റോഡ് നവീകരണം ഇഴയുന്നു;374 റോഡുകൾ അപകടാവസ്ഥയിൽ എന്ന് പഠനം

സംസ്ഥാനത്തെ 374 റോഡുകള്‍ അതീവ അപകടത്തിലാണെന്ന് നാറ്റ്പാക് റിപ്പോര്‍. ഇവയിൽ തന്നെ അടിയന്തരമായി നവീകരണം ആവശ്യമായിട്ടുള്ള 75 എണ്ണമുണ്ട്. ഇവയിൽ 25 എണ്ണം ദേശീയ പാതകളാണ്.

നാറ്റ്പാക് റിപ്പോര്‍ട്ട് റോഡ് സുരക്ഷാ അതോരിറ്റിയുടെ മുന്നിൽ എത്തി എങ്കിലും നടപടി നീളുകയാണ്. 25 റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ റോഡ് സുരക്ഷാ അതോരിറ്റി അനുവദിച്ച 32 കോടി പൊതുമരാമത്ത് വകുപ്പ് ഉപയോഗിച്ചിട്ടില്ല.

കൊവിഡ് കാലത്ത് 3,32,93 അപകടങ്ങള്‍ സംസ്ഥാനത്തുണ്ടായി. 3,429 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. കൊവിഡിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ അപകടങ്ങൾ 45,000 വരെയായിരുന്നു. രേഖപ്പെടുത്തപ്പെട്ടവ മാത്രമാണിത്. കേരളത്തില്‍ റോഡ് അപകടങ്ങള്‍ ഈ വിധം ഉയരുന്നതിൻ്റെ കാരണങ്ങള്‍ നാറ്റ്പാക് പഠനവിധേയമാക്കിയിരുന്നു. ഈ റിപ്പോർട്ടാണ് അവഗണനയിൽ തുടരുന്നത്.

അടിയന്തരി ശ്രദ്ധ വേണ്ട 25 റോഡുകളിലെ തകരാറുകള്‍ പരിഹരിക്കാന്‍ റോഡ് സുരക്ഷാ അതോരിറ്റി അനുവദിച്ച 32 കോടി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഉപയോഗിച്ചിട്ടില്ല. ശേഷിക്കുന്ന 25 റോഡുകളില്‍ സ്ഥലം ഏറ്റെടുത്തുതരാന്‍ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.

57 തസ്തികകളിൽ PSC തൊഴിൽ അപേക്ഷ ക്ഷണിച്ചു, അവസാന തീയതി 31

കേരള പി.എസ്.സി. വിവിധ വിഭാഗങ്ങളിലായി 57 തസ്തികകളിലേക്ക് തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഓഗസ്റ്റ് 31.

വിശദവിവരങ്ങളും അപേക്ഷയും കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഓൺലൈനായി.

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)

  1. ചീഫ്-(ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) കേരള സംസ്ഥാന ആസൂത്രണബോർഡ്
  2. ലക്ചറർ ഇൻ ഓട്ടോമൊബൈൽ എൻജിനിയറിങ്-സാങ്കേതികവിദ്യാഭ്യാസം (ഗവൺമെന്റ് പോളിടെക്നിക്കുകൾ)
  3. അസിസ്റ്റന്റ് എൻജിനിയർ (ഇലക്‌ട്രിക്കൽ)-പൊതുമരാമത്ത്
  4. ലക്ചറർ ഇൻ സിവിൽ എൻജിനിയറിങ്‌-സാങ്കേതികവിദ്യാഭ്യാസം (ഗവൺമെന്റ് പോളിടെക്നിക്കുകൾ)
  5. കെമിക്കൽ ഇൻസ്പെക്ടർ/ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ)-ഫാക്ടറീസ് & ബോയിലേഴ്സ്
  6. സീനിയർ ഡ്രില്ലർ
  7. സ്റ്റാറ്റിസ്റ്റീഷ്യൻ-കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ് (കിർത്താഡ്‌സ്‌)
  8. ജൂനിയർ മാനേജർ (അക്കൗണ്ട്സ്)-(തസ്തികമാറ്റം വഴിയുള്ള നിയമനം, 30% ക്വാട്ട) കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്
  9. റിപ്പോർട്ടർ ഗ്രേഡ് II (ഇംഗ്ലീഷ്)-കേരള നിയമസഭാ സെക്രട്ടേറിയറ്റ്
  10. കെയർടേക്കർ (പുരുഷൻ)- വനിതാ ശിശുവികസനവകുപ്പ്
  11. ഇ.സി.ജി. ടെക്നീഷ്യൻ-സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകൾ
  12. ബ്ലൂ പ്രിന്റർ-ഹൈഡ്രോഗ്രാഫിക് സർവേ വിങ്
  13. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II-കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്
  14. ആംബുലൻസ് അസിസ്റ്റന്റ്-കായിക യുവജനകാര്യവകുപ്പ്
  15. ഫിനാൻസ് മാനേജർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് പാർട്ട് 1 (ജനറൽവിഭാഗം).

ജനറൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

  1. ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)
  2. ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (തസ്തികമാറ്റം വഴിയുള്ള നിയമനം) വിദ്യാഭ്യാസം
  3. ഡ്രൈവർ (ജയിൽ)
  4. ആയുർവേദ തെറാപ്പിസ്റ്റ് (ഭാരതീയ ചികിത്സാവകുപ്പ്)
  5. സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് II ( ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ്)
  6. ട്രീറ്റ്‌മെന്റ് ഓർഗനൈസർ ഗ്രേഡ് II-ആരോഗ്യം
  7. വർക്ക് സൂപ്രണ്ട്-മണ്ണ് പര്യവേക്ഷണ, മണ്ണുസംരക്ഷണവകുപ്പ്
  8. പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഹിന്ദി)-വിദ്യാഭ്യാസം
  9. ഇലക്‌ട്രീഷ്യൻ-ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
  10. സ്റ്റോർ അറ്റൻഡർ- വ്യാവസായിക പരിശീലനവകുപ്പ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
  11. സ്റ്റാഫ് നഴ്സ് ഗ്രേഡ് II- (പട്ടികവർഗക്കാർക്ക് മാത്രമായുള്ള പ്രത്യേകനിയമനം)-ആരോഗ്യം

എൻ.സി.എ. വിജ്ഞാപനം (സംസ്ഥാനതലം)

  1. ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഉറുദു ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പ് (പട്ടികജാതി)
  2. എ.സി. പ്ലാന്റ് ഓപ്പറേറ്റർ
  3. കേരള സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ ലിമിറ്റഡ് (എൽ.സി./എ.ഐ.)
  4. സെക്യൂരിറ്റി ഗാർഡ്, ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ് (വിശ്വകർമ)

എൻ.സി.എ. വിജ്ഞാപനം (ജില്ലാതലം)

