കുഞ്ഞിന് പ്രായം രണ്ടു മാസം, നെയ്മറുമായുള്ള ബന്ധം വിട്ടതായി കാമുകി ബ്രൂണെ

ഫുട്ബോൾ താരം നെയ്മറും കാമുകിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡിക്കും വേര്‍പിരിഞ്ഞു. ബ്രൂണ തന്നെയാണ് വിവരം വെളിപ്പെടുത്തിയത്. ഒക്ടോബര്‍ ആറിന് നെയ്മറിനും ബ്രൂണയ്ക്കും പെണ്‍ കുഞ്ഞ് പിറന്നിരുന്നു. മാവി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് രണ്ട് മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് ബന്ധം മുറിഞ്ഞത്. തൻ്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ബ്രൂണ തന്നെയാണ് റിലേഷൻഷിപ്പ് സ്റ്റാറ്റസ് പുറത്തു വിട്ടത്.

ബ്രൂണ ബിയാന്‍കാര്‍ഡിയുടെ കുറിപ്പ്

‘ഇത് തികച്ചും സ്വകാര്യമായ കാര്യമാണ്. പക്ഷേ ഞാന്‍ എല്ലാദിവസവും വാര്‍ത്തകളിലും പരിഹാസങ്ങളിലും ഊഹാപോഹങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. അതിനാൽ ഒരു കാര്യം നിങ്ങളെ അറിയിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ റിലേഷന്‍ഷിപ്പില്‍ അല്ല. ഞാനും നെയ്മറും തമ്മില്‍ ഇപ്പോള്‍ മാവിയുടെ മാതാപിതാക്കള്‍ എന്ന ബന്ധം മാത്രമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളുമെല്ലാം ഇതോടുകൂടി അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നു.’ സോഷ്യല്‍ മീഡിയയില്‍ ബ്രൂണ കുറിച്ചു.

ബ്രസീലിയന്‍ മോഡല്‍ അലിന്‍ ഫാരിയാസുമായുള്ള ബന്ധം ഇതിനിടെ പുറത്ത് വന്നിരുന്നു. നെയ്മര്‍ അയച്ച മെസ്സേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വിവാദം ഉയർത്തുകയും ചെയ്തു. മോഡലിന്റെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് നെയ്മര്‍ അയച്ച മെസ്സേജാണ് ലിക്ക് ചെയ്തത്. എന്നാല്‍വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മെസ്സേജുകളാണ് ഇവയെന്ന് നെയ്മര്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു.

വർഷങ്ങൾ നീണ്ട ബന്ധമാണ് നെയ്മറും ബ്രൂണയും തമ്മിൽ. 2012-ല്‍ റിയോ കാര്‍ണിവലിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018-ല്‍ ഇതേ പോലെ നെയ്മറും ബ്രൂണയും വേര്‍പിരിഞ്ഞു. 2022-ല്‍ ഇരുവരും വീണ്ടും ഒന്നിച്ചു. ബന്ധം ദൃഡമാവുകയും ചെയ്തു. വിവാഹനിശ്ചയം വരെ എത്തി. പിന്നീട് വിട്ടും അകൽച്ചയിലായി. 2023-ല്‍ ഒരുമിച്ചു ശേഷം കഴിഞ്ഞ ഏപ്രിലില്‍ മാതാപിതാക്കളാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഇരുവരും പങ്കുവെയ്ക്കുകയായിരുന്നു.

ഗര്‍ഭിണിയായ ബ്രൂണയെ നെയ്മര്‍ വഞ്ചിച്ചുവെന്ന രീതിയില്‍ വീണ്ടും വാര്‍ത്തകള്‍ പുറത്തുവന്നു. ഇതോടെ കഴിഞ്ഞ ജൂണില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ബ്രൂണയോടും കുടുംബത്തോടും നെയ്മര്‍ മാപ്പ് ചോദിച്ചു. ബ്രൂണയില്ലാത്ത ജീവിതം ആലോചിക്കാന്‍ സാധിക്കുന്നില്ലെന്നും പരസ്പരം സ്‌നേഹിക്കുന്നത് നമ്മെ ശക്തരാക്കുമെന്നും ഇന്‍സ്റ്റഗ്രാമില്‍ നെയ്മര്‍ വ്യക്തമാക്കിയിരുന്നു. ഇതുകഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇരുവര്‍ക്കും കുഞ്ഞ് പിറക്കുകയും ചെയ്തു. ആശുപത്രിയില്‍ കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങള്‍ നെയ്മറും ബ്രൂണയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

മുന്‍കാമുകിയായ കരോളിന ഡാൻ്റാസുമായുള്ള ബന്ധത്തില്‍ നെയ്മറിന് ഡേവി ലൂക്ക എന്ന പേരുളള 13 വയസ്സുള്ള ഒരു മകനുണ്ട്.

തടികയറ്റി വന്ന ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു, ഒരു മണിക്കൂറിന് ശേഷം യുവാവിനെ രക്ഷപെടുത്തി

0

തടികയറ്റി വന്ന ലോറിക്കടിയിൽ കുടുങ്ങിയ കാര്‍ യാത്രക്കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാർ മരണം ഉറപ്പിച്ചിരിക്കെ കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തില്‍ നജീബാണ് രക്ഷപ്പെട്ടത്.

ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്ന ശേഷമായിരുന്നു രക്ഷപ്പെടല്‍. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവിൽ കാറിൽ യാത്ര ചെയ്യവെ വശത്തു കൂടെ എത്തിയ ലോറി മറിയുകയായിരുന്നു.

