ആരുടെ ഒത്തുകളിയാണ്; മുഖ്യമന്ത്രി മറുപടി പറയണം – വി മുരളീധരൻ

കേരളസര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ കേന്ദ്ര മന്ത്രി വി. മുരളീധരന്‍. നടന്നത് ആസൂത്രിതമായ രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവാദങ്ങളില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും പറഞ്ഞു.

പ്രോട്ടോക്കോൾ ലംഘനം നടന്നുവോ ?

കേരളാ സര്‍ക്കാര്‍ യുഎഇ കോണ്‍സുലേറ്റിലെ കരാര്‍ ജീവനക്കാരന് എല്ലാഅനുമതികളും ലംഘിച്ചുകൊണ്ട്, വിദേശകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ ഡിപ്ലോമാറ്റിക് ഐഡി നല്‍കി. ആ ഡിപ്ലോമാറ്റിക് ഐഡി ഉപയോഗിച്ചുകൊണ്ടാണ് കറന്‍സി ഇന്ത്യക്ക് പുറത്ത് കൊണ്ടുപോയതെന്നാണ് ആരോപണം. ആ കറന്‍സിയാണ് അയാളുടെ ഐഡി ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ മറന്നുവെച്ച ബാഗ് എന്ന പേരില്‍ കൊണ്ടുപോയതെന്നാണ് ആരോപണം. ഇത്തരത്തിലുള്ള ഐഡി നല്‍കാന്‍ കേരള സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ വിഭാഗത്തിന് ആര് അധികാരം നല്‍കി

ആരോപണം ഇങ്ങനെ

ഇത് ആസൂത്രിതമായി നടന്ന വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. ബാഗ് കൊണ്ടുപോയത് ഈജീപ്ഷ്യന്‍ പൗരനായ ഖാലിദാണ്. കേരള സര്‍ക്കാരിലെ ഉന്നതരായ ആര്‍ക്കൊക്കെയോ രഷ്ട്രവിരുദ്ധ കാര്യങ്ങള്‍ ചെയ്യാനായി വിദേശ പൗരനായ കരാര്‍ ജീവനക്കാരന് കേരള ഗവണ്‍മെന്റ് നയതന്ത്ര പരിരക്ഷ നല്‍കുന്നു. ഭാവിയില്‍ പ്രശ്‌നമുണ്ടായാല്‍, അയാളിലേക്ക് എത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുന്‍കൂട്ടി തിരിച്ചറിഞ്ഞാണ് വിദേശ പൗരനെ ഉപയോഗിച്ചത്.

ഒത്തുകളി ആരുടേതാണ്

കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. വിദേശ കോണ്‍സുലേറ്റുകള്‍ ഒരു സംസ്ഥാന സര്‍ക്കാരുമായും നേരിട്ട് ഇടപെടാന്‍ പാടില്ലെന്ന് ഡിപ്ലൊമാറ്റിക് ഹാന്‍ബുക്കില്‍ കൃത്യമായി പറയുന്നുണ്ട്. നിര്‍ദേശങ്ങള്‍ മറികടന്ന് ഏതെങ്കിലും വിദേശ കോണ്‍സുലേറ്റ് കേരള സര്‍ക്കാരിനെ സമീപിച്ചാല്‍ കേന്ദ്ര വിദേശകാര്യ വകുപ്പിനെ അറിയിക്കേണ്ടതായിരുന്നു. എന്തുകൊണ്ട് അത് ചെയ്തില്ല? അതിനര്‍ഥം ഇവര്‍ക്കും താല്പര്യമുണ്ടായിരുന്നു എന്നാണ്. ഇവര്‍ രണ്ടുപേരും തമ്മിലുള്ള ഒത്തുകളിയാണ് നടന്നത്. ഇതിനെക്കുറിച്ച് എന്തുകൊണ്ട് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്നും മുരളീധരന്‍ ചോദിച്ചു.

ചെയ്യാൻ പാടില്ലാത്തത്

ബാഗ് കൊണ്ടുപോകാന്‍ കേരളാഗവണ്‍മെന്റിന് ഒരു ഉദ്യോഗസ്ഥനെ ബാഗുമായി അയക്കാമായിരുന്നു. ഉദ്യോഗസ്ഥന്‍ പോയാല്‍ പരിശോധിക്കപ്പെടും. അത് ഒഴിവാക്കാനാണ് വിദേശ നയതന്ത്ര പ്രതിനിധിയുടെ മേല്‍വിലാസം ഉപയോഗിച്ചത്. പ്രോട്ടോക്കോള്‍ ലംഘനം മാത്രമല്ല, നാണക്കേടുമാണ്. ഒരു വിദേശരാജ്യത്തെ പൗരനോടും കോണ്‍സുലേറ്റിനോടും സഹായം തേടുക എന്നത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്കുള്ള സ്ഥാനത്തിനടക്കം മങ്ങലേല്‍പ്പിക്കുന്നതാണ്. ഒരു കാരണവശാലും ഒരു ഭരണാധികാരിയും ചെയ്യാന്‍ പാടില്ലാത്തതാണ്. അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍ കേന്ദ്ര വിദേശകാര്യ വകുപ്പിനെ ബന്ധപ്പെടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

