സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; രാജശ്രീ, അൻവർ അലി,വിനോയ് തോമസ്,ദേവദാസ്

കേരള സാഹിത്യ അക്കാദമിയുടെ 2021-ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം ആര്‍. രാജശ്രീയും വിനോയ് തോമസും പങ്കിട്ടു.

കവിതയ്ക്കുള്ള പുരസ്‌കാരം അന്‍വര്‍ അലി

ചെറുകഥയ്ക്കുള്ള പുരസ്‌കാരം ദേവദാസ് വി.എം

എന്നിവർക്കാണ്.

മുതിര്‍ന്ന എഴുത്തുകാരായ വൈശാഖന്‍, പ്രൊഫ. കെ.പി. ശങ്കരന്‍ എന്നിവര്‍ക്ക് അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.

സോഷ്യൽ മീഡിയ വഴി വായനക്കാരിലെത്തിയ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവലാണ്‌ ആര്‍. രാജശ്രീയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്.

പുറ്റ് എന്ന നോവലിനാണ് വിനോയ് തോമസിന് പുരസ്‌കാരം.

മെഹബൂബ് എക്‌സ്പ്രസ് എന്ന കവിതയ്ക്ക് അന്‍വര്‍ അലി

വഴി കണ്ടുപിടിക്കുന്നവര്‍ എന്ന കഥയ്ക്ക് ദേവദാസ് വി.എം

എന്നിവർ പുരസ്‌കാരത്തിന് അര്‍ഹരായി.

ഇതര പുരസ്കാരങ്ങൾ

നാടകം
പ്രദീപ് മണ്ടൂർ (നമുക്ക് ജീവിതം പറയാം)

സാഹിത്യ വിമർശനം
എൻ.അജയകുമാർ (വാക്കിലെ നേരങ്ങൾ)

വൈജ്ഞാനിക സാഹിത്യം
ഡോ. ഗോപകുമാർ ചോലയിൽ (കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും)

ജീവചരിത്രം/ആത്മകഥ
പ്രൊ. ടി.ജെ.ജോസഫ് (അറ്റുപോകാത്ത ഓർമ്മകൾ)
എം.കുഞ്ഞാമൻ (എതിര്)

യാത്രാവിവരണം
വേണു (നഗ്നരും നരഭോജികളും)

ബാലസാഹിത്യം
രഘുനാഥ് പലേരി (അവർ മൂവരും ഒരു മഴവില്ലും)

ഹാസ സാഹിത്യം
ആൻ പാലി (അ ഫോർ അന്നാമ്മ)

ഇരുപത്തയ്യായിരം രൂപയും ഫലകവും സാക്ഷ്യപത്രവും ഉള്‍കൊള്ളുന്നതാണ് പുരസ്‌കാരം. വിശിഷ്ടാംഗത്വത്തിന് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഡോ. കെ. ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ.എ. ജയശീലന്‍ എന്നിവരും അര്‍ഹരായി. 30,000 രൂപയും സാക്ഷ്യപത്രവും ഫലകവും പൊന്നാടയുമാണ് പുരസ്‌കാരം.

2018 ലെ വിലാസിനി പുരസ്‌കാരത്തിന് ഇ.വി. രാമകൃഷ്ണന്‍ രചിച്ച മലയാള നോവലിന്റെ ദേശകാലങ്ങള്‍ എന്ന പുസ്തകം അര്‍ഹമായി. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍

ഐ.സി. ചാക്കോ അവാര്‍ഡ്- വൈക്കം മധു, സി.ബി. കുമാര്‍ അവാര്‍ഡ്- അജയ് പി. മങ്ങാട്ട്, കെ.ആര്‍. നമ്പൂതിരി അവാര്‍ഡ്- പ്രൊഫ.പി.ആര്‍. ഹരികുമാര്‍, കനകശ്രീ അവാര്‍ഡ്- കിങ് ജോണ്‍സ്, ഗീതാ ഹിരണ്യന്‍ അവാര്‍ഡ്- വിവേക് ചന്ദ്രന്‍, ജി.എന്‍. പിള്ള അവാര്‍ഡ്- ഡോ. പി.കെ. രാജശേഖരന്‍, ഡോ. കവിത ബാലകൃഷ്ണന്‍, തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം- എന്‍.കെ. ഷീല.

