വിദേശ മെഡിക്കൽ ബിരുദം നേടിയവർക്കുള്ള തുല്യതാ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

വിദേശ എം.ബി.ബി.എസ്. ബിരുദമെടുത്ത വിദ്യാർഥികൾക്കായുള്ള തത്തുല്യതാ പരീക്ഷ- ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ -FMGE- ഡിസംബർ സെഷനിലെ സ്‌ക്രീനിങ് ടെസ്റ്റിന് അപേക്ഷിക്കാം.

natboard.edu.in വഴി ഡിസംബർ 13-ന് രാത്രി 11.55 വരെ അപേക്ഷിക്കാം. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

പരീക്ഷ

ജനുവരി 20-നുനടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക്, രണ്ടുഭാഗങ്ങളിലായി ഒരു മാർക്കുവീതമുള്ള മൊത്തം 300 മൾട്ടിപ്പിൾ ചോയ്സ് ചോദ്യമുള്ള ഒരു പേപ്പറാണുള്ളത് (150 ചോദ്യങ്ങൾ വീതം). യോഗ്യത നേടുന്നതിനായി, അർഹതയ്ക്കുവിധേയമായി ഒരാൾക്ക് എത്രതവണ വേണമെങ്കിലും എഫ്.എം.ജി.ഇ. അഭിമുഖീകരിക്കാം.

രണ്ടരമണിക്കൂർവീതം ദൈർഘ്യമുള്ള രണ്ടുസെഷനുകളിലായി പരീക്ഷ നടത്തും. രാവിലെ ഒമ്പതുമുതൽ 11.30 വരെയും ഉച്ചയ്ക്ക് രണ്ടുമുതൽ 4.30 വരെയും. ചോദ്യങ്ങൾ ഇംഗ്ലീഷിലായിരിക്കും. ശരിയുത്തരത്തിന് ഒരു മാർക്ക്. ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്കില്ല. പരീക്ഷയുടെ സിലബസ് natboard.edu.in-ൽ ‘എക്സാമിനേഷൻസ്’ ലിങ്കിൽ ഉള്ള ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. 300-ൽ 150 മാർക്ക് നേടുന്നവർ യോഗ്യത നേടിയതായി കണക്കാക്കും.

അപേക്ഷകർ അറിയേണ്ടത്

അപേക്ഷ

natboard.edu.in വഴി ഡിസംബർ 13-ന് രാത്രി 11.55 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 7080 രൂപ. ഓൺലൈനായി അടയ്ക്കാം. വിജയകരമായി ഫീസ് അടച്ചവർക്ക് ഡിസംബർ 15 മുതൽ ഡിസംബർ 18 വരെ എഡിറ്റ് വിൻഡോ തുറന്നുനൽകും. ചില ഫീൽഡുകൾ ഒഴികെയുള്ളവ ഈ സമയത്ത് തിരുത്താം. ഇമേജിലെ (ഫോട്ടോ, ഒപ്പ്, തംബ് ഇംപ്രഷൻ) തിരുത്തലുകൾക്ക് ഡിസംബർ 29 മുതൽ ജനുവരി ഒന്നുവരെ അവസരമുണ്ടാകും. അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്ത രേഖകളിലെ ന്യൂനതകൾ അന്തിമമായി പരിഹരിക്കാൻ ജനുവരി അഞ്ചിന് രാവിലെ 11 മുതൽ എട്ടിന് രാത്രി 11.55 വരെ അവസരം ലഭിക്കും. അഡ്മിറ്റ് കാർഡ് ജനുവരി 12 മുതൽ ലഭ്യമാക്കും.

കേന്ദ്രവിഹിതം നൽകാത്തത് സംസ്ഥാനത്തിൻ്റെ പ്രപ്പോസൽ കിട്ടാത്തതിനാൽ എന്ന് ധന മന്ത്രി നിർമല സീതാരാമൻ

0

കേന്ദ്രവിഹിതവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരളത്തെ പ്രതിക്കൂട്ടിലാക്കി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകാത്തതാണ് അർഹതപ്പെട്ട വിഹിതം പോലും നൽകാത്തതെന്നാണ് വിശദീകരണം.

രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും കേരളം മറുപടി തന്നില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ നടന്ന വായ്പ വ്യാപന മേള ഉത്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം പൂര്‍ണ്ണമായ പ്രപ്പോസൽ നൽകിയില്ലെന്നും കേന്ദ്ര ധന വകുപ്പ് ചോദിച്ചിട്ടും മാര്‍ച്ച്‌ 31, 2022 നു മുന്‍പു അത് ലഭിച്ചില്ല എന്നും പറഞ്ഞു. 6015 കോടിയുടെ വായ്പാ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളതെന്ന് ചൂണ്ടികാട്ടി.

സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു.

വിധവ- വാർധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നൽകുന്നില്ലെന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ട്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കുമുള്ള തുക നൽകിയിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. മാധ്യമങ്ങളോട് ഈ കാര്യം പറയുന്നത് യഥാർത്ഥ വസ്തുത ജനങ്ങൾ അറിയാനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദൃശ്യ മാധ്യമങ്ങളോട് താൻ പറയാൻ പോകുന്നതെല്ലാം റെക്കോർഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മറുപടി.

യാത്ര വന്ദേഭാരതിൽ

കേരളത്തിലെത്തിയ ധനമന്ത്രി നിർമ്മലാ സീതാരാമൻ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കായി തിരഞ്ഞെടുത്തത് വന്ദേഭാരത് എക്‌സ്‌പ്രസാണ്. ട്രെയിനിലെ യാത്രക്കാരുമായി സംസാരിക്കുന്ന ചിത്രങ്ങൾ മന്ത്രി തന്നെയാണ് എക്സിൽ പങ്കുവച്ചത്. കാസർകോട് നിന്നും പുറപ്പെട്ട വന്ദേഭാരതിൽ എറണാകുളത്ത് വച്ചാണ് മന്ത്രി കയറിയത്. യാത്രാക്കാരുമായി സംവദിക്കാൻ കിട്ടിയ ഏറ്റവും മികച്ച അവസരം എന്ന് കുറിച്ചുകൊണ്ടാണ് നിർമ്മലാ സീതാരാമൻ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചത്.

‘കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ദേഭാരതിൽ ഒരു യാത്ര നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 സെപ്റ്റംബറിലാണ് വന്ദേഭാരത് എക്സ്പ്രസ് അവതരിപ്പിച്ചത്. എനിക്ക് യാത്ര ചെയ്യാൻ ഒരു വർഷം കാത്തിരിക്കേണ്ടി വന്നു. എല്ലാ സീറ്റുകളും ബുക്ക്ഡ് ആണ്.

ഒറ്റത്തവണ രജിസ്ട്രേഷൻ ഉടൻ പൂർത്തീകരിക്കുക, സഹകരണ പരീക്ഷാ ബോർഡ് വിജ്ഞാപനം ഉടൻ

 സഹകരണസംഘം / ബാങ്കുകളിലെ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍, ടൈപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, സിസ്റ്റം സൂപ്പര്‍വൈസര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് സംഘം / ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരമുള്ള ഒഴിവുകളിലേക്ക് ഡിസംബര്‍ 20-ന് വിജ്ഞാപനം പുറപ്പെടുവിക്കും.

ഒറ്റത്തവണ റജിസ്ട്രേഷൻ സംവിധാനം ഇതിനായി ഏർപ്പെടുത്തിയതായി ബോർഡ് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ രജിസ്ത്ര് ചെയ്യാത്തവർക്ക് അവസരം നഷ്ടമാവും. വിജ്ഞാപനത്തിന് മുൻപായി റജിസ്ട്രേഷൻ നടത്താനാണ് ബോർഡ് ആവശ്യപ്പെടുന്നത്.

ജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാനുള്ള ഉദ്യോഗാര്‍ഥികള്‍ വിജ്ഞാപനത്തിന് മുന്‍പ് പൂര്‍ത്തീകരിക്കണം.

സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ മേയ് 25-ലെ 8/2023 നമ്പര്‍ വിജ്ഞാപന പ്രകാരമുള്ള സംഘം / ബാങ്കുകളിലെ ജീവനക്കാരുടെ വിവിധ സ്ട്രീമുകള്‍ക്കു കീഴിലെ ഉദ്യോഗക്കയറ്റ പരീക്ഷ ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ സെന്ററുകളിലായി നടത്തും. പരീക്ഷയെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പരീക്ഷയുടെ പത്തു ദിവസം മുന്‍പ് അപേക്ഷയില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറില്‍ എസ്.എം.എസ്. മുഖാന്തരവും അറിയിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2468690.0.

സൗമ്യ വിശ്വനാഥൻ്റെ കൊലപാതകം, 15 വർഷത്തിന് ശേഷം പ്രതികൾക്ക് ജീവപര്യന്തം

 മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥൻ്റെ കൊലപാതകക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. ഡൽഹി സാകേത് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

അഞ്ചുപ്രതികളാണ് പോലീസിൻ്റെ പിടിയിലായിരുന്നത്. ഇവർ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്നത് ആദ്യത്തെ നാലുപ്രതികളാണ്. ഇവര്‍ക്കെതിരേ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനും പ്രതികളെ സഹായിച്ചതിനുമാണ് അഞ്ചാംപ്രതി അജയ് സേത്തി കേസില്‍ പിടിയിലായത്. ഇയാൾക്ക് മൂന്ന് വർഷം തടവും പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.

2008 സെപ്‌റ്റംബർ 30-ന് പുലർച്ചെ മൂന്നരയോടെ ജോലികഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ടെലിവിഷൻ വാർത്താ ചാനലായ ഹെഡ്‌ലൈൻസ് ടുഡേയിലെ മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥൻ വെടിയേറ്റുമരിച്ചത്. കവർച്ച ലക്ഷ്യമിട്ടാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസ് കണ്ടെത്തൽ..

ഡൽഹിയിലെ കോൾ സെന്റർ ജീവനക്കാരിയായിരുന്ന ജിഗിഷ ഘോഷ് കൊല്ലപ്പെട്ട കേസിൽ രവി കുമാർ, അമിത് ശുക്ല എന്നിവർ പിടിയിലായതാണ് 2008-ലെ സൗമ്യ വധക്കേസിലും വഴിത്തിരിവായത്. ജിഗിഷ കൊലക്കേസിൽ കണ്ടെടുത്ത നാടൻതോക്ക് സൗമ്യ കേസിലും നിർണായക തെളിവായി. പിന്നാലെ, കേസിലെ മറ്റുപ്രതികളായ ബൽജിത് മാലിക്, അജയ് സേത്തി, അജയ്‍കുമാർ എന്നിവരും അറസ്റ്റിലായി. അജയ് സേത്തി ഒഴികെയുള്ളവർ ജിഗിഷ ഘോഷ് കേസിൽ ഇപ്പോൾ ജീവപര്യന്തം തടവിലാണ്.

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യുന്നു

0

 യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് ചോദ്യം ചെയ്യുന്നു. രാവിലെ മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് രാഹുൽ അറിയിച്ചിരുന്നു. കന്റോൺമെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. 

കേസില്‍ സാക്ഷിയായാണ് തന്നെ വിളിപ്പിച്ചിരിക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ  തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിട്ടുണ്ട് എന്ന് പൊലിസ് തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നു. വിവിധ സ്ഥലങ്ങളിൽ പല രൂപത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. അതിനാൽ വിശദമായ അന്വേഷണം തുടരുകയാണ് എന്നും കമ്മീഷനെ അറിയിച്ചു. നാല് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകിയ സിജെഎം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ് തീരുമാനിച്ചു.

