രാഹുൽഗാന്ധിയെ അറസ്റ്റു ചെയ്യാൻ നീക്കം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്‌തേക്കും. ചോദ്യംചെയ്യലിന് ശേഷം രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി പറഞ്ഞിരുന്നു.

എന്നാല്‍ രാഹുലിനെ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പറഞ്ഞു. ഒരു കേസ് പോലുമില്ലാതെ ഇഡിക്ക് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യാമെന്നും ഭൂപേഷ് ബാഗല്‍ ചോദിച്ചു. ഇപ്പോഴത്തെ കേസില്‍ അദ്ദേഹത്തിനെതിരേ തെളിവുകളൊന്നുമില്ല. നടക്കുന്നത് രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ്. രാഹുല്‍ ഗാന്ധിയെ പീഡിപ്പിക്കാനും കോണ്‍ഗ്രസിനെ മോശമാക്കാനുമള്ള ശ്രമമാണ്.

രാഹുല്‍ ഗാന്ധിയുടെ ചോദ്യംചെയ്യല്‍ മൂന്നാം ദിവസവും തുടരുകയാണ്. തിങ്കളാഴ്ച 10 മണിക്കൂറോളം ചോദ്യംചെയ്തു. ഇന്നലേയും ചോദ്യംചെയ്യല്‍ തുടര്‍ന്നു. തിങ്കളാഴ്ച രാവിലെ 11.10 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും ഭക്ഷണത്തിനുശേഷം വൈകീട്ട് 4.15 മുതലുമാണ് രാഹുലിനെ ഡല്‍ഹിയിലെ ഇ.ഡി. ഓഫീസില്‍ ചോദ്യംചെയ്തത്. മൊഴി വായിച്ചുകേട്ട് ഒപ്പിട്ടുനല്‍കിയശേഷം രാത്രി 11.20-ന് രാഹുല്‍ പുറത്തിറങ്ങി. ചൊവ്വാഴ്ച 11 മണിയോടെ ഡല്‍ഹിയിലെ ഇ.ഡി. ഓഫീസിലെത്തിയ രാഹുലില്‍നിന്ന് രാത്രി 11.45വരെ മൊഴിയെടുത്തു. ഉച്ചയ്ക്ക് 3.30-ന് ഉച്ചഭക്ഷണത്തിന് പുറത്തു പോയതൊഴിച്ചാല്‍ അദ്ദേഹം ഇ.ഡി. ഓഫീസില്‍ തന്നെയായിരുന്നു.

ഇ.ഡി നടപടികളെ രാഷ്ട്രീയമായി നേരിടാനാണ് കോണ്‍ഗ്രസ് ശ്രമം. ചോദ്യംചെയ്യലിനെ അവസരമായിക്കണ്ട പാര്‍ട്ടി രാജ്യവ്യാപകമായി കേന്ദ്രത്തിനെതിരേ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. ഭരണസിരാകേന്ദ്രമായ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ രണ്ടുമുഖ്യമന്ത്രിമാരെയും എ.പി.മാരെയും അണിനിരത്തിയുള്ള ശക്തിപ്രകടനം പാര്‍ട്ടിക്ക് പുത്തനുണര്‍വായെന്നാണ് വിലയിരുത്തല്‍. പദയാത്രനടത്തിയും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചും മുന്നോട്ടുപോയവരെ ബലംപ്രയോഗിച്ചാണ് നീക്കിയത്.

പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ പല നേതാക്കള്‍ക്കും പരിക്കേറ്റു. എന്നിട്ടും രാഷ്ട്രീയാവേശത്തിന് കുറവുണ്ടായില്ല. ചോദ്യംചെയ്യലിന്റെ രണ്ടാംദിവസവും പ്രതിഷേധച്ചൂട് കനത്തു. ദേശീയമാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ തത്സമയം നിറഞ്ഞു. പ്രതിഷേധം തടയാന്‍ വന്‍തോതില്‍ പോലീസിനെ ഇറക്കിയപ്പോള്‍ കേന്ദ്രത്തിനെതിരായ നേര്‍പോരാട്ടം എന്നനിലയിലേക്ക് കാര്യങ്ങള്‍ മാറി.

