രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പുകുത്തി

രൂപയുടെ മൂല്യം ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ഡോളറിന് എതിരെ 80 രൂപയിലേക്ക് എത്താൻ ഇനി അഞ്ചോ പത്തോ പൈസയുടെ വ്യത്യാസംമാത്രം.

ചരിത്രത്തിലെ ഏറ്റവുംതാഴ്ന്ന നിലവാരമായ 79.96ലെത്തിയശേഷം നേരിയതോതില്‍ തിരിച്ചുകയറി 79.87ലായിരുന്നു ക്ലോസിങ്.

അസംസ്‌കൃത എണ്ണമുതല്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍വരെയുള്ളവയുടെ ഇറക്കുമതി, വിദേശ വിദ്യാഭ്യാസം, വിദേശയാത്ര എന്നിവയ്ക്ക് കൂടുതല്‍ തുക ചെലവഴിക്കേണ്ടതായിവരും. ഇതോടെ പണപ്പെരുപ്പനിരക്കുകളിലും കാര്യമായ വ്യത്യസമുണ്ടാകും. മൊത്തം വിലക്കയറ്റം രൂക്ഷമാവും.

ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ലം ര​ണ്ടു​ മാ​സ​ത്തി​നി​ടെ ഏ​റ്റ​വും താ​ഴ്​​ന്ന നി​ല​യി​ലാ​ണ്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല വ​ർ​ധി​ച്ച​തും ഓ​ഹ​രി വി​പ​ണി ത​ക​ർ​ന്ന​തും ഡോ​ള​ർ ക​രു​ത്താ​ർ​ജി​ച്ച​തു​മാ​ണ്​ രൂ​പ​ക്ക്​ തി​രി​ച്ച​ടി​യാ​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ രൂ​പ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നാ​ണ്​ ഈ ​രം​ഗ​ത്തെ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്ന​ത്.

ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ രൂപമുടക്കേണ്ടതായിവരും. അതോടെ ഉത്പന്ന വിലകളില്‍ വര്‍ധനവുണ്ടാകും. അസംസ്‌കൃത എണ്ണയ്ക്കുപുറമെ, മൊബൈല്‍ ഫോണ്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, കാറ് എന്നിവയുടെ വിലവര്‍ധിക്കാനിടയാക്കും.

വിദേശ സ്ഥാപനങ്ങള്‍ ഫീസായി ഇടാക്കുന്ന ഓരോ ഡോളറിനും കൂടുതല്‍ രൂപ മുടക്കേണ്ടിവരും. താമസ ചെലവും കൂടും. ആര്‍ബിഐയുടെ നിരക്കുവര്‍ധനയെതുടര്‍ന്ന് വിദ്യാഭ്യാസ വായ്പയുടെ പലിശയും വര്‍ധിച്ചുതുടങ്ങി.

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വരവ് കൂടും

 ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മണഇ എ​ക്​​സ്​​ചേ​ഞ്ചു​ക​ളി​ൽ വ​ൻ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്​.​

ഒ​രു ഒ​മാ​ൻ റി​യാ​ലി​ന്​​ 196.25 ആ​ണ് വെ​ള്ളി​യാ​​​ഴ്​​ച​ത്തെ നി​ര​ക്ക്. സൗ​ദി റി​യാ​ലി​ന് 20.15 ഇ​ന്ത്യ​ൻ രൂ​പ​യും യു.​എ.​ഇ ദി​ർ​ഹ​മി​ന് 20.57 രൂ​പ​യും ഖ​ത്ത​ർ റി​യാ​ലി​ന് 20.76 രൂ​പ​യു​മാ​ണ് വെ​ള്ളി​യാ​ഴ്​​ച മ​ണി എ​ക്‌​സ്‌​ചേ​ഞ്ചു​ക​ൾ ന​ൽ​കി​യ​ത്.

കു​വൈ​ത്ത് ദി​ർ​ഹ​മി​ന് 249.30 രൂ​പ ല​ഭി​ച്ചു. ബ​ഹ്‌​റൈ​ൻ ദി​നാ​റി​ന് 200.43 രൂ​പ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വി​നി​മ​യ നി​ര​ക്ക്.

