ഉൾക്കാട്ടിൽ ഉരുൾ പൊട്ടി, വിലങ്ങാടും നെടുംപൊയിലും മലവെള്ളപ്പാച്ചിൽ

0

വിലങ്ങാട് ടൗണിലും കടകളിലും മലവെള്ളപ്പാച്ചിലിൽ വെള്ളം കയറി. വയനാടൻ കാടുകളിൽ ഉരുൾ പൊട്ടിയതിൻ്റെ തുടർച്ചയായാണ് വെള്ളപ്പാച്ചിൽ. വിലങ്ങാട് വാളുക്ക് പാലം വെള്ളത്തിനടിയിലായി.

വിലങ്ങാട് പാനോം ഭാഗത്ത് വനത്തിൻ്റെ ഉൾഭാഗത്ത് ഉരുൾ പൊട്ടിയതായാണ് സൂചന. പുഴയിലും ജലനിരപ്പ് ഉയർന്നു.

കണ്ണൂർ നെടുംപൊയിൽ വനത്തിലും ഉരുൾപൊട്ടി. നെടുംപൊയിൽ സെമിനാരി വില്ലയ്ക്ക് സമീപം മലവെള്ളപ്പാച്ചിലുണ്ടായി. ഇതോടെ നെടുംപോയിൽ മാനന്തവാടി പാതയിൽ ഗതാഗതം തടസപ്പെട്ടു.

നാലു ദിവസം കൂടി മഴ

മഴ നാലു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിപ്പുണ്ട്. ആഗസ്ത് 31 വരെ മഴ നിലനിൽക്കും.

കോഴിക്കോട് മെട്രോ ഓടുക മാവൂർ റോഡിന് മുകളിലൂടെ

2,773 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്ന കോഴിക്കോട് ലൈറ്റ് മെട്രോ പൂ​ർ​ണ​മാ​യും തൂ​ണു​ക​ളി​ൽ ആയിരിക്കും. ആ​കാ​ശ​പാ​ത​യാ​ണ് ഒ​രു​ക്കു​ക.

മീഞ്ചന്ത മെഡിക്കൽ കോളിജ് റൂട്ടിലാണ് ആദ്യ റീച്ച്. 14 സ്റ്റേ​ഷ​നു​ക​ളു​ണ്ടാ​വും. മാ​വൂ​ർ റോ​ഡിന് ന​ടു​വി​ലൂ​ടെ​യാ​ണ് പാ​ത ക​ട​ന്നു​പോ​വു​ക എ​ന്ന​തി​നാ​ൽ വ​ൻ​തോ​തി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ക​യോ ആളുകളെ കു​ടി​യൊ​ഴി​പ്പി​ക്കു​ക​യോ വേണ്ടി​വ​രി​ല്ല.

14 സ്റ്റോപ്പുകൾ

മെഡിക്കൽ കോളേജ്, ചേവായൂർ, തൊണ്ടയാട്, കോട്ടൂളി,പുതിയ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി, മാനാഞ്ചിറ, പാളയം, റെയിൽവേ സ്റ്റേഷൻ, പുഷ്പ, കല്ലായി, പന്നിയങ്കര, വട്ടക്കിണർ, മീഞ്ചന്ത എന്നിവിടങ്ങളിലാവും സ്റ്റോപ്പുകൾ.

കേന്ദ്രസർക്കാരിന്റെ മെട്രോനയത്തിൽ സ്വകാര്യ പങ്കാളിത്തം നിർബന്ധമാണ്. ഇതിനനുസരിച്ച് കോഴിക്കോട് ലൈറ്റ്മെട്രോ പദ്ധതിരേഖ പുതുക്കും. പാലങ്ങളടക്കം അനുബന്ധ നിർമ്മാണം നടത്താനും കൊച്ചി മെട്രോ കോർപ്പറേഷനെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്. 2017ലെ പുതുക്കിയ ഡി.പി.ആർ. അനുസരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്ത വരെ 13.3 കിലോമീറ്ററാണ് കോഴിക്കോട് ലൈറ്റ് മെട്രോയുടെ ദൂരം.