BHEL എഞ്ചിനീയർമാരെ തേടുന്നു; കൊച്ചിയിൽ ഉൾപ്പെടെ 188 അവസരം

0

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ എൻജിനിയർമാരുടെ 188 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് എൻജിനിയർ, ട്രെയിനി എൻജിനിയർ, സീനിയർ അസിസ്റ്റന്റ് എൻജിനിയർ തസ്തികകളിലാണ് അവസരം. കൊച്ചിയിൽ പ്രോജക്ട് എൻജിനിയറുടെ 21 ഒഴിവുണ്ട്.

കരാർ നിയമനമാണ്. ലക്ഷദ്വീപ്, അന്തമാൻ നിക്കോബാർ എന്നിവിടങ്ങളിൽ വിമുക്തഭടന്മാർക്ക് മാത്രമായുള്ള ഒഴിവിലേക്കും അപേക്ഷിക്കാം.

ഒഴിവുകൾ

എക്‌സ്പോർട്ട് മാനുഫാക്ചറിങ് എസ്.ബി.യു.വിൽ ട്രെയ്നി എൻജിനിയർ-I തസ്തികയിൽ 80 ഒഴിവും (ഇ.സി.ഇ.-54, മെക്കാനിക്കൽ-20, ഇ.ഇ.ഇ.-4, സി.എസ്.-2), പ്രോജക്ട് എൻജിനിയർ-I തസ്തികയിൽ 70 ഒഴിവുമാണ് (ഇ.സി.ഇ.-44, മെക്കാനിക്കൽ-20, ഇ.ഇ.ഇ.-4, സി. എസ്.-2) ഉള്ളത്. നേവൽ സിസ്റ്റംസ് എസ്.ബി.യു.വിൽ പ്രോജക്ട് എൻജിനിയർ-I തസ്തികയിൽ കൊച്ചിയിൽ 21 ഒഴിവും (കംപ്യൂട്ടർ സയൻസ്-20, ഇ.സി.ഇ.-1) പോർട്ട് ബ്ലെയറിൽ ഒരു ഒഴിവും (ഇ.സി.ഇ.) ഉണ്ട്. മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനമാണ്. ആവശ്യമെങ്കിൽ ഒരു വർഷംകൂടി നീട്ടിനൽകും.

യോഗ്യത

നാലുവർഷത്തെ ഫുൾടൈം ബി.എസ്‌സി. (എൻജിനിയറിങ്)/ബി.ഇ./ബി.ടെക്. എൻജിനിയറിങ്. ജനറൽ, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് പാസ്‌മാർക്ക് മതി. ട്രെയിനി എൻജിനിയർക്ക് ആറ് മാസത്തെയും പ്രോജക്ട് എൻജിനിയർക്ക് രണ്ടുവർഷത്തെയും പ്രവർത്തനപരിചയം വേണം.

പ്രായപരിധി: ട്രെയിനി എൻജിനിയർക്ക് 28 വയസ്സ്, പ്രോജക്ട് എൻജിനിയർക്ക് 32 വയസ്സ്. (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസ്സിളവുണ്ട്.

ശമ്പളം

ട്രെയിനി എൻജിനിയർക്ക് 30,000 രൂപയും പ്രോജക്ട് എൻജിനിയർക്ക് 40,000 രൂപയുമാണ് ആദ്യവർഷത്തെ ശമ്പളം. തുടർന്നുള്ള ഓരോ വർഷവും 5000 രൂപ അധികം ലഭിക്കും.

അപേക്ഷ

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.bel-india.in കാണുക. അവസാന തീയതി: എക്‌സ്പോർട്ട് മാനുഫാക്ചറിങ് എസ്.ബി.യു.- ഓഗസ്റ്റ്-3, നേവൽ സിസ്റ്റംസ് എസ്.ബി.യു.- ഓഗസ്റ്റ് 4.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ്-11. വിവരങ്ങൾക്ക്: www.bel-india.in

ഓണക്കിറ്റിൽ നെയ്യും പയറും തുടങ്ങി 14 ഇനങ്ങൾ

ഓണത്തിന് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ഇനങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. 14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് ഇത്തവണ നല്‍കുന്നത്. ഈ വര്‍ഷവും ഓണത്തിന് ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നൽകാനാണ് ഉദ്ദേശിക്കുന്നത്.