“ശരിക്കും അത് പറയാൻ പാടില്ലാത്തതാണ്” കെ കെ രമയ്ക്ക് എതിരായ പരാമർശത്തിൽ സ്പീക്കർ ചേംബറിലെ സംഭാഷണം പുറത്ത്

 കെ.കെ രമയെക്കുറിച്ച് എം.എം മണി നടത്തിയ വിധവാ പരാമര്‍ശം പറയാന്‍ പാടില്ലാത്തതാണെന്ന് സ്പീക്കർ കണ്ടെത്തിയിരുന്നു. ആ സമയം സ്പീക്കറുടെ ചുമതലയില്‍ ചെയറിലുണ്ടായിരുന്ന ഇകെ വിജയന്‍ ഈ അഭിപ്രായം പ്രകടിപ്പിക്കുന്ന വീഡിയോ പുറത്ത്.

സ്പീക്കറായ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയോടാണ് സിപിഐ എംഎല്‍എ ഇകെ വിജയന്‍ ഇക്കാര്യം പറഞ്ഞത്. എംഎം മണി സഭയില്‍ വിവാദ പരാമര്‍ശം നടത്തുമ്പോള്‍ ഇകെ വിജയനാണ് സ്പീക്കര്‍ ചെയറില്‍ ഉണ്ടായിരുന്നത്.

പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരനെ അടുത്തേക്ക് വിളിച്ചാണ് ഇകെ വിജയന്‍ കാര്യങ്ങള്‍ തിരക്കിയത്. ഇരുവരും തമ്മിലുള്ള ഈ രഹസ്യ സംഭാഷണം സഭാ ടിവി തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ടിരുന്നു.

സഭാ ടിവിയിൽ പതിഞ്ഞത്

ഒരു മിനിറ്റ് എന്നുപറഞ്ഞ് പ്രൈവറ്റ് സെക്രട്ടറിയെ ഇകെ വിജയന്‍ അടുത്തേക്ക് വിളിക്കുന്നു. ‘ശരിക്കും പറഞ്ഞാല്‍ ഇത് പറയാന്‍ പാടില്ലാത്തതാണ്. എന്താ ചെയ്യേണ്ടത്. സ്പീക്കര്‍ വരുമോ’ എന്ന് അദ്ദേഹം ചോദിക്കുന്നു – വീഡിയോയില്‍ കൃത്യമായി കേള്‍ക്കാം. സ്പീക്കര്‍ വരുമെന്നും പ്രതിഷേധിക്കുന്ന പ്രതിപക്ഷ എംഎല്‍എമാരോട് സീറ്റിലേക്ക് പോകാന്‍ പറയെന്നും പ്രൈവറ്റ് സെക്രട്ടറി ഇകെ വിജയനോട് പറയുന്നതും കേള്‍ക്കാം. ഇതിനുശേഷമാണ് സ്പീക്കര്‍ എം.ബി രാജേഷ് ചെയറിലേക്കെത്തിയത്.

മണിയുടെ പരാമര്‍ശത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും പരിശോധിക്കണമെന്നും സ്പീക്കര്‍ എംബി രാജേഷ് നിലപാടെടുത്തിരുന്നു.

പ്രതാപ് പോത്തൻ വിട വാങ്ങി

അഭിനയം, സംവിധാനം, തിരക്കഥ, നിര്‍മാണം തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളിലെ ഇഷ്ട സാന്നിധ്യമായിരുന്ന പ്രതാപ് പോത്തൻ അന്തരിച്ചു.

ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 

മരണ കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസം വരെ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയിരുന്നു. മരണത്തെ കുറിച്ചുള്ള ഉദ്ധരണികളും ഷെയർ ചെയ്തിരുന്നു.

അംഗീകാരങ്ങൾ

വ്യത്യസ്തമായ അഭിനയ ശൈലിയും അവതരണവും കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ നടനായിരുന്നു.

2014 ല്‍ തന്റെ നൂറാമത്തെ ചിത്രത്തിലൂടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറിപുരസ്‌കാരം തേടി എത്തിയത്. വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍ എന്ന ചിത്രത്തിലെ അഭിനയമികവാണ് പരിഗണിക്കപ്പെട്ടത്.

തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് നഷ്ടപ്പെട്ട പുരസ്‌കാരമാണ് ഫാസില്‍ മുഹമ്മദ്ദ് സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍ എന്നചിത്രത്തിലെ ഔസേപ്പച്ചനെന്ന കഥാപാത്രത്തിലൂടെ പ്രതാപ് പോത്തന്‍ സ്വന്തമാക്കിയത്.

ശരീരഘടനയിലും നടത്തത്തിലും ഉച്ചാരണത്തിലുമെല്ലാം വ്യത്യസ്തതപുലര്‍ത്തുന്ന എഴുപത്തഞ്ചുകാരനാണ് പ്രതാപ് പോത്തന്‍ ഈ സിനിമയില്‍ വേഷമിട്ടത്.

സംവിധായകന് കഥാപാത്രത്തെ കുറിച്ചുണ്ടായിരുന്ന ശക്തമായ കാഴ്ചപ്പാടാണ് എന്നെ ചിത്രത്തിലേക്കടുപ്പിച്ചതെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.

മോഷണ ഉദ്ദേശ്യവുമായി വീട്ടില്‍ കയറുന്ന കള്ളനെ ഔസേപ്പച്ചന്‍ തന്ത്രപൂര്‍വം മുറിയില്‍ പൂട്ടുന്നു. വലിയ വീട്ടില്‍ ഒറ്റയ്ക്കു കഴിഞ്ഞുവന്ന ഔസേപ്പച്ചന്‍ തനിക്ക് മിണ്ടാനുംപറയാനും ലഭിച്ച ഒരാളായാണ് കള്ളനെ കാണുന്നത്, കള്ളന് സ്വന്തം അച്ഛനോടുള്ള ആത്മാര്‍ഥയും പണത്തിനായുള്ള ആവശ്യവും തിരിച്ചറിയുന്നതോടെ ഔസേപ്പച്ചന്‍ കള്ളനുമായി കൂട്ടാകുന്നു. ഇവരുടെ സൗഹൃദവും തുടര്‍ പ്രവൃത്തികളിലൂടെയുമാണ് ചിത്രം കരുപ്പിടിക്കുന്നത്.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് – പ്രത്യേക ജൂറി അവാര്‍ഡ് (2014), മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് (തകര -1979, ചാമരം-1980),ഒരു നവാഗത സംവിധായികന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് – മീണ്ടും ഒരു കാതല്‍ കഥൈ (1985),ഒരു നെഗറ്റീവ് റോളിലെ മികച്ച നടനുള്ള SIIMA അവാര്‍ഡ് – 22 ഫീമെയില്‍ കോട്ടയം (2012) എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കലാ ജീവിതവും കുടുംബവും

മദ്രാസ് പ്ലയേഴ്‌സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതന്‍ തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. 1978 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

അഴിയാത കോലങ്ങള്‍, മധുമലര്‍, കാതല്‍ കഥൈ, നവംബറിന്റെ നഷ്ടം, ഒന്നുമുതല്‍ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ വേഷമിട്ടു. മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

ഒരു യാത്രാമൊഴി, ഡെയ്‌സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകള്‍ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി. സിനിമയ്ക്ക് പുറമെ പരസ്യകലാരംഗത്തും സജീവമായിരുന്നു പ്രതാപ് പോത്തൻ. ഗ്രീൻ ആപ്പിൾ എന്ന പേരിലുള്ള സ്വന്തം പരസ്യ ഏജൻസിയുമായി ബന്ധപ്പെട്ട് സജീവമായിരുന്നു

1985 ല്‍ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്‌തെങ്കിലും അടുത്ത വര്‍ഷം വിവാഹമോചിതനായി. പിന്നീട് 1990 ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ല്‍ പിരിഞ്ഞു. ഈ ബന്ധത്തില്‍ കേയ എന്ന മകളുണ്ട്.

1952ല്‍ തിരുവനന്തപുരത്ത് വ്യാപാരി കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ ജനനം. നിര്‍മാതാവ് ഹരിപോത്തന്‍ മൂത്ത സഹോദരന്‍ ആണ്. ഊട്ടിയിലെ ലോറന്‍സ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി. കോളേജ് കാലഘട്ടത്തില്‍ തന്നെ അഭിനയത്തില്‍ കമ്പമുണ്ടായിരുന്നു.

കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു; രോഗം കണ്ടത് യു എ ഇയിൽ നിന്നും എത്തിയ വ്യക്തിയിൽ

സംസ്ഥാനത്ത് മങ്കി പോക്‌സ് സാന്നിധ്യം സ്ഥിരീകരിച്ചു. ജൂലായ് 12-ന് യുഎഇയില്‍ നിന്ന് എത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരാള്‍ക്ക് ഈ രോഗം സ്ഥിരീകരിക്കുന്നത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിള്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ ഇയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച ആളിന്റെ മാതാപിതാക്കളും ഓട്ടോ-ടാക്‌സി ഡ്രൈവറുമടക്കം 11 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. രോഗി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

12-ാം തിയതി യുഎഇയില്‍ നിന്നെത്തിയ വിമാനത്തിലാണ് ഇയാള്‍ വന്നത്. ഒരു തരത്തിലുള്ള ആശങ്കയും വേണ്ടതില്ല. കൊല്ലം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. വളരെ അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് മാത്രമാണ് രോഗം പടരാന്‍ സാധ്യതയുള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ലക്ഷണങ്ങള്‍

സാധാരണഗതിയില്‍ വാനര വസൂരിയുടെ ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

എന്താണ് മങ്കിപോക്സ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗ പകര്‍ച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ചികിത്സ

വൈറല്‍ രോഗമായതിനാല്‍ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്സിനേഷന്‍ നിലവിലുണ്ട്

പ്രതിരോധം

അസുഖം ബാധിച്ച സമയത്തും, അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പര്‍ക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് വാനര വസൂരി വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുന്‍കരുതലുകളെടുക്കണം.

മഴ തുടരും, മൺസൂൺ പാത്തി തെക്കോട്ട് മാറി

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യത. വടക്കന്‍ ഒഡിഷക്കും സമീപമായ് ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. അടുത്ത 48 മണിക്കൂറില്‍ ഗുജറാത്ത് തീരത്തു ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.

ജൂലൈ 17 മുതല്‍ മണ്‍സൂണ്‍ പാത്തി വടക്കോട്ടു സഞ്ചരിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വെള്ളിയാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റന്നാളും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ചയും ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലെര്‍ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ചില ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും മുന്നറിയിപ്പുണ്ട്.

ഭരണം മാറിയപ്പോൾ എതിർപ്പുകൾ അലിഞ്ഞു; 1.1 ലക്ഷം കോടിയുടെ മുംബൈ അഹമ്മദാബാദ് ബുളളറ്റ് ട്രെയിൻ പദ്ധതിക്ക് അനുമതി

രാഷ്ട്രീയ അട്ടിമറിക്ക് പിന്നാലെ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് എതിരായ പ്രതിഷേധങ്ങൾ ഇല്ലാതായി. പദ്ധതിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ എല്ലാ അനുമതിയും നല്‍കി. എതിർപ്പുകളും തടസ്സങ്ങളും എല്ലാം നീക്കിയതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.

1.1 ലക്ഷം കോടി രൂപ ചെലവിലാണ് 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതിയും കുടിയൊഴിപ്പിക്കലും സ്ഥലം ഏറ്റെടുക്കലുമായി സങ്കീർണ്ണമായ എതിർപ്പുകളിലായിരുന്നു പദ്ധതി. ഇക്കോ സിസ്റ്റത്തെ മുഴുവൻ ഇല്ലാതാക്കുന്ന പദ്ധതി എന്നായിരുന്നു വിലയിരുത്തൽ

മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള 508 കിലോമീറ്റര്‍ ദൂരം രണ്ടു മണിക്കൂറുകൊണ്ട് താണ്ടുന്ന രീതിയിലാണ് ബുള്ളറ്റ് ട്രെയിന്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലവില്‍ ഈ യാത്രയ്ക്ക് ഏഴു മണിക്കൂര്‍ വേണം. 12 സ്റ്റേഷനുകളാണ് ഇടയ്ക്കുണ്ടാവുക. സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബര്‍മതി, ബിലിമോറ, ഭറൂച്ച്, മുംബൈ, താനെ, വിരാര്‍, ബോയ്‌സര്‍, വാപ്പി എന്നിവിടങ്ങളിലായിരിക്കും സ്റ്റേഷനുകള്‍.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ മാറ്റത്തിന് പിന്നാലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലെ എതിർപ്പുകൾ മാഞ്ഞു. രാഷ്ട്രീയ എതിർപ്പ് മൂലം മുഖ്യമന്ത്രിയുടെ ഓഫീസില്‍ കുടുങ്ങിക്കിടക്കുന്ന
പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ ഫയലുകൾ ഇനി സജീവമാവും

