മങ്കി പോക്സ് ഒരാൾക്ക് കൂടി, ഗൾഫിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ചികിത്സയിൽ

0

ഒരാൾക്കു കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ഈ മാസം ആറിന് യു.എ.ഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോ​ഗം. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

കൊല്ലത്താണ് സംസ്ഥാനത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്. പിന്നാലെ കണ്ണൂരിലും മങ്കിപോക്സ് റിപ്പോർട്ട് ചെയ്തു. എല്ലാവരും വിദേശത്ത് നിന്നും എത്തിയവരാണ്. വിമാനത്താവളങ്ങളിൽ കടുത്ത നിരീക്ഷണം നിർദ്ദേശിച്ചിട്ടുണ്ട്.

വസൂരിയുടെ പിൻമുറക്കാരൻ

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. പകർച്ചാ സാധ്യത ഏറെയില്ല. തീവ്രത കുറവാണ്. ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. 1980ൽ ലോകമെമ്പാടും വസൂരി ഇല്ലാതായതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.

പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗ പകർച്ച

വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങൾ

സാധാരണഗതിയിൽ വാനര വസൂരിയുടെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

പ്രതിരോധം

കോവിഡ് കാലത്തെ കരുതലും ജാഗ്രതയും തുടരുക

സ്കൂളുകൾ മിക്സഡ് ആക്കാൻ സർക്കാർ സന്നദ്ധം, പെട്ടെന്ന് പ്രായോഗികമല്ല – മന്ത്രി

സ്‌കൂളുകള്‍ മിക്സഡാക്കാന്‍ സർക്കാർ സന്നദ്ധമാണ് എന്നാൽ ഇത് പെട്ടെന്ന് കഴിയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകള്‍ മിക്സഡാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം, പിടിഎ തീരുമാനം എന്നിവ പരിഗണിച്ച് മാത്രമാണ് സ്‌കൂളുകള്‍ ഇപ്പോഴത്തെ സാഹചര്യത്തിൽ മിക്സഡ് ആക്കിയിട്ടുള്ളത് എന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 18 സ്‌കൂളുകള്‍ നിലവില്‍ മിക്സഡായി പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മിക്സ്ഡ് സ്‌കൂളുകളാക്കണമെന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം നിര്‍ണായകമാകും. സ്വകാര്യ സ്‌കൂളുകളില്‍ ഉള്‍പ്പടെ ഉത്തരവ് നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.


കേരളത്തില്‍ 280 ഗേള്‍സ് സ്‌കൂളുകളും 164 ബോയ്സ് സ്‌കൂളുമാണുള്ളത്. എല്ലാ സ്‌കൂളുകളും മിക്സഡ് ആക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പാക്കിയാലും സ്വകാര്യ സ്‌കൂളുകളില്‍ ഇത് വെല്ലുവിളിയാകും. ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്. ഇക്കാര്യത്തില്‍ വിവിധ സംഘടനകളുടെ ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ബോയ്സ്, ഗേള്‍സ് സ്‌കൂള്‍ സംവിധാനം വേണ്ട എന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയത്. ലിംഗഭേദമില്ലാതെ കുട്ടികള്‍ പഠിക്കുന്ന സഹവിദ്യാഭ്യാസം നടപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട കമ്മീഷന്‍ 90 ദിവസത്തിനകം ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചു. പുനലൂര്‍ സ്വദേശി നല്‍കിയ ഹരജിയിലായിരുന്നു ഉത്തരവ്.

മൊബൈൽ കമ്പനികൾ പിഴിയുന്നു, ഉപഭോക്താക്കൾ അകലുന്നു; ആശങ്ക ഫേസ് ബുക്കിന്

ഇന്ത്യയില്‍ മൊബൈല്‍ ഡാറ്റ നിരക്ക് കൂടിയത് ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍ കുറയുന്നതിനുള്ള കാരണമായതായി പഠനം.

ക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫെയ്‌സ്ബുക്കില്‍ നിന്ന് വലിയതോതില്‍ ഉപഭോക്താക്കള്‍ കൊഴിഞ്ഞു പോവുന്നതായി മെറ്റ വെളിപ്പെടുത്തിയത്. ഇതിന്റെ കാരണങ്ങള്‍ എന്താണെന്ന് അന്വേഷിക്കുകയാണ് കമ്പനി.

