നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചു പൂട്ടാൻ ഹൈക്കോടതി

സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. 

അപൂർവങ്ങളിൽ അപൂർവ്വം കേസുകളിൽ മാത്രമേ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നതിന് അനുമതി നൽകാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു. പൊലീസിന്റെയും ഇന്റലിജൻസിന്റെയും റിപ്പോർട്ടനുസരിച്ച് മാത്രമേ ഇത്തരം കേസുകളിൽ അനുമതി നൽകാവൂയെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

ഉചിതമായ അപേക്ഷകളിൽ മാത്രമേ പുതിയ ആരാധനാലയങ്ങൾക്കും പ്രാർഥനാ ഹാളുകൾക്കും അനുമതി നൽകാവൂ എന്നും കോടതി നിര്‍ദ്ദേശം നല്‍കി. അപേക്ഷ പരിഗണിക്കുമ്പോൾ സമാന ആരാധനാലയങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം, കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കുലർ സംസ്ഥാന സർക്കാർ പുറത്തിറക്കണം,

കേരളത്തിലും വ്യാജൻ, UGC 21 വ്യാജ സർവ്വകലാശാലകളുടെ പേര് പുറത്തു വിട്ടു

രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 21 സർവകലാശാലകളുടെ പേരുകൾ അടങ്ങിയ പട്ടികയാണ് പുറത്തുവിട്ടത്. പത്തനംതിട്ടയിലെ കിശനറ്റം സെൻറ് ജോൺസ് സർവകലാശാലയാണ് പട്ടികയിൽ കേരളത്തിൽ നിന്ന് ഇടം പിടിച്ചിട്ടുള്ള ഏക വ്യാജ സർവകലാശാല. ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകളുള്ളത് ദില്ലി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ്. ദില്ലിയിൽ എട്ടും ഉത്തർപ്രദേശിൽ നാലും സർവകലാശാലകളാണ് പട്ടികയിലുള്ളത്. പട്ടികയിലുള്ള സർവകലാശാലകൾക്ക് ഒരു തരത്തിലുള്ള ബിരുദവും നൽകാൻ അനുമതി ഇല്ലെന്ന് യുജിസി വ്യക്തമാക്കി. 

ദില്ലിയിലെ വ്യാജ സർവകലാശാലകൾ
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് പബ്ലിക് ആന്റ് ഫിസിക്കൽ ഹെൽത്ത് സയൻസസ്, ദാര്യഗഞ്ച് കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ്, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, വൊക്കേഷണൽ യൂണിവേഴ്സിറ്റി, എഡിആർ-സെൻട്രിക് ജുഡീഷ്യൽ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ‍്യൂഷൻ ഓഫ് സയൻസ് ആന്റ് എഞ്ചിനീയറിംഗ്, വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ്, ആധ്യാത്മിക് വിശ്വ വിദ്യാലയ

ഉത്തർപ്രദേശിൽ 7 വ്യാജ സർവകലാശാലകൾ
ഗാന്ധി ഹിന്ദി വിദ്യാപീഠ്, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലകസ് ഹോമിയോപ്പതി, നേതാജി സുഭാഷ് ചന്ദ്ര ബോസ് യൂണിവേഴ്സിറ്റി, ഭാരതീയ ശിക്ഷാ പരിഷത്

കർണാടക 
ബഡാഗാൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എഡ്യുക്കേഷൻ സൊസൈറ്റി

കേരളം
സെന്റ് ജോൺസ് യൂണിവേഴ്സിറ്റി 

മഹാരാഷ്ട്ര 
രാജ അറബിക് യൂണിവേഴ്സിറ്റി

പശ്ചിമ ബംഗാൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആന്റ് റിസർച്ച്

ഒഡീഷ
നവഭാരത് ശിക്ഷാ പരിഷത്, നോർത്ത് ഒഡീഷ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആന്റ് ടെക്നോളജി

