ നിയന്ത്രിക്കുന്ന നിയമവിരുദ്ധ നടപടികൾ റദ്ദ് ചെയ്യണം. ചരിത്രപരമായി പോരാട്ടത്തിന് പ്രതിപക്ഷം കൂടെ നിൽക്കണം. ഗവർണർ വിശദീകരണം ചോദിക്കേണ്ടത് കേന്ദ്രത്തിനോടാണ്. സംസ്ഥാനത്ത് സ്ഥാനം ഉറപ്പിക്കാൻ ബിജെപി വലിയ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇത് നടക്കുന്നില്ല.

കേരളത്തെ പാഠം പഠിപ്പിക്കാനാണ് അവർ നീക്കം നടത്തുന്നത്. സാമ്പത്തിക ദുരന്തം വന്നാൽ പലകാര്യങ്ങളും മുടക്കേണ്ടി വരും. ഒട്ടേറെ മേഖലകളിൽ പണം ചെലവഴിക്കേണ്ടി വരും. ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാരിന്റെ അഭിപ്രായത്തിന് ഒപ്പമുണ്ട്. ആരോഗ്യപരമായ നിലപാടുകൾ മാധ്യമങ്ങളും സ്വീകരിക്കണം. കുറേക്കാലത്തേക്ക് കേരളത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വരും. അഭിപ്രായ വ്യത്യാസം മറന്ന് മാധ്യമങ്ങളും പ്രവർത്തിക്കണം.

ഗവർണർക്ക് മറുപടി കൊടുക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. പരാതി വന്നാൽ, ഫോർവേഡ് ചെയ്താൽ മറുപടി പറയുകയല്ല സർക്കാരിന്റെ ബാധ്യത. കേരളത്തെ കുറ്റപ്പെടുത്തിക്കൊണ്ട് കേന്ദ്രത്തെ പരോക്ഷമായി ന്യായീകരിക്കുന്ന നിലപാടാണ് യുഡിഎഫ് എംപിമാരുടേത്. ആ നിലപാടിൽ നിന്ന് അവർ പിന്മാറണം. ഒന്നിച്ച് നിന്ന് മുന്നോട്ട് പോയാൽ പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയും. പാർലമെന്റിൽ നടന്ന സംഭവങ്ങളെ അപലപിക്കുന്നു. ഇങ്ങനെ ഉണ്ടാകാന്‍ പാടില്ല. വേണ്ട നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുമെന്നാണ് കരുതുന്നത്,” പിണറായി വിജയന്‍ പറഞ്ഞു.

ജവാനിൽ അളവിൽ കുറവ്, ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു

0

സര്‍ക്കാര്‍ ബ്രാന്‍ഡ് മദ്യമായ ജവാൻ റമ്മിൽ അളവിൽ കൃത്രിമത്വം കണ്ടെത്തി. ഒരു ലിറ്റര്‍ കുപ്പിയില്‍ അളവില്‍ കുറവുണ്ടെന്നാണ് കണ്ടെത്തല്‍. നിര്‍മാതാക്കളായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനെതിരേ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു.

ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്. ഇന്ന് തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും . രേഖാമൂലം പരാതി ലഭിച്ചതിന് തുടർന്നാണ് ലീഗൽ മെട്രോളജി വിഭാഗം തിരുവല്ല പുളിക്കഴിയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ മിന്നൽ പരിശോധനയ്ക്ക് എത്തിയത്. രാത്രി വൈകിയും പരിശോധന നീണ്ടു. ഒരു ലിറ്റർ ജവാൻ ബോട്ടിലിൽ അളവിൽ കുറവുണ്ടെന്നാണ് കണ്ടെത്തൽ. എറണാകുളത്തുനിന്നുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെയാണ് പരിശോധന നടത്തിയത്.

തൊഴിലാളികള്‍ മദ്യം നേരിട്ട് നിറയ്ക്കുമ്പോഴുണ്ടായേക്കാവുന്ന സ്വാഭാവിക കുറവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.

