ഇരുമ്പ് തോട്ടി 11 കെവി ലൈനിൽ കുരുങ്ങി, തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ അച്ചനും മകനും തൽക്ഷണം മരിച്ചു

വിഴിഞ്ഞത്ത് വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. ചൊവ്വര സ്വദേശികളായ അപ്പുക്കുട്ടൻ (65), റെനിൽ (35) എന്നിവരാണ് മരിച്ചത്. ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. തോട്ടി 11 കെവി ലൈനിൽ കുടുങ്ങിയാണ് മരണം.

വീടിന് സമീപത്തെ തെങ്ങിൽ നിന്നും ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടുകയാരുന്നു അച്ചൻ അപ്പുക്കുട്ടനും മകൻ റെനിലും. ഇതിനിടെ ഇരുമ്പ് തോട്ടി കൈയ്യിൽ നിന്നും വഴുതി സമീപത്തെ 11 കെ.വി ലൈനിലേക്ക് വീണു.

തോട്ടി തിരിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുത ലൈനുകൾക്കിടയിൽ കുടുങ്ങി. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും വൈദ്യുതാഘാതമേറ്റത്.

തൽക്ഷണം തന്നെ മരണപ്പെട്ടു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പൊലീസും ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. 35 കാരനായ റെനിൽ ടാക്സി ഡ്രൈവറാണ്.

ഉമ തോമസ് 15 ന് സത്യപ്രതിജ്ഞ ചെയ്യും

തൃക്കാക്കരയിൽ തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ഈ മാസം 15 ന് സത്യപ്രതിജ്ഞ ചെയ്യും. 15 ന് രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേമ്പറിൽ ആയിരിക്കും സത്യപ്രതിജ്ഞ

72767 വോട്ടുകള്‍ നേടിയാണ് ഉമ തോമസ് വിജയം നേടിയത്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി.

ജയിലിൽ പോകുന്ന ആദ്യ മുഖ്യമന്ത്രിയാവും പിണറായി – ഉമ തോമസ്

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വർണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ രാജാവ് നന്നായാലെ നാട് നന്നാകു എന്ന് മുഖ്യമന്ത്രിയെ വിമർശിച്ച് തൃക്കാക്കര എംഎൽഎ ഉമ തോമസ് രംഗത്തെത്തിയിരുന്നു. ഇത്പോലെ കളളത്തരങ്ങള്‍ ചെയ്യുന്നൊരു നൃപനെ നമുക്ക് വേണ്ട. ഇതിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി വരും. മുഖ്യമന്ത്രിയെ തെരുവിലേക്ക് ഇറക്കും. ജയിലിൽ പോകുന്ന ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും ഉമ തോമസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി എറണാകുളം കളക്ട്രേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉമ തോമസ്.

സ്വപ്ന സുരേഷ് ശബ്ധരേഖ പുറത്തു വിട്ടു. പ്രസക്ത ഭാഗങ്ങൾ കേരള പോസ്റ്റ് ഓൺലൈനിൽ വായിക്കാം

സ്വപ്‌നസുരേഷും ഷാജ് കിരണും തമ്മിലുള്ള ശബ്ദരേഖയുടെ പൂര്‍ണരൂപം. ഷാജ് കിരണമുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ സ്വപ്‌ന പുറത്തുവിട്ടു. പാലക്കാട് ഫ്‌ളാറ്റില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെയാണ് പശ്ചാത്തലം വിവരിച്ച ശേഷം ഓഡിയോ സംഭാഷണമടങ്ങിയ ഫയല്‍ കൈമാറിയത്.

ഷാജ് : വീണയേക്കുറിച്ചൊക്കെ പറയേണ്ട വല്ല സാഹചര്യവും ഉണ്ടായിരുന്നോ ?

എന്നെ ഇപ്പോൾ എഡിജിപി വിളിച്ചില്ലേ

നിങ്ങൾ നാളെ പോയി കാര്യങ്ങൾ പറയുക

യാത്രാ വിലക്ക് നീക്കാൻ പറയുക

സരിത്ത്: ഞങ്ങൾ പോരാടും

ഷാജ്: പോരാടിയിട്ട് എന്താണ് കാര്യം

ഇത്ര ദിവസം പറയാത്ത കാര്യം എന്തിന് ഇപ്പോ പറഞ്ഞു, ആർക്ക് വേണ്ടി പറഞ്ഞു…?

ഇത്രയും കാര്യങ്ങൾക്ക് ഉത്തരമുണ്ടെങ്കിൽ നാളെ എന്റെ കൂടെ വാ..

നാളെ കഴിഞ്ഞ് നിങ്ങളെ അറസ്റ്റ് ചെയ്യും..

സരിത്ത്: ജയിലെന്നുള്ളത് ഇപ്പോ പേടിയില്ല

സ്വപ്ന: നമ്മളെവെച്ച് ആരോ കാശുണ്ടാക്കുന്നുണ്ട്

ഒരു 164 സ്റ്റേറ്റ്‌മെന്റ് കൊടുത്തതിൽ എന്താണ് തെറ്റ്..?

ഷാജ് – 164 കൊടുത്തതിൽ കുഴപ്പമില്ല

സ്വപ്‌ന– പിന്നെ നീ അഭിനന്ദിച്ചത് എന്തിന് ?

ഷാജ് – നീ ലോക മണ്ടിയാണ്

സ്വപ്ന: ഒരു ജോലി കിട്ടി, 40000 രൂപക്ക് ആത്മാർത്ഥമായി ജോലി ചെയ്യുന്നു

ഷാജ്: ഫോബ്‌സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നൻ പിണറായി വിജയനാ.. അദ്ദേഹത്തിന്റെ പാർട്ട്ണറാ ഞാൻ….

