വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ സർവ്വീസസിന് കീഴിൽ 1224 അവസരം, കോഴിക്കോട്, കൊച്ചി, കണ്ണൂർ എയർപോർട്ടിലും ഒഴിവുകൾ

എ ഐ. എയർപോർട്ട് സർവീസസ് ( Air India Air Transport Services Limited) 1224 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ

ഇതിൽ 47 ഒഴിവ് കൊച്ചിയിലും 31 ഒഴിവ് കാലിക്കറ്റിലും 50 ഒഴിവ് കണ്ണൂരിലുമാണ്. ചെന്നൈ, കോയമ്പത്തൂർ, മധുര, അഹമ്മദാബാദ്, ഭുജ് എന്നിവിടങ്ങളിലാണ് മറ്റ് ഒഴിവുകൾ. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. വനിതകൾക്കും അപേക്ഷിക്കാം. കരാർനിയമനമാണ്.

കേരളത്തിൽ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്, ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് തസ്തികകളിലാണ് അവസരം. തുടക്കത്തിൽ മൂന്നുവർഷത്തേക്കാണ് കരാർ. ആവശ്യമെങ്കിൽ നീട്ടിനൽകും.

യോഗ്യത: കസ്റ്റമർ സർവീസ് എക്സിക്യുട്ടീവിന് 10+2+3 സമ്പ്രദായത്തിലുള്ള ബിരുദവും ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവിന് പ്ലസ്ടുവുമാണ് യോഗ്യത. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സംസാരിക്കാനും എഴുതാനും അറിയണം. Airline/GHA/Cargo/Airline Ticketing Experience or Airline Diploma or Certified course like Diploma in IATA-UFTAA or IATA-FIATA or IATA-DGR or IATA CARGO യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. കംപ്യൂട്ടർ പരിജ്ഞാനം വേണം.

ശമ്പളം: കസ്റ്റമർ സർവീസ് എക്സിക്യുട്ടീവിന് 23,640 രൂപയും ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവിന് 20,130 രൂപയും. വിശദവിവരങ്ങളും അപേക്ഷാഫോമും www.aiasl.in ൽ ലഭിക്കും. ഫോം പൂരിപ്പിച്ച് വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകളും ഫീസടച്ച ഡിമാൻഡ് ഡ്രാഫ്റ്റും സഹിതം എത്തണം.

കൊച്ചിയിലേക്ക് ഡിസംബർ 18-നും കാലിക്കറ്റിലേക്ക് ഡിസംബർ 20-നും കണ്ണൂരിലേക്ക് ഡിസംബർ 22-നുമാണ് വാക്-ഇൻ നടക്കുക.

ചെന്നൈ, മധുര, ട്രിച്ചി, കോയമ്പത്തൂർ: ഡ്യൂട്ടി മാനേജർ-8, ഡ്യൂട്ടി ഓഫീസർ-8, കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്/ ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്-80, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-2, ഹാൻഡിമാൻ-50. ഇന്റർവ്യൂ ഡിസംബർ 26, 27, 29, 30 തീയതികളിൽ ചെന്നൈയിൽ.

മുംബൈ: ഡെപ്യൂട്ടി മാനേജർ റാംപ്/മെയിന്റനൻസ്-7, ഡ്യൂട്ടി മാനേജർ (റാംപ്)-28, ജൂനിയർ ഓഫീസർ ടെക്നിക്കൽ-24, റാംപ് സർവീസ് എക്സിക്യുട്ടീവ്-138, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-167, ഡ്യൂട്ടി മാനേജർ (പാസഞ്ചർ)-19, ഡ്യൂട്ടി ഓഫീസർ (പാസഞ്ചർ)-30, ഡ്യൂട്ടി മാനേജർ (കാർഗോ)-3, ഡ്യൂട്ടി ഓഫീസർ (കാർഗോ)-8, ജൂനിയർ ഓഫീസർ (കാർഗോ)-9, സീനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്-178, കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്-217. ഇന്റർവ്യൂ ഡിസംബർ 18 മുതൽ 23 വരെ.

