എൽ ഡി ക്ലർക്ക് റാങ്ക് ലിസ്റ്റുകൾ അംഗീകരിച്ചു

എല്‍.ഡി.ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ കമ്മീഷൻ അംഗീകാരിച്ചു.14 ജില്ലകളിലെ റാങ്ക് ലിസ്റ്റുകള്‍ക്കാണ് തിങ്കളാഴ്ച കേരള പബ്ലിക് സർവ്വീസ് കമ്മീഷന്‍ അംഗീകാരം നല്‍കിയത്.

അടുത്ത ദിവസങ്ങളിലായി ലിസ്റ്റുകള്‍ പി.എസ്.സി. വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്ത് തുടങ്ങും

വിമാന ടിക്കറ്റ് നിരക്ക് കുറയും; ഏവിയേഷൻ ഫ്യൂവൽ വിലയിൽ വൻ ഇടിവ്

0

എയർ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില 12 ശതമാനം കുറഞ്ഞു. ഇതിൻ്റെ പശ്ചാത്തലത്തിൽ വിമാന കമ്പനികളുടെ ഭാരിച്ച ചെലവ് കുറയും. അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവിനെ തുടർന്നാണ് ജെറ്റ് ഇന്ധനത്തിന്റെ വില താഴ്ന്നത്.

ഈ വർഷം ഇത് മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. കിലോലിറ്ററിന് 141,232.87 രൂപയായിരുന്നു ജൂൺ മാസത്തിലെ വില. ഈ വർഷം ആരംഭിച്ചതിന് ശേഷം 11 തവണ നിരക്ക് വർധിപ്പിച്ചിരുന്നു. ഒരു വിമാനക്കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും ജെറ്റ് ഇന്ധനമായതിനാൽ, വിലയിലെ വർദ്ധനവ് വിമാനത്തിന്റെ ചെലവും വർധിപ്പിക്കും. ഇപ്പോഴുള്ള മാറ്റത്തിന്റെ പശ്ചാത്തലത്തിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറയേണ്ടതാണ്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വിജ്ഞാപനമനുസരിച്ച്, ഡൽഹിയിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (Aviation turbine fuel) വില കിലോലിറ്ററിന് 1.21 ലക്ഷം രൂപയാകും. നേരത്തേ കിലോലിറ്ററിന് 138,147.93 രൂപയായിരുന്നു ഈടാക്കിയിരുന്നത്.

സാധാരണ​ഗതിയിൽ എല്ലാ മാസവും 1, 16 തീയതികളിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില പരിഷ്കരിക്കാറുണ്ട്. രണ്ടാഴ്ചയിലെ അന്താരാഷ്ട്ര എണ്ണവിലയുടെ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇന്ധനവില പരിഷ്ക്കരിക്കുന്നത്. ഒരു കിലോലിറ്റർ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില മുംബൈയിൽ 1,20,875.86 ആണ്. കൊൽക്കത്തയിൽ 1,26,516.29-ൽ എടിഎഫ് ലഭ്യമാണ്. രാജ്യാന്തര വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവ് കണക്കിലെടുത്താണ് വിമാന ഇന്ധന വിലയിൽ കുറവ് വരുത്തുന്നത്.

വാണിജ്യ സിലിണ്ടറുകൾക്കും വില കുറഞ്ഞു

വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസിൻ്റെ വിലയും കുറഞ്ഞു. സിലിണ്ടറിന് 36 രൂപയാണ് കുറവ് വന്നത്. 19 കിലോ സിലിണ്ടറിലാണ് ഇത്. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിൽ വ്യത്യാസം ഇല്ല.

വരുന്നൂ, മ്യൂസിക് ആപ്പുമായി ടിക് ടോക്

0

ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സ് സംഗീത പ്രേമികൾക്കായി പുതിയ ആപ്പ് പുറത്തിറക്കുന്നു. ഉപഭോക്താക്കള്‍ക്ക് പുതിയ പാട്ടുകള്‍ കണ്ടെത്താനും ആസ്വദിക്കാനും സാധിക്കുന്ന ആപ്ലിക്കേഷനാണ്.