425 കോടി രൂപയുടെ ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് 13 തവണ കിറ്റ് നൽകിയിരുന്നു

കിറ്റിലുള്ളത്

കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, മില്‍മ നെയ് 50 മി.ലി, ശബരി മുളക്പൊടി 100 ഗ്രാം, ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശര്‍ക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം, പിന്നെ തുണിസഞ്ചിയും

ലോകത്തിന് പുതിയ ഭീഷണിയായി മങ്കി പോക്സ്; ന്യൂയോർക്ക് സിറ്റിയിൽ ആയിരത്തിൽ അധികം പേർക്ക് പകർച്ച

 ന്യൂയോര്‍ക്ക് സിറ്റിയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു

തിങ്കളാഴ്ച പുറത്തുവിട്ട സ്ഥിതി വിവരക്കണക്കുകളിലാണ് ലോകത്തെ ആശങ്കയിലാക്കുന്ന വിവരങ്ങള്‍.

1092 പേര്‍ തിങ്കളാഴ്ച പരിശോധനയിൽ മങ്കിപോക്‌സ് പോസിറ്റീവായിട്ടുണ്ട്.

മങ്കിപോക്‌സിനോടൊപ്പം കോവിഡും, പോളിയോയും വ്യാപിക്കുന്ന സാഹചര്യമാണ്. ഇവ കൂടി പരിഗണിച്ച് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷൻ ലോക ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ന്യൂയോര്‍ക്കില്‍ മങ്കിപോക്‌സ് വ്യാപിക്കുന്നതിനാല്‍ കുറച്ചു ദിവസത്തേക്ക് മെഡിക്കല്‍ എമര്‍ജന്‍സി നില നില്‍ക്കുമെന്നും ഓര്‍ഗനൈസേഷന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് കമ്മീഷണര്‍ ഡോ.അശ്വിന്‍ വാസന്‍ അറിയിച്ചു.

ഇതിനിടെ മങ്കിപോക്സ് എന്ന പേര് മാറ്റണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വംശീയമായ ധ്വനികൾ ഉൾക്കൊള്ളുന്നതാണ് എന്നതിനാലാണ്.

മങ്കിപോക്‌സിനെതിരെ ഉപയോഗിക്കുന്ന വാക്‌സിന്‍ കൂടുതല്‍ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് അയക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റിനോട് സിറ്റി മേയര്‍ ആവശ്യപ്പെട്ടു.

ബഫർ സോൺ ഉത്തരവ് തിരുത്തും; ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും

ബഫർ സോൺ ഉത്തരവ് തിരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന ഉത്തരവാണ് തിരുത്തുന്നത്. പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.ബഫർ സോണിൽ സുപ്രിം കോടതയിൽ തുടർനടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രിംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയർന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.

സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കിലോമീറ്റർ പരിസ്ഥിതി മേഖല നിർബന്ധമാക്കിയുള്ള വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫർ സോൺ നടപ്പാക്കുക എന്നതാണ് കേരളത്തിന്‍റെ നിലപാട്. കൂടാതെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ പരിമിതികളും ആശങ്കകളും കോടതിയെ അറിയിക്കുകയും വേണം. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിൽ വിധി നടപ്പാക്കുന്നതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തണം.

നിലവിൽ ഇളവ് ആവശ്യപ്പെട്ടുള്ള മോഡിഫിക്കേഷൻ പെറ്റീഷനാണ് കേരളം നൽകാൻ ഉദ്ദേശിച്ചത്. കോടതി നിലപാട് എതിരായാൽ നിയമനിർമ്മാണ് സാധ്യതകളും പരിശോധിക്കാനായിരുന്നു നീക്കം. എന്നാൽ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഉടൻ ഹർജി ഫയൽ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് സർക്കാർ