ഇന്ത്യയില്‍ ഫെയ്‌സ്ബുക്ക് നേരിടുന്ന മറ്റ് വെല്ലുവിളികളും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.

നഗ്നതയുള്ള ഉള്ളടക്കങ്ങളാണ് അതിലൊന്ന്. പ്രാദേശിക ഭാഷകളും, സാക്ഷരതയില്ലായ്മയും, വീഡിയോ ഉള്ളടക്കങ്ങള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും അപ്പീലുകള്‍ ലഭിക്കാത്തതുമെല്ലാം ഈ പ്രശ്‌നം നേരിടുന്നതിന് വിലങ്ങുതടിയാവുന്നുണ്ട്.

മറ്റേത് രാജ്യത്തേക്കാളും കൂടുതല്‍ ഫെയ്‌സ്ബുക്കിന് ഉപഭോക്താക്കളുള്ളത് ഇന്ത്യയില്‍ നിന്നാണ്. 45 ലക്ഷത്തോളം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിന്നുണ്ട്.

പരുഷ നോട്ടങ്ങൾ കൂടുന്നു, സ്ത്രീകൾ അകലുന്നു,

അതിനിടെയാണ് ഇന്ത്യയില്‍ ഫെയ്‌സ്ബുക്കില്‍ നിന്നും സ്ത്രീകള്‍ വ്യാപകമായി കൊഴിഞ്ഞു പോയതായ പഠന റിപ്പോര്‍ട്ട് വരുന്നത്.

പുരുഷാധിപത്യമുള്ള സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കില്‍ സുരക്ഷ, സ്വകാര്യത എന്നിവ സംബന്ധിച്ച ആശങ്കകളെ തുടര്‍ന്നാണ് നിരവധി സ്ത്രീകള്‍ ഫെയ്‌സ്ബുക്കിനെ അകറ്റി നിര്‍ത്തുന്നതെന്ന് മെറ്റയുടെ ഗവേഷണ ത്തില്‍ പറയുന്നു.

തങ്ങള്‍ പങ്കുവെക്കുന്ന ഉള്ളടക്കങ്ങളുടെ സുരക്ഷയും അനാവശ്യമായി ആളുകള്‍ ബന്ധപ്പെടുന്നതും വനിതകളെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുകയാണെന്ന് പഠനത്തില്‍ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് തന്നെ ഈ പഠന റിപ്പോര്‍ട്ട് ഒരു ഇന്റേണല്‍ എംപ്ലോയീ ഫോറത്തില്‍ കമ്പനി പങ്കുവെച്ചിരുന്നു.

തൃത്താലയും തിക്കോടിയും എൽ ഡി എഫ്, തിരൂരങ്ങാടിയും കാസറഗോഡ് പളളിക്കരയിലും യു ഡി എഫ്

LDF 10 UDF 09 BJP 01

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ എല്‍ഡിഎഫിന് വിജയം. ഒമ്പത്‌ വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഒരു സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. 20 വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്‌

തൃത്താല കുമ്പിടി, പാലമേല്‍ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്‍, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെര്‍വാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മല്‍ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്

തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്‍മേട് അച്ചന്‍കാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല, മലപ്പുറം അത്തവനാട്, കുറ്റിപ്പുറം എടച്ചാലം വാര്‍ഡുകളിലാണ് യു.ഡിഎഫ് വിജയം നേടിയത്. എളമ്പല്ലൂര്‍ ആലുമൂട്ടി വാര്‍ഡിലാണ് ബിജെപി വിജയിച്ചത്.

