അട്ടപ്പാടി മധുവധക്കേസ് ഇന്നത്തെ സാക്ഷിമൊഴി നിർണായകം

അട്ടപ്പാടി മധു ആൾക്കൂട്ട കൊലക്കേസ് വിചാരണയിൽ പതിനെട്ട് , പത്തൊമ്പത് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കും. പതിനെട്ടാം സാക്ഷി കാളിമൂപ്പൻ വനം വാച്ചറാണ്. പത്തൊമ്പതാം സാക്ഷി കക്കി തേക്ക് പ്ലാന്റേഷനിലെ ജീവനക്കാരിയും.

നേരത്തെ കൂറുമാറിയ വനംവാച്ചർമാരെ പിരിച്ചുവിട്ടതിനാൽ ഇരുവരും എന്ത് മൊഴി നൽകും എന്നത് നിർണായകമാണ്.

കേസിൽ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതിൽ 10 മുതൽ 17 വരെയുള്ള രഹസ്യമൊഴി നൽകിയ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ഇവരിൽ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. എഴുപേർ രഹസ്യമൊഴി വിചാരണയ്ക്കിടെ തിരുത്തിയിരുന്നു.കേസിൽ ആകെ 122 സാക്ഷികളുണ്ട്

അട്ടപ്പാടി മധു കേസിൽ പതിനേഴാം സാക്ഷി ജോളി കൂറുമാറിയിരുന്നു. രഹസ്യമൊഴി പൊലീസുകാർ നിർബന്ധിച്ചപ്പോൾ നൽകിയതാണെന്ന് ജോളി മൊഴി തിരുത്തി. ഇതോടെ കേസിൽ ഇതുവരെ കൂറുമാറിയവരുടെ എണ്ണം ഏഴായി. പത്തു മുതൽ പതിനാറ് വരെ സാക്ഷികളെ വിസ്തതരിച്ചതിൽ ആറു പേർ നേരത്തെ തന്നെ കൂറുമാറിയിരുന്നു. മൊഴിമാറ്റിയ രണ്ട് വനം വകുപ്പ് വാച്ചർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അനിശ്ചിതത്വത്തിലേക്ക്; കേന്ദ്ര വിഹിതം ഇതുവരെ ലഭിച്ചില്ല

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലേക്ക്. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ് പദ്ധതി പ്രതിസന്ധിയിലായത്. ജൂൺ, ജൂലായ് മാസങ്ങളിൽ ചെലവാക്കിയ തുക പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിസന്ധി മറികടക്കാൻ 126 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. 279 കോടി രൂപയാണ് കേന്ദ്ര വിഹിതം. ഇത് ലഭിച്ചില്ലെങ്കിൽ ഉച്ചഭക്ഷണ വിതരണം അടുത്ത മാസം മുതൽ പ്രതിസന്ധിയിലാവും.

സംസ്ഥാനത്തിൻ്റെയും കേന്ദ്രത്തിൻ്റെയും വിഹിതം ഉപയോഗിച്ചാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നത്. വർക്ക് പ്ലാനും പദ്ധതിയുമൊക്കെ കേന്ദ്രം അംഗീകരിച്ചെങ്കിലും ഈ തുക ഇതുവരെ നൽകിയിട്ടില്ല.

പ്ലസ് വൺ ട്രയൽ എന്താണ് – വിദ്യാർഥികൾ ചെയ്യേണ്ടത്

അപേക്ഷകർക്ക്​ അവസാന പരിശോധനയും തിരുത്തലുകളും വരുത്തുന്നതിന് വേണ്ടിയാണ് ​ ആദ്യ അലോട്ട്​മെൻ്റ്​ പ്രസിദ്ധീകരിക്കുന്നതിന് മുൻപായി ട്രയൽ അലോട്ട്​മെൻ്റ്​ നടത്തുന്നത്. ഈ ഘട്ടത്തിൽ ആശങ്ക ആവശ്യമില്ല.

