അമേരിക്കയിൽ സ്വാതന്ത്ര്യ പരേഡിന് നേരെ അജ്ഞാൻ വെടിയുതിർത്തു. ഇല്ലിനോയിസിൽ നടന്ന വെടിവയ്പിൽ അറ് പേർ മരിച്ചു. 19 പേർക്ക് പരുക്കേറ്റു. ചിക്കാഗോയിലെ ഹൈലാൻ്റ് പാർക്കിൽ ജൂലൈ 4 സ്വാതന്ത്ര്യ ദിന പരേഡിനിടെയാണ് വെടിവയ്പുണ്ടായത്.
പ്രാദേശിക സമയം പത്തരയോടെയാണ് സംഭവം
ആക്രമണത്തിൽ വെടിയേറ്റ് വീണ അഞ്ച് പേരെ ഇവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെടിവെപ്പുണ്ടായ ഉടൻ ജനം പരിഭ്രാന്തരായി ഓടി. അക്രമി പരേഡ് നടന്ന ഗ്രൗണ്ടിന് സമീപത്തെ ഏതോ കെട്ടിടത്തിന് മുകളിൽ നിന്ന് വെടിവെച്ചെന്നാണ് പ്രാഥമിക നിഗമനം. ഇതാരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് ഹൈലന്റ് പാർക്ക് നഗരത്തിന് അയൽപ്രദേശങ്ങളിൽ പരേഡ് നിർത്തിവെച്ചു. സ്ഥലത്ത് പൊലീസ് കർശന സുരക്ഷയൊരുക്കി.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 11 ബോയ്സ് / ഗേൾസ് ഹൈസ്കൂളുകൾ മിക്സഡ് സ്കൂളുകളാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി. സ്കൂൾ അധികൃതരും പിടിഎയും തദ്ദേശ ഭരണ സ്ഥാനവും സംയുക്തമായി തീരുമാനമെടുത്ത് ആവശ്യപ്പെട്ടാൽ കൂടുതൽ സ്കൂളുകൾ മിക്സഡ് ആക്കാൻ അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മിക്സഡ് സ്കൂളുകളാക്കിയ സ്കൂളുകളുടെ പേര് വിവരം ഇനി-
കോഴിക്കോട് മടപ്പള്ളി ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസ്,
ചാലപ്പുറം ഗവൺമെന്റ് ഗണപത് ബോയ്സ് ഹൈസ്കൂൾ,
കൊയിലാണ്ടി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ,
ബാലുശ്ശേരി ജിജിഎ എസ് എസ് ആൻഡ് ബോയ്സ് ഇന്റഗ്രേഷൻ,
കണ്ണൂർ തലശ്ശേരി സെന്റ് ജോസഫ് എച്ച്എസ്എസ്(എച്ച്എസ് വിഭാഗം ),
പയ്യന്നൂർ എ കെ എ എസ് ജി വി എച്ച് എസ് എസ്,
തൃശ്ശൂർ ചാലക്കുടി ജി ജി എച്ച് എസ് എസ്,
ജി വി എച്ച് എസ് എസ്, എറണാകുളം
ജി ബി എച്ച് എസ് എസ് നോർത്ത് പറവൂർ,
എസ് ആർ വി (ഡി )യു പി എസ് പത്തനംതിട്ട
ബാലികാമഠം എച്ച് എസ് എസ് തിരുമൂലപുരം
സാധാരണ നിലയിൽ സ്കൂൾ അധികൃതരും അധ്യാപക രക്ഷാകർതൃ സമിതിയും തദ്ദേശ ഭരണ സ്ഥാപനവും സംയുക്തമായി തീരുമാനമെടുത്താലാണ് ഈ നിലയിൽ സ്കൂളുകളെ മാറ്റുന്നത്. ഈ നിലയിൽ സംയുക്തമായ ആവശ്യം ഇനിയും സർക്കാരിന് മുന്നിലേക്ക് എത്തുകയാണെങ്കിൽ കൂടുതൽ ബോയ്സ് / ഗേൾസ് സ്കൂളുകൾക്ക് മിക്സഡ് സ്കൂൾ അംഗീകാരം നൽകും. ലിംഗ തുല്യത, ലിംഗസമത്വം, ലിംഗാവബോധം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തനം തുടരുമെന്നും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
തകർത്ത് പെയ്യുന്നുണ്ടെങ്കിലും കണക്കുകളിൽ മഴ കുറവുതന്നെ. ജൂൺ ഒന്നുമുതൽ ജൂലൈ രണ്ടുവരെ 37 ശതമാനത്തിന്റെ കുറവുണ്ടായി. 585 മില്ലീമീറ്ററാണ് ഇക്കാലയളവിൽ ലഭിക്കേണ്ടത്. എന്നാൽ പെയ്തത് 367.8 മില്ലീമീറ്റർ.
