ലോകത്തിൻ്റെ കണ്ണിലുണ്ണിയായ ഭീമൻ പാണ്ട ഇനി ഓർമ്മ

0

ലോകത്തെ ഏറ്റവും പ്രായംചെന്ന ഭീമന്‍ പാണ്ട ആന്‍ ആന്‍ 35-ാമത്തെ വയസ്സില്‍ ഓര്‍മയായി. മനുഷ്യ സംരക്ഷണത്തിലുള്ളവയിൽ ഏറ്റവും പ്രായം ചെന്ന ആൻ ഹോങ് കോങ്ങിലെ ഓഷ്യന്‍ പാര്‍ക്കിൽ ആയിരുന്നു ഇണയോടൊപ്പം വാസം. ലോകത്തിൻ്റെ പലഭാഗങ്ങളില്‍നിന്ന് ആന്‍ ആനിന് ആദരാഞ്ജലികളെത്തി.

തെക്കുപടിഞ്ഞാറന്‍ ചൈനീസ് പ്രവിശ്യയായ സിച്വാനില്‍ 1986-ലായിരുന്നു ആനിൻ്റെ ജനനം. പിന്നീട് ലോകത്തിൻ്റെ മുഴുവന്‍ സ്‌നേഹം നേടിയ ജീവിയായി ഈ ഇണകൾ. ആന്‍ ആനിനൊപ്പം തന്നെയാണ് പെണ്‍ പാണ്ടയായ ജിയ ജിയയും ഓഷ്യന്‍ പാര്‍ക്കിലെത്തിയത്. പക്ഷെ 2016-ല്‍ 38-ാമത്തെ വയസ്സിൽ ജിയ ജിയ വിടവാങ്ങി.

1999 മുതല്‍ ആന്‍ ആന്‍ ഓഷ്യന്‍ പാര്‍ക്കിലാണ് താമസം. ചൈന സമ്മാനമായി നല്‍കിയതായിരുന്നു. ചൈനയില്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണ് പാണ്ട.

ഓഗസ്റ്റിൽ 13 ദിവസം ബാങ്ക് അവധി

0

അടുത്ത മാസം ഓഗസ്റ്റിൽ 13 ദിവസം ബാങ്ക് അവധിയായിരുക്കും. കേരളത്തിൽ ഇവയെല്ലാം ബാധകമാവണം എന്നില്ല. എങ്കിലും ഏഴ് ദിവസങ്ങളിൽ എങ്കിലും അവധി വരും. ആർബിഐ കലൻഡർ പ്രകാരമാണ് 13 ദിവസങ്ങളിൽ ബാങ്ക് അവധി.

ഗസറ്റ് അവധി ദിവസങ്ങളിൽ പൊതു ബാങ്കുകളും സ്വകാര്യ ബാങ്കുകളും അവധിയായിരിക്കും. ഒപ്പം രണ്ടാം ശനിയും നാലാം ശനിയും നാല് ഞായറും കൂടി അവധിയിനത്തിൽ ഉൾപ്പെടും.

ഇതിന് പുറമെ മതപരമായ അവധി ദിനങ്ങൾ കൂടി വരുന്നുണ്ട്. ഇവയിൽ മറ്റ് പ്രദേശത്തെ ബാങ്ക് അവധികളിൽ പലതും ഇവിടെ ബാധകമായേക്കില്ല.

ഓഗസ്റ്റ് മാസത്തിൽ വരാനിരിക്കുന്ന 13 അവധി ദിവസങ്ങൾ :

ഓഗസ്റ്റ് 1- ഞായർ, ഓഗസ്റ്റ് 8 – ഞായർ, ഓഗസ്റ്റ് 14- രണ്ടാം ശനി, ഓഗസ്റ്റ് 15 – ഞായർ, ഓഗസ്റ്റ് 22- ഞായർ, ഓഗസ്റ്റ് 28- നാലാം ശനി, ഓഗസ്റ്റ് 29- ഞായർ