ഉദ്ധവ് താക്കറെ രാജിവെച്ചു; നാടകങ്ങൾ ജയിച്ച് ബി ജെ പി അധികാരത്തിലേക്ക്

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജിയോടെ പരിസമാപ്തി. ഭരണം അട്ടിമറിക്കാനുള്ള ബി ജെ പി തന്ത്രം വിജയിച്ചു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെയാണ് താക്കറെ രാജിവെച്ചത്. വ്യാഴാഴ്ചത്തെ വിശ്വാസവോട്ടെടുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഉദ്ധവിന്റെ രാജി പ്രഖ്യാപനം. കോടതിവിധി മാനിക്കുന്നുവെന്നും തങ്ങള്‍ ജനാധിപത്യം പിന്തുടരുമെന്നും താക്കറെ പറഞ്ഞു.

തനിക്ക് പിന്തുണ നല്‍കിയതില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്കും മറ്റു സംസ്ഥാന നേതാക്കള്‍ക്കും തന്നെ പിന്തുണച്ച സേനാ എംഎല്‍എമാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

ബി ടീമിന് ഇടം നൽകാതെ ബി ജെ പി രാഷ്ട്രീയം

ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഭൂരിപക്ഷം എംഎല്‍എമാരും വിമതനീക്കം നടത്തിയതോടെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീണത്. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേനയുടെ നേതൃത്വത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി സര്‍ക്കാരിന് രൂപം കൊടുത്തത്. രണ്ടര വര്‍ഷത്തോളം നീണ്ട ഭരണത്തിനൊടുവിലാണ് സഖ്യസര്‍ക്കാര്‍ രാജിവെച്ചത്.

എംഎല്‍എസി തിരഞ്ഞെടുപ്പിന് പിന്നാലെ കഴിഞ്ഞ ആഴ്ചയാണ് ഒരു വിഭാഗം ശിവസേന എംഎല്‍എമാരുമായി ഷിന്ദേ ബി ജെ പി പിന്തുണയോടെ ഗുജറാത്തിലെ സൂറത്തിലേക്ക് കടന്നത്. തുടര്‍ന്ന് അവിടെ നിന്ന് ഗുവാഹാട്ടിയിലേക്ക് കടന്ന് എംഎല്‍എമാരുമായി ആഡംബര ഹോട്ടലില്‍ തമ്പടിച്ചിരുന്നു. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ വിമതര്‍ ഇന്ന് വൈകീട്ടോടെ ഗോവയിലേക്ക് തിരിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച മുംബൈയിലേക്ക് തിരിക്കാനായിരുന്നു പദ്ധതി.

സുപ്രീംകോടതി വിധിക്ക് തൊട്ടുമുമ്പായി മന്ത്രിസഭായോഗം വിളിച്ച് ഉദ്ധവ് നിര്‍ണായ തീരുമാനങ്ങളെടുത്തിരുന്നു. മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റുന്നതിന് അംഗീകാരം നല്‍കി. ഔറഗാംബാദിന്റെ പേര് സംഭാജിനഗര്‍ എന്നും ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് പേര് മാറ്റിയത്. നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് ഡി.ബി. പാട്ടീലിന്റെ പേര് നല്‍കാനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

കണക്കു കൂട്ടലുകൾ പിഴച്ച് ശിവസേന

ആകെയുള്ള 288 അംഗനിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് ഭീഷണിയുണ്ടാവില്ലെന്ന് വിശ്വസിച്ചിരുന്ന ശിവസേനാ നേതാക്കളുടെ പോലും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടായിരുന്നു ഏക്നാഥ് ഷിന്ദേയുടെ ചരടുവലികള്‍. ഒടുവില്‍ ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് തന്നെ ട്വിറ്ററിലൂടെ മന്ത്രിസഭയുടെ രാജിക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടും പലത തവണ ഉദ്ധവ് രാജിക്കൊരുങ്ങിയിട്ടും പിടിച്ച് നില്‍ക്കുമെന്ന് തോന്നിയിടത്ത് നിന്നാണ് പതനത്തിലേക്ക് അഘാഡി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