സ്വപ്ന – ഷാജിനെ മാത്രമേ വിശ്വാസമുള്ളു

ഷാജ് – മുൻകൂർ ജാമ്യത്തിന് നോക്കിയോ ? വീര പരിവേഷത്തിൽ ജയിലിൽ പോണോ ?

സ്വപ്ന – അറസ്റ്റ് ചെയ്തിട്ട് നോക്കാമെന്ന്

ഷാജ്– ഇപ്പോ മനസിലായോ കാര്യങ്ങൾ ? സൂയിസൈഡ് ചെയ്യാനൊന്നും നോക്കല്ലേ.. പിന്നെ ഞാൻ എന്തിനാ നിൽക്കുന്നേ ?

സ്വപ്‌ന– സരിത്തിനെ ഇറക്കിവിടണോ ?

ഷാജ് – സരിത്തിനെ കൂടെ നിർത്തണം

സ്വപ്ന – ഞാൻ കടുത്ത മാനസിക സമ്മർദത്തിലാണ്. നാളെ എന്നെ അറസ്റ്റ് ചെയ്യും. പത്ത് മണിക്ക് മുൻപേ എത്തില്ലേ ? അതുവരെ ബ്രീത്തിംഗ് ടൈം തരില്ലേ ?

ഷാജ് – എഡിജിപി വിളിച്ചില്ലേ ? എഡിജിപിക്ക് കാര്യം മനസിലാവില്ലേ ? ചെയ്യാത്ത തെറ്റ് എന്തിനേൽക്കുന്നു ?

മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖയാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ടത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ശബ്ദരേഖയാണ് പുറത്തുവിട്ടത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആർഡിഎസ് സ്ഥാപനത്തിന്റെ ഓഫിസിൽ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ബിനാമിയാണെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങൾക്ക് മുന്നിൽ അവർ അവകാശപ്പെട്ടു.

കൂടുതൽ സംഭാഷണ ശകലങ്ങൾ

സ്വപ്ന: ഞാന്‍ മീഡിയയെ അഡ്രസ് ചെയ്തിട്ടല്ലേ ‘യു’വിനെ കാണാന്‍ തൃശ്ശൂര്‍ക്ക് കെട്ടിയെടുത്തത്. അന്നേരം യു കയ്യടിച്ച് സൂപ്പര്‍ എന്ന് പറഞ്ഞു. യുവിന്റെ അച്ഛനും സപ്പോര്‍ട്ട് ചെയ്തത് എന്തിന്. കാക്കു എന്നെ സപ്പോര്‍ട്ട് ചെയ്തത് എന്തിന്. ഞാന്‍ വല്ല ചീത്തയും വിളിച്ചുപറയും കേട്ടല്ലോ.

ഷാജ് കിരണ്‍: സപ്പോര്‍ട്ട് ചെയ്തത് എന്തിനെന്ന് മനസ്സിലായോ. ചെയ്തത് ചെയ്തുപോയി. ഇനി അതിനെ സപ്പോര്‍ട്ട് ചെയ്യുക അല്ലെങ്കില്‍…

സ്വപ്ന: അങ്ങനെയൊന്നുമല്ല ഭയങ്കര പ്രചോദനം തന്നെ ആയിരുന്നു. യു മേഡ് മി വെരി ഹാപ്പി. യു സെഡ് വെരി ഗുഡ്.

ഷാജ് കിരണ്‍: ഇപ്പോഴും യുവിനെ ഹാപ്പിയാക്കി തന്നെയാ ഞാന്‍ നിര്‍ത്തുന്നേ. ആന്നോ..

സ്വപ്ന: അല്ല, പക്ഷെ ഇന്നലെ മുതലല്ലേ കുറ്റം പറയുന്നേ. മിനിയാന്ന് സംസാരിച്ചിട്ട് കെട്ടിയെടുത്തപ്പോ വന്നതും നിങ്ങളുടെ അടുത്തല്ലേ

ഷാജ് കിരണ്‍: എന്റെ പ്രശ്നം അതൊന്നുമല്ല. ഒരു അറസ്റ്റുണ്ടായി. യുവിനെ പിടിച്ച് കുറച്ചുദിവസം അകത്തിട്ടു. ഞാന്‍ അകത്തുപോയാലും കുഴപ്പമൊന്നുമില്ല. യുവിനെ പിടിച്ച് അകത്തിട്ടാല്‍ പിന്നെ ഞാനെങ്ങനെ യുവിനെ കാണും.

സ്വപ്ന: എന്നെപ്പിടിച്ച് അകത്തിട്ടാല്‍ നിങ്ങള്‍ എനിക്കു ബിസ്‌കറ്റും വെള്ളവും കൊണ്ടു വരണം. എന്റെ കാക്കുവിനെയും വിടണം.

