നെഹ്റു ട്രോഫി വള്ളംകളി സപ്തംബർ 4 ന്; മൂന്നു വർഷത്തിന് ശേഷം പുന്നമടക്കായലിൽ ആവേശത്തിര

നെഹ്‌റു ട്രോഫി വള്ളംകളി സെപ്തംബർ 4 ന് നടത്താൻ തീരുമാനം. നെഹ്റു ട്രോഫി സംഘാടക സമിതിയുടെ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്.

കൊവിഡിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുന്നമടക്കായലിൽ വീണ്ടും നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക.
കേരളത്തിലെ പ്രധാന ജലമേളകളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളി ജവഹർലാൽ നെഹ്‌റുവിന്റെ കേരളാ സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകം ഒരുക്കിയ ചുണ്ടൻവള്ളംകളി മത്സരത്തോടെയാണ് ആരംഭിച്ചത്.

ടെലഗ്രാം പ്രീമിയം വേർഷൻ അവതരിപ്പിച്ചു, പക്ഷെ..

0

പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായ ടെലഗ്രാമിൻ്റെ പ്രീമിയം വേർഷൻ നിലവിൽ വന്നു. 4 ജിബി വരെ അപ്ലോഡ്, പ്രത്യേക സ്റ്റിക്കറുകൾ, വേഗതയുള്ള ഡൗൺലോഡുകൾ, വോയിസ് ടു ടെക്സ്റ്റ് സൗകര്യം തുടങ്ങി എണ്ണം പറഞ്ഞ ഫീച്ചറുകളാണ് പ്രീമിയം പതിപ്പിൽ ലഭിക്കുക. പക്ഷെ പ്രീമിയം സൌകര്യം വേണ്ടവർ കാശു നൽകണം. ടെലഗ്രാമിൻ്റെ നിലവിലുള്ള സൗകര്യങ്ങളൊക്കെ സൗജന്യമായിത്തന്നെ തുടരും.

കാശുനൽകണം

ഇന്ത്യയിൽ ടെലഗ്രാം പ്രീമിയത്തിൻ്റെ വാടക മാസം 469 രൂപയാണ്. ഇത് ഐഫോൺ ടെലഗ്രാമിൻ്റെ നിരക്കാണ്. പ്രൊഫഷണലുകൾക്കാണ് ഇതിൻ്റെ ഉപയോഗം. ആൻഡ്രോയ്ഡ് ഫോണിൽ പ്രീമിയത്തിന് എത്രയാവും നിരക്കെന്ന് ഇതുവരെ കമ്പനി അറിയിച്ചിട്ടില്ല. സൗജന്യമായി 2 ജിബിയാണ് ഇപ്പോൾ അപ്ലോഡ് ചെയ്യാവുന്ന പരമാവധി ഫയൽ സൈസ്. എന്നാൽ, പ്രീമിയത്തിൽ ഇത് ഇരട്ടിയാണ്.

ടെലഗ്രാം പ്രീമിയം അക്കൗണ്ട് അപ്ലോഡ് ചെയ്യുന്ന 2 ജിബിക്ക് മുകളിലുള്ള ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ സൗജന്യ അക്കൗണ്ടുകൾക്കും സാധിക്കും. പ്രീമിയം അക്കൗണ്ടുകളുടെ ഡൗൺലോഡ് വേഗത വർധിക്കും. ഒരു പ്രീമിയം യൂസറിന് പ്രമാവധി 1000 ചാനലുകൾ ഫോളോ ചെയ്യാനും 200 ചാറ്റുകൾ വച്ച് പരമാവധി 20 ചാറ്റ് ഫോൾഡറുകൾ രൂപീകരിക്കാനും സാധിക്കും.