ഹിന്ദുത്വ അജണ്ട പ്രതിജ്ഞ ചെയ്തിട്ടും പിന്നിൽ നിന്നും കുത്തി

ശിവസേന ഹിന്ദുത്വ അജണ്ടയിലേക്ക് തിരിച്ചുപോവുക, കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം ഉപേക്ഷിക്കുക, ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുക. ഇത്രയും നിബന്ധനകള്‍ ഏക്‌നാഥ് ഷിന്ദേയും വിമതരും മുന്നോട്ട് വെച്ചപ്പോള്‍ അതെല്ലാം അംഗീകരിക്കാന്‍ തയ്യാറായിരുന്നു ഉദ്ധവ് താക്കറെ. പക്ഷ ഒറ്റ നിബന്ധന, വിമതരെയും കൂട്ടി മുംബൈയില്‍ തിരിച്ചെത്തണം. പക്ഷെ ഇത് നിരസിച്ച ഷിന്ദേയ്ക്കും കൂട്ടര്‍ക്കുമെതിരെ അയോഗ്യതയെന്ന അവസാന വടിയും ഉദ്ധവ് താക്കറേയും ശിവസേനയുമെടുത്തപ്പോഴും പ്രതീക്ഷയിലായിരുന്നു അഘാഡി സഖ്യം. ജൂലായ് 12 വരെ അയോഗ്യതയില്‍ മറുപടി നല്‍കാന്‍ സുപ്രീംകോടതി വിമതര്‍ക്ക് സമയം അനുവദിച്ചതിനാല്‍ അതുവരെ പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഉദ്ധവും സംഘവും. പക്ഷെ, വ്യാഴാഴ്ച വിശ്വാസം തെളിയിക്കണമെന്ന ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ നിലപാടാണ് അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും രക്ഷയില്ലാതായി. അവസാനം രാജിയിലുമെത്തി.

ഉദ്ധവ് താക്കറെയുമായി നല്ല ബന്ധമായിരുന്നുവെങ്കിലും ഉദ്ധവിന്റെ മകനും കാബിനറ്റ് മന്ത്രിയുമായ ആദിത്യ താക്കറെയുടെ ഇടപെടലാണ് ഏകനാഥ് ഷിന്ദേയെ ചൊടിപ്പിച്ചത്. മകന്‍ വന്നപ്പോള്‍ തന്നെ തഴയുന്നുവെന്ന ഏക്‌നാഥ് ഷിന്ദേയുടെ പരാതിക്ക് പരിഹാരം കാണാന്‍ ഉദ്ധവിനായില്ല. ഒപ്പം സഞ്ജയ് റാവുത്തിനോടുള്ള വിരോധവും കടുംകൈയ്ക്ക് പ്രേരിപ്പിച്ചു. ഇതെല്ലാം നിരീക്ഷിച്ച് അവസരം കാത്തിരുന്ന ബി.ജെ.പി. ദേവേന്ദ്ര ഫട്നാവിസിലൂടെ ഷിന്ദേയെ ഒപ്പം ചേര്‍ക്കുകയും ചെയ്തു.

ശിവസേനാ മന്ത്രിസഭയില്‍ മന്ത്രിയായിട്ടുപോലും ഷിന്ദേ നിരാശനായിരുന്നു. തന്റെ വകുപ്പില്‍ പോലും ശിവസേനാ നേതാവ് സഞ്ജയ് റാവുത്തും ആദിത്യ താക്കറെയും ഇടപെടുന്നുവെന്ന പരാതിയായിരുന്നു ഷിന്ദേയ്ക്കുണ്ടായത്. മാത്രമല്ല, ആദിത്യ താക്കറെയ്ക്ക് കാബിനറ്റ് പദവി കൊടുത്തപ്പോള്‍ പോലും ഷിന്ദേയ്ക്ക് വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കിയിരുന്നില്ല. ഇതിലെല്ലാം നിരാശനായിരുന്ന ഷിന്ദേയാണ് ഒരു സുപ്രഭാതത്തില്‍ എം.എല്‍.എമാരെ ചാക്കിലാക്കി റിസോര്‍ട്ടിലേക്ക് പറന്നത്.

2019-ല്‍ ശിവസേന- എന്‍.സി.പി. സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്ന സമയത്ത് മുഖ്യമന്ത്രിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് ഏക്‌നാഥ് ഷിന്ദേ. പക്ഷെ, പാര്‍ട്ടി നേതാവ് സഞ്ജയ് റാവുത്തും സുഭാഷ് ദേശായി അടക്കമുള്ള നേതാക്കളും ഇടപെട്ട് ഉദ്ധവ് താക്കറെയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു. അന്ന് ശിവസേന, എന്‍സിപി എം.എല്‍.എമാരെ സംരക്ഷിക്കേണ്ട ചുമതല ഏക്‌നാഥ് ഷിന്ദേയ്ക്കായിരുന്നു പാര്‍ട്ടി നല്‍കിയത്. അതനുസരിച്ച് എം.എല്‍.എമാരെ മുംബൈയിലെ വിവിധ റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചതും ഷിന്ദേ ആയിരുന്നു. അതേ ഷിന്ദേയെക്കൊണ്ടു തന്നെ ഇത്തവണ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ മറിച്ചിടാനുള്ള എം.എല്‍.എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ചുവെന്നതും ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമരയുടെ തന്ത്രമാണ്.