സ്‌പോട്ടിഫൈ, ആപ്പിള്‍, ഗൂഗിള്‍ ഉള്‍പ്പടെയുള്ള സേവനങ്ങളോടായിരിക്കും ഈ സേവനം മത്സരിക്കുക. റെസ്സോ എന്ന പേരില്‍ ബൈറ്റ്ഡാന്‍സിന് ഒരു മ്യൂസിക് സ്ട്രീമിങ് ആപ്പ് ഉണ്ട്. ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിക്കപ്പെട്ടുവെങ്കിലും റെസ്സോ ആപ്പ് ഇപ്പോഴും ലഭ്യമാണ്.

കമ്പനിയുടെ പ്രധാന സേവനമായ ടിക് ടോക്കിന്റെ പ്രധാന ആപ്ലിക്കേഷനില്‍ ഹ്രസ്വ വീഡിയോകള്‍ക്കൊപ്പം പാട്ടുകള്‍ക്കും പ്രാധാന്യമുണ്ട്. ഒരു മ്യൂസിക് സ്ട്രീമിങ് സേവനം സ്വന്തമായുണ്ടെങ്കില്‍ ടിക് ടോക്കിന് വേണ്ടിയുള്ള പാട്ടുകള്‍ നേരിട്ട് തന്നെ എത്തിക്കാനാവും.

ടിക് ടോക് മ്യൂസിക്….

യുഎസ് പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ നല്‍കിയ ട്രേഡ് മാര്‍ക്ക് ആപ്ലിക്കേഷന്‍ അനുസരിച്ച് പുതിയ ആപ്പിന് ടിക് ടോക്ക് മ്യൂസിക് എന്നാണ് പേര്. ആപ്പ് എന്ന് പുറത്തിറക്കുമെന്ന് വ്യക്തമല്ല.

ഫാഷന്‍, സ്‌പോര്‍ട്‌സ്, സമകാലീന പരിപാടികള്‍, വിനോദം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ഓഡിയോ ലൈവ് സ്ട്രീമിങ്, വീഡിയോ ഇന്ററാക്റ്റീവ് മീഡിയാ പ്രോഗ്രാമിങ് എന്നിവ ടിക് ടോക്ക് മ്യൂസിക് അനുവദിക്കുമെന്നാണ് ട്രേഡ്മാര്‍ക്ക് അപേക്ഷയില്‍ പറയുന്നത്.

ടിക് ടോക്ക് മ്യൂസിക് നിലവില്‍ വന്നാല്‍ റെസ്സോ ആപ്പില്‍ ലഭ്യമായ ചില ഫീച്ചറുകള്‍ അതില്‍ ലഭ്യമായേക്കും. ടിക് ടോക്കിന് സമാനമായ സ്‌ക്രോളിങ് ഇന്റര്‍ഫെയ്‌സ് ആണ് റെസ്സോയ്ക്കുള്ളത്. സ്‌പോട്ടിഫൈയ്ക്കും, യൂട്യൂബിനും സമാനമായി ഉപഭോക്താക്കളുടെ ബ്രൗസിങ് ഹിസ്റ്ററി അടിസ്ഥാനമാക്കിയാണ് ഇതില്‍ നിര്‍ദേശങ്ങള്‍ കാണിക്കുന്നത്.

പാട്ടുകളുടെ വരികള്‍ കാണാനും പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‌ലൈന്‍ ആയി കേള്‍ക്കാനും റെസ്സോയില്‍ സൗകര്യമുണ്ട്. ബ്രസീലിലും ഇന്ത്യയിലും മാത്രമാണ് റെസ്സോ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.

സ്‌പോട്ടിഫൈ നേരിട്ട് പുറത്തിറക്കുന്ന ഉള്ളടക്കങ്ങള്‍ പോലെ ടിക് ടോക്ക് മ്യൂസിക് ഒറിജിനല്‍സ് എന്ന പേരില്‍ സ്വന്തം ഉള്ളടക്കങ്ങള്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്. ടിക് ടോക്ക് മ്യൂസിക്കില്‍ ലഭ്യമായ എല്ലാ പാട്ടുകളും ടിക് ടോക്കിന്റെ പ്രധാന ആപ്പില്‍ വീഡിയോകള്‍ നിര്‍മിക്കാനായി ലഭ്യമാവും.