പ്രധാന ലിസ്റ്റിൽ 10 ചാറ്റുകൾ പിൻ ചെയ്ത് വെയ്ക്കാം. കൂടുതൽ സ്റ്റിക്കറുകളും പ്രീമിയം അക്കൗണ്ടുകൾക്ക് ലഭിക്കും. ലിങ്ക് ഉൾപ്പെടെ നീളം കൂടിയ ബയോ, മീഡിയ ക്യാപ്ഷനുകൾക്ക് കൂടുതൽ അക്ഷരങ്ങൾ, 400 എണ്ണം വരെ ജിഫുകൾ, 10 പുതിയ ഇമോജികൾ എന്നീ സൗകര്യങ്ങളും ഇവർക്ക് ലഭിക്കും. വോയിസ് മെസേജുകൾ ടെക്സ്റ്റിലേക്ക് മാറ്റാനും പ്രീമിയം യൂസർമാർക്ക് കഴിയും

മഴ; ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20ക്ക് സമനില

ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇതോടെ പരമ്പര സമനിലയിലായി. കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ഓവര്‍ മാത്രമാണ് മത്സരം നടത്താനായത്. ഇരുടീമുകളും രണ്ട് വീതം മത്സരങ്ങള്‍ വിജയിച്ചതോടെ പരമ്പര ഇന്ത്യയും ദക്ഷിണാഫ്രിക്കയും പങ്കിട്ടു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയില്‍ നില്‍ക്കേ വീണ്ടും മഴയെത്തി. ഇതോടെ കളി നിര്‍ത്തിവെയ്ക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ (15), ഋതുരാജ് ഗെയ്ക്‌വാദ് (10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ലുങ്കി എന്‍ഗിഡിയാണ് രണ്ടു വിക്കറ്റും വീഴ്ത്തിയത്.

നേരത്തെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ക്യാപ്റ്റന്‍ ഋഷഭ് പന്തിന് ടോസ് നഷ്ടമായി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. സമയ നഷ്ടം കാരണം മത്സരം 19 ഓവറാക്കി ചുരുക്കിയിരുന്നു. 

പ്ലസ് ടു പരീക്ഷാ ഫലം ചൊവ്വാഴ്ച

പ്ലസ് ടു പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി റിസൾട്ട് പുറത്തിറക്കും.

പ്ലസ് ടു പരീക്ഷകള്‍ മാർച്ച് 30 നാണ് ആരംഭിച്ചത്. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 4,32,436 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ എഴുതി. 3,65,871 പേർ റഗുലറായും 20,768 പേർ പ്രൈവറ്റായും 45,797 പേർ ഓപ്പൺ സ്‌കൂളിന് കീഴിലുമാണ് പരീക്ഷ എഴുതിയത്.

2,19,545 ആൺകുട്ടികളും 2,12,891 പെൺകുട്ടികളുമാണ് ഫലത്തിനായി കാത്തിരിക്കുന്നത്. 2005 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഗൾഫ് മേഖലയിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടന്നു.

ഗ്രേസ് മാർക്ക് ഇല്ല

പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല.

വൊക്കേഷണൽ ഫലവും ഒന്നിച്ച്

വൊക്കേഷണൽ ഹയർ സെക്കന്ററിയില്‍ 31,332 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വി.എച്ച്.എസ്.ഇ.ക്ക് (എൻ.എസ്.ക്യു.എഫ്) 30,158 പേർ റഗുലറായും 198 പേർ പ്രൈവറ്റായും പരീക്ഷ എഴുതി. 18,331 ആൺകുട്ടികളും 11,658 പെൺകുട്ടികളും.

വി.എച്ച്.എസ്.ഇ.ക്ക് (മറ്റുള്ളവ) പ്രൈവറ്റായി 1,174 വിദ്യാർഥികൾ പരീക്ഷ എഴുതി. 886 അൺകുട്ടികളും 288 പെൺകുട്ടികളുമാണ്. 389 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. എല്ലാ സ്ട്രീമുകളിലുമായി പരീക്ഷാ കേന്ദ്രങ്ങളിലെത്തിയ ആകെ വിദ്യാർഥികളുടെ എണ്ണം 8,91,373 ആണ്.