ലോറി ചരിഞ്ഞതോടെ കാര്‍ മുഴുവനായി ലോറിയുടെ അടിയിലായി മൂടിപ്പോയി. രക്ഷപെടുത്താൻ വഴിയില്ലാത്ത അവസ്ഥയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയര്‍ത്താന്‍ ശ്രമം നടത്തി പക്ഷെ വിജയം കണ്ടില്ല. ഇതോടെ കൂടുൽ ശക്തിയുള്ള ക്രെയിൻ വേണ്ടി വരും എന്ന നിഗമനത്തിൽ എത്തി. പക്ഷെ അത്തരത്തിൽ ഒന്ന് കിട്ടാനില്ലായിരുന്നു.

തുടര്‍ന്ന് കയര്‍ പൊട്ടിച്ച് തടികളെടുത്ത് മാറ്റാൻ തീരുമാനിച്ചു. നിറയെ ലോഡ് ഉണ്ടായിരുന്ന ലോറിയാണ്. തടി ഓരോന്നായി ഉയർത്താൻ ഒരു മണിക്കൂർ എടുത്തു. ഇതോടെ യുവാവ് അകത്ത് ജീവനോടെ ഉണ്ടെന്ന് ഉറപ്പിച്ചു ക്രെയിൻ ഉപയോഗിച്ച് തന്നെ ലോറി ഉയര്‍ത്തി. ശേഷം കാറിന് മുകളില്‍ ഉണ്ടായിരുന്ന തടികള്‍ എടുത്ത് മാറ്റി.

പിന്നീട് കാറിന്റെ തകിട് മുറിച്ചാണ് നജീബിനെ വാഹനത്തില്‍നിന്ന് പുറത്തെടുത്തത് ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കുകൾ സാരമല്ല.

മണിപ്പൂരിലെ മെയ്തി സായുധ സംഘടനയായ UNLF സർക്കാരുമായി സമാധാന കരാർ ഒപ്പുവെച്ചു

മണിപ്പൂർ താഴ്വരയിലെ സായുധ സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (യുഎന്‍എല്‍എഫ്) കേന്ദ്ര സർക്കാരുമായി സമാധാന കരാറില്‍ ഒപ്പുവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ബുധനാഴ്ചയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ വാർത്ത പങ്കുവെച്ചത്. ചരിത്രത്തില്‍ ഒരു നാഴികക്കല്ല് കൈവരിച്ചു എന്ന കുറിപ്പോടെയായിരുന്നു കേന്ദ്ര മന്ത്രിയുടെ ട്വിറ്റര്‍ പോസ്റ്റ്.

മണിപ്പൂരിനെ കീറിമുറിച്ച കലാപത്തിന് ഇടയിലാണ് പഴയ സായുധ സംഘടന സമാധാനത്തിൻ്റെ പാതയിലേക്ക് വരുന്നത്.

വടക്ക്-കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ ഏറ്റവും പഴക്കമുള്ള മെയ്തി സായുധ വിമത ഗ്രൂപ്പാണ് യുഎന്‍എല്‍എഫ്. ഇംഫാൽ താഴ്‌വര ആസ്ഥാനമായുള്ള ഒരു വിമത ഗ്രൂപ്പുമായി തന്റെ സർക്കാർ ചർച്ച നടത്തുകയാണെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് നേരത്തെ അറിയിച്ചിരുന്നു. 

താഴ്‌വര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗറില്ലാ സംഘമാണ് യു എൻ എൽ എഫ്. ഒരു പരമാധികാര മണിപ്പൂർ എന്ന ലക്ഷ്യമായിരുന്നു പ്രവർത്തന ലക്ഷ്യം. ഇന്ത്യ സ്വതന്ത്രമായ സമയത്ത് മണിപ്പൂർ യൂണിയനിൽ ലയിച്ചതിനെ ഇവർ അംഗീകരിച്ചിരുന്നില്ല.

യുഎൻഎൽഎഫും അതിന്റെ സായുധ സംഘമായ മണിപ്പൂർ പീപ്പിൾസ് ആർമിയും ഉൾപ്പെടെ നിരവധി തീവ്രസംഘടനകളെ അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. മണിപ്പൂരിൽ നടക്കുന്ന കലാപത്തിന്റെ ഭാഗമായായിരുന്നു നിരോധിക്കാനുള്ള തീരുമാനം. 2015ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരുമായി നാഗാലാൻഡ് ആസ്ഥാനമായുള്ള എൻഎസ്‌സിഎൻ (ഐഎം) സമാധാന കരാറിൽ ഒപ്പിട്ടിരുന്നു. അതിനുശേഷം വടക്കുകിഴക്കൻ മേഖലയിലെ വലിയൊരു വിമത ഗ്രൂപ്പുമായി ഒപ്പിടുന്ന ആദ്യ കരാറാണിത്.

നിരോധനം പ്രഖ്യാപിച്ചു, ഭീകരവാദ നിയമത്തിന് കീഴിൽ കൊണ്ടു വന്നു

നവംബർ 13-ന് മണിപ്പൂരിൽ മെയ്തേയ് തീവ്രവാദി ഗ്രൂപ്പുകളെ നിരോധിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം (എം എച് ഐ )ട്രൈബ്യൂണൽ രൂപീകരിച്ചിരുന്നു.നാഷണൽ ലിബറേഷൻ ഫ്രണ്ടും (യുഎൻഎൽഎഫ്) അതിന്റെ സായുധ വിഭാഗമായ മണിപ്പൂർ പീപ്പിൾസ് ആർമി (എംപിഎ), പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലീപാക് (പ്രെപാക്),അതിന്റെ സായുധ വിഭാഗമായ ‘റെഡ് ആർമി’, കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാർട്ടി (കെസിപി) എന്നിവയും;കെ വൈ എൽ,കോർഡിനേഷൻ കമ്മിറ്റി, അലയൻസ് ഫോർ സോഷ്യലിസ്റ്റ് യൂണിറ്റി ഒപ്പം അവരുടെ മറ്റു സംഘടനകൾ എന്നിവർക്കെതിരെയും നിയമ നടപടി സ്വീകരിച്ചു.മെയ്തേയ് തീവ്രവാദ സംഘടനകളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി 5 വർഷത്തേക്ക് യു എ പി എ നിയമത്തിന് കീഴിൽ കൊണ്ടു വരികയും ചെയ്തു.