എച്ച് ഐ വി ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു; ദിവസം 4000 പകർച്ച

ലോകത്തിൽ ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധയുണ്ടാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ കോൺഫ്രറൻസ്. രോഗ പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ ട്വീറ്റിലൂടെ അഭ്യർത്ഥിച്ചു. യു.എന്നിന്‍റെ ഗ്ലോബൽ എച്ച്ഐവി റെസ്പോണ്‍സ് എന്ന പഠനത്തിലെയാണ് കണക്കുകൾ

കോവിഡ് കാലം എയിഡ്സ് ബാധ കൂടി

കഴിഞ്ഞ രണ്ട് വർഷങ്ങളിലായുണ്ടായ കൊവിഡ് 19 പ്രതിസന്ധിയിൽ എച്ച്‌ഐവിക്കെതിരായ പ്രതിരോധം കുത്തനെ ഇടിഞ്ഞുവെന്നാണ് പഠനം. കൃത്യമായ രോ​ഗപ്രതിരോധത്തിലെ അപാകതകൾ മൂലം ദശലക്ഷക്കണക്കിന് ജീവനുകളാണ് അപകടത്തിലാകുന്നത്. കാനഡയിലെ മോൺട്രിയലിൽ നടക്കുന്ന അന്താരാഷ്ട്ര എയ്ഡ്‌സ് കോൺഫറൻസിന് മുന്നോടിയായാണ് സാഹചര്യം വളരെ മോശമാണെന്ന് വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് പുറത്തിറക്കിയത്.

പ്രതിരോധം മന്ദ​ഗതിയിലാകുന്നത് വലിയ അപകടമാണെന്നും ഇക്കാര്യത്തിൽ ജാ​ഗ്രത പുലർത്തണമെന്നും യുഎൻഎഐഡിഎസ് എക്‌സിക്യുട്ടീവ് ഡയറക്‌ടർ വിന്നി ബയനിമ മുന്നറിയിപ്പ് നൽകി.

6,50,000 എയ്‌ഡ്‌സ് മരണങ്ങളാണ് 2021-ൽ റിപ്പോർട്ട് ചെയ്‌തത്. 2025 ആകുമ്പോൾ പ്രതിവർഷ രോഗികളുടെ എണ്ണം 370,000 ആയി കുറയ്ക്കണം എന്നായിരുന്നു ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ ലക്ഷ്യം. എന്നാൽ നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ 2025 ആകുമ്പോൾ പ്രതിവർഷം പുതിയ അണുബാധ കേസുകളുടെ എണ്ണം 1.2 ദശലക്ഷത്തിലധികമാവുമെന്ന് വിന്നി ബയനിമ മുന്നറിയിപ്പ് നൽകുന്നു.

മങ്കി പോക്സ്; രാജ്യത്തെ ആദ്യ മരണം കേരളത്തിൽ

തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ച യുവാവിന് മങ്കിപോക്‌സ് ആയിരുന്നെന്ന് പരിശോധനാ ഫലം. ശനിയാഴ്ച രാവിലെയാണ് ചാവക്കാട് സ്വദേശിയായ യുവാവ് മരണമടഞ്ഞത്. ആലപ്പുഴ വൈറോളജി ലാബിലെയും പിന്നീട് പുണെ വൈറോളജി ലാബിലെയും പരിശോധനയിലാണ് മങ്കിപോക്‌സ് ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. മങ്കിപോക്‌സ് വൈറസ് ബാധിച്ചുള്ള രാജ്യത്തെ ആദ്യമരണ്.

ജൂലൈ 21-ാം തീയതിയാണ് യുവാവ് യു.എ.ഇയില്‍നിന്ന് കേരളത്തിലെത്തിയത്. കരിപ്പുരിൽ ഇറങ്ങിയ യുവാവിനെ കൂട്ടിക്കൊണ്ടുവരാന്‍ നാലുപേര്‍ പോയിരുന്നു. ഇവര്‍ നിരീക്ഷണത്തിലാണ്.