മാർക്കറ്റിൽ പ്രിയം നേടിയ ബ്രാൻ്റ്, ഏറ്റവും മോശം നിലയിൽ വിപണനം

ജവാൻ റം ബോട്ടിലിങ് മെച്ചപ്പെടുത്തും എന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. പ്രീമിയം ഇറക്കുന്നു എന്നും പ്രഖ്യാപിച്ചിരുന്നു. മോശം ബോട്ടിലുകൾ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിലെ മാനദണ്ഡം പോലും പാലിക്കാതെ പുറത്തിറക്കുന്നു. അടപ്പ് പോലും മുറുകി നിൽക്കാത്ത നിലയിലാണ് എന്നിങ്ങനെ പരാതികൾ ഏറെയായിരുന്നു. സർക്കാരനും കമ്പനിക്കും ഏറ്റവും ലാഭകരമായ ബ്രാൻ്റ് ആയിട്ടും ഇതിന് മിനിമം മാർക്കറ്റ് നിലവാരം സൂക്ഷിക്കുന്നതിൽ വിമുഖത കാണിക്കുന്നു എന്നും പരാതിയുണ്ടായി. എന്നാൽ പ്രീമിയം ലെവൽ പരിഷ്കാരങ്ങൾ എല്ലാം അജ്ഞാത കാരണങ്ങളിൽ ഉടക്കി.

ഇതിനിടെ ജവാൻ മദ്യം പ്രതിദിനം 16,​000 കെയ്സ് ഉത്പാദിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെവ്കോ എം.ഡി ശ്യാംസുന്ദർ സർക്കാരിന് ശുപാർശ നൽകിയിരുന്നു. നിലവിലെ നാല് ഉത്പാദക ലൈനുകൾ കൂടാതെ ആറെണ്ണത്തിൽ കൂടി വേണെന്നാണ് ശുപാർശ ഉണ്ടായിരുന്നത്.

എന്നാൽ ആവശ്യക്കാർ വർദ്ധിച്ചെങ്കിലും ഉത്പാദനം കൂട്ടാനാകാത്ത അവസ്ഥയിലാണ് കമ്പനി. മദ്യ നിർമ്മാണത്തിനായി ഒരു ലൈൻ സ്ഥാപിക്കാൻ 30 ലക്ഷം രൂപയാണ് കമ്പനി കണക്കാക്കുന്ന ചെലവ്. കൂടാതെ മേൽനോട്ടക്കാരെയടക്കം കൂടുതൽ ജീവനക്കാരെയും നിയമിക്കേണ്ടിവരും. മലബാർ മേഖലയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ചിറ്റൂർ കോ – ഓപ്പറേറ്റീവ് ഷുഗർ മിൽ തുറക്കണമെന്ന ശുപാർശയും സർക്കാരിന് സമർപ്പിച്ചെന്നും ബെവ്കോ എം.ഡി ശ്യാംസുന്ദർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സർക്കർ പിൻവാങ്ങി നിൽക്കുന്നതിന് താത്പര്യമുള്ള ലോബിയുടെ സ്വാധീനം ഇതിനെതിരായ നീക്കത്തിൽ ആരോപിക്കപ്പെടുന്നു. ഏറ്റവും ജനപ്രിയമായ നിലവാരത്തിൽ ഒരു പ്രോഡക്ട്റ്റ് എത്തിയിട്ടും സർക്കാരിന് ഇത് വരുമാനമാക്കി മാറ്റാൻ കഴിഞ്ഞില്ല. പുതിയമദ്യ നയം പ്രഖ്യാപിച്ചതോടെ ഈ പൊതുമേഖലാ സ്ഥാപനം പുതിയ രംഗത്തേക്ക് വളരും എന്ന പ്രതീക്ഷയും ഉണ്ടായിരുന്നു.

സ്പിരിറ്റ് തിരിമറിക്ക് ശേഷം ഉല്പാദനം നിലച്ചു, വീണ്ടും തുടങ്ങയിപ്പോഴും ബോട്ടിലിങ് പിഴവ്

സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറി. ഇവിടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്പിരിറ്റ് തട്ടിപ്പില്‍ പ്രതികളായതിനെ തുടര്‍ന്ന് 2021 ൽ ഉൽപാദനം നിർത്തിവെച്ചിരുന്നു. ഒരു ദിവസം 8000 കെയ്സ് ജവാൻ റം ആണ് ഉൽപാദിപ്പിക്കുന്നത്. ഒരു കെയ്സിൽ ഒരു ലിറ്ററിന്‍റെ ഒമ്പത് കുപ്പികളുണ്ടാകും. ജവാൻ നിലയ്ക്കുമ്പോൾ ഈ വില്പനയെല്ലാം സ്വകാര്യ മേഖലിയിലേക്ക് പോകും.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തല്‍ നടത്തിയത്. 20,000 ലിറ്റര്‍ സ്പിരിറ്റ് മറിച്ചുവിറ്റെന്നാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോർട്ട് ചെയ്തിരുന്നത്. ഫാക്ടറിയിലേക്ക് സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ സ്വകാര്യ എജന്‍സിക്കാണ് നല്‍കിയത്. അറ് മാസത്തേക്കായിരുന്നു കരാര്‍.