പുതുച്ചേരി
ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ

ആന്ധ്രാപ്രദേശ്
ക്രൈസ്റ്റ് ന്യൂ ടെസ്റ്റാമെന്റ് കൽപ്പിത സർവകലാശാല

ലോകത്തിലെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒമാനും ഖത്തറും

0

സെ​ർ​ബി​യ​ൻ ഡേ​റ്റാ​ബേ​സ്​ ഏ​ജ​ൻ​സി​യാ​യ ന​മ്പെ​യോ പു​റ​ത്തി​റ​ക്കി​യ 2022ലെ ​പ​ട്ടി​ക​യനുസരിച്ച് ലോ​ക​ത്തി​ലെ 4​ സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മാ​നും ഇ​ടം​പി​ടി​ച്ചു. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കു​റ​വും സു​ര​ക്ഷാ​ഘ​ട​ക​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താണ് ഒമാന് പട്ടികയിൽ നാലാം സ്ഥാനം ലഭിച്ചത്. സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ പ​ശ്ചി​മേ​ഷ്യ​യി​ൽ ഒ​മാ​ൻ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്​. ഒന്നാംസ്ഥാനത്ത് ഖ​ത്ത​റും രണ്ടാം സ്ഥാനത്ത് യു.​എ.​ഇ​യു​മാ​ണുള്ളത്. തായ്‍വാനും സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇടം നേടിയിട്ടുണ്ട്. ഒ​മാ​ന്‍റെ സു​ര​ക്ഷാ​നി​ര​ക്ക്​ 80.01ഉം ​കുറ്റകൃത്യങ്ങളുടെ ​നി​ര​ക്ക്​ 19.99ഉം ​ആ​ണ്.

ഒമാന്റെ​ ത​ല​സ്ഥാ​ന​മാ​യ മ​സ്ക​റ്റ് സു​ര​ക്ഷി​ത ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ലോ​ക​ത്ത്​ 20ാം സ്ഥാ​ന​ത്താണ്. ഇവിടത്തെ ക്രൈം​നി​ര​ക്ക്​ 20.54ഉം സു​ര​ക്ഷാ​നി​ര​ക്ക്​ 79.46ഉം ​ആ​ണ്. മ​സ്ക​റ്റി​ൽ ക്രൈം ​നി​ര​ക്ക്​ താരതമ്യേനെ കു​റ​വാ​ണ്. മോഷണം, ഭ​വ​ന​ഭേ​ദ​നം, കാ​ർ മോ​ഷ​ണം, കൊ​ല​പാ​ത​കം, മ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള ആ​ക്ര​മ​ണം, നിറത്തിന്റെ പേരിലുള്ള വിവേചനം എ​ന്നി​വ​ ഒ​മാ​നി​ൽ കുറവാണെന്ന് ന​മ്പെ​യോ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഏറ്റവും കു​റ​വു​ള്ള രാ​ജ്യവും ഒ​മാ​ൻ തന്നെയാണ്.​ ഇക്കാര്യത്തിൽ 36.76 പോ​യി​ന്‍റോടെയാണ് ഒ​മാ​ൻ ഒന്നാമതെത്തിയത്. യു.​എ.​ഇ​യു​ടേ​ത്​ 47.94 പോ​യ​ന്‍റും ഖ​ത്ത​റി​ന്‍റേ​ത്​ 60.05 പോ​യ​ന്‍റു​മാ​ണ്. ജീ​വി​ത​നി​ല​വാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​മാ​ന്​ ഏ​ഷ്യ​യി​ൽ മൂ​ന്നാം സ്ഥാ​ന​മാ​ണ്. ഇക്കാര്യത്തിൽ യു.​എ.​ഇ​യും ജ​പ്പാ​നുമാണ്​ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.

രാഹുൽ കോൺഗ്രസിൻ്റെ കെട്ടുറപ്പും കൂടിയാലോചനാ സംവിധാനങ്ങളും തകർത്തു – രാജിക്കു പിന്നാലെ കടന്നാക്രമിച്ച് ഗുലാം നബി ആസാദ്

 ഗുലാം നബി ആസാദ് തൻ്റെ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉയര്‍ത്തിയത് രൂക്ഷ വിമര്‍ശനം. പക്വതയില്ലാത്ത രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ കെട്ടുറപ്പും കൂടിയാലോചനാ സംവിധാനങ്ങളും തകര്‍ത്തു. രാഹുലും കൂട്ടാളികളുമാണ് സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് ഗുലാം നബി ആസാദിന്റെ അഞ്ചു പേജിലുള്ള രാജിക്കത്ത് സോണിയയ്ക്ക് ലഭിച്ചത്.