ഷാജ് കിരണ്‍: എടി മണ്ടൂ, എടി മണ്ടീ, മണ്ടന്‍ കൊണാപ്പീ… ഒരു മണ്ടിയെ ആണല്ലോ ദൈവമേ നീ കൊണ്ടുതന്നത്…

സ്വപ്ന: എന്തെന്ന് പറ.. എന്നെ അപ്പോ വെളിയില്‍ കാണിക്കില്ലേ.. അതോ കൊന്നുകളയുമോ. ഐ ഡോണ്‍ട് അണ്ടര്‍സ്റ്റാന്‍ഡ്. എനിക്ക് ഇവിടത്തെ കാര്യങ്ങളൊന്നും അറിയില്ല

ശബ്ദരേഖയുടെ മറ്റൊരു ഭാഗത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ കുറിച്ചും പരാമര്‍ശമുണ്ട്. സ്വപ്നയും മറ്റു രണ്ടു പുരുഷന്മാരുടെയും ശബ്ദമാണ് ഈ ഭാഗത്തുള്ളത്. ഇതില്‍ ഒരു പുരുഷന്‍ മറ്റേയാളെ ഷാജി എന്നാണ് വിളിക്കുന്നത്. അയാള്‍ ഇങ്ങനെ പറയുന്നുണ്ട്:

നിങ്ങള്‍ ആഗ്രഹിച്ചാല്‍ ഒരു കാര്യം നടക്കും. ലൈഫ് മിഷനിലും മറ്റേതിലും എല്ലാം ശിവശങ്കറിനെ അവരങ്ങ് പൂട്ടും. ശിവശങ്കറില്‍ എത്തി സ്റ്റോപ്പായാല്‍ പിന്നെ കുഴപ്പമില്ലല്ലോ ആലോചിച്ച് നോക്ക്. ഫോബ്സ് മാസികയുടെ പട്ടികയില്‍ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ആരാന്നുവെച്ചാല്‍ പിണറായി വിജയനാണ്. സെന്‍ട്രല്‍ ഐ.ബിയുടെ ഒരു നോട്ടീസ് വന്നിട്ടുണ്ട്. കേരളത്തില്‍നിന്ന് പിണറായി വിജയന്റേയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് ഏറ്റവും കൂടുതല്‍ യു.എസിലേക്ക് കടത്തിയിരിക്കുന്നത് ബിലിവേഴ്‌സ് ചര്‍ച്ച് വഴിയാണ്. അങ്ങനെയാണ് എഫ്.സി.ആര്‍.എ. വയലേഷന്‍ ഉണ്ടായിരിക്കുന്നത്, എന്നു പറയുന്നതും ശബ്ദരേഖയിലുണ്ട്.

നൗ അവരുടെ ഏറ്റവും വലിയ ശത്രു ഷാജിയാണെന്ന് സ്വപ്ന പറയുമ്പോള്‍, അത് കുഴപ്പമൊന്നുമില്ല. എന്റെ പ്രശ്നമൊക്കെ ഞാന്‍ സോള്‍വ് ചെയ്തോളാമെന്നാണ് ഷാജിന്റെ മറുപടി.

…………………………………

-സ്വപ്നയും ഷാജും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണത്തില്‍നിന്ന്-

സ്വപ്ന- എന്തു ചെയ്യണമെന്ന് പറഞ്ഞുതരൂ

ഷാജ്- 15 മിനിറ്റ് സമയം എനിക്ക് താ. ഞാന്‍ തിരിച്ചുവിളിക്കാം

സ്വപ്ന- പ്ലീസ്, പ്ലീസ് ഞാന്‍ സരിത്തിന്റെ അടുത്ത് ഒന്നും പറയാന്‍ പോണില്ല. പറയുന്നതിന്റെ കാര്യമല്ല. ഞാന്‍ പറഞ്ഞല്ലോ ഞാന്‍ അതിനെക്കാള്‍ ധര്‍മ്മസങ്കടത്തിലാ.

ഷാജ്-ഒരു അഞ്ച് മിനിറ്റ് സമയം താ, സിനിമയിലൊക്കെ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാന്‍ ഇത് ഹീറോയിസമല്ല. റിയാലിറ്റിയിലേക്ക് ഇതുവരെ വന്നിട്ടില്ല. ഈ പീഡനം കൊണ്ട് നിങ്ങള്‍ക്ക് എന്തേലും കാര്യമുണ്ടോ. എല്ലാവര്‍ക്കും പ്രശ്‌നങ്ങളില്ലേ. എന്താണ് ഇതില്‍ നിങ്ങള്‍ നേട്ടം കാണുന്നത്. നിങ്ങള്‍ സ്ട്രഗിള്‍ ചെയ്യുന്നു, അല്ലെങ്കില്‍ കീഴടങ്ങണം. വെറുതെ കീഴടങ്ങാതെ നല്ലൊരു എമൗണ്ട് വാങ്ങിയിട്ട് കീഴടങ്ങണം.

സ്വപ്ന- ആരില്‍ നിന്ന് വാങ്ങിക്കാന്‍. ആരെ അറിയാം നമുക്ക്. സത്യം പറ. എമൗണ്ട് വാങ്ങിക്കാന്‍ ആരെ അറിയാം.

ഷാജ്- ഇതിപ്പോ, നിങ്ങള്‍ പറഞ്ഞിട്ട് ആര്‍ക്കാ ഡാമേജ് ഉണ്ടായത്. ചെയ്യാത്ത തെറ്റിന് നിങ്ങള്‍ എന്തിന് ജയിലില്‍ പോയി. നിങ്ങള്‍ അതിനൊരു കോംപന്‍സേഷന്‍ വാങ്ങിക്കണം. ഞാന്‍ ഒന്ന് ചോദിക്കട്ടെ നിങ്ങളെ വെച്ച് വേറെ ഒരാള്‍ പൈസ മേടിച്ചുകൊണ്ടുപോകും. നിങ്ങളെ വെറുതെ ബലിയാടാക്കികൊണ്ടു നടക്കുന്നുവെന്നെ ഉള്ളൂ

സ്വപ്ന- രാവിലെ മുതല്‍ പറയുന്നത് ഇതാണ്. നമ്മളെ വച്ച് ആരോ പൈസ വാങ്ങുന്നുവെന്ന്.