CBSE പ്ലസ് വൺ ഫലം വന്നു, പത്താം ക്ലാസ് ഫലവും ഇന്നറിയാം

സിബി എസ് ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 92.7 ശതമാനമാണ് വിജയം. പത്താം ക്ലാസ് ഫലവും ഇന്ന് പ്രസിധീകരിക്കും എന്നാണ് സി ബി എസ് സി അറിയിപ്പ്. ഫലം നീണ്ടു പോയത് വിദ്യാർഥകളെയും രക്ഷിതാക്കളെയും ആശങ്കയിൽ ആഴ്ത്തിയിരുന്നു. പ്ലസ് വൺ പ്രവേശനവും കോളിജ് പ്രവേശനവും വരെ അനിശ്ചിതത്വത്തിലായി. ഹൈക്കോടതിയിൽ കേസ് എത്തിയ സാഹചര്യം വരെ ഉണ്ടായി. ഇതിനിടയിലാണ് ഫല പ്രഖ്യാപനം

കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു പ്ലസ് വൺ വിജയം.

cbseresults.nic.in, cbse.gov.in

വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം.

തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയം. തൊട്ടു പുറകിലായി, ബംഗളൂരുവും ചെന്നൈയും ഡല്‍ഹിയും.


ഈ വര്‍ഷം രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടത്തിയത്. ആദ്യഘട്ടം നവംബര്‍ – ഡിസംബര്‍ സമയത്തും രണ്ടാംഘട്ടം ഏപ്രില്‍ – ജൂണ്‍ മാസങ്ങളിലുമായിരുന്നു. ജൂലായ് ആദ്യവാരം പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നാണ് സി.ബി.എസ്.ഇ. അറിയിച്ചിരുന്നതെങ്കിലും ഫലം വൈകിയത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു. സര്‍വകലാശാല പ്രവേശനം തുടങ്ങരുതെന്ന് സി.ബി.എസ്.ഇ. യു.ജി.സി.ക്ക് കത്തയച്ചതോടെ രാജ്യത്തെ ഡിഗ്രിപ്രവേശനത്തിനുള്ള അപേക്ഷാത്തീയ്യതി നീട്ടിയിരുന്നു. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാത്തീയ്യതിയും ഇതോടെ ദീര്‍ഘിപ്പിച്ചു. ഇന്നു തന്നെ പത്താംക്ലാസ് ഫലവും പ്രതീക്ഷിക്കാം.

ദ്രൗപദി മുർമു ഇന്ത്യൻ രാഷ്ട്ര പതി,

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്തതില്‍ 64.03 ശതമാനം വോട്ടുകള്‍ അവർക്ക് അനുകൂലമായി. യശ്വന്ത് സിന്‍ഹയ്ക്ക് 35.97 ശതമാനം വോട്ടുകളാണ് ലഭിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ 15 മാമത് രാഷ്ടപതിയാണ്

4754 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 53 എണ്ണം അസാധുവായി. 5,28,491 വോട്ടുമൂല്യമാണ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടത്. എന്നാല്‍ ദ്രൗപദിക്ക് 6,76,803 വോട്ടുമൂല്യം നേടാനായി. 2,824 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് അവര്‍ക്ക് ലഭിച്ചതെന്ന് വോട്ടെണ്ണലിന് ശേഷം രാജ്യസഭാ സെക്രട്ടറി അറിയിച്ചു.

പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 1,877 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് ലഭിച്ചത്. 3,80,177 വോട്ടുമൂല്യമാണ് അദ്ദേഹത്തിന് നേടാനായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ദ്രൗപദി മുർമുവിനെ അഭിനന്ദിച്ചു.

ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ്‌രംഗ്പുരിയില്‍നിന്നുള്ള സന്താള്‍ ഗോത്രവംശജയായ ദ്രൗപദിയുടെ വിജയം ചരിത്രനിമിഷം കൂടിയാണ്. രാഷ്ട്രപതി പദത്തിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യത്തെ ഗോത്രവംശജയുമാണ്. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്ന ദ്രൗപദിക്ക് മുന്നണിക്ക് പുറത്തെ ചില പാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചു

എം.പിമാരും എം.എല്‍.എമാരും അടങ്ങിയ ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. വോട്ടെണ്ണലിന്റെ ഘട്ടങ്ങളിലെല്ലാം ദ്രൗപദിക്ക് തന്നെയായിരുന്നു ആധിപത്യം. എം.പിമാര്‍ പച്ചനിറത്തിലുള്ള ബാലറ്റ് പേപ്പറിലും നിയമസഭാംഗങ്ങള്‍ പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറിലുമാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24-ന് അവസാനിക്കും