പാർട്ടി തീരുമാനം എടുക്കുന്നത് രാഹുലിൻ്റെ സുരക്ഷാ ഗാർഡും പി എയും വരെയാണെന്നും കത്തിൽ ആരോപിക്കുന്നു.

രാജിക്കത്തില്‍ പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കും 2014-ലെ അധികാര നഷ്ടത്തിനും കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് സമര്‍ത്ഥിക്കുന്ന ഗുലാം നബി ആസാദ്, സോണിയ ഗാന്ധിയെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ‘ദൗര്‍ഭാഗ്യവശാല്‍, രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം, പ്രത്യേകിച്ച് 2013 ജനുവരിക്ക് ശേഷം, നിങ്ങള്‍ അദ്ദേഹത്തെ വൈസ് പ്രസിഡന്റായി നിയമിച്ചപ്പോള്‍, നിലവിലുണ്ടായിരുന്ന മുഴുവന്‍ കൂടിയാലോചന സംവിധാനവും അദ്ദേഹം തകര്‍ത്തു’, ആസാദ് എഴുതുന്നു.

മുതിര്‍ന്ന, പരിചയസമ്പന്നരായ നേതാക്കളെ മുഴുവന്‍ മാറ്റിനിര്‍ത്തി. ഒരു രാഷ്ട്രീയ പരിചയവും ഇല്ലാത്ത അനുയായികളുടെ ഒരു കൂട്ടം പാര്‍ട്ടി കാര്യങ്ങള്‍ നടത്തിത്തുടങ്ങി. രാഹുലിന്റെ പക്വതയില്ലായ്മയുടെ വ്യക്തമായ ഒരു ഉദാഹരണമാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കീറി കളഞ്ഞത്. കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തതും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതും രാഷ്ട്രപതി ഒപ്പുവെച്ചതുമായ ഓര്‍ഡിനന്‍സാണ് അദ്ദേഹം കീറി കളഞ്ഞതെന്നും ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.

ഈ ബാലിശമായ പെരുമാറ്റം പ്രധാനമന്ത്രിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും അധികാരത്തെ പൂര്‍ണ്ണമായും തകിടംമറിക്കുന്നതായിരുന്നു. ഈ ഒരൊറ്റ നടപടി മറ്റെന്തിനേക്കാളും 2014-ലെ യുപിഎയുടെ പരാജയത്തിന് ഗണ്യമായ സംഭവാവന നല്‍കിയെന്നും ആസാദ് പറയുന്നു.

2019-ലെ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയിലെ സ്ഥിതി കൂടുതല്‍ വഷളായതായും ആസാദ് പറഞ്ഞു. എല്ലാ മുതിര്‍ന്ന നേതാക്കളേയും അപമാനിച്ചുകൊണ്ട് രാഹുല്‍ തന്റെ അധ്യക്ഷസ്ഥാനം ഇട്ടെറിഞ്ഞുപോയി. തുടര്‍ന്ന് താങ്കള്‍ക്ക് ആ പദവി ഏറ്റെടുക്കേണ്ടിവന്നപ്പോഴും രാഹുലും കൂട്ടാളികളുമാണ് സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത്, രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ഗാര്‍ഡും പിഎയും വരെയാണ് 

ആസാദിൻ്റെ ഡി എൻ എ മോഡിഫൈ ചെയ്യപ്പെട്ടു, പാർട്ടിയെ ഒറ്റിക്കൊടുത്തു – ജയറാം രമേഷ്

ജാഗ്രതൈ; എടിഎമ്മുകളിലെ കാഷ് ഡിസ്പെൻസർ ട്രേയിൽ സ്കെയിൽ കടത്തി തട്ടിപ്പ്

എ.ടിഎമ്മുകളില്‍ സ്‌കെയില്‍ പോലുള്ള ഉപകരണം വെച്ച് കൃത്രിമം നടത്തി പണം തട്ടിയ കേസിലെ പ്രതി പിടിയില്‍. യു.പി സ്വദേശി മുബാറക്ക് ആണ് ഇടപ്പള്ളിയില്‍ പോലീസ് പിടിയിലായത്.