അപേക്ഷയിൽ തെറ്റുകളുണ്ടെങ്കിൽ ട്രയൽ അലോട്ട്​മെൻ്റ് പ്രസിദ്ധീകരിച്ചശേഷം കാൻഡിഡേറ്റ്​ ലോഗിനിലൂടെ അപേക്ഷകർക്ക്​ നിർദിഷ്​ട ദിവസങ്ങളിൽ തിരുത്താനാകും. https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിൽ തന്നെ കാൻഡിഡേറ്റ്സ് ലോഗിൻ ഓപ്ഷൻ കാണാം.

അലോട്ട്​മെൻറ്​ നടക്കുന്നതെങ്ങനെ ??

ട്രയലിന് ശേഷം ഓൺലൈൻ അലോട്ട്മെന്റിന് 2 ഘട്ടങ്ങളാണുള്ളത്.

  • മെയിൻ അലോട്ട്മെന്റ്
  • സപ്ലിമെൻററി അലോട്ട്മെന്റ്

രണ്ട്​ അലോട്ട്​മെൻറുകൾ അടങ്ങിയ മുഖ്യഘട്ടത്തിനുശേഷം ഒഴിവുകളിലേക്ക്​ സപ്ലിമെൻററി അലോട്ട്​മെൻറ്​ നടത്തും.

ഒന്നാം അലോട്ട്​മെൻറിൽ പ്രവേശനം നേടുമ്പോൾ ഉയർന്ന ഓപ്​ഷനുകൾ അവശേഷിക്കുന്നെങ്കിൽ താൽക്കാലിക പ്രവേശനം നേടിയാൽ മതി. അതായത് അടുത്ത അലോട്മെൻ്റോട് കൂടി നിങ്ങൾ ആദ്യം നൽകിയ വിഷയത്തിൽ പ്രവേശനം ലഭിക്കാം.

മുഖ്യഅലോട്ട്​മെൻറ്​ ഘട്ടം അവസാനിക്കുന്നതോടെ (രണ്ടാം അലോട്ട്​മെൻറ്​) പ്രവേശനം സ്ഥിരപ്പെടുത്തിയാൽ മതി.

മുഖ്യഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെൻററി ഘട്ടത്തിലേക്ക്​ പരിഗണിക്കാൻ അപേക്ഷയും ഓപ്​ഷനുകളും ഒഴിവുകൾക്കനുസൃതമായി പുതുക്കണം. 

അപേക്ഷ പുതുക്കാത്തവരെ സപ്ലിമെൻററി ഘട്ടത്തിലേക്ക്​ പരിഗണിക്കില്ല. 

അലോട്ട്​മെൻറ്​ ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർ അലോട്ട്​മെൻറുകളിൽ പരിഗണിക്കില്ല.

അപേക്ഷകരുണ്ടെങ്കിൽ സപ്ലിമെൻററി അലോട്ട്​മെൻറുകൾക്ക്​ ശേഷം ജില്ലാന്തര സ്​കൂൾ/ ​കോംബിനേഷൻ മാറ്റങ്ങൾ അനുവദിക്കും.

സ്ഥിര പ്രവേശനവും താൽക്കാലിക പ്രവേശനവും

സ്ഥിരപ്രവേശനം

  • അപേക്ഷയിലെ ഒന്നാമത്തെ ഓപ്ഷനിൽ തന്നെ വിദ്യാർത്ഥിക്ക് അലോട്ട്​മെൻറ്​ ലഭിക്കുന്ന പക്ഷം ഫീസൊടുക്കി നിശ്ചിതമസയത്തിനകം സ്ഥിരപ്രവേശനം നേടണം.
  • ഫീസടച്ചില്ലെങ്കിൽ ഇൗ സീറ്റ്​ ഒഴിഞ്ഞതായി കണക്കാക്കും
  • ഈ വിദ്യാർഥികൾക്ക്​ പിന്നീട്​ അവസരം നൽകില്ല.

താൽക്കാലിക പ്രവേശനം

  • അപേക്ഷയിലെ താഴ്​ന്ന ഓപ്​ഷനിൽ അലോട്ട്​മെൻറ്​ ലഭിക്കുകയും തുടർ ഘട്ടങ്ങളിൽ ഉയർന്ന ഓപ്​ഷനിലേക്ക്​ മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ താൽക്കാലിക പ്രവേശനം നേടിയാൽ മതി.
  • പ്രവേശന യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ പ്രിൻസിപ്പലിന്​ നൽകിയാൽ താൽക്കാലിക പ്രവേശനം ലഭിക്കും. ഈ ഘട്ടത്തിൽ ഫീസടക്കേണ്ട.
  • മെച്ചപ്പെട്ട ഓപ്​ഷൻ ലഭിച്ചശേഷം താൽക്കാലിക പ്രവേശനം നേടിയ സ്​കൂളിൽനിന്ന്​ സർട്ടിഫിക്കറ്റ്​ വാങ്ങി പുതിയ സ്​കൂളിൽ പ്രവേശനം നേടിയാൽ മതി.