അഹമ്മദാബാദ്: ഡ്യൂട്ടി ഓഫീസർ-2, ജൂനിയർ ഓഫീസർ (പാസഞ്ചർ)-1, ജൂനിയർ ഓഫീസർ (ടെക്നിക്കൽ)-3, കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്-27, റാംപ് സർവീസ് എക്സിക്യുട്ടീവ്-16, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-10, ഹാൻഡ് വിമെൺ-30. ഡിസംബർ 27 മുതൽ 30 വരെ.

ഭുജ് (ഗുജറാത്ത്): ഡ്യൂട്ടി ഓഫീസർ-1, ജൂനിയർ ഓഫീസർ (പാസഞ്ചർ)-1, കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്-5, ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്-8, റാംപ് സർവീസ് എക്സിക്യുട്ടീവ്-4, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-2, ഹാൻഡിമാൻ-3, ഹാൻഡി വുമൻ-7. ഇന്റർവ്യൂ ഡിസംബർ 12, 13, 14 തീയതികളിൽ. വിവരങ്ങൾക്ക്: www.aiasl.in

‘താന ഷാഹി നഹി ചലേഗി’ -സ്വേച്ഛാധിപത്യം അംഗീകരിക്കില്ല- പാർലമെന്റിൽ കയറി യുവാക്കളുടെ പ്രതിഷേധം മോഡിയുടെ അഭാവത്തിൽ

പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ കടന്നുകയറി അതിക്രമം കാണിച്ച സംഭവത്തില്‍ അന്വേഷണം വിപുലമാക്കി ഇന്റലിജന്‍സ് ബ്യൂറോ (ഐബി). പ്രധാനമന്ത്രി ഇല്ലാത്ത സമയം തന്നെയാണ് ഇവർ പ്രതിഷേധത്തിന് ഉപയോഗിച്ചത്. മൈസൂരിൽ നിന്നുളള ഭരണ കക്ഷി എം പി യുടെ പേരിലുള്ള അനുമതി രേഖയാണ് അകത്ത് കടക്കാൻ പ്രയോജനപ്പെടുത്തിയത്.

ബുധനാഴ്ച വൈകീട്ടോടെ രഹസ്യാന്വേഷണ ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പാര്‍ലമെന്റിലെത്തി പരിശോധന നടത്തി. പിടിയിലായ നാലുപേരേയും ചോദ്യംചെയ്തു. പ്രതികളുടെ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരുകയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാര്‍ലമെന്റിനുള്ളില്‍ അക്രമണമുണ്ടായത്. സന്ദര്‍ശക ഗാലറിയിലിരുന്ന രണ്ടുപേര്‍ പെട്ടെന്ന് താഴേക്ക് ചാടിയിറങ്ങി കൈയിലുണ്ടായിരുന്ന സ്‌പ്രേ ചുറ്റുമടിച്ച് അതിക്രമം കാണിക്കുകയായിരുന്നു. എം.പിമാര്‍ ചേര്‍ന്നാണ് ഇരുവരേയും പിടികൂടിയത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. പ്രതികളില്‍ സാഗര്‍ ശര്‍മ്മയുടെ കൈവശമുണ്ടായിരുന്നത് ബിജെപി മൈസൂര്‍ എംപിയായ പ്രതാപ് സിംഹ നല്‍കിയ സന്ദര്‍ശക പാസായിരുന്നു.