ഓഗസ്റ്റ് 1 – ദ്രുക്പ ഷേസി (സിക്കിം), ഓഗസ്റ്റ് 8, 9- മുഹറം, ഓഗസ്റ്റ് 112, 12- രക്ഷാബന്ധൻ, ഓഗസ്റ്റഅ 13- പേട്രിയോട്ട് ഡേ, ഓഗസ്റ്റ 15- സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 16 – ഷഹൻഷാഹി, ഓഗസ്റ്റ് – ജന്മാഷ്ടമി, ഓഗസ്റ്റ് 19-ശ്രീ കൃഷ്ണ ജയന്തി, ഓഗസ്റ്റ് 20- ശ്രീ കൃഷ്ണ അഷ്ടമി, ഓഗസ്റ്റ് 29- തിതി ഓഫ് ശ്രീമന്ത ശങ്കർദേവ, ഓഗസ്റ്റഅ 31 -ഗണേശ ചതുർത്തി.

Keralapost.online Impotant News and Information
👇
ഗ്രൂപ്പിൽ ചേരാം👇🏻
https://chat.whatsapp.com/FiawgSE6VMr3LP9qakxKMg

പശ്ചിമ ബംഗാളിൽ തൃണമൂൽ മന്ത്രിയെ ഇ ഡി അറസ്റ്റ് ചെയ്തു

തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

പാര്‍ഥയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഇ.ഡി. നടത്തിയ മിന്നില്‍ റെയ്ഡില്‍ 20 കോടിയുടെ നോട്ടുകെട്ടുകള്‍ പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ഥയുട അറസ്റ്റ്

പശ്ചിമബംഗാള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തിയ അധ്യാപകനിയമനത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് മന്ത്രിയെ 26 മണിക്കൂര്‍ ചോദ്യം ചെയ്തതിരുന്നു.

അര്‍പിതയുടെ വീട്ടില്‍ നിന്ന് പിടികൂടിയ പണം അധ്യാപകനിയമനത്തിലെ കോഴപ്പണമാണെന്നാണ് പറയുന്നത്. 20 മൊബൈല്‍ ഫോണും പിടിച്ചിരുന്നു.

രാവിലെ എട്ട് മണിക്കാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. തുടര്‍ച്ചയായി ചോദ്യംചെയ്തതിനെത്തുടര്‍ന്ന് മന്ത്രി പാര്‍ഥ കഴിഞ്ഞ ദിവസം അവശനായി. എസ്.എസ്.കെ.എം. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എത്തി അദ്ദേഹത്തെ പരിശോധിച്ചു. ഈ കേസില്‍ നേരത്തേ സി.ബി.ഐ.യും മന്ത്രി പാര്‍ഥയെ ചോദ്യംചെയ്തിരുന്നു.

ഇ.ഡി.യോ സി.ബി.ഐ.യോ വീട്ടില്‍ വന്നാല്‍ സ്വീകരിച്ചിരുത്തുമെന്നും പൊരികഴിക്കാന്‍ കൊടുക്കുമെന്നും വ്യാഴാഴ്ച തൃണമൂല്‍ റാലിയില്‍ മമത പ്രസംഗിച്ചിരുന്നു.

24 മണിക്കൂര്‍ കഴിയുംമുമ്പേയാണ് റെയ്ഡുകള്‍ വ്യാപിപ്പിച്ചത്. തൊണ്ണൂറോളം ഉദ്യോഗസ്ഥരാണ് സംസ്ഥാനവ്യാപകമായി പലയിടങ്ങളിലായി പരിശോധനയില്‍ പങ്കെടുത്തത്. കേന്ദ്രസേനയുടെ സുരക്ഷാസംവിധാനം ഒരുക്കിയാണ് ഇ ഡി ഉദ്യോഗസ്ഥർ എത്തിയത്.

പാര്‍ഥ ചാറ്റര്‍ജി നിലവില്‍ പശ്ചിമ ബംഗാള്‍ വ്യവസായ-വാണിജ്യ മന്ത്രിയാണ്. അഴിമതി ആരോപണം നടക്കുമ്പോള്‍ ഇയാല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.