ഇയാളില്‍ നിന്ന് സ്‌കെയില്‍ പോലുള്ള വസ്തുവും പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തില 13 എ.ടി.എമ്മുകളില്‍ നിന്ന് പണം നഷ്ടമായതായാണ് പ്രാഥമിക വിവരം. മെഷീനിലെ പണം വരുന്ന ഭാഗം സ്‌കെയില്‍ പോലെയുള്ള ഉപകരണം ഉപയോഗിച്ച് തടസ്സപ്പടുത്തിയാണ് തട്ടിപ്പ്.

ഇടപാടുകാരന്‍ കാര്‍ഡിട്ട് പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ പണം ലഭിക്കാതെ വരും. പിന്നാലെ എ.ടി.എമ്മില്‍ കയറുന്ന മോഷ്ടാവ് സ്കെയിൽ ബ്ലോക്ക് മാറ്റി പണം എടുക്കും. വിവിധ എ.ടി.എമ്മുകളില്‍ നിന്നായി 25000 രൂപ നഷ്ടമായതായാണ് പ്രാഥമിക വിവരം.

സാങ്കേതിക തകരാറ് മൂലം എ.ടി.എമ്മില്‍ നിന്നും പണം പുറത്തുവന്നില്ലെങ്കില്‍ അത് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തിരിച്ചെത്തുകയാണ് പതിവ്. എന്നാല്‍ അങ്ങനെ സംഭവിക്കാതായതോടെ ഉപഭോക്താക്കള്‍ ബാങ്കില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പോലീസിനെ അറിയിച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്താവുന്നത്.

കളമശ്ശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, ഇടപ്പള്ളി, ബാനര്‍ജി റോഡ് എന്നിങ്ങനെ പല സ്ഥലങ്ങളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. എ.ടി.എമ്മില്‍ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതി വലയിലായത്. മോഷണരീതി ആവിഷ്‌കരിച്ചത് എങ്ങനെയാണെന്നും കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷണത്തിലാണ്.

ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്നും രാജിവെച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് വിമത ശബ്ദം ഉയര്‍ത്തിയ ജി-23 നേതാക്കളില്‍ പ്രമുഖനുമായിരുന്നു അദ്ദേഹം.

ഏറെ നാളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് രാജിയെന്നതും പ്രധാനമാണ്. ഇതോടെ എല്ലാ പദവികളും അദ്ദേഹം ഒഴിഞ്ഞിരിക്കുകയാണ്.

വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് ഒറ്റപ്പെടുത്തുന്നു, നേതൃത്വത്തിന്റെ ഗുരുതരമായ വീഴ്ച എന്നിവയടക്കമുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹം ഉന്നയിച്ചിരുന്നു. ജി 23 സഖ്യം കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രധാന തീരുമാനങ്ങളിലേക്കെത്തുകയാണെന്നാണ് സൂചനകള്‍.

ജമ്മു കശ്മീരില്‍ പാര്‍ട്ടി പദവികളില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച് ഒഴിഞ്ഞത്.

ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ചുമതലപ്പെടുത്തി മണിക്കൂറുകള്‍ക്കകം രാജിവെച്ചത് വാർത്തയായിരുന്നു

കോണ്‍ഗ്രസ് കേന്ദ്ര രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ഗുലാം നബി ആസാദിനെ സംസ്ഥാന ഘടകത്തിൻ്റെ പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്ത് നിയമിക്കയാണുണ്ടായത്. ഇത് തരംതാഴ്ത്തലായാണ് വ്യാഖ്യാനിക്കപ്പെട്ടത്.

മഠത്തിലെ പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം കഠിനംകുളത്തെ കന്യാസ്ത്രീകൾക്കായുള്ള കോണ്‍വെൻ്റ് ഹോസ്റ്റലില്‍ കയറി പെൺകുട്ടികളെ പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ ബലംപ്രയോഗിച്ച് മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.