ഇവർ ആധാർ രേഖകൾ സഭയിൽ ഉപേക്ഷിക്കയും ചെയ്തു

പോലീസിനൊപ്പം ഐ.ബി ഉദ്യോഗസ്ഥര്‍ പ്രതികളുടെ വീടുകളിലെത്തിയും പരിശോധന നടത്തി. ഇവരുടെ ഫോണുകളും പിടിച്ചെടുത്തു. പ്രതികള്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. ഇവരില്‍നിന്ന് കണ്ടെടുത്ത രേഖകള്‍ തുടര്‍പരിശോധനകള്‍ക്കായി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പിടിയിലായ നാലുപേര്‍ക്കും പരസ്പരം അറിയാമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് വിവരം. സാമൂഹിക മാധ്യമം വഴിയാണ് ഇവരുടെ പരിചയമെന്നും ഇതിലൂടെയാണ് ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടതെന്നുമാണ് വിവരം. അക്രമികള്‍ പാര്‍ലമെന്റില്‍ എത്തിയത് മുതലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുകയാണ്.

പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഐബി മറ്റ് അന്വേഷണ ഏജന്‍സികളേയും ബന്ധപ്പെടുന്നുണ്ട്.

പിടിയിലായവരില്‍ സാഗര്‍ ശര്‍മ, മനോരജ്ഞന്‍ എന്നിവര്‍ മൈസൂര്‍ സ്വദേശികളാണ്. ബെംഗളൂരുവിലെ ഒരു സര്‍വകലാശാലയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ് സാഗര്‍. 35-കാരനായ മനോരജ്ഞന്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. ഇവര്‍ രണ്ടുപേരുമാണ് പാര്‍ലമെന്റിനുള്ളില്‍ അതിക്രമം കാണിച്ചത്. ഇവര്‍ക്ക് പുറമേ മറ്റ് രണ്ടു പ്രതികളായ നീലം, അമോല്‍ എന്നിവരെ പാര്‍ലമെന്റിന് പുറത്ത് അതിക്രമം കാണിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്.
ഹരിയാണ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്ന നീലം ഹരിയാണയിലെ ഹിസറിലാണ് താമസിച്ചിരുന്നത്. നീലം, അമോല്‍ എന്നിവര്‍ ആക്രമണ സമയത്ത് മൊബൈല്‍ ഫോണ്‍ കൈയില്‍ കരുതിയിരുന്നില്ല. ബാഗോ തിരിച്ചറിയല്‍ കാര്‍ഡോ ഇവരുടെ കൈവശമുണ്ടായിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് പാര്‍ലമെന്റില്‍ എത്തിയതെന്നും ഒരു സംഘടനകളുമായും തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഇരുവരുടേയും അവകാശവാദമെന്നും ഡല്‍ഹി പോലീസ് പറഞ്ഞു.

നീലം, അമോല്‍ എന്നിവര്‍ ആക്രമണ സമയത്ത് മൊബൈല്‍ ഫോണ്‍ കൈയില്‍ കരുതിയിരുന്നില്ല. ബാഗോ തിരിച്ചറിയല്‍ കാര്‍ഡോ ഇവരുടെ കൈവശമുണ്ടായിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് പാര്‍ലമെന്റില്‍ എത്തിയതെന്നും ഒരു സംഘടനകളുമായും തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഇരുവരുടേയും അവകാശവാദമെന്നും ഡല്‍ഹി പോലീസ് പറഞ്ഞു.

പാർലമെന്റിൽ അജ്ഞാതരുടെ ബഹളവും സ്പ്രേ പ്രായോഗവും, സുരക്ഷാ വീഴ്ചയിൽ ഞെട്ടി രാജ്യം

2001 ലെ പാർലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെയാണ് പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച ഉണ്ടാവുന്ന ത്. ലോക്സഭയിൽ  ശൂന്യവേള നടക്കുന്നതിനിടെയാണ്‌ സംഭവം. ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇവർ എം.പി മാര്‍ക്ക് നേരെ മഞ്ഞനിറത്തിലുള്ള സ്‌പ്രേ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ  കൈവശം ടിയർ ഗ്യാസുണ്ടായിരുന്നുവെന്നാണ് വിവരം. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.  