എറണാകുളത്തെ കേറ്റ് എഞ്ചിനിയറിംഗ് എന്ന സ്ഥാപനാണ് ഇ കരാര്‍ ഏറ്റെടുത്തത്. ആറ് മാസത്തിനുള്ളില്‍ 36 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് എത്തിക്കുന്നതിനായിരുന്നു കരാര്‍. എന്നാല്‍ ഈ കാലയളവിലാണ് ഉദ്യോഗസ്ഥര്‍ വന്‍ ക്രമക്കേട് നടത്തിയത്. നാല് തവണയായി രണ്ട് ലോറികളിലെ എട്ട് ലോഡ് സ്പിരിറ്റില്‍ നിന്ന് വില്‍പ്പന നടത്തുകയായിരുന്നു. കേരളത്തില്‍ എത്തും മുമ്പ് 50 രൂപ നിരക്കിലാണ് സ്പിരിറ്റ് വിറ്റതെന്നാണ് കണ്ടെത്തിയത്.

ഈന്തപ്പഴം നല്ലത് തന്നെ പക്ഷെ, ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്

0

ഒരു ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം. പഞ്ചസാര ഉപയോഗത്തിന് പകരമായി പലരും ഈന്തപ്പഴം തിരഞ്ഞെടുക്കുന്നു. ഈന്തപ്പഴം കഴിക്കുന്നത് എത്ര അളവു വരെ ആരോഗ്യകരമാണ് എന്നും അറിയണം. നേരായ സമയത്ത് ഭണവും കഴിച്ച് അമിതമായാൽ “ഈന്തപ്പഴം വിചാരിക്കുന്നത്ര ആരോഗ്യകരമല്ല,”

അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ സുധീർ കുമാർ പറയുന്നത്.

“ഈന്തപ്പഴം കലോറിയാൽ സമ്പന്നമാണ്. 100 ഗ്രാം ഈന്തപ്പഴം ഏകദേശം 280 കലോറി നൽകുന്നു. അതിനാൽ, നിങ്ങൾ ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെങ്കിൽ, ദയവായി ഈന്തപ്പഴം കഴിക്കുക; നല്ലതാണ്. അല്ലാത്തപക്ഷം, ഈന്തപ്പഴങ്ങൾ നിയന്ത്രിക്കയോ കുറയ്ക്കുകയോ ചെയ്യുന്നതാണ് നല്ലത്, ”

ഈന്തപ്പഴം ഇരുമ്പിൻ്റെ ആരോഗ്യകരമായ ഉറവിടമായിരിക്കെ തന്നെയാണ് ഇത്. കൂട്ടിച്ചേർത്തു. 

ആരോഗ്യഗുണങ്ങൾ

  • പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണംചെയ്യുന്നു. “ഈന്തപ്പഴത്തിലെ ഉയർന്ന അളവിലുള്ള നാരുകൾ, ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു, എന്നാൽ അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം,” ക്ലിനിക്കൽ ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു.
  • ശുദ്ധീകരിച്ച പഞ്ചസാരക്ക് പകരമായി തിരഞ്ഞെടുക്കാവുന്ന ഒരു ആരോഗ്യകരമായ ബദലാണ് ഈന്തപ്പഴം.  
  • ഈന്തപ്പഴത്തിലെ പ്രകൃതിദത്ത പഞ്ചസാര, പെട്ടന്ന് തന്നെ ശരീരത്തിന് ഊർജം പ്രദാനം ചെയ്യാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഫലപ്രദമായ ഒരു ലഘുഭക്ഷണമായി തിരഞ്ഞെടുക്കാം.
  • ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കുകയും സെല്ലുലാർ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
  • ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമായ ഈന്തപ്പഴം എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
  • ഈന്തപ്പഴത്തിലെ പൊട്ടാസ്യം ആരോഗ്യകരമായ രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു, ഇത് ഹൃദയത്തിന്റെ  ക്ഷേമത്തെ പിന്തുണയ്ക്കുന്നു.
  • ഈന്തപ്പഴത്തിലെ നാരുകൾ മലബന്ധം തടയാനും ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