25 കിലോമീറ്ററിലെ നിർമാണ പ്രവർത്തനങ്ങൾ രണ്ടര വർഷം കൊണ്ട് പൂർത്തിയാക്കാൻ പറ്റുമെന്ന് പദ്ധതി ചുമതലയുള്ള കൊച്ചി മെട്രോ എം.ഡി. ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

രണ്ട് ഘട്ടങ്ങളിലായാണ് മോണോറെയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യത്തേത് മെഡിക്കൽ കോളേജിനും മാനാഞ്ചിറയ്ക്കും ഇടയിലും രണ്ടാമത്തേത് മാനാഞ്ചിറയ്ക്കും മീഞ്ചന്തയ്ക്കും ഇടയിലാണ്. പദ്ധതിക്ക് ഏകദേശം 10.65 ഹെക്ടർ (26.3 ഏക്കർ) ഭൂമി ആവശ്യമാണ്, അതിൽ 80 ശതമാനവും സർക്കാർ ഉടമസ്ഥതയിലുള്ളതായിരിക്കും.

പദ്ധതി കൊച്ചി മെട്രോയ്ക്ക്

കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മെട്രോ ലൈറ്റ്, ലൈറ്റ് മെട്രോ പദ്ധതികളുടെ നിര്‍മ്മാണ ചുമതല കെ.എം.ആര്‍.എലിനെ (കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്) ഏൽപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോയും കോഴിക്കോട്ട് മെട്രോ ലൈറ്റ് പദ്ധതിയുമാണ് നിലവിൽ നടപ്പാക്കാൻ ധാരണയായിട്ടുള്ളത്. പദ്ധതി പ്രദേശത്ത് കൂടി കടന്നു പോകുന്ന മൂന്ന് മേൽപ്പാലങ്ങളുടെ നിര്‍മ്മാണവും കൊച്ചി മെട്രോയെ ഏൽപിക്കാൻ ധാരണയായിട്ടുണ്ട്.  കേന്ദ്രനഗരവികസന മന്ത്രാലയത്തിൻ്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് പുതിയ ഡിപിആര്‍ തയ്യാറാക്കി സമര്‍പ്പിക്കാനും കൊച്ചി മെട്രോയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.

പുക പരിശോധനാ കാലാവധി കുറച്ച് കാശ് കൂട്ടി, ഇരട്ടി പ്രഹരം

വാഹനങ്ങളുടെ പുകമലിനീകരണ നില പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തി. കലാവധി കുറച്ച് കൊണ്ട് നിരക്ക് ഉയർത്തിയത് ഇരട്ടി വർധനയായി. വർഷത്തിൽ രണ്ട് തവണവരെ സർവ്വീസ് ചെയ്യുന്ന വാഹനങ്ങൾക്ക് പോലും ഇത് നിർബന്ധമാണ്. വാഹനങ്ങളുടെ സർവ്വീസ് സ്റ്റേഷനുകളോട് അനുബന്ധിച്ച് പുക പരിശോധനാ സംവിധാനം ഏർപ്പെടുത്തണം എന്ന ആവശ്യം ഉന്നയിക്കപ്പെട്ടു എങ്കിലും പരിഗണിക്കപ്പെടാതെ പോവുകയായിരുന്നു.

കാലാവധി കുറച്ചു കാശ് കൂട്ടി

ബി.എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി കുറച്ചിട്ടുണ്ട്. ഡീസല്‍ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മറ്റു ബി.എസ്. 4 വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ കാലാവധിയുണ്ടാകും.

ഇരുചക്രവാഹനങ്ങളില്‍ ബി.എസ് 6-ന് 100 രൂപയാണ് പുതിയ ഫീസ്. മറ്റുള്ളവയ്ക്ക് പഴയ നിരക്കായ 80 രൂപ തുടരും. പെട്രോള്‍, സി.എന്‍.ജി. ഓട്ടോറിക്ഷകള്‍ക്ക് 110 രൂപയാണ് പുതിയ ഫീസ്. ബി.എസ്. 4-ന് ആറുമാസമാണ് കാലാവധി. ബി.എസ് 3 വരെ വര്‍ധനയില്ല.

ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് (ബി.എസ് 4, ബി.എസ് 6) 130 രൂപയാണ് പുതിയ നിരക്ക്. ഡീസല്‍ കാറുകള്‍ക്ക് ബി.എസ് 3 വരെ 110 രൂപയും (ആറുമാസം) മറ്റുള്ളവയ്ക്ക് 130 രൂപയും (ഒരു വര്‍ഷം) നല്‍കണം. മീഡിയം, ഹെവി വാഹനങ്ങള്‍ക്ക് 180 രൂപ(ഒരു വര്‍ഷം)യാണ് ഫീസ്. 150 ആയിരുന്നു പഴയനിരക്ക്. ബി.എസ്. 6-ല്‍പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരുവര്‍ഷത്തെ കാലാവധി ലഭിക്കും. ടെസ്റ്റിങ് സെന്ററുകള്‍ക്ക് വിവിധ ഏജന്‍സികള്‍ നല്‍കുന്ന കാലിബറേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി നീട്ടിയിട്ടുണ്ട്.

പുക പരിശോധന നിരക്കുകള്‍

ഇരുചക്ര വാഹനങ്ങള്‍

  • ബിഎസ്-6 മോഡലിന് 100 രൂപ
  • ബി.എസ്. 1-4 മോഡലിന് 80 രൂപ

ഓട്ടോറിക്ഷ (പെട്രോള്‍, സി.എന്‍.ജി)

  • ബി.എസ്. 1 മുതല്‍ 4 വരെ 80 രൂപ
  • ബി.എസ്.6 മോഡലിന് 110 രൂപ

ഓട്ടോറിക്ഷ ഡീസല്‍

  • ബി.എസ്.1 മുതല്‍ 3 വരെ 90 രൂപ
  • ബി.എസ്. 4 മുതല്‍ 6 വരെ 110 രൂപ

എല്‍.എം.വി (പെട്രോള്‍,സി.എന്‍.ജി)

  • ബി.എസ്. 1 മുതല്‍ 3 വരെ 100 രൂപ
  • ബി.എസ്. 4 മുതല്‍ 6 വരെ 130 രൂപ

എല്‍.എം.വി. ഡീസല്‍

  • ബി.എസ്.1 മുതല്‍ 3 വരെ 110 രൂപ
  • ബി.എസ്.4 മുതല്‍ 6 വരെ 130

മീഡിയം/ഹെവി വാഹനങ്ങള്‍

  • ബി.എസ്.1 മുതല്‍ 3 വരെ 150 രൂപ
  • ബി.എസ്.4 മുതല്‍ 6 വരെ 180 രൂപ

നോട്ടം ശശി തരൂരിലേക്ക്, എന്തായിരിക്കും ജി-23 തുടർ പരിപാടി

കോണ്‍ഗ്രസിലെ തിരുത്തല്‍വാദി ഗ്രൂപ്പായ ജി-23യെ നയിച്ചിരുന്ന ഗുലാം നബി ആസാദ് കൂടി പടിയിറങ്ങിയതോടെ ഈ കൂട്ടായ്മയിലെ ശ്രദ്ധ ഇനി ശശി തരൂരിലേക്കാവും. ഈ ഗ്രൂപ്പിന് തന്നെ നിലനില്‍പ്പുണ്ടാകുമോ എന്ന് സംശയിക്കുന്നവരുണ്ട്.

ഗാന്ധി കുടുംബം ഉയർത്തി കൊണ്ടു വന്നതാണ് ഗുലാം നബി ആസാദിനെ. അദ്ദേഹം തന്നെ നൽകിയ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ജി-23 കൂട്ടായ്മ ഇനി എങ്ങനെ പ്രവര്‍ത്തിക്കുമെന്ന ചോദ്യം കൂടിയാണ് പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. ഒരേ സമയം കോൺഗ്രസിന് അതിനകത്തെ തിരുത്തൽ ഗ്രൂപ്പിനും മുഖത്തടി കിട്ടിയ സാഹചര്യമാണ്. ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പുതിയ പാര്‍ട്ടിക്ക് ഗുലാം നബി ആസാദ് രൂപം നല്‍കുമെന്നാണ് സൂചന.