മെയ്തി സായുധ സംഘടനകൾ ഇന്ത്യയെ അധിനിവേശക ശക്തി എന്ന വിശേഷണത്തോടെയാണ് പോരാട്ടം പ്രഖ്യാപിച്ചിരുന്നത്. സ്വന്തമായി വേദ ഗ്രന്ഥവും പ്രത്യോക മതവും ഉണ്ടായിരുന്ന മെയ്തികളെ വംശീയമായി ക്രമേണ ഇല്ലായ്മ ചെയ്തു എന്ന വാദമാണ് മുഖ്യ സായുധ ഗ്രൂപ്പുകൾ ഉയർത്തിയിരുന്നത്. ഇവ പക്ഷെ പിന്നീട് വിവിധ രാഷ്ട്രീയ ധാരകളിലേക്ക് സ്വാംശീകരിക്കപെടുകയും ചിതറി വളരുകയും ചെയ്യുന്ന സാഹചര്യമായിരുന്നു. 1990 ലാണ് യു എൻ എൽ എഫ് മണിപ്പൂർ പീപ്പിൾസ് ആർമി രൂപീകരിച്ച് സായുധ പോരാട്ടത്തിന് നേതൃത്വം നൽകി തുടങ്ങിയത്.

സംസ്ഥാനത്ത് പട്ടികവർഗ (എസ്ടി) പദവി നൽകണമെന്ന മെയ്തി സമുദായത്തിന്റെ ആവശ്യത്തിന് അനുകൂലമായ നീക്കം സംസ്ഥാനത്ത് മലയോരവാസികളായ ഗോത്രവർഗ്ഗങ്ങളും താഴ്വരയിലെ മെയ്തികളും തമ്മിൽ രക്തരൂക്ഷിതമായ സംഘർഷത്തിലേക്ക് നയിച്ചിരുന്നു. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനവും ഇംഫാൽ താഴ്‌വരയിൽ താമസിക്കുന്ന മെയ്തേയ് ജനതയാണ്, നാഗകളും കുക്കികളും ഉൾപ്പെടെയുള്ള ഗോത്രവർഗ്ഗക്കാർ 40 ശതമാനവും പ്രധാനമായും മലയോര ജില്ലകളിലാണ് താമസിക്കുന്നത്. കലാപത്തെ തുടർന്ന് ഇപ്പോൾ സംസ്ഥാനം പലതായി പിളർന്നു പോയ സാഹചര്യത്തിലാണ്. ഇതിനിടെയാണ് മെയ്തി സംഘടനയുടെ ത്രികക്ഷി കരാർ.

മലയോര മേഖലയിൽ ഗോത്രവർഗ്ഗങ്ങൾക്ക് ഇടയിലെ 25 സായുധ സംഘടനകൾ നേരത്തെ തന്നെ സർക്കാരുമായി എസ്ഒഎസ് – സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ- കരാറിൽ ഒപ്പു വെച്ചിരുന്നു. ഇവർ അവരവരുടെ സായുധ ക്യാമ്പുകൾക്ക് അകത്ത് കഴിയുകയാണ് കരാർ പ്രകാരം തുടർന്നിരുന്നത്. കലാപത്തോടെ ഇത്തരം ക്യാമ്പുകൾ തന്നെയും കരാർ ലംഘിച്ച് പുറത്ത് പോരാട്ടത്തിന് ഇറങ്ങി. ഇതിൽ അധികവും മെയ്തി സംഘടനകളാണ് എന്ന് പ്രാദേശികമായി വാർത്തകളുണ്ടായി.

യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടും അവരുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും ശക്തമായ സായുധ സാന്നിധ്യമാണ്. ഇവരിൽ തന്നെ നിരവധി ഉപഗ്രൂപ്പുകൾ ഉണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി ബിരേൻ സിങ് ഇതിൽ ഒരു സംഘടനയുമായുള്ള ബന്ധത്തിൻ്റെ പേരിൽ ആരോപണ വിധേയമായിരുന്നു. ത്രികക്ഷി കരാർ പ്രാകാരം യുഎൻ എൽഎഫ് എസ്ഒഎസ് എഗ്രിമെൻ്റ് മാതൃകയിൽ ക്യാമ്പുകൾക്ക് അകത്ത് നിരായുധരായി കഴിയുകയാവും ചെയ്യുക എന്നാണ് റിപ്പോർട്ട്. എഗ്രമെൻ്റിലെ ഇതു സംബന്ധിച്ച ഉപാധികൾ ഇനിയും വ്യക്തമല്ല.