ടെലിവിഷൻ ഫൂട്ടേജിൽ അക്രമകാരികൾ  മേശയിലേക്ക് ചാടുന്നതും കാണാം. അക്രമികൾ ‘താന ഷാഹി നഹി ചലേഗി’ (സ്വേച്ഛാധിപത്യം അംഗീകരിക്കില്ല) തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നുവെന്ന് സഭയ്ക്കുള്ളിൽ ഉണ്ടായിരുന്ന അംഗങ്ങൾ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തിൽ, രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു

അക്രമികൾ ഉപയോഗിച്ചത് ബി.ജെ.പി മൈസൂർ എം പി യുടെ പേരിലുളള പാസ്

0

പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം കാണിച്ച അക്രമികളില്‍ ഒരാളെ സഭയ്ക്കുള്ളില്‍വെച്ച് പിടികൂടിയത് കോണ്‍ഗ്രസ് എം.പി ഗുര്‍ജീത് സിങ് ഓജ്ല.

ഇവർ ആധാർ കാർഡ് ഉൾപ്പെടെ അടയാളങ്ങൾ ഉപേക്ഷിച്ചതും നാടകീയത വർധിപ്പിക്കയാണ്.

സന്ദര്‍ശക ഗാലറിയില്‍നിന്ന് അക്രമികള്‍ താഴേക്ക് ചാടി സ്‌പ്രേ അടിച്ചതോടെ ചില എം.പിമാര്‍ സഭയ്ക്ക് പുറത്തേക്ക് ഓടി. ചിലര്‍ അക്രമികളെ പിടികൂടാന്‍ അവര്‍ക്ക് നേരേയും പാഞ്ഞടുത്തു. ഇതിനിടെയാണ് കോണ്‍ഗ്രസ് എം.പി ഗുര്‍ജീത് സിങ് ഓജ്‌ല അക്രമിയെ ബലമായി പിടിച്ചുവെച്ചത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഗുര്‍ജീത് സിങ് ഓജ്‌ലയുടെ വിവരണം

‘മഞ്ഞ നിറത്തിലുള്ള പുക പുറത്തേക്ക് വിടുന്ന എന്തോ ഒരു സാധനം അയാളുടെ കൈയിലുണ്ടായിരുന്നു. ഞാന്‍ അത് തട്ടിപ്പറിക്കുകയും പുറത്തേക്ക് എറിയുകയും ചെയ്തു. ഇന്നത്തെ സംഭവം വലിയൊരു സുരക്ഷാവീഴ്ചയാണ്’, സംഭവത്തിന് പിന്നാലെ ഗുര്‍ജീത് സിങ് ഓജ്‌ല പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പഞ്ചാബിലെ അമൃത്സറില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ് ഗുര്‍ജീത് സിങ്. ഇദ്ദേഹത്തിന് പുറമേ ആര്‍എല്‍പി നേതാവ് ഹനുമാന്‍ ബെനിവാളും അക്രമികളെ പിടികൂടിയ എം.പിമാരില്‍ ഉണ്ടായിരുന്നു.

‘പിടികൂടിയതോടെ അക്രമി ഷൂവിനുള്ളില്‍ നിന്ന് എന്തോ എടുത്ത് സ്‌പ്രേ ചെയ്തു, പിന്നാലെയാണ് രണ്ടാമനേയും പിടികൂടിയത്’ ബെനിവാള്‍ പറഞ്ഞു.

അക്രമികളില്‍ ഒരാളുടെ പേര് സാഗര്‍ ശര്‍മ എന്നാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ലമെന്റ് പ്രവേശനത്തിനായി ഇയാള്‍ക്ക് പാസ് നല്‍കിയത് ബിജെപി മൈസൂര്‍ എംപിയായ പ്രതാപ് സിംഹയാണെന്നാണ്‌ റിപ്പോര്‍ട്ട്. അക്രമകളില്‍ ഒരാളുടെതെന്ന് കരുതുന്ന ആധാര്‍ കാര്‍ഡും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സഭയ്ക്കുള്ളില്‍നിന്ന് ലഭിച്ചിട്ടുണ്ട്.