അധികാരമുണ്ടെങ്കിലും എല്ലാത്തിന്റേയും അവസാനവാക്ക് സഞ്ജയ് റാവുത്താണെന്ന പരാതിയാണ് ഷിന്ദേയ്ക്കുള്ളത്. സഖ്യസര്‍ക്കാരായിട്ടും എന്‍.സി.പി. എം.എല്‍.എമാരോ ശരദ് പവാറോ സഹകരിക്കുന്നില്ലെന്നും ഷിന്ദേ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി. നേതാവും മഹാരാഷ്ട്ര പ്രതിപക്ഷനേതാവുമായ ദേവേന്ദ്ര ഫട്‌നാവിസുമായി ഷിന്ദേയ്ക്കുള്ള അടുത്ത ബന്ധവും എം.എല്‍.എമാരെ ചാക്കിലാക്കാന്‍ ബി.ജെ.പിക്ക് എളുപ്പമായി എന്നാണ് കരുതുന്നത്.

288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ ശിവസേനയ്ക്ക് 56 പേരുണ്ട്. ഒരാള്‍ മരിച്ചതോടെ ഇത് 55 ആയി. എന്‍.സി.പിക്ക് 52 ഉം കോണ്‍ഗ്രസിന് 44 ഉം എം.എല്‍.എമാരുണ്ട്. എന്‍.സി.പിയുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ജയിലില്‍ കഴിയുന്നതിനാല്‍ നിയമസഭയില്‍ നിലവില്‍ 285 അംഗങ്ങളാണുള്ളത്. അങ്ങനെ കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയായിരുന്നു വേണ്ടത്. ആദ്യം ഷിന്ദേയോടൊപ്പം 22 പേരാണുള്ളതെന്ന വിവരം വന്നപ്പോള്‍ പോലും മന്ത്രിസഭയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ശിവസേന. അവര്‍ രാജിവെച്ചാല്‍ പോലും 132 അംഗങ്ങളുടെ പിന്തുണ മാത്രമായിരുന്നു കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. എന്നാല്‍, തന്നോടൊപ്പം 46 പേരുണ്ടെന്ന് ഏക്നാഥ് ഷിന്ദേ വ്യക്തമാക്കിയതോടെയാണ് അവരുടെ പ്രതീക്ഷ തെറ്റിയത്. ഷിന്ദേയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.

ഉദയ്പുര്‍;പ്രതികള്‍ക്ക് വിദേശ ബന്ധമെന്ന് മുഖ്യമന്ത്രി ഗെഹ്‌ലോത്

പ്രവാചകനിന്ദാ പരാമര്‍ശം നടത്തിയ ബിജെപി വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് കൊല്ലപ്പെട്ട കനയ്യലാലിന് നിരവധി തവണ ഭീഷണിയുണ്ടായിരുന്നതായി ഭാര്യ ജഷോദ.

ഭീതി പടര്‍ത്തുകയെന്ന ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനമായിരുന്നു ഇതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി അശോക് ഗെഹ്‌ലോത് ട്വിറ്ററില്‍ കുറിച്ചു. അറസ്റ്റിലായ രണ്ടു പേരുടേയും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധവും പുറത്തുവരുന്നുണ്ടെന്ന് അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

പോസ്റ്റിട്ടത്തിന് ശേഷം കൊലപാതക ഭീഷണി വന്നുകൊണ്ടിരുന്നു. ജോലിക്ക് പോവാന്‍ പറ്റിയിരുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കട തുറന്നപ്പോഴാണ് അക്രമണമുണ്ടായതെന്നും ഭാര്യ ജഷോദ പറഞ്ഞു.

തയ്യല്‍കടയില്‍ വസ്ത്രത്തിന് അളവെടുക്കാനെന്ന പേരില്‍ രണ്ടുപേര്‍ എത്തുകയായിരുന്നു. അളവെടുക്കുന്നതിനിടെ വലിയ കത്തി ഉപയോഗിച്ച് ആക്രമിച്ചുവെന്ന് ജഷോദ വ്യക്തമാക്കി. കൊലപാതകത്തിനിടെ കൂടെയുണ്ടായിരുന്നയാള്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പിടിച്ച ശേഷം മോട്ടോര്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടുവെന്നും ഇവര്‍ വ്യക്തമാക്കി.

ഇതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തു.

സംഭവവുമായി ബന്ധപ്പെട്ട് ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവരെ കഴിഞ്ഞ ദിവസം രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എ അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.

കൊലപാതകികളെ അതിവേഗം അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍മാരായ തേജ്പാല്‍, നരേന്ദ്ര, ഷൗക്കത്ത്, വികാസ്,ഗൗതം എന്നിവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് അറിയിച്ചു.

സ്കൂളിൽ കയറി ബാത്ത് റൂമിൽ ഒളിച്ച പുലിയെ പിടികൂടി

മുംബൈ ഗോരേഗാവിലെ സ്‌കൂളിനകത്ത് കയറിയ പുള്ളിപ്പുലിയെ പിടികൂടി. മുംബെ പബ്ലിക് സ്കൂളിലാണ് പുലി എത്തിയത്. സ്‌കൂളിലെ ശുചിമുറിയിൽ വെച്ചാണ് പുലിയെ കുടുക്കിയത്.

മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ മയക്കിയത്. കാവൽക്കാരൻ്റെ കണ്ണിൽ പെട്ടതിനാൽ ക്ലാസ് അവധി നൽകിയിരുന്നു.

ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയാണ് പുലി സ്‌കൂളിൽ കയറിയതെന്നാണ് വിവരം. പുലി സെക്യൂരിറ്റി ജീവനക്കാരൻ്റെ ശ്രദ്ധയിൽപ്പെടുകയും ഉടൻ വനംവകുപ്പിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ബോറിവലി നാഷണൽ പാർക്കിൽ നിന്നുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി.

സെക്യൂരിറ്റിക്കാരുടെ ശ്രദ്ധയിൽ പെട്ടത് അപകടം ഒഴിവാക്കി

പുലിയെ പിടികൂടാൻ രാത്രി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ഇന്ന് രാവിലെയോടെ പിടികൂടി വനത്തിൽ തുറന്നുവിട്ടു.

നാലഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ സുരക്ഷിതമായി പുറത്തെടുത്തത്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേർന്നുള്ള പ്രദേശത്ത് പുള്ളിപ്പുലി സാന്നിധ്യം പതിവാണ്. ഗോരേഗാവിലെ റസിഡൻഷ്യൽ സൊസൈറ്റികളിൽ മുമ്പ് പുള്ളിപ്പുലിയെ കണ്ടിട്ടുണ്ട്. പുലി സ്‌കൂളിൽ കയറിയതോടെ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും പരിഭ്രാന്തി പരന്നിരിക്കുകയാണ്. ഏതാനും മാസം മുൻപ് ഇതിനടുത്ത് അമ്മയുടെ കൂടെ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെയും കടിച്ചെടുത്ത് പുലി ഓടിയ സംഭവം ഉണ്ടായിരുന്നു. അമ്മയുടെ ധീരമായ നടപടിയാണ് കുഞ്ഞിനെ രക്ഷപെടുത്തിയത്. മറ്റൊരു സംഭവത്തിൽ വീട്ടമ്മയെ ആക്രമിക്കയും ഉണ്ടായി.

CBSE പത്ത്,പന്ത്രണ്ട് ക്ലാസ് പരീക്ഷാ ഫലം ജൂലൈ ആദ്യം

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷളുടെ ഫലപ്രഖ്യാപനം ജൂലൈയിൽ. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ആയിരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സൂചന നൽകി. കഴിഞ്ഞ വർഷം രണ്ട് ടേമുകളായിട്ടാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാർക്ക് കൂട്ടിച്ചേർത്തുള്ള ഒറ്റ മാർക്ക് ലിസ്റ്റാകും അടുത്ത മാസം ലഭ്യമാക്കുക.

ആദ്യം ജൂലൈ നാലിന് പത്താം ക്ലാസിൻറെ ഫലമാകും. ജൂലൈ 10 ന് പന്ത്രണ്ടാം ക്ലാസ് ഫലവും.

ഫലപ്രഖ്യാപനത്തിനുള്ള അവസാന ഘട്ട നടപടികളിലാണെന്ന് സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോഡുകളും പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

സി ബി എസ് സി കാലതാമസത്തിൽ പ്രതിഷേധം

സി.ബി.എസ്.ഇ ഫലപ്രഖ്യാപനം വൈകുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ പ്രതിഷേധം ശക്തമാണ്. ഫലപ്രഖ്യാപനം വൈകുന്നത് വിദ്യാർത്ഥികളുടെ തുടർപഠന സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.

സേ പരീക്ഷ ടൈംടേബിൾ

2022 ജൂലൈയിൽ നടക്കുന്ന എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി ‘സേ’ (SAY Examination) പരീക്ഷകളുടെ (new timetable) പുതുക്കിയ ടൈംടേബിൾ https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. സേ പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ വെബ്സൈറ്റുകളിൽ നിന്നും ടൈം ടേബിൾ പരിശോധിക്കാം.

ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ പരാതി ഉന്നയിച്ച ട്വിറ്റർ അക്കൌണ്ട് ഡിലീറ്റ് ചെയ്തു

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ പരാതി നൽകിയ ട്വിറ്റർ അക്കൗണ്ട് മുക്കി. ഹനുമാൻ ഭക്ത് എന്ന പേരിലെടുത്ത ട്വിറ്റർ അക്കൗണ്ടാണ് അറസ്റ്റിന് ശേഷം ഡിലീറ്റ് ആയിരിക്കുന്നത്.

കുറച്ചു മാസങ്ങൾക്ക് മുമ്പ് മാത്രം ആരംഭിച്ച ട്വിറ്റർ അക്കൗണ്ടാണ്. ഇതിൽ നിന്ന് ഡൽഹി പോലീസിനെ ടാഗ് ചെയ്തുകൊണ്ട് വന്ന ഒരു പോസ്റ്റാണ് സുബൈറിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചത്. ഇത് ബിജെപിയുടെ ഐടി സെല്ലിന്റെ അക്കൗണ്ടാണ് എന്ന തരത്തിലുള്ള ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നതിനിടയിലാണ് അക്കൌണ്ട് തന്നെ അപ്രത്യക്ഷമായത്.