കെ കെ രമ എംഎൽഎയ്ക്ക് എതിരായ എം എം മണിയുടെ പ്രസ്താവന വിവാദത്തിൽ

കെ.കെ.രമ എംഎല്‍എയ്‌ക്കെതിരേ നിയമസഭയില്‍ വിവാദ പരാമര്‍ശവുമായി എം.എം.മണി. ‘ഒരു മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദിയല്ല’ – എം.എം.മണി നിയമസഭയില്‍ പറഞ്ഞു. ഇതോടെ അദ്ദേഹം മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു.

‘ ഇവിടെ ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു മുഖ്യമന്ത്രിക്കെതിരേ, ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിനെതിരേ. ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയത് അവരുടെ വിധി. അതിന് ഞങ്ങളാരും ഉത്തരവാദികളല്ല. അതുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം ജനങ്ങളെ പീഡിപ്പിച്ചയാളാണ് ആഭ്യന്ത്രരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ കേരളം കണ്ടതിലെ ഏറ്റവും വൃത്തികെട്ട ആഭ്യന്തര മന്ത്രിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്നാണ് എന്റെ ആഭിപ്രായം’, – മണി പറഞ്ഞു.

എം.എം.മണിയുടെ പരാമര്‍ശത്തേത്തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷം ബഹളംവെച്ചു. പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനേ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. തുടര്‍ന്ന്, എം.എം. മണിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാതെ സഭാസമ്മേളനം നടത്തിക്കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

നാട്ടിലും പ്രതിഷേധം

നിയമസഭയിൽ എം.എം മണി കെ.കെ രമയ്ക്കെതിരെ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് വടകര ഓർക്കാട്ടേരിയിൽ എം.എം മണിയുടെ കോലം കത്തിച്ചു. ആർ.എം.പി.ഐയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എം.എം. മണിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തിയതിന് ശേഷമാണ് കോലം കത്തിച്ചത്. കെ.കെ. രമയെ ഇല്ലാതാക്കിക്കളയാമെന്ന് സ്വപ്നം കണ്ട് നടക്കണ്ട എന്ന മുദ്രാവാക്യയുമായാണ് പ്രവർത്തകർ സംഘടിച്ചത്. 

കൊന്നിട്ടും തീരാത്ത പക- കെ കെ രമ

മുൻമന്ത്രി എം.എം. മണിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി കെ.കെ രമ എം.എൽ.എ രം​ഗത്തെത്തി. കൊന്നിട്ടും തീരാത്ത പകയാണ് സിപിഐഎമ്മിനെന്ന് കെ.കെ രമ എം.എൽ.എ നിയമസഭയ്ക്ക് പുറത്ത് പ്രതികരിച്ചു. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ല ഇവർക്ക്. മുൻമന്ത്രി എം.എം. മണിയുടെ പ്രസ്താവന ഖേദകരമാണ്. പരാമർശം തെറ്റായിപ്പോയെന്ന് പോലും സ്പീക്കറോ മുഖ്യമന്ത്രിയോ പറഞ്ഞില്ലെന്നും രമ വ്യക്തമാക്കി.

അയ്യപ്പ ഭക്തിയുടെ ഹരിവരാസനത്തിന് 100 വയസ്

അയ്യപ്പൻ്റെ ഉറക്കുപാട്ടായി ആലപിച്ചു വരുന്ന ‘ഹരിവരാസന’ത്തിൻ്റെ രചനയ്ക്ക് നൂറ് വയസ്സ് തികയുന്നു. ശതാബ്ദി ആഘോഷത്തിന് ശബരിമല അയ്യപ്പ സേവാസമാജത്തിൻ്റെ നേതൃത്വത്തിൽ പന്തളത്ത് ഒരുക്കങ്ങൾ തടങ്ങി.