ബന്ദ് ആഹ്വാനം ചെയ്തതായി പ്രചാരണം, അങ്കലാപ്പിൽ രാഷ്ട്രീയ പാർട്ടികൾ; കടുപ്പിച്ച് പൊലീസ്

അഗ്നിപഥ് വിഷയത്തില്‍ തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചതായുള്ള പ്രചാരണം ആശയ കുഴപ്പം സൃഷ്ടിച്ചു. ഇതു സംബന്ധിച്ച് വ്യാപക പ്രചാരണം സമൂഹമാധ്യമങ്ങളിലുണ്ടായതോടെ പോലീസിനോട് സജ്ജമായിരിക്കാന്‍ ഡി.ജി.പി അനില്‍കാന്ത് നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ക്കെതിരേയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടുമെന്ന് പോലീസ് അറിയിച്ചു.

അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും തിങ്കളാഴ്ച മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

രാഷ്ട്രീയ പാർട്ടികൾ ബന്ദു പ്രഖ്യാപിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. കോടതി വിലക്ക് ഉണ്ടെങ്കിലും ഹർത്താൽ എന്ന പേരിലാണ് നടപ്പാക്കുന്നത്. എന്നാൽ നാഥനില്ലാത്ത ബന്ദ് ആഹ്വാനം പ്രചരിപ്പിച്ചതാണ് പൊലീസ് ജാഗ്രത കൂട്ടിയത്.

കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍ പോലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും.

ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്കും നിര്‍ദേശം നല്‍കി.

സമൂഹമാധ്യമങ്ങളില്‍ ബന്ദ് പ്രചാരണം വ്യാപകമാണെങ്കിലും ഔദ്യോഗികമായി ഒരു സംഘടനയും ഇതില്‍ പ്രതികരണവുമായി എത്തിയിട്ടില്ല. രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ മറ്റു വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കയാണ്. ഉദ്യോഗാർഥികളുടെ പിന്തുണ മാറിപ്പോകുമോ എന്ന ആശങ്കയും ഇപ്പോൾ ഉയരുന്നുണ്ട്.

ബൈപ്പാസിൽ ബൈക്ക് റേസിനിടെ കൂട്ടിയിടി, രണ്ടു യുവാക്കൾ തൽക്ഷണം മരിച്ചു

ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്.വിഴിഞ്ഞം മുക്കോല ബൈപാസില്‍ ഞായറാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം.

അതിവേഗതയില്‍ മത്സരയോട്ടം നടത്തിയ രണ്ട് ബൈക്കുകള്‍ തമ്മിൽ കൂട്ടി മുട്ടിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കളേയും പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിൽ എത്തിച്ചു എങ്കിലും എത്തും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

ബൈക്കുകളുടെ മുന്‍വശം കൂട്ടിയിടിയില്‍ പൂര്‍ണമായി തകര്‍ന്നു. . റോഡിന്റെ ഒരേ വശത്തായാണ് ബൈക്കുകള്‍ വീണുകിടക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലാണ് ബൈക്കുകൾ പറത്തിയത്.

ഈ പ്രദേശത്ത് ബൈക്ക് റേസുകൾ പതിവാണ്. ഞായറാഴ്ച രാവിലെയും ഇത്തരത്തില്‍ ബൈക്ക് റേസ് ഉണ്ടായിരുന്നു. മുക്കോല ബൈപാസില്‍ സ്ഥിരമായി നടക്കാറുള്ള ബൈക്ക് റേസിങ് പൊലീസിനും തലവേദനയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ നാല് ബൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അധികൃതരുടെ കണ്ണു വെട്ടിച്ചാണ് ഇവിടെ പതിവ് മത്സരയോട്ടം.

അഗ്നിവീരൻമാർക്ക് മന്ത്രിവക തൊഴിൽ വാഗ്ദാനം – ബാർബർ, സെക്യൂരിറ്റി, അലക്ക്…….

കേന്ദ്രസര്‍ക്കാരിൻ്റെ സൈനിക ജോലി താത്കാലിക കരാർ ആക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധം വ്യാപകമാവുമ്പോൾ യുവാക്കളെ അപമാനിക്കുന്ന പരാമര്‍ശങ്ങളുമായി ബി.ജെ.പി. നേതാക്കള്‍.

ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയയും കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയുമാണ് ഉദ്യോഗാർഥികൾക്ക് എതിരായ വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്.