കേന്ദ്ര ഏജന്‍സികളെ സർക്കാർ ദുരുപയോഗം ചെയ്യുുകയാണ്. ഡൽഹിയിൽ പോലീസിനെയും ഇതിനായി ഉപയോഗിക്കുന്നു. പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് കായികമായി നേരിട്ടുകൊണ്ടുള്ള കോണ്‍ഗ്രസ് പ്രതിഷേധം തലസ്ഥാനത്ത് പതിവില്ലാത്തതാണ്.

അച്ചൻ മദ്യപിച്ച് ബഹളം വെച്ചു, ഭയന്ന് തോട്ടത്തിൽ ഒളിച്ച നാലുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

മദ്യപിച്ച് ബഹളം കൂട്ടിയ അച്ഛനെ പേടിച്ച് വീടിനു ചേർന്ന തോട്ടത്തിൽ ഒളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. തിരുവനന്തപരും തിരുവട്ടാറിനു സമീപം കുട്ടയ്ക്കാട് പലവിള സ്വദേശി സുരേന്ദ്രന്റെ മകൾ സുഷ്വിക മോൾ ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് അച്ഛൻ മദ്യലഹരിൽ വീട്ടിലെത്തി ബഹളം വെച്ചത്. സുഷ്വിക പേടിച്ച് മൂത്ത സഹോദരങ്ങൾക്കൊപ്പം വീടിനു പുറത്ത് തോട്ടത്തിലേക്ക് ഓടി ഒളിക്കുകയായിരുന്നു. മഴ പെയ്തതിനാൽ പറമ്പ് കാടു പിടിച്ച നിലയിലായിരുന്നു. ഒളിച്ച് ഇരിക്കുന്നതിനിടയിലാണ് പാമ്പു കടിച്ചത്.

സുഷ്വികയ്ക്ക് ഒമ്പതു വയസ്സുകാരി ചേച്ചിയും 12 വയസ്സുകാരൻ ചേട്ടനുമാണുള്ളത്. ഇവരോടൊപ്പമാണ് ഒളിച്ചിരുന്നത്. സുരേന്ദ്രൻ മദ്യപിച്ചെത്തി വീട്ടിൽ ബഹളംവയ്ക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു.

SSLC ഫലം ഇന്ന്; അറിയുന്നതെങ്ങനെ

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തുക. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ( keralaresults.nic.in) വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും

4,26,999 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിലും 408 പേർ പ്രൈവറ്റ് വിഭാഗത്തിലുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. പരീക്ഷകൾ പൂർത്തിയായി ഒന്നരമാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പ് പൂർത്തിയായിക്കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

എസ്എസ്എൽസി പരീക്ഷയിൽ ഇതുവരെ കാണാത്ത ഏറ്റവും വലിയ വിജയശതമാനമായിരുന്നു (99.47) കഴിഞ്ഞ വർഷത്തേത്. വിജയശതമാനം 99 കടക്കുന്നത് കടക്കുന്നതും ആദ്യമായിരുന്നു. കഴിഞ്ഞ തവണത്തെ വിജയശതമാനം ഇത്തവണയും ആവർത്തിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് ചോദ്യമുണ്ടായതും ഇത്തവണ വിജയശതമാനം കുറയാൻ കാരണമായേക്കാം. കഴിഞ്ഞ തവണ വിജയശതമാനം കൂടുതലായതിനാൽ പ്ലസ് വൺ സീറ്റ് ലഭിക്കാത്ത വിദ്യാർഥികളുടെ എണ്ണവും ഏറെയായിരുന്നു.