കേരളത്തിൽ പാർട്ടികളെ മറികടന്ന് ഒരു എതിർ വോട്ട്

പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥിക്കായിരുന്നു സംസ്ഥാനത്തെ എല്‍.ഡി.എഫ്.-യു.ഡി.എഫ്. എം.എല്‍.എമാര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒരാള്‍ ഈ തീരുമാനത്തിന് വിരുദ്ധമായി വോട്ട് രേഖപ്പെടുത്തി.

വോട്ടിലും മുന്നിൽ

പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ വലിയ ഭൂരിപക്ഷത്തില്‍ പിന്നിലാക്കിയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപദി ജയിച്ചുകയറിയത്. പോള്‍ ചെയ്തതില്‍ 64.03 ശതമാനം വോട്ട് ദ്രൗപദിക്ക് ലഭിച്ചപ്പോള്‍ യശ്വന്ത് സിന്‍ഹയ്ക്ക് 35.97 ശതമാനം വോട്ടുകളേ നേടാനായുള്ളൂ.

4754 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 53 എണ്ണം അസാധുവായി. 5,28,491 വോട്ടുമൂല്യമാണ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടത്. എന്നാല്‍ ദ്രൗപദിക്ക് 6,76,803 വോട്ടുമൂല്യം നേടാനായി. 2,824 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് അവര്‍ക്ക് ലഭിച്ചതെന്ന് വോട്ടെണ്ണലിന് ശേഷം രാജ്യസഭാ സെക്രട്ടറി അറിയിച്ചു. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 1,877 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് ലഭിച്ചത്. 3,80,177 വോട്ടുമൂല്യമാണ് അദ്ദേഹത്തിന് നേടാനായത്.

കേന്ദ്ര സർവ്വകലാശാലകളിൽ സംവരണ വിഭാഗങ്ങളുടെ ആയിരക്കണക്കിന് ഒഴിവുകൾ മറച്ചു വെച്ചു

കേന്ദ്രസർവകലാശാലകളിൽ പട്ടികജാതി/പട്ടികവർഗ/ഒ.ബി.സി. വിഭാഗങ്ങളിൽ ആയിരക്കണക്കിന് അധ്യാപക ഒഴിവുകൾ മറച്ച് വെച്ചു. യോഗ്യരായ അപേക്ഷകർ ഇല്ലെന്ന ന്യായം പറഞ്ഞാണ് ഒഴിവകൾ മറച്ചു നികത്താതെ മറച്ച് വെക്കുന്നത്.

അപേക്ഷകർ ഇല്ലെന്ന് വരുത്തി തീർത്താൽ റിക്രൂട്ട്മെൻ്റ് നിയമ പ്രകാരം ഇവ പൊതു വിഭാഗം ഒഴിവുകളിലേക്ക് മാറ്റപ്പെടും. ഇത്തരത്തിൽ ഒളിച്ചു വെക്കപ്പെടുന്ന പോസ്റ്റുകൾ ഒന്നിച്ച് വരുന്നത് സംവരണ വിരുദ്ധ വാദത്തിന് ശക്തി പകരുകയും ചെയ്യും.

കാസർകോട്ടെ കേരള കേന്ദ്രസർവകലാശാലയിൽമാത്രം പട്ടികജാതിക്കാരുടെ 13-ഉം പട്ടികവർഗക്കാരുടെ ഏഴും ഒ.ബി.സി. വിഭാഗക്കാരുടെ 18-ഉം ഒഴിവുണ്ട്. രാജ്യസഭയിൽ സി.പി.എം. അംഗം എ.എ. റഹീമിന്റെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം.

