പത്താം ക്ലാസ് ഫലം ഇന്നില്ല, സി ബി എസ് സി നടപടികൾ വൈകുന്നു

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് ഉണ്ടാവില്ല. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈയിൽ പ്രഖ്യാപിക്കാൻ സാധ്യതയെന്ന് സിബിഎസ്ഇ ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു.

പത്താം ക്ലാസ് പരീക്ഷ ഫലം ജൂലായ് നാലിനും പന്ത്രണ്ടാം ക്ലാസ് ഫലം ജൂലായ് പത്തിനും പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു അറിയിപ്പ്.

ഫലം അറിയുന്നതെങ്ങിനെ

ഫലം പ്രഖ്യാപിച്ചതിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റായ cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.  

ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക cbse.gov.in, cbseresults.nic.in ഹോംപേജിൽ, CBSE ക്ലാസ് 10 റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക. രജിസ്ട്രേഷൻ നമ്പർ/ റോൾ നമ്പർ എന്നീ വിശദാംശങ്ങൾ നൽകുക ക്ലാസ് 10 ഫലം 2022 സ്ക്രീനിൽ ദൃശ്യമാകും. സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യുക.

പി വി അൻവർ കുരുക്കിൽ, തെളിവുകൾ ഇഡിക്ക് കൈമാറി

കര്‍ണാടകയില്‍ ക്വാറി ബിസിനസില്‍ പങ്കാളിത്തം ഉറപ്പ് നൽകി പണം തട്ടിയെടുത്തതായുള്ള കേസില്‍ പി വി അന്‍വര്‍ എം എല്‍ എയ്ക്കെതിരേയുള്ള തെളിവുകള്‍ പരാതിക്കാരൻ ഇഡിക്ക് കൈമാറി. മലപ്പുറം സ്വദേശിയായ സലിം ആണ് നേരത്തെ തന്നെ പരാതിയുമായി രംഗത്തുള്ളത്. അമ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു സലിമിന്റെ പരാതി. പത്ത് ലക്ഷം രൂപ അന്‍വര്‍ കൈപ്പറ്റിയതിന്റെ രേഖകളും നൽകി.

ബാങ്ക് വഴിയാണ് അന്‍വര്‍ പണം കൈപ്പറ്റിയതെന്നും 2012 ജനുവരി അഞ്ചിനാണ് ഇടപാട് നടന്നതെന്നും സലീം വ്യക്തമാക്കിയിരുന്നു. അഞ്ച് ലക്ഷത്തിന്റെ രണ്ട് ചെക്കുകളാണ്.

ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിട്ടും പുരോഗതിയുണ്ടായില്ല. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുണ്ടായി എന്നായിരുന്നു സലീമിന്റെ ആരോപണം. തിങ്കളാഴ്ച രാവിലെ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ സലീം കൊച്ചി ഇ.ഡി ഓഫീസിലെത്തി കൈമാറി.

അതേസമയം തനിക്ക് പാറമട ഇടപാടില്‍ ബന്ധമില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അന്‍വര്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ഇതിലും കൂടുതല്‍ തെളിവുകള്‍ പുറത്തെത്തി.

പരാതിക്കാരാനായ സലിമും അന്‍വറും ചേര്‍ന്നെഴുതിയ കരാറും ഇതുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അയച്ച പരാതിയും സലീം കോടതിയില്‍ സമർപ്പിച്ചിരുന്നതാണ്.

ഐ പി സി 420-ാം വകുപ്പ് പ്രകാരമാണ് അന്‍വറിനെതിരെ പോലീസ് കേസ് എടുത്തിരുന്നത്.

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് സമരക്കാരല്ല; പിന്നിൽ ആരുടെ കൈകൾ

 വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഗാന്ധിജിയുടെ ചല്ലിട്ട ചിത്രം തകർത്തത് സംഭവത്തിന് ശേഷമെന്ന് പൊലീസ്. കണ്ടെത്തൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.

അക്രമം നടന്ന ദിവസം ഓഫീസിലെ ഗാന്ധി ചിത്രം നിലത്തിട്ടത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ചിത്രം ആക്രമണ സമയത്തായിരുന്നില്ല നിലത്ത് വലിച്ചിട്ടത് .