“ഈന്തപ്പഴത്തിൽ കലോറി കൂടുതലാണെങ്കിലും, നിങ്ങൾ 100ഗ്രാം ഈന്തപ്പഴം​ ഒരുമിച്ച് കഴിക്കാൻ പോകുന്നില്ല, ദിവസവും 1-2 ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കില്ല,” ഗരിമ ഗോയൽ പറഞ്ഞു.

അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മിതത്വം പാലിക്കുക: സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ കഴിക്കുന്നതിന്റെ അളവ് പരിമിതപ്പെടുത്തുക.

സമീകൃതാഹാരം: സമീകൃതാഹാരത്തിന്റെ ഭാഗമായി ഈന്തപ്പഴം ഉൾപ്പെടുത്തുക, വിവിധ ഭക്ഷണ സ്രോതസ്സുകളിൽ നിന്നുള്ള വൈവിധ്യമാർന്ന പോഷകങ്ങൾ ഉറപ്പാക്കുക.

രക്തത്തിലെ പഞ്ചസാരയുടെ നിരീക്ഷണം : പ്രമേഹമുള്ള വ്യക്തികൾ ഈന്തപ്പഴം കഴിക്കുമ്പോൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുകയും അതിനനുസരിച്ച് അളവ് ക്രമീകരിക്കുകയും ചെയ്യണം.

ജലാംശം : ഈന്തപ്പഴത്തിൽ സ്വാഭാവിക പഞ്ചസാരയുള്ളതിനാൽ, സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ദഹനത്തെ പിന്തുണയ്ക്കുന്നതിനും നന്നായി വെള്ളം കുടിക്കുക.

ദന്ത സംരക്ഷണം : വായിൽ പെട്ടന്ന് പറ്റിപ്പിടിക്കാൻ സാധ്യതയുള്ളതിനാൽ കഴിച്ച ശേഷം വായ നന്നായി വൃത്തിയാക്കുക.

നാരുകൾ കഴിക്കുക : ഈന്തപ്പഴം, ഫൈബറിന്റെ നല്ല ഉറവിടമാണെങ്കിലും, ദഹനസംബന്ധമായ ആരോഗ്യത്തിന് വിവിധ ഭക്ഷണങ്ങളിൽ നിന്നുള്ള നാരുകളുടെ മിശ്രിതം ഉറപ്പാക്കുക.

ഭാരം നിയന്ത്രണം : ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ കലോറി കൂടുതലുള്ള ഈന്തപ്പഴം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുക.

പോഷക വൈവിധ്യം : ഈന്തപ്പഴം പോഷകഗുണമുള്ളതാണെങ്കിലും അവയെ മാത്രം ആശ്രയിക്കരുത്. സമഗ്രമായ പോഷകാഹാരത്തിനായി വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.

ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ കേസിൽ പ്രതിയെ വെറുതെ വിട്ടു

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ  പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന സാഹചര്യത്തിലാണ് പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്.

കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. യുവാവിനെ രണ്ടു വര്‍ഷമാണ് വിചാരണ തടവുകാരനായി ജയിലില്‍ അടച്ചതെന്നും കേസില്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പ്രതിയെ വെറുതെ വിട്ടതിന് പിന്നാലെ കേസില്‍ തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ ഉള്‍പ്പെടെ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണം ശക്തമാണ്.

2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തുന്നത്.

പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി മൂന്നു വയസു മുതൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കള്‍ പണിക്കു പോകുന്ന സമയം മുതലെടുത്താണ് പീഡിപ്പിച്ചിരുന്നത് എന്നും കണ്ടെത്തി. കൂലി പണിക്കാരായ ദമ്പതിമാർക്ക് 14 വർഷത്തിന് ശേഷം ഉണ്ടായ കുഞ്ഞാണ്.