‘@balajikijaiin’ എന്ന ട്വിറ്റര്‍ ഉപയോക്താവ് ഈ മാസം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് സുബൈറിനെതിരെ പെലീസ് ആക്ഷൻ ആരംഭിച്ചത്. ഒരു പ്രത്യേക മതത്തിന്റെ ദൈവത്തെ അപമാനിക്കുക എന്ന മനഃപൂര്‍വമായ ഉദ്ദേശ്യത്തോടെ സംശയകരമായ ഒരു ചിത്രം സുബൈര്‍ ട്വീറ്റ് ചെയ്തുവെന്നാണ് കേസെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ഇതിന് അടിസ്ഥാനമാക്കിയതായ സന്ദേശമാവട്ടെ 2018-മാര്‍ച്ചിലാണ് സുബൈര്‍ ഈ ട്വീറ്റ് ചെയ്തിരുന്നത്.

മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി സുബൈറിനെ അറസ്റ്റ് ചെയ്തത്.

ബി ജെ പി വക്താവ് നൂപുർ ശർമ്മയുടെ വിവാദ പരാമർശം ആദ്യം വാർത്തയാക്കിയത് മുഹമ്മദ് സുബൈറാണെന്നതും ചർച്ചയായിരുന്നു.

പല്ലോണ്‍ജി മിസ്ത്രി- മാതൃരാജ്യത്തിന് വിലപറയാത്ത കോടീശ്വരന്‍

0
സുരേഷ് നീറാട് എഴുതുന്നു

പുറംലോകം അധികം കേള്‍ക്കാത്ത അതിസമ്പന്നന്റെ പേരാണ് പല്ലോണ്‍ജി മിസ്ത്രി. ഫോബ്‌സ് രേഖകളില്‍ ഇന്ത്യയിലെ സമ്പന്നരില്‍ ഒമ്പതാമന്‍. അയര്‍ലന്റില്‍ ഒന്നാമനും. സമ്പന്നരില്‍ ലോകത്ത്് 143. നമ്മുടെ ബിസിനസ് സാമ്രാട്ട് രത്തന്‍ ടാറ്റയുടെ ബന്ധു. ടാറ്റാ ഗ്രൂപ്പില്‍ 18.4 ശതമാനം ഓഹരിയുള്ള ശതകോടീശ്വരന്‍. ലോകത്താകമാനമായി 28 ബില്യന്‍ ഡോളര്‍ സമ്പാദ്യമുള്ള ഇന്ത്യക്കാരന്‍. 2016 ല്‍ പത്മഭൂഷന്‍.

മുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയകതും പുതിയതുമായ കെട്ടിടങ്ങള്‍, മുംബൈ സ്റ്റോക് എക്‌സേഞ്ച്, താജ് ഹോട്ടല്‍, ഒമാൻ സുൽത്താൻ്റെ കൊട്ടാരം, ഐസിസി സിമന്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്, മുപ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന ദി ബ്രാബോണ്‍ സ്‌റ്റേഡിയം, ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബില്‍ഡിങ്, ബാരഖംബ മെട്രോ സ്‌റ്റേഷന്‍ …നിര്‍മ്മാണ മേഖലയിലെ അടയാളങ്ങള്‍ അങ്ങനെ പോകുന്നു. രാജ്യത്തെ ഏറ്റവും വലുതും മനോഹരമായതുമായ കെട്ടിടങ്ങളില്‍ കൂടുതലും ഇദ്ദേഹത്തിന്റെ കമ്പനിയുടെ നിര്‍മ്മിതിയാണ്. കൊച്ചിയിലെ ലുലുമാളും ഇവരുടെ രൂപരേഖയാണ്.

ബിസിനസില്‍ സജീവമായിരിക്കുകയും മാധ്യമങ്ങളില്‍നിന്ന് മാറി നില്‍ക്കുകയും ചെയ്തയാളാണ് മിസ്ത്രി. അതുകൊണ്ട് വിവാദങ്ങളില്‍ കാര്യമായ സ്ഥാനമില്ല. ഏതു പ്രതിസന്ധികളെയും വേഗത്തില്‍ തരണം ചെയ്യുന്ന ശീലം. ഇന്ത്യയിലെ കെട്ടിട നിര്‍മ്മാണങ്ങളില്‍ തുടങ്ങി ലോകരാജ്യങ്ങളിലേക്ക് പടിപടിയായി വളര്‍ന്നു. റിയല്‍ എസ്റ്റേറ്റിനൊപ്പം ടെക്‌സ്റ്റൈല്‍, വൈദ്യുതി, ടെക്‌നോളജി മേഖലകളും സ്വന്തം. 50,000 ജീവനക്കാരുള്ള ബഹുരാഷ്ട്ര കമ്പനിയാണ് ഷാപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പ്. ബിസിനസ് വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസുകാര്‍ക്കും പഠിക്കാന്‍ അനേകം പാഠങ്ങള്‍ ബാക്കിവെച്ചാണ് 93-മത്തെ വയസില്‍ മിസ്ത്രി ഇന്നലെ മടങ്ങിയത്.