ശബരിമല ശ്രീകോവിലിലെ ചോർച്ചയുടെ കാരണം കണ്ടെത്തി, മേൽക്കൂരയിൽ ആണി ആടിച്ചു കയറ്റി

ശബരിമല ശ്രീകോവിലിനുമുകളില്‍ ഉണ്ടായ ചോര്‍ച്ച പുഷ്പാലങ്കാരത്തിനായി ആണിയടിച്ചതുമൂലമെന്ന് കണ്ടെത്തി. മകരവിളക്കുപോലെയുള്ള പ്രധാനപ്പെട്ട ദിവസങ്ങളില്‍ സന്നിധാനമാകെ അലങ്കരിക്കുന്നതിനൊപ്പം ശ്രീകോവിലിന്റെ മുകള്‍ഭാഗവും പുഷ്പങ്ങളാല്‍ അലങ്കരിക്കാറുണ്ട്. ഈ സന്ദര്‍ഭത്തില്‍ മുകളില്‍ ആണിയടിച്ചിട്ടുണ്ടോയെന്നാണ് ദേവസ്വം അധികൃതർ പരിശോധിക്കുന്നത്.

മുകളില്‍ കയറി പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ. ശ്രീകോവിലിനകത്തും പുറത്തുമാണ് ചോര്‍ച്ചയുള്ളത്. മഴ പെയ്യുന്ന സമയത്ത് അകത്ത് നേരിയ തോതില്‍ ചുമരിലൂടെ വെള്ളം ഊര്‍ന്നിറങ്ങുന്നുണ്ട്. പുറത്ത് മേല്‍ക്കൂരയിലെ സ്വര്‍ണപ്പാളികളിലൂടെ ചോര്‍ന്നിറങ്ങുന്ന വെള്ളം കഴുക്കോലിലൂടെ സോപാനത്തുള്ള ദ്വാരപാലക ശില്പങ്ങളിലാണ് പതിക്കുന്നത്. ഈ ഭാഗത്താണ് ചോര്‍ച്ച അധികവും.

സ്വർണ്ണപ്പാളികൾ മാറ്റി പരിശോധിക്കേണ്ടി വരും

സ്വര്‍ണപ്പാളികള്‍ ഇളക്കി പരിശോധന നടത്താന്‍ ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര ബോര്‍ഡ് യോഗം തീരുമാനിച്ചു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്, തിരുവാഭരണം കമ്മിഷണര്‍ ജി.ബൈജു എന്നിവരുെട സാന്നിധ്യത്തിലാകും പരിശോധന. നിറപുത്തിരി പൂജകള്‍ക്കായി നട തുറക്കുന്നത് മൂന്നിനായതിനാല്‍ തീര്‍ഥാടനത്തെ ബാധിക്കാതെയാകും പരിശോധന. കൂടുതല്‍ സ്വര്‍ണം ആവശ്യമായി വന്നാല്‍ കരുതല്‍ ശേഖരത്തില്‍നിന്ന് എടുക്കാനാണ് തീരുമാനം. പരമാവധി ഒന്നരമാസത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

മഴക്കാലം തുടങ്ങിയതോടെ ചോർച്ച കണ്ടു

മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ ശക്തമായ മഴപെയ്ത ദിവസമാണ് ശ്രീകോവിലിലെ ചോര്‍ച്ച രൂക്ഷമായത്. ഇക്കാര്യം അന്ന് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. തുടര്‍ന്ന് സ്‌പോണ്‍സര്‍മാരുെട സഹായത്തോടെ അറ്റകുറ്റപ്പണി നടത്താന്‍ ആലോചിച്ചെങ്കിലും, ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തിയാല്‍ മതിയെന്ന് പ്രസിഡന്റ് നിര്‍ദേശിക്കുകയായിരുന്നു.

ഇ ഡി രജിസ്റ്റർ ചെയ്തത് 5400 കേസുകൾ, ശിക്ഷിക്കപ്പെട്ടത് 23

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കഴിഞ്ഞ 17 വർഷത്തില്‍ രജിസ്റ്റർ ചെയ്‌തത് 5400ലേറെ കേസുകൾ. ഇതിൽ ശിക്ഷിക്കപ്പെട്ടത്‌ 23 പേർമാത്രം.