മണ്ണാർക്കാട് ബസ്റ്റോപ്പിൽ ഇരുന്ന വിദ്യാർഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം

പാലക്കാട് മണ്ണാര്‍ക്കാട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. കരിമ്പ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. സ്‌കൂളിന് സമീപത്തെ ബസ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്

നാട്ടുകാരില്‍ ചിലര്‍ പെണ്‍കുട്ടികളോട് അശ്ലീല വാക്കുകള്‍ പ്രയോഗിച്ചു. ഇതിന് മുന്‍പും ഇത്തരത്തില്‍ നാട്ടുകാര്‍ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.  വൈകീട്ട് സ്‌കൂള്‍ വിട്ട ശേഷംസമീപത്തെ ബസ് സ്‌റ്റോപില്‍ ബസ് കാത്ത് ഇരിക്കുകയായിരുന്ന കുട്ടികളെ സദാചാര പൊലീസ് ചമഞ്ഞെത്തിയ നാട്ടുകാര്‍ മര്‍ദ്ദിച്ചു എന്നാണ് പരാതി. ഈ സമയം 5 പെണ്‍കുട്ടികളും 5 ആണ്‍കുട്ടികളുമാണ് ബസ്റ്റോപ്പില്‍ ഉണ്ടായിരുന്നത്.

ഇതിന് മുന്‍പും ഇത്തരത്തില്‍ നാട്ടുകാര്‍ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു

പെയിഡ് ന്യൂസ് പ്രചാരണത്തിൽ കുരുക്കാൻ യുപി പൊലീസ്; ആൾട്ട് ന്യൂസിലെ പണി തുടരുമെന്ന് മുഹമ്മദ് സുബൈർ

 മാധ്യമ പ്രവർത്തനം തുടര്‍ന്നു ചെയ്യുമെന്നും അതിന് സുപ്രീംകോടതി ഒരു തരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍. മതവികാരം വ്രണപ്പെടുത്തുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തുവെന്ന കേസില്‍ രണ്ട് ദിവസം മുന്‍പാണ് മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജൂണ്‍ 27ന് ആണ് സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

ഇനി ട്വീറ്റുകള്‍ ചെയ്യരുതെന്ന നിര്‍ദേശം സുബൈറിന് നല്‍കണമെന്ന് യുപി പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗരിമ പ്രസാദ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ ആവശ്യം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ഒരു അഭിഭാഷകനോട് പ്രാക്ടീസ് ചെയ്യരുതെന്ന് പറയുന്നതിന് തുല്യമായിരിക്കും സുബൈറിനോട് ട്വീറ്റ് ചെയ്യരുതെന്ന് പറയുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഈ ആവശ്യം തള്ളിയത്.

കേസിൽ കുരുക്ക് മുറുക്കാൻ കഴിയാതെ വന്നപ്പോൾ പ്രചാരണവുമായി യു പി പൊലീസ്

ഒരു ട്വീറ്റിന് രണ്ട് കോടി പ്രതിഫലം എന്ന ആരോപണത്തെ കുറിച്ച് അന്വേഷണത്തിൻ്റെ ഒരു ഘട്ടത്തിലും ആരും തന്നോട് ചോദിച്ചിട്ടില്ലെന്ന് മുഹമ്മദ് സുബൈർ വ്യക്തമാക്കി. ജയില്‍ മോചിതനായ ശേഷം മാത്രമാണ് ഇത്തരമൊരു ആരോപണത്തെ കുറിച്ച് താന്‍ അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് കോടി രൂപ പ്രതിഫലം പറ്റിയാണ് ട്വീറ്റുകള്‍ എന്ന ആരോപണമാണ് ഉത്തര്‍പ്രദേശ് പൊലീസ് ഉന്നയിച്ചത്.

മുഹമ്മദ് സുബൈര്‍ ഒരു മാധ്യമപ്രവര്‍ത്തകനല്ലെന്നും തെറ്റായ രീതിയിലൂടെ പണം സമ്പാദിക്കുന്ന വ്യക്തിയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിക്കയും ചെയ്തിരുന്നു. വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോ ട്വീറ്റ് ചെയ്ത് മതസ്പര്‍ധയുണ്ടാക്കുകയാണ് സുബൈറിന്റെ ജോലിയെന്ന് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയായ ഗരിമ പ്രസാദ് കോടതിയില്‍ വാദിച്ചിരുന്നു.