ബിജെപി നേതാവിൻ്റെ വക കാവൽ ജോലി

അഗ്നിവീരന്മാര്‍ക്ക് സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ ബി.ജെ.പി. ഓഫീസുകളില്‍ സുരക്ഷാ ജീവനക്കാരായി ജോലി ലഭിക്കുമെന്നായിരുന്നു കൈലാഷ് വിജയ വര്‍ഗിയയുടെ വാക്കുകള്‍. ബി.ജെ.പി. ഓഫീസിന് സുരക്ഷാജീവനക്കാരെ ആവശ്യമാണെങ്കില്‍ അഗ്നിവീരന്മാര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘സൈനിക പരിശീലനം നേടി നാലുവര്‍ഷത്തിന് ശേഷം അഗ്നിവീരന്മാര്‍ സര്‍വീസില്‍നിന്ന് പിരിയുമ്പോള്‍ അവര്‍ക്ക് 11 ലക്ഷം രൂപയും അഗ്നിവീര്‍ പദവിയും ലഭിക്കും. ബി.ജെ.പി. ഓഫീസിന്റെ സുരക്ഷയ്ക്കായി കൂലിക്ക് ആളെ എടുക്കണമെങ്കില്‍ ഞാന്‍ അഗ്നിവീരന് മുന്‍ഗണന നല്‍കും’, വിജയ വര്‍ഗിയ മാധ്യമങ്ങളോട് പറഞ്ഞു.

അലക്കുകാർ,ബാർബർമാർ മന്ത്രിയുടെ വക തൊഴിൽ ഉറപ്പ്

അതിനിടെ, കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി അഗ്നിപഥ് പദ്ധതിയെക്കുറിച്ച് നടത്തിയ പരാമര്‍ശവും വിവാദത്തില്‍ കലാശിച്ചു. അഗ്നിപഥ് പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ഡ്രൈവര്‍മാര്‍, ഇലക്ട്രീഷ്യന്‍, അലക്കുകാരന്‍, ബാര്‍ബര്‍മാര്‍ തുടങ്ങിയ തൊഴില്‍മേഖലകളില്‍ പരിശീലനം നല്‍കുമെന്നും ഇത് അവര്‍ക്ക് ഭാവിയില്‍ ഉപകാരപ്പെടുമെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍.

ബി.ജെ.പി. നേതാവിന്റെ പരാമര്‍ശം വിവാദമായതോടെ ആം ആദ്മി പാര്‍ട്ടിയും ശിവസേനയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. രാജ്യത്തെ സൈനികരെയും യുവാക്കളെയും അവഹേളിക്കരുതെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് കൈലാഷ് വിജയ വര്‍ഗിയയോട് ആവശ്യപ്പെട്ടു.

നോട്ടു നിരോധനം, കാർഷിക നിയമം, ഇപ്പോൾ സൈനിക ജോലി കരാർ

സർക്കാരും വാടകയ്ക്ക് എടുത്ത സംവിധാനം ആകുമോ എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ചോദിച്ചു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ടെൻഡർ വിളിച്ച് സ്ഥാനം നൽകുമോ എന്നും ചോദിച്ചു.

ചെറുപ്പക്കാരെ തെരുവിലിറക്കിയതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? നാല് വര്‍ഷത്തിന് ശേഷം എന്ത് ജോലിയാണ് നിങ്ങള്‍ക്കവര്‍ക്ക് നല്‍കാന്‍ കഴിയുകയെന്നും താക്കറെ ചോദിച്ചു. വലിയ പേരില്‍ പദ്ധതികള്‍ കൊണ്ടുവരികയും വാക്ക് പാലിക്കാതിരിക്കുകയും ചെയ്യുകയാണ്. വര്‍ഷത്തില്‍ രണ്ടുകോടി ജോലി നല്‍കുമെന്ന് പറഞ്ഞു. ഒന്നുമുണ്ടായില്ല.