സംഭവത്തില്‍ മൂന്ന് പേരെ കഠിനംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

വലിയതുറ സ്വദേശികളായ മെഴ്‌സണ്‍, രഞ്ജിത്ത്, അരുണ്‍ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കോണ്‍വെന്റിന്റെ മതില്‍ ചാടി മൂന്നുപേരും പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ മുറിയിലേക്ക് കയറി. അവിടെ വെച്ച് മദ്യം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി.

പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവര്‍ക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.

അമ്മയെ കൊല്ലാൻ വിഷം വാങ്ങിപ്പിച്ചത് മകനെക്കൊണ്ട്; ചാഞ്ചല്യമില്ലാതെ ഇന്ദുലേഖ

അമ്മയ്ക്ക് വിഷം നൽകി അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ പുറത്തുനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതയെന്നാണ് മകള്‍ പറഞ്ഞത്. മരുമകനെ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുവരാന്‍ പോയി തിരിച്ചുവരുന്നതിനിടെ കഴിച്ച ഭക്ഷണമാണ് പ്രശ്നമായത് എന്നും വിശദീകരിച്ചു.

ഈ മാസം 19-നാണ് രുക്മിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍നിന്നും മലങ്കര ആശുപത്രിയില്‍നിന്നും ഇവരെ ഉന്നത ചികിത്സകൾക്കായി തൃശൂരിലേക്ക് റഫർ ചെയ്യുകയായിരുന്നു.

തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചപ്പോഴാണ് കരളിന്റെ പ്രവര്‍ത്തനം തകരാറിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് എന്തിനാണ് അമ്മ വിഷം കഴിച്ചതെന്ന് ഡോക്ടര്‍ രുക്മിണിയോട് ചോദിച്ചു. വിഷം കഴിച്ചിട്ടില്ലെന്ന് അവര്‍ മറുപടിയും നല്‍കി. ഇതോടെ മറ്റാരോ വിഷം നല്‍കിയതായി ഡോക്ടര്‍ക്ക് സംശയമുണ്ടായി. തിങ്കളാഴ്ച രുക്മിണി മരിച്ചതോടെ വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു.

പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ ശരീരത്തില്‍ വിഷത്തിന്റെ സാന്നിധ്യം തെളിഞ്ഞു. ബുധനാഴ്ച വൈകീട്ട് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഇന്ദുലേഖയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചിരുന്നു. ഗൂഗിളില്‍ എലിവിഷത്തെക്കുറിച്ച് ഇവര്‍ തിരഞ്ഞത് പോലീസ് കണ്ടെത്തി. എന്തിനായിരുന്നു ഈ തിരച്ചില്‍ എന്ന രണ്ടാം ചോദ്യത്തില്‍ ഇന്ദുലേഖ കുഴങ്ങി. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.

ഇത്തിരിയും ചാഞ്ചല്യമില്ലാതെ ഇന്ദുലേഖ

തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ നാട്ടുകാരും അയല്‍ക്കാരുമെല്ലാം തിങ്ങി നിറഞ്ഞിട്ടും നിര്‍വികാരത മാത്രമായിരുന്നു ഇന്ദുലേഖയുടെ മുഖത്ത്.അമ്മയ്ക്ക് വിഷംനല്‍കിയ പാത്രവും ഗുളികകളും പോലീസ് കണ്ടെടുത്തു.

മകനെക്കൊണ്ടാണ് ഇന്ദുലേഖ ഗുളികകളും എലിവിഷവും വാങ്ങിപ്പിച്ചത്. കൊലപാതകത്തിനുള്ള തയ്യാറെടുപ്പാണെന്ന് മകന് അറിയുമായിരുന്നില്ല. മരുന്ന് വാങ്ങിച്ച കുന്നംകുളം നഗരത്തിലെ കടയിലും പോലീസ് തെളിവെടുപ്പ് നടത്തി.