സംശയം മറുപടി

ക്യാൻഡിഡേറ്റ് ലോഗിൻ പാസ് വേർഡ് റിസെറ്റ് ചെയ്യാൻ എന്ത് വേണം? പാസ് വേർഡ് മറന്നു പോയാൽ എന്തു ചെയ്യും?

: CANDIDATE LOGIN – sws എന്ന ലിങ്കിലെ Forgot Password എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷാ നമ്പർ,ജനന തീയതി,മൊബൈൽ നമ്പർ,അപേക്ഷിച്ച ജില്ല, ക്യാപ് കോഡ് എന്നിവ നൽകി പാസ് വേർഡ് റീസെറ്റ് ചെയ്യാവുന്നതാണ്

മൊബൈൽ നമ്പർ ജനന തീയതി എന്നിവ തിരുത്തുവാൻ സാധിക്കുമോ?

: ക്യാൻഡിഡേറ്റ് രജിസ്ട്രേഷൻ സമയത്ത് നൽകുന്ന സ്കീം, രജിസ്റ്റർ നമ്പർ, പാസ്സായ മാസം, പാസ്സായ നമ്പർ വർഷം, ജനന തീയതി, മൊബൈൽ എന്നിവ ഒരു കാരണവശാലും തിരുത്തുവാൻ സാധിക്കുകയില്ല.

മൂന്ന് മുഖ്യ അലോട്ട്മെൻറുകൾ കഴിഞ്ഞാൽ സ്ക്കൂൾ കോംബിനേഷൻ ട്രാൻസ്ഫർ ഉണ്ടാകുമോ?

:. നിലവിൽ മുഖ്യ സപ്ലിമെൻ്ററി അലോട്ട്മെൻറുകളും കഴിഞ്ഞ ശേഷം മാത്രമേ സ്ക്കൂൾ കോംബിനേഷൻ ട്രാൻസ്ഫർ ഉണ്ടാകൂ.

പ്ലസ് വൺ അഡ്മിഷൻ ഹെൽപ് ഡെസ്ക് നമ്പർ
04712323197

പ്ലസ് വൺ ട്രയൽ അലോട്മെൻ്റ് പ്രസിധീകരിച്ചു
വാർത്ത – https://keralapost.online/100005980/

പ്ലസ് വൺ ട്രയൽ അലോട്മെൻ്റ് പ്രസിധീകരിച്ചു

സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുൻപ് ചെയ്യണം. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് മൂന്നിനാണ് പ്രസിദ്ധീകരിക്കുന്നത്.

ട്രയൽ അലോർട്മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. സാങ്കേതിക തടസ്സം കാരണമാണ് ഇന്നത്തേക്ക് ലേക്ക് മാറ്റിയത്. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങുന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ നീളാൻ കാരണം.

അലോട്മെൻ്റ് പരിശോധിക്കാം

പ്ലസ് വൺ പ്രവേശനം- എന്താണ് ട്രയൽ അലോട്മെൻ്റ് ; ഈ ഘട്ടത്തിൽ എന്തു ചെയ്യണം ഇവിടെ ക്ലിക്ക് ചെയ്യുക

വേണ്ടിവന്നാൽ യോഗിഅദിത്യനാഥ് മോഡൽ നടപ്പക്കും – കർണ്ണാടക മുഖ്യമന്ത്രി

വേണ്ടിവന്നാല്‍ കര്‍ണാടകത്തില്‍ യോഗി ആദിത്യനാഥ് മോഡല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെെ. സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഉത്തര്‍പ്രദേശിലെ സാഹചര്യത്തിന് യോഗി ആദിത്യനാഥാണ് ഉചിതനായ മുഖ്യമന്ത്രി. അതുപോലെ കര്‍ണാടകത്തിലെ സാഹചര്യവുമായി ഇടപെടാനും വിവിധ രീതികളുണ്ട്. സാഹചര്യം ആവശ്യപ്പെട്ടാല്‍ യോഗി ആദിത്യനാഥ് മോഡല്‍ ഭരണം കര്‍ണാടകത്തിലും വരുമെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു.

സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ബൊമ്മെൈ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് യോഗി മോഡല്‍ ഭരണം നിലവില്‍ വരണമെന്ന ഇവരുടെ ആവശ്യത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉത്തര്‍പ്രദേശില്‍ നടക്കുന്ന ‘ദേശവിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കാന്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ച ബുള്‍ഡോസര്‍ നടപടി പോലെയുള്ള ശക്തമായ നടപടികളെയാണ് യോഗി മോഡല്‍ സൂചിപ്പിക്കുന്നത്. കര്‍ണാടകത്തില്‍ സമാനമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഒരുവിഭാഗം ബിജെപി പ്രവര്‍ത്തകരുടെ ആവശ്യം. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലടക്കം ഈ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയാണ് സുള്ള്യയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം പാര്‍ട്ടിക്കുള്ളില്‍ തന്നെ കലാപസമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. യുവ പ്രവര്‍ത്തകരില്‍ പലരും രാജി പ്രഖ്യാപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ നേതൃത്വത്തിനും സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനും കഴിയില്ലെന്ന് ആരോപിച്ചായിരുന്നു രാജി.

സംസ്ഥാനത്തെമ്പാടും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ പലതും സംഘര്‍ഷാവസ്ഥയിലെത്തി.

നേർക്കു നേർ കൊലപാതകങ്ങൾ

ബെല്ലാരെയിലെ അക്ഷയ പൗള്‍ട്രി ഫാം ഉടമയായ പ്രവീണ്‍ ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ ഫാം അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. കടയുടെ ഷട്ടര്‍ താഴ്ത്തിക്കൊണ്ടിരിക്കവെ ബൈക്കിലെത്തിയ രണ്ടു പേര്‍ ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനു ശേഷം ഇവര്‍ കേരളത്തിലേക്ക് രക്ഷപ്പെട്ടുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. കഴുത്തിന് ആഴത്തില്‍ വെട്ടേറ്റ പ്രവീണ്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.

കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ബെല്ലാരെ നഗരത്തില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ സുള്ള്യ, പുത്തൂര്‍, കഡബ താലൂക്കുകളില്‍ ബുധനാഴ്ച ഹര്‍ത്താല്‍ നടത്തി. മൃതദേഹവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്താനിരുന്ന വിലാപയാത്ര പോലീസ് തടഞ്ഞതും ബെല്ലാരെയില്‍ സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി.പ്രാദേശിക നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. സ്ഥലത്തെത്തിയ നളിന്‍ കുമാര്‍ കട്ടീല്‍ എം.പിയെ കാറില്‍നിന്നിറങ്ങാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബെംഗളൂരുവില്‍ പ്രത്യേക യോഗം വിളിച്ച് വിവരങ്ങള്‍ വിശകലനം ചെയ്തു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് സുള്ള്യയില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവിടെ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിലാണ് കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തിരുന്നു

പിരിഞ്ഞിട്ടില്ല, ഞങ്ങൾ ഇപ്പോഴും അളിയാ.. അളിയാ… ബന്ധത്തിലെന്ന് വീണ

ഗോസിപ്പുകൾ വേണ്ട തങ്ങൾ ഇപ്പോഴും ഒന്നിച്ചാണെന്ന് സീരിയലുകളിലും സിനിമയിലും അനേകരുടെ ഇഷ്ടതാരമായ വീണ നായർ . അടുത്തിടെ വീണയും ഭർത്താവ് സ്വാതി സുരേഷും വേർപിരിഞ്ഞെന്ന തരത്തിൽ നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവാഹ മോചന വാർത്തയിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വീണ നായർ. ടിവിയിലെ ഒരു കോടി വേദിയിലാണ് വീണ അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്.