പരീക്ഷാഫലം അറിയാം

ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക- keralaresults.nic.in അല്ലെങ്കിൽ keralapareekshabhavan.in
ഘട്ടം 2: ഹോംപേജിൽ, ‘Kerala SSLC Result 2022’എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: റോൾ നമ്പർ, മറ്റ് ലോഗിൻ വിശദാംശങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കുക
ഘട്ടം 4: എസ്എസ്എൽസി ഫലം സ്‌ക്രീനിൽ കാണാനാകും
ഘട്ടം 5: ഫലം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാം

ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ സുപ്രീം കോടതി മുൻ ജഡ്ജിമാർ

ഉത്തര്‍പ്രദേശില്‍ പ്രതിഷധിച്ചവരെ കേസില്‍പ്പെടുത്തുകയും വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുകയും ചെയ്ത യോഗി ആദിത്യനാഥ് സർക്കാർ നടപടിക്ക് എതിരെ മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ രംഗത്ത്. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട സമയം അതിക്രമിച്ചുവെന്ന് കോടതിക്ക് അയച്ച കത്തില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട സംഘം അഭിപ്രായപ്പെട്ടു. മുസ്ലീം പൗരന്‍മാര്‍ക്ക് നേരെയുള്ള അതിക്രമമാണ് ഇതെന്ന് അവർ വിശേഷിപ്പിച്ചു.

സുപ്രീം കോടതി മുന്‍ ജഡ്ജിമാരായ സുദര്‍ശന്‍ റെഡ്ഡി, വി. ഗോപാല ഗൗഡ, എ.കെ. ഗാംഗുലി എന്നിവര്‍ക്ക് പുറമേ മൂന്ന് ഹൈക്കോടതി ജഡ്ജിമാരും ആറ് അഭിഭാഷകരും ചേര്‍ന്നാണ് കത്തയച്ചത്.

പ്രവാചകനെതിരായ പരാമര്‍ശത്തില്‍ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ, നവീന്‍ ജിണ്ടാല്‍ എന്നിവര്‍ക്കെതിരെ കടുത്ത പ്രക്ഷോഭം ഉയർന്നു വന്നിരുന്നു. ഈ സംഭവത്തില്‍ പ്രതി ചേര്‍ത്ത ശേഷം ജാവേദ് അഹമ്മദ് എന്നയാളുടെ വീട് പ്രയാഗ് രാജില്‍ ജില്ലാവികസന അതോറിറ്റിയും പോലീസും ചേര്‍ന്ന് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തു

ഞായറാഴ്ച സഹറന്‍പുറില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത രണ്ട് പേരുടെ വീടുകളുടെ ബുൾഡോസർ പ്രതികാരത്തിന് ഇരയായി. വീടുകൾ കർക്കുക മാത്രമല്ല ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് ട്വീറ്റ് ചെയ്തിരുന്നു. പോലീസും ജില്ലാഭരണകൂടവും ചേര്‍ന്ന് നടത്തിയ ഇത്തരം ഇടിച്ചുനിരത്തലുകള്‍ക്ക് പ്രത്യേക ശിക്ഷ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ജൂണ്‍ പത്തിന് നടന്ന പ്രക്ഷോഭത്തില്‍ 33 പേരെയാണ് എട്ട് ജില്ലകളില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 13 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.

യാതൊരുവിധ മുന്നറിയിപ്പും നല്‍കാതെയാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് നിയമത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും മുന്‍പ് ഇത്തരം സാഹചര്യങ്ങളില്‍ ഫലപ്രദമായ ഇടപെടലുകള്‍ കോടതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

കോവിഡ് ലോക്ഡൗണ്‍ സമയത്ത് കേന്ദ്രത്തിൻ്റെ വീഴ്ച മൂലം കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്ത് പ്രതിസന്ധി നേരിട്ടപ്പോള്‍ സ്വമേധയാ കേസെടുത്ത നടപടിയും കത്തില്‍ ചൂണ്ടിക്കാട്ടി

പരാജയങ്ങൾ പാഠമായി, പുതുതലമുറ സിനിമയുമായ് പ്രിയദർശൻ

താര രാജാക്കളെ വിട്ട് സംവിധായകൻ പ്രിയദർശൻ പുതിയ തലമുറയെ അണിനിരത്തി സിനിമയെടുക്കുന്നു.