ഷാജ്- ഇന്നലെ രാത്രിവരെ നിങ്ങളാണ് ഇത് ചെയ്യുന്നതെന്നാണ് ഞാന്‍ കരുതിയെ ഇന്ന് രാവിലെയാണ് അതല്ല എന്ന് മനസ്സിലായെ. ഇപ്പോ എഡിജിപി വിളിച്ചില്ലെ. വാ, പോയി അദ്ദേഹത്തെ മീറ്റ് ചെയ്യൂ.

സ്വപ്ന- ഷാജ് പറയുന്നു നമ്മുടെ ട്രാവല്‍ ബാന്‍ മാറ്റാന്‍ വേണ്ടി ഷാജി ഓള്‍റെഡി വര്‍ക്ക് ചെയ്യുന്നു. അതിന് വലിയ പ്രൈസ് ടാഗ് ഒന്നുംപറഞ്ഞില്ല. എല്ലാവര്‍ക്കും കിട്ടി. എല്ലാവരും പോയി.

ഷാജ്- പോരാടിയിട്ട് എന്ത് നേടുന്നു. നാളെ രാവിലെ 10 മണിക്ക് അവിടെ എത്തിയാ പോരേ?

…………………

-ഇബ്രാഹിമും സ്വപ്നയും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം-

ഇബ്രാഹിം-എല്ലാവരും പേടിച്ചോടുകാ. കുറച്ചുപണിയുണ്ട്. അത് കഴിഞ്ഞാല്‍ നിന്റെ കൂടെ ഞാന്‍ വരാം

ഇബ്രാഹിം- ആര്?

സ്വപ്ന- നികേഷ്. നികേഷ് ടെക്‌നിക്കിലി റിസ്‌ക്. ഇയാളെന്ന് പറഞ്ഞാല്‍ അറിയാല്ലോ

സ്വപ്ന- ആ ആ അറിയാം. അല്ല പക്ഷേ, നികേഷ് വരാന്ന് അല്ലേ പറഞ്ഞത്

(ഇബ്രാഹിം മറ്റൊരു കോളില്‍ എന്തോ സംസാരിക്കുന്നു)

സ്വപ്ന- ആരാ എന്തുവാ?

ഇബ്രാഹിം- അതൊന്നുമില്ല, പറഞ്ഞോ.

സ്വപ്ന- അല്ല, ഇവന്‍ ആരാ ഈ പീഡിപ്പിക്കുന്നെ. എന്നെകൊണ്ട് ടെന്‍ഷന്‍ അടിപ്പിക്കാതെ കേട്ടുകൊണ്ടിരിക്കുവല്ലേ കോണ്‍വര്‍സേഷന്‍.

ഇബ്രാഹിം- രാവിലെ മുതല്‍ കോള്‍ വന്നുകൊണ്ടിരിക്കുവാ. എന്തുവാ അവര്‍ക്ക് വേണ്ടേ. നിങ്ങളുടെ ആ വക്കീലില്ലേ. അവനും ഈ കേസിലെ പ്രതിയാകും.

സ്വപ്ന- ആയോ?

ഇബ്രാഹിം- ആവും

സ്വപ്ന- എന്തിന് അപ്പോ എനിക്ക് വക്കീല്‍ ഇനി ഇല്ലേ?

ഇബ്രാഹിം- നികേഷ് നമ്മുടെ ഓഫീസിലേക്ക് ആയിരിക്കും വരിക. ഇന്ന് വരും. പേഴ്‌സണലായിട്ടായിരിക്കും മീറ്റ് ചെയ്യുക. ഞാനും നീയും ഷാജും മാത്രമേ ഉണ്ടാകൂ. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ നികേഷ് അവിടെ വരും. ഫോണ്‍ എടുത്തുകൊണ്ടുപോയാലും വിളിക്കണം. ഞാനാരാണ് എന്ന ചോദ്യമൊക്കെ വരും. അതിന് നീയാണ് മറുപടി പറയേണ്ടത്.

സ്വപ്ന- ഞാന്‍ പറഞ്ഞോളാം, ഐപിസി പ്രകാരം എന്റെ സുഹൃത്തായി ഇരിക്കാനുള്ള അവകാശം ആര്‍ക്കും നിഷേധിക്കാനാകത്തില്ലല്ലോ.

……………………

-ഷാജും സ്വപ്നയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിലെ മറ്റൊരു ഭാഗത്തുനിന്ന്-

സ്വപ്ന- ഷാജിയെ മാത്രമേ എനിക്ക് ഇനി വിശ്വാസമുള്ളൂ. എന്തു ചെയ്യണമെന്ന് പ്ലീസ് അഡൈ്വസ് മി. എന്നോട് അവര്‍ പറഞ്ഞതല്ലേ കേസെടുക്കില്ലെന്ന്.

ഷാജ്- നാളെ ഉച്ചയ്ക്ക് 12.30 വരെ അറസ്റ്റ് ചെയ്യില്ല.

സ്വപ്ന- ഇന്നു രാത്രി കേസെടുത്തു എന്ന് പറയുന്നു. ഇന്നു രാത്രി അവരെന്നെ അറസ്റ്റ് ചെയ്താല്‍…

ഷാജ്- ഇന്ന് രാത്രി അറസ്റ്റ് ചെയ്യില്ല. നാളെ ഉച്ചവരെ കാത്തിരിക്ക്.