ആക്രമണത്തില്‍ നിലവില്‍ പിടിയിലായവരില്‍ രണ്ടുപേര്‍ പാര്‍ലമെന്റിന് പുറത്ത് മഞ്ഞ നിറത്തിലുള്ള സ്‌പ്രേ അടിച്ച് അതിക്രമം കാണിച്ചവരാണ്. സഭയ്ക്കുള്ളില്‍ അക്രമം നടന്നതിന്‌ തൊട്ടുപിന്നാലെ ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍വെച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം അക്രമികള്‍ക്ക് എങ്ങനെ പാര്‍ലമെന്റിനുള്ളിലേക്ക് പ്രവേശിക്കാനായെന്നും ആരാണ് ഇവര്‍ക്ക് പാസ് നല്‍കിയതെന്ന് അന്വേഷിക്കണമെന്നും ബിഎസ്പി എംപി ഡാനിഷ് അലി ആവശ്യപ്പെട്ടു.

അതിക്രമം കാണിച്ച രണ്ടുപേരും മുദ്രാവാക്യം വിളിച്ചിരുന്നതായും സ്പീക്കര്‍ക്ക് നേരെ പാഞ്ഞടുക്കാന്‍ ശ്രമിച്ചതായും കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പറഞ്ഞു. ‘പെട്ടെന്ന് 20 വയസ്സോളം പ്രായം തോന്നിക്കുന്ന രണ്ടു യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും സഭയിലേക്ക് ചാടി വീഴുകയായിരുന്നു. അവരുടെ കൈയ്യിലുണ്ടായിരുന്ന കാനുകളില്‍ നിന്നും മഞ്ഞ പുക പുറത്തുവരുന്നുണ്ടായിരുന്നു.

ഇതിനിടെ അക്രമികളിലരാള്‍ സ്പീക്കറുടെ കസേരയ്ക്കടുത്തേക്ക് ഓടാനായി ശ്രമിച്ചു. എന്തോ മുദ്രാവാക്യവും അവര്‍ മുഴക്കുന്നുണ്ടായിരുന്നു. ആ പുക ചിലപ്പോള്‍ വിഷാംശമുള്ളതായിരിക്കാം. 2001ല്‍ പാര്‍ലമെന്ററി ആക്രമണം ഉണ്ടായ ഡിസംബര്‍ 13ന് തന്നെ ഇങ്ങനെയൊരു സംഭവമുണ്ടായത് കനത്ത സുരക്ഷാ വീഴ്ചയാണ്’, കാര്‍ത്തി ചിദംബരം പറഞ്ഞു.

ഇസ്രയേൽ പലസ്തീൻ പ്രശ്ന പരിഹാരത്തിന് തടസം നെതന്യാഹു എന്ന് ജോ ബൈഡൻ

0

ഗാസയില്‍ ഇസ്രയേല്‍ ആക്രമങ്ങളില്‍ തല കുത്തി മറിഞ്ഞ് അമേരിക്ക. നെതന്യാഹു നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസി‍ഡൻറ് ജോ ബൈഡന്‍ രംഗത്ത് എത്തി.

ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു. യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ബൈഡൻ ഇസ്രയേലിനെ വിമർശിക്കുന്നത്.

ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു സർക്കാറിന്‍റെ നിലപാടുകൾ മാറണമെന്നും വാഷിംഗ്ടണിൽ ഡെമോക്രാറ്റിക്‌ പാർട്ടി അനുകൂലികളുടെ യോഗത്തിൽ ബൈഡൻ പറഞ്ഞു.

നെതന്യാഹു സർക്കാരാണ് ഇസ്രയേൽ-പലസ്തീൻ പ്രശ്ന പരിഹാരത്തിന് തടസ്സമാകുന്നത്. ദ്വിരാജ്യ ഫോർമുലക്ക് വേണ്ടി നെതന്യാഹു ശ്രമിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി.