നോട്ട്‌നിരോധന സമയത്തും രണ്ടാമത് കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതിയിലും അതിശക്തമായ പ്രതിഷേധം കണ്ടു. ആദ്യത്തേത് ജനങ്ങള്‍ സഹിച്ചു. രണ്ടാമതില്‍ അതുണ്ടായില്ല. ഒടുവില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. ഇപ്പോള്‍ അഗ്നിപഥിന്റെ പേരില്‍ കേന്ദ്രം പുതിയ പ്രശ്‌നമുണ്ടാക്കുകയാണെന്നും താക്കറെ പറഞ്ഞു.

17 മുതല്‍ 21 വയസ്സുള്ളവരെയാണ് അഗ്നിവീരരായി തിരഞ്ഞെടുക്കുന്നത്. നാല് വര്‍ഷത്തിന് ശേഷം പത്ത് ശതമാനം ആളുകള്‍ക്കെങ്കിലും ജോലികൊടുക്കാനാവുമോ. അവരുടെ വിദ്യാഭ്യാസം നഷ്ടമാവുന്നതിന് ആരാണ് ഉത്തരവാദി. യുവാക്കളും ഈ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും അപ്പോള്‍ അവരെ തെരുവിലേക്കിറക്കിവിട്ടതില്‍ നിങ്ങള്‍ ഉത്തരവാദികളല്ലേയെന്നും താക്കറെ ചോദിച്ചു.

അഗ്നിപഥ് പദ്ധതിയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ബി.ജെ.പി. ജനറല്‍ സെക്രട്ടറി തീര്‍ത്തുനല്‍കിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ശിവസേന എം.പി. പ്രിയങ്ക ചതുര്‍വേദിയും ബി.ജെ.പി. നേതാവിനെതിരേ രംഗത്തെത്തി.

ഡ്രൈവർ ഉറങ്ങി, പിക്കപ്പ് വാൻ പാഞ്ഞുകയറി രണ്ടു യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടു

കണ്ണപുരത്ത് പിക്കപ്പ് വാൻ ഫുട്പാത്തിലേക്ക് പാഞ്ഞു കയറു ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അബ്ദുള്‍ സമദ്, നൗഫല്‍ എന്നിവരാണ് മരിച്ചത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ മേലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്.

പഴയങ്ങാടി റോഡില്‍ രാവിലെ 6.45ന് ആണ് അപകടം നടന്നത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഓട്ടോ ഡ്രൈവറായ നൗഫല്‍, പാപ്പിനിശേരി സ്വദേശിയായ അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്. മംഗലാപുരം ഭാഗത്തുനിന്ന് വരികയായിരുന്ന പിക്ക് അപ്പ് ജീപ്പ് ഇവരുടെ മേലേക്ക് പാഞ്ഞ് കയറിയാണ് അപകടം.

നിയന്ത്രണംവിട്ട ജീപ്പ് റോഡില്‍ മറ്റ് വാഹനങ്ങളേയും ഇടിച്ച് തെറിപ്പിച്ചു. പുലർവേളയിലും മറ്റും ചരക്കുമായി പോകുന്ന പിക്കപ്പ് വാനുകൾ അതിവേഗതയിലാണ് സഞ്ചരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ നിരീക്ഷണമോ നിയന്ത്രണമോ ഇല്ല. വാഹന പരിശോധന പലപ്പോഴും ഹെൽമെറ്റ് പരിശോധനയായി ഒതുങ്ങുകയാണ്.

അഗ്നിപഥിൽ ഉറച്ച് കേന്ദ്രം; വിശദീകരിച്ച് തണുപ്പിക്കാൻ ശ്രമം

രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയും അഗ്നിപഥ് കരാർവൽക്കരണ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്. പ്രതിഷേധം തണുപ്പിക്കാൻ പുതിയ മാർഗരേഖ വ്യോമസേന പരസ്യപ്പെടുത്തി.

റിക്രൂട്ട്മെന്റ് റാലികൾക്ക് പുറമെ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ക്യാമ്പസ് ഇന്റർവ്യു നടത്തും വിഭാഗീയത ഇല്ലാതെ എല്ലാവർക്കും പ്രവേശനം നൽകും തുടങ്ങിയവാണ് വിശദീകരണങ്ങൾ.