ഞങ്ങള്‍ വിവാഹമോചിതരായിട്ടില്ല. കലോത്സവ വേദികളിൽ വെച്ച് പരിചയപ്പെട്ടതാണ് ഇരുവരും. ഫേസ്ബുക്കിലൂടെയാണ് പിന്നീട് അടുത്തറിഞ്ഞതും പ്രണയിച്ചതും. ആദ്യകാഴ്ച്ചയിൽ തന്നെ പ്രണയം തുറന്നു പറഞ്ഞവരാണ്.

2014ലായിരുന്നു വീണയുടെ വിവാഹം. ഇതുവരെ എല്ലാ കുടുംബങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമേ ഉള്ളു എന്നും സോഷ്യൽ മീഡിയ ആണ് അത് വലുതാക്കിയതെന്നും അവർ തുറന്നടിച്ചു.

മാത്രമല്ല, ഭർത്താവും താനും ‘അളിയാ- അളിയാ’ കമ്പനി ആണെന്ന് വീണ വ്യക്തമാക്കുന്നു. വിവാഹശേഷം അഭിനയം അവസാനിപ്പിക്കാം എന്ന് കരുതിയിരുന്നു. എന്നാൽ വെള്ളിമൂങ്ങയിലേക്ക് വിളിച്ചപ്പോൾ ചെയ്യാനായി പറഞ്ഞത് ഭർത്താവ് ആണെന്നും വീണ വിശദമാക്കി

അപ്പുറത്ത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവര്‍ക്കും ഉണ്ട്. എനിക്കാരെയും കുറ്റം പറയാനില്ല. കാരണം എന്റെ നല്ല സമയത്തും എന്റെ മോശം സമയത്തും അവര്‍ പ്രതികരിക്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്ന് കൂടുതല്‍ ആളുകള്‍ അറിഞ്ഞില്ലേ, അത്രയും മതിയെന്ന സന്തോഷവും അവർ പങ്കു വെച്ചു.

ഉത്തേജക മരുന്ന് വിവാദത്തിൽ ജൂനിയർ അത്ലീറ്റുകളും; നാണം കെട്ട് കായിക രംഗം

0

ഇന്ത്യയുടെ സീനിയർ താരങ്ങൾക്കുപിന്നാലെ ജൂനിയർ അത്‌ലീറ്റുകളും ഉത്തേജകമരുന്ന്‌ ഉപയോഗിച്ചതായി റിപ്പോർട്ട്‌. ഇതേത്തുടർന്ന്‌ പരിശീലന ക്യാമ്പിലുണ്ടായിരുന്ന മൂന്ന്‌ താരങ്ങളെ പുറത്താക്കി. മൂവരും ആഗസ്‌ത്‌ ഒന്നിന്‌ കൊളംബിയയിൽ നടക്കുന്ന ലോക ജൂനിയർ മീറ്റിൽ പങ്കെടുക്കേണ്ട ത്രോ താരങ്ങളാണ്‌. ഈ സാഹചര്യത്തിൽ ടീം പ്രഖ്യാപനം വൈകി.

ബർമിങ്‌ഹാമിൽ ഇന്നാരംഭിക്കുന്ന കോമൺവെൽത്ത്‌ ഗെയിംസ്‌ ടീമിലുണ്ടായിരുന്ന മൂന്ന്‌ താരങ്ങൾ മരുന്നടിയിൽ കുടുങ്ങിയതിനുപിന്നാലെയാണ്‌ മറ്റൊരു നാണക്കേട്‌. ലോക ജൂനിയർ മീറ്റിനായി പട്യാലയിൽ നടക്കുന്ന പരിശീലന ക്യാമ്പിലായിരുന്നു പിടിയിലായ മൂന്ന്‌ അത്‌ലീറ്റുകളും.  
ക്യാമ്പിലെ കൂടുതൽ താരങ്ങൾ മരുന്നടിച്ചോയെന്ന ആശങ്കയിലാണ്‌ ഇന്ത്യൻ അത്‌ലറ്റിക്‌ ഫെഡറേഷൻ. ലോക ജൂനിയർ മീറ്റ്‌ തുടങ്ങാൻ നാല്‌ ദിവസം മാത്രമാണ്‌ ശേഷിക്കുന്നത്‌. 45 അത്‌ലീറ്റുകളും 14 പരിശീലകരുമാണ്‌ പട്യാലയിലെ ക്യാമ്പിലുണ്ടായിരുന്നത്‌.