ഹയർ സെക്കൻ്ററിയിലെ നിരന്തര മൂല്യ നിർണ്ണയ രീതി പുതുക്കും, ‘ചോദ്യക്കലവറ’ ഒരുങ്ങുന്നു

0

ഹയർ സെക്കൻഡറി തലത്തിൽ നിരന്തര മൂല്യനിർണയ രീതി പുതുക്കാൻ തീരുമാനം. പഠനപ്രവർത്തനങ്ങളിൽ കുട്ടികളുടെ ചിന്താശേഷി, സർഗാത്മകത, വിമർശനബുദ്ധി എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകും. പഠനത്തെ ഈ രീതിയിൽ കേന്ദ്രീകരിച്ച് പരിപോഷിപ്പിക്കാനുള്ള ‘ചോദ്യക്കലവറ’ തയ്യാറാക്കും.

നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി ഈ അക്കാദമികവർഷം 20,000 ചോദ്യങ്ങളുടെ ഡാറ്റാ ബാങ്ക് തയാറാക്കും. എസ്.സി.ഇ.ആർ.ടി.യു.ടെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി അധ്യാപകർക്ക് ഇതിനുള്ള ക്ലാസുകൾ നൽകി. പരീക്ഷകളുടെ നിലവാരം വർധിപ്പിക്കും.

എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ഡോ. രഞ്ജിത് സുഭാഷാണ് പുതിയ പദ്ധതിയുടെ അക്കാദമിക് കോ-ഓർഡിനേറ്റർ. ഓരോ വിഷയത്തിലുമുള്ള അധ്യാപകരെ അഞ്ചു പേരുള്ള സംഘങ്ങളാക്കി തിരിച്ചിട്ടുണ്ട്. അവർ ഒരു ചോദ്യ ഭാഗം എങ്കിലും തയ്യാറാക്കി 22-നുള്ളിൽ സമർപ്പിക്കണം.

ഇതു ക്രോഡീകരിച്ച് ജനുവരിയിൽ ചോദ്യക്കലവറ പരസ്യപ്പെടുത്തും. പുതിയ പാഠ്യപദ്ധതി വരുന്നതോടെ, നിരന്തരമൂല്യനിർണയം ഓൺലൈനാക്കാനും ഉദ്ദേശിക്കുന്നു. അതിന്റെ ആദ്യപടി കൂടിയാണ് ചോദ്യക്കലവറ തയ്യാറാക്കുന്ന പുതിയ പരിപാടി

ശബരിമലയിൽ പതിവിനു വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ല, അയ്യപ്പഭക്തരെ പരിഭ്രാന്തിയിൽ ആക്കരുതെന്ന് മുഖ്യമന്ത്രി

0

ശബരിമലയിൽ പതിവിനു വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ല. എല്ലാ വർഷത്തെയും പോലെ സ്വാഭാവിക തിരക്കാണ്. ദേശീയ തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

കൂടുതൽ ഏകോപതമായ സംവിധാനമൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ അപകീർത്തിപ്പെടുത്താൻ എം പിമാർ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് പാർലമെന്റിനു പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച് ദേശീയ തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമം. നേതൃത്വം കൊടുത്തത് മുൻപത്തെ പ്രതിപക്ഷ നേതാവ് ആണ്. കോൺഗ്രസ് ഇതിൽ പ്രത്യേക അജണ്ട ആയിട്ടാണ് വന്നിരിക്കുന്നത്.  തെരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം. തീർത്ഥടന കാര്യങ്ങളിൽ രാഷ്ട്രീയം കടന്നു വരുന്നത് ശരിയല്ല. രാഷ്ട്രീയം രാഷ്ട്രീയമായി കൈകാര്യം ചെയ്യുക. ഞങ്ങളെ കൈകാര്യം ചെയ്യാൻ തീർത്ഥടന കാലം ഉപയോഗിക്കരുത്.