1.04 ലക്ഷം കോടിയുടെ ആസ്‌തി ഇഡി കണ്ടുകെട്ടിയെന്നും കേന്ദ്ര സര്‍ക്കാര്‍ പാർലമെന്റിലെ മറുപടിയിൽ വ്യക്തമാക്കി. മൊത്തം 5422 കേസാണ്‌ രജിസ്റ്റർ ചെയ്‌തത്‌. ഇതിൽ 3555 കേസ്‌ (65.56 ശതമാനം) 2014ൽ മോദി സർക്കാർ അധികാരമേറ്റശേഷമാണ്‌ രജിസ്റ്റർ ചെയ്‌തിട്ടുള്ളതെന്നത്.

കേവലം 992 കേസിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്‌. 23 പേർ കള്ളപ്പണം വെളുപ്പിക്കൽ നിരോധന (പിഎംഎൽഎ) നിയമപ്രകാരം ശിക്ഷിക്കപ്പെട്ടെന്നും ധനസഹമന്ത്രി പങ്കജ്‌ ചൗധ്‌രി ലോക്‌സഭയിൽ ചോദ്യത്തിന്‌ മറുപടി നല്‍കി. ജെഡിയു എംപി രാജീവ്‌ രഞ്‌ജൻ (ലല്ലൻസിങ്‌) ഇഡിയുടെ ട്രാക്ക്‌റെക്കോഡ്‌ സംബന്ധിച്ചാണ് ചോദിച്ചത്.

‘ഈ കണക്ക്‌ മോദി സർക്കാർ അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തെ അവഹേളിക്കാനും ഭീഷണിപ്പെടുത്താനും ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ തെളിവാണെന്ന്‌’ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

നഞ്ചിയമ്മയുടേത് ഹൃദയത്തിൻ്റെ സംഗീതം – പ്രശാന്ത് കാനത്തൂർ

നഞ്ചിയമ്മയ്ക്ക് അവാർഡ് നൽകിയതു സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾക്കിടെ അനുഭവം പങ്കു വച്ച് സംവിധായകൻ. സ്റ്റേഷൻ – 5 എന്ന ചിത്രത്തിൻ്റെ സംവിധായകനും പത്രപ്രവർത്തകനുമായ പ്രശാന്ത് കാനത്തൂരാണ് പാട്ടിലെ ഹൃദയ ബന്ധം വെളിപ്പെടുത്തുന്നത്. നഞ്ചിയമ്മയുടെ സംഗീതം ഹൃദയത്തിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണെന്ന് പ്രശാന്ത് വിശദമാക്കുന്നു. സ്റ്റേഷൻ ഫൈവിലെ നഞ്ചിയമ്മ ആലപിച്ച നാടോടി ഗാനം ശ്രദ്ധ നേടിയിരുന്നു.

FB Post

നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത് വിവാദവും ചർച്ചയുമായി പടർന്നപ്പോൾ ഇടപെടാതിരുന്നത് ആ ഗായികയ്ക്ക് അർഹതയുണ്ട് എന്ന് തോന്നിയതിനാലാണ്. അതിനുള്ള പ്രധാന കാരണം നഞ്ചിയമ്മയുടെ സംഗീതം ഹൃദയത്തിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണെന്ന് അനുഭവത്തിൽ നിന്നും തിരിച്ചറിഞ്ഞതിനാലാണ്.

നിഷ്കളങ്കമായ , സ്നേഹം മാത്രമുള്ള, കാപട്യമില്ലാത്ത, സംഗീതജ്ഞയെന്ന നാട്യമില്ലാത്ത ആ ശുദ്ധ മനസിന്റെ പ്രതിഫലനം കൂടിയാണ് നഞ്ചിയമ്മയുടെ സംഗീതം. രാഗങ്ങൾ അരച്ചുകലക്കി കുടിച്ചാലേ അല്ലെങ്കിൽ പഠിച്ചാലേ ഗായകരും സംഗീത സംവിധായകരും ആകാവൂ എന്ന മൂഢ ധാരണ പലരും വെച്ചുപുലർത്തുന്നുണ്ട്. അവർക്കുള്ള പ്രഹരമാണിത്. ആ ചിന്താഗതി എസ്.പി.ബിയെപ്പോലുള്ള ചില മുൻഗാമികളെപ്പോലെ നഞ്ചിയമ്മയും തിരുത്തിക്കുറിച്ചു. ഗോത്രഭാഷയിലല്ലാത്ത ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാനാവില്ല എന്നൊക്കെ പലരും വീരവാദം മുഴക്കുന്നുണ്ട്. സമയവും സാവകാശവും കൃത്യമായ നിർദ്ദേശവും കൊടുത്താൽ നഞ്ചിയമ്മയ്ക്ക് അതിനു സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