ഷെയ്ൻ നിഗം കൂടാതെ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആൻ്റണി, മണിയൻ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങൾ. നായികാ നിർണം പൂർത്തിയാട്ടില്ല.

നായികമാരും പുതു തലമുറയിൽ നിന്നാവും. യുവതലമുറയെ അണിനിരത്തി പ്രിയദർശൻ ഒരു ചലച്ചിത്രമൊരുക്കുന്നത് ഇതാദ്യമാണ്

പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം നായകനാവും . ഫോർ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്.

ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതും പ്രിയദർശനാണ്. ഷൂട്ടിംഗ് സെപ്തംബറിൽ തുടങ്ങും.

രാഹുൽ ഗാന്ധിയെ വിടാതെ ഇ. ഡി, ബുധനാഴ്ചയും ഹാജരാവാൻ നിർദ്ദേശം

നാഷണല്‍ ഹെറാള്‍ഡ് കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായ രണ്ടാം ദിവസവും 10 മണിക്കൂറോളം ചോദ്യംചെയ്തു. ബുധനാഴ്ചയും ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രാഹുലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

വൈകിയാണെങ്കിലും ചൊവ്വാഴച തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അംഗീകരിച്ചില്ല

ചൊവ്വാഴ്ച രാവിലെ 11.30-നാണ് രാഹുല്‍ ചോദ്യം ചെയ്യലിനായി ഇ.ഡി. ഓഫീസിലേക്കെത്തിയത്. 10 മണിക്കൂർ രണ്ടാം ദിവസവും ചോദ്യം ചെയ്യൽ തുടർന്നു

ഇ.ഡി.ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മാര്‍ച്ച് ചൊവ്വാഴ്ചയും തുടര്‍ന്നു. ഹരീഷ് റാവത്ത്, രണ്‍ദീപ് സിങ് സുര്‍ജെവാല തുടങ്ങിയ നേതാക്കളേയും നിരവധി പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. പ്രവര്‍ത്തകരെ ഡല്‍ഹി പോലീസ് കായികമായി നേരിട്ടതും വാർത്തയായി

ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെ തിരിച്ച് സ്വപ്ന സുരേഷ്

ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയും കുടുംബവുമായി താന്‍ ഒരുപാട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്.

മറന്നു എങ്കിൽ ഓർമ്മിപ്പിക്കാം

അത് മറന്നിട്ടുണ്ടെങ്കില്‍ ഓര്‍മിപ്പിക്കാമെന്നും സ്വപ്ന സുരേഷ് വെല്ലുവിളി ഉയർത്തി

‘വിവാദ വനിതയെ അറിയില്ല എന്ന് മുഖ്യമന്ത്രി ഞാന്‍ ജയിലില്‍ കിടക്കുന്ന സമയത്ത് പറഞ്ഞു. ഞാനും മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ഭാര്യയും മകളും മകനുമായി ക്ലിഫ് ഹൗസില്‍ ഇരുന്ന് ഒരുപാട് കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് നടപടികൾ എടുത്തിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോള്‍ മറന്നുപോയെങ്കില്‍ അവസരം വരുന്നതനുസരിച്ച് മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓര്‍മിപ്പിച്ചു കൊടുക്കാം’ സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

എനിക്കെതിരെ കേരളത്തിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളില്‍ കേസെടുത്താലും സെക്ഷന്‍ 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ച് നില്‍ക്കും. ഇതില്‍ നിന്ന് ഞാന്‍ പിന്‍മാറണമെങ്കില്‍ എന്നെ കൊല്ലണം.