ശശി തരൂർ എന്തു ചെയ്യുന്നു

ശശി തരൂര്‍, ആനന്ദ് ശര്‍മ, മനീഷ് തിവാരി, ആനന്ദ് ശര്‍മ, പൃഥിരാജ് ചവാന്‍, മിലിന്ദ് ദിയോറ മുതലായ ജി-23 നേതാക്കളുടെ ഈ സാഹചര്യത്തിലെ തീരുമാനം പ്രധാനമാണ്. ഗുലാം നബി ആസാദിൻ്റെ മോഡി ബന്ധവും കശ്മീരിൽ പുതിയ പാർട്ടിക്ക് വേണ്ടിയുള്ള ശ്രമവും വ്യത്യസ്തമായ ഒരു സഖ്യത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. എന്തായാലും കോൺഗ്രസിനാവും ഇതും ആഘാതമേൽപ്പിക്കുക

2021ലാണ് കോണ്‍ഗ്രസില്‍ സമ്പൂര്‍ണ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതുന്നത്. പ്രസ്ഥാനത്തിനായി മുഴുവന്‍ സമയവും സജീവമായി പ്രവര്‍ത്തിക്കുന്ന അധ്യക്ഷന്‍ വേണമെന്നും സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നും ഉള്‍പ്പെടെ ഈ നേതാക്കള്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

എ കെ ആന്റണി, കെ സി വേണുഗോപാല്‍ മുതലവായവര്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരില്‍ അമിതമായ സ്വാധീനം ചെലുത്തുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.

കത്ത് ലഭിച്ചതിന് പിന്നാലെ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നേതൃത്വം നീക്കുകയാണുണ്ടായത്. നേതൃത്വത്തോടുള്ള എതിര്‍പ്പ് പരസ്യമാക്കി കപില്‍ സിബല്‍, ജിതിന്‍ പ്രസാദ്, യോഗനാഥ ശാസ്ത്രി എന്നീ ജി-23 നേതാക്കളും കോണ്‍ഗ്രസ് വിട്ടിരുന്നു. ജിതിന്‍ പ്രസാദ് ബിജെപിയിലും യോഗനാഥ ശാസ്ത്രി എന്‍സിപിയിലുമാണ് ചേക്കേറിയത്.

ഉത്തരേന്ത്യയിൽ കോൺഗ്രസ് ബി ജെ പി പാർട്ടികളുടെ വ്യത്യാസം പലപ്പോഴും പേരിൽ മാത്രമായി തീർന്ന സ്ഥലങ്ങളും സാഹചര്യവുമുണ്ട്. ഇത് വിമത നേതാക്കൾക്ക് കൂടുമാറ്റം എളുപ്പമാക്കുന്നു. എല്ലാ അടവുകളും പുറത്തെടുത്താണ് കോൺഗ്രസിനെ തകർക്കാനുള്ള ശ്രമങ്ങൾ.

മുകുള്‍ വാസ്‌നിക്, ശശി തരൂര്‍ മുതലായ ജി-23 നേതാക്കള്‍ ഹൈക്കമാന്‍ഡുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുകയും ചര്‍ച്ചകളിലൂടെ പാര്‍ട്ടിയെ തിരുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ജയറാം രമേഷിനെ പോലുള്ള നേതാക്കൾ പാർട്ടി ഉദ്യോഗസ്ഥർ എന്ന നിലയിൽ പ്രവർത്തനം പരിമിതപ്പെട്ടവരാണ്. രാജിയുടെ വക്കോളം എത്തിയിരുന്നെങ്കിലും നിലവില്‍ ആനന്ദ് ശര്‍മയും കോണ്‍ഗ്രസിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിലാണ് പ്രതീക്ഷ വയ്ക്കുന്നത്.

ജി 23 നേതാക്കള്‍ കോണ്‍ഗ്രസിനെതിര തീരുമാനമെടുക്കാന്‍ സാധ്യതയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിൽ ശശി തരൂരിലേക്ക് ഒരു വിഭാഗം ഉറ്റു നോക്കുന്നുണ്ട്.

അർജുൻ ആയങ്കിയെ പൊലീസ് പൊക്കിയത് പാർട്ടി ഗ്രാമത്തിൽ നിന്ന്

 കരിപ്പൂർ വിമാനത്താവളത്തിലെ കള്ളക്കടത്ത് ശൃംഖലയുടെ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റെന്ന് കൊണ്ടോട്ടി പോലീസ് പറഞ്ഞു. കേസില്‍ ഒന്നാംപ്രതിയാണ് ഇയാള്‍.