മണിപ്പൂരിനെ സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രമായി വിഭാവനം ചെയ്ത സംഘടന

1964 സപ്തംബർ 24 നാണ് യു എൻ എൽ എഫ് രൂപീകൃതമാവുന്നത്. ആരാംബാം സമരേന്ദ്ര സിങ് ആയിരുന്നു സ്ഥാപക നേതാവ്. 2003 ലാണ് രാജ് കുമാർ മേഘൻ സന യൈമ നേതാവാകുന്നത്. കരുത്തുറ്റ നേതൃത്വത്തിൽ സായുധ പോരാട്ടം ആരംഭിച്ചു എങ്കിലും പിന്നീട് സംഘടനയ്ക്ക് അകത്ത് ആശയ വ്യത്യാസങ്ങൾ ഉണ്ടായി. 2016 ൽ 18 പ്രവർത്തകർക്ക് ഒപ്പം മേഘൻ ജയിലിൽ അടയ്ക്കപ്പെട്ടു. 10 വർഷത്തെ കഠിന തടവിന് വിധിച്ചു. ജയിലിൽ ലൈബ്രറി സ്ഥാപിക്കയും എഴുത്തും വായനയുമായി ചിലവഴിക്കയും ചെയ്തു. നല്ല നടപ്പിന് 2019 ഇളവ് നൽകി മോചിപ്പിച്ചു. യു എൻ എൽ എഫുമായി ബന്ധമില്ലാതെ കഴിയുകയാണ്.

നാഗാ കരാറിന് എതിരെ ശക്തമായ നിലപാട് എടുത്ത നേതാവും മേഘനായിരുന്നു. നക്സൽബാരി കലാപത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പഠനം ഉപേക്ഷിച്ച് സായുധ പോരാട്ടത്തിന് ഇറങ്ങിയത് എന്ന് പിന്നീട് ഇദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ഇംഗ്ലണ്ടിനെ മിന്നിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് എ ടീമിന് കന്നി ജയം

0

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് എ ടീമിൻ്റെ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് എ ടീമിനെ മൂന്നു റണ്‍സിന് ഇന്ത്യന്‍ എ ടീം തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് അടിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

മികച്ച ഫോമില്‍ കളിച്ച ഇംഗ്ലീഷ് ബാറ്റര്‍ ഹോളി ആര്‍മിറ്റേജിനെ 17-ാം ഓവറില്‍ ക്യാപ്റ്റന്‍ മിന്നു മണി പുറത്താക്കിയതാണ് മത്സരത്തില്‍ വഴിത്തിരിവായത്. ഇന്ത്യ വിജയം കൈവിടുമെന്നിരിക്കെയാണ് മിന്നു മണി ഹോളി ആര്‍മിറ്റേജിനെ (41 പന്തില്‍ 52) റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയത്.

ശ്രേയങ്ക പാട്ടീല്‍ എറിഞ്ഞ അവസാന ഓവറില്‍ അവസാന ഓവറില്‍ 13 റണ്‍സ് വേണ്ടിയിരുന്നത് അവസാന പന്തില്‍ വിജയിക്കാന്‍ നാല് എന്ന നിലയിലായി. എന്നാല്‍ അവസാന പന്തില്‍ ഇംഗ്ലീഷ് ബാറ്റര്‍ ചാര്‍ളി ഡീന്‍ റണ്ണൗട്ടാകുകയായിരുന്നു.

മികച്ച ഫോമില്‍ കളിച്ച ഇംഗ്ലീഷ് ബാറ്റര്‍ ഹോളി ആര്‍മിറ്റേജിനെ 17-ാം ഓവറില്‍ ക്യാപ്റ്റന്‍ മിന്നു മണി പുറത്താക്കിയത് മത്സരത്തില്‍ വഴിത്തിരിവായി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഓപ്പണര്‍ ദിനേശ് വൃന്ദ (22), ദിഷ കസത് (25) ജി.ദിവ്യ (22) എന്നിവര്‍ തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ 40 റണ്ണെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് 4-ാം വിക്കറ്റില്‍ ഹോളി ആര്‍മിറ്റേജും സെറിന്‍ സ്‌മെയിലും ചേര്‍ന്ന് 70 (57 പന്തില്‍) റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. ഇന്ത്യ വിജയം കൈവിടുമെന്നിരിക്കെയാണ് മിന്നു മണി ഹോളി ആര്‍മിറ്റേജിനെ (41 പന്തില്‍ 52) റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ സെറിന്‍ സ്‌മെയിലിന്റെ (32 പന്തില്‍ നിന്ന് 31) വിക്കറ്റ് കശ്‌വീ ഗൗതം തെറിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതാണ് ഇംഗ്ലണ്ടിന് വിനയായത്. കശ്‌വീ ഗൗതം, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. മിന്നു മണി, മന്നത്ത് കശ്യപ്, പി.നായിക് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

മുംബൈ വാംഖെഡെ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങള്‍ ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളിലാണ്.

അതേ കാർ മറ്റൊരിടത്തും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തി, സിസി ടിവി ദൃശ്യം പുറത്ത്

ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം അന്നു തന്നെ വേറെയും കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയിരുന്നു. അവർ സഞ്ചരിച്ച കാര്‍ തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിലൂടെ സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. റോഡരികില്‍ ഒരുസ്‌കൂള്‍ വിദ്യാര്‍ഥിനിയെ കണ്ടപ്പോള്‍ കാര്‍ വേഗം കുറയ്ക്കുന്നതും പിന്നീട് മുന്നോട്ടുപോകുന്നതുമായ ദൃശ്യമാണ് തെളിയുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം നടന്ന് 48 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. കുട്ടിയെ സുരക്ഷിതയായി പ്രതികൾ ഉപേക്ഷിക്കുകയായിരുന്നു. ഗൂഡ സംഘത്തെ പിടികൂടാന്‍ കഴിയാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്.

ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിന് തൊട്ട് ഒരു മണിക്കൂര്‍ മുന്‍പായിരുന്നു പള്ളിക്കലിലെ സംഭവം. ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ അതേ കാറാണ് 3.27-നും 4.26-നും ഇടയില്‍ പള്ളിക്കല്‍ മൂതല റോഡിലൂടെ കടന്നുപോയത്. 3.27-നാണ് പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കാര്‍ വേഗം കുറച്ച് പോകുന്നതായി കാണുന്നത്.

റോഡില്‍ ആളുകളെ ഉണ്ടായിരുന്ന സമയമാണ്. ഇത് കണ്ടപ്പോള്‍ കാര്‍ അവിടെനിന്ന് മുന്നോട്ട് ഓടിച്ച് പോയി. പിന്നീട് 4.26-ന് ഇതേ റോഡിലെ ആള്‍ത്തിരക്കില്ലാത്ത മറ്റൊരിടത്തും കാർ തിരച്ചിൽ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ക്യാമറയിലും ഇതേ കാറിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ഓയൂര്‍ ഓട്ടുമലയും തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലും ഇടയില്‍ പത്തുകിലോമീറ്ററോളം ദൂരമാണുള്ളത്. വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച വെളുത്ത സ്വിഫ്റ്റ് ഡിസയര്‍ കാര്‍ പല കുട്ടികളെയും ലക്ഷ്യമിട്ടശേഷമാണ് ഓയൂരിലെത്തിയതെന്നാണ് സംശയിക്കുന്നത്. എന്നാൽ തട്ടിക്കൊണ്ടു പോയ ആറുവയസ് കാരിയുടെ സഹോദരനെയും പിടിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചിരുന്നു.

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. ഡി.ഐ.ജി. ആര്‍.നിശാന്തിനിയുടെ മേല്‍നോട്ടത്തില്‍ കൊല്ലം റൂറല്‍ പരിധിയിലെ എസ്.പി.മാരും എല്ലാ ഡിവൈ.എസ്.പിമാരും അടങ്ങുന്നതാണ് അന്വേഷണസംഘം. സ്‌പെഷ്യല്‍ യൂണിറ്റ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമാകും.

ഇന്ത്യൻ ക്രിക്കറ്റ് പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും. പരിശീലക സ്ഥാനത്ത് ദ്രാവിഡിന്റെ നേരത്തെയുള്ള കരാര്‍ 2023 ലോകകപ്പോടെ അവസാനിച്ചിരുന്നു. ലോക കപ്പ് തോൽവി കൂടി നേരിട്ടതോടെ രാഹുൽ പുറത്തിറങ്ങുകയാണ് എന്ന് ചർച്ചകൾ ഉണ്ടായിരുന്നു.

ഐപിഎല്‍ ടീമുകളടക്കം പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിനെ ക്ഷണിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിനിടെയാണ് ബിസിസിഐ കരാര്‍ നീട്ടി നല്‍കിയതായി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കരാര്‍ നീട്ടിയതിന് ശേഷമുള്ള ദ്രാവിഡിന്റെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കന്‍ പര്യാടനമായിരിക്കും. നിലവില്‍ ഓസ്‌ട്രേലിയയുമായി ട്വന്റി-20 പരമ്പരയിലേര്‍പ്പെട്ട ഇന്ത്യന്‍ ടീമിനെ വിവിഎസ് ലക്ഷ്മണാണ്‌ പരിശീലിപ്പിക്കുന്നത്.

കരാർ പുതുക്കാൻ ബിസിസിഐയ്ക്ക് താൽപ്പര്യം ഉണ്ടായിരുന്നെങ്കിലും കോച്ചിങ്ങ് കരിയറിൽ നിന്ന് വിട്ടുനിൽക്കാനാണ് താൽപ്പര്യമെന്ന് ദ്രാവിഡ് അറിയിച്ചിരുന്നു. കുടുംബവുമായി ദീർഘനാളായി അകന്നു നിൽക്കുന്നതും ബെംഗളൂരുവിലേക്ക് തിരികെയെത്തുന്നതിനാണ് താൽപ്പര്യമെന്നും ദ്രാവിഡ് ബിസിസിഐയെ ധരിപ്പിച്ചിരുന്നു. ഐപിഎല്ലിൽ രണ്ട് ടീമുകളുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

 സീനിയർ ടീമിന്റെ കോച്ച് പദവി ഏറ്റെടുക്കാൻ ലക്ഷ്മൺ സന്നദ്ധത അറിയിച്ചതായും അഹമ്മദാബാദിലെത്തി ബിസിസിഐ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പുതിയ കരാറില്‍ ദ്രാവിഡിന്റെ കാലാവധി ബിസിസിഐ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ 2024 ജൂണില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് വരെയാകും അദ്ദേഹം തുടരുകയെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സപ്പോർട് സ്റ്റാഫും തുടരും.

ഡിസംബർ 10 മുതലാണ് ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. ദ്രാവിഡ് തന്നെയാകും ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കോച്ചായി തുടരുക. ടീം പ്രഖ്യാപനവും ഉടനെയുണ്ടാകും. സഞ്ജു സാംസണെ ഈ പരമ്പരയിലേക്ക് പരിഗണിക്കുമെന്നാണ് സൂചന.

എന്‍സിഎയുടെ തലവനായും സ്റ്റാന്‍ഡ്-ഇന്‍ ഹെഡ് കോച്ചായും മാതൃകാപരമായ റോളുകള്‍ വഹിച്ചതിന് വിവിഎസ് ലക്ഷ്മണനെയും ബിസിസിഐ അഭിനന്ദിച്ചു. ദ്രാവിഡിന് പകരം ലക്ഷ്മൺ വന്നേക്കും എന്ന ചർച്ചകളും സജീവമായിരുന്നു.