കൊന്നുകഴിഞ്ഞാല്‍ ഒരു പക്ഷേ ഇത് ഇവിടെ നിലക്കും. എന്നാല്‍ എല്ലാ തെളിവുകളും പല ആളുകളുടേയും പക്കലുണ്ട്. എന്നെ കൊന്നത് കൊണ്ട് മാത്രമാകില്ല. ജയിലിലിട്ട് മര്‍ദ്ദിച്ച് എന്തെങ്കിലും എഴുതി വാങ്ങാനുണ്ടെങ്കില്‍ അതിന് ശ്രമിക്കാം.ഗൂഢാലോചന ആരാണ് നടത്തിയതെന്ന് പ്രവൃത്തി കൊണ്ട് തെളിയുന്നുണ്ടെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

കോടതി രേഖകള്‍ മുഖ്യമന്ത്രി ഇടപ്പെട്ട് ചോര്‍ത്തിയോയെന്ന് സംശയിക്കുന്നതായും സ്വപ്‌നയും അഭിഭാഷകനും ആരോപിച്ചു

ചിലവ് ചുരുക്കാൻ സേനാ റിക്രൂട്ട്മെൻ്റ് പരിഷ്കരിച്ചു. 45000 ഹൃസ്വകാല അവസരങ്ങൾ വരുന്നു; വിജ്ഞാപനം ഉടൻ

സേനകളിലേക്ക് പുതിയ റിക്രൂട്ട്മെൻ്റ് ഗണ്യമായി വെട്ടിക്കുറച്ചതായുള്ള പരാതികൾക്കിടയിൽ പുതിയ വാഗ്ദാനവുമായി കേന്ദ്രം. നാല് വർഷത്തേക്ക് അടിസ്ഥാന ശമ്പളവും ഇൻഷൂറും സഹിതം പരിശീനം നൽകുന്ന പദ്ധതിയാണ് മുന്നോട്ട് വെക്കുന്നത്. രാജ്യത്ത് 45000 പേർക്ക് അവസരം ലഭിക്കും എന്നാണ് വാഗ്ദാനം

45000 അവസരം, വിശദാംശങ്ങൾ

ഇതിൻ്റെ വിശദാംശങ്ങള്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്‌ ചൊവ്വാഴ്ച വെളിപ്പെടുത്തി.

വിരമിക്കുന്നത് വരെ, അല്ലെങ്കില്‍ 20 വര്‍ഷമോ 15 വര്‍ഷമോ സേവനകാലം എന്ന നിലവിലെ റിക്രൂട്ട്മെൻ്റ് രീതി വെട്ടിക്കുറച്ചു. ഹ്രസ്വകാലത്തേക്ക് ഇനി സൈനിക സേവനത്തിനായി ചേരാം എന്നാണ് വാഗാദനം.

കഴിഞ്ഞ രണ്ടു വർഷമായി സൈനിക റിക്രൂട്ട്മെൻ്റ് നടത്തിയിട്ടില്ല. ഇക്കാലയളവിൽ കാത്തിരുന്നവർ ഏജ് ഓവർ ആവുകയും ചെയ്തു.

ഒരോ വർഷവും 90 റിക്രൂട്ട്മെൻ്റ് റാലികൾ എങ്കിലും നടന്നിരുന്നത് 2020 – 21 കാലയളവിൽ 47 ആയി ചുരുങ്ങി. പാർലമെൻ്റിൽ സർക്കാർ നൽകിയ മറുപടി പ്രകാരം ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരുടെ ഒരു ലക്ഷം അവസരങ്ങൾ എങ്കിലും ഒഴിഞ്ഞ് കിടപ്പാണ്.

അഗ്നീവീർ ആവാം നാല് വർഷത്തേക്ക്


17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് നിയമനം.

അഗ്നീപഥ് എന്ന പദ്ധതിയില്‍ നാല് വര്‍ഷത്തേക്കാണ് സൈനികരെ നിയമിക്കുക. ഓഫീസർ റാങ്കിന് താഴെയുള്ള ഭടൻമാരുടെ നിലവാലത്തിലാണ്.

ഇവര്‍ അഗ്നിവീര്‍ എന്നറിയപ്പെടുമെന്ന് മന്ത്രി അറിയിച്ചു. നാല് വര്‍ഷത്തിന്‌ ശേഷം പിരിഞ്ഞുപോകാം. മികവ് പുലര്‍ത്തുന്ന കഷ്ടിച്ച് 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും.