കോടതിയിൽ വിശ്വാസം

ഒളിച്ചുകളിക്കാന്‍ ഇല്ലെന്ന് രാഹുല്‍ പ്രതികരിച്ചു. ഏത് ചോദ്യത്തിനും മറുപടി നല്‍കാന്‍ തയ്യാറാണ്. തന്നെ വിളിപ്പിക്കുമോയെന്ന് അഭിഭാഷകന്‍ മുഖേന ചോദിച്ചിരുന്നു. അങ്ങനെയൊരു നീക്കമില്ലെന്നാണ് പോലീസ് പറഞ്ഞത്.

പിന്നീട് മാധ്യമങ്ങളോട് തന്നെ വിളിപ്പിക്കുമെന്ന് വിവരം നല്‍കി. അതില്‍ പോലീസിനോട് പരിഭവമുണ്ട്. നേരത്തെ ഏറ്റ പരിപാടികള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാവാതിരിക്കാമായിരുന്നു. എങ്കിലും അന്വേഷണത്തോട് സഹകരിക്കുക എന്ന നിലപാടിന്റെ ഭാഗമായാണ് പരിപാടികള്‍ മാറ്റിയത്. വളരെ കുറിച്ച് സമയത്തില്‍ നോട്ടീസ് നല്‍കിയിട്ടുപോലും ഹാജരാവുകയാണെന്നും രാഹുല്‍ വ്യക്തമാക്കി.

ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെന്ന ഉത്തമവിശ്വാസത്തിലാണ് പോലീസിന്റെ ചോദ്യങ്ങള്‍ മറുപടി പറയാന്‍ എത്തുന്നത്. പ്രതി ചേര്‍ക്കുകയാണെങ്കില്‍ കോടതികളുണ്ടല്ലോ? കോടതികളിലും നിയമവ്യവസ്ഥയിലും വിശ്വാസമുള്ളതുകൊണ്ടല്ലേ ഈ നാട്ടിലെ പൗരന്മാരായി തുടരുന്നതെന്നും പറഞ്ഞു

24 വർഷങ്ങൾക്ക് ശേഷം മാർ ഇവാനിയോസിൽ KSU

0

കേരളാ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ മാർ ഇവാനിയോസ് കോളേജിൽ കെ എസ് യുവിന് അട്ടിമറി ജയം. 24 വർഷങ്ങൾക്ക് ശേഷമാണ് എസ്എഫ്ഐയിൽ നിന്ന് യൂണിയൻ കെ എസ് യു തിരിച്ചുപിടിച്ചത്. മെൽവിൻ തോമസ് തരകൻ ആണ് ചെയർമാൻ. നെടുമങ്ങാട് ഗവൺമെന്റ് കോളേജിലും യൂണിയൻ വിജയം കെഎസ് യുവിനാണ്. 14 വർഷങ്ങൾക്ക് ശേഷമാണ് നെടുമങ്ങാട് കോളേജ് കെ എസ് യു പിടിച്ചെടുക്കുന്നത്.

പാങ്ങോട് മന്നാനിയ കേളേജ്, പെരിങ്ങമല ഇക്ബാൽ കോളേജ്, പെരിങ്ങമല ഇക്ബാൽ കോളേജ്, നഗരൂർ ശ്രീശങ്കര കോളേജ്, തിരുവനന്തപുരം ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ കെ എസ് യു വിജയിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം വുമൺസ് കോളേജ്, ചെമ്പഴത്തി എസ്എൻ കോളേജ്, ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ എസ്എഫ്ഐയും ജയിച്ചു. ധനുവച്ചപുരം VTMNSS കോളേജിൽ എബിവിപിയ്ക്കാണ് യൂണിയൻ.

കേരള ഗവർണർക്കെതിരായ കേസ് മാറ്റി, പഞ്ചാബ് കേസിലെ വിധി പഠിക്കാൻ രാജ്ഭവന് നിർദ്ദേശം

നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നപടിക്കെതിരെ നൽകിയ കേസ് മാറ്റി. കേരളം നൽകിയ റിട്ട് ഹർജി ഇനി സുപ്രീം കോടതി അടുത്ത ബുധനാഴ്ചയാവും പരിഗണിക്കുക.