പഠിച്ചെടുക്കാൻ അവർക്ക് ഇത്തിരി സമയം വേണ്ടി വരും. ഉച്ചാരണത്തിലും ശ്രദ്ധിക്കണം. രാഗങ്ങളുടെ പേരു പറഞ്ഞ് അവരെ ഞെട്ടിപ്പിക്കാതെ , അവരുടെ സ്വാതന്ത്ര്യത്തിൽ പാടാൻ വിട്ടു കൊടുക്കുക. എത്ര സംഗീത സംവിധായകർ അതിനു തയ്യാറാവും എന്നിടത്താണ് കാര്യം. നഞ്ചിയമ്മയുടെ ഗോത്രഭാഷാ സംഗീതം ഊറ്റിയെടുക്കാൻ മാത്രമാണ് ഞാൻ അടക്കമുള്ള സംഗീത സംവിധായകർ ശ്രമിച്ചിട്ടുള്ളൂ എന്നും അൽപ്പം കുറ്റബോധത്തോടെ പറയട്ടെ. നഞ്ചിയമ്മയിലെ വേറിട്ട സ്വരമാധുരി ഇനിയും കാലം പലരിലൂടെയും പുറത്തു കൊണ്ടു വരട്ടെ.

നഞ്ചിയമ്മ ഒരു പാവം സ്ത്രീയായതു കൊണ്ടു കൂടിയാണ് ഈ വിവാദം സമാധാനപരമായി മുന്നോട്ടു നീങ്ങുന്നതെന്ന മന:ശാസ്ത്രപരമായ വശം കൂടിയുണ്ട്. അവരെ ആരും കടിച്ചു കീറാത്തതും അതുകൊണ്ടാണ്. എന്തായാലും അയ്യപ്പനും കോശിയും എന്ന സിനിമയ്ക്ക് അവാർഡ് നല്കിയതിനെക്കാൾ മഹത്തരമാണ് നഞ്ചിയമ്മയ്ക്ക് പുരസ്കാരം ലഭിച്ചത് എന്ന് പറയാതെ വയ്യ.

നഞ്ചിയമ്മയെക്കൊണ്ട് പാടിപ്പിക്കാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില സംഗീത സംവിധായകരിൽ ഒരാളാണ് ഞാൻ. സ്റ്റേഷൻ 5 എന്ന എന്റെ സിനിമയിൽ അവർ പൊടുന്നനെ ഗായികയായി എത്തിയതല്ല. ഞാൻ ആഗ്രഹിച്ച് കൊണ്ടുവന്നതാണ്. അട്ടപ്പാടി നരസുമുക്കിലെ ഒരു മലമുകളിൽ വെച്ചാണ് ആദ്യം അവരെക്കൊണ്ട് പാടിപ്പിച്ചത്. ഗോത്രഭാഷയിലുള്ള അഞ്ചു പാട്ടുകൾ അവർ പാടി. അതിൽ ചിലത് അയ്യപ്പനും കോശിയിലും ഉപയോഗിച്ചതായിരുന്നു. അവ ഒഴിവാക്കിയാണ് കേലെ കേലെ കുംബ എന്ന പാട്ട് തിരഞ്ഞെടുത്തത്.