48 വർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും മഴ കുറഞ്ഞ ജൂണാണ് കടന്നുപോയത്.
കഴിഞ്ഞവർഷവും കാലവർഷം ദുർബലമായിരുന്നു. ജൂണിൽ കാര്യമായി മഴ കിട്ടിയില്ല. അതേസമയം ജൂലൈയിൽ നന്നായി പെയ്‌തു. ഈ വർഷവും ഇതാവർത്തിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷകർ പറയുന്നത്.
പി.സി. ജോര്‍ജിനെതിരായ ലൈംഗിക പീഡനക്കേസില്‍ സംശയം പ്രകടിപ്പിച്ച് കോടതി. പരാതി നല്‍കാന്‍ അഞ്ചുമാസത്തോളം വൈകിയതിന് കൃത്യമായ കാരണം, പരാതിക്കാരി ബോധിപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യ ഉത്തരവിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-3യുടെ നിരീക്ഷണം.
ഫെബ്രുവരി 10-നാണ് പീഡനം നടന്നതായി പരാതിക്കാരി പറയുന്നത്. അഞ്ച് മാസത്തിന് ശേഷമാണ് പരാതിയുമായി ഇവര്‍ പോലീസിന് മുന്‍പില്‍ എത്തിയത്. പരാതി വൈകാന്‍ കാരണം എന്താണെന്ന് കൃത്യമായി ബോധിപ്പിച്ചിട്ടില്ല. നിയമനടപടിയെക്കുറിച്ച് പരാതിക്കാരിക്ക് നല്ല അറിവുണ്ട്. മുന്‍മന്ത്രിക്കെതിരേ സമാന വിഷയത്തില്‍ നിയമനടപടി സ്വീകരിച്ച വ്യക്തിയാണ് പരാതിക്കാരിയെന്നും കോടതി നിരീക്ഷിച്ചു.
മറ്റൊരു കേസില്‍ ചോദ്യം ചെയ്യുന്നതിനായിട്ടാണ് പി.സി. ജോര്‍ജിനെ വിളിച്ചു വരുത്തിയത്. അതിന്റെ നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് അറസ്റ്റ്. ഇത് സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള അറസ്റ്റ് ആണ്. അറസ്റ്റ് ചെയ്യുമ്പോള്‍ 41 എ പ്രകാരം നോട്ടീസ് നല്‍കണം. കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് എന്താണ് പറയാനുള്ളത് എന്ന അവകാശം നല്‍കണം. അതും കേസില്‍ പാലിച്ചിട്ടില്ല. അറസ്റ്റ് ചെയ്യുമ്പോള്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട നിയമനടപടിക്ക് ജോര്‍ജ് വിധേയനാവുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രതി നിയമവുമായി സഹകരിച്ചു പോകുന്ന ആളാണ് എന്ന് കോടതിക്ക് ബോധ്യപ്പെട്ടതായും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി.