  1. ഹൈസ്കൂൾ ടീച്ചർ (ഗണിതശാസ്ത്രം) മലയാളം മാധ്യമം, വിദ്യാഭ്യാസം പട്ടികവർഗം
  2. ഹൈസ്കൂൾ ടീച്ചർ (ഗണിതശാസ്ത്രം) മലയാളം മാധ്യമം, വിദ്യാഭ്യാസം എൽ.സി./എ.ഐ.
  3. ഹൈസ്കൂൾ ടീച്ചർ (ഗണിതശാസ്ത്രം) മലയാളം മാധ്യമം, വിദ്യാഭ്യാസം പട്ടികജാതി,
  4. ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ) വിദ്യാഭ്യാസം എൽ.സി./എ.ഐ.
  5. ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ) വിദ്യാഭ്യാസം എസ്.ഐ.യു.സി. നാടാർ
  6. യു.പി. സ്കൂൾ ടീച്ചർ (കന്നഡമീഡിയം) വിദ്യാഭ്യാസം എൽ.സി./എ.ഐ.
  7. യു.പി. സ്കൂൾ ടീച്ചർ (കന്നഡമീഡിയം) വിദ്യാഭ്യാസം എസ്.ഐ.യു.സി. നാടാർ
  8. യു.പി. സ്കൂൾ ടീച്ചർ (കന്നഡമീഡിയം) വിദ്യാഭ്യാസം എസ്.സി.സി.സി.
  9. യു.പി. സ്കൂൾ ടീച്ചർ (കന്നഡമീഡിയം) വിദ്യാഭ്യാസം ഹിന്ദു നാടാർ
  10. ഫാർമസിസ്റ്റ് ഗ്രേഡ്-2 (ആയുർവേദം) ഭാരതീയ ചികിത്സാവകുപ്പ് എസ്.സി.സി.സി.
  11. പാർട്ട്‌ ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു) വിദ്യാഭ്യാസം പട്ടികജാതി
  12. പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം ധീവര
  13. പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം പട്ടികജാതി
  14. പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.), വിദ്യാഭ്യാസം പട്ടികവർഗം
  15. പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.), വിദ്യാഭ്യാസം ധീവര,
  16. പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം ഈഴവ/തിയ്യ/ബില്ലവ,
  17. പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം ഹിന്ദു നാടാർ
  18. പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം ഒ.ബി.സി.
  19. പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം എസ്.സി.സി.സി.,
  20. പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം വിശ്വകർമ
  21. പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം പട്ടികജാതി
  22. പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം പട്ടികവർഗം
  23. പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം പട്ടികജാതി,
  24. പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം പട്ടികവർഗം, വിവിധം ഈഴവ/തിയ്യ/ബില്ലവ,
  25. ബീറ്റ് ഫോറസ്റ്റ് ഓഫീസർ വനം മുസ്‌ലിം
  26. ബീറ്റ് ഫോറസ്റ്റ് ഓഫീസർ വനം ഒ.ബി.സി.
  27. ബീറ്റ് ഫോറസ്റ്റ് ഓഫീസർ വനം വിശ്വകർമ

കുളിമുറിയിൽ തോർത്ത് എത്തിക്കാൻ വൈകിയതിന് ബെൽറ്റ് കൊണ്ട് അടി, യുവതിയുടെ കാഴ്ച പോയി

ഭര്‍ത്താവിൻ്റെ മര്‍ദനമേറ്റ് കാഴ്ച നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കരിപ്പൂര്‍ കൊളത്തൂരിലെ കുറ്റിക്കാട്ടില്‍ നഫിയയാണ് പരാതിക്കാരി. ഇതു പ്രകാരം ഭര്‍ത്താവ് കാരാട് തൈത്തൊടി ഫിറോസ്ഖാനെ വാഴക്കാട് പോലീസ് അറസ്റ്റു ചെയ്തു.

ഭര്‍ത്താവ് തന്നെ നിരന്തരം വിവിധ കാരണങ്ങള്‍പറഞ്ഞ് മര്‍ദിക്കാറുണ്ടെന്നും ജൂലായ് 15-ന് അകാരണമായി മര്‍ദിച്ച് ഒരു കണ്ണിന് പരിക്കേല്‍പ്പിച്ചു. കണ്ണിനു പരിക്കേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കണ്ണിന്റെ 90 ശതമാനം കാഴ്ച പോയെന്നും നഫിയ പറഞ്ഞു.

ഭര്‍ത്താവ് വാഴയൂര്‍ ഭര്‍ത്താവ് കാരാട് തൈത്തൊടി ഫിറോസ്ഖാനെ അറസ്റ്റു ചെയ്തു. പിതാവ് മുഹമ്മദ്കുട്ടി, മാതാവ് സഫീയ എന്നിവര്‍ക്കെതിരെ കേസെടുത്തു. ഫിറോസ്ഖാനെ മലപ്പുറം ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയെന്ന് പറഞ്ഞായിരുന്നു 15-ാം തീയതിയിലെ മര്‍ദനം. ബെല്‍റ്റ് കൊണ്ട് നിരന്തരം അടിച്ചു. അഞ്ചാമത്തെ അടിയാണ് കണ്ണിന് കൊണ്ടത്. കണ്ണിന്റെ ഞരമ്പിന് ചതവുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും നഫിയ വിശദീകരിച്ചു.