ഓഗസ്റ്റ് 29ന് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. പതിനെട്ടുപടിയുടെ പുണ്യംപോലെ പതിനെട്ടുമാസം നീളുന്ന ആഘോഷ പരിപാടികളാണ് ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുന്നത്.

‘ഹരിവരാസനം’ എന്ന പേരില്‍ പ്രസിദ്ധമായ ‘ഹരിഹരാത്മജ അഷ്ടകം’ . ഏകദേശം 1955 മുതല്‍ ശബരിമലയില്‍ ക്ഷേത്രം തുറന്ന് പൂജ ചെയ്യുന്നദിവസങ്ങളില്‍ അത്താഴപൂജക്കുശേഷം ആലപിച്ചുവരുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പരിപാടിയുടെ കണ്‍വീനര്‍ ജി. പൃഥ്വിപാല്‍ പറഞ്ഞു.

ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും

അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌ ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ്‌ ശബരിമല ശാസ്താവിനെ ഉറക്കുവാൻ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന്‌ പാടാറുള്ളത്‌. ഹരിവരാസനത്തിനു ശേഷം ശബരിമലയിൽ ശരണം വിളിക്കരുത് എന്നൊരു വിശ്വാസവും നിലനിന്നു പോരുന്നു

ഈ കീര്‍ത്തനം ജനപ്രീതി അര്‍ജ്ജിച്ചത് 1975ല്‍ മെരിലാന്റ് നിര്‍മ്മിച്ച സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിലൂടെയാണ്. ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട് ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ആലപിച്ച കീർത്തനം സിനിമയിലൂടെ ജനകീയമായി. അതിനു മുപ് തന്നെ അത്താഴ പൂജ കഴിഞ്ഞു നടയടക്കുമ്പോള്‍ ഉടുക്ക് കൊട്ടി പാടുന്ന കീര്‍ത്തനമായി ഇത് ഉപയോഗിച്ചിരുന്നു എന്നു പറയുന്നു.

 മേല്‍ശാന്തിമാരും സഹശാന്തിമാരും ചേര്‍ന്നാണ് നട അടക്കുമ്പോള്‍ ഹരിവരാസനം പാടുന്നത്. ഈ പാട്ട് യേശുദാസ് പാടിയ സിനിമാ പാട്ടിൻ്റെ ഈണത്തിലല്ല. ഭക്തർക്കായാണ് അത് ഉപയോഗിക്കുന്നത്. ഓരോ വരികളുടെയും അവസാനം സ്വാമി എന്ന് ചേര്‍ത്ത് വേറെ ഈണത്തിലുള്ളതാണ്. അവസാന നാലു വരിയാകുമ്പോള്‍ ഓരോ വിളക്കു വീതം അണച്ച് ശാന്തിക്കാര്‍ പിന്നിലേയ്ക്ക് നടന്ന് മന്ത്രം ചൊല്ലിയാണ് നട അടയ്ക്കുന്നത്.

ആഘോഷ പരിപാടികൾ

ഓഗസ്റ്റ് 29ന് ആരംഭിക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ 2024 ജനുവരിയിലാണ് സമാപിക്കുന്നത്. കലാ, കായിക, സാംസ്‌കാരിക, ആധ്യാത്മിക വിഷയങ്ങളില്‍ മത്സരങ്ങള്‍, എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊള്ളിച്ച് സെമിനാറുകള്‍, ആത്മീയ പ്രഭാഷണങ്ങള്‍, ധാര്‍മികക്ലാസുകള്‍, പൊതുസമ്മേളനങ്ങള്‍തുടങ്ങി അയ്യപ്പധര്‍മ പ്രചാരണം ലക്ഷ്യമാക്കിയുള്ള വിവിധപരിപാടികള്‍ സംഘടിപ്പിക്കും.

സമൂഹ ഹരിവരാസന പാരായണയജ്ഞം, 5000 കലാകാരന്മാരെ പങ്കെടുപ്പിച്ച് അയ്യപ്പചരിതം വിഷയമാക്കി നടത്തുന്ന ചിത്രരചന, നര്‍ത്തകരെ പങ്കെടുപ്പിച്ച് ഹരിവരാസനം നൃത്തശില്‍പം, സംഗീതജ്ഞരെ ചേര്‍ത്ത് സംഗീതാര്‍ച്ചന, ആഘോഷങ്ങളുടെ കാലത്ത് രാജ്യത്തുടനീളം തുടര്‍ച്ചയായ രഥയാത്രകള്‍ എന്നിവ നടത്തും.