രാജ്യത്താകെ പട്ടികജാതിക്കാരുടെ 958-ഉം പട്ടികവർഗക്കാരുടെ 576-ഉം ഒ.ബി.സി. വിഭാഗക്കാരുടെ 1761-ഉം ഒഴിവുകൾ നികത്തിയിട്ടില്ല. ഇവ മൂന്നു തവണ നോട്ടിഫിക്കേഷൻ നൽകി കഴിഞ്ഞാൽ പൊതു വിഭാഗത്തിലേക്ക് പോകാം. ഭിന്നശേഷിവിഭാഗങ്ങളിൽപ്പെട്ടവർക്കായുള്ള 344 ഒഴിവുകളും നികത്തിയിട്ടില്ല.

നിയമനത്തിനായി ശ്രമിച്ചിട്ടും ഈ വിഭാഗങ്ങളിൽപ്പെട്ട യോഗ്യതയുള്ളവരെ കണ്ടെത്താനായില്ലെന്നാണ് മന്ത്രിയുടെ മറുപടി. ജെ.എൻ.യു.വിൽ എസ്.സി.-22, എസ്.ടി.-10, ഒ.ബി.സി.-33 എന്നിങ്ങനെയാണ് ഒഴിവ്.

ദ്രൗപദി മുര്‍മു രാഷ്ട്രപതി പദവിയിലേക്ക്; പ്രഥമ പൌരയായി ഗോത്ര വിഭാഗത്തിൽ നിന്ന് ആദ്യം

രാജ്യത്തന്റെ 15-ാം രാഷ്‌ട്രപതി തെരെഞ്ഞടുപ്പിന്റെ വെട്ടെണ്ണൽ അവസാനഘട്ടത്തിൽ. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവാണ് മുന്നില്‍. ദ്രൗപദി മുര്‍മുവിന് 540 എംപിമാരുടെ പിന്തുണ ലഭിച്ചെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. 3,78,000 ആണ് മുര്‍മുവിന് ലഭിച്ചിരിക്കുന്ന വോട്ടുകളുടെ മൂല്യം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് യശ്വന്ത് സിന്‍ഹയ്ക്ക് 208 പാര്‍ലമെന്റംഗങ്ങളുടെ പിന്തുണയാണുള്ളത്.

1,45,600 ആണ് സിന്‍ഹയ്ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി മോദിയാണ് ഇരുവർക്കും ലഭിച്ച എംപിമാരുടെ വോട്ട് വിവരങ്ങൾ പുറത്തുവിട്ടത്. രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. ആരംഭം മുതൽ മുർമു വ്യക്തമായ ഭൂരിപക്ഷം നിലനിർത്തിയിരുന്നു.

ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗോത്രവിഭാഗ പശ്ചാത്തലത്തില്‍ നിന്ന് പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ വ്യക്തിയെന്ന ചരിത്രം രചിക്കപ്പെടും. നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കും. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.

പ്ലസ് വൺ അപേക്ഷാ തീയതി നീട്ടി; താമസിപ്പിക്കുന്നത് സി ബി എസ് സി റിസൾട്ട് കാത്ത്

പ്ലസ്‌വൺ പ്രവേശനത്തിന്റെ സമയപരിധി നാളെവരെ നീട്ടി. സിബിഎസ്‌സി വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് ഹൈക്കോടതി ഉത്തവ് പ്രകാരമാണ് നടപടി. നാളെ മൂന്ന് മണിക്ക് ഹർജി വീണ്ടും പരിഗണിക്കും. ഫലപ്രഖ്യാപന തീയതി നാളെ സിബിഎസ്‌സി ഹൈക്കോടതിയെ അറിയിക്കും.

പ്ലസ് വൺ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. അത് നീണ്ടു പോകും എന്ന് കോടതി പറഞ്ഞു.

പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുളള അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്ഇ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാനാണ് സാധ്യത .

നിശ്ചയമില്ലാതെ സി ബി എസ് സി, നഷ്ടം വിദ്യാർഥികൾക്ക്

പക്ഷേ നിര്‍ദ്ദേശങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല എന്നും സിബിഎസ്ഇയുടെ അഭിഭാഷകന്‍ പറഞ്ഞു.