ലൈംഗിക കുറ്റകൃത്യങ്ങളിൽ പരാതി നല്‍കുന്നതിനുള്ള കാലതാമസം പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. മറ്റ് കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസിലെ കാലതാമസവുമായി താരതമ്യം ചെയ്യാനാകില്ല കേസിന്‍റെ വസ്തുതകളിലോ യാഥാര്‍ത്യങ്ങളിലോ ദുരൂഹതയുണ്ടെങ്കില്‍ മാത്രമേ കാലതാമസം എന്നത് പരിഗണിക്കേണ്ടതുള്ളുവെന്ന് ഹൈക്കോടതി പറഞ്ഞു
ഇരയുമായി ബന്ധപ്പെട്ട് നിരവധി ഘടകങ്ങൾ ഇതില്‍ പരിഗണിക്കേണ്ടതുണ്ട് . ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് നിരീക്ഷണം. പോക്സോ കേസിലെ കീഴ്കോടതി ഉത്തരവിനെതിരെ പത്തനാപുരം സ്വദേശി നല്‍കിയ അപ്പീലാണ് കോടതിയുടെ നിരീക്ഷണം.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും, അങ്കണവാടികൾക്കും ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് അവധി ബാധകമല്ല.
സംസ്ഥാനത്ത് നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം എന്നും നിര്‍ദേശമുണ്ട്.
കേരളത്തിൻ്റെ വികസന സ്വപ്നമായ സിൽവർലൈൻ പദ്ധതിയെ അനുകൂലിച്ചും അനുമതി ആവശ്യപ്പെട്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്രത്തിനയച്ച കത്ത് പുറത്ത്.
സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റയില്‍വേ മന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എഴുതിയ കത്താണ് പുറത്തായത്. 16-08-2021നാണ് ഗവര്‍ണര്‍ കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിയത്. ഇതിൽ കേരളത്തിൻ്റെ അടിയന്തര വികസന ആവശ്യമായി കെ റെയിലിനെ ഉയർത്തി കാട്ടുന്നു.
സിൽവർലൈൻ യാഥാർത്ഥ്യമാക്കാൻ ഗവർണർ രണ്ടു തവണ രേഖാമൂലം ആവശ്യപ്പെട്ടു
2020 ഡിസംബര്‍ 24നും ഇതേ വിഷയത്തില്‍ അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന പീയൂഷ് ഗോയലിന് ഗവര്‍ണര്‍ കത്തയച്ചിരുന്നു. ആ വിവരവും 2021 ഓഗസ്റ്റ് 16ന് അയച്ച കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്ര റയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗികാരം നല്‍കിയിട്ടുണ്ടെന്നും ഓർമ്മപ്പെടുത്തുന്നു. ഒപ്പം 17-06-2020 ന് സില്‍വര്‍ ലൈന്‍ ഡി.പി.ആര്‍ റയില്‍വേ ബോര്‍ഡിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
എം.പിമാരുടെ യോഗ അജണ്ടയിലും പരാമർശം
2021 ജൂലൈ 13ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സില്‍വര്‍ലൈനിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയേയും റയില്‍വേ മന്ത്രിയേയും കണ്ടിരുന്നു എന്നും സില്‍വര്‍ ലൈന്‍ അനുമതി വേഗത്തിലാക്കണമെന്നും ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെടുന്നു. പാര്‍ലമെന്റ് മണ്‍സൂണ്‍കാല സമ്മേളനത്തിനു മുന്നോടിയായി ജൂലൈ രണ്ടിന് നടത്തിയ എംപിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിന്റെ അജണ്ട കുറിപ്പിനൊപ്പമാണ് ഈ കത്തുള്ളത്.
സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിയടക്കം സിൽവർ ലൈൻ പദ്ധതിയെ തളർത്താനുള്ള ശക്തമായ ശ്രമത്തിലാണ്. ഇതിനിടയിലാണ് കേരളത്തിൻ്റെ വികസനം മുൻനിർത്തി ഗവര്‍ണര്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്ത് നൽകിയത്.
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് നിമയപരമല്ലെന്ന് മുന്നറിയിപ്പ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തി.
മറ്റു പേരുകളിലും സർവീസ് ചാർജ് ഈടാക്കരുത്. ഭക്ഷണത്തിനൊപ്പം ബില്ലിൽ ചേർത്ത് സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും തരത്തിൽ സർവീസ് ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദേശ പ്രകാരം 1915 എന്ന നമ്പറിൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ പരാതിപ്പെടാം.