തട്ടിക്കൊണ്ട് പോയ കാറിൻ്റെ KL04 AF 3239 വ്യജ നമ്പർ പ്ലേറ്റ് നിർമ്മിച്ചവരോട് വിവരം കൈമാറാൻ പൊലീസ്

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പുറത്തുവിട്ട് കേരള പൊലീസ്. KL04 AF 3239 എന്ന വാഹനം കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കാൻ നിർദേശം നൽകി.

എന്നാൽ ഇതേ നമ്പറിൽ യഥാർത്ഥ കാർ മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്. അവരുടെ കാർ പുറത്തിങ്ങാതെ നാട്ടിൽ തന്നെയാണ്. ഇത് കോപ്പിയടിച്ചാണ് വ്യജ നമ്പർ പ്ലേറ്റ് നിർമ്മിച്ചത്. ഈ നമ്പർ പ്ലേറ്റ് നിർമ്മിച്ച് നൽകിയത് എവിടെ നിന്നാണ് എന്നും പൊലീസ് തിരയുന്നുണ്ട്.

പാരിപ്പള്ളിയിൽ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഓട്ടോ സംഘത്തിന്റേതെന്ന് സംശയം. ഏഴ് മിനിറ്റ് പ്രതികൾ പാരിപ്പള്ളിയിൽ ചെലവഴിച്ചുവെന്നും പൊലീസ് അറിയിച്ചു.

എംവി ഡി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കൊല്ലത്ത് നിന്നും കുട്ടിയെ തട്ടി കൊണ്ട് പോയ വാഹനം നിലമ്പൂർ പരിധിയിൽ ഉണ്ട് എന്ന ഒരു വിവരം ലഭിച്ച സാഹര്യത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തുകയുണ്ടായി.
സ്ഥലത്തെ ലോക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളിൽ നിന്നും വ്യക്തമായ കാര്യം,CCTV ദൃശ്യങ്ങളിൽ കണ്ട, കുറ്റം കൃത്യം ചെയ്യാൻ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറിൽ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്.. ഉടമസ്ഥരുടെ കൈവശം തന്നെ ! പക്ഷേ അവർ ആരും ഇത് അറിഞ്ഞിട്ട് പോലും ഇല്ല എന്നതാണ്.
അതൊരു വെള്ള സ്വിഫ്റ്റ് ഡിസയർ കാറാണ്….ഇതേ നവർ പ്ലേറ്റ് വെച്ചു ഇതേ പോലെ ഒരു കാർ മറ്റെവിടെയോ ഓടുന്നുണ്ട് എന്ന് വ്യക്തം. ആ വാഹന നമ്പർ ഉപയോഗിച്ചാണ് കുറ്റ കൃത്യം നടത്തിയത്

കഴിഞ്ഞ ദിവസമാണ് അക്രമികൾ തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. പണം ആവശ്യപ്പെട്ടാണ് അബി​ഗേലിനെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂറിന് ശേഷമാണ് അക്രമികൾ കുഞ്ഞിനെ ഉപേക്ഷിച്ചത്.

കരുവന്നൂർ ബാങ്കിൽ നാല് കോടിയുടെ ഇടപാട്, ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്യുന്നു

0

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണ കേസിൽ വ്യവസായിയായ ​ഗോകുലം ​ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു. നാല് കോടിയുടെ ഇടപാടിലാണ് നടപടി. ചോദ്യം ചെയ്യൽ ഉച്ചക്ക് ശേഷവും തുടരുകയാണ്.

ഇന്ന് രാവിലെയാണ് ​ഗോകുലം ​ഗോപാലനെ ഇഡി കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചത്. ദിവസ നിക്ഷേപ സ്കീമുമായി ബന്ധപ്പെട്ട് നാലു കോടിയുടെ ഇടപാട് അദ്ദേഹത്തിനുണ്ട്. ഇക്കാര്യത്തിൽ വിശദീകരം ആവശ്യപ്പെട്ട് ഇഡി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് ഉടനീളം 420 ശാഖകളാണ് ഗോകുലം ചിട്ട്‌സിന് ഉള്ളത്.

തുടർച്ചയായി ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത സാഹചര്യത്തിലാണ് സമൻസ് അയച്ചത് എന്നാണ് വിശദീകരണം. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂ.

ചിട്ടി കമ്പനിയിലെ ഇടപാടുകാരനായ അനില്‍കുമാറുമായി ബന്ധപ്പെട്ടാണ് തന്നെ ചോദ്യം ചെയ്തതെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. കരുവന്നൂര്‍ കേസുമായി നേരിട്ട് തനിക്ക് യാതൊരു ബന്ധവുമില്ല. അനില്‍ കുമാറിന്റെ ഡോക്യുമെന്റ്‌സ് തന്റെ കൈവശമുണ്ട്. അതിന്റെ വിശദീകരണം ചോദിക്കാനാണ് ഇഡി വിളിപ്പിച്ചതെന്ന് ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗോകുലം ചിറ്റ്‌സ് ഉടമ ഗോകുലം ഗോപാലൻ പ്രതിയായ അനധികൃത ചിട്ടികേസുകൾ മുഖ്യമന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ എതിർപ്പ് മറികടന്നായിരുന്നു കേസ് പിൻവലിച്ച നടപടി എന്നായിരുന്നു വാർത്ത. അനധികൃത ചിട്ടി നടത്തിപ്പിലൂടെ 60 ലക്ഷത്തോളം രൂപയുടെ നികുതി നഷ്ടം സർക്കാരിനുണ്ടാക്കി എന്നായിരുന്നു വാർത്ത. കഴിഞ്ഞ ഏപ്രിലിലും ഗോകുലം ഗോപാലനെ ഇ ഡി വിളിപ്പിച്ചിരുന്നു.