കളി മനസിലാക്കി കോടതി, ദുഷിച്ച പ്രവണതയ്ക്ക് എതിരെ മുന്നറിയിപ്പ്

സുബൈറിനെതിരായ കേസുകള്‍ അന്വേഷിക്കുന്നതിന് ഉത്തര്‍പ്രദേശ് പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ കോടതി പിരിച്ചുവിട്ടിരുന്നു. സുബൈറിനെതിരായ ഉത്തര്‍പ്രദേശിലെ ആറ് കേസുകള്‍ ഉള്‍പ്പെടെ എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സീതാപുര്‍, ഡല്‍ഹി എന്നിവിടങ്ങളിലെ സുബൈറിനെതിരായ കേസുകളില്‍ നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

സമാനസ്വഭാവമുള്ള കേസുകളില്‍ ദീര്‍ഘകാലം കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതിന്റെ സാങ്കേതികത്വവും ജാമ്യം അനുവദിച്ച വേളയില്‍ കോടതി ചോദ്യംചെയ്തു. യുപിയില്‍ ആറ് കേസുകളില്‍ എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. ഇത് ഒറ്റ കേസായി എഫ്ഐആര്‍ ഇട്ട ശേഷം ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ആയിരിക്കും കേസ് അന്വേഷിക്കുകയെന്നും കോടതി ഉത്തരവിട്ടു. കൃത്യമായും യു പി സർക്കാരിനും പൊലീസ് സേനയ്ക്കും ഇത് വലിയ തിരിച്ചടിയായി

മുഹമ്മദ് സുബൈറിന് എതിരെ കൂടുതല്‍ നടപടി എടുക്കുന്നതില്‍നിന്ന് ഉത്തര്‍പ്രദേശ് പോലീസിനെ സുപ്രീം കോടതി നേരത്തെ വിലക്കുകയും ചെയ്തിരുന്നു. യുപിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അഞ്ച് കേസുകളിലാണ് കൂടുതല്‍ നടപടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടി മുഹമ്മദ് സുബൈറിന് എതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ ഉള്ളടക്കം ഏറെക്കുറെ സമാനമാണെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുമുണ്ടായി.

ഒരു കേസില്‍ ജാമ്യം ലഭിക്കുമ്പോള്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യുകയാണ്. ഈ ദുഷിച്ച പ്രവണത തുടരുകയാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ അഭിപ്രായപ്പെട്ടിരുന്നു.

വിദേശ വനിത കൊല്ലപ്പെട്ട കേസിലെ ഫോട്ടോകളിൽ ഒന്ന് കോടതിയിൽ കാണാതായി; അഭിഭാഷകരെ പുറത്തിറക്കാതെ പരിശോധന

വിദേശവനിതയുടെ കൊലപാതകക്കേസ് വിചാരണയ്ക്കിടെ തെളിവായി നൽകിയ 21 ഫോട്ടോകളിൽ ഒന്ന് കാണാതായി. തുടർന്ന് അഭിഭാഷകരെ അടക്കം തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി തടഞ്ഞുവച്ചു. അഭിഭാഷകർ പുറത്തുപോകരുതെന്നാണ് കോടതി നിർദ്ദേശം നൽകിയത്.

കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസിൻ്റെ വിചാരണയിലായിരുന്നു നാടകീയമായ സംഭവവികാസങ്ങൾ. കെകെ ബാലകൃഷ്ണനായിരുന്നു ജഡ്ജി. ഇതിനിടെയായിരുന്നു സംഭവം.

കേസിന്റെ വിചാരണയിൽ കഴിഞ്ഞ മാസം പ്രോസിക്യൂഷന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. കേസിലെ നിർണായക ശാസ്ത്രീയ തെളിവുകളിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. വിദേശവനിതയുടെ ആന്തരികാവവയത്തിൽ പുരുഷബീജം കണ്ടെത്തിയില്ലെന്ന് ചീഫ് കെമിക്കൽ എക്‌സാമിനർ മൊഴി നൽകി. മൊഴി നൽകിയ ചീഫ് കെമിക്കൽ എക്‌സാമിനർ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.

കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിലെ നിർണായക സാക്ഷിയായ അസിസ്റ്റന്റ് കെമിക്കൽ എക്‌സാമിനറുടെ മൊഴിയാണ് പ്രോസിക്യൂഷന് തന്നെ തിരിച്ചടിയായത്. കൊല്ലപ്പെട്ട വിദേശ വനിതയുടെ ആന്തരികാവവയങ്ങളിൽ പുരുഷ ബീജം കണ്ടെത്തിയില്ലെന്ന് പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തിൽ കെമിക്കൽ എക്സാമിനർ പിജി അശോക് കുമാർ മൊഴി നൽകി. ഇതോടെ വിദേശ വനിത പീഡനത്തിന് ഇരയായി എന്ന വാദത്തിനു തിരിച്ചടിയേറ്റു. ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തി എന്നാണ് അന്വേഷണം സംഘം കണ്ടെത്തിയത്.

കൊല്ലപ്പെട്ട വനിതയുടെ നെഞ്ചിലെ അസ്ഥിക്കുള്ളിൽ കണ്ടെത്തിയ ഡയാറ്റം എന്ന സൂക്ഷ്മ ജീവിയുടെ അംശം മുങ്ങിമരണം കൊണ്ട് സംഭവിക്കുന്നതല്ലേയെന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിനും കെമിക്കൽ എക്‌സാമിനർക്ക് അനുകൂല മറുപടിയായിരുന്നു. ഇതോടെ പ്രോസിക്യൂഷൻ അഭ്യർത്ഥന പ്രകാരം കെമിക്കൽ എക്‌സാമിനർ കൂറുമാറിതായി പ്രഖ്യാപിച്ചു. വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ ജീവനക്കാരനായ ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെകെ ബാലകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്.

ആയുർവേദ ചികിത്സക്കായി കേരളത്തില്‍ എത്തിയതായിരുന്നു വിദേശ വനിത.കഴിഞ്ഞ വർഷം മാർച്ച് 14ന് കോവളത്തെത്തിയ യുവതിയെ ബോട്ടിങ്ങിന് കൊണ്ടുപോകാമെന്ന് സമീപത്തുള്ള തുരുത്തിൽ കൂട്ടികൊണ്ടുപോയി ലഹരിവസ്തു നൽകി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.

പ്ലസ് വൺ അപേക്ഷ തിങ്കളാഴ്ച വരെ; സി ബി എസ് സി ഫലമായി: അലോട്മെൻ്റ് നീളും

വിദ്യാർഥികളെയും രക്ഷിതാക്കളെയും അനിശ്ചിതത്വത്തിലാക്കിയ കാത്തിരിപ്പിനൊടുവില്‍ സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 94.4 ആണ് വിജയശതമാനം. cbseresults.nic.incbse.gov.in എന്നീ വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും ഫലമറിയാം.

പ്ലസ് ടു ഫലം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് പത്താം ക്ലാസ് ഫലവും എത്തിയത്. രക്ഷിതാക്കൾ കോടതി കയറി ഇറങ്ങുന്ന സാഹചര്യമായിരുന്നു.

ഫലം പ്രസിദ്ധീകരിക്കാത്തതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടണമെന്ന് സി.ബി.എസ്.ഇ. സ്‌കീമില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കോടതി ഇടപെട്ട് ജൂലായ് 21 വരെ സമയം നീട്ടി നല്‍കിയിരുന്നു.

പത്താംക്ലാസ് ഫലം വൈകുന്നത് സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് ദിവസത്തിനകം ഫലം പുറത്ത് വിടാമെന്ന് സിബിഎസ്ഇ കോടതിയെ അറിയിക്കുകയായിരുന്നു.

പട്ടിയെ കുളിപ്പിക്കാത്തതിന് പൊലീസുകാരനെ സസ്പെൻ്റ് ചെയ്ത നവനീത് ശർമ്മയുടെ നടപടി ഐ ജി ഇടപെട്ട് മരവിപ്പിച്ചു

വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് വ്യാജ കേസ് സൃഷ്ടിച്ച് പൊലീസുകാരനെ എസ് പി സസ്പെൻ്റ് ചെയ്തു. വിവരം അറിഞ്ഞ് അന്നു തന്നെ തിരിച്ചെടുത്ത് ഐജി എസ് പിയുടെ നടപടി റദ്ദു ചെയ്തു. ടെലികമ്യൂണിക്കേഷൻസ് എസ് പി നവനീത് ശർമയുടെ നടപടിയാണ് ഐ.ജി അനൂപ് കുരുവിള ജോൺ തിരുത്തിയത്. 