സ്വപ്ന- നിങ്ങള്‍ നാളെ രാവിലെ പത്ത് മണിക്ക് ഇവിടെ എത്തില്ലേ?

ഷാജ്- ഞാന്‍ രാവിലെ പത്തുമണിക്ക് എത്തുന്നതിനു മുന്‍പായി എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. പക്ഷേ, എനിക്ക് ഉറപ്പില്ല. ഞാന്‍ പറയുന്നത് കേള്‍ക്ക്. വക്കീലിനോട് മുന്‍കൂര്‍ ജാമ്യത്തിന്റെ കാര്യം ചോദിച്ചോ?

സ്വപ്ന- ഞാന്‍ ചോദിച്ചു, അപ്പോള്‍ പുള്ളിക്കാരന്‍ പറഞ്ഞു, അറസ്റ്റ് ചെയ്യട്ടെ അറസ്റ്റ് ചെയ്തിതിന് ശേഷം മതിയല്ലോ എന്ന്. എന്താ അതിന്റെ അര്‍ഥം?

ഷാജ്- അറസ്റ്റ് ചെയ്തതിന് ശേഷം മതിയല്ലോന്ന് അല്ലേ? മനസ്സിലായല്ലോ, മനസ്സിലായല്ലോ മുത്തിന്.

സ്വപ്ന- അതുകൊണ്ടല്ലേ ഞാനിപ്പോ ഷാജിയെ വിളിച്ചത്.

ഷാജ്- ധീരപരിവേഷത്തില്‍ ജയിലില്‍ പോണോ? സരിത്തുപോലും എന്നോട് തര്‍ക്കിച്ചിരുന്നല്ലോ. ശരത്തിനെ കൂടെ പിടിച്ചുനിര്‍ത്തുക. നിങ്ങള്‍ സ്പ്ലിറ്റ് ആയാല്‍ അത് ഇപ്പോ തന്നെ ബാധിക്കും. ഈ നിമിഷംവരെ കാക്കു വണ്ടി എന്നൊരക്ഷരം മിണ്ടിയിട്ടില്ല. മനസ്സിലായോ?

സ്വപ്ന- മനസ്സിലായി.

ഷാജ്- അതെ, അങ്ങനെ ചങ്ക് പോലങ്ങ് ഇരിക്കുക.

സ്വപ്ന- നാളെ രാവിലെ അഥവാ സരിത്ത് എന്റെ കൂടെ നിന്നില്ലെങ്കിലും ഇവര് പറയുന്നതെല്ലാം ഞാന്‍ പറയാന്‍ തയ്യാറായാല്‍ പോരേ?

ഷാജ്- തയ്യാറാവണമെന്ന് മാത്രമല്ല, അവന്‍ തൊടാന്‍ പോകുന്നത് എന്നേംകൂടാ. അത് മനസ്സിലാക്കിക്കോ. അതിപ്പോ ഒരുമിച്ച് ഫേയ്സ് ചെയ്യുക എന്നതു മാത്രമേ മാര്‍ഗമുള്ളൂ. കാക്കു വെളിയില്‍ നിക്കണം. എല്ലാംകൂടി അകത്തേക്ക് പോയാല്‍ ശരിയാകില്ല. ഗൂഢാലോചന ഉണ്ടോ എന്നറിയാനാണ് സരിത്തിന്റെ ഫോണ്‍ എടുത്തുകൊണ്ടുപോയത്.

സ്വപ്ന- ഷാജിക്കുകൂടി പ്രശ്നമായാല്‍ പിന്നെ ആരുണ്ട്?

ഷാജ്- എനിക്കൊരു കാര്യം ഉറപ്പുതന്നാല്‍ മതി. സ്വപ്ന ഗൂഢാലോചന ഒന്നും നടത്തിയിട്ടില്ലല്ലോ?

സ്വപ്ന- ഞാന്‍ നടത്തിയിട്ടില്ല. ഞാനങ്ങനെയൊരു ഗൂഢാലോചന നടത്തിയിട്ടേയില്ല.

ഷാജ്- ഞാനും നടത്തിയിട്ടില്ല. അങ്ങനെ ചെയ്തവര്‍ അതിന്റെ ബാക്കി അനുഭവിച്ചാല്‍ മതി.

സ്വപ്ന- അവരെന്നെ അറസ്റ്റ് ചെയ്യുമോ? ഷാജി പറയുന്നതേ എനിക്ക് വിശ്വാസമുള്ളൂ. ഒരു മണിക്കൂറുകൊണ്ട് സരിത്തിനെ ഇറക്കുമെന്ന് പറഞ്ഞു, ഇറക്കി.

ഷാജ്- സ്വപ്നയെ തൊടരുത്. അവനെ അറസ്റ്റ് ചെയ്താലും കുഴപ്പമില്ല എന്നു പറഞ്ഞിട്ടാ ഞാന്‍ ഇപ്പോഴും നില്‍ക്കുന്നത്. ഗയിം മാറി. ചെറിയ ഗയിമല്ല ഇപ്പോള്‍. ഇത്രയും നാള്‍ ഡിയറിന്റെ കൂടെ ആളില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ കണക്ടഡ് ആണ്. സൂയിസൈഡ് ചെയ്യാന്‍ പോയാല്‍ ഞാന്‍ അവിടെവന്ന് നിന്നെ കൊല്ലും എന്നിട്ട് ഞാനും ചാവും.

സ്വപ്ന- ഞാനെന്ത് ചെയ്യണം. ഞാന്‍ മാനസികമായി തകര്‍ന്ന് ഇരിക്കുകയാണ്.