ഇന്നലെ അന്തിമ  ടീം പ്രഖ്യാപിച്ചപ്പോൾ അത്‌ലീറ്റുകളുടെ എണ്ണം 33 ആയി ചുരുങ്ങി. 18 പുരുഷന്മാരും 15 വനിതകളും. മലയാളികൾ ആരുമില്ല. ടീം കൊളംബിയയിൽ എത്തിയശേഷം ആരെങ്കിലും കുടുങ്ങിയാൽ നാണക്കേടാകുമെന്ന ആശങ്കയുണ്ട്‌. അതിനാൽ വിശദമായ പരിശോധനയ്‌ക്കുശേഷമാണ്‌ അന്തിമ ടീം പ്രഖ്യാപിച്ചത്‌.

വൈകി പുറപ്പെട്ട്‌ കൊളംബിയയിലെത്തിയാൽ അത്‌ലീറ്റുകൾ അവിടത്തെ അന്തരീക്ഷവുമായി എങ്ങനെ ഇണങ്ങിച്ചേരുമെന്ന സംശയം ബാക്കി. ക്യാമ്പിലുള്ളവർ പിടിയിലായത്‌ അത്‌ലറ്റിക്‌സ്‌ ഫെഡറേഷനെ കടുത്ത ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്‌. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ നീരജ്‌ ചോപ്ര നേടിയ വെള്ളി മെഡലിന്റെ ശോഭ കെടുത്തുന്നതാണ്‌ മരുന്നടി. കോമൺവെൽത്ത്‌ ഗെയിംസിനായി ബർമിങ്‌ഹാമിലെത്തിയ ഇന്ത്യൻ സംഘവും ഇതോടെ സമ്മർദത്തിലായി. ടീമിലുണ്ടായിരുന്ന ഒരു മലയാളി അടക്കം മൂന്ന്‌ സീനിയർ താരങ്ങൾ പുറത്തായി. അവസാനം കുടുങ്ങിയത്‌ കേരളത്തിൽനിന്നുള്ള വനിതാതാരമായത്‌ ഇവിടത്തെ പരിശീലകരെയും അത്‌ലറ്റിക്‌സ്‌ അസോസിയേഷൻ ഭാരവാഹികളെയും അമ്പരപ്പിച്ചു.

സമീപകാലത്തൊന്നും ഒരു മലയാളി അത്‌ലീറ്റ്‌ മരുന്നടിച്ചതിന്‌ പിടിയിലായിട്ടില്ല. വിദേശത്തുനിന്ന്‌ എത്തുന്ന മരുന്നുകളാണ്‌ കുത്തിവയ്‌ക്കുന്നതിൽ ഏറെയും എന്നാണ്‌ സൂചന. പരിശോധനകൾ കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമാണ്‌. ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ സമിതിയുടെ (നാഡ) പരിശോധനയെക്കുറിച്ചും ആക്ഷേപമുണ്ട്‌. കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടക്കുന്നില്ല. നടത്തുന്നതാകട്ടെ വളരെ ചുരുക്കം ചില താരങ്ങളിൽ മാത്രം.

സുള്ള്യയിലെ യുവമോർച്ച നേതാവിൻ്റെ കൊലപാതകം; രണ്ടു പേർ അറസ്റ്റിൽ, 20 പേരെ ചോദ്യം ചെയ്യുന്നു

സുള്ള്യയിലെ യുവമോര്‍ച്ച നേതാവിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍. ബെല്ലാരെ സ്വദേശി ഷഫീഖ്, സാക്കിര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സാക്കിര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം ബെല്ലാരെയില്‍നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അറസ്റ്റിലായ പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് പറഞ്ഞു.

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ ആറ് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യുട്ടിവ് അംഗം പ്രവീണ്‍ നെട്ടാരുവി(26)നെ ചൊവ്വാഴ്ച രാത്രിയാണ് സുള്ള്യക്കടുത്ത ബെല്ലാരെയില്‍ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് അക്രമിസംഘം എത്തിയതെന്നാണ് പോലീസിന് ലഭിച്ചവിവരം. ഇതോടെ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ അന്വേഷണം നടക്കുന്നത്. അന്വേഷണത്തിനായി കേരള പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ നാലു സംഘങ്ങളെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.