അക്രമദിവസം വൈകുന്നേരം 3.45ഓടെ പോലീസ് സ്ഥലത്തെത്തിയ. സംഘടനാ പ്രവര്‍ത്തകരെ പോലീസെത്തി ഓഫീസില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഓഫീസിനകത്തുണ്ടായിരുന്നത്.

അന്ന് നാല് മണിയോടെ പോലീസ് ഫോട്ടോഗ്രാഫര്‍ സംഭവസ്ഥലത്ത് നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ യഥാസ്ഥാനത്തുതന്നെ ഉണ്ടായിരുന്നതായാണ് മൊഴി.

സംഭവ സ്ഥലത്ത് കുതിച്ചെത്തിയ ചാനൽ റിപ്പോർട്ടർമാരും ഇതിന്റെ ദൃശ്യങ്ങള്‍ പകർത്തിയിട്ടുണ്ട്.

സാക്ഷി മൊഴികളും

വൈകുന്നേരം 4.29 ന് രണ്ടാമത് ഫോട്ടോ എടുക്കുമ്പോള്‍ എം.പി.യുടെ ഓഫീസ് മുറിക്കകത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം താഴെ കിടക്കുന്ന നിലയില്‍ നിലത്ത് വീണും ചില്ലുകള്‍ തകര്‍ന്ന നിലയിലും കിടക്കുന്നതായി കണ്ടുവെന്നും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോട്ടോഗ്രാഫര്‍ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വി.ജോയി എം.എല്‍.എ.യുടെ സബ്മിഷന്‍ നോട്ടീസിനുളള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

അമ്മയിലെ പ്രശ്നങ്ങൾ, മോഹൻലാൽ മൌനം വെടിയണമെന്ന് ഗണേഷ് കുമാർ

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് തുറന്ന കത്തയച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തുറന്ന സമീപനം വേണമെന്ന് ഗണേഷ് കുമാർ കത്തിൽ ആവശ്യപ്പെട്ടു. ദിലീപിനെതിരെ എടുത്ത നടപടി മറ്റുള്ളവർക്കും ബാധകം. ഇടവേള ബാബുവിന് അമ്മ ജനറൽ സെക്രട്ടറയിയായി തുടരാൻ യോഗ്യതയുണ്ടോ? എന്ന് മോഹൻ ലാൽ വ്യക്തമാക്കണമെന്നും ​ഗണേഷ് കുമാർ ആവശ്യപ്പെടുന്നു.

അമ്മയുടെ നേതൃത്വം ചിലർ ഹൈജാക് ചെയ്തുവെന്നും ദിലീപിനോടും വിജയ് ബാബുവിനോടും അമ്മ സ്വീകരിച്ചത് രണ്ട് നിലപാടാണെന്നും ​ഗണേഷ് കുമാർ കത്തിൽ പറയുന്നു. വിജയ് ബാബുവിനെ ‘അമ്മ യോ​ഗത്തിലേക്ക് ആനയിച്ചത് ശരിയായില്ല. മാസ് എൻട്രി എന്ന നിലയിൽ ‘അമ്മ തന്നെ വിജയ് ബാബുവിന്റെ വിഡിയോ ഇറക്കി. ഈ പ്രശ്നങ്ങളിൽ മോഹൻലാൽ പുലർത്തുന്ന മൗനം വെടിയണമെന്നും ഗണേഷ് കത്തിൽ ആവശ്യപ്പെട്ടു.

കനത്ത മഴ, എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം 12 ജില്ലകളില്‍ മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കന്‍ ജാര്‍ഖണ്ഡിനു മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലൊടുകൂടിയ വ്യപകമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായി. ഇതോടെ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അതിന്റെ ഫലമായി അറബികടലില്‍ പടിഞ്ഞാറന്‍ /തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിനാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത 5 ദിവസം ശക്തമായ മഴക്കും ജൂലൈ 3 മുതല്‍ 6 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കടലിൽ ഇറങ്ങരുത്, കേരള തീരത്ത് തിരമാലകൾ ശക്തമാവും

കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) 03-07-2022 രാത്രി 11.30 വരെ 3.3 മുതല്‍ 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.

  1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
  2. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.