ഷാജ്- ഒന്നും ചെയ്യണ്ട. ഒരുമിച്ച് ഫേയ്സ് ചെയ്യണം. ചിലപ്പോള്‍ അറസ്റ്റുണ്ടാകും. കുറച്ചു കാലം എന്തായും ബുദ്ധിമുട്ടേണ്ടിവരും. ആ പാവം ചെറുക്കന്‍ ബലിയാടാകും, അനീഷ്. അവനുമായി ഇതിന് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞിട്ടുണ്ട് ഞന്‍. കാക്കു സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് മാത്രമാണ് നമുക്കിടയില്‍ വന്നതെന്ന് ഞാന്‍ പറയും. അപ്പോള്‍ എന്നോട് ചോദിക്കും എന്താണ് നമ്മള്‍ തമ്മിലുള്ള ബന്ധമെന്ന്. ഇത്രയും നേരം എന്താണ് സംസാരിച്ചത് എന്നൊക്കെ. ഞാന്‍ പറയും, ഞാനും അവരും തമ്മില്‍ ഭയങ്കരമായ ഫ്രണ്ട്ഷിപ്പ് ആണ്, അവരെ ഞാന്‍ ഭയങ്കമായി ഇഷ്ടപ്പെടുന്നുണ്ട്, അങ്ങനെയാണ് ഞങ്ങള്‍ തമ്മില്‍ അടുത്തത് എന്നു പറയും. ഞാന്‍ അവരോട് പറഞ്ഞു, പുള്ളിക്കാരിയുടെ കൈയ്യില്‍ ഒരു എവിഡെന്‍സും ഇല്ലെന്ന്. അവര് പേടിച്ചിരിക്കുന്നത്, എവിഡെന്‍സ് ഉണ്ടെന്നാണ്.

സ്വപ്ന- ഒരു സമാധാനത്തിനാണ് ഷാജിയെ വിളിച്ചത്. ഒരു സമാധാനവാക്ക് പറയൂ. പത്തുമണിക്ക് അവര്‍ അറസ്റ്റ് ചെയ്യില്ലേ. എഡിജിപിയോട് കാര്യം പറഞ്ഞാല്‍ ആ മനുഷ്യനോട് പറയില്ലേ.

ഷാജ്- ഞാന്‍ പറയുകയും എല്ലാം ചെയ്തു. പക്ഷേ, എന്തു നടക്കും എന്ന കാര്യം എനിക്കറിയില്ല. എന്നെ വിശ്വസിക്കാന്‍ പറ്റുമോ? ആന്റിസിപ്പേറ്ററി ബെയില്‍ മൂവ് ചെയ്തിരുന്നെങ്കില്‍ മതിയായിരുന്നു.

സ്വപ്ന- രാവിലെയല്ലേ അറസ്റ്റ് ചെയ്യൂ എന്നാണ് വക്കീല്‍ പറയുന്നത്. അയാള്‍ കൈയ്യൊഴിഞ്ഞ മട്ടാ.

ഷാജ്- അയാള്‍ കൈയ്യൊഴിഞ്ഞു എന്നതുതന്നെയാണ് സംഭവിച്ചത് മനസ്സിലായോ? എനിക്ക് 15 മിനിറ്റ് സമയം താ.

സ്വപ്ന- ഞാന്‍ സരിത്തിനോട് ഒന്നും പറയാന്‍ പോകുന്നില്ല. അവന്‍ അവിടെ ക്യാമറയ്ക്ക് മുന്നില്‍ പബ്ലിസിറ്റി സ്റ്റണ്ട് നടത്തിക്കൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവന്‍ ആദ്യമായി ടിവിയില്‍ വന്നതിന്റെയാണ്.

താരങ്ങളുടെ താരമായി ചക്ക ബിരിയാണി, നയൻ താര വിവാഹ ചടങ്ങിലെ താര റെസിപ്പി

0

നയൻതാര വിഗ്നേഷ് ശിവൻ വിവാഹത്തിന് എത്തിയ താരങ്ങളുടെ നിര നീണ്ടതാണ്. പക്ഷെ ഭക്ഷണത്തിൻ്റെ മെനുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.കേരളത്തിലെയും തമിഴ്‌നാട്ടിലെയും സദ്യവട്ടങ്ങളില്‍ കാണുന്ന പരമ്പരാഗത വിഭവങ്ങളും പുതിയകാലത്തെ വെജിറ്റേറിയന്‍ വിഭവങ്ങളും മെനുവില്‍ ഇടംപിടിച്ചു.

ചക്കബിരിയാണിയായിരുന്നു വിവാഹസത്കാരത്തില്‍ ശ്രദ്ധ നേടിയത്. അവിയല്‍, പരിപ്പ് കറി, ബീന്‍സ് തോരന്‍, കാരറ്റ് തോരന്‍, രസം, ഇളനീര്‍ പായസം എന്നിവ പൂര്‍ണമായും കേരള ശൈലിയിലാണ് തയ്യാര്‍ ചെയ്തത്. തമിഴ് ശൈലിയിലുള്ള സാമ്പാര്‍ സാദം, തൈര് സാദം എന്നിവയും ഇടം പിടിച്ചു. തമിഴ്‌നാട്ടിലെ തനത് പൊന്നി അരിയിലുള്ള ചോറാണ് തയ്യാറാക്കിയിരുന്നത്, ഇളംനീര്‍ പായസത്തിനൊപ്പം ബദാം ബ്രെഡ് ഹല്‍വയും അതിഥികള്‍ക്കായി ഒരുക്കിയിരുന്നു.