2011-ലാണ് നഫിയയും ഫിറോസ്ഖാനും വിവാഹിതരായത്. അന്നുമുതല്‍ ഗാര്‍ഹികപീഡനവും മര്‍ദനവും പതിവാണെന്നാണ് ഇവരുടെ ആരോപണം. ഭാര്യയാണെന്ന പരിഗണനപോലും ഭര്‍ത്താവ് നല്‍കാറില്ലെന്നും നഫിയ ആരോപിച്ചു.

പ്ലസ് വൺ ആദ്യ അലോട്മെൻ്റ് വെള്ളിയാഴ്ച, സീറ്റ് ലഭിച്ചവർക്ക് അഡ്മിഷൻ എടുക്കാം

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്‌മെന്റ് വെള്ളിയാഴ്ച്ച പ്രസിദ്ധീകരിക്കും. വെള്ളിയാഴച്ച രാവിലെ ഒന്‍പതിന് മുഖ്യഘട്ടത്തിലെ ആദ്യഅലോട്ട്മെന്റും സ്പോര്‍ട്സ് ക്വാട്ടയിലെ ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും.
അന്ന് രാവിലെ 11 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാം. ഒന്നാം ഘട്ട അലോട്ട്മെന്റിലെ പ്രവേശന നടപടികള്‍ ഓഗസ്റ്റ 10 ന് വൈകുന്നേരം അഞ്ചിന് പൂര്‍ത്തിയാകും. ട്രയല്‍ അലോട്ട്‌മെന്റ് ഫലം പരിശോധിക്കാനും തിരുത്തല്‍ വരുത്താനുമുള്ള സമയം കഴിഞ്ഞ ഞായറാഴ്ചയില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരം വരെ ദീര്‍ഘിപ്പിച്ചിരുന്നു. ഇതാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്നത് ബുധനാഴ്ചയിൽ നിന്നും വെള്ളിയാഴ്ച്ചത്തേയ്ക്ക് മാറ്റാന്‍ ഇടയാക്കിയത്.

ഒന്നാം അലോട്മെന്‍റിന്‍റെ പ്രവേശന നടപടികള്‍ ഓഗസ്റ്റ് 5 ന് ആരംഭിച്ച് ഓഗസ്റ്റ് 10 വൈകിട്ട് 5 മണിക്ക് പൂര്‍ത്തീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു

പ്രവേശനം കോടതി കയറി ആശങ്ക

പ്ലസ് വൺ പ്രവേശനത്തിന് 10% കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ പൊതു മെറിറ്റിലേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകും. ഈ പത്തു ശതമാനം മാറ്റി നിർത്തിയാകും അലോട്മെന്റ് നടത്തുക. ട്രയൽ അലോട്ട്മെന്റ് തുടങ്ങിയ ശേഷമുള്ള നീക്കം കൂടുതൽ ആശയ കുഴപ്പത്തിന് കാരണമാകും. പൊതു മെരിറ്റ് ആയി കണക്കാക്കിയ ട്രയൽ അലോട്മെന്റ് നടത്തിയ 6000 ത്തോളം സീറ്റുകൾ ആണ് മാറ്റുന്നത്. ഇത്രയും സീറ്റിൽ ട്രയൽ ഘട്ടത്തിൽ വന്ന കുട്ടികൾ ഒന്നാം അലോട്മെന്റിൽ പുറത്താകുമോ എന്നും ആശങ്ക ഉണ്ട്. ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ച ശേഷം അപ്പീൽ പോകാൻ തീരുമാനിച്ചതാണ് പ്രശ്നം. ഓപ്പൺ മെറിറ്റ് ആയി കണക്കാക്കി ട്രയൽ അലോട്മെന്റ് നടത്തിയ സീറ്റുകൾ ആണ് മാറ്റിവെക്കുന്നത്.