സർവീസ് ചാർജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടൽ/ റെസ്റ്റോറന്റ് ഉടമകൾ വ്യക്തമാക്കണം. ഇത് ബില്ലിൻ്റെ ഭാഗമായി നൽകേണ്ടതല്ല. സർവീസ് ചാർജ് ആവശ്യപ്പെടാനോ സ്വമേധയാ ചാർജ് വർധിപ്പിക്കാനോ പാടില്ലെന്നും നിർദേശത്തിൽ പറയുന്നുണ്ട്.
ബി.ജെ.പി. വക്താവായിരുന്ന നൂപുര്‍ ശര്‍മയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനായി ബി.ജെ.പി. നടത്തിയ ഗൂഢാലോചനയാണ് പ്രവാചകനിന്ദ സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് പിന്നിൽ എന്നും മമത പറഞ്ഞു.
ഇന്ത്യാ ടുഡെ സംഘടിപ്പിച്ച കോണ്‍ക്ലേവ് ഈസ്റ്റ് എന്ന പരിപാടിയിലാണ് മമത ആവശ്യം ഉന്നയിച്ചത്
നൂപുര്‍ ശര്‍മയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് ഗൂഢാലോചനയാണ്. വിദ്വേഷം പ്രചരിപ്പിക്കാനും, ഭിന്നതയുണ്ടാക്കാനും ബിജെപിയുടെ നയത്തിൻ്റെ ഭാഗമാണെന്നും മമത പറഞ്ഞു.
നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അവർ – ‘തീ കൊണ്ട് നിങ്ങള്‍ക്ക് കളിക്കാനാവില്ല, അതുകൊണ്ടാണ് നൂപുര്‍ ശര്‍മയുടെ അറസ്റ്റിനായി ആവശ്യമുയരുന്നത്’ എന്നും പ്രതികരിച്ചു.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, സിഖുകാര്‍, ജൈനമതക്കാര്‍, ബുദ്ധമതക്കാര്‍ തുടങ്ങി എല്ലാ സമുദായങ്ങള്‍ക്കും വേണ്ടിയാണ് താനും തന്റെ പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.
നൂപുര്‍ ശര്‍മക്കെതിരെ കൊല്‍ക്കത്ത പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്‍ക്കത്ത പോലീസ് ഇതിനോടകം തന്നെ നൂപുറിനെതിരെ രണ്ട് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയ കോക്ക് സ്റ്റുഡിയോ കവർ സോങ് പസൂരിയുടെ റീച്ചിനെ മറികടക്കാൻ പാടി തകർത്ത് മലയാളി സഹോദരങ്ങൾ. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള കോക്ക് സ്റ്റുഡിയോയുടെ പഞ്ചാബിയിലുള്ള പസൂരി കവർ സോങ്ങ് ഭാഷയും അതിരുകളും മറികടന്ന് സംഗീത പ്രേമികളുടെ ലോക ശ്രദ്ധ നേടിയ പാട്ടാണ്.
ആർഭാടങ്ങൾ ഒന്നുമില്ലാതെ ആ പാട്ടിനെ സ്വന്തമാക്കി ലക്ഷങ്ങളുടെ വ്യൂ നേടിയിരിക്കയാണ് ധന റാസിക്ക്, തൂബ റാസിക്ക്, ധുറ റാസിക്ക് എന്നീ മലയാളി കുട്ടികൾ. പാട്ടും ചിത്രീകരണവും മനം കവരുന്നതാണ്.
പാക്കിസ്ഥാനി ഗായകരായ അലി സേത്തിയും ഷായി ഗിലും ചേർന്നാണ് പസൂരി കോക്ക് സ്റ്റുഡിയോയിൽ അവതരിപ്പിച്ചത്. യുട്യൂബറായ ധനയും സഹോദരങ്ങളും ചേർന്ന് ആലപിച്ച ഇതിൻ്റെ കവർ ഇപ്പോൾ അഞ്ച് ലക്ഷത്തിൽ അധികം പേർ കണ്ടു കഴിഞ്ഞു. രണ്ട് ആഴ്ച കൊണ്ടാണിത്. അര ലക്ഷത്തിലധികം ലൈക്കുകളും ഈ പാട്ടിനുണ്ട്.
