നാടൻ വർത്താനത്തിൻ്റെ ന്യായീകരണം വേണ്ട; കക്ഷികൾക്ക് അതീതമായി ഐക്യപ്പെടാൻ സ്ത്രീപക്ഷ രാഷ്ട്രീയം

0

എം.എം മണിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് ആം​ഗം ആനി രാജ രം​ഗത്ത്. ഇടത് – സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡൽഹിയിൽ പ്രയോഗിക്കുന്നതെന്നും എം.എം. മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും അവർ പറഞ്ഞു. കേരളമാണ് തന്റെ തട്ടകം. എട്ടാംവയസിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനമാണ്. മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താൻ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നത് കൊണ്ട് തന്നെയാണ് മണിക്കെതിരെ പ്രതികരിച്ചത്. വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നിൽക്കുന്നത്. വനിതാ രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റും.

ഭീഷണി വേണ്ട, കണ്ണാടി നോക്കൂ….

ആരുടെയും ഭീഷണിക്ക് വഴങ്ങുന്ന ആളല്ല. അവഹേളനം ശരിയാണോ എന്ന് എംഎം മണിയെ ഉൾക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കേണ്ടതാണ്. കേരളത്തിൽ നിന്ന് വന്ന് ഉത്തരേന്ത്യയിൽ നിലനിൽക്കുന്നത് നിരവധി വെല്ലുവിളികളും ഭീഷണികളും മറികടന്നാണെന്നും അവർ വ്യക്തമാക്കി.

എത്ര കിട്ടിയാലും പഠിക്കില്ലെന്ന തരത്തിലാണ് എം.എം മണിയെപ്പോലെയുള്ള നേതാക്കളെന്ന് കെ.കെ. രമ പ്രതികരിച്ചു. മോശം പ്രസ്താവനകൾ പാർട്ടിയെയാണ് അസ്ഥിരപ്പെടുത്തുന്നതെന്ന് എം.എം മണി മനസിലാക്കുന്നില്ല. ഇതിനെ ന്യായീകരിക്കുകയാണ് കുറേയാളുകൾ. ആനി രാജയുടേത് ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ വാക്കുകളാണ്. അത് ആർജവത്തോടൂ കൂടി ആനി രാജ പറഞ്ഞതാണ് എം.എം. മണിയെ പൊള്ളിച്ചത്. അതിനാലാണ് അവരെ മോശക്കാരിയാക്കിയത്.

നാടൻ ഭാഷ അത്ര നല്ല ന്യായമല്ല

എം.എം. മണി എത്ര കാലമായി സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുന്നു. പാർട്ടി നേതൃത്വം എന്നോട് ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് മണി ചോ​ദിക്കുന്നത്. നാടൻ ഭാഷ എന്ന് പറഞ്ഞ് ഇതിനെയെല്ലാം കുറച്ചുകാണുകയാണ് പാർട്ടി നേതൃത്വം. എത്ര ക്ലാരിറ്റിയോടെയുള്ള പ്രസ്താവനയാണ് ആനി രാജ നടത്തിയത്. അതിനെതിരെ ഇത്തരം വാക്കുകൾ പ്രയോ​ഗിക്കുന്നത് ശരിയാണോ?. ഇവരെ നിയന്ത്രിക്കാൻ സിപിഐഎം തയ്യാറായില്ലെങ്കിൽ അവർക്ക് വലിയ അധപ്പതനമാവും -കെ.കെ. രമ എം.എൽ.എ വ്യക്തമാക്കി.

“ഡൽഹിയിൽ അല്ലെ ഉണ്ടാക്കൽ”

കെ കെ രമയ്‌ക്കെതിരായ പരാമർശത്തിൽ സിപിഐയുടെ വിമർശനം കാര്യമാക്കുന്നില്ലെന്നാണ് മണി സൂചിപ്പിച്ചത്. സമയം കിട്ടിയാൽ കൂടുതൽ ഭംഗിയായി പറഞ്ഞേനെയെന്നും എംഎം മണി പറഞ്ഞു. അവർ ഡൽഹിയിൽ അല്ലേ ഉണ്ടാക്കൽ, സിപിഐയുടെ പരാമർശം കാര്യമാക്കുന്നില്ല. ഇന്നലെ തൊടുപുഴയിൽ സിപിഐഎം സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മണിയുടെ പരാമർശം.