ഷൂട്ടിങ് ദിവസം ഒരു രാത്രി ഞാനും നഞ്ചിയമ്മയും പളനിസ്വാമിയും അട്ടപ്പാടിയിൽ നിന്നും പാലക്കാടേക്ക് പോയി പ്രകാശ് ഉള്ള്യേരി യുടെ തത്വ സ്‌റ്റുഡിയോവിൽ നിന്നും ഗാനം റിക്കോർഡ് ചെയ്തു. തികഞ്ഞ സംതൃപ്തിയോടെയാണ് ഞങ്ങൾ മടങ്ങിയത്. പിന്നീട് ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചു. പാട്ടിൽ മുഴുവനും ഗോത്രഭാഷയായതിനാലും മലയാളത്തിലും ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കണമെന്നും തോന്നിയപ്പോഴാണ് പ്രകാശ് മാരാരെക്കൊണ്ട് വരികൾ എഴുതിപ്പിച്ചതും പിന്നീട് വിനോദ് കോവൂരിനെക്കൊണ്ട് നഞ്ചിയമ്മയ്ക്കൊപ്പം പാടിച്ചതും.

സ്റ്റേഷൻ 5 ലെ ടൈറ്റിൽ ഹമ്മിങ് പാടിയതും നഞ്ചിയമ്മയായിരുന്നു. ചിത്രത്തിൽ ഒരു പ്രധാന വേഷം അവർക്ക് നൽകുകയും ചെയ്തു. ഫൈനൽ മിക്സിങ്ങിനായി കോഴിക്കോട് വന്നപ്പോൾ കേലെ കേലെ കുംബ എന്ന് പാട്ടു കേട്ടി നഞ്ചിയമ്മ ഞെട്ടി. അവർ പോലും ഉദ്ദേശിക്കാത്ത ഒരു vibe അതിൽ ഒരുക്കിയിരുന്നു.

സ്റ്റേഷൻ 5 റിലീസായപ്പോൾ അഗളിയിലെ തീയ്യറ്ററിൽ നഞ്ചിയമ്മയ്ക്ക് ഒപ്പമിരുന്നാണ് സിനിമ കണ്ടത്. അതും ഒരു ആഗ്രഹമായിരുന്നു. അവരുടെ വീട്ടിൽച്ചെന്ന് കാറിൽ തീയ്യറ്ററിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നു. അവർ ആസ്വദിച്ച് സിനിമ കണ്ടു. ‘ഇന്നത്തെ കാലത്ത് എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ – എന്നായിരുന്നു അവരുടെ ഹൃദയത്തിൽ നിന്നുള്ള പ്രതികരണം. ബുദ്ധിജീവികളെന്നു നടിക്കുന്നവരുടെ പരിഹാസം കലർന്ന വാഴ്ത്തലുകളെക്കാൾ മനസ് കൊണ്ട് ഇഷ്ടപ്പെടുന്നതും നഞ്ചിയമ്മയെപ്പോലുള്ള സാധാരണക്കാരുടെ ആർദ്രമായ ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ്.