കടം വീട്ടാൻ അമ്മയുടെ കാലശേഷം ലഭിക്കേണ്ട ഭൂമി സ്വന്തമാക്കാൻ ചെയ്തത്

കേച്ചേരിയില്‍ താമസിച്ചിരുന്ന ചന്ദ്രനും കുടുംബവും പത്ത് വര്‍ഷംമുമ്പാണ് കിഴൂര്‍ കാക്കത്തുരുത്തിന് സമീപം സ്ഥലം വാങ്ങി വീടുവെച്ചത്. രണ്ട് പെണ്‍മക്കളില്‍ താഴെയുള്ളവള്‍ അഞ്ഞൂരിലാണ് താമസം. ഇവര്‍ക്ക് പണംനല്‍കി ബാധ്യതകള്‍ തീര്‍ത്തിരുന്നു. അച്ഛന്റെയും അമ്മയുടെയും കാലശേഷമാണ് ഇന്ദുലേഖയ്ക്ക് കിഴൂരിലെ സ്ഥലം എഴുതിവെച്ചിരുന്നത്. സ്ഥലം വില്‍ക്കണമെന്ന് ഒട്ടേറെ തവണ ഇന്ദുലേഖ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അമ്മ ഇതിനെ ശക്തമായി എതിര്‍ത്തു. പുറത്തുനിന്നുള്ള ഏതെങ്കിലും സമ്മര്‍ദമുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

കിഴൂരില്‍ 13.5 സെന്റ് സ്ഥലവും വീടുമാണ് ഇവര്‍ക്കുണ്ടായിരുന്നത്. മകള്‍ക്ക് എട്ട് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. വീട്ടിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വര്‍ണാഭരണങ്ങള്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയം വെച്ചാണ് ഇത്രയും ബാധ്യതയുണ്ടായതെന്നാണ് ഇന്ദുലേഖ പോലീസിനോട് പറഞ്ഞത്.

വിദേശത്തുള്ള ഭര്‍ത്താവിന് ബാധ്യതകള്‍ അറിയാമായിരുന്നില്ല. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് ഭര്‍ത്താവ് നാട്ടിലെത്തിയിരുന്നു. ഇതോടെ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുക്കേണ്ടിയിരുന്നു. സ്ഥലം പണയം വെച്ച് തുക കണ്ടെത്തുന്നതിന് രുക്മിണി സമ്മതിച്ചില്ല. ഒരു മാസമായി പനിയുടെ ഗുളികകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി അമ്മയ്ക്കും അച്ഛനും ഇന്ദുലേഖ നല്‍കിയിരുന്നു. കറിയില്‍ ചേര്‍ത്താണ് ഇവ നല്‍കിയിരുന്നത്. കരള്‍രോഗ ബാധിതരാക്കി ആര്‍ക്കും സംശയമില്ലാത്ത രീതിയില്‍ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

ഭര്‍ത്താവിനെ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുവന്നതിന് ശേഷമാണ് അമ്മയ്ക്ക് ചായയില്‍ എലിവിഷം കലര്‍ത്തി നല്‍കിയത്. ആസ്ത്മയുടെ അസ്വസ്ഥതകളുള്ളതിനാല്‍ രുക്മിണിക്ക് രുചിവ്യത്യാസം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിനും അച്ഛനും ചായയില്‍ സോപ്പുലായനി കലര്‍ത്തി നല്‍കിയതായും മൊഴി നല്‍കിയിട്ടുണ്ട്. കൃത്രിമമായി ഭക്ഷ്യവിഷബാധയുണ്ടാക്കാനായിരുന്നു ശ്രമം. ഒരു മാസം മുമ്പ് അച്ഛനെ ഇതേ രീതിയില്‍ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ക്കുണ്ടായ സംശയമാണ് കൊലപാതക സൂചന നല്‍കിയത്. ആശുപത്രിയില്‍ മഞ്ഞപ്പിത്തമെന്നും ഭക്ഷ്യവിഷബാധയെന്നും രണ്ട് കാരണങ്ങള്‍ ഇന്ദുലേഖ പറഞ്ഞിരുന്നു. രുക്മിണിയുടെ മരണത്തിന് ശേഷമാണ് പോലീസിന് വിവരം ലഭിക്കുന്നത്. അന്വേഷണത്തിന്റെ തുടക്കം മുതലേ പൊരുത്തക്കേടുകളുണ്ടായിരുന്നു. ഇന്ദുലേഖയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെയാണ് വിഷത്തെക്കുറിച്ച് അന്വേഷിച്ചതിന്റെ തെളിവുകള്‍ ലഭിച്ചത്.