കരിപ്പൂരില്‍ ഒരുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അന്വേഷണവുമായി അന്യസംസ്ഥാനത്തടക്കം പോലീസ് എത്തി. തുടര്‍ന്നാണ് പയ്യന്നൂരില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചത്. ഉമ്മര്‍കോയ എന്ന ആളുമായി ചേര്‍ന്ന് നടന്ന സ്വര്‍ണം പൊട്ടിക്കല്‍ കേസിലാണ് അറസ്റ്റ്. ദുബായില്‍ നിന്നുള്ള 975 ഗ്രാം കള്ളക്കടത്ത് സ്വര്‍ണം കരിപ്പൂരിലെത്തിയാൽ തട്ടിയെടുക്കുകയായിരുന്നു പദ്ധതി. കേസില്‍ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.

2021-ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത്. കേസില്‍ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കി പാര്‍ട്ടിയുടെ മറ പിടിച്ച് സ്വര്‍ണക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും നടത്തുകയായിരുന്നു. പിന്നീട് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ അര്‍ജുന്‍ ആയങ്കിക്ക് വലിയ പിന്തുണയുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരേ അര്‍ജുന്‍ ആയങ്കി രംഗത്ത് വന്നതോടെ പാര്‍ട്ടിക്ക് അനഭിമതനാവുകയായിരുന്നു. തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ സ്ഥിരം കുറ്റവാളിയായി കണക്കാക്കി കാപ്പ ചുമത്താന്‍ വരെ ശുപര്‍ശ ചെയ്തിരുന്നു.

കെ റെയിൽ കൊണ്ടുവരുന്നത് 61000 തൊഴിൽ അവസരം

0

സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്ന ആദ്യ ഘട്ടത്തിൽ 50000 പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് കെ റെയിൽ. സിൽവർലൈനിന്റെ പ്രവർത്തന ഘട്ടത്തിൽ 11000 പേർക്ക് കൂടി തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇതുകൂടാതെ ലക്ഷക്കണക്കിന് പരോക്ഷമായ തൊഴിലവസരങ്ങൾ വിവിധ ഘട്ടങ്ങളിൽ ലഭിക്കുമെന്നും കെ റെയിലിന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി പറയുമ്പോഴും പദ്ധതിയുടെ മുന്നോട്ടുള്ള നടപടികളില്‍ മെല്ലേപോക്ക് തുടരുകയാണ്. സില്‍വര്‍ ലൈന്‍ സമൂഹികാഘാത പഠനം നടത്തിയിരുന്ന നാല് ഏജന്‍സികള്‍ക്ക് തന്നെ വീണ്ടും പഠനത്തിന് അനുമതി നല്‍കാമോ എന്ന വലിയ നിയമപ്രശ്നമാണ് സര്‍ക്കാര്‍ നേരിടുന്നത്.

കെ റെയിൽ സാമൂഹിതാഘാത പഠനം തുടരുന്നതില്‍ അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം വൈകുകയാണ്. പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടെ നിലപാട്. എ.ജിയുടെ ഉപദേശം ലഭിച്ചശേഷം സാമൂഹികാഘാത പഠനത്തിന് തുടര്‍വിജ്ഞാപനമിറക്കാന്‍ കാത്തിരിക്കുകയാണ് റവന്യൂ വകുപ്പ്.

അടിവസ്ത്രം അഴിപ്പിച്ച വിവാദത്തിനിരയായ കുട്ടികൾക്ക് നീറ്റ് പരീക്ഷ വീണ്ടും

0

നീറ്റ് പരീക്ഷാ നടത്തിപ്പിനിടെ അടിവസ്ത്രം അഴിപ്പിച്ചതായുള്ള പരാതി ഉയർന്ന സംഭവത്തിൽ വിവാദത്തിനിരയായ കുട്ടികൾക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്തംബര്‍ നാലിന് പെണ്‍കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി ഉത്തരവിറക്കി.

രാജ്യത്ത് ആറിടങ്ങളിലാണ് പരീക്ഷ വീണ്ടും നടത്താന്‍ തയ്യാറെടുക്കുന്നത്. മറ്റിടങ്ങളിലെ പുനപരീക്ഷയുടെ കാരണം വ്യക്തമല്ല.