വണ്ടിപ്പെരിയാർ സി ഐ ആയിരുന്ന ടി ഡി സുനിൽ കുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്റ്റംബർ 21 ന് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ കേസിൻറെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രണ്ടു പേരും എസ് സി വിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇതനുവദിച്ചില്ല. 

കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചു.

“കാലുകുത്താൻ അനുവദിക്കില്ല” എസ് എഫ് ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ കാലിക്കറ്റ് സർവ്വകലാശാലയിൽ താമസിക്കാൻ എത്തുന്നു

0

ഗവർണറെ ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ. സമര പ്രഖ്യാപനം. അവഗണിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ താമസിക്കാൻ എത്തുന്നു.

ഡിസംബർ 16-ന് വൈകുന്നേരം ​ഗവർണർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ എത്തിച്ചേരും. യൂണിവേഴ്സിറ്റി ​ഗസ്റ്റ് ഹൗസിൽ തന്നെയാണ് ഗവർണർക്ക് താമസം സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസം ക്യാമ്പസിൽ തങ്ങും.

കാമ്പസിലെ പരിപാടികൾക്ക് പുറമെ ​ഗവർണർ ജില്ലയിലെ ചില സ്വകാര്യ ചടങ്ങുകളിലും പങ്കെടുക്കും. 18-ന് സർവകലാശാല സെമിനാർ കോംപ്ലക്സിൽ നടക്കുന്ന സനാതന ധർമ സെമിനാറിലും സംസാരിക്കും.

സ്വേഛാധിപത്യത്തിനെതിരെ, തൊഴിലില്ലായ്മക്കെതിരെ… പാർലമെൻ്റിൽ കയറി പ്രതിഷേധിച്ച യുവാക്കൾ സാമൂഹിക രംഗങ്ങളിൽ സജീവമായവർ

പാർലമെൻ്റിന് അകത്ത് കയറി പ്രതിഷേധിക്കയും പുകപരത്തുന്ന വസ്തുക്കൾ ഉപയോഗിച്ച് അതിക്രമം കാണിക്കയും ചെയ്ത യുവാക്കളിലൂടെ പുറത്തായത് പുതുതലമുറയുടെ അമർഷം. ജനാധപത്യത്തിൻ്റെ പരമോന്നത വേദിയിൽ തന്നെ കയറി അതിക്രമം നടത്തിയവർ മർദ്ദനം ഏല്ക്കുമ്പോൾ വിളിച്ചു പറഞ്ഞത് ഞങ്ങൾ രാജ്യസ്നേഹികൾ എന്നായിരുന്നു.

കഴിഞ്ഞദിവസം ലോക്‌സഭയില്‍ ശൂന്യവേളയ്ക്കിടെ നടന്ന അപ്രതീക്ഷിത സംഭവത്തില്‍ മൈസൂരു സ്വദേശി ഡി. മനോരഞ്ജന്‍ (34), ലഖ്നൗ സ്വദേശി സാഗര്‍ ശര്‍മ(27), ഹരിയാണ സ്വദേശി നീലം ദേവി(35), മഹാരാഷ്ട്ര ലാത്തൂര്‍ സ്വദേശി അമോല്‍ ഷിന്ദേ(25), വിശാല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാൾക്ക് മാരകമായി മർദ്ദനമേറ്റിരുന്നു.

പ്രതികൾക്കെതിരേ യു.എ.പി.എ. അടക്കമുള്ള വകുപ്പുകൾ ചുമത്തി. കുറ്റകരമായ ഗൂഢാലോചന, അതിക്രമിച്ചു കയറൽ, മനപ്പൂർവ്വമായി പ്രകോപനം ഉണ്ടാക്കി കലാപത്തിന് ശ്രമിക്കൽ, പോലീസ് നടപടികൾ തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചേർത്തത്. ലളിത് ഝാ എന്ന വ്യക്തിയാണ് ആക്രമണത്തിന്റെ ആസൂത്രണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇയാളെ പിടികൂടിയിട്ടില്ല.