നിലവിൽ പതിനെട്ട് വയസ്സിന് താഴെയുള്ളവർക്കും അഗ്നിപഥ് സ്കീമിൽ അപേക്ഷിക്കാം. ഇത്തരത്തിൽ അപേക്ഷിക്കണമെങ്കിൽ മാതാപിതാക്കളുടെ അനുമതി വേണം. എന്നാൽ ഇവരുടെ പഠനവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കരാർ തൊഴിൽ കാലത്ത് നഷ്ടമാവുന്ന നാലുവർഷത്തെ കുറിച്ച് വ്യക്തത ഒന്നുമില്ല.

ആവർത്തിക്കുന്ന വിശദാംശങ്ങൾ

എല്ലാ ഇന്ത്യക്കാർക്കും എല്ലാ വിഭാഗത്തിലുള്ളവർക്കും അഗ്നിപഥിൽ അപേക്ഷിക്കാം. 17.5 വയസു മുതൽ 21 വയസു വരേയുള്ളവരേയാണ് പരിഗണിക്കുന്നത്. വർഷത്തിൽ 30 ദിവസമായിരിക്കും അവധി. മെഡിക്കൽ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രോഗബാധിത അവധിയും ഉണ്ടായിരിക്കും. നാല് വർഷത്തിൽ 10.04 ലക്ഷം രൂപയായിരിക്കും സേവാ നിധി പാക്കേജ് പ്രകാരം അഗ്നിപഥ് സ്കീമിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകുക. ആദ്യ വർഷം, മാസത്തിൽ 30,000 രൂപയായിരിക്കും ലഭിക്കുക. വസ്ത്രം, യാത്ര തുടങ്ങിയവയ്ക്കുള്ള അലവൻസ് ഇതിന് പുറമെ നൽകും. പ്രൊവിഡന്റ് ഫണ്ട് സർക്കാരിന് നൽകേണ്ട ആവശ്യമില്ല. പ്രവർത്തന കാലയളവിൽ 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയും ലഭിക്കും.

തണുപ്പിക്കാൻ പുതിയ വാഗ്ദാനങ്ങൾ

അർധസൈനിക വിഭാഗത്തിലും പ്രതിരോധ മന്ത്രാലയ വകുപ്പുകളിലും 10%സംവരണം നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ, തീരരക്ഷാസേന, സേനകളിലെ സൈനികേതര ഒഴിവുകൾ എന്നിവയിലാകും സംവരണം. അർധസൈനിക വിഭാഗങ്ങളിലും അസം റൈഫിൾസിലും 10 ശതമാനം സംവരണം നൽകുമെന്ന് ആഭ്യന്തരമന്ത്രാലയവും അറിയിച്ചു. വിമുക്തഭടർക്ക് നിലവിൽ നൽകിവരുന്ന 10 ശതമാനം സംവരണത്തിനു പുറമേയാണിത്. അർധസൈനികവിഭാഗങ്ങളിലും അസം റൈഫിൾസിലും നിയമനം ലഭിക്കാനുള്ള ഉയർന്ന പ്രായപരിധിയിൽ മൂന്നുവർഷത്തെ ഇളവ് നൽകും. ആദ്യബാച്ചിലുള്ളവർക്ക് ഇളവ് അഞ്ചുവർഷത്തേക്ക് അനുവദിക്കും.

പദ്ധതിക്കെതിരേ ശനിയാഴ്ചയും രാജ്യവ്യാപക പ്രതിഷേധമുണ്ടായി. തീവണ്ടികളും മറ്റ് വാഹനങ്ങളും ആക്രമിക്കപ്പെട്ടു. ബിഹാറിൽ പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും ആഹ്വാനം ചെയ്ത ബന്ദിൽ ജനജീവിതം സ്തംഭിച്ചു. ലഖിസരായിൽ തീവണ്ടിക്കുനേരെയുണ്ടായ ആക്രമണത്തിൽ ഒരു യാത്രക്കാരൻ മരിച്ചു. ശനിയാഴ്ച രാത്രി എട്ടുവരെ തീവണ്ടിസർവീസുകൾ നിർത്തി. പഞ്ചാബിലെ ലുധിയാന റെയിൽവേ സ്റ്റേഷൻ അടിച്ചുതകർത്തു. രാജ്യവ്യാപകമായി 350-ലേറെ തീവണ്ടിസർവീസുകൾ റദ്ദാക്കി. ഹരിയാണ, പശ്ചിമബംഗാൾ, തെലങ്കാന, ഉത്തരാഖണ്ഡ്, പഞ്ചാബ്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധങ്ങളും അക്രമാസക്തമായി.