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയത് സംഘം ചേർന്ന്; പാർപ്പിച്ചത് വലിയ വീട്ടിലെന്ന് കുഞ്ഞിൻ്റെ മൊഴി

അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. തിങ്കളാഴ്ച രാത്രി താമസിപ്പിച്ച വീട്ടില്‍ ‘രണ്ട് ആന്റിമാര്‍’ ഉണ്ടായിരുന്നതായി ആറുവയസ്സുകാരിയും കഴിഞ്ഞദിവസം മൊഴിനല്‍കിയിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ സ്ഥിരം പങ്കാളിത്തമുള്ളവരാവാം പ്രതികൾ എന്ന നിഗമനത്തിലേക്ക് ഇത് എത്തിക്കുന്നു.

പ്രതികളെ കണ്ടെത്താനാവാതെ

പൂയപ്പള്ളിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ സുരക്ഷിതമായി കണ്ടെത്തിയെങ്കിലും സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് വ്യക്തതയില്ല. ഓയൂര്‍ പൂയപ്പള്ളി കാറ്റാടി ജങ്ഷനില്‍നിന്ന് പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതും അതുപോലെ പട്ടാപ്പകല്‍തന്നെ കൊല്ലംനഗരത്തില്‍ കുട്ടിയെ ഉപേക്ഷിച്ചതും പോലീസിനെ തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണ്.

നാടാകെ തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് അവകാശപ്പെടുന്ന സമയത്താണ് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയുമായി ഒരു സ്ത്രീ കൊല്ലം നഗരത്തില്‍ സഞ്ചരിച്ചതും തിരികെ പൊതു മൈതാനിയിൽ കൊണ്ടു വന്ന് ഇരുത്തിയതും.

സമാനമായ ശ്രമങ്ങൾ സമീപത്ത് നേരത്തെയും

തിങ്കളാഴ്ച കൊല്ലം കണ്ണനല്ലൂരില്‍ ഒരുകുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇതേ സ്ത്രീയ്ക്ക് ഓയൂരിലെ സംഭവത്തിലും പങ്കുണ്ടോയെന്നും സംശയമുണ്ട്. ഈ രേഖാചിത്രം ഓയൂരിലെ ആറുവയസ്സുകാരിയെ കാണിച്ച് ഇക്കാര്യത്തില്‍ വ്യക്തതവരുത്താനും പോലീസ് ശ്രമിച്ചു വരികയാണ്.

നവംബര്‍ 15-ാംതീയതി വര്‍ക്കല അയിരൂരിലും സമാനരീതിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നു. 11 വയസ്സുള്ള കുട്ടിയെ കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. എന്നാല്‍, പരാതി പോലീസ് ഗൗരവത്തിലെടുത്തില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മേഖലയിലെ സിസിടിവികള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പോലീസ് തയ്യാറായില്ലെന്നും ഒരു പോലീസുകാരൻ പോലും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയില്ലെന്നുമാണ് ഇവര്‍ പറയുന്നത്.

പരാതിയില്‍ കാര്യമായ അന്വേഷണം നടത്താതിരുന്ന പോലീസ്, ശിശുക്ഷേമ സമിതി വഴി കുട്ടിക്ക് കൗണ്‍സലിങ് നല്‍കി. എന്നാല്‍, കുട്ടി പറയുന്നതില്‍ കാര്യമുണ്ടെന്നായിരുന്നു കൗണ്‍സലിങ് നടത്തിയ ഡോക്ടറുടെയും പ്രതികരണം. ഇതോടെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

പൊലീസ് ആശ്രയിക്കുന്നത് ആറുവയസ്സുള്ള കുഞ്ഞിനെ

അബിഗേൽ സാറാ റെജി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് കുട്ടിയുള്ളത്. കുഞ്ഞ് ആഘാതത്തിൽ നിന്ന് പൂര്‍ണമായും മാറാൻ സമയമെടുക്കും. കുട്ടിയോട് സാവധാനം വിവരങ്ങൾ ചോദിച്ചറിയാനാണ് പൊലീസിന്റെ ശ്രമം. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിൽ ഒപ്പം ഉണ്ട്.

സംശയമുള്ള ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ ഉദ്ദേശ്യം , കുട്ടിയുമായുള്ള ബന്ധം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. നഗര പരിധിയിൽ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്.

വലിയ വീട്ടിൽ, വലിയ സന്നാഹങ്ങൾ

തട്ടിക്കൊണ്ടുപോയ തന്നെ തിങ്കളാഴ്ച രാത്രി പാര്‍പ്പിച്ചത് വലിയൊരു വീട്ടിലായിരുന്നെന്ന് ആറുവയസ്സുകാരി. പോലീസിനോട് സംസാരിച്ചപ്പോഴാണ് കുഞ്ഞ് ഇക്കാര്യം പറഞ്ഞത്. ആ വീട്ടില്‍ രണ്ട് ആന്റിമാരും ഒരു അങ്കിളും ഉണ്ടായിരുന്നു. ആരെങ്കിലും ചോദിച്ചാല്‍ ഒരു ആന്റിയും രണ്ട് അങ്കിള്‍മാരും ഉണ്ടായിരുന്നു എന്ന് പറയണമെന്ന് അവര്‍ പറഞ്ഞിരുന്നതായും കുഞ്ഞ് പറഞ്ഞു. ഇവരെ മുമ്പ് പരിചയമില്ല. അവിടെവെച്ച് ആഹാരം കഴിച്ചെന്നും ലാപ്‌ടോപ്പില്‍ കാര്‍ട്ടൂണ്‍ കണ്ടിരുന്നെന്നും കുഞ്ഞ് പറഞ്ഞു.