സമയപരിധി ഇനിയും നീട്ടാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങിയാൽ പോലും 200 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ണമാക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കിയാല്‍ പോലും അങ്ങനെ സാധിക്കില്ല. ഇനിയും സമയം നീട്ടി നൽകാൻ ആവില്ല. സി ബി എസ് ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

ചൈനയിൽ ഡ്രൈവറില്ലാ ടാക്സികൾ നിരത്തിൽ

0

കാറിന് സ്വന്തമായി 20 വർഷം വണ്ടി ഓടിച്ച് പരിചമുള്ള ഡ്രൈവറേക്കൊൾ ഡ്രൈവിങ് പരിചയം. അത്രയും സുരക്ഷിതമായി ഇനി ടാക്സിയിൽ യാത്ര ചെയ്യാം. ചെെനയിലെ നിരത്തിൽ അപ്പോളോ ആര്‍ടി 6 എന്ന ഡ്രൈവറില്ലാ കാർ നിരത്തിൽ ഓടി തുടങ്ങി.

ചൈനീസ് ടെക്ക് കമ്പനിയായ ബയ്ദുവിന്റെ സെല്‍ഫ് ഡ്രൈവിങ് ടാക്‌സി സേവനമായ അപ്പോളോ ഗോയാണ് സെല്‍ഫ് ഡ്രൈവിങ് ടാക്‌സി കാര്‍ ലഭ്യമാക്കിയത്

2.5 ലക്ഷം യുവാനാണ് (29.57 ലക്ഷം രൂപ ) ഡ്രൈവറില്ലാ കാറായ അപ്പോളോ ആര്‍ടി6-ന്റെ വില. കമ്പനിയുടെ മറ്റ് മോഡലുകളേക്കാള്‍ വളരെ കുറവാണിത്.

വിലക്കുറവിലൂടെ കൂടുതല്‍ കാറുകള്‍ റോഡിലിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനിയുടെ സഹസ്ഥാപകനും സഇഒയുമായ റോബിന്‍ ലി കമ്പനിയുടെ വാര്‍ഷിക ടെക്‌നോളജി കോണ്‍ഫറന്‍സില്‍ പറഞ്ഞു.

ചൈനീസ് നിയമ പ്രകാരം ഓട്ടോണമസ് കാറുകളില്‍ സുരക്ഷയ്ക്ക് വേണ്ടി ഒരു ഡ്രൈവര്‍ ഉണ്ടാവണമന്ന നിബന്ധനയുണ്ട്. എന്നാല്‍, ഭാവിയില്‍ ആര്‍ടി6-ന്റെ വേര്‍പെടുത്താനാവുന്ന സ്റ്റിയറിങ് ചക്രം ഒഴിവാക്കി പകരം ആ സ്ഥാനത്ത് അധിക സീറ്റോ വെന്‍ഡിങ് മെഷീനുകളോ ഡെസ്‌കോ ഗെയിം കണ്‍സോളുകളോ സ്ഥാപിക്കാന്‍ സാധിക്കുമെന്ന് ബയ്ദു പത്ര കുറിപ്പിൽ വ്യക്തമാക്കി.

2023 പകുതിയോടെ ആര്‍ടി6 കാറുകള്‍ ചെറിയ തോതില്‍ നിരത്തിലെത്തും. ക്രമേണ ഒരു ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിക്കാനാണ് ബയ്ദു ലക്ഷ്യമിടുന്നത്. എട്ട് ലൈറ്റ് ഡിറ്റക്ഷന്‍ ആന്റ് റേഞ്ചിങ് (ലിഡാര്‍) സെന്‍സറുകളും ഒരു 6എംഎം വേവ് റഡാറും 12 അള്‍ട്രാ സോണിക് സെന്‍സറും 12 ക്യാമറകളും ഉള്‍പ്പടെ 38 സെന്‍സറുകളാണ് കാറിലുള്ളത്.

ചൈനയില്‍ ഷെന്‍സെന്‍, ഷാങ്ഹായ്, ബെയ്ജിങ് ഉള്‍പ്പടെ 10 നഗരങ്ങളില്‍ ബയ്ദുവിന്റെ റോബോടാക്‌സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടുന്നുണ്ട്. 2020-ലാണ് അപ്പോളോ ഗോ ഡ്രൈവറില്ലാ സേവനം പ്രഖ്യാപിച്ച് റോഡിലെത്തിയത്.