പ്രതിഷേധങ്ങളെച്ചൊല്ലി ബിഹാറിൽ ഭരണസഖ്യത്തിലെ ബി.ജെ.പി.യും ജെ.ഡി.യു.വും തമ്മിൽ ഇടഞ്ഞു. അക്രമങ്ങൾ നേരിടാൻ സംസ്ഥാനഭരണകൂടം ഒന്നുംചെയ്യുന്നില്ലെന്ന് ബി.ജെ.പി. ആരോപിച്ചു. ആശങ്ക പരിഹരിക്കുന്നതിനുപകരം ഭരണത്തെ കുറ്റംപറയുകയാണ് ബി.ജെ.പി.യെന്ന് ജെ.ഡി.യു. അധ്യക്ഷൻ രാജീവ് രഞ്ജൻ തിരിച്ചടിച്ചു.

പ്രതിപക്ഷപാർട്ടികൾ പക്ഷെ ഇപ്പോഴും നിലപാട് രൂപീകരിക്കാൻ കഴിയാതെ തുടരുന്ന സാഹചര്യമാണ്. തൊഴിൽ കാത്തിരിക്കുന്ന യുവാക്കൾ അതേ സമയം കടുത്ത പ്രതിഷേധത്തിലും നിരാശയിലുമാണ്. സൈനിക തിരഞ്ഞെടുപ്പ് രാഷ്ട്രീയ വൽക്കരിക്കാനുള്ള ശ്രമമാണ് എന്ന ആരോപണവും ഉയരുന്നു.

അഗ്നിപഥ് പ്രതിഷേധകർക്ക് ജോലിക്ക് പൊലീസ് ക്ലിയറൻസ് ലഭിക്കില്ലെന്ന് വ്യോമ മേധാവി

അഗ്‌നിപഥ് പ്രക്ഷോഭകര്‍ക്കെതിരെ താക്കീതുമായി വ്യോമസേനാ മേധാവി വി.ആര്‍ ചൗധരി. പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പോലീസ് ക്ലിയറന്‍സ് ലഭിക്കില്ലെന്ന് വ്യോമസേനാ മേധാവി ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രതിരോധവുമായി ബന്ധപ്പെട്ട ജോലി ആഗ്രഹിക്കുന്നവര്‍ ഇത്തരത്തില്‍ സമരത്തില്‍ ഏര്‍പ്പെട്ടാല്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

പ്രക്ഷോഭത്തെ ശക്തമായി അപലപിക്കുന്നു. ഇതൊന്നും ഒന്നിനും പരിഹാര മാര്‍ഗമല്ല. സൈന്യത്തില്‍ ജോലി ലഭിക്കുന്നതിനുള്ള അവസാന ഘട്ടം പോലീസ് വേരിഫിക്കേഷനാണ്. ആരെങ്കിലും ഇത്തരത്തില്‍ സമരത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പോലീസില്‍ നിന്ന് ക്ലിയറന്‍സ് ലഭിക്കില്ല – അദ്ദേഹം പറഞ്ഞു. അഗ്‌നിപഥ് പദ്ധതി പോസിറ്റീവായ ചുവടുവെപ്പാണെന്നും ആര്‍ക്കെങ്കിലും ഇതേക്കുറിച്ച് സംശയങ്ങളുണ്ടെങ്കില്‍ അടുത്തുള്ള സൈനിക താവളങ്ങളുമായോ വ്യോമ സേന, നേവി തുടങ്ങിയവയുമായോ ബന്ധപ്പെട്ട് സംശയം തീര്‍ക്കണമെന്നുംവി.ആര്‍ ചൗധരി വ്യക്തമാക്കി.

ത്തിലാണ് പ്രക്ഷോഭം അരങ്ങേറുന്നത്.