താരങ്ങളുടെ താരമായ ചക്ക ബിരിയാണി

തയാറാക്കുന്നത് എങ്ങിനെ

ആദ്യം തയാർ ചെയ്ത് വെക്കേണ്ടത്

  • ഇടിച്ചക്ക മീഡിയം ചിക്കൻ പീസ് വലിപ്പത്തില്‍ മുറിച്ചത് ഒരു കപ്പ്
  • പാചകത്തിനുള്ള എണ്ണ – 6 ടേബിള്‍സ്പൂണ്‍
  • വലിയുള്ളി ബിരിയാനിക്ക് അരിഞ്ഞത് – രണ്ടു കപ്പ്
  • നെയ്യ് – ഒരു ടേബിള്‍സ്പൂണ്‍
  • ബേ ലീഫ് – രണ്ടെണ്ണം
  • ഗ്രാമ്പൂ – മൂന്നെണ്ണം
  • ഏലയ്ക്ക – മൂന്നെണ്ണം
  • കറുവപ്പട്ട – അര ഇഞ്ച് വലുപ്പത്തില്‍ രണ്ടു കഷണങ്ങള്‍
  • തക്കാളി നീളത്തില്‍ അരിഞ്ഞത് – ഒരെണ്ണം
  • ബിരിയാണി മസാല – ഒന്നര ടേബിള്‍സ്പൂണ്‍
  • ഗരം മസാല – അര ടീസ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്
  • തൈര് – ഒരു ടേബിള്‍സ്പൂണ്‍
  • മല്ലിയില അരിഞ്ഞത് – രണ്ടു ടേബിള്‍സ്പൂണ്‍
  • പുതിന ഇല അരിഞ്ഞത് – ഒന്നര ടേബിള്‍സ്പൂണ്‍
  • പച്ചമുളക് – രണ്ടെണ്ണം ചതച്ചത്
  • ഇഞ്ചി – ഒരു ഇഞ്ച് നീളത്തില്‍ ഉള്ളത് ചതച്ചത്
  • വെളുത്തുള്ളി – മൂന്ന് അല്ലി ചതച്ചത്
  • ജീരകശാല അരി – ഒന്നര കപ്പ്

ഇനി പാചകം തുടങ്ങാം

ഇടിച്ചക്ക കഷണങ്ങള്‍ രണ്ടു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ പുരട്ടി പത്തു മിനിറ്റ് വച്ച ശേഷം, ഇളം ചൂടുവെള്ളത്തില്‍ പത്തുമിനിറ്റ് ഇട്ട ശേഷം വെള്ളം വാര്‍ക്കുക. ഒരു ടീസ്പൂണ്‍ നെയ്യ് ചൂടാക്കി, അതില്‍ പൊടിയായി അരിഞ്ഞ ഒരു ടേബിള്‍സ്പൂണ്‍ വീതം വെളുത്തുള്ളിയും ഇഞ്ചിയും ഒന്ന് ചതച്ചു, നെയ്യില്‍ മൂപ്പിക്കുക. അതിലേക്ക് കാല്‍ ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത്, ഇടിച്ചക്കയും ചേര്‍ത്തിളക്കി, കാല്‍ കപ്പ് വെള്ളം ചേര്‍ത്ത്, മുക്കാല്‍ വേവില്‍ വെള്ളം വറ്റിച്ചെടുക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ ഇടിച്ചക്കയുടെ രുചി വേറെ ആവും.

ഒരു പാനില്‍ എണ്ണ ചൂടാക്കി, സവാള ഗോള്‍ഡന്‍ ബ്രൗണ്‍ ആകുംവരെ വറുത്ത് മാറ്റിവയ്ക്കുക. അതേ എണ്ണയില്‍ നെയ്യ് ചൂടാക്കുക. ചെറിയ തീയില്‍ ആക്കി, ബേ ലീഫ്, ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ മൂപ്പിച്ച് തക്കാളിയും പച്ചമുളക്, വെള്ളുള്ളി, ഇഞ്ചി എന്നിവയും നന്നായി വഴറ്റി, വറുത്ത സവാളയുടെ മുക്കാല്‍ ഭാഗം ചേര്‍ത്ത്, അതിലേക്ക് ബിരിയാണി മസാല, മല്ലിയില, പുതിന ഇല, ഗരം മസാല, ഇടിച്ചക്ക എന്നിവ ചേര്‍ത്തിളക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ അണച്ച് വയ്ക്കണം.

ജീരകശാല അരി – ഒന്നര കപ്പ് (പതിനഞ്ച് മിനിറ്റോളം വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കണം. നാലു ഗ്ലാസ് വെള്ളം തിളപ്പിക്കുക. അതില്‍ ആവശ്യത്തിന് ഉപ്പും കാല്‍ ടീസ്പൂണ്‍ നെയ്യും രണ്ടുനുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്, കഴുകിയ അരി ഇടുക. മുക്കാല്‍ വേവാകുമ്പോള്‍ വാര്‍ത്തുവയ്ക്കണം. വാര്‍ത്തു വച്ച ചോറില്‍ ഒരു ടീസ്പൂണ്‍ വീതം നാരങ്ങാനീരും റോസ് വാട്ടറും ഒഴിച്ച് ഇളക്കിവയ്ക്കുക.). കുറച്ചു കശുവണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വറുത്തുവയ്ക്കുക. ഒരു ടേബിള്‍സ്പൂണ്‍ ചെറുതായി അരിഞ്ഞ മല്ലിയില എടുത്തുവയ്ക്കുക.