ഗംഗ,യമുന,സരസ്വതി; പരീക്ഷകൾ ഏകോപിപ്പിക്കാൻ സി ബി എസ് സിക്ക് പുതിയ ഡൊമൈനുകൾ

പരീക്ഷകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ‘പരീക്ഷ സംഗം‘ എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സി.ബി.എസ്.ഇ. ആരംഭിച്ചു.  സ്‌കൂളുകള്‍, റീജണല്‍ ഓഫീസുകള്‍, സി.ബി.എസ്.ഇ. ഹെഡ് ഓഫീസ് എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളുണ്ട്.

സ്‌കൂളുകളുമായി ബന്ധപ്പെട്ട ഭാഗം ‘ഗംഗ’ എന്നും റീജണല്‍ ഓഫീസുകളുടെ വിവരങ്ങള്‍ പങ്കുവെക്കുന്ന വിഭാഗത്തിന് ‘യമുന’ എന്നുമാണ് നാമകരണം ചെയ്തത്. ഹെഡ് ഓഫീസ് വിഭാഗം ‘സരസ്വതി’ എന്നും അറിയപ്പെടും.

സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷാ റഫറന്‍സ് മെറ്റീരിയലുകള്‍, പരീക്ഷാനന്തര പ്രവര്‍ത്തനങ്ങള്‍, സംയോജിത ധനമിടപാട് സംവിധാനം, ഡിജിലോക്കര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. റീജണല്‍ ഓഫീസുകളുടെ വിഭാഗത്തില്‍ ഡേറ്റാ മാനേജ്‌മെന്റ്, സ്‌കൂളുകളുടെ വിവരശേഖരം തുടങ്ങിയവ ലഭ്യമാണ്. parikshasangam.cbse.gov.in എന്ന വെബ് അഡ്രസില്‍ പ്രവര്‍ത്തിക്കുന്ന പോര്‍ട്ടലില്‍ ഇവ ലഭിക്കും

ഹെഡ് ഓഫീസ് വിഭാഗത്തില്‍ ബോര്‍ഡിന്റെ പുതിയ പ്രഖ്യാപനങ്ങളും പദ്ധതികളും സംബന്ധിച്ച വിശദാംശങ്ങളാണ് പ്രസിദ്ധീകരിക്കുക.

10,12 ഫലം ഈ മാസം

10, 12 ക്ലാസുകളിലെ പരീക്ഷാഫലം ജൂലായില്‍ പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് അറിയിച്ചിരുന്നു. ഫലപ്രഖ്യാപനത്തിനുശേഷം, പുനര്‍മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസുകളുടെ കോപ്പിക്കും മറ്റും വിദ്യാര്‍ഥികള്‍ക്ക് ഈ പോര്‍ട്ടല്‍വഴി അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാനാകുമെന്ന് സി.ബി.എസ്.ഇ. പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് പറഞ്ഞു.

ശ്രദ്ധ തിരിക്കാൻ ദുരൂഹത സൃഷ്ടിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ്റെ എഫ് ബി പോസ്റ്റ്

പിടക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിൽ സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതില്‍ അഗ്രഗണ്യനാണ് പിണറായി വിജയനെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ജനശ്രദ്ധ തിരിച്ചുവിടാന്‍ ബുദ്ധിശൂന്യനായ കണ്‍വീനറുടെ കയ്യില്‍ പടക്കം കൊടുത്തുവിട്ടപ്പോള്‍ അത് അയാളുടെ കയ്യില്‍ കിടന്നു തന്നെ പൊട്ടുമെന്ന് മുഖ്യമന്ത്രി ഓര്‍ക്കേണ്ടതായിരുന്നുവെന്നും കെ.സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മണ്ടത്തരങ്ങള്‍ക്കും വിടുവായത്തങ്ങള്‍ക്കും പണ്ടേ പേരുകേട്ട അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പ്രതികരണങ്ങള്‍ ജനങ്ങള്‍ക്ക് സത്യം ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്. കണ്‍വീനറുടെ തലയിലെ വെടിയുണ്ട മജ്ജയില്‍ ലയിച്ച് ഇല്ലാതായത് പോലെ ഓഫീസിന് പടക്കമെറിഞ്ഞയാളും മാഞ്ഞുപോകുന്ന കാഴ്ച കണ്ട് കേരളം ചിരിക്കുകയാണെന്നും സുധാകരന്‍ പരിഹസിച്ചു.