ദിവസങ്ങൾക്കകം രണ്ട് കൊലപാതകം

ബെല്ലാരെയിലെ അക്ഷയ പൗള്‍ട്രി ഫാം ഉടമയായ പ്രവീണ്‍ ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ ഫാം അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. കടയുടെ ഷട്ടര്‍ താഴ്ത്തിക്കൊണ്ടിരിക്കവെ ബൈക്കിലെത്തിയ രണ്ടു പേര്‍ ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനു ശേഷം ഇവര്‍ കേരളത്തിലേക്ക് രക്ഷപ്പെട്ടുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. കഴുത്തിന് ആഴത്തില്‍ വെട്ടേറ്റ പ്രവീണ്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.

കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ബെല്ലാരെ നഗരത്തില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ സുള്ള്യ, പുത്തൂര്‍, കഡബ താലൂക്കുകളില്‍ ബുധനാഴ്ച ഹര്‍ത്താല്‍ നടത്തി. മൃതദേഹവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്താനിരുന്ന വിലാപയാത്ര പോലീസ് തടഞ്ഞതും ബെല്ലാരെയില്‍ സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി.പ്രാദേശിക നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. സ്ഥലത്തെത്തിയ നളിന്‍ കുമാര്‍ കട്ടീല്‍ എം.പിയെ കാറില്‍നിന്നിറങ്ങാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബെംഗളൂരുവില്‍ പ്രത്യേക യോഗം വിളിച്ച് വിവരങ്ങള്‍ വിശകലനം ചെയ്തു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് സുള്ള്യയില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവിടെ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിലാണ് കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തിരുന്നു

നാക്കു പിഴ സോണിയക്കെതിരെ തിരിച്ച് ഭരണ പക്ഷം; ഭരണപക്ഷ നിരയിലേക്ക് ഇറങ്ങി പ്രതിഷേധിച്ച് സോണിയ

ലോക്‌സഭയില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ലക്ഷ്യം വെച്ചുള്ള കൂട്ടായ ആക്രമണങ്ങൾ അവർത്തിച്ചതോടെ നാടകീയ രംഗങ്ങൾ. സോണിയയും മന്ത്രി സ്മൃതി ഇറാനിയും തമ്മില്‍ വാഗ്വാദവും അരങ്ങേറി.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്‌നിയെന്ന് വിളിച്ചതിനെ ചൊല്ലിയുണ്ടായ ബഹളത്തിനിടയിലാണ് ഇരുനേതാക്കളും തമ്മില്‍ വാക്‌പോര് നടത്തിയത്.

അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിക്കുന്നതിനിടെ സ്മൃതി ഇറാനി സോണിയ ഗാന്ധിയുടെ പേര് ആവര്‍ത്തിച്ചു. സോണിയെ മനപൂർവ്വം നാക്കു പിഴയിലേക്ക് വലിച്ചിഴക്കുകയായിരുന്നു. ഇത് അവരെ പ്രകോപിപ്പിച്ചു.

സോണിയ ഗാന്ധി മാപ്പ് പറയൂ എന്ന് സ്മൃതി ഇറാനി സഭയില്‍ ആവശ്യപ്പെട്ടു. മറ്റു ബിജെപി അംഗങ്ങളും ഇതേറ്റുപിടിച്ചു. ‘സോണിയാ ഗാന്ധി, ദ്രൗപദി മുര്‍മുവിന്റെ അവഹേളിക്കാന്‍ നിങ്ങള്‍ അനുവദിച്ചു. സോണിയാജീ .. ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയിലുള്ള ഒരു സ്ത്രീയെ അപമാനിക്കാന്‍ നിങ്ങള്‍ അനുമതി നല്‍കി’ സ്മൃതി ഇറാനി പറഞ്ഞു. ഇതേറ്റുപിടിച്ച് ബിജെപി എംപിമാര്‍ ബഹളംവെച്ചു. ഇതോടെ ലോക്‌സഭാ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുയാണെന്ന് അറിയിച്ചു.