2003 ൽ ഇദ്ദേഹം ഐറിഷ് പൌരത്വം സ്വീകരിച്ചു. മകൻ സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പ് ചെയർമാനായിരുന്നു.

The Moguls of Real Estate എന്ന പേരിൽ ജീവചരിത്രം പബ്ലിഷ് ചെയ്തിട്ടുണ്ട്.

സുരേഷ് നീറാട്

ഉദ്ദവ് താക്കറെ സുപ്രീം കോടതിയിലേക്ക്; വിമതരെ അയോഗ്യരാക്കിയാൽ ഭരണം

വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് ഉദ്ദവ് താക്കറെ. 16 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ശിവസേനയുടെ ആവശ്യം ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. ഇത് പരിഗണിക്കാതെ അവിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനെതിരെയാണ് മഹാവികാസ് അഘാഡി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹർജി വൈകിട്ട് അഞ്ച് മണിക്ക് സുപ്രീം കോടതി പരിഗണിക്കും.

മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധിക്കിടെ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണർ ഉദ്ദവ് താക്കറെയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ എംഎൽഎമാരെ അയോഗ്യരാക്കുന്നതിൽ ഒരു തീരുമാനം ഉണ്ടാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സാധിക്കില്ലെന്ന് ശിവസേന ചീഫ് വിപ്പ് സുനിൽ പ്രഭു സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി. കേസ് അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി വൈകിട്ട് അഞ്ച് മണിക്ക് സുപ്രീം കോടതി പരിഗണിക്കും.

ഉദ്ദവ് സർക്കാർ നിലനിൽക്കുമോ ഇല്ലയോ,

16 പേരുടെ കാര്യത്തിൽ കോടതി പറയുന്ന പോലെ….

മഹാവികാസ് അഘാഡി സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാൽ മഹാരാഷ്ട്രയിൽ ഉദ്ദവ് സർക്കാരിന്റെ കാലാവധി വീണ്ടും നീട്ടിക്കിട്ടും. എന്നാൽ ഇവ രണ്ടും രണ്ട് വിഷയമായി സുപ്രീം കോടതി പരിഗണിച്ചാൽ ഉദ്ദവ് താക്കറെ സർക്കാരിന് അത് തിരിച്ചടിയാകും. മഹാവികാസ് അഘാഡി സർക്കാരിൽ നിന്ന് ശിവസേന വിട്ടു നിൽക്കാതെ പിന്തുണ നൽകില്ലെന്ന് വിമത എംഎൽഎമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മാധ്യമങ്ങൾ വഴി ശിവസേനയിലെ 39 എംഎൽഎമാർ നിലവിലെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചതായി അറിയുന്നു. സ്വതന്ത്ര എംഎൽഎമാരും ഇത്തരത്തിൽ ഒരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച അസംബ്ലിയുടെ പ്രത്യേക സെഷൻ വിളിക്കും. അതിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഉദ്ദവ് താക്കറെയ്ക്ക് ഗവർണർ നൽകിയ കത്ത്. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗവർണറുടെ കത്ത്.

ബി ജെ പി സർക്കാർ രൂപീകരണം തുടങ്ങി

അതേസമയം വിമത എംഎൽഎമാരെ കൂടെ ചേർത്ത് സർക്കാർ രൂപികരിക്കാനുള്ള ശ്രമങ്ങൾ ബിജെപി തകൃതിയിൽ തുടരുകയാണ്. തിങ്കളാഴ്ചത്തെ മഹാരാഷ്ട്ര ബി.ജെ.പി. കോർകമ്മിറ്റി യോഗത്തിനുശേഷം ചൊവ്വാഴ്ച ഡൽഹിയിലെത്തിയ ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നവിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി ചർച്ചനടത്തിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിൽ തിരിച്ചെത്തിയ ദേവേന്ദ്രഫഡ്നവിസ് ഗവർണർ ഭഗത് സിങ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. ഉദ്ദവ് സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും നിയമസഭ വിളിച്ചുകൂട്ടണമെന്നും ഭൂരിപക്ഷം തെളിയിക്കാൻ ഉദ്ധവ് സർക്കാരിനോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ഫഡ്നവിസ് കത്ത് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗവർണർ ഉദ്ദവ് സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്.

വഴികാട്ടി എന്ന് വിശേഷിപ്പിച്ചതും വിവാദത്തിൽ, പഴയ ഡാറ്റയുമായി മാത്യു കുഴൽനാടൻ

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള ആരോപണത്തിലുറച്ച് മാത്യു കുഴൽനാടൻ എംഎൽഎ. വീണ വിജയന്‍റെ കമ്പനിയുടെ മെന്‍റർ ആണ് ജെയ്ക് ബാലകുമാർ എന്ന് വ്യക്തമാക്കുന്ന വിവരം വെബ്സൈറ്റില്‍നിന്ന് നീക്കംചെയ്ത ഭാഗം അദ്ദേഹം വാർത്താസമ്മേളനത്തില്‍ പ്രദർശിപ്പിച്ചു. സ്വർണക്കടത്ത് കേസ് ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ എക്സാലോജിക് എന്ന കമ്പനിയുടെ വെബ്സൈറ്റ് ലഭ്യമല്ലാതായെന്നും പിന്നീട് മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് ഇത് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നും മാത്യു കുഴൽ ആരോപിച്ചു.