മുഖ്യമന്ത്രി സമ്പൂർണ്ണ പരാജയം

ശ്രദ്ധതിരിക്കലിന്റെ രണ്ടാം ഘട്ടമായി, കൈയ്യിലെ അടുത്ത ആയുധമായ സോളാര്‍ കേസ് വിവാദ നായികയെയും രംഗത്തിറക്കിയിട്ടുണ്ട്. മൂന്നാം ഘട്ടത്തില്‍, ഏത് സഖാവിനെ രക്തസാക്ഷിയാക്കിയാണ് താങ്കള്‍ പുകമറ സൃഷ്ടിക്കുകയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നാടിനോടും നാട്ടുകാരോടും എന്തിന് സ്വന്തം പാര്‍ട്ടി അണികളോടുപോലും ഒരിത്തിരി സ്‌നേഹമില്ലാത്ത താങ്കള്‍ (മുഖ്യമന്ത്രി പിണറായി വിജയന്‍) സമ്പൂര്‍ണ പരാജയമാണെന്നും സുധാകരന്‍ ആരോപിച്ചു.

ഫേസ് ബുക്ക് പോസ്റ്റ്

മണ്ണെണ്ണയ്ക്കും തീപിടിക്കുന്നു; വില 100 കടന്നു

0

മണ്ണെണ്ണ വില കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 14 രൂപ കൂട്ടിയത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപയായി

മണ്ണെണ്ണ വില വീണ്ടും കൂട്ടി കേന്ദ്ര സര്‍ക്കാര്‍. ലിറ്ററിന് 14 രൂപ കൂട്ടി. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപയായി

അടുത്ത മൂന്ന് മാസത്തെ വില എണ്ണ കമ്പനികള്‍ വര്‍ധിച്ചപ്പോഴാണ് നൂറ് കടന്നത്. നിലവില്‍ 88 രൂപയാണ് വില. സ്റ്റോക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരാണ് വില വര്‍ധിപ്പിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

രണ്ടര വർഷം 84 ശതമാനം വർധനവ്

ലിറ്ററിന് 18 രൂപയായിരുന്ന റേഷന്‍ മണ്ണെണ്ണ വില രണ്ടര വര്‍ഷത്തിനിടെ 84 രൂപയാണു വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് 50 രൂപ കടന്നത്.

അടുത്ത മൂന്ന് മാസത്തെ വില എണ്ണ കമ്പനികള്‍ വര്‍ധിച്ചപ്പോഴാണ് നൂറ് കടന്നത്. നിലവില്‍ 88 രൂപയാണ് വില. സ്റ്റോക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരാണ് വില വര്‍ധിപ്പിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

ലിറ്ററിന് 18 രൂപയായിരുന്ന റേഷന്‍ മണ്ണെണ്ണ വില രണ്ടര വര്‍ഷത്തിനിടെ 84 രൂപയാണു വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് 50 രൂപ കടന്നത്.

ലിറ്ററിന് 22 രൂപയാണ് കഴിഞ്ഞ മാസം മണ്ണെണ്ണയ്ക്ക് വർധിച്ചത്. ലിറ്ററിന് 59 രൂപയായിരുന്ന മണ്ണെണ്ണയ്ക്ക് ഒറ്റയടിക്ക് 81 രൂപയായി. ഇപ്പോൾ, 3 രൂപയാണ് കൂടിയിരിക്കുന്നത്. . ഒരു വര്‍ഷം 28 രൂപയായിരുന്നു സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വില.

പി സി ജോർജിന് കോടതിജാമ്യം അനുവദിച്ചു

പീഡന പരാതിയില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന് ജാമ്യം. കര്‍ശന ഉപാധികളോടെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ( ജെഎഫ്എംസി )യാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത് 

കള്ളക്കേസ് – പി സി ജോർജ്

സോളാര്‍ കേസ് പ്രതിയുടെ രഹസ്യമൊഴിയില്‍ മ്യൂസിയം പൊലീസാണ് മുന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ കടന്നുപിടിച്ചെന്നും, അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും സോളാര്‍ കേസ് പ്രതി ആരോപിച്ചു. അതേസമയം ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ഇത് കള്ളക്കേസാണെന്നും താന്‍ നിരപരാധിയെന്ന് തെളിയിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

വനിതയുടെ പരാതി

കന്റോണ്‍മെന്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (എ) വകുപ്പുകള്‍ ചേര്‍ത്താണ് ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും സോളാര്‍ കേസ് പ്രതി രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പി.സി.ജോര്‍ജിനെ ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. ഈ കേസില്‍ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിന് ശേഷമാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ മ്യൂസിയം പൊലീസ് പി.സി.ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മാധ്യമങ്ങളോടും കയർത്ത്…..