എന്നാൽ ഗവർണർക്കെതിരെ പഞ്ചാബ് സർക്കാർ നൽകിയ കേസിലെ സുപ്രീം കോടതി ഉത്തരവ് സുപ്രീം കോടതി സൂചിപ്പിച്ചു. ഇത് വായിച്ച ശേഷം പരിഗണനയിലിരിക്കുന്ന ബില്ലുകൾ സംബന്ധിച്ച നിലപാട് അറിയിക്കാൻ ഗവർണറുടെ സെക്രട്ടറിയോട് സുപ്രീം കോടതി നിർദേശിച്ചു.

ഹിൻഡൻബർഗ് അദാനി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേൾക്കൽ നീണ്ടു പോയ സാഹചര്യത്തിലാണ് കേസ് മാറ്റിയത്. വൈകിയ കാരണം സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ വിശദമായ വാദം കേൾക്കൽ നടന്നില്ല. കോടതി നടപടികൾ അവസാനിക്കുന്നതിന് തൊട്ട് മുമ്പാണ് കേരളത്തിൻ്റെ ഹർജി മുൻ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്.

പഞ്ചാബിൻ്റെ വിധി പഠിക്കൂ, തീരുമാനിക്കൂ….

ബില്ലുകളിൽ തീരുമാനം വൈകിക്കുന്ന ഗവർണർ ബാൻവാരി ലാൽ പുരോഹിതിനെതിരെ പഞ്ചാബ് സർക്കാർ നൽകിയ ഹർജിയിൽ പുറപ്പടിവിച്ച ഉത്തരവിന്റെ പകർപ്പ് ഇന്നലെ അപ്ലോഡ് ചെയ്തിട്ടുണ്ട്. ആ ഉത്തരവ് കേരള ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിർദേശം നൽകി. ഉത്തരവ് വായിച്ച ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണയിലിരിക്കുന്ന ബില്ലുകളിലെ തീരുമാനം ബുധനാഴ്ച്ച അറിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.

ബില്ലുകൾ സംബന്ധിച്ച് കേരള ഗവർണറും, സംസ്ഥാന സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി സുപ്രീം കോടതിയിൽ അഭിപ്രയാപ്പെട്ടു. എന്നാൽ മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും ഗവർണറുമായി ഈ വിഷയം നിരവധി തവണ ചർച്ച ചെയ്തതിട്ടും ഒരു പരിഹാരവും ഉണ്ടായില്ലെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ .കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. അറ്റോർണി ജനറലിനേയും മുൻ അറ്റോർണി ജനറലിനേയും പോലുള്ളവർ ഇടപെട്ട് ഇത്തരം വിഷയങ്ങൾക്ക് പരിഹാരം കാണേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്ഉം നിരീക്ഷിച്ചു.

പഞ്ചാബ് വിധിയിലെ പ്രസക്ത ഭാഗം

ഗവർണർ ഒരു സംസ്ഥാനത്തിന്‍റെ പ്രതീകാത്മക തലവൻ മാത്രമാണ്. നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി. സഭയുടെ നിയമ നിർമ്മാണ അധികാരത്തെ ഭരണഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ച് നിയമനിർമ്മാണം തടസപ്പെടുത്താൻ കഴിയില്ല. ജനപ്രതിനിധികൾക്കാണ് യഥാർത്ഥ അധികാരം. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി.