സിപിഐ പറഞ്ഞത് ഞാൻ കാര്യമാക്കുന്നില്ല. ആനി രാജ ഡൽഹിയിലല്ലേ, കേരള നിയമ സഭയിലല്ലലോ ഉണ്ടാക്കൽ. നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയാവൂ. ആനി രാജയ്‌ക്കെങ്ങനെ അറിയാൻ സാധിക്കും. ഇനി അവർ പറഞ്ഞാലും എനിക്ക് അതൊരു വിഷയമല്ല. കെ കെ രമയ്‌ക്കെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു. സമയം കിട്ടിയാൽ കൂടുതൽ ഭംഗിയായി പറഞ്ഞേനെയെന്നും എംഎം മണി വ്യക്തമാക്കി.

മങ്കിപോക്സും ചിക്കൻപോക്സും വേർതിരിച്ചറിയുന്നത് എങ്ങിനെ

0

കുരങ്ങ് പനിയുടെ പ്രധാന ലക്ഷണങ്ങൾ പൊതുവായി കാണുന്നവയാണ്. അതിശക്മായ തലവേദന, പനി, സന്ധി വേദന, ശരീര വേദന, ക്ഷീണം എന്നിവ ഉണ്ടാവും. വിവിധയിനം പനികളെ ഈ ലക്ഷണങ്ങൾ വെച്ച് തമ്മിൽ തിരിച്ചറിയുക സാധാരണക്കാർക്ക് ബുദ്ധിമുട്ടാണ്.

ചിക്കൻ പോക്‌സ്, മങ്കിപോക്സ്, തക്കാളി പനി

പനി വന്ന് മൂന്നാം ദിവസത്തിന് മുൻപായി കൈകളിൽ, മുഖത്ത്, ജനനേന്ദ്രിയ ഭാഗത്ത് എന്നിവ കുരുക്കൾ ഉണ്ടാകുക, അതിൽ വെള്ളം നിറഞ്ഞ അവസ്ഥ. ഇതാണ് കുരങ്ങ് പനിയുടെ ലക്ഷണം.

ചിക്കൻ പോക്‌സിന്റെ കുരുക്കൾ ആദ്യം നെഞ്ചിലാണ് വരിക. പതിയെയാണ് ചിക്കൻ പോക്‌സിന്റെ കുരുക്കൾ ഉണ്ടാവുന്നതെങ്കിൽ മൂന്നാം ദിവസം ദിവസം മുതൽ തന്നെ കുരുങ്ങ് പനി ബാധിച്ച വ്യക്തിക്ക് അൻപതോളം കുരുക്കൾ ഉണ്ടാകും. കഴുത്തിലോ, കക്ഷത്തിലോ മറ്റോ കഴല പോലെ കണ്ടെത്തുന്നതും കുരങ്ങ് പനിയുടെ ലക്ഷണമാണ്.

തക്കാളി പനിയിൽ കൈകളിലും, കാലിനടിയിലും, വായുടെ അകത്തും കുരുക്കൾ ഉണ്ടാകും.

WHO വിശദാംശങ്ങൾ ലിങ്കിൽ

https://www.who.int/news-room/fact-sheets/detail/monkeypox

BBC റിപ്പോർട്ട്

https://www.bbc.com/news/health-61551164

പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയുടെ അമ്മ ജീവനൊടുക്കി

കോഴിക്കോട് എലത്തൂരിൽ പതിനാറുവയസുകാരിയായ ദലിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മ ജീവനൊടുക്കി. വെള്ളിയാഴ്ച അറസ്റ്റിലായ സുബിൻ്റെ അമ്മ ജലജയാണ് മരിച്ചത്. മകന്‍ കേസില്‍ ഉള്‍പ്പെട്ട മനോവിഷമത്തിലാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് നിഗമനം.

എലത്തൂര്‍ പോക്‌സോ കേസില്‍ മുഖ്യ പ്രതിയായ അബ്ദുള്‍ നാസറിന് കുട്ടിയെ പരിചയപ്പെടുത്തിയത് സുബിനാണ്. മകന്‍ കേസില്‍ ഉള്‍പ്പെട്ടതിലുള്ള വിഷമം അയല്‍വാസികളുമായി ജലജ മറ്റുള്ളവരുമായി പങ്കുവെച്ചിരുന്നു. രാവിലെയാണ് 51 കാരി ജലജയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

എലത്തൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡി. കോളജിലേക്ക് മാറ്റി.

ടിസി വാങ്ങാന്‍ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ മുഖ്യപ്രതിയായ അബ്ദുള്‍ നാസര്‍ പ്രലോഭിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. 16 കാരിയെ മറ്റ് സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ കര്‍ണ്ണാടകയിലെ ചെന്നപ്പട്ടന്നത്ത് വെച്ച് നാസറിനെ പൊലീസ് പിടികൂടിയത്. നാട്ടിലെത്തിച്ചു കുട്ടിയെ കൗണ്‍സിലിങ് നടത്തിയതില്‍ നിന്നാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുബിന്‍ ഉള്‍പ്പെടെയുള്ള 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ തന്നെ മകന്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജലജയ്ക്ക് അറിയാമായിരുന്നു. അന്ന് മുതല്‍ വിഷമം ഇവര്‍ പങ്കുവയ്ക്കുകയും ചെയ്തു. പുറക്കാട്ടേരിയില്‍ തയ്യല്‍ കട നടത്തുകയായിരുന്നു ജലജ. ഭര്‍ത്താവ് സുന്ദരന്‍.

അഭിമാനമായി ശ്രീശങ്കർ;  ലോക അത്‍ലറ്റിക് ലോംഗ് ജമ്പ് ഫൈനലിൽ ആദ്യ ഇന്ത്യക്കാരൻ

0

ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കർ ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ 8.00 മീറ്ററാണ് ശ്രീശങ്കർ ചാടിയത്. ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ ഫൈനലിൽ എത്തുന്ന അദ്യ ഇന്ത്യൻ പുരുഷ താരമാണ് എം. ശ്രീശങ്കർ. സീസൺ റെക്കോഡുകളിൽ ശ്രീശങ്കർ 8.36 മീറ്റർ ചാടി രണ്ടാമതാണ്.

2018ലെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ശ്രീശങ്കറെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും അനാരോ​ഗ്യത്തെ തുടർന്ന് ഇവന്റിന് 10 ദിവസം മുമ്പ് പിന്മാറേണ്ടി വന്നിരുന്നു. 2018 ഏഷ്യൻ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് 7.47 മീറ്റർ ചാടി വെങ്കലം നേടിയിട്ടുണ്ട്. 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ, റൺ-അപ്പ് പ്രശ്‌നങ്ങളുമായി മല്ലിട്ടാണ് ഫൈനലിൽ 7.95 മീറ്ററോടെ ആറാം സ്ഥാനത്തെത്തിയത്.

മങ്കി പോക്സ്, രോഗി സഞ്ചരിച്ച ഡ്രൈവർമാരെ കണ്ടെത്തി

മങ്കി പോക്സ് ബാധിച്ച രോഗി സഞ്ചരിച്ച ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു. രോഗം ബാധിച്ച് വിദേശത്ത് നിന്നും എത്തിയ വ്യക്തി ആശുപത്രിയില്‍ വന്നതും പോയതും വ്യത്യസ്ഥ ഓട്ടോകളിലാണെന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ എത്തിച്ച ടാക്‌സിയുടെ ഡ്രൈവറെയാണ് ഇനി തിരിച്ചറിയാനുള്ളത്

കൂടാതെ കോട്ടയം ജില്ലയില്‍ രണ്ടുപേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചയാളോടൊപ്പം വിമാനത്തില്‍ സഞ്ചരിച്ച കോട്ടയം സ്വദേശികളായ രണ്ടുപേര്‍ക്കാണ് 21 ദിവസത്തേക്ക് വീട്ടില്‍ നിരീക്ഷണം നിര്‍ദേശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിച്ചിയിച്ചു.

മങ്കി പോക്സ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗി സഹകരിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ആദ്യം വിവരങ്ങള്‍ നല്‍കിയെങ്കിലും ഇപ്പോള്‍ വിവരങ്ങള്‍ നല്‍കാന്‍ തയാറാകുന്നില്ല. നിരീക്ഷണത്തിലുള്ള മാതാപിതാക്കളും പൂര്‍ണ വിവരങ്ങള്‍ നല്‍കുന്നില്ല. കൂടുതല്‍ പേരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ആരോഗ്യവകുപ്പ്. ഹൈ റിസ്‌ക് വിഭാഗത്തില്‍ രോഗിയുടെ വീട്ടിലുള്ള രണ്ട് പേരും മറ്റ് മൂന്ന് ആളുകളുമുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

കുരങ്ങുവസൂരി സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നതാണ്. ഇവര്‍ക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കൊവിഡ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തുന്നതാണെന്ന് മന്ത്രി അറിയിച്ചു.

കുരങ്ങുവസൂരിയുടെ ലക്ഷണങ്ങളുണ്ടെങ്കില്‍ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും. മെഡിക്കല്‍ കോളജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കുരങ്ങുവസൂരി സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ ഉള്ളതിനാല്‍ എയര്‍പോര്‍ട്ടുകളില്‍ ജാഗ്രത പാലിക്കേണ്ടതാണ്.

ഷാർജ വിമാനം എമർജൻസി ലാൻ്റിങ് നടത്തി, ദുരന്തം ഒഴിഞ്ഞു

ഷാര്‍ജ നെടുമ്പാശേരി യാത്രാ വിമാനം അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ് വേണ്ടി വന്നത്.

ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനം 7.29ന് നെടുമ്പാശേരിയില്‍ എമര്‍ജന്‍സി ലാന്‍ഡ് ചെയ്യുകയായിരുന്നു. 215 ഓളം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. എല്ലാവരുടെയും മുന്നൊരുക്കങ്ങളോടെയുള്ള ഇടപെടൽ മറ്റ് അനിഷ്ടങ്ങളില്ലാതെ ലാൻ്റിങ് സാധ്യമാക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

എയര്‍ അറേബ്യ ജി9- 426 വിമാനമാണ് ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് താഴെയിറക്കിയത്. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം 07.13ന് ലാന്‍ഡ് ചെയ്യാനിരിക്കുകയായിരുന്നു. അതിനിടയിലാണ് യന്ത്ര തകരാര്‍ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് 06.41ന് കൊച്ചി വിമാനത്താവളത്തില്‍ എമര്‍ജന്‍സിലാന്‍ഡിങ്ങിന്റെ ഭാഗമായുള്ള അടിയന്തര സാഹചര്യം നേരിടാനുള്ള പ്രഖ്യാപനം നടത്തി. 07.29തോടെ റണ്‍വേ ഒമ്പതില്‍ വിമാനം സുരക്ഷിതമായിറക്കി. ഒരു മണിക്കൂര്‍ 50 മിനിറ്റുകള്‍ക്ക് ശേഷമാണ് വിമാനത്താവളത്തിലെ നിയന്ത്രണങ്ങള്‍ നീക്കിയത്.

ദേശീയ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി മലയാളി പെൺകുട്ടി

0

ദേശീയ സ്ക്വാഷ് ചാമ്പൻഷിപ്പിൽ അണ്ടർ 17 വിഭാഗത്തിൽ നിരുപമ ദുബെയ്ക്ക് കിരീടം. ചിത്രകാരിയായ താനൂർ ചെറുകാവിൽ മജ്ഞുള ദുബെയുടെയും മുംബൈയിൽ ബിസിനസ്സുകാരനായ മഹേഷ് കുമാർ ദുബെയുടെയും മകളാണ്.

പൂണെയിൽ സ്ക്വാഷ് റാക്കറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയും മഹാരാഷ്ട്ര സ്ക്വാഷ് റാക്കറ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സി എസ് കെ ടൂർണമെൻ്റിലാണ് കിരീടം

563 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പങ്കെടുത്തു. കഴിഞ്ഞ വർഷം ഹൈദരാബിൽ നടന്ന ദേശീയ ഓപ്പൺ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ നിരുപമ രണ്ടാം സ്ഥാനം നേടിയിരുന്നു.2020 ൽ ദേശീയ സ്കൂൾ ഗെയിംസിൽ അണ്ടർ 14 വിഭാഗത്തിൽ വെങ്കലം കരസ്ഥമാക്കി. ജിംനാസ്റ്റിക്കിലും കഴിവു തെളിയിച്ച വിദ്യാർഥിനിയാണ്.

വിലക്കു വാക്കുകളുടെ പട്ടികയ്ക്ക് പിന്നാലെ പാർലമെൻ്റ് വളപ്പിൽ സമരങ്ങളും വിലക്കി

പാര്‍ലമെൻ്റ് മന്ദിര വളപ്പില്‍ പ്രതിഷേധങ്ങൾക്കും പ്രകടനങ്ങള്‍ക്കും സമരത്തിനും വിലക്ക്. വിലക്ക് വാക്കുകളുടെ പട്ടിക പുറത്തിറക്കിയതിന് പിന്നാലെയാണ് സമര വിലക്ക്.

സത്യാഗ്രഹ സമരം, മതപരമായ ചടങ്ങ് എന്നിവയ്‌ക്കൊന്നും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്. അഴിമതി, ഏകാധിപതി, വെട്ടിപ്പ്, ദാദാഗിരി, തുടങ്ങിയ സർക്കാരിനെ വിമർശിക്കുന്ന വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് പിന്നാലെയാണ് പ്രതിഷേധങ്ങളും വിലക്കിയത്.

രാജ്യസഭാ സെക്രട്ടറി ജനറല്‍ വൈ.സി. മോദിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പുതിയ നിര്‍ദേശങ്ങളോട് പാര്‍ലമെന്റ് അംഗങ്ങള്‍ സഹകരിക്കണമെന്നും സെക്രട്ടറി ജനറല്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.

വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് പ്രതിഷേധങ്ങള്‍ വിലക്കിക്കൊണ്ടുള്ള പുതിയ നടപടി.

പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത് മുമ്പ് പ്രതിപക്ഷം സഭയ്ക്ക് മുമ്പില്‍ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ധര്‍ണ നടത്താറുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിന്റെ പടികളില്‍ ഇരുന്നോ ഗാന്ധി പ്രതിമയ്ക്ക് മുന്നിലോ ആണ് പതിവായി പ്രതിഷേധ പ്രകടനങ്ങൾ നടത്താറുള്ളത്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വര്‍ഷകാല സമ്മേളന കാലത്ത് പാര്‍ലമെന്റ് വളപ്പിനുള്ളില്‍ കേന്ദ്രസര്‍ക്കാരിനെതിരേയുള്ള പ്രതിഷേധങ്ങളൊന്നും അനുവദിക്കില്ല.

താലി ഊരിമാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതി

ഭാര്യ താലി ഊരിമാറ്റുന്നത് ഭര്‍ത്താവിനോട് ചെയ്യുന്ന കടുത്ത ക്രൂരതയാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ കണ്ടെത്തൽ. ഭര്‍ത്താവിന്റെ മനസ്സിനെ വേദനിപ്പിക്കുന്ന വിധത്തിലുള്ളതാണ് ഭാര്യയുടെ ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടി കോടതി ഭര്‍ത്താവിന് വിവാഹമോചനവും അനുവദിച്ചു.

ജസ്റ്റിസുമാരായ വി.എം. വേലുമണി, എസ്. സൗന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിൻ്റെ വിധി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കടുത്ത പ്രതിഷേധം ഉയർത്തി.

ഈറോഡിലെ ഒരു മെഡിക്കല്‍ കോളേജില്‍ പ്രൊഫസറായി ജോലിചെയ്യുന്ന സി. ശിവകുമാര്‍ എന്ന ആളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവാഹമോചന ആവശ്യം നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം നടത്തിയത്.

ഭര്‍ത്താവുമായി അകന്ന് കഴിയുന്നതിനിടെ താന്‍ കഴുത്തില്‍നിന്ന് താലി നീക്കിയിരുന്നതായി ഭാര്യ കോടതിയില്‍ സമ്മതിച്ചു. എന്നാല്‍, അത്യാവശ്യഘട്ടത്തില്‍ താലിയോടൊപ്പം ധരിച്ചിരുന്ന മാല മാത്രമാണ് അഴിച്ചുമാറ്റിയതെന്നും താലി ധരിച്ചിരുന്നെന്നും അവര്‍ വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യ താലി ധരിക്കുന്നത് നിര്‍ബന്ധമല്ലെന്നും അങ്ങനെ ചെയ്താല്‍ അത് വൈഹാഹിക ബന്ധത്തെ ബാധിക്കില്ലെന്നും സ്ത്രീയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

എന്നാല്‍, ഈ വാദങ്ങള്‍ കോടതി പരിഗണിച്ചില്ല. വിവാഹിതയായ സ്ത്രീ താലി ധരിച്ചിരിക്കണം എന്നത് അനിവാര്യമായ ആചാരമാണെന്ന് എല്ലാവര്‍ക്കും അറിയാം. കഴുത്തില്‍ താലി ധരിക്കുക എന്നത് വൈവാഹിക ജീവിതത്തിന്റെ തുടര്‍ച്ചയെ പ്രതീകവത്കരിക്കുന്ന പാവനമായ ഒരു കാര്യമാണ്. സാധാരണഗതിയില്‍ ഭര്‍ത്താവിന്റെ മരണശേഷം മാത്രമേ ഭാര്യ താലി ഊരിമാറ്റാറുള്ളൂ. ഈ കേസില്‍ താലി ഊരിമാറ്റിയ ഭാര്യയുടെ പ്രവൃത്തി ഭര്‍ത്താവിനോടുള്ള മാനസികമായ ക്രൂരതയാണ്. ഇത് ഭര്‍ത്താവിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും അദ്ദേഹത്തിന് കടുത്ത വേദനയുണ്ടാക്കുകയും ചെയ്യുന്ന കാര്യമാണെന്നും ഹൈക്കോടതിയുടെ ഒരു മുന്‍ ഉത്തരവ് ചൂണ്ടിക്കാട്ടിക്കൊണ്ട് ബെഞ്ച് പറഞ്ഞു.

താലി ഊരുന്നത് വൈവാഹിക ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന്റെ തെളിവായി കാണുന്നില്ലെങ്കിലും, ഭാര്യയുടെ ഉദ്ദേശ്യത്തെക്കുറിച്ച് അനുമാനം നടത്തുന്നതിനുള്ള തെളിവായി മാറുന്നുണ്ടെന്ന് കോടതി പറഞ്ഞു. മറ്റ് തെളിവുകള്‍ക്കൊപ്പം താലി നീക്കം ചെയ്ത നടപടിയും കൂടിയാകുമ്പോള്‍ കക്ഷികള്‍ക്ക് അനുരഞ്ജനം നടത്താനും വിവാഹബന്ധം തുടരാനും ഉദ്ദേശ്യമില്ല എന്ന കൃത്യമായ നിഗമനത്തിലെത്താന്‍ കോടതിയെ പ്രേരിപ്പിക്കുന്നതായും ബെഞ്ച് വ്യക്തമാക്കി.

ഹര്‍ജിക്കാരനായ ആളും ഭാര്യയും 2011 മുതല്‍ പിരിഞ്ഞ് കഴിയുകയാണെന്ന് വ്യക്തമാണെന്നും ഇക്കാലത്തിനിടയില്‍ വീണ്ടും ഒരുമിക്കാനുള്ള ഒരു നീക്കവും ഭാര്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി തെളിവില്ലെന്നു കോടതി നിരീക്ഷിച്ചു. തന്റെ പ്രവൃത്തികളിലൂടെ ഭാര്യ ഭര്‍ത്താവിനോട് മാനസികമായ ക്രൂരതയാണ് ചെയ്തതെന്ന് സാഹചര്യങ്ങളും തെളിവുകളും വ്യക്തമാക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

ഉത്തർ പ്രദേശിൽ ആഗസ്ത് 15 ലെ അവധി റദ്ദാക്കി

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കി. ഇതു പ്രകാരം സര്‍ക്കാര്‍, സര്‍ക്കാരിതരസ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിവ ഇനി സ്വാതന്ത്ര്യദിനത്തിലും തുറന്നു പ്രവര്‍ത്തിക്കണം.

ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കിയിരിക്കുന്നത് എന്നാണ്. വിശദീകരണം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷകത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിനം പ്രത്യേക പരിപാടികളോടെ ആഘോഷിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്ത് പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡി.എസ്.മിശ്ര അറിയിച്ചു. ഔദ്യോഗിക പരിപാടിയായി മാത്രം സ്വാതന്ത്ര്യദിനാഘോഷം ഒതുക്കില്ലെന്നും പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.