സ്ഥിര നിയമനം നടത്തുമ്പോള്‍ ഉണ്ടാവുന്ന അധിക സാമ്പത്തികബാധ്യതയും പെന്‍ഷന്‍ ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. സൈനിക അവസരങ്ങൾ നിരവധി യുവക്കൾക്ക് പ്രതീക്ഷയും ആശ്രയവും ആയിരുന്നതാണ്. ഇത് വെട്ടി കുറച്ച് ബാധ്യത ചുരുക്കി. പകരമാണ് നാല് വർഷ പരിശീലനം.

ആറ് മാസ പരിശീലനത്തിന് ശേഷമാവും നാല് വര്‍ഷ നിയമനം. ഈ കാലയളവില്‍ 30,000 മുതല്‍ 40,000 വരെ ശമ്പളവും അഗ്നിവീരർക്ക് നൽകും. ആരോഗ്യ ഇന്‍ഷൂറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരായിരിക്കും.

ശമ്പളത്തിൻ്റെ 30 ശതമാനം പിടിക്കും. ഇത് സർക്കാർ വിഹിതവും ചേർത്ത് 11.7 ലക്ഷം രൂപയായി നാലാം വർഷം പിരിയുമ്പോൾ മാത്രമാവും നൽകുക. 48 ലക്ഷം രൂപവരെയാണ് ഇൻഷൂറൻസ് കവറേജ്. മരണപ്പെട്ടാൽ ആശ്രിതർക്ക് ഇത് ഒരു കോടി രൂപവരെയായി ലഭിക്കും.

അഗ്നിപഥ് റിക്രൂട്ട്മെൻ്റ് സപ്തംബറിനകം

അടുത്ത 90 ദിവസത്തിനകം നിയമനം നടത്തുമെന്നും ജൂലായ് 2023 ഓടെ ആദ്യ ബാച്ച് സജ്ജമാകുമെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. കര, നാവിക, വ്യോമസേനകളിലേക്ക് നിയമനമുണ്ടാവും.

അഗ്നിവീര്‍ സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും. വികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക. സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കും ഉണ്ടാവുക. എന്നലാൽ കാലാവധി നാല് വർഷം മാത്രമാവും

11 മുതല്‍ 12 ലക്ഷം രൂപ പാക്കേജിലായിരിക്കും നാല് വര്‍ഷത്തിന് ശേഷം ഇവരെ പിരിച്ച് വിടുക. പക്ഷെ ഇവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാവില്ല പദ്ധതി വിജയിക്കുകയാണെങ്കില്‍ വാര്‍ഷിക പ്രതിരോധ ബജറ്റില്‍ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം കണക്കുകൂട്ടുന്നത്.

45,000 പേരെയാണ് നാല് വര്‍ഷ സേവനത്തിനായി ഉടന്‍ റിക്രൂട്ട് ചെയ്യുക. സൈനിക ജോലി അവസരങ്ങളും വെറും 25 ശതമാനമായി ചുരുങ്ങുമോ എന്ന ആശങ്കയും ഉദ്യോഗാർഥികൾക്കിടയിൽ ഉയരുന്നുണ്ട്.

ലക്ഷ്യം നിയമന ബാധ്യകൾ ചുരുക്കൽ

1.2 ലക്ഷം കോടി രൂപ സൈനിക പെൻഷൻ ഇനത്തിൽ ചിലവഴിക്കുന്നുണ്ട്. ഇത് പ്രതിരോധ ബജറ്റിൻ്റെ 25 ശതമാനത്തോളം വരും. ഇത് ഒഴിവാക്കുക എന്ന ആലോചനയുടെ ഭാഗമാണ് പരിഷ്കാരങ്ങൾ. 17 വർഷം സർവ്വീസ് ഉള്ള ഒരു ഭടന് പകരം പുതിയ ഹൃസ്വ സർവ്വീസ് വരുന്നതോടെ ഒരു വ്യക്തിക്ക് 11.5 കോടി രൂപ സർക്കാരിന് ചിലവിനത്തിൽ ലാഭിക്കാം എന്നാണ് കണക്കാക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ജസ്റ്റിസ്‌ കൗസര്‍ ഇടപ്പഗത്ത് പിന്‍മാറി