യുവാവ് മരിച്ചതിന് പിന്നാലെയാണ് മങ്കിപോക്‌സ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും വിദേശത്തുവെച്ച് നടത്തിയ പരിശോധനയില്‍ മങ്കിപോക്‌സ് പോസിറ്റീവ് ആയിരുന്നെന്നും വീട്ടുകാര്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് സ്രവസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

നാലു ദിവസം കനത്ത മഴ, ജാഗ്രതാ മുന്നറിപ്പ്

അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

01/08/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
02/08/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
03/08/2022: കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
04/08/2022: എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

01/08/2022: തൃശ്ശൂര്‍, മലപ്പുറം
02/08/2022: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്
03/08/2022: തിരുവനന്തപുരം, കണ്ണൂര്‍
04/08/2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
05/08/2022: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

01/08/2022: പാലക്കാട്, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസര്‍ഗോഡ്
02/08/2022: വയനാട്,കണ്ണൂര്‍, കാസര്‍ഗോഡ്
03/08/2022: കാസര്‍ഗോഡ്
04/08/2022: തിരുവനന്തപുരം, കൊല്ലം
05/08/2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം

ട്രയൽ അലോട്മെൻ്റ്; തിരുത്തലുകൾക്കുള്ള സമയം തിങ്കളാഴ്ച വൈകുന്നേരം വരെ നീട്ടി

പ്ലസ് വൺ ട്രയൽ അലോട്ട്മെൻ്റ് സമയ പരിധി നീട്ടി.വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് നടപടി എന്നാണ് സർക്കാർ വിശദീകരണം. തിങ്കളാഴ്ച വൈകിട്ട് 5 വരെയാണ് ദീർഘിപ്പിച്ച സമയം. കഴിഞ്ഞ ദിവസം സെർവറുകളുടെ പ്രശ്നങ്ങൾ പരിഹരിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.

വെബ്സൈറ്റുകൾ ഹാങ്ങ് ആവുന്ന പ്രശ്നം ഇതോടെ പരിഹരിക്കപ്പെടും എന്നാണ് വിശ്വസിക്കുന്നത്. പലർക്കും സൈറ്റിൽ കയറിപ്പറ്റാൻ കഴിയാത്ത സാഹചര്യമായിരുന്നു.

നേരത്തെ അപേക്ഷിച്ചവർക്ക് തിരുത്തലുകൾ വരുത്താനും മാറ്റം വരുത്തണമെങ്കിൽ അത് ചെയ്യാനും ഈ ദിവസം ഉപയോഗിക്കാം. 47 00 000 ലക്ഷം വിദ്യാർഥികളാണ് ആകെ അപേക്ഷിച്ചിരിക്കുന്നത്.

ജൂലൈ 28-ന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സിബിഎസ് സി ഫലം കാത്ത്  മാറ്റുകയായിരുന്നു. പിന്നീട് തൊട്ടടുത്ത ദിവസം ജൂലൈ 29-നാണ്  അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. അന്ന് സർവ്വർ ജാം ആയി. ജൂലൈ 31 വൈകിട്ട് അഞ്ചിന് മുൻപ് ലിസ്റ്റ് പരിശോധിക്കുകയും തിരുത്തലുകൾ ചെയ്യുകയും വേണം എന്നായിരുന്നു നിർദ്ദേശം.

എ എ ഹക്കീം സംസ്ഥാന വിവരാവകാശ കമ്മീഷണർ

0

സംസ്ഥാന വിവരാവകാശ കമ്മിഷണറായി പബ്ലിക് റിലേഷൻസ് വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എ.എ. ഹക്കീമിനെ നിയമിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമ മന്ത്രി എന്നിവരടങ്ങിയ സ്‌ക്രീനിങ് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാന പ്രകാരമാണ് നിയമനം.