ടെലികമ്യൂണിക്കേഷൻ എസ്പിയായ നവനീത് ശർമ്മയുടെ ഐപിഎസ് ക്വാർട്ടേഴ്സിൽ ഗണ്‍മാനായ പൊലീസുകാരൻ അതിക്രമിച്ചു കയറി എന്നായിരുന്നു കേസ്. ഞായറാഴ്ച എസ് പി ഇല്ലാത്തപ്പോൾ അതിക്രമിച്ചു കയറുകയും ടിവി കാണുകയും ചെയ്തുവെന്നാരോപിച്ചാണ് സസ്പെൻ് ചെയ്ത്.

ഇന്നലെ രാവിലെ ഉത്തരവിറങ്ങി ഒരു മണിക്കൂറിനുള്ളിൽ എസ്.ആർ.ബി.യുടെ ചുമതലയുള്ള ഐജി അനൂപ് ജോണ്‍ ഉത്തരവ് റദ്ദാക്കി. പൊലീസുകാരനെ സുരക്ഷാ ജോലിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. ഉത്തരേന്ത്യക്കാരനായ എസ് പിയുടെ നടപടിക്ക് എതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നു വന്നത്. കേരള പൊലീസിൽ ഓർഡർലി പണി നടപ്പില്ലെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ താക്കീത് ചെയ്തിരുന്നു.

പട്ടിയെ കുളിപ്പിക്കാനും വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനും പൊലീസുകാരനോട് എസ്പി ആവശ്യപ്പെട്ടിട്ടും പൊലീസുകാരൻ കൂട്ടാക്കാത്തതാണ് സസ്പെൻഷനുകാരണമെന്നാണ് പൊലീസ് സംഘടനയുടെ വിശദീകരണം. എസ്പിയുടെ ക്വാർട്ടേഴ്സിൽ ഉത്തരന്ത്യക്കാനായ ഒരു കെയർ ടേക്കർ ഉണ്ട്.

ഭാര്യയുടെ റെയിൽവേ ക്വാട്ടേഴ്സിൽ താമസിക്കുന്ന എസ്പി ക്വാർട്ടേഴ്സ് ഉപയോഗിക്കാറില്ല. ചിലപ്പോള്‍ മാത്രമേ ഈ വീട്ടിലേക്ക് വരാറുള്ളൂ. ഞായറാഴ്ച പൊലീസുകാരൻ വീട്ടിൽ കയറിയെന്നും ടിവി കണ്ടുവെന്നും ഇത് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ടെലികമ്യൂണിക്കേഷന്‍ ഡ്യൂട്ടി ഓഫീസറായിരുന്ന ഒരു എസ്ഐയോട് ആവശ്യപ്പെട്ടു. എസ്.ഐയിൽ നിന്നും പൊലീസുകരെനതിരെ റിപ്പോർട്ട് വാങ്ങിയാണ് സസ്പെന്‍ഡ് ചെയ്തത്.  

വീട്ടുജോലി ചെയ്യിപ്പിച്ചുവെന്ന ആരോപണം എസ്പി നവനീത് ശർമ്മ നിഷേധിച്ചു. ഐജി നടപടി അദ്ദേഹത്തിൻെറ തീരുമാനമാണെന്നായിരുന്നു എസ്പിയുടെ പ്രതികരണം. 

വടകരയിൽ കസ്റ്റഡിയിലെടുത്ത മരംവെട്ട് തൊഴിലാളി മരിച്ചു; മർദ്ദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ

വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ നടപടി. സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന വടകര സ്റ്റേഷൻ എസ്.ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ‍് ചെയ്തു. വടക സ്റ്റേഷൻ എസ്.ഐ നിജേഷ്,  എ.എസ്.ഐ അരുണ്‍, സിവിൽ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവര്‍ക്കാണ് സസ്പെൻഷൻ. പ്രഥമ ദൃഷ്ട്യാ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൂന്ന് പേരേയും സസ്പെൻഡ് ചെയ്തത്. ഉത്തരമേഖല ഐജി രാഹുൽ ആര്‍ നായര്‍ ആണ് നടപടി സ്വീകരിച്ചത്. 