നടിയെ ആക്രമിച്ച കേസില്‍ ജസ്റ്റിസ്‌ കൗസര്‍ ഇടപ്പഗത്ത് പിന്‍മാറി. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന ഹര്‍ജിയില്‍ നിന്നാണ് പിന്‍മാറ്റം.
ജസ്റ്റിസ് കേസ് പരിഗണിക്കുന്നതിനെതിരായ തന്റെ അതൃപ്തി അതിജീവിത അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിന്മാറ്റം

കേസ് ജില്ലാ കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നത്. സംശയത്തിന്റെ നിഴലില്‍ നിന്നിരുന്ന വ്യക്തിയാണ് ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് എന്നത് ചൂണ്ടിക്കാട്ടിയിരുന്നു ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം.

20 വർഷം കഴിഞ്ഞ് മണിച്ചൻ പുറത്തിറങ്ങുമ്പോൾ വടകര സ്വദേശിയായി പിടികിട്ടാപ്പുള്ളി ആരുടെ സംരക്ഷണയിലാണ്

കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച മ​ദ്യ​ദു​ര​ന്ത​ക്കേ​സി​ൽ മണിച്ചൻ ഉൾപ്പെടെ മു​ഖ്യ​പ്ര​തി​ക​ൾ ഓരോരുത്തരായി ജയിൽ മോചിതരാവുമ്പോഴും പൊലീസ് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ. 33 പേ​ർ പി​ട​ഞ്ഞു​മ​രി​ച്ച കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ൾ ഇ​നി​യും അ​റ​സ്റ്റി​ലാ​കാ​നു​ണ്ട്. ഇവർ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി തു​ട​രു​ക​യാ​ണെ​ന്ന് ക​ല്ലു​വാ​തു​ക്ക​ൽ മ​ദ്യ ദു​ര​ന്ത​ക്കേ​സി​ൽ അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്ന ജി. ​മോ​ഹ​ൻ​രാ​ജ് പറയുന്നു.

 “ത​മി​ഴ്നാ​ട്ടി​ൽ സ്ഥി​ര താ​മ​സ​ക്കാ​ര​നാ​യ വ​ട​ക​ര സ്വ​ദേ​ശി മ​ഹേ​ഷും വ്യാ​ജ​മ​ദ്യ​വി​ത​ര​ണ സം​ഘ​ത്തി​ന്‍റെ സ​ഹാ​യി​യാ​യ ചി​റ‍യി​ൻ​കീ​ഴ് സ്വ​ദേ​ശി ബി​നു​വു​മാ​ണ് കേ​സി​ൽ ഇ​നി​യും അ​റ​സ്റ്റി​ലാ​കാ​നു​ള്ള​ത്. ഇ​വ​രി​ൽ മ​ഹേ​ഷ് അ​ടു​ത്തി​ടെ വി​ഷ​മ​ദ്യ​ദു​ര​ന്ത കേ​സി​ൽ നി​ന്നൊ​ഴി​വാ​കാ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​താ​യി അ​റി​വ് ല​ഭി​ച്ചി​ട്ടു​ണ്ട്”. കേസിൽ 22 വർഷമായി പിടികൊടുക്കാതെ ഒളിച്ചു കഴിയുകയാണ്. മാത്രമല്ല ഇയാൾ അടുത്ത് തന്നെ ഉണ്ടെന്നും വ്യക്തമാവുന്നു.