നിയമസഭ പാസ്സാക്കിയ 8 ബില്ലുകളിൽ ഗവർണറുടെ തീരുമാനം വൈകുന്നതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ഈ 8 ബില്ലുകൾക്ക് പുറമെ മറ്റ് 8 ബില്ലുകൾ കൂടി ഗവർണറുടെ തീരുമാനം കാത്ത് രാജ്ഭവനിൽ കിടക്കുകയാണെന്ന് കെ.കെ വേണുഗോപാൽ കോടതിയിൽ ചൂണ്ടിക്കാട്ടി. ഹർജിയിൽ പരാമർശിക്കാത്ത എട്ട് ബില്ലുകളുടെ പട്ടിക സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിക്ക് കൈമാറി.

സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന് പുറമെ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാല കൃഷ്ണ കുറുപ്പ്, സ്റ്റാന്റിംഗ് കോൺസൽ സി.കെ ശശി, സീനിയർ ഗവർന്മെന്റ് പ്ലീഡർ വി. മനു എന്നിവരും ഹാജരായി.

ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണി

ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി വനിത മിന്നുമണി. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ മിന്നുമണി നയിക്കും. വയനാട് മാനന്തവാടി സ്വദേശിനിയായ ഇവർ കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരമാണ്.

നവംബർ 29, ഡിസംബർ ഒന്ന്, ഡിസംബർ മൂന്ന് തീയതികളിൽ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ്. 2019ൽ ബംഗ്ലദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിലും അംഗമായിരുന്നു.

ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്. ഏഷ്യാകപ്പ് ജൂനിയർ ചാമ്പ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്. ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ട്വന്റി 20 ടീം അംഗമായിരുന്നു. അരങ്ങേറ്റ പരമ്പരയിൽ തന്നെ മിന്നുമണി അഞ്ച് വിക്കറ്റുകൾ നേടി

16ാം വയസ്സിലാണ് മിന്നു കേരള ടീമിലെത്തുന്നത്. 10 വർഷമായി കേരള ടീമിലെ സ്ഥിരസാന്നിധ്യമാണ്.

വിദ്യാർഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കില്ല, സ്കൂൾ ബസും ഉപയോഗിക്കില്ല, സർക്കാർ ഹൈക്കോടതിയിൽ തിരുത്തി

0

നവകേരള സദസ്സിലേക്ക് ഇനി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡിഷണല്‍ അഡ്വക്കറ്റ് ജനറല്‍ അശോക് ചെറിയാന്‍ കോടതിയെ അറിയിച്ചു. കൂടാതെ, നവകേരള സദസ്സിനു ആളുകളെയെത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന് നിര്‍ദേശം നല്‍കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഉടന്‍ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്‍കി.

കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമര്‍പ്പിക്കാനായി വിദ്യാര്‍ഥികളെ പൊരിവെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

കോഴിക്കോട് ജില്ലയിൽ നിപ കാരണം രണ്ടാഴ്ചയോളം കുട്ടികളുടെ പഠനം മുടങ്ങിയിരുന്നു. ഇതിലൊന്നുമില്ലാത്ത ജാഗ്രതയാണ് കുട്ടികളെ ജാഥയിൽ അണിനിരത്താൻ കാണിച്ചത്. വിദ്യാഭ്യാസ വകുപ്പും ഇതിനായി ജാഗ്രതയോടെ ഇറങ്ങി.

സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് കാസര്‍കോട് കോട്ടോടി സ്വദേശി ഫിലിപ്പ് ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്. ഹ

കാലിക്കറ്റ് വി.സി. മലപ്പുറം ജില്ലയിലെ നവകേരള സദസ്സ് വിജയിപ്പിക്കുന്നതിനും അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും പ്രത്യേക യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തതും വിവാദത്തിലായിരിക്കയാണ്. എല്ലാ ജില്ലകളിലും കോളേജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ നിര്‍ദേശം ഉണ്ടെന്നതും വാർത്തയായി.