വടകര കല്ലേരി സ്വദേശി സജീവനാണ് സ്റ്റേഷനിൽ വച്ച് ചികിത്സ കിട്ടാതെ മരിച്ചത്. വാഹന അപകടത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം സ്റ്റേഷനില്‍ വച്ച് സജീവനെ മര്‍ദ്ദിച്ചതായി കൂടിയുണ്ടായിരുന്നവര്‍ ആരോപിച്ചിരുന്നു. നെഞ്ച് വേദനയുണ്ടെന്ന് സജീവൻ പറഞ്ഞിട്ടും മുക്കാല്‍ മണിക്കൂറോളം സ്റ്റേഷനില്‍ തന്നെ നിര്‍ത്തിയെന്നും അദ്ദേഹത്തിൻ്റെ ബന്ധുക്കളും സുഹൃത്തുകളും ആരോപിക്കുന്നു. 

ഇന്നലെ രാത്രി 11.30ഓടെയാണ് വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പൊലീസെത്തി. സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്‍റെ സുഹൃത്തായിരുന്ന കാര്‍ ഓടിച്ചത്.

എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്പെകര്‍ നിജേഷ്  കയ്യേറ്റം ചെയ്യുകയായിരുന്നെന്ന്  സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു.

മര്‍ദ്ദനമേറ്റതിനു പിന്നാലെ തനിക്ക് ന‍െഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞു. എന്നാല്‍ പൊലീസുകാര്‍ അത് കാര്യമാക്കിയില്ല. 45 മിനിട്ടിനു സ്റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയായതിനു പിന്നാലെ പൊലീസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്റ്റേഷനു മുന്നില്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് പൊലീസുകാരുടെ ഉള്‍പ്പെടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല.

ഒടുവില്‍ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

42കാരനായ സജീവന്‍ മരംവെട്ട് തൊഴിലാളിയാണ്. സംഭവം വിവാദമായതോടെ ഉത്തരമേഖല ഐടി ടി വിക്രത്തിന്‍റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വടകരയിലെത്തി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ വടകര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമായി. തുടര്ന്നാണ് എസ്ഐ നിജേഷ്, എഎസ്ഐ അരുണ്‍ , സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തത്.

കസ്റ്റഡി മരണമെന്ന പരാതി ഉയര്‍ന്നതിനാല്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്‍റെ നേതൃത്വത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയത്. 

നഞ്ചിയമ്മയുടെ പാട്ടും സച്ചിയും തിങ്കളാഴ്ച നിശ്ചയവുമായി ദേശീയ പുരസ്കാരത്തിൽ മലയാളിത്തിളക്കം

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ വീണ്ടും അഭിമാന മികവുമായ് മലയാളം. മികച്ച സംവിധായകനും സഹനടനും ഗായികയ്ക്കും ഉൾപ്പെടെ 11 പുരസ്‌കാരങ്ങൾ സ്വന്തമാക്കി.

ബിഗ് ബജറ്റുകളും കോടികളുടെ താരനിരയുമല്ല പുതു സിനിമ എന്ന പ്രഖ്യാപനം കൂടിയാണ് 68 ാമത് ചലച്ചിത്ര പുരസ്കാരത്തിലെ മലയളത്തിൻ്റെ നേട്ടങ്ങൾ

‘അയ്യപ്പനും കോശിയും’ ഒരുക്കിയ സച്ചിയാണ് മികച്ച സംവിധായകൻ. മരണാനന്തര ബഹുമതിയായാണ് പുരസ്കാരം.

തമിഴ് താരം സൂര്യ (സൂററൈ പോട്ര്)യും ഹിന്ദി സ്റ്റാർ അജയ് ദേവ്ഗണും (തനാജി, ഭുജ്) ഏറ്റവും നല്ല നടനുള്ള പുരസ്‌കാരം പങ്കിട്ടു. മലയാളിയായ അപർണ ബാലമുരളി(സൂററൈ പോട്ര്)യാണ് മികച്ച നടി.