ഹൈക്കോടതി നിർദേശം പാലിച്ചാണ് നടത്തുന്നത്. എന്നാൽ യഥാർഥ്യം ഇതായിരിക്കെ ഇതിനെതിരായ വലിയ പ്രചാരണങ്ങൾ നടക്കുന്നു. സന്നിധാനത്ത് 1005ഉം പമ്പയിൽ 400ഉം  ശുചിമുറികൾ കൂടുതലായി ക്രമീകരിച്ചിട്ടുണ്ട്. നിലക്കലും ശുചിമുറികൾ ക്രമീകരിച്ചിട്ടുണ്ട്.

16118 പോലീസുകാരെ നിയോഗിച്ചിട്ടും പൊലീസ് ഇല്ല എന്ന് പ്രചരിപ്പിക്കുന്നു. 30 വെള്ളി കാശിനു വേണ്ടി പ്രസ്ഥാനത്തെ ഒറ്റു കൊടുത്ത ആളെ ദേവസ്വം ബോർഡ് ഭരിക്കാൻ അനുവദിക്കില്ല എന്നാണ് കോൺഗ്രസ് മുദ്രാവാക്യം. ദേവസ്വം ബോർഡ് പ്രസിഡൻറിന് എതിരായ ആരോപണം രാഷ്ട്രീയ വിരോധം കൊണ്ടുണ്ടായ അസഹിഷ്ണുതയാണ്.  നല്ല രീതിയിൽ ആണ് കുട്ടികൾക്കും സ്ത്രീകൾക്കും ക്യൂ ഒരുക്കിയിരിക്കുന്നത്. അത് ഒരു പരാതിയും ഇല്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്നും തിരക്ക് സ്വാഭാവികമാണെന്നും ഒരു ആശങ്കയും തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ടതില്ലെന്നും എല്ലാ തീർത്ഥടകർക്കും സുഖകരമായ ദർശനം ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു.   ഡിസംബര്‍ 6 മുതലുള്ള നാലു ദിവസങ്ങളില്‍ ഇത് 88,000 ആയി വര്‍ദ്ധിച്ചു. ഇതാണ് വലിയ തിരക്കിന് ഇടയാക്കിയത്. ഇത് ക്രമീകരിക്കാന്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.  ഇതിനു പുറമെ സ്പോട്ട് ബുക്കിങ്ങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താൻ  മുഖ്യമന്ത്രി നിർദേശിച്ചു. നേരത്തെ വിവിധ ഘട്ടങ്ങളിലായി ശബരിമല ദർശനം സുഗമമാക്കാനുള്ള കൂടിയാലോചനാ യോഗങ്ങൾ നടത്തിയിരുന്നു. മുഖ്യമന്ത്രി അടക്കം പങ്കെടുത്ത് നടത്തിയ യോഗങ്ങളുടെ തീരുമാനം  ഫലപ്രദമായി  നടപ്പാക്കുന്നത് ഉറപ്പാക്കും. സ്ത്രീകൾക്കും  കുട്ടികൾക്കും  ദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ള  സംവിധാനത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി  പറഞ്ഞു.    

സ്ത്രീശക്തി ലോട്ടറി, 75 ലക്ഷം നേടിയയാളെ കാത്തിരിക്കുന്നു

സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു. തൃശ്ശൂരിൽ വിൽപ്പന നടന്ന SC 374715 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ സ്വന്തമാക്കിയത്.

കെ ആൻ സന്തോഷ് കുമാർ എന്ന ഏജന്റ് വഴിയാണ് ഈ ടിക്കറ്റിന്റെ വിൽപ്പന നടന്നത്. പത്ത് ലക്ഷം രൂപയാണ് സ്ത്രീ ശക്തി ലോട്ടറിയുടെ രണ്ടാം സമ്മാനം. പാലക്കാട് കാജാ ഹുസൈൻ എന്ന ഏജന്റ് വഴി വിറ്റ SM 159401 നമ്പരിലുള്ള ടിക്കറ്റാണ് ഭാ​ഗ്യം സ്വന്തമാക്കിയത്.