എഴുത്തുകാരനും പ്രഭാഷകനുമായ എ.എ. ഹക്കീം കായംകുളം സ്വദേശിയാണ്. ഇംഗ്ലീഷ്, അറബി സാഹിത്യങ്ങളില്‍ എം.എയും നേടി. ന്യൂഡല്‍ഹി ഐ.ഐ.എം.സിയില്‍ നിന്ന് ജേര്‍ണലിസം, ഐ.ഐ.എമ്മില്‍നിന്ന് മാനേജ്‌മെന്റ് എന്നിവയില്‍ പരിശീലനവും നേടിയിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോ. സെക്രട്ടറിയായിരുന്നു.

ഐ ആന്‍ഡ് പി.ആര്‍.ഡി. അഡീഷണൽ ഡയറക്ടറായിരുന്ന പത്രങ്ങളിൽ സബ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചു. കോളേജുകളില്‍ അധ്യാപകനായി. പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചേര്‍ന്ന ശേഷം വിവിധ ജില്ലകളില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യുണിക്കേഷന്‍ സ്‌പെഷ്യല്‍ ഓഫീസര്‍, റൂറല്‍ ഇന്‍ഫര്‍മേഷന്‍ ചീഫ് ഓഫീസര്‍, മീഡിയ അക്കാദമി സെക്രട്ടറി, റവന്യൂ പബ്ലിസിറ്റി ചീഫ്, അഡീഷണല്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

മൂന്നു തവണ സര്‍ക്കാര്‍ ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കി. മോഹങ്ങള്‍ മരവിച്ചവര്‍, അറബികളുടെ ചരിത്രം, ശബരിമല സേവന രൂപം എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. നിരവധി പുസതകങ്ങളുടെ എഡിറ്ററും വിവരാവകാശ നിയമത്തിലെ പരിശീലകനുമാണ്.

ബിഷപ്പിനെതിരെ മുദ്രാവാക്യവുമായി വിശ്വാസികൾ; പൊലീസുമായി ഏറ്റുമുട്ടൽ

സിഎസ്ഐ ദക്ഷിണകേരള മഹായിടവക ബിഷപ്പ് ധർമ്മരാജ് റസാലം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ തിരുവനന്തപുരം നഗരത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. നന്ദാവനം എ.ആർ ക്യാമ്പിന് മുന്നിൽ നിന്ന് തുടങ്ങിയ മാർച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് അവസാനിച്ചത്. എ.ആർ ക്യാമ്പിന് മുന്നിൽ രണ്ട് തവണ പൊലീസുകാരും വിശ്വാസികളും ഏറ്റുമുട്ടി. വിശ്വാസികൾ പരസ്പരം ബിഷപ്പിനെതിരെ മുദ്രാവാക്യം വിളിച്ചും പ്രാർത്ഥനാ ഗീതങ്ങൾ ചൊല്ലിയും രക്തസാക്ഷി മണ്ഡപത്തിന് മുന്നിലുള്ള പ്രധാന റോഡ് മണിക്കൂറുകളോളം ഉപരോധിച്ചു.

കാരക്കോണം മെഡിക്കൽ കോളേജിൽ മെഡിക്കൽ അഡ്മിഷനായി കോടിക്കണക്കിന് രൂപയോളം തലവരിപ്പണം വാങ്ങിയെന്ന കേസിലാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. നേരത്തെ ലോക്കൽ പോലീസ് ബിഷപ്പ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ കേസിലാണ് ഇഡി അന്വേഷണത്തിൻ്റെ ഭാഗമായി ബിഷപ്പിനെയും സഭാ സെക്രട്ടറിയെയും ചോദ്യം ചെയ്തത്. 

കോടിക്കണക്കിന് രൂപയോളം സാമ്പത്തിക തട്ടിപ്പും അഴിമതിയും ബിഷപ്പ് നടത്തിയിട്ടുണ്ടെന്നും അതിനാൽ തന്നെ പ്രധാന ചുമതലകളിൽ നിന്നെല്ലാം അദ്ദേഹത്തെ പുറത്താക്കണമെന്ന്  ആവശ്യപ്പെട്ടു കൊണ്ടാണ് തിരുവനന്തപുരം നഗരത്തിൽ സമരം നടത്തിയത്. 