2024 ജനുവരി 20, 21 തീയതികളില്‍ തിരുവനന്തപുരത്ത് പ്രധാനമന്ത്രിയും മറ്റ് പ്രമുഖവ്യക്തികളും പങ്കെടുക്കുന്ന ആഗോള അയ്യപ്പ മഹാസംഗമം ആലോചനയുണ്ട്.

കോഴിക്കോട് അന്താരാഷ്ട്ര വനിതാ ഫിലിം ഫെസ്റ്റ് ശനിയാഴ്ച തുടങ്ങും

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ 16, 17, 18 തീയതികളിൽ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ നടക്കും. വനിതാസംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ഉദ്ഘാടന ചിത്രം ക്ലാര

26-ാമത് ഐ.എഫ്.എഫ്.കെ.യിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരവും മികച്ച നവാഗതസംവിധായികയ്ക്കുള്ള രജതചകോരവും നേടിയ ‘ക്ലാരസോള’യാണ് ഉദ്ഘാടനച്ചിത്രം. മേളയിൽ ചിത്രത്തിന്റെ രണ്ടുപ്രദർശനങ്ങളുണ്ടായിരിക്കും. 16-ന് വൈകീട്ട് ആറിന് കൈരളി തിയേറ്ററിലെ ഉദ്ഘാടനച്ചടങ്ങിനുശേഷമായിരിക്കും പ്രദർശനം.

പ്രദർശനം 16,17 തീയതികളിൽ

ലോകസിനിമ, ഇന്ത്യൻസിനിമ, മലയാളസിനിമ, ഡോക്യുമെന്ററി, ഷോർട്ട് ഫിക്‌ഷൻ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. 17, 18 തീയതികളിൽ വൈകീട്ട് അഞ്ചിന് ഓപ്പൺഫോറമുണ്ടാവും.

26-ാമത് ഐ.എഫ്.എഫ്.കെയിൽ ഇനസ് മരിയ ബാറിയോനുയേവയ്ക്ക് മികച്ചസംവിധായികയ്ക്കുള്ള രജതചകോരം നേടിക്കൊടുത്ത ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്’എന്ന അർജന്റീനൻ ചിത്രവും മേളയിലുണ്ട്.

പങ്കെടുക്കാം

15-ന് ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങും. കൈരളി തിയേറ്ററിലെ സ്വാഗതസംഘം ഓഫീസിൽ സജ്ജീകരിച്ച ഹെൽപ് ഡെസ്ക് മുഖേന ഓഫ് ലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. https://regitsration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായും ഡെലിഗേറ്റാവാം.

മുതിർന്നവർക്ക് 300 രൂപയും വിദ്യാർഥികൾക്ക് 200 രൂപയുമാണ് ഫീസ്.

ഏതൊക്കെ സിനിമകൾ എന്നൊക്കെ

16-ന്

കൈരളി: രാവിലെ 10.15 -എ ടെയ്ൽ ഓഫ് ലവ് ആൻഡ് ഡിസയർ (ലൈല ബൗസിദ്), 12.30- യുനി (കാമില അൻഡിനി), 3.15 -കമീല കംസ് ഔട്ട് റ്റുനൈറ്റ് (ഇനസ് മരിയ ബാറിയോനുയേവ), 6.00 (ഉദ്ഘാടനശേഷം)-ക്ലാര സോള (നതാലി അൽവാരസ് മെസന്റെ)

ശ്രീ: 10.00- സെംഖോർ(ഐമി ബറുവ), 12.15- ക്രൈം ആൻഡ് എക്സ്പിയേഷൻ ബൈ ജെജെ ഗ്രാൻഡ് വിൽ ഓർ ഹൗ ടു ഷൂട്ട് ആൻ ഓപ്പൺ സീക്രട്ട് (റെനു സാവന്ത്), ഹോം അഡ്രസ്സ് (മധുലിക ജലാലി), 3.00- ഡൈവോഴ്‌സ് (മിനി ഐജി)