മഴക്കെടുതികളിൽ 12 മരണം, മൂന്നു പേരെ കാണാതെയായി

മഴക്കെടുതികൾ തുടരവെ ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത്‌ ആറു മരണം റിപ്പോർട്ട്‌ ചെയ്‌തു. കാലവർഷത്തിൽ ആകെ മരണം 12 ആയി. മൂന്നു പേരെ കാണാതായി. മൂന്നു പേർക്ക്‌ പരിക്കേറ്റു. 27 വീട്‌ പൂർണമായും 126 വീട്‌ ഭാഗികമായും തകർന്നു. 95 ക്യാമ്പിലായി 2291 പേരെ മാറ്റിപ്പാർപ്പിച്ചു.

രണ്ടു ദിവസംകൂടി അതിതീവ്ര മഴ തുടരുമെന്നാണ്‌ മുന്നറിയിപ്പ്‌. ബുധൻ 10 ജില്ലയിൽ റെഡ്‌ അലർട്ടും 4 ജില്ലയിൽ ഓറഞ്ച്‌ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌. ആറു നദികളിൽ കേന്ദ്ര ജല കമീഷൻ പ്രളയസാധ്യത മുന്നറിയിപ്പ് നൽകി. അച്ചൻകോവിൽ, ഗായത്രിപ്പുഴ, മീനച്ചിലാർ എന്നിവയിൽ ഓറഞ്ച് അലർട്ടാണ്. മണിമലയാർ, നെയ്യാർ, കരമനയാർ എന്നിവയിലും പ്രളയ മുന്നറിയിപ്പുണ്ട്. മണിമലയാർ രണ്ടിടങ്ങളിൽ അപകടനിലയ്‌ക്ക്‌ മുകളിലാണ്‌ വെള്ളം.

കോട്ടയത്ത്‌ ഒരിടത്തും കണ്ണൂരിൽ നാലിടത്തും ഉരുൾപൊട്ടി. നദികൾ കരകവിഞ്ഞൊഴുകുകയാണ്‌. ശക്തമായ മഴയിലും കാറ്റിലും വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.


നാൻസി പെലോസി തായ്‌വാനിൽ; എതിർ വാദങ്ങളുമായി ചൈനയും അമേരിക്കയും മുഖാമുഖം

ചൈനയുടെ കടുത്ത മുന്നറിയിപ്പുകള്‍ തള്ളി അമേരിക്കയുടെ ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനിലെത്തി. ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന നാന്‍സി പെലോസിയുമായി അമേരിക്കന്‍ വിമാനം തായ്‌വാനില്‍ ഇറങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനു തുടർച്ചയായി ചൈനീസ് യുദ്ധവിമാനങ്ങള്‍ തായ്‌വാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്തകളുണ്ട്.

ചൈനയുടെ മുന്നറിയിപ്പ്

നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടിവരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. പരമാധികാരവും സുരക്ഷയുമായി ബന്ധപ്പെട്ട ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് തുരങ്കംവെക്കുന്നതിലുള്ള ഉത്തരവാദിത്വം യുഎസ് ഏറ്റെടുക്കുകയും അതിനുള്ള വിലനല്‍കുകയും ചെയ്യേണ്ടിവരുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് പറഞ്ഞിരുന്നു.

ചൈന തങ്ങളുടെ ഭൂപ്രദേശമായി കണക്കാക്കുന്ന തായ്‌വാനില്‍ യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ സന്ദര്‍ശനം നടത്തുന്നതാണ് ചൈനയുടെ പ്രകോപനത്തിന് കാരണം. പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം വളരെയേറെ അപകടകരവും പ്രകോപനപരവുമാണെന്ന് യുഎന്നിലെ ചൈനീസ് അംബാസിഡര്‍ ഷാങ് ഹുന്‍ പറഞ്ഞിരുന്നു. തായ്‌വാനില്‍ അമേരിക്ക തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്ന് അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്കയുടെ മറുപടി