വീണാ വിജയൻ നടത്തുന്ന ഐടി കമ്പനി എക്സാലോജിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ആളുകളിൽ ഒന്നായി അവർ തന്നെ അവകാശപ്പെട്ടിരുന്ന വ്യക്തിയാണ് ജെയ്ക് ബാലകുമാർ എന്ന് വെബ്സൈറ്റില്‍ പറയുന്നു. ഇയാൾ ഒരു മെന്ററുടെ സ്ഥാനത്ത്, വഴികാട്ടിയായി നിന്ന് അദ്ദേഹത്തിന്റെ പരിജ്ഞാനംകൊണ്ട് ഞങ്ങളെ നയിക്കുന്ന വ്യക്തിയാണെന്നും വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

107 തവണ വെബ്സൈറ്റ് അപ്ഡേഷൻ നടത്തിയിട്ടുണ്ട്. വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ 2020 മേയിൽ വെബ് സൈറ്റ്ഡൗൺ ആവുകയും പിന്നീട് ജൂൺ മാസത്തിൽ ഇത് വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനുശേഷം ജെയ്ക് ബാലകുമാറിനേക്കുറിച്ചുള്ള വിവരങ്ങള്‍ വൈബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായെന്നും കുഴല്‍നാടന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെക്കുറിച്ച് പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മകളുടെ സ്വകാര്യതകളേക്കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകൾക്കെതിരെ തെളിവുകൾ ഇന്ന് 11 മണിക്ക് പുറത്തു വിടുമെന്ന് മാത്യു കുഴൽനാടൻ

നിയമസഭയിൽ ഇന്നലെ മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും കൂടുതൽ തെളിവുകൾ ഇന്ന് പുറത്തുവിടുമെന്നും മാത്യു കുഴൽനാടൻ എംഎൽഎ.

വീണാ വിജയൻറെ കമ്പനിക്ക് PWC ഡയറക്ടറുമായി ബന്ധമുണ്ട്. വീണയുടെ മകളുടെ കമ്പനി വെബ്‌സൈറ്റിൽ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തെളിവുകൾ പതിനൊന്ന് മണിക്ക് കെപിസിസി ആസ്ഥാനത്ത് വച്ച് പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

താൻ പറഞ്ഞതിൽ ഒരു വരിയോ അക്ഷരമോ പോലും പിൻവലിക്കാൻ തയ്യാറല്ലെന്നും ആരോപണം തെളിയിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നു എന്നുമാണ് മാത്യു കുഴൽനാടന്റെ പ്രതികരണം. ‘എനിക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങളെ കുറിച്ചാണ് ഞാൻ പറഞ്ഞത്. മുഖ്യമന്ത്രി ഒച്ചവെക്കുമ്പോൾ ചുരുണ്ടുകൂടിയിരിക്കുന്ന പലരേയും കണ്ടിട്ടുണ്ടാവും. എന്നെ ആ ഗണത്തിൽ പെടുത്തണ്ട. ഇന്നു വരെ അദ്ദേഹത്തോട് വളരെ ബഹുമാനത്തോടുകൂടിയും ആദരവോടുകൂടിയും മാത്രമേ പെരുമാറിയിട്ടുള്ളൂ’- എംഎൽഎ കൂട്ടിച്ചേർത്തു.

അടിസ്ഥാനമായ വാദങ്ങൾ ഇങ്ങനെ

വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റിൽ ജെയ്ക്ക് ബാലകുമാർ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നു. വിവാദങ്ങൾ ഉയർന്ന് വന്നപ്പോൾ വെബ്സൈറ്റ് അപ്രത്യക്ഷമായി. കുറച്ച് കാലം കഴിഞ്ഞ് വീണ്ടും വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോൾ ബാലകുമാറിനെ കുറിച്ചുള്ള വാക്യങ്ങൾ മാറ്റിയിരുന്നു. ജെയ്ക്ക് ബാലകുമാർ തനിക്ക് മെന്ററെ പോലെയാണെന്ന് വീണ വിജയൻ കുറിച്ചിരുന്നുവെന്നാണ് മാത്യു കുഴൽനാടന്റെ ആരോപണം. പി.എസ്.സി. ഉദ്യോഗാർഥികൾ സമരം ചെയ്യുമ്പോൾ ഒന്നര ലക്ഷം രൂപ ശമ്പളം നൽകിയാണ് സ്വപ്ന സുരേഷിനെ പി.ഡബ്ല്യു.സി. നിയമിച്ചതെന്നും പറഞ്ഞു.