എ.സി.പി. ടി.എസ്. സിനോജ്, എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ദുലേഖയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് വിദഗ്ധരും വീട്ടില്‍ പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചു. മൊബൈല്‍ഫോണ്‍ വിശദമായ പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്.

പത്താം ക്ലാസ് വിദ്യാഭ്യാസമാണ് ഇന്ദുലേഖയ്ക്കുള്ളത്.

വിദ്യാര്‍ഥികളായ രണ്ട് മക്കളുണ്ട്.

”ചിനാർതടങ്ങളും ദേവദാരുമരങ്ങളും” രണ്ടാം പതിപ്പുമായ് കശ്മീരിലേക്ക്

0

കശ്മീർ സ്വപ്നം കാണുന്നവർ വായിച്ചിരിക്കേണ്ട പുസ്തകമാണ് ചിനാർതടങ്ങളും ദേവദാരുമരങ്ങളും. സഞ്ചാരിയും കാലിക്കറ്റ് സർവകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാറുമായ ടി. എം. ഹാരിസിൻ്റെ ഈ യാത്രാവിവരണ ഗ്രന്ഥം രണ്ടാം പതിപ്പ് വിപണിയിൽ എത്തി.

യാത്രികർക്ക് കൂടി പ്രയോജനപ്പെടുന്ന വിധം വെറും വിവരണം എന്നതിൽ കവിഞ്ഞ് ഓരോ ഇടങ്ങളെയും കുറിച്ചുള്ള വിവരങ്ങളും വിജ്ഞാനവും കൂടി പകരുന്ന രചനാ രീതിയാണ്.

കോഴിക്കോട് ന്യൂ വേവ് ഫിലിം സ്കൂളിൽ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ‘ലൈറ്റ്സോഴ്സ്’ ൻ്റെ മുൻകൈയിൽ ആയിരുന്നു പ്രകാശനം.
എഴുത്തുകാരിയും ‘മാക്ബത് പബ്ലിക്കേഷൻസ് ‘ ചീഫ് എഡിറ്ററുമായ
എം. എ. ഷഹനാസ്, പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും സാങ്ച്വറി ഏഷ്യ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡ് ജേതാവുമായ ശബരി ജാനകിയ്ക്ക് ആദ്യ കോപ്പി നൽകി.
ചലച്ചിത്ര സംവിധായകൻ പ്രതാപ് ജോസഫ്, എം. എൻ. സത്യാർത്ഥിയുടെ മകളും എഴുത്തുകാരിയുമായ സൽമി സത്യാർത്ഥി,
ഗ്രന്ഥകാരനായ കെ. പി. എ. സമദ് എന്നിവർ ആശംസ നേർന്നു

യുവേഫ പുരസ്‌കാരം റയൽമാഡ്രിഡ് താരം കരീം ബൻസേമയക്ക്

യൂറോപ്പിലെ മികച്ച ഫുട്ബോളർക്കായുള്ള യുവേഫ പുരസ്‌കാരം റയൽമാഡ്രിഡ് താരം കരീം ബൻസേമയക്ക്. സഹതാരം തിബൗത് കോത്വ, കെവിൻ ഡിബ്രൂയ്നെ എന്നിവരെ പിന്തള്ളിയാണ് കരീം ബൻസേമയ ഈ നേട്ടം കൈവരിച്ചത്. ബാർസലോനയുടെ സ്പാനിഷ് താരം അലക്സിയ പുറ്റേയാസ് ആണ് മികച്ച വനിതാ താരം.

റയൽ മഡ്രിഡിന് ചാംപ്യൻസ് ലീഗ്, ലാ ലീഗ കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതു പരിഗണിച്ചാണ് കരീം ബൻസേമയ്ക്ക് പുരസ്‍കാരം ലഭിച്ചത്. ചാംപ്യൻസ് ലീഗിലും ലാ ലീഗയിലും കരീം ബൻസേമയായിരുന്നു ടോപ് സ്കോറർ.

മികച്ച പരിശീലകനുള്ള യുവേഫ പുരസ്കാരം റയൽ മഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കാണ്. യോർഗൻ ക്ലോപ്പിനെയും പെപ് ഗാർഡിയോളയെയും പിന്തള്ളിയാണ് പുരസ്കാരം നേടിയത്.