പിന്നാലെ മുദ്രാവാക്യം വിളിച്ച ബിജെപി എംപിമാരുടെ അടുത്തേക്ക് സോണിയ ഗാന്ധി നടന്നുനീങ്ങി. രണ്ട് കോണ്‍ഗ്രസ് എംപിമാരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് ഭരണപക്ഷത്തേക്ക് നീങ്ങിയ സോണിയ അവിടെയുണ്ടായിരുന്ന ബിജെപി എംപി രമാ ദേവിയോടായി പറഞ്ഞു, ‘അധീര്‍ രഞ്ജന്‍ ചൗധരി ഇതിനോടകം മാപ്പ് പറഞ്ഞു. എന്തുകൊണ്ടാണ് എന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ?’ – സോണിയ ചോദിച്ചു.

ഈ സമയത്ത് സ്മൃതി ഇറാനി ഇടപെട്ടു.’ മാഡം,ഞാന്‍ നിങ്ങളെ സഹായിക്കട്ടെ, ഞാനാണ് നിങ്ങളുടെ പേര് എടുത്തിട്ടത്’ സ്മൃതി പറഞ്ഞു. ഉടന്‍ തന്നെ തിരിച്ചടിച്ച് കൊണ്ട് എന്നോട് സംസാരിക്കരുതെന്ന് സോണിയ സ്മൃതിയോടായി പറഞ്ഞു. പിന്നീട് ഇരുപക്ഷവും തമ്മില്‍ ബഹളമായി.

തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും എന്‍സിപിയുടെ സുപ്രിയ സുലെയും ബഹളം വെച്ച ബിജെപി അംഗങ്ങളില്‍ നിന്ന് സോണിയ ഗാന്ധിയെ പിന്‍മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പിന്നീട് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ രംഗത്തെത്തി.

സോണിയ ഗാന്ധി സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന് പിന്നീട് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ആരോപിച്ചു.

മാപ്പ് ചോദിക്കാമെന്ന് അറിയിച്ചിട്ടും സോണിയെ മുൻനിർത്തി ബഹളം, വിലക്കയറ്റവും പ്രതിഷേധവും മുങ്ങി

ഒരു നാക്കുപിഴ സംഭവിച്ചതാണെന്നും പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് ദുഃഖമുണ്ടായെങ്കില്‍ നേരിട്ടുകണ്ട് മാപ്പുപറയാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. രാവിലെ സഭ ചേരുന്നതിന് മുമ്പുതന്നെ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന് ലോക്സഭ ചേര്‍ന്നതോടെ സഭയിലും സ്മൃതി ഇറാനി പ്രശ്നം ഉയര്‍ത്തി. രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമനും വിഷയം ഉന്നയിച്ചു. കോണ്‍ഗ്രസും സോണിയാ ഗാന്ധിയും ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് എതിരാണെന്നും സോണിയാഗാന്ധി ഇതിന് കൂട്ടുനിന്നുവെന്നും അവര്‍ മാപ്പ് പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. പരാമര്‍ശം ബോധപൂര്‍വമുള്ള ലൈംഗിക അവഹേളനമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമനും പറഞ്ഞു. ഇരുസഭകളലും വലിയ പ്രതിഷേധവും സൃഷ്ടിക്കപ്പെട്ടു.

വിലക്കയറ്റവും സർക്കാർ ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ വേട്ടയാടുന്നതും സഭയിൽ സജീവമാക്കി പ്രതിപക്ഷം കരുത്ത് വീണ്ടെടുക്കുന്ന ഘട്ടത്തിലാണ് നാക്കു പിഴ നാടകീയമായി അവസരം നേടിയത്.

17 തികഞ്ഞാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം

0

17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പേര് പട്ടികയില്‍ ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ ല്‍കാം. ഇതോടെ, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ജനുവരി ഒന്നിന് 18 വയസ്സ് തികയാനുള്ള മാനദണ്ഡം കാത്തിരിക്കേണ്ടി വരില്ല. പുതിയ തീരുമാനം നടപ്പിലാക്കാനും സാങ്കേതിക സംവിധാനങ്ങള്‍ തയ്യാറാക്കാനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെയും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.