അറസ്റ്റിലായ പിസി ജോർജിനോട് പ്രതികരണം തേടിയ വനിതാ മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ചതും വാർത്തയായി. പരാതി ശരിയായോ തെറ്റാണോ എന്നതിനപ്പുറത്തേക്ക് പരാതിക്കാരിയുടെ പേര് പറഞ്ഞത് തെറ്റാണോ എന്ന ചോദ്യത്തോട് ‘എന്നാൽ നിങ്ങളുടെ പേര് പറയാം’ എന്നാണ് പി.സി ജോർജ് മറുപടി നൽകിയത്

മാസം ആറു ദിവസം ഫോണിൽ പാഴാവുന്നു; താഴെ വെച്ച് ജീവിക്കൂ എന്ന് മാർട്ടിൻ കൂപ്പർ

0

മൊബൈൽ ഫോണ്‍ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയ മാര്‍ട്ടിന്‍ കൂപ്പർ പറയുന്നു ‘ഫോണ്‍ മാറ്റിവെച്ച് ജീവിക്കാന്‍ നോക്ക്’

ബിബിസിയുടെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് 93 കാരനായ കൂപ്പര്‍ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ദിവസവും ലഭിക്കുന്ന സമയത്തിൽ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ താന്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാറുള്ളൂ എന്ന് അദ്ദേഹം പറയുന്നു.

അഞ്ച് മണിക്കൂറിന് മുകളില്‍ മൊബൈല്‍ ഫോണില്‍ സമയം ചെലവിടുന്ന തന്നെ പോലുള്ളവരോട് എന്താണ് പറയാനുള്ളത് എന്ന അവതാരകയുടെ ചോദ്യത്തിനാണ് ജീവിതത്തെ കൂട്ടിപിടിക്കാൻ നിർദ്ദേശം നൽകിയത്.

‘ നിങ്ങള്‍ ശരിക്കും ഒരു ദിവസം അഞ്ച് മണിക്കൂര്‍ ഫോണില്‍ ചെലവഴിക്കാറുണ്ടോ? എങ്കിൽ ഇനി ജീവിതം സ്വന്തമാക്കൂ എന്ന് ഞാന്‍ പറയും’ എന്നായിരുന്നു പ്രതികരണം.

ഫോണുകളില്‍ അധികസമയം ചെലവിടുന്നവര്‍ വളരെ കുറച്ച് സമയം മാത്രമേ ജീവിക്കുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

ആപ്പ് മോണിറ്ററിങ് സ്ഥാപനമായ ആപ്പ് ആനിയുടെ കണക്കനുസരിച്ച് ആളുകള്‍ ശരാശരി ഒരു ദിവസം 4.8 മണിക്കൂര്‍ നേരം അവരുടെ ഫോണില്‍ ചെലവഴിക്കുന്നുണ്ട്.

ഈ കണക്കിനാണെങ്കില്‍ ഒരാഴ്ച 33.6 മണിക്കൂറും മാസം 144 മണിക്കൂറും ആവും. അതായത് ഒരുമാസം ആറ് ദിവസം ആളുകള്‍ ഫോണില്‍ ചെലവഴിക്കുന്നു.

വയർലെസ് കമ്യൂണിക്കേഷൻ രംഗത്തെ പൂർവ്വഗാമിയായാണ് മാർട്ടിൻ കൂപ്പറെ പരിഗണിക്കുന്നത്. മൊബൈൽ ഫോണിൻ്റെ അവതാരകനാണ്. 11 പാറ്റൻ്റുകൾ ഈ രംഗത്ത് ഇദ്ദേഹത്തിൻ്റെതായുണ്ട്.