വഖഫ് നിയമനത്തിന് ബദൽ സംവിധാനം; ലീഗിനെ മറികടന്ന രാഷ്ട്രീയ തന്ത്രവുമായി മുഖ്യമന്ത്രി

വഖഫ് നിയമനം പി എസ് സിക്ക് വിടാനുള്ള നിയമ നിർമ്മാണത്തിൽ നിന്നും പിൻവാങ്ങി സർക്കർ. ബദൽ സംവിധാനം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീം ലീഗിനെ മറികടന്ന് സമുദായ നേതാക്കൾക്ക് നൽകിയ ഉറപ്പാണ് പ്രവർത്തികമാവുന്നത്. സി പി എം രാഷ്ട്രീയ തന്ത്രത്തിലെ പുതുചുവടായി ഇത് വിലയിരുത്തപ്പെടുന്നു

പി.കെ.കുഞ്ഞാലിക്കുട്ടി നിമസഭയില്‍ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി ആയിട്ടാണ് വഖഫ് ബോര്‍ഡ് പിഎസ് സിക്ക് വിടാനുള്ള നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.

കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച പ്രമേയം

‘കേരളത്തില്‍ ഏറെ ജനകീയ പ്രക്ഷോഭങ്ങള്‍ക്കും ചര്‍ച്ചകള്‍ ഇടയാക്കിയ ഒരു വിഷയമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നത്. കേവലം നൂറ് നൂറ്റമ്പത് ആളുകളെ മാത്രം റിക്രൂട്ട് ചെയ്യുന്ന വഖഫ്‌ബോര്‍ഡിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ പിഎസ്‌സിക്ക് വിടുകയുണ്ടായി. ഇത് ഒരു തരത്തിലും ആവശ്യമില്ലാത്തതാണ്. കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന ഒരു പക്ഷപാതരാഷ്ട്രീയത്തിന്റെ ഗണത്തില്‍പ്പെടുന്നതാണ് ഇതും. ഇത്രയും ചെറിയൊരു ബോര്‍ഡിന്റെ നിയമനങ്ങള്‍ പിഎസ് സിക്ക് വിട്ട നടപടി ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അവിടെ ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് മുടങ്ങിയിരിക്കുകയാണ്. തീരുമാനങ്ങള്‍ വൈകുന്നു. പക്ഷപാതപരമായ സമീപനമാണ് സര്‍ക്കാരിന്റെ നടപടി. ഇക്കാര്യത്തില്‍ പുനഃപരിശോധന ആവശ്യമാണ്.

പ്രമേയത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി

‘കേന്ദ്ര സര്‍ക്കാറിന്റെ നടപടിയും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയും താരതമ്യപ്പെടുത്താനാകില്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് തന്നെ അറിയാം. വഖഫ് ബോര്‍ഡിലെ നിയമനം പിഎസ് സിക്ക് വിടുന്ന തീരുമാനം രഹസ്യമായി വന്നതല്ല. ഈ സഭയില്‍ തന്നെ അതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്തതാണ്.

നിലവില്‍ വഖഫ് ബോര്‍ഡിലുള്ള ജീവനക്കാര്‍ക്ക് ആ തൊഴില്‍ നഷ്ടപ്പെട്ടുപോകുമെന്നായിരുന്നു അന്ന് ലീഗ് ഉന്നയിച്ച ഏക പ്രശ്‌നം. അവിടെ തുടരുന്ന താത്കാല ജോലിക്കാരെ സ്ഥിരപ്പെടുത്തുമെന്ന ഉറപ്പ് അന്ന് നല്‍കി. അതിന് ശേഷമാണ് നിയമസഭ പാസാക്കിയത്. അത് കഴിഞ്ഞ് കുറച്ച് കാലം പിന്നിട്ട ശേഷമാണ് ഇതൊരു പ്രശ്‌നമായി ലീഗ് ഉന്നയിക്കുന്നത്.

2016-ലാണ് വഖഫ് ബോര്‍ഡിന്റെ യോഗം ഒഴിവ് വരുന്ന നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് പുറപ്പെടുവിട്ട ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കി. ബില്‍ വിശദപരിശോധന്ക്കായി സബ്ജക്ട് കമ്മിറ്റി വിട്ടപ്പോഴോ നിയമസഭയിലെ ചര്‍ച്ചയിലോ വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടുന്നതിലോ ആരും എതിര്‍പ്പറയിച്ചിരുന്നില്ല എന്നതാണ് വസ്തുത.

നിയമനിര്‍മാണത്തെ തുടര്‍ന്ന് മുസ്ലിംസമുദായ സംഘടനകള്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് മുസ്ലിംസംഘടനാ പ്രതിനിധകളുടെ യോഗം വിളിച്ചു. തുറന്ന സമീപനത്തോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂ എന്ന് അന്നു തന്നെ വ്യക്തമാക്കിയതാണ്. പങ്കെടുത്ത എല്ലാ സംഘടനകളും സര്‍ക്കാര്‍ നിലപാടിനോട് യോജിപ്പറിയിച്ചു. വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം പിഎസ് സിയിലേക്ക് വിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു തുടര്‍ നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിലുണ്ടായ യോജിച്ച അഭിപ്രായം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുന്നു. തുടര്‍ന്ന് നിയമഭേദഗതിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. യോഗ്യരായവരെ നിയമിക്കാനുള്ള പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവില്‍ വരും.

ലീഗിൻ്റെ നഷ്ടക്കച്ചവടം

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും സംഘടനാ പ്രശ്‌നങ്ങളുമായി മുസ്ലിം ലീഗ് രാഷ്ട്രീയ പ്രശ്നങ്ങളിലായിരിക്കുമ്പോഴാണ് വഖഫ് നിയമന വിവാദം. പാർട്ടിക്ക് ഉണർവ്വും മറ്റ് വിഷയങ്ങളിൽ നിന്നുള്ള വിടുതിയുമായി ഇത് അവസരമാക്കി.

മുസ്ലിംസമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിനല്ലെന്ന് പലതവണ മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. വഖഫ് വിഷയത്തില്‍ ലീഗിനെ ഒരു തരത്തിലും പരിഗണിക്കാതെയായിരുന്നു ശേഷമുള്ള ചര്‍ച്ചകൾ മുഴുവനും നടത്തിയതും.

വിഷയം ചര്‍ച്ചയാക്കുകയും സമരം നടത്തുകയും ചെയ്തതിന് തുടച്ചയായി സര്‍ക്കാര്‍ വഴങ്ങി എന്ന് ലീഗിന് ആശ്വസിക്കാം. എന്നാല്‍ ഉൾപ്പാർട്ടി ഘടനയിൽ ഇത് വിള്ളൽ വീഴ്ത്തുന്നുണ്ട്. ലീഗിന്റെ ആവശ്യമല്ല മറിച്ച് മുസ്ലിം സംഘടന പ്രതിനിധികള്‍ക്ക് കൊടുത്ത വാക്ക് പാലിച്ചാണ് വഖഫ് നിയമനം പിഎസ്.സി വിടാനുള്ള തീരുമാനം തിരുത്തുന്നതെന്ന് മുഖ്യമന്ത്രി കൃത്യമായി പറഞ്ഞു വെച്ചു. ലീഗിനെ അവഗണിച്ച് മുസ്ലിം സംഘടനകളുമായി നേരിട്ടുള്ള ബന്ധത്തിന്റെ പാലം പണിയുകയാണ് സിപിഎം. എം വി ആർ കാലഘട്ടത്തിലെ വിവാദ രേഖയുടെ കാലം കഴിഞ്ഞു. ലീഗീനെ വിട്ട് സമുദായ സംഘടനകളുടെ അടുപ്പത്തെ പാർട്ടി സ്വന്തമാക്കുകയാണ്.

വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടുന്നതിൽ നിന്നുള്ള പിന്‍മാറ്റം സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണ്. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രമേയത്തോടെ കിട്ടിയ അവസരം മുഖ്യമന്ത്രി ഉപയോഗിച്ചു.

വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള ബില്ലിന്റെ ഒരു ഘട്ടത്തില്‍ പോലും മുസ്ലിംലീഗ് എതിര്‍പ്പറിയിച്ചില്ല. സമസത അടക്കമുള്ള സംഘടനകള്‍ നല്‍കിയ ആശങ്കള്‍ പരിഗണിച്ച് തീരുമാനം പുനഃപരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ കൃത്യമായി പറഞ്ഞു.

പ്രക്ഷോഭങ്ങളും അടവും പാളി

വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വെള്ളിയാഴ്ച പള്ളികളിലെ പ്രാര്‍ഥനക്കിടയില്‍ ഉത്ബോധനം നടത്തുമെന്ന മുസ്ലിം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്താവനയാണ് ലീഗിനെ ആദ്യം പ്രശ്നത്തിലാക്കിയത് . പള്ളികള്‍ പ്രതിഷേധത്തിനുള്ള വേദിയല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞതോടെ ലീഗിന് ഈ പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു.

നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ സമസ്ത പ്രമേയം പാസാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഫ്രി തങ്ങളെ വിളിച്ചിരുന്നു. ഇക്കാര്യം പിന്നീട് അദ്ദേഹം പരസ്യമാക്കുകയും തങ്ങൾ സമ്മതിക്കയും ചെയ്തു. മുഖ്യമന്ത്രി മാന്യമായിട്ടാണ് പെരുമാറുന്നതെന്നും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

പിന്നീട് മുഖ്യമന്ത്രിയുമായി സമസ്ത നേതാക്കള്‍ കാണുകയുണ്ടായി. നിയമനം പിഎസ് സിക്ക് വിടുന്നതിനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നത് സമസ്തയുമായി കൂടിയാലോചിച്ച് മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് പുറത്തിറങ്ങിയ നേതാക്കള്‍ പറഞ്ഞത്.

പ്രതിഷേധത്തിന്റെ ആവശ്യമില്ലെന്ന് ജിഫ്രി തങ്ങൾ വ്യക്തമാക്കി. കാത്തിരിക്കാം എന്ന മൂഡായിരുന്നു അവർക്ക്. പിണറായിയുടെ വാക്കിനുമേലുള്ള വിശ്വാസവും. രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ച ലീഗിന് ഇതുമൂലമുണ്ടായ വിവാദങ്ങള്‍ കുരുക്കു തീർത്തു.

പാളിയ പ്രതിഷേധങ്ങൾ

വഖഫ് വിഷയത്തില്‍ കോഴിക്കോട് കടപ്പുറത്ത് നടത്തിയ റാലിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെല്ലാം ചോര്‍ത്തിക്കളഞ്ഞ് അബ്ദുറഹിമാന്‍ കല്ലായി വിവാദപ്രസ്താവന നടത്തി. ഖേദനപ്രകടനത്തിയാണ് ലീഗ് ഇതില്‍ നിന്ന് തലയൂരിയത്.

ബീഫ് വിവാദവും ആക്രമണങ്ങളും, പൗരത്വഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളില്‍ ഇടതുപക്ഷത്തിന്റെ നിലപാടുകളും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളും സമുദായ സംഘടനകളുടെ സമീപനത്തെ സ്വാധീനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉറച്ച മതേതര നിലപാട് പരോക്ഷമായ ആത്മവിശ്വാസമായും അവരിലേക്ക് പകർന്നു. ഇതിനിടയിൽ ലീഗിന് റോൾ നഷ്ടമായി.

പൗരത്വ വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടില്‍ പരസ്യമായി അഭിനന്ദിച്ചുകൊണ്ട് സമസ്ത രംഗത്തെത്തി. ഇതിനെതിരെ പ്രതിഷേധിച്ച ലീഗിനോട് സമസ്ത ആരുടേയും ആലയിലല്ലെന്ന് നേതൃത്വം തുറന്നടിക്കുകയുമുണ്ടായി.

അണികളെ ഉത്തേജിപ്പിക്കാൻ ലഭിച്ച തുറുപ്പ്

എന്നാൽ വഖഫ് ബോർഡ് നിയന വിവാദം ഉറച്ച അണികളിലേക്ക് ഊർജ്ജം എത്തിക്കാനുള്ള ഉപാധിയായി ലീഗിന് അവസരം ലഭിച്ചു. തുടച്ചയായ ഭരണ നഷ്ടത്തിൽ എളുപ്പത്തിൽ നിർജ്ജീവത പടരുന്ന പാർട്ടി ഘടനയെ ഇത് ചലിപ്പിച്ചു എന്ന് ആശ്വസിക്കാം.


‘വിധി’ പിൻവലിച്ച് എം എം മണി

നിയമസഭയില്‍ കെകെ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായി എംഎം മണി.

മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാല്‍ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു.

ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു’.

അതുകൊണ്ട് വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് എംഎം മണി സഭയില്‍ പറഞ്ഞു. വിവാദ പരാമര്‍ശത്തില്‍ സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എംഎം മണി പരാമര്‍ശം പിന്‍വലിച്ചത്.

എംഎം മണിയുടെ പരാമര്‍ശത്തില്‍ തെറ്റായ ഭാഗങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്, അതൊട്ടും പുരോഗമനപരമായ നിലപാടല്ലെന്ന് ഇന്ന് സഭയില്‍ സ്പീക്കര്‍ എംബി രാജേഷ് അഭിപ്രായപ്പെട്ടിരുന്നു. ഒരു വാക്കിന് തന്നെ പല സാഹചര്യത്തില്‍ പല അര്‍ത്ഥങ്ങളാവും, എല്ലാ ആളുകള്‍ക്കും അത് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും സ്പീക്കര്‍ നിരീക്ഷിച്ചു. പിന്നാലെയാണ് എംഎം മണി പരാമര്‍ശം പിന്‍വലിച്ചത്.

അതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗവും പാരമര്‍ശം പിന്‍വലിക്കാന്‍ എംഎം മണിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ജൂലായ് 14നാണ് നിയമസഭയില്‍ എംഎം മണി കെകെ രമയ്‌ക്കെതിരായ വിവാദ പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ മണിയുടെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എംഎം മണി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

സ്പീക്കർ പറഞ്ഞതും എം എം മണി തിരുത്തിയതും

സ്പീക്കർ പറഞ്ഞത്

സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ന് പൊതുവില്‍ അംഗീകരിച്ച ചില വാക്കുകളുണ്ട്. അണ്‍പാര്‍ലമെന്ററി ആയ അത്തരം വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും ചില പരാമര്‍ശങ്ങള്‍ അനുചിതവും അസ്വീകാര്യവുമാവാം. മുന്‍പ് സാധാരണമായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും തന്നെ ഇന്നത്തെ കാലത്ത് ഉപയോഗിക്കാന്‍ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്. വാക്കുകളുടെ വേരും അര്‍ത്ഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്. ഒരേ വാക്കിന് തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ത്ഥം ആവണമെന്നില്ല. വാക്കുകള്‍ അതത് കാലത്തിന്റെ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടാണ് നേരത്തെ സാര്‍വത്രികമായി ഉപയോഗിച്ചിരുന്ന പഴഞ്ചൊല്ലുകള്‍, തമാശകള്‍, പ്രാദേശിക വാമൊഴികള്‍ എന്നിവ പലതും ഇന്ന് കാലഹരണപ്പെട്ടതും ഉപയോഗിച്ചുകൂടാനാവാത്തുമാവുന്നത്.

മനുഷ്യരുടെ നിറം, ശാരീരിര പ്രത്യേകതകള്‍, പരിമിതികള്‍, ചെയ്യുന്ന തൊഴില്‍, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍, കുടുംബപശ്ചാത്തലം, ജീവിതാവസ്ഥകള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പരിഹാസ പരാമര്‍ശങ്ങള്‍ ആണത്ത ഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്‌കൃതമായാണ് കണക്കാക്കപ്പെടുന്നത്. അവയെല്ലാം സാമൂഹിക വളര്‍ച്ചയ്ക്കും ജനാധിപത്യ ബോധത്തിന്റെ വികാസത്തിനുമനുസരിച്ച് ഉപേക്ഷിക്കപ്പെടേണ്ടവയാണ് എന്ന ഒരവബോധം സമൂഹത്തിലാകെ വളര്‍ന്നുവരുന്നുണ്ട്. സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, അംഗപരിമിതര്‍, കാഴ്ചപരിമിതര്‍, പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ എന്നിവരെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പ്രത്യേകിച്ച് ഈ പരിഗണന പ്രധാനമാണ്. എന്നാല്‍ ജനപ്രതിനിധികളില്‍ പലര്‍ക്കും ഈ മാറ്റം മനസ്സിലാക്കാനായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം മുന്‍പില്ലാത്ത വിധം സോഷ്യല്‍ ഓഡിറ്റിങ്ങിന് ഇന്ന് വിധേയമാവുന്നുണ്ടെന്നും എല്ലാവരും ഓര്‍ക്കണം. സഭയ്ക്കും കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവണം. വാക്കുകള്‍ വിലക്കാനുള്ള ചെയറിന്റെ അധികാരം ഉപയോഗിച്ച് അടിച്ചേല്‍പ്പിക്കേണ്ടതാണ് ഈ മാറ്റം എന്ന് കരുതുന്നില്ല. സ്വയം തിരുത്തലുകളും നവീകരണങ്ങളും സഭാംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവണം.

എംഎം മണിയുടെ പരാമര്‍ശത്തില്‍ തെറ്റായ ആശയം അന്തര്‍ലീനമായിട്ടുണ്ടെന്നാണ് ചെയറിന്റെ അഭിപ്രായം. അത് പുരോഗമനപരമായ ആശയവുമായി ചേര്‍ന്നുപോവുന്നതല്ല. എംഎം മണിയും ചെയറിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അനുചിതമായ പരാമര്‍ശം പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എംഎം മണി തിരുത്തിയത്

സ്പീക്കര്‍ നടത്തിയ നടത്തിയ നിരീക്ഷണത്തെ മാനിക്കുന്നു. ജൂലായ് 14ന് നടത്തിയ പ്രസംഗത്തില്‍ തന്നെ ഉദ്ദേശശുദ്ധി വ്യക്തമാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ബഹളത്തില്‍ അത് മുങ്ങിപ്പോയി. ആരേയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. ഒരു കമ്മ്യൂണിസ്റ്റുകാരനായ ഞാന്‍ വിധി എന്ന് പറയാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് ഈ പരാമര്‍ശം ഞാന്‍ പിന്‍വലിക്കുകയാണ്.

ഭൂപീന്ദർ സിങിന് വിട; തിരഞ്ഞെടുത്ത 10 പാട്ടുകൾ …

0

ഭൂപീന്ദര്‍ സിങ് എന്ന ഗായകന്റെ ശബ്ദമാണ് അദ്ദേഹത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നത്. മടുപ്പിക്കാത്ത, ഗസൽ പ്രണയികള്‍ക്കൊപ്പം സിനിമാസംഗീതപ്രേമികളും ഭുപീന്ദര്‍ സിങ്ങിനെ സ്‌നേഹിച്ചു.

ഗിറ്റാറിസ്റ്റായി സംഗീതപ്രവര്‍ത്തനം ആരംഭിച്ച ഭൂപീന്ദര്‍ ഓള്‍ ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലും ആര്‍ട്ടിസ്റ്റായി. ചേതന്‍ ആനന്ദിൻ്റെ ഹകീകത് എന്ന ബോളിവുഡ് സിനിമയിലൂടെ 1964 ല്‍ സിനിമാപിന്നണിഗാനരംഗത്ത് തുടക്കം കുറിച്ചു. മദന്‍ മോഹന്‍ എന്ന സംഗീതപ്രമുഖന്റെ സംഗീതസംവിധാനത്തില്‍ മുഹമ്മദ് റാഫി, തലത് മഹ്‌മൂദ്, മന്നാ ഡേ എന്നിവര്‍ക്കൊപ്പം ഹോ കെ മജ്ബൂര്‍ മുജെ ഉസ്‌നെ ഭബുലായാ ഹോഗാ എന്ന ഗാനമാലപിച്ചായിരുന്നു ഭൂപീന്ദറിൻ്റെ അരങ്ങേറ്റം.

ബംഗ്ലാദേശി ഗായിക മിതാലി മുഖര്‍ജിയാണ് ജീവിത പങ്കാളി. വിവാഹത്തെ തുടര്‍ന്ന് ഇരുവരും ചേര്‍ന്നുള്ള പരിപാടികളുടെ തിരക്കിലായയോടെ ഭൂപീന്ദര്‍ സിനിമാലോകം ഏറെക്കുറെ ഉപേക്ഷിച്ചു. ഗസൽ ലോകത്തും ലൈവ് പരിപാടികളിലുമായിരുന്നു നിറഞ്ഞ് നിന്നത്. 50 വർഷത്തിലധികം കാലം നീണ്ട പാട്ട് ജീവിതമാണ്.

ശ്രദ്ധേയമായ ഗാനങ്ങൾ തിരഞ്ഞെടുത്ത് കേൾക്കാം

Do Deewane Shehar Mein | Bhupinder Singh, Runa

Huzur is kadar bhi na By Bhupindar Singh – Mitali

Kabhi Kisiko Muqammal Jahan Nahi Milta

Naam Gum Jaayegaa (Video Song) – Kinara – Jeetendra

Gulab Jism Ka Anjuman 1986 Bhupinder Singh Shabana Azm

Dil Dhoondta Hai – Mausam | Bhupinder Singh & Lata Mang

Zindagi Zindagi Mere Ghar Aana | Anuradha Paudwal, Bhupin


Aaj Bichhde Hain -Bhupinder Singh

ഓണ പരീക്ഷ ഓഗസ്റ്റ് 24 ന് തുടങ്ങും

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംപാദ വാർഷിക പരീക്ഷകൾക്ക് ഓഗസ്റ്റ് 24ന് തുടക്കമാകും. ഔഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബർ 2 ന് സ്കൂൾ പരീക്ഷകൾ പൂർത്തിയാകും.

സെപ്റ്റംബർ 2ന് വെള്ളിയാഴ്ച്ച ഓണ അവധിക്കായി സ്കൂളുകൾ അടയ്ക്കും.

ഓണം അവധി 9 ദിവസം

ഈ വർഷം 9ദിവസമാണ് ഓണാഘോഷത്തിനായി സ്കൂളുകൾക്ക് അവധി നൽകുക.സെപ്റ്റംബർ 2ന് അടയ്ക്കുന്ന സ്കൂൾ സെപ്റ്റംബർ 12ന് തുറക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 2വർഷമായി വിദ്യാലയങ്ങൾ അടഞ്ഞു കിടന്നിരുന്നതിനാൽ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിദ്യാലയങ്ങളിൽ ഓണാഘോഷവും അവധിയും വരുന്നത്.


ഓണത്തിന് മുൻപ് ഒന്നാംപാദ വാർഷിക പരീക്ഷകൾ നടക്കുന്നതിനാൽ
പാഠഭാഗങ്ങൾ വേഗത്തിൽ പൂർത്തിയാക്കും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്കൂൾ പരീക്ഷകൾ വരുന്നത്.

സംസ്ഥാനത്തെ കോളജുകൾക്കും സമാനമായ ഓണ അവധി നൽകും.

ശബരീനാഥിന് ജാമ്യം, മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടിയെന്ന് വി ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരിനാഥന് ജാമ്യം. ഉത്തരവ് കേട്ട് വഞ്ചിയൂര്‍ കോടതിക്ക് മുന്‍പില്‍ സിപിഐഎം പ്രവർത്തകർ പ്രതിഷേധവുമായി എത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വഞ്ചിയൂര്‍ കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹം ഒരുക്കേണ്ടി വന്നു.

മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടിയെന്ന് വി ഡി സതീശൻ

കെഎസ് ശബരിനാഥൻ്റെ ജാമ്യം മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതൊരു പ്രതിഷേധം മാത്രമായിരുന്നു, വധശ്രമമല്ലെന്ന് ആദ്യത്തെ കേസിലെ പ്രതികൾക്ക് ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു. എന്നിട്ടും വീണ്ടും വധശ്രമത്തിന് വകുപ്പിട്ട് ശബരിനാഥിനെ ജയിലിലടയ്ക്കാനുള്ള ഗൂഢാലോചനയാണ് ഈ ജാമ്യം ലഭിച്ചതോടെ തകർന്നുപോയത് എന്നും സതീശൻ വ്യക്തമാക്കി.

കോടതി പരിസരം സംഘർഷ ഭരിതമായി

ശബരിനാഥന്‍ പുറത്തെക്കിറങ്ങിയതോടെ സിപിഐഎം യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടുഭാഗങ്ങളിലായി നിലയുറപ്പിച്ചു. നടുവില്‍ പൊലീസ് നിന്ന് സംഘര്‍ഷ സാധ്യത ഒഴിവാക്കി.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശബരിനാഥന് ജാമ്യം നല്‍കിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി നിരുപാധികം തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം. റിക്കവര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്നും ഉപാധിയില്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാളെ മുതല്‍ 3 ദിവസം അന്വേഷണ സംഘത്തിന്റെ മുന്‍പില്‍ ഹാജരാകണം. 50000 രൂപയുടെ ബോണ്ടും നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ കെ.എസ്.ശബരീനാഥനാണ് ‘മാസ്റ്റര്‍ ബ്രെയ്ന്‍’ എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കസ്റ്റഡിയില്‍ വേണമെന്ന് പൊലീസിന്റെ അപേക്ഷ.

ഗൂഢാലോചനയില്‍ ശബരീനാഥനാണ് ‘മാസ്റ്റര്‍ ബ്രെയ്ന്‍’ എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. വാട്‌സാപ്പ് ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കാന്‍ കസ്റ്റഡി വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ ശബരീനാഥിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. ഒന്നാം പ്രതി ഫര്‍സീന്‍ മജീദിന് ശബരീനാഥ് നിര്‍ദേശം നല്‍കി. നിരവധി തവണ പ്രതികളെ ശബരിനാഥ് ഫോണില്‍ വിളിച്ചു. ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും ശബരീനാഥ് വിളിച്ചെന്നും അന്വേഷണസംഘം ഉന്നയിച്ചു. പ്രതികള്‍ നാലുപേരും ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ലുലു മാളിലെ നിസ്കാരം നാടകം, തീവ്രഹിന്ദുത്വ പ്രവർത്തകർ അറസ്റ്റിൽ

ഉത്തർപ്രദേശ് ലഖ്‌നൗവിലെ ലുലു മാളിൽ അനുമതിയില്ലാതെ ഒരുസംഘം നിസ്‌കാരം നടത്തിയതിനുപിന്നിൽ തീവ്രഹിന്ദുത്വ സംഘടനകളുടെ ഗൂഢാലോചനയെന്ന്‌ വെളിപ്പെട്ടു. സംഭവത്തിൽ സരോജ്‌ നാഥ്‌ യോഗി, കൃഷ്‌ണകുമാർ പതക്‌, ഗൗരവ്‌ ഗോസ്വാമി, അർഷദ്‌ അലി എന്നിവരാണ് സുശാന്ത് ഗോൾഫ് സിറ്റി പൊലീസിന്റെ പിടിയിലായത്. ഇവരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. നാലുപേർകൂടി പിടിയിലാകാനുണ്ട്.

ലുലു റീജണൽ തലവൻ ജയകുമാർ ഗംഗാധർ നൽകിയ പരാതിയിലാണ്‌ കേസെടുത്തത്‌. എട്ടംഗ സംഘത്തിലെ ആറുപേരാണ് അനുമതിയില്ലാതെ മാളിൽ നിസ്‌കാരം നടത്തിയത്.  രണ്ടുപേർ ദൃശ്യങ്ങളെടുത്തു. നിസ്‌കാരം നടത്തി പരിചയമില്ലാത്തവരാണെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെ തീവ്രഹിന്ദുത്വ സംഘടനകൾ വിദ്വേഷ പ്രചാരണവുമായി രംഗത്തുവന്നു. മാളില്‍ നിസ്കരിക്കാമെങ്കില്‍  ഹനുമാൻ ചാലിസ നടത്തുകയും വേണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാരങ്ങള്‍ പ്രതിഷേധിച്ചു. ഹനുമാന്‍ ചാലിസ ചൊല്ലാനെത്തിയ മൂന്നുപേർ അറസ്റ്റിലായി. മാളിലെ ജീവനക്കാരിൽ എൺപത്‌ ശതമാനവും ഹിന്ദുവിഭാഗത്തിൽ നിന്നുള്ളവരാണെന്ന് ലുലു അധികൃതർ അറിയിച്ചു. ഭീഷണിയെത്തുടർന്ന്‌ മാളിന്‌ പൊലീസ്‌ സുരക്ഷ ശക്തമാക്കി

പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിച്ചു പരിശോധിച്ച സംഭവത്തിൽ 5 പേർ കസ്റ്റഡിയിൽ

നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ അഞ്ച് പേർ കസ്റ്റഡിയിൽ. ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജിയിലെ രണ്ടു ജീവനക്കാരെയും പരീക്ഷാ ഏജൻസിയിലെ മൂന്നു പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. അഞ്ചു പേരും വനിതാ ജീവനക്കാരാണ്.

ആരാണ് അടിവസ്‌ത്രം മാറ്റാൻ നിർദ്ദേശം നൽകിയതെന്ന് അന്വേഷിച്ച് വരികയാണെന്ന് ദക്ഷിണ മേഖല റേഞ്ച് ആർ നിഷാന്തിനി ഐപിഎസ് പറഞ്ഞു.

പ്രതിഷേധം അക്രമമായി, തല്ലി ചതച്ച് പൊലീസ്

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ കൊല്ലം ആയൂർ മാർത്തോമാകോളജിന്റെ ജനൽച്ചില്ലകൾ വിദ്യാർത്ഥികൾ അടിച്ചു തകർത്തു. സംഘർഷത്തിനിടെ പൊലീസിന് നേരെ കല്ലേറുമുണ്ടായി. സംഭവത്തിൽ മാധ്യമപ്രവർത്തകനും പരുക്കേറ്റു. വീക്ഷണം പത്രത്തിന്റെ ലേഖകനാണ് പരുക്കേറ്റത്.

പൊലീസ് ബാരിക്കേഡുകൾ തകർത്താണ് വിദ്യാർത്ഥികൾ അകത്തുകയറിയത്. കല്ലേറിൽ പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കെ.എസ്.യു, യൂത്ത് കോൺ​ഗ്രസ്, എ.ബി.വി.പി പ്രവർത്തകരാണ് പ്രതിഷേധവുമായി കോളജിലെത്തിയത്. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. വിദ്യാർഥികൾക്ക് പരക്കെ മർദ്ദനമേറ്റു.

നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൊല്ലം റൂറൽ എസ്പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു. കൊല്ലം ആയൂരിലെ കോളജിൽ പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥർ അഴിച്ചു പരിശോധിച്ചുവെന്നാണ് പരാതി. സംഭവത്തിൽ അപമാനിതയായ ഒരു പെൺകുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആയൂരിലെ കോളജിൽ പരീക്ഷക്കെത്തിയ എത്തിയ കൂടുതൽ വിദ്യാർഥികൾ പരാതി ഉന്നയിച്ച് രംഗത്ത് വന്നു.

ഇനിഡിഗോ എർലൈൻസിൻ്റെ ബസ് പിടിച്ചെടുത്തു; ഓട്ടം നികുതി അടയ്ക്കാതെ

നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഫറോക്ക് ചുങ്കത്തെ വര്‍ക്ക്‌ഷോപ്പിലായിരുന്നു.

പിഴയും നികുതിയും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്.

ആറ് മാസത്തെ നികുതി കുടിശ്ശികയാണ്. നികുതിയും അതിന്റെ പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടുനല്‍കൂവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

ആർടിഒയുടെ നിർദ്ദേശ പ്രകാരം ഫറൂക്ക് ജോയിൻറ് ആർടിഒ ഉൾപ്പെട്ട സംഘമാണ് ബസ് കസ്റ്റഡിയിൽ എടുത്തത്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇപ്പോഴത്തെ നടപടിക്ക് ബന്ധമില്ലെന്നും എയര്‍പോര്‍ട്ടിലായതിനാല്‍ ഇതുവരെ ബസ് കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇന്ന് പുറത്തിറക്കിയപ്പോള്‍ പിടിച്ചെടുക്കുകയായിരുന്നെന്നുമാണ് മോട്ടോർ വാഹനവകുപ്പിന്‍റെ വിശദീകരണം.

തൊഴിൽ തേടി മലയാളിയുടെ ഗൾഫ് യാത്ര കുറയുന്നു, മറികടന്ന് മഹാരാഷ്ട്ര

തൊഴിലും ഉപജീവനവും തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള ഒഴുക്ക് കുറുയുന്നു. അമേരിക്ക, ബ്രിട്ടന്‍, സിങ്കപ്പുര്‍, കാനഡ തുടങ്ങിയ വികസിതരാജ്യങ്ങളിലേക്കുള്ള കുടിയേറ്റ തോത് വർധിക്കുന്നു.

2020-ല്‍ ഗള്‍ഫിലേക്കുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സില്‍ പകുതിയും ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്നായിരുന്നു. മഹാരാഷ്ട്ര ഗൾഫ് പണത്തിൽ കേരളത്തെ മറികടക്കുകയും ചെയ്തു.

വിദേശകാര്യമന്ത്രാലയത്തിലെ എമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ കണക്കുപ്രകാരം ജി.സി.സി. രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം 2020-ല്‍ 90,000 ആയി ചുരുങ്ങി. കോവിഡ് സാഹചര്യത്തിലെ ചുരുക്കം മാത്രമല്ല ഇത്. 2015-ൽ 7.6 ലക്ഷം ആളുകൾ ഗൾഫ് രാജ്യങ്ങളിലേക്ക് പറന്നപ്പോഴാണ് 2020 ൽ കുത്തനെ കുറഞ്ഞത്.

ഗൾഫ് മണിയിലെ മലയാളി പങ്ക്

റിസര്‍വ് ബാങ്കിന്റെ ഗവേഷണവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇതിനനുസരിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്ന പണത്തിൻ്റ ശതമാനത്തിലും വ്യത്യാസമുണ്ട്.

സൗദി അറേബ്യ, യു.എ.ഇ., കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹറൈന്‍ എന്നിവയുള്‍പ്പെട്ട ജി.സി.സി. രാജ്യങ്ങളിലുണ്ടായിട്ടുള്ള തൊഴില്‍രംഗത്തെ മാറ്റവും ഇതിന് കാരണമായിട്ടുണ്ട്. ഇത് ഏറ്റവുമധികം ബാധിച്ചത് കേരളത്തെയാണ് എന്ന് പറയുന്നു എങ്കിലും ഉന്നത വിദ്യാഭ്യാസമുള്ളവർക്ക് അവസര നഷ്ടം ഇല്ല.

എന്നാൽ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസിപ്പണം കുത്തനെ ഇടിയാന്‍ ഇതു കാരണമായി. അഞ്ചുവര്‍ഷംകൊണ്ട് പകുതിയോളമാണ് കുറഞ്ഞത്. 2016-17-ല്‍ രാജ്യത്ത് എത്തിയ ഗൾഫ് മണിയുടെ 19 ശതമാനം കേരളത്തിലേക്കായിരുന്നു. 2020-21-ല്‍ ഇത് 10.2 ശതമാനമായി ചുരുങ്ങി.

ഗൾഫ് മണിയിൽ കേരളത്തെ പിന്നിലാക്കി റെക്കോഡിട്ട് മഹാരാഷ്ട്ര

കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഒരു കാലത്ത് ഗൾഫ് പണം ഏറ്റവും അധികം എത്തിയിരുന്നത്. ഇപ്പോള്‍ മൂന്നു സംസ്ഥാനങ്ങളുടെയും ചേര്‍ന്നുള്ള വിഹിതം 25.1 ശതമാനംമാത്രമാണ്. എന്നാൽ 2016-ൽ ഇത് 42 ശതമാനമായിരുന്നു.

മഹാരാഷ്ട്രയുടെ വിഹിതം 2016-17-ലെ 16.7 ശതമാനത്തില്‍നിന്ന് 35.2 ശതമാനത്തിലേക്കുയര്‍ന്നു.

കോവിഡ് കാലത്ത് ഗള്‍ഫ് നാടുകളിലുണ്ടായ തൊഴില്‍നഷ്ടം, സാമ്പത്തികപ്രതിസന്ധി, സൗദി, കുവൈത്ത്, ഖത്തര്‍പോലുള്ള രാജ്യങ്ങളില്‍ തൊഴില്‍രംഗത്ത് തദ്ദേശവത്കരണം നടപ്പാക്കല്‍, അമേരിക്ക, ബ്രിട്ടന്‍, സിങ്കപ്പുര്‍പോലുള്ള വികസിതരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിലെ വര്‍ധന തുടങ്ങിയവയെല്ലാം ഈ മാറ്റത്തിനു കാരണമായിട്ടുണ്ടെന്ന് പഠനം നിരീക്ഷിക്കുന്നു.

സൗദിയിലേക്കുള്ള എമിഗ്രേഷന്‍ 2015-ലെ 3.1 ലക്ഷത്തില്‍നിന്ന് 2020-ല്‍ 40,000 ആയി കുറഞ്ഞു.

യു.എ.ഇ.യിലേക്കുള്ളത് 2.3 ലക്ഷത്തില്‍നിന്ന് 20,000 ആയും ചുരുങ്ങി.

ഹിന്ദി ബെൽറ്റിൽ നിന്നും തൊഴിലാളികൾ

ഏതാനും വര്‍ഷങ്ങളായി യു.പി., ബിഹാര്‍, ഒഡിഷ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് ഗൾഫുകാർ ഏറ്റവും കുടുതൽ. 2020-ല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ചതില്‍ പകുതിയും ഈ സംസ്ഥാനങ്ങളില്‍നിന്നുള്ളവരായിരുന്നു. ഇവര്‍ വളരെ കുറച്ച് പണമാണ് അയക്കുന്നത്. കൂടുതലും കൂലിത്തൊഴിലുകളിൽ ആണ്.

അമേരിക്കൻ മണിയും മുന്നിൽ

2016-17 സാമ്പത്തികവര്‍ഷം പ്രവാസി പണം വരവില്‍ 50 ശതമാനവും ജി.സി.സി. രാജ്യങ്ങളില്‍നിന്നായിരുന്നു. 2020-21-ലിത് 30 ശതമാനമായി കുറഞ്ഞു. 23 ശതമാനം വിഹിതവുമായി യു.എ.ഇ.യെ പിന്തള്ളി അമേരിക്ക മുന്നിലെത്തുകയും ചെയ്തു. നേരിട്ടുള്ള വിദേശനിക്ഷേപം കഴിഞ്ഞാല്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ടില്‍ ഏറ്റവും കൂടുതല്‍ വിദേശനാണ്യം വരുന്ന വഴിയാണ് പ്രവാസികളുടെ അധ്വാനം

ചാറ്റ് പുറത്ത് പോയത് സംസ്ഥാന ഭാരവാഹികൾ മാത്രമുള്ള ഗ്രൂപ്പിൽ നിന്ന്, എങ്ങനെയെന്ന് അറിയില്ലെന്ന് ശബരീനാഥ്

 വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സംഭവം കേസായിതിന്നു പിന്നാലെ ചാറ്റ് പുറത്തുപോയത് എങ്ങനെയെന്ന് അറിയില്ലെന്ന് കെ.എസ്.ശബരീനാഥന്‍.

യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹികള്‍ മാത്രമുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് ചാറ്റു പുറത്ത് പോയത്. ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സജി ചെറിയാന്റെ വീഡിയോ പോലും അകത്തുനിന്നല്ലേ പോയതെന്ന് അദ്ദേഹം മറു ചോദ്യം കൊണ്ട് മൂടി.

യൂത്ത് കോണ്‍ഗ്രസ് ഒരു സ്വതന്ത്ര സംഘടനയാണെന്നും ആ സംഘടനയുടെ തീരുമാനങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് എടുത്തതാണെന്നും ശബരീനാഥന്‍ പറഞ്ഞു. അല്ലാതെ എകെജി സെന്ററില്‍ നിന്ന് പറയുന്നത് പോലെ സമരം ചെയ്യുന്ന ഡിവൈഎഫ്‌ഐ പോലുള്ള സംഘടനയല്ല യൂത്ത് കോണ്‍ഗ്രസ്. പ്രതിഷേധത്തെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടനാ നേതൃത്വം അറിഞ്ഞിട്ടുണ്ട്. അതിന് ശേഷം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.

സമരസംഘടനയാണ് യൂത്ത് കോണ്‍ഗ്രസെന്നും സമരവീര്യത്തോടെതന്നെ എല്ലാ ജനാധിപത്യ മര്യാദയും പാലിച്ചുകൊണ്ടു തന്നെ മുന്നോട്ട് പോകുമെന്നും കൂട്ടിച്ചേര്‍ത്തു.

സംഘടന ആലോചിച്ചാണ് രണ്ട് വര്‍ഷമായി സമരം ചെയ്യുന്നത്. തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ സമരം ചെയ്യുന്നത് പോലെ, സെക്രട്ടറിയേറ്റില്‍ സമരം ചെയ്യുന്നത് പോലെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് വിമാനത്തില്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധം, പ്രതിഷേധം എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിളിച്ചപ്പോള്‍ അവരെ ആക്രമിച്ചതും വധിക്കാന്‍ ശ്രമിച്ചതും ഇ.പി. ജയരാജനാണ്. ഇന്‍ഡിഗോയുടേയും ഡിജിസിഐയുടേയും റിപ്പോര്‍ട്ടില്‍ പോലും ലവല്‍ വണ്‍ കുറ്റമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായുള്ളത് ശബരീനാഥ് പറഞ്ഞു