ഗൂഗിളിൻ്റെ ചരിത്രത്തിൽ ഇതുവരെ ഏറ്റവും അധികം ആളുകൾ തെരഞ്ഞ ക്രിക്കറ്റർ –

0

കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞ ക്രിക്കറ്റർ ആരെന്ന ചോദ്യത്തിന് ഉത്തരം വിരാട് കോലി. സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിള്‍ ചൊവ്വാഴ്ചയാണ് അവരുടെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവുമധികം തിരഞ്ഞ വിഷയങ്ങളുടെ പട്ടിക പുറത്തുവിട്ടത്. കോലിക്കൊപ്പം സച്ചിന്‍ തെണ്ടുല്‍ക്കര്‍, എം.എസ് ധോനി, രോഹിത് ശര്‍മ എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ക്രിക്കറ്റിലെ ബാറ്റിങ് റെക്കോഡുകള്‍ പലതും ഇന്ന് കോലിയുടെ പേരിലാണ്. ഒരിക്കലും മറ്റാരും മറികടക്കില്ലെന്ന് കരുതിയ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡുകള്‍ പലതും തിരുത്തിയാണ് ഇപ്പോള്‍ കോലിയുടെ കുതിപ്പ്. ഗുളിൻ്റെ തന്നെ ചരിത്രവുമായി ബന്ധപ്പെട്ടത്താണ് കഴിഞ്ഞ 25 വർഷം. ക്രിക്കറ്റർമാരിൽ ഏറ്റവും അധികം അന്വേഷിച്ച പേര് കോലിയെന്നാണ്.

കായിക താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

അതേസമയം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കായിക താരം കോലിയല്ല. 38-ാം വയസിലും സൗദി ക്ലബ്ബ് അല്‍ നസറിനു വേണ്ടി കളിക്കുന്ന പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഗൂഗിളിന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട കായികതാരം.

2023 ൽ അധികം പേർ തിരഞ്ഞത് ശുഭ്മാന്‍ ഗില്ലിനെ

2023-ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ കോലിയില്ല. ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്ലാണ് ഈ പട്ടികയില്‍ ഒന്നാമത്.

ന്യൂസീലന്‍ഡിന്റെ യുവതാരം രചിന്‍ രവീന്ദ്രയാണ് രണ്ടാമത്. മുഹമ്മദ് ഷമി, ഗ്ലെന്‍ മാക്സ്വെല്‍, സൂര്യകുമാര്‍ യാദവ്, ട്രാവിസ് ഹെഡ് എന്നിവരും പട്ടികയിലുണ്ട്.

മുപ്പത്തിയഞ്ചുകാരനായ വിരാട് കോലി കൂടുതല്‍ രാജ്യാന്തര ഏകദിന സെഞ്ചുറികള്‍ എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് അടുത്തിടെ ലോകകപ്പില്‍ മറികടന്നിരുന്നു. സച്ചിന് 49 ഉം കോലിക്ക് 50 ഉം സെഞ്ചുറികളാണ് ഏകദിനത്തില്‍ നിലവിലുള്ളത്. 292 ഏകദിനങ്ങളില്‍ 58.68 ശരാശരിയില്‍ 13848 റണ്‍സും 111 ടെസ്റ്റുകളില്‍ 49.3 ശരാശരിയില്‍ 29 ശതകങ്ങളോടെ 8676 റണ്‍സും 111 രാജ്യാന്തര ടി20യില്‍ ഒരു സെഞ്ചുറിയോടെ 4008 റണ്‍സുമാണ് കോലിയുടെ സമ്പാദ്യം. ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ചുറികളും കിംഗിന് സ്വന്തം. 

അബ്ദുള്‍ നാസര്‍ മഅദനിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂറോ വിഭാഗത്തിലാണ് ചികിത്സ തേടിയത്. സ്‌ട്രോക്ക് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളാൽ അവശനായിരുന്നു. ഇതിനെ തുടർന്ന് ചികിത്സക്കായാണ് മഅദനി കോഴിക്കോട്ടെത്തിയത്.