25 വർഷത്തിൽ അധികമായി പുറത്ത് നിന്ന് അത്താഴം കഴിച്ചിട്ട്, അമ്മയോടൊപ്പമാണ് അവസാനം പുറത്ത് പോയത്, സൽമാൻ ഖാൻ

0

പാർട്ടികളിലും അത്താഴവിരുന്നുകളിലുമെല്ലാം താര നിര പെരുകുമ്പോഴും തൻ്റെ ജീവിതത്തെ കുറിച്ച് തുറന്ന പറയുകയാണ് സൽമാൻ ഖാൻ. 25 കൊല്ലത്തിലേറെയായി പുറത്തുനിന്ന് അത്താഴം കഴിച്ചിട്ട്. മാത്രമല്ല ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സഹപ്രവർത്തകർക്ക് ഒപ്പമാണെന്നും വെളിപ്പെടുത്തി. ഇന്ത്യാ ടുഡേ അഭിമുഖത്തിലാണ് ഇത്.

25, 26 വർഷമായിരിക്കും, അല്ലെങ്കിൽ അതിലേറെ കാലമായിട്ടുണ്ടാവും വീട്ടിൽ നിന്ന് തന്നെയാണ് അത്താഴം. പുറത്തുപോയി അത്താഴവിരുന്നിൽ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് സൽമാൻ ഖാൻ പറഞ്ഞു. ഷൂട്ടിങ്ങ് വരുമ്പോൾ മാത്രമാണ് വീടുവിട്ട് യാത്രചെയ്യുന്നത്.

ആലസ്യവും വിരസതയും മാറ്റാൻ വീട്ടുമുറ്റത്തിരിക്കുന്നതോ ഫാമിലേക്ക് പോകുന്നതോ മാത്രമാണ് രീതി. ഇതാണ് ഔട്ടിങ് എന്ന രീതിയിൽ ആകെ ചെയ്യാറുള്ളതെന്നും സൽമാൻ ഖാൻ പറഞ്ഞു.

“വീട്, ഷൂട്ട്, ഹോട്ടൽ, എയർപോർട്ട്, ലൊക്കേഷൻ, വീണ്ടും വീട്ടിലേക്ക്, പിന്നെ ജിമ്മിലേക്കുമാണ് ആകെ യാത്രകൾ. അത്രയേയുള്ളൂ…..

എന്റെ കുടുംബത്തേക്കാൾ കൂടുതൽ സമയം ഞാൻ സ്റ്റാഫിനൊപ്പം ചെലവഴിക്കുന്നു. അടുത്തകാലത്ത് പുറത്തുപോയത് അമ്മയേയും കൂട്ടി ഒരു ചായ കുടിക്കാനോ മറ്റോ ആണെന്ന് മാത്രമാണ് ഓർമ്മയിലുള്ളത്. അത്രമാത്രം.” സൽമാൻ ഖാൻ കൂട്ടിച്ചേർത്തു.

താൻ ഒരു സൂപ്പർ സ്റ്റാർ അല്ലെന്നും അങ്ങിനെ സ്വയം തോന്നിയിട്ടില്ല എന്നും സൽമാൻ പറയുന്നു.

The actor said, “I have not stepped out of the house and gone for dinner in 25-26 years, or perhaps even more than that. I travel when I have to shoot. My only outdoor moment is when I sit in my lawn or then I go to the farm. My travel is home, shoot, hotel, airport, location, back home and then to the gym. That’s it. I spend more time with my staff than my family. I don’t even go shopping. The closest I have been to stepping out is perhaps when mom is with me and we have stepped out to the closest restaurant or something to have a coffee perhaps. But that’s it.”

When asked if he feels he has the superstar tag on him whereever he goes, Salman Khan told IndiaToday.in, “I have never felt that way. I have never felt like a superstar ever. My habits are not that of a superstar. The way I travel, the way I dress, there is nothing I do that speaks superstar. My mind is not tuned that way. Nothing about me is any superstarry. Nothing at all. I don’t think Salman Khan is a superstar. It is all bulls**t. I have never felt it. I am just happy to wake up in the morning, have my coffee and start my day. I just want to give my best.”

ടൈ​ഗർ 3-യാണ് സൽമാൻ ഖാൻ നായകനായെത്തിയ പുതിയ ചിത്രം. കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്.