ഒരു ചെറിയ ബിരിയാണി പോട്ടില്‍ കാല്‍ ടീസ്പൂണ്‍ നെയ്യ് ഇട്ട് എല്ലാ ഭാഗത്തേക്കും ആക്കി, കുറച്ചു ചോറ് നിരത്തുക. അതിന്റെ പകുതി ഭാഗത്ത്, കുറച്ച് കശുവണ്ടിപ്പരിപ്പും, മുന്തിരിയും മല്ലിയിലയും ഇടുക, ബാക്കി പകുതിയില്‍ ഇടിച്ചക്ക മസാലയുടെ പകുതി ചേര്‍ക്കുക. ഒരു ലെയര്‍ കൂടി ചോറ് നിരത്തി വീണ്ടും, ഇടിച്ചക്ക മസാലയും ബാക്കി മുഴുവനായും കശുവണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും മല്ലിയിലയും നിരത്തുക. വീണ്ടും ഒരു ലയര്‍ ചോറ് നിരത്തി, ഏറ്റവും മീതെ ബാക്കി മല്ലിയിലയും മാറ്റിവച്ച വറുത്ത സവാളയും വിതറുക. പതിനഞ്ചു മുതല്‍ ഇരുപതു മിനിറ്റ് വരെ ചെറിയ തീയില്‍ വയ്ക്കുക. മേലെ ആവി വന്നാല്‍, ചോറ് ഇളക്കി ഉപയോഗിക്കാം… ഇടിച്ചക്ക ബിരിയാണി റെഡി.

ഇ ടി മുഹമ്മദ് ബഷീർ എംപിയെ കാൺപൂരിൽ തടഞ്ഞു വെച്ചു

കാൺപൂരിലെ സംഘർഷ ബാധിത പ്രദേശം സന്ദർശിക്കാനെത്തിയ ഇ.ടി മുഹമ്മദ് ബഷീർ എം.പിയെ പോലീസ് തടഞ്ഞു. ബിജെപി വക്താവ് നൂപുർ ശർമ്മയുടെ മുഹമ്മദ് നബിക്കെതിരായ പരാമർശത്തിന് പിന്നാലെ ഉണ്ടായ സംഘർഷ പ്രദേശത്ത് എത്തിയതായിരുന്നു.

വ്യാഴാഴ്ചയാണ് എംപിയും സംഘവും കാൺപൂർ സന്ദർശനത്തിനെത്തിയത്. പ്രശ്നം നിലനിൽക്കുന്ന സ്ഥലമായത് കൊണ്ട് അകത്തേക്ക് കടത്തി വിടാൻ സാധിക്കില്ലെന്നായിരുന്നു പോലീസ് പറഞ്ഞത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പ്രദേശത്തേക്ക് കടത്തി വിടാൻ പോലീസ് കൂട്ടാക്കിയില്ലെന്ന് എം പി പറഞ്ഞു.

ജനപ്രതിനിധിയെ പോലും കടത്തിവിടാൻ സാധിക്കാത്ത വിധത്തിൽ പ്രാകൃതമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. സംഭവത്തിൽ സ്പീക്കർക്കുൾപ്പെടെ കത്ത് നൽകിയെന്നും ഇ.ടി മുഹമ്മദ് പറഞ്ഞു.

നിരന്തരം ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സംഘപരിവാർ ഭരണകൂടങ്ങൾ ഇതവസാനിപ്പിച്ചേ മതിയാകൂ. വേട്ടയാടപ്പെടുന്ന മനുഷ്യർക്ക് ആശ്വാസമേകാൻ, അവരെ ഒന്ന് കാണാൻ പോലും അനുവദിക്കാത്ത തരത്തിലേക്ക് ആ ഫാസിസം വളർന്നിരിക്കുന്നു. രാജ്യത്തെ മുഴുവൻ മതേതര വിശ്വാസികളും ഇതിനെതിരെ ശബ്ദിക്കണം. തിരിച്ച് ഡൽഹിയിൽ എത്തിയ ശേഷം എം.പി ഫെയ്സ്ബുക്കിൽ കുറിച്ചു.

മേഖലയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി. ഒരു വിഭാഗത്തിനെതിരെ മാത്രം കൂടുതൽ കേസുകളെടുത്തു. അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ തുടങ്ങി. ഈ വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിക്കാനെത്തിയത്.

നയൻതാരയെയും വിഗ്നേഷിനെയും ഒരുമിപ്പിക്കാൻ മൂന്നു തവണ മുടങ്ങിയ ആ സിനിമ

നയൻ താരയും വിഗ്നേഷ് ശിവനും ഒന്നാകുമ്പോൾ അതിന് പിന്നിൽ ഒരു സിനിമയുടെ കഥയുണ്ട്. ഇരുവരെയും ഒന്നിപ്പിക്കാൻ മൂന്നു തവണ ചിത്രീകരണം മുടങ്ങിയ സിനിമ. അവസാനം ഇരുവരുടെയും വിവാഹത്തിലൂടെയുള്ള കൂടി ചേരലിന് നിമിത്തമായി തീർന്ന സിനിമ.

ആ സിനിമയുടെ കഥ ഇങ്ങനെയാണ്..

നാനും റൗഡിതാന്‍ എന്ന ചിത്രം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ നയന്‍താര എന്ന നടി വിഘ്‌നേഷ് ശിവൻ്റെ മനസ്സിലുണ്ടായിരുന്നില്ല. സംഗീത സംവിധായകന്‍ അനിരുദ്ധ രവിചന്ദറിനെയും സാമന്തയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചെന്നൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയായിരുന്നു വിഘ്‌നേഷിൻ