ഹൈക്കോടതി ഉത്തരവ് ഉള്ളതിനാൽ മാർച്ച്‌ വിലക്കി കൊണ്ട് രാവിലെ തന്നെ മ്യൂസിയം പൊലീസ്  സമരക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. പത്ത് മിനിട്ട് കൊണ്ട് തന്നെ പൊലീസിന്റെ നോട്ടീസ് തള്ളിയ സംഘാടകർ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ചു. തുടർന്ന്, തിരുവനന്തപുരം നഗരത്തിലേക്കെതിയ പ്രതിഷേധക്കാരെ പൊലീസ് വിവിധ ഭാഗങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തു. രണ്ട് തവണയാണ് പൊലീസും ഇരുന്നുറിലധികം വരുന്ന സഭാ വിശ്വാസികളും തമ്മിൽ ഏറ്റുമുട്ടിയത്.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ തങ്ങൾ പിരിഞ്ഞുപോകില്ലെന്നും സമരക്കാർ പൊലീസിനെ അറിയിച്ചു.തുടർന്ന്, പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമായി.ഇതിനിടെ സഭാ വിശ്വാസിയായ സന്തോഷ് എന്നയാൾക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സഭ വിശ്വാസികൾ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലെ പ്രധാനറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

നേരത്തെ കസ്റ്റഡിയിലെടുത്തവരെ പൊലീസ് വിട്ടയച്ച ശേഷം അവർക്ക് സ്വീകരണമുൾപ്പടെ നൽകിയ ശേഷമാണ് സഭ വിശ്വാസികൾ പിരിഞ്ഞു പോയത്. വിലക്ക് ലംഘിച്ച് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതിന് സംഘാടകർക്കെതിരെ മ്യൂസിയം പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൻ പൊലീസ് സംഘമാണ് നന്ദാവനത്തും പാളയത്തുമായി പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ നിലയുറപ്പിച്ചിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കവിത ഇംഗ്ലീഷിൽ പുറത്തിറക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോഡി എഴുതിയ കവിതകളുടെ സമാഹാരം ഇംഗ്ലീഷിൽ പുറത്തിറക്കുന്നു. ‘ഞാന്‍ എനിക്കെഴുതിയ കത്തുകള്‍’ എന്നതാണ് കവിതാ പുസ്തകത്തിൻ്റെ പേര്.

ഗുജറാത്തി ഭാഷയിലെഴുതിയ കവിതകളുടെ സമാഹാരത്തിൻ്റെ ഇം​ഗ്ലീഷ് പരിഭാഷയാണ് പുറത്തിറക്കുന്നത്. പ്രകാശ് ബുക്‌സ് കമ്പനിയുടെ കീഴിലുള്ള ഫിംഗര്‍ പ്രിന്റ് പബ്‌ളിഷിങ്ങാണ് പ്രസാധകര്‍.

‘ലെറ്റേഴ്‌സ് റ്റു സെല്‍ഫ്’ എന്ന പേരിലുള്ള പുസ്തകം ഓഗസ്റ്റില്‍ പുറത്തിറങ്ങും.

‘ആംഖ് ആ ധന്യ ഛെ’ എന്ന പേരില്‍ 2007ല്‍ പുറത്തിറങ്ങിയ ഗുജറാത്തി സമാഹാരം ചലച്ചിത്ര മാധ്യമപ്രവര്‍ത്തകയും ചരിത്രകാരിയുമായ ഭാവന സോമായ ആണ് ഇം​ഗ്ലീഷിലേക്ക് മൊഴിമാറ്റിയത്.

നരേന്ദ്രമോദി വിവിധ വര്‍ഷങ്ങളില്‍ എഴുതിയ കവിതകളാണ് ഇതിലുള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് പ്രസാധകർ വിശദീകരിക്കുന്നു. തന്റെ ആശയങ്ങളും സ്വപ്നങ്ങളും ആശങ്കകളുമൊക്കെയാണ് മോദി കവിതകളില്‍ പങ്കുവെക്കുന്നതെന്നും വിലയിരുത്തി.