കോക്ക് സ്റ്റുഡിയോ ഹിറ്റ് കോഴിക്കോടൻ ഹിറ്റായി
കോക്ക് സ്റ്റുഡിയോ സീസൺ 14 ലെ ആറാമത്തെ പാട്ടാണ് പസൂരി. പത്ത് ദിവസം കൊണ്ട് പത്ത് മില്യൺ ആളുകൾ ഈ പാട്ട് കേട്ടു. സ്പോട്ടിഫൈയുടെ വൈറൽ 50 ൽ ഉൾപ്പെടുത്തപ്പെട്ട കോക്ക് സ്റ്റുഡിയോയുടെ ആദ്യത്തെ പാട്ടുമാണ്. പെപ്പി പോപ്പ്, ഫോക്ക് ഫ്യൂഷനാണ്. ഡച്ച് സിങ്ങർ ഹെമ്മ ഹീസ്റ്റേഴ്സ് ഇതിൻ്റെ കവർ ചെയ്തിരുന്നു.
എന്നാൽ ഇവയിൽ എല്ലാം ബെസ്റ്റായ പസൂരി കവർ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കയാണ് ഇതിലെ കോഴിക്കോടൻ വേർഷൻ. 17,19 25 പ്രയാത്തിലുള്ളവരാണ് ഈ സഹോദരങ്ങൾ. കോഴിക്കോട് കാലിഗ്രാഫി ആർട് ഗ്യാലറിയായ കഗ്രാർട്ടിലാണ് ഇത് ചിത്രീകരിച്ചത്.
Lyrics
Agg Lavan Majboori Nu Aan Jaan Di Pasoori Nu Zehar Bane Haan Teri Pee Jaavan Main Poori Nu
Aana Si Oh Nahi Aaya Dil Bang Bang Mera Takraya Kaga Bol Ke Dass Jaave
Paawan Gheyo Dee Choori Nu Ranwan Ch Banwan Ch Oh Nu Lukavan Koyi Mainu Na Roke
Mere Dhol Judaiyan Di Tainu Khabar Kivein Hove Aa Jaave Dil Tera Poora Vi Na Hove
Haan Baniya Banaiyan Di Galbaat Kivein Hove Aa Jaave Dil Tera Poora Vi Na Hove
Bhool Gayi Majboori Nu Duniya Di Dastoori Nu Saath Tera Hai Bathera Poora Kar Zaroori Nu
Aana Si Oh Nai Aaya Raasta Na Dikhlaya Dil Humara De Sahara Khwahishat Adhoori Nu
Waari Main Jaavan Main Tainu Bulawan Gall Saari Taan Hove
Mere Dhol Judaiyan Di Tainu Khabar Kivein Hove Aa Jaave Dil Tera Poora Vi Na Hove
Oh Haan Baniya Banaiyan Di Galbaat Kivein Hove Aa Jaave Dil Tera Poora Vi Na Hove
Mere Dhol Judaiyan Di Sardaari Na Hove Mere Dhol Judaiyan Di
Mere Dhol Judaiyan Di Sardaari Na Hove
Dildaran Di Sab Yaaran Di Aazaari Na Hove Dildaran Di Sab Yaaran Di Aazaari Na Hove
Aa Chale Leke Tujhe Hai Jahan Silsile Tu Hai Wahin Hai Teri Kami Banade Saja De Panaah De Humein Bana De Saja De Panaah De Humein
Agg Lawan Majboori Nu Aan Jaan Di Pasoori Nu Zehar Bane Haan Teri Pee Jaavan Main Poori Nu
Ranwan Ch Banwan Ch Oh Nu Lukavan Koyi Mainu Na Roke
Mere Dhol Judaiyan Di Tainu Khabar Kivein Hove Aa Jaave Dil Tera Poora Vi Na Hove
Haan Baniya Banaiyan Di Galbaat Kivein Hove Aa Jaave Dil Tera Poora Vi Na Hove