ബിജു മേനോൻ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ തന്നെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. ഇതേ സിനിമയിലെ ഫോക് ഗാനം പാടിയ നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി

‘തിങ്കളാഴ്ച്ച നിശ്ചയ’മാണ് മികച്ച മലയാള സിനിമ

മികച്ച സംവിധായകൻ, മികച്ച ഗായിക, മികച്ച സഹനടൻ. മികച്ച സംഘട്ടന സംവിധാനം എന്നീ നാല് പുരസ്‌കാരങ്ങളാണ് ‘അയ്യപ്പനും കോശിയും’ സ്വന്തമാക്കിയത്.മാഫിയാ ശശി, സുപ്രീം സുന്ദർ, രാജശേഖർ എന്നിവരാണ് സംഘട്ടന സംവിധായകർ.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത ‘റാപ്‌സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള’ നേടി. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹക പുരസ്കാരം നിഖില്‍ എസ്. പ്രവീണി(ശബ്ദിക്കുന്ന കലപ്പ) നാണ്‌ .കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്കിന് പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി.

ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉച്ചയൂണിന് ചെലവാക്കുന്ന പണം കൊണ്ട് മികച്ച സിനിമയെടുക്കാമെന്ന് മലയാള സിനിമ തെളിയിച്ചുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് പ്രതികരിച്ചു.

പ്രധാന പുരസ്കാരങ്ങൾ

  • ഫീച്ചർ സിനിമ: സൂററൈ പോട്ര്
  • സംവിധാനം : സച്ചി (അയ്യപ്പനും കോശിയും)
  • നടൻ: സൂര്യ, അജയ് ദേവ്ഗൺ
  • നടി: അപർണ ബാലമുരളി
  • സഹനടൻ : ബിജു മേനോൻ
  • സഹനടി- ലക്ഷ്മിപ്രിയ ചന്ദ്രമൗലി (സിവരഞ്ജിനിയും ഇന്നും സില പെൺകളും)
  • ഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
  • ഗായകൻ: രാഹുൽ ദേശ്പാണ്ഡെ
  • തിരക്കഥ: സുധ കൊങ്കാര, ശാലിനി(സൂററൈ പോട്ര്)
  • ക്യാമറ: സുപ്രതിം ബോൽ(അവിജാത്രിക്)
  • എഡിറ്റിങ്: ശ്രീകർ പ്രസാദ് (ശിവരഞ്ജിനിയും സില പെൺകളും)
  • സംഗീതസംവിധാനം: തമൻ (അല വൈകുണ്ഠപുരം ലോ), ജി.വി. പ്രകാശ് (സൂററൈ പോട്ര്)
  • പശ്ചാത്തല സംഗീതം: ജി.വി. പ്രകാശ്(സൂററൈ പോട്ര്)
  • സംഘട്ടനസംവിധാനം: മാഫിയാ ശശി, രാജശേഖർ,സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)
  • പുതുമുഖ സംവിധായകൻ: മഡോണ അശ്വിൻ(മണ്ടേല)
  • ജനപ്രിയ ചിത്രം: താനാജി ദ് അൺസങ് വാരിയർ (സംവിധായകൻ: ഓം റൗത്)
  • കുട്ടികളുടെ ചിത്രം: സുമി സിനിമ
  • ഗാനരചന: മനോജ് മുൻതാഷിർ
  • നൃത്തസംവിധാനം: സന്ധ്യ രാജു(നാട്യം)
  • ചമയം: റാം ബാബു(നാട്യം)
  • മികച്ച പ്രൊഡക്ഷൻ ഡിസൈൻ- അനീസ് നാടോടി (കപ്പേള)
  • മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം
  • തമിഴ് ചിത്രം: ശിവരഞ്ജിനിയും സില പെൺകളും
  • തെലുങ്ക് ചിത്രം : കളർ ഫോട്ടോ
  • സിനിമാ സംബന്ധിയായ പുസ്തകം: ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി)
  • മികച്ച വിദ്യാഭ്യാസ ചിത്രം-ഡ്രീമിങ് ഓഫ് വേർഡ്സ് (മലയാളം, സംവിധായകൻ നന്ദൻ)

സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു.ഈ വിഭാ​ഗത്തിൽ പ്രത്യേക പുരസ്കാരം ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്വന്തമാക്കി.

വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്.