പ്രതിഷേധം ഉയർത്തിയത് യുവാക്കൾ, തിരഞ്ഞെടുത്ത മാർഗ്ഗം സാഹസിക അതിക്രമമായി

കാത്തിരിക്കുന്നത് വിജയമാണെങ്കിലും പരാജയമാണെങ്കിലും പരിശ്രമിക്കുന്നതില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകരുതെന്നായിരുന്നു അക്രമത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതികളിലൊരാളായ സാഗര്‍ ശര്‍മ പങ്കുവെച്ച കുറിപ്പ്. സ്വപ്‌നങ്ങളാണ് ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുന്നതെന്നും സ്വപ്‌നങ്ങള്‍ക്കായി പ്രയത്‌നിച്ചില്ലെങ്കില്‍ ജീവിതം വ്യര്‍ഥമാണെന്നുമായിരുന്നു മറ്റൊരു കുറിപ്പ്.

വനിതാ സംവരണം ആവശ്യപ്പെട്ട് നീലം ആസാദ്

അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവതി നീലം ആസാദ് നവംബര്‍ 11-നു വരെയാണ് സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നത്. എക്‌സില്‍ പങ്കുവെച്ച അവസാന പോസ്റ്റ് നിയമസഭയിലെയും പാര്‍ലമെന്റിലെയും സ്ത്രീ പ്രാതിനിധ്യത്തിന്റെ കുറവിനെ വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു. പാര്‍ലമെന്റിലും നിയമസഭയിലും എന്തുകൊണ്ട് സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുന്നില്ല? ഹരിയാനയില്‍ ഗ്രാമപഞ്ചായത്തുകളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമുണ്ട്. എന്തുകൊണ്ട് പാര്‍ലമെന്റിലും നിയമസഭയിലുമതില്ല എന്നായിരുന്നു നീലത്തിന്റെ കുറിപ്പ്.

ദലിത് പീഡനങ്ങൾക്ക് എതിരെ നിലകൊണ്ട്

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനു നേരെ ആക്രമണമുണ്ടായ ദിവസമാണ് നീലം ഇതിനു മുമ്പ് ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ട്‌ കുറിപ്പു പങ്കുവെച്ചത്. ദളിതർക്കും അരികുവത്കരിക്കപ്പെട്ടവർക്കും വേണ്ടി ശബ്ദമുർത്തുന്നവരെ നിശബ്ദരാക്കാൻ അവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പ്രവണതയാണ് ആക്രമത്തിലൂടെ വ്യക്തമാകുന്നതെന്നും ജനാധിപത്യം കൊല്ലപ്പെട്ടിരിക്കുന്നുവെന്നുമായിരുന്നു പോസ്റ്റ്.

ഹരിയാണ സ്വദേശി നീലംദേവി നടത്തിയത് സര്‍ക്കാരിനെതിരായ പ്രതിഷേധമാണ്. രാഷ്ട്രീയപാര്‍ട്ടികളുമായി മകള്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. തൊഴിലില്ലായ്മയ്‌ക്കെതിരായാണ് പ്രതിഷേധം നടത്തിയതെന്നുമാണ് നീലത്തിന്റെ സഹോദരനും അമ്മയും പ്രതികരിച്ചിട്ടുള്ളത്.

ഗ്രാമത്തില്‍ ലൈബ്രറി നിര്‍മ്മിച്ചിട്ടുണ്ട് നീലം. ഗ്രാമീണരുടെ മക്കള്‍ക്കായി വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി പ്രവര്‍ത്തിച്ചുവരികയുമായിരുന്നു. കര്‍ഷകസമരം, തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരായ പ്രക്ഷോഭം തുടങ്ങിയവയടക്കം കേന്ദ്രസര്‍ക്കാരിനെതിരായ നിരവധി സമരങ്ങളില്‍ നീലം നേരത്തെയും പങ്കെടുത്തിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കുന്നു.

അവകാശപ്പെട്ട സുരക്ഷകൾ പാളി, ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകി

പാർലമെന്റ് അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ ഏഴ് ലോക്സഭാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ലോക്സഭാ സെക്രട്ടേറിയറ്റാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം ലോക്സഭയിൽ നടന്ന അതിക്രമത്തിൽ വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

അക്രമികളായ രണ്ടുപേരും പാർലമെന്റിനകത്തേക്ക് പ്രവേശിക്കുമ്പോൾ കൃത്യമായ രീതിയിൽ പരിശോധിക്കാതെ സുരക്ഷാ വീഴ്ച വരുത്തിയെന്നു കാട്ടിയാണ് ഏഴുപേരെ ലോക്സഭാ സെക്രട്ടേറിയറ്റ് സസ്പെൻഡ് ചെയ്തത്.