വീട്ടില്‍ ഉണ്ടായിരുന്നവരെ ഏല്‍പ്പിച്ച് തട്ടിക്കൊണ്ടുപോയവര്‍ പോയെന്നാണ് സംശയിക്കുന്നത്. വീട്ടില്‍ ഉണ്ടായിരുന്ന സ്ത്രീയാണ് കുട്ടിയെ ഓട്ടോയില്‍ ആശ്രാമം മൈതാനത്ത് എത്തിച്ചതെന്ന് കരുതുന്നു. സംഘത്തിലെ അംഗമെന്നുകരുതുന്ന ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടതോടെ രൂപസാദൃശ്യമുള്ള പലരുടെയും ഫോട്ടോകള്‍ പ്രചരിച്ചിരുന്നു. കിട്ടിയ ഫോട്ടോകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. കാര്യമായ ഫലമുണ്ടായിട്ടില്ല.

2023 ൽ മാത്രം കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടു പോയ 115 കേസുകൾ

കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് 115 കേസ് രജിസ്റ്റർ ചെയ്തെന്ന് പോലീസ്. കുട്ടികൾക്കെതിരേ നടക്കുന്ന അതിക്രമത്തിലാണ് തട്ടിക്കൊണ്ടുപോകലിന്റെ കണക്ക് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ പ്രലോഭനങ്ങൾക്കു വിധേയമായി മറ്റുള്ളവർക്കൊപ്പം പോകുന്ന കേസുകളിലും തട്ടിക്കൊണ്ടുപോകൽ വകുപ്പ് ഉൾപ്പെടുത്തുന്നുണ്ട്. എങ്കിലും ഈ കേസുകളുടെ എണ്ണം പേടിപ്പെടുത്തുന്നതാണ്.

18 വയസ്സിനു താഴെ പ്രായമുള്ളവരുടെ കണക്കാണിത്. കഴിഞ്ഞ വർഷം 269 കുട്ടികളെയും 2021-ൽ 257 കുട്ടികളെയും തട്ടിക്കൊണ്ടുപോയതായി ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക്‌ വ്യക്തമാക്കുന്നു. ഇത്തരം കേസുകളിലെല്ലാം ഭൂരിഭാഗം പേരെയും പോലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നുണ്ട്.

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കണ്ടെത്തുന്നതിന്റെ കണക്ക് 98 ശതമാനമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കാണാതായ കുട്ടികളിൽ, 60 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിൽ ആറു കേസുകൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കോടതികളിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കണ്ടെത്താനുള്ളവരിൽ 48 പേർ ആൺകുട്ടികളും 12 പേർ പെൺകുട്ടികളുമാണ്.

പൊലീസ് അറിയിപ്പ്

● സ്വന്തം കുട്ടിയല്ലെങ്കിൽപ്പോലും അവർ മോശമായ ഒരു പരിസ്ഥിതിയിലാണെന്ന് തോന്നിയാൽ ഇടപെടണം. ഇടപെടാൻ സാധിച്ചില്ലെങ്കിൽ പോലീസിൽ അറിയിക്കണം
● കുഞ്ഞുങ്ങളുമായി ഭിക്ഷാടനം നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്നതുകൊണ്ടുതന്നെ അങ്ങനെയുള്ളവരെ കണ്ടാൽ പണം നൽകരുത്. പോലീസിൽ അറിയിക്കണം
● പരിചയത്തിലുള്ള ആരുടെയെങ്കിലും വീട്ടിൽ സംശയകരമായ അവസ്ഥയിൽ കുട്ടികളെ കണ്ടാൽ പോലീസിൽ അറിയിക്കാം. അത് ചിലപ്പോൾ അനധികൃത ദത്തുമാകാം
● എന്റെ കുട്ടിയും തെറ്റ് ചെയ്യാം എന്ന ബോധത്തോടെ വേണം കുട്ടികളുടെ നീക്കങ്ങളെ നിരീക്ഷിക്കാൻ. അവർ വലിയ തെറ്റിലേക്ക് പോകുന്നത് തടയാൻ ഇത് സഹായിക്കും

പെരിങ്ങത്തൂരിൽ വീട്ടിലെ കിണറ്റിൽ പുലി

0

പാനൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ പുലിയെ കണ്ടെത്തി. സൌത്ത് അണിയാരത്തെ മലാൽ സുനീഷിന്റെ വീട്ടു കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്.

നിർമ്മാണത്തിലിരിക്കുന്ന വീടാണ്. വീട്ടുകാർ ചലനം ശ്രദ്ധിൽപ്പെട്ട് രാവിലെ കിണർ പരിശോധിച്ചതായിരുന്നു. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വയനാട്ടിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ശേഷം പുലിയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കും.

പുലിയെ കാണുന്നതിനായി നാട്ടുകാരായ നിരവധി പേർ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. ഈ പ്രദേശത്ത് പുലി എവിടെ നിന്ന് വന്നു എന്ന് വ്യക്തമല്ല. കനകമലയുടെ അരികിലായി കാടുപിടിച്ച പ്രദേശമുണ്ട്. ഇവിടെ നിന്ന് എത്തിയതായിരിക്കാം പുലി എന്നാണ് നിഗമനം.