നഞ്ചിയമ്മ ചേച്ചീ….
ഇനിയും ഉയരങ്ങളിലേക്കാവട്ടെ യാത്ര… ഭാവുകങ്ങൾ

എഴുത്തച്ഛൻ മലയാള സാഹിതി സ്മൃതി പുരസ്കാരം കെ ജയകുമാറിന്

0

എഴുത്തച്‌ഛന്‍ മലയാള സാഹിതി കേന്ദ്രത്തിന്റെ പ്രഥമ എഴുത്തച്‌ഛന്‍ മലയാള സാഹിതി സ്‌മൃതി പുരസ്‌കാരം മലയാളം സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലറും ഗാനരചയിതാവുമായ കെ. ജയകുമാറിന്‌ സമ്മാനിക്കും. 33,333 രൂപയാണു പുരസ്‌കാരത്തുക. അതിജീവനത്തിലൂടെ എഴുത്തുജീവിതത്തില്‍ വ്യക്‌തിമുദ്രപതിപ്പിച്ചതിനുള്ള ടാലന്റ്‌ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം (5001 രൂപ) മിനി ചെല്ലൂരിനും സമ്മാനിക്കും.
മലയാള സാഹിത്യ പുരസ്‌കാരം (10,001 രൂപ വീതം) നേടിയവര്‍:
നോവല്‍: റോബിന്‍ വടക്കേതില്‍ (ചെന്നായ്‌കുന്നിലെ അശരീരികള്‍), ചെറുകഥ: ഗിരിജ വാരിയര്‍ (അഞ്ചു കാക്കകള്‍), കവിത: വി.എസ്‌. രഞ്‌ജിത്‌ (നിരുപാധികം), വൈജ്‌ഞാനിക സാഹിത്യം: ഡോ. സുഭാഷിണി തങ്കച്ചി (ഗണിതകലയിലെ വിഷമഭിന്നങ്ങള്‍), ആത്മകഥ: അസീം മൂര്‍ക്കോത്ത്‌ (ഓത്തുപള്ളിയും പാഠശാലകളും), ബാലസാഹിത്യം: സിബി ജോണ്‍ തൂവല്‍ (പ്ലാനെറ്റ്‌), നാടകം: അനിരുദ്ധന്‍ (മരിച്ചവരുടെ ചിരികള്‍), സഞ്ചാരസാഹിത്യം: സൂസന്‍ ആല്‍ഫ്രഡ്‌ (നൈനിറ്റാളിലെ അത്താഴങ്ങള്‍), ലേഖനം: വില്യം സി ബനഡിക്‌ട്‌ (യുദ്ധപ്രമാണങ്ങളും മാനവരാശിയും), ഹാസസാഹിത്യം: ഏണസ്‌റ്റ്‌ എഴുപുന്ന (എട്ടുകാലിയും ഏണിപ്പടികളും), വിവര്‍ത്തനം: വിജില കുമാര്‍ (ഉരഗമൊഴി).
ഓഗസ്‌റ്റ്‌ 17ന്‌ കോഴിക്കോട്‌ ടൗണ്‍ഹാളില്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ്‌ നടക്കും. മലയാള സാഹിതി എന്‍ഡോവ്‌മെന്റുകളും (5001 രൂപ) ചടങ്ങില്‍ വിതരണം ചെയ്യുമെന്ന്‌ എഴുത്തച്‌ഛന്‍ മലയാള സാഹിതി കേന്ദ്രം ഡയറക്‌ടര്‍ എസ്‌. സിദ്ധാര്‍ഥന്‍, പൊതുഭരണ വിഭാഗം മേധാവി എം.ഡി. ചന്ദ്രമോഹന്‍, മുഖ്യ ഉപദേഷ്‌ടാവ്‌ സി.ആര്‍. ദാസ്‌, അംബിക നായര്‍, കെ. ജിജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദിലീപ് കീഴൂരിൻ്റെ കൃതിക്ക് എഴുത്തച്ഛൻ മലയാള സാഹിതി ജൂറി പരാമർശം

0

ദിലീപ് കീഴൂരിൻ്റെ ‘മഴ നനഞ്ഞ മരങ്ങൾ, എന്ന പുസ്തകത്തിന് എഴുത്തച്ഛൻ മലയാള സാഹിതി പ്രത്യേക ജൂറി പരാമർശം . തിരനാടകങ്ങൾ എന്ന പേരിൽ, അഞ്ചു നാടകങ്ങളും അഞ്ചു ചെറു തിരക്കഥകളും അടങ്ങിയ കൃതിയാണ് മഴ നനഞ്ഞ മരങ്ങൾ. കൊല്ലി, മുറിവുകളുടെ ഭൂപടങ്ങൾ, വിസിലൊച്ച പോലെ, ഇരുൾ, പൂത്താറ്റ, ഹിരോഷിമ എന്നിവയാണ് പുസ്തകത്തിലെ പ്രധാനരചനകൾ.

ചിത്രകാരനും രചയിതാവുമായ ദിലീപ് കീഴൂരിൻ്റെ കാഴ്ച, ഐ തുടങ്ങിയ ഷോർട് ഫിലിമുകൾ സാമൂഹിക ശ്രദ്ധ നേടിയവയാണ്.

എഴുത്തച്ഛൻ സാഹിതി ഗ്രൂപ്പാണ് അവാർഡിന് അർഹമായ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതും. മലാല, ഗ്രെറ്റ തുൻബർഗ് തുടങ്ങി ലോകത്താകെ ശ്രദ്ധിക്കപ്പെട്ട കുട്ടികളെ കഥാപാത്രങ്ങളാക്കിയാണ് നാടകങ്ങളും തിരക്കഥകളുമൊക്കെ തയാറാക്കിയത്.