സെപ്തംബര്‍ നാലിനാകും പുനപരീക്ഷ. വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

കൊല്ലം ആയൂരിലെ കോളജിലാണ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായി പരാതി ഉയര്‍ന്നത്. സംഭവത്തില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഗുലാം നബി അസാദ് പറഞ്ഞ ആ ബോഡി ഗാർഡ് കേരളത്തിൽ

ഗുലാം നബി ആസാദിൻ്റെ ആരോപണമുന ബോഡി ഗാർഡ് ആരായിരുന്നു. കോൺഗ്രസ് തീരുമാനങ്ങളിൽ സ്വാധീനം ചെലുത്തുന്നതായി പറഞ്ഞ ബോഡി ഗാർഡിൽ എന്തായാലും ഒരു മലയാളിയുണ്ട്. കോട്ടയം സ്വദേശിയായ കെ.ബി ബൈജുവിലേക്കാണ് ആരോപണം നീളുന്നതെന്ന് 24 ന്യൂസ് റിപ്പോർട്ട് ചെയ്തു.

രാഹുൽ ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി ഉദ്യോഗസ്ഥനായിരുന്നു കെ.ബി ബൈജു. കോട്ടയം കൂരോപ്പട സ്വദേശി കെ.ബി ബൈജു 2007 ലാണ് ജോലി ഉപേക്ഷിച്ച് രാഹുലിനൊപ്പം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.

കോൺഗ്രസ് പാർട്ടിയിൽ തീരുമാനമെടുക്കുന്നതിലും മറ്റും രാഹുൽ ഗാന്ധിയെ നിയന്ത്രിക്കുന്നത് ബോഡി ഗാർഡാണെന്ന ഗുരുതര ആരോപണമാണ് ഇന്നലെ രാജിക്കത്തിൽ ഗുലാം നബി ആസാദ് ആരോപിച്ചത്. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച കത്തിൽ എന്നാൽ ബോഡിഗാർഡിന്റെ പേരെടുത്ത് വിമർശിച്ചിട്ടില്ല.

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് എതിരായ ഫിഫ വിലക്ക് നീക്കി

0

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഏർപ്പെടുത്തിയിരുന്ന (എഐഎഫ്എഫ്) വിലക്ക് ഫിഫ പിൻവലിച്ചു. ഇതുപ്രകാരം അണ്ടർ 17 വനിതാ ലോകകപ്പ് 2022 ഇന്ത്യയിൽ തന്നെയാവും നടക്കുക. ഫുട്‌ബോൾ ഫെഡറേഷന്റെ താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി പിരിച്ചു വിട്ടുവെന്ന് സ്ഥിരീകരണം ലഭിച്ചതിനെ തുടർന്നാണ് വിലക്ക് പിൻവലിക്കുന്നതെന്ന് ഫിഫ അറിയിച്ചു.

എക്‌സിക്യൂട്ടീവ് കൗൺസിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ നേരത്തെ അനുവദിച്ചിരുന്ന സമയപരിധി ഓഗസ്റ്റ് 28 ആയിരുന്നു. ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. എക്‌സിക്യൂട്ടിവ് കൗൺസിലിൽ ആകെ 23 അംഗങ്ങളാണ് ഉള്ളത്. ഇതിൽ പതിനേഴ് അംഗങ്ങളെ തിരഞ്ഞെടുക്കണം. 6 സ്ഥാനങ്ങളിലേക്ക് പ്രധാനപ്പെട്ട താരങ്ങളെ നോമിനേറ്റ് ചെയ്യും. ഇതിൽ നാല് പുരുഷന്മാരും രണ്ട് വനിതകളും വേണമെന്ന് സുപ്രിംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.

എഐഎഫ്എഫ് ഭരണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് ആരോപിച്ചാണ് ഫിഫ ഇന്ത്യയെ വിലക്കിയിരുന്നത്. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് പ്രസിഡൻ്റായി തുടർന്ന പ്രഫുൽ പട്ടേലിനെ സുപ്രിം കോടതി ഇടപെട്ടാണ് പുറത്താക്കിയത്. പ്രഫുൽ പട്ടേലിനെ നീക്കിയ സുപ്രിം കോടതി ഫെഡറേഷനെ നയിക്കാൻ ഒരു ഭരണസമിതിയെ നിയമിച്ചിരുന്നു. ഇത് ഫിഫ നിയമങ്ങൾക്ക് എതിരാണ്. ഇതായിരുന്നു എഐഎഫ്എഫ് വിലക്കിനുള്ള പ്രധാന കാരണം.