ക​ല്ലു​വാ​തു​ക്ക​ൽ കേ​സ​ന്വേ​ഷി​ച്ച പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘ​ത്തി​നു വ്യാ​ജ​മ​ദ്യ വി​ത​ര​ണ​ത്തി​ൽ ഇ​രു​വ​രും വ​ഹി​ച്ച പ​ങ്കു വ്യ​ക്ത​മാ​യി തി​രി​ച്ച​റി​യാ​നാ​യെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ബം​ഗ​ളൂ​രു​വി​ൽ നി​ന്നു ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ മ​ണി​ച്ച​ന്‍റെ ര​ഹ​സ്യ ഗോ​ഡൗ​ണു​ക​ളി​ൽ സ്പി​രി​റ്റ് എ​ത്തി​ക്കു​ന്ന​വ​രി​ൽ പ്ര​ധാ​നി​യാ​യി​രു​ന്നു മ​ഹേ​ഷ്. മ​ണി​ച്ച​ന്‍റെ വ്യാ​ജ​മ​ദ്യ വി​ത​ര​ണ സം​ഘ​ത്തി​ലെ സ​ഹാ​യി​ക​ളി​ൽ ഒ​രാ​ളാ​ണ് ബി​നു. ഇ​യാ​ൾ​ക്ക് മോ​ൻ​കു​ട്ട​ൻ എ​ന്നും പേ​രു​ണ്ട്. ഈ ​പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ നി​ല​വി​ൽ യാ​തൊ​രു നീ​ക്ക​വും ഇല്ലതാനും.

ക​ല്ലു​വാ​തു​ക്ക​ൽ മ​ദ്യ​ദു​ര​ന്തം സി​ബി മാ​ത്യൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷി​ച്ച​ത്. ലോ​ക്ക​ൽ പൊ​ലീ​സി​ലെ​യും ക്രൈം​ബ്രാ​ഞ്ചി​ലെ​യും പ്ര​ഗ​ത്ഭ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഈ ​അ​ന്വേ​ഷ​ണ സം​ഘം ഇ​പ്പോ​ൾ നി​ല​വി​ലി​ല്ല. അ​തി​നാ​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി തു​ട​രു​ന്ന പ്ര​തി​ക​ളെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തും അ​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രേ​ണ്ട​തും ആ​രാ​ണെ​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്നു.”

രാഷ്ട്രീയ ബന്ധങ്ങൾ മറനീക്കിയ കേസ്

കേ​ര​ളം മാ​ത്ര​മ​ല്ല, രാ​ജ്യം മു​ഴ​വ​ൻ ശ്ര​ദ്ധി​ച്ച​താ​യി​രു​ന്നു ക​ല്ലു​വാ​തു​ക്ക​ൽ മ​ദ്യ​ദു​ര​ന്ത​ക്കേ​സി​ന്‍റെ വി​ചാ​ര​ണ. അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ച​ന്ദ്ര​ദാ​സ് നാ​ടാ​രാ​ണ് വി​ധി പ​റ​ഞ്ഞ​ത്. ഏ​ഴാം​പ്ര​തി​യാ​യ മ​ണി​ച്ച​നെ ജീ​വ​പ​ര്യ​ന്ത​ത്തി​നു പു​റ​മെ, 43 കൊ​ല്ലം ത​ട​വി​നും ശി​ക്ഷി​ച്ചു. ഒ​ന്നാം​പ്ര​തി ക​ല്ലു​വാ​തു​ക്ക​ൽ താ​ത്ത എ​ന്ന ഹ​യ​റു​ന്നി​സ ജ​യി​ൽ വാ​സ​ത്തി​നി​ടെ 2009 ൽ ​രോ​ഗ​ബാ​ധി​ത​യാ​യി മ​രി​ച്ചു. ഭ​ർ​ത്താ​വ് രാ​ജ​നും ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ മ​ര​ണ​പ്പെ​ട്ടു.

നായനാർ സർക്കാർ ഭരിക്കുമ്പോഴാണ് കേസ് ദുരന്തം ഉണ്ടായത്. മണിച്ചൻ്റെ പാർട്ടി ബന്ധങ്ങൾ അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ച ചർച്ചയായി.