17-ന്

കൈരളി: 10.15 -യു റിസംബ്ൾ മി (ദിന അമീർ), 12.30 -മുറിന (അന്റോണിറ്റ കുസിഞ്ചാനോവിക്), 3.15 -ബെർഗ് മാൻ ഐലൻഡ് (മിയ ഹാൻസൻ ലവ്), 6.15 -അലേയ് (ഹലിത ഷമീം)

ശ്രീ: 10.00- വൈറൽ സെബി (വിധു വിൻസെന്റ്), 12.15- ഫ്ലഷ്‌ (അയിഷ സുൽത്താന), 3.00 -സിറ്റി ഗേൾസ് (പ്രിയ തുവ്വശ്ശേരി), 21 അവേഴ്‌സ് (സി.വി. സുനിത), ദ ഡേ ഐ ബികേം എ വുമൺ (മുപിയ മുഖർജി), 6.00- ഫോർബിഡൻ/ നിഷിദ്ധോ (താര രാമാനുജൻ).

18-ന്

കൈരളി: 9.45 – കോസ്റ്റ ബ്രാവ ലബനോൺ (മൗനിയ അകൽ), 12.00 – ഡീപ് സിക്സ് (മധുജ മുഖർജി), 3.15- കോപിലോട്ട്/ ഡൈ ഫ്രൗ ഡെസ് പിലോട്ടെൻ (ആനി സൊഹ്‌റ ബെറാച്ചേദ്), 6.15 -എ ടെയ്ൽ ഓഫ് ലവ് ആൻഡ് ഡിസയർ (ലൈല ബൗസിദ്)

ശ്രീ: 9.30 -സൂററൈ പോട്ര് (സുധ കൊൻഗര), 12.15 -ക്ലാര സോള (നതാലി അൽവാരസ് മെസന്റെ), 3.00-കാറ്റ് ഡോഗ് (അഷ്മിത ഗുഹ), ഹോളി റൈറ്റ്‌സ് (ഫർഹ ഖാത്തുൻ), 6.00 -കമീല കംസ് ഔട്ട് റ്റുനൈറ്റ് (ഇനസ് മരിയ ബാറിയോനുയേവ).

സലാലയിൽ ഇന്ത്യക്കാർ കൂറ്റൻ തിരമാലയിൽ അകപ്പെട്ട നടുക്കുന്ന ദൃശ്യം; എട്ടുപേർ ഒഴുകിപ്പോയി

വീഡിയോ ട്വീറ്റ് വാർത്തയിൽ

ഒമാനിലെ സലാലയില്‍ തിരമാലയില്‍പ്പെട്ട് അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഒലിച്ചുപോയി. മൂന്നു പേരെ രക്ഷപെടുത്തി. അപകടത്തിൻ്റെ നടുക്കുന്ന ദൃശ്യം മുന്നറിയിപ്പായി പുറത്ത് വിട്ടു. സാധാരണമായിരുന്ന കടപ്പുറത്ത് അപ്രതീക്ഷിതമായി ഉയര്‍ന്നുപൊങ്ങിയ തിരമാലയില്‍പ്പെട്ടവര്‍ കടലിലേക്ക് വീഴുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ദാഫാര്‍ ഗവര്‍ണറേറ്റിലെ അല്‍ മുഗ്‌സെയില്‍ ബീച്ചില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

ദുബായില്‍നിന്നുള്ള പ്രവാസി കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെയാണ് തിരമാലയില്‍പ്പെട്ട് കാണാതായത്. വിനോദകേന്ദ്രമായ മുഗ്‌സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. എട്ട് പേരായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു.

കടല്‍ത്തീരത്ത് അവധി ആഘോഷിക്കാനെത്തിയ ഉത്തരേന്ത്യന്‍ കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കാണാതായ ഇന്ത്യക്കാരില്‍ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ശശികാന്ത് (42), ഇയാളുടെ ആറു വയസുകാരനായ മകന്‍ ശ്രേയസ് എന്നിവരുടെ മൃതദേങ്ങളാണ് കണ്ടെത്തിയത്. ശശികാന്തിന്റെ മകള്‍ ശ്രേയയെ (9) ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടത്തില്‍ കാണാതായ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.