ദേശീയ ഫെഡറേഷനുകൾക്ക് അംഗീകാരം നൽകേണ്ടത് തങ്ങളാണെന്നും അതിൽ മറ്റ് ഘടകങ്ങൾ ഇടപെട്ടാൽ വിലക്ക് നേരിടേണ്ടിവരുമെന്നും ഫിഫ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വിലക്കിനെ തുടർന്ന് എഎഫ് സി കപ്പിൽ പങ്കെടുക്കാനായി ഉസ്ബക്കിസ്ഥാനിലെത്തിയ ഗോകുലം കേരള വനിതാ ടീം ടൂർണമെൻ്റിൽ പങ്കെടുക്കാതെ തിരികെ നാട്ടിലെത്തേണ്ടി വന്നു.

ബിജെപി നേതാവ് സൊനാലി ഫെഗാട്ടിൻ്റെ മരണത്തിൽ പീഡന പരാതി, ദൃശ്യങ്ങൾ പുറത്ത്

ദുരൂഹ സാഹചര്യത്തില്‍ ഗോവയിലെ ഹോട്ടലില്‍ മരിച്ച നടിയും ബിജെപി നേതാവുമായ സൊനാലി ഫൊഗാട്ടിനെ കൂടെ ഉണ്ടായിരുന്നവർ പീഡിപ്പിച്ചതായി തെളിവുകൾ. നടക്കാന്‍ കഴിയാത്ത നിലയില്‍ സഹായി താങ്ങിപിടിച്ച് കൊണ്ടുപോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പരസ്യമായി. ഗോവയിലെ ഹോട്ടലിലെ പാര്‍ട്ടിക്ക് ശേഷം മരണം നടക്കുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്.

സൊനാലി മയക്ക് മരുന്ന് ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തയിട്ടുണ്ട്. ഇതിന് തുടച്ചയായിട്ടാണ് മരണം എന്നാണ് നിഗമനം.

സി സി ടി വി ദൃശ്യത്തിൽ കൂടെയുള്ളത് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പേരില്‍ ഒരാളായ സുധീര്‍ സങ്‌വാനാണ്. അയാളെയും സുഗ്‌വിന്ദര്‍ എന്നയാളെയുമാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.

സുധീറും സുഖ്‌വിന്ദറും ചേര്‍ന്ന് സൊനാലിയെ ബലാത്സംഗം ചെയ്തുകൊന്നതാണെന്ന് സഹോദരന്‍ റിങ്കു ഢാക്ക പരാതി നല്‍കിയിട്ടുണ്ട്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്നായിരുന്നു പോലീസിന്റെ ആദ്യനിലപാട്. ആഘോഷത്തിനിടെ മരണം സംഭവിച്ചതായാണ് കണ്ടെത്തിയിരുന്നത്.

മരിക്കുന്നതിന് ഏതാനും മണിക്കൂര്‍മുമ്പ് അമ്മ, സഹോദരി എന്നിവരുമായി സൊനാലി ഫോണില്‍ സംസാരിച്ചിരുന്നതായും. ഈ സംഭാഷണത്തിനിടെ പേഴ്സണല്‍ അസിസ്റ്റന്റ് മോശമായി പെരുമാറുന്നതിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നതായും സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. സുധീര്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കിയാണ് ബലാത്സംഗം ചെയ്‌തെന്നും ഇതു വീഡിയോയില്‍ പകര്‍ത്തിയിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പിടിവലി നടന്നതിന്റെ നിരവധി പരിക്കുകള്‍ സൊനാലിയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു. രണ്ടംഗ ഫൊറന്‍സിക് വിദഗ്ധസംഘത്തിന്റെ മേല്‍നോട്ടത്തിലാണ് മൃതദേഹപരിശോധന പൂര്‍ത്തിയാക്കിയത്.

വീഡിയോ ദൃശ്യങ്ങൾ