തായ്‌വാന്റെ ജനാധിപത്യത്തെ പിന്തുണയ്ക്കാനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് തായ്‌വാന്‍ സന്ദര്‍ശനമെന്ന് പെലോസി പറഞ്ഞു. സ്വേച്ഛാധിപത്യമോ ജനാധിപത്യമോ എന്ന തിരഞ്ഞെടുപ്പിനെ ലോകം അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ തായ്‌വാനിലെ 23 ദശലക്ഷം ജനങ്ങളോടുള്ള അമേരിക്കയുടെ ഐക്യദാര്‍ഢ്യം എന്നത്തേക്കാളും പ്രധാനമാണെന്നും അവര്‍ പറഞ്ഞു.

സിങ്കപുര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് നാന്‍സി പെലോസി തായ്‌വാനിലെത്തിയത്. 25 വര്‍ഷത്തിനിടെ തായ്‌വാന്‍ സന്ദശിക്കുന്ന ആദ്യ ഉന്നത യു.എസ്. പ്രതിനിധിയാണ് പെലോസി.

പെലോസിക്ക് ഇഷ്ടമുള്ള രാജ്യം സന്ദര്‍ശിക്കാന്‍ അവകാശമുണ്ടെന്നാണ് ഇക്കാര്യത്തിൽ അമേരിക്കയുടെ പ്രതികരണം. യുഎസിന്റെ ദീര്‍ഘകാല നയങ്ങള്‍ പ്രകാരമുള്ള ഇത്തരമൊരു സന്ദര്‍ശനത്തെ ഒരു സംഘര്‍ഷാവസ്ഥയിലേക്ക് കൊണ്ടുപോകേണ്ട കാര്യം ചൈനക്കില്ലെന്നാണ് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചത്.

സംഘർഷ അന്തരീക്ഷം

ചൈന വ്യോമാതിർത്തി അടച്ചു. തെക്കൻ ചൈനാ കടലിൽ അവർ സൈനികാഭ്യാസവും നടത്തി. അല്പസമയം മുൻപ് തായ്‌വാൻ പ്രസിഡൻ്റിൻ്റെ വെബ്‌സൈറ്റ് ഒരു സൈബർ അറ്റാക്കിൽ നിശ്ചലമായിരുന്നു. അതേസമയം, ജപ്പാനിൽ നിന്ന് എട്ട് യുദ്ധവിമാനങ്ങൾ തായ്‌വാൻ അതിർത്തിയിലേക്ക് പുറപ്പെട്ടു. നാല് യുദ്ധക്കപ്പലുകൾ അമേരിക്ക കടലിൽ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ചൈനയ്ക്ക് പിന്തുണയുമായി റഷ്യ രംഗത്തെത്തി. ഇത് അമേരിക്കയുടെ പ്രകോപനമാണെന്ന് റഷ്യ കുറ്റപ്പെടുത്തി.

ലോകം ഉറ്റു നോക്കിയ യാത്ര

 1997നു ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ സ്പീക്കർ തായ്‌വാനിലെത്തുന്നത്.

പെലോസി തായ്‌വാനിലേക്ക് യാത്ര ചെയ്തെന്ന് കരുതപ്പെടുന്ന അമേരിക്കൻ വ്യോമസേനയുടെ സ്പാർ19 എന്ന വിമാനം ലോകത്ത് ഏറ്റവുമധികം ആളുകൾ ട്രാക്ക് ചെയ്ത വിമാനമായി മാറിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് വിമാനം മലേഷ്യൻ തലസ്ഥാനമായ കോലാലംപൂരിൽ നിന്ന് പുറപ്പെട്ടത്. ഉടൻ തന്നെ സ്പാർ19 ഏറ്റവുമധികം ആളുകൾ നിരീക്ഷിക്കുന്ന വിമാനമായി. ഫ്ലൈറ്റ്‌ട്രേഡർ എന്ന ഓൺലൈൻ പോർട്ടലിൻ്റെ കണക്കുപ്രകാരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ഈ വിമാനം നിരീക്ഷിച്ചവർ 3 ലക്ഷമായിരുന്നു. ലൈവ് ഫ്ലൈറ്റ് ട്രാക്കിംഗിനുള്ള പോർട്ടലാണ് ഫ്ലൈറ്റ്‌ട്രേഡർ. ഈ വിമാനത്തിൽ പെലോസിയോ ഒപ്പമുള്ളവരോ യാത്ര ചെയ്തിരുന്നു എന്നതിന് സ്ഥിരീകരണമില്ല.

സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട്

സംസ്ഥാന സ്‌കൂൾ കലോത്സവം കോഴിക്കോട്ട് നടക്കും. ഡിസംബർ ജനുവരി മാസങ്ങളിൽ നടത്താനാണ് തീരുമാനമായത്. കായിക മേള നവംബറിൽ തിരുവനന്തപുരത്ത് നടക്കും. മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ലിംഗസമത്വ യൂണിഫോം ഏർപ്പെടുത്തുന്നതിൽ സർക്കാരിന് നിർബന്ധ ബുദ്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി യോഗത്തിൽ വ്യക്തമാക്കി.

കൂടിയാലോചനകൾക്കും വിശദ പഠനത്തിനും ശേഷം മാത്രമേ മിക്സഡ് സ്കൂളുകൾ നടപ്പിലാക്കൂ. പിടിഎകളും തദ്ദേശ സ്ഥാപനങ്ങളും നിർദ്ദേശിച്ചാൽ മാത്രം മിക്സഡ് സ്കൂളുകളാക്കി മാറ്റും എന്നും മന്ത്രി പറഞ്ഞു

സ്കൂളുകളിൽ ആൺ കുട്ടികളെയും പെൺ കുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തുന്നത് പരിഗണിക്കണമെന്ന് പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്ക്കരണ സമിതിയുടെ ചർച്ചക്കായുള്ള കരട് റിപ്പോർട്ടിൽ നിർദേശം ഉയർന്നിരുന്നു. ആൺ-പെൺ വ്യത്യാസമില്ലാത്ത മിക്സ്ഡ് സ്കൂളുകൾ, ജൻഡർ യൂണിഫോം ഇതിന് പിന്നാലെയാണ് ലിംഗ സമത്വം ഉറപ്പാക്കാൻ പുതിയ നിർദേശം മുന്നോട്ടുവച്ചത്.

ഇവയിൽ എതിർപ്പില്ലെന്ന് സൂചിപ്പിക്കുമ്പോൾ തന്നെ പി ടി എ തദ്ദേശ സ്ഥാപനം എന്നിവയുടെ സ്വീകാര്യ നിലപാട് കൂടി ഉറപ്പാക്കുകയാണ്.

സർവ്വകലാശാല പരീക്ഷകൾ മാറ്റി വെച്ചു

0

കനത്ത മഴയെ തുടര്‍ന്ന് എം.ജി,കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ നാളെ(03.08.2022) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് കൂടി പ്രഖ്യാപിടച്ച സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചുട്ടുണ്ട്.

മഴ ജാഗ്രത: 12 ജില്ലകളിൽ വിദ്യാലയങ്ങൾക്ക് ബുധനാഴ്ച അവധി

സംസ്ഥാനത്ത് 12 ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അതത് ജില്ലാ കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 2,3,4 തിയ്യതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതിതീവ്ര മഴ തുടരുന്നതിനാലുമാണ് മുൻകരുതൽ ഉത്തരവ്.

കോഴിക്കോട് – പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.കോഴിക്കോട് ജില്ലയില്‍ അടുത്ത മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

മലപ്പുറം – മലപ്പുറം ജില്ലയിലെ പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2022 ഓഗസ്റ്റ് മൂന്ന് ) ജില്ലാകലക്ടർ വി. ആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയ്ക്ക് മാറ്റമില്ല.

യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. ഇത് ഓരോ സർവ്വകലാശാലകളുടെയും തീരുമാനത്തിനനുസരിച്ച് വ്യത്യാസം വരുന്നുണ്ട്. ഇക്കാര്യം പ്രത്യേകം ഉറപ്പ് വരുത്തണം.

വയനാട്- ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ബുധാഴ്ച അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

മലപ്പുറം:  മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ജില്ലാകലക്ടർ വി. ആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയ്ക്ക് മാറ്റമില്ല.

പാലക്കാട്- റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബുധനാഴ്ച പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നാളെ നടക്കാനിരിക്കുന്ന മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

തൃശ്ശൂര്‍– ബുധനാഴ്ച അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എന്നാല്‍ പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും.

എറണാകുളം- ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച്ച അവധി ആയിരിക്കുമെന്ന് എറണാകുളംജില്ലാ കളക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു.

ആലപ്പുഴ- ജില്ലയില്‍ റെഡ് അലര്‍ട്ട് നില നില്‍ക്കുന്നതിനാല്‍ പ്രൊഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കോട്ടയം– കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. പി.കെ.ജയശ്രീ ഉത്തരവിറക്കി.

ഇടുക്കി- ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, CBSE / ICSE സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുളള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും നാളെ (03/08/2022) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

പത്തനംതിട്ട- ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.

തിരുവനന്തപുരം- തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കൊളെജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലന്നും അറിയിപ്പിൽ പറയുന്നു.

സർവകലാശാല പരീക്ഷ

എം.ജി. സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ശ്രീ ശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ ബി.എ. റീ-അപ്പിയറന്‍സ് പരീക്ഷകള്‍ ആഗസ്റ്റ് 10, 11 തീയതികളില്‍ നടക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.

ഡൽഹി മോഡൽ ക്ഷേമ വാഗ്ദാനങ്ങളുമായി എ എ പി ഗുജറാത്തിലേക്ക്, സ്ഥാനാർത്ഥി പട്ടിക പ്രസിധീകരിച്ചു

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ട് ആംആദ്മി പാര്‍ട്ടി. 2022 ഡിസംബറിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. പത്ത് സ്ഥാനാര്‍ത്ഥികളുടെ പേരാണ് എഎപി ആദ്യഘട്ടത്തില്‍ പുറത്തുവിട്ടിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രധാന നേതാക്കള്‍ക്ക് അവസരം നല്‍കിക്കൊണ്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പത്ത് ലക്ഷം സര്‍ക്കാര്‍ ജോലികള്‍ പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തു. എഎപി അധികാരത്തിലെത്തിയാല്‍ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് അണ്‍എംപ്ലോയിമെന്റ് അലവന്‍സായി മാസം 3000 രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം സംസ്ഥാനത്തെ എല്ലാ തൊഴില്‍ രഹിതര്‍ക്കും ജോലി നല്‍കും. സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, പഞ്ചാബില്‍ എഎപിക്ക് അനുകൂലമായ ഡല്‍ഹി മോഡല്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയും നടപ്പിലാക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു

മുഖ്യസ്ഥാനാർത്ഥികൾ


ഭേമാഭായ് ചൗധരി ദിയോഘറില്‍ നിന്നും ജഗ്മല്‍ വാല സോമനാഥില്‍ നിന്നും ഓം പ്രകാശ് തിവാരി നരോദയില്‍ നിന്നും മത്സരിക്കും. അര്‍ജുന്‍ രത്വ (ഛോട്ടാ ഉദയ്പൂര്‍), സാഗര്‍ റബാരി (ബെച്ചരാജി), വശ്രം സഗതിയ( രാജ്‌കോട്ട് റൂറല്‍), രാം ധാഡുക് (കാമ്രേജ്), ശിവ്‌ലാല്‍ ബരാസിയ (രാജ്‌കോട്ട് സൗത്ത്), സുധീര്‍ വഘാനി (ഗരിയാധര്‍), രാജേന്ദ്ര സോളങ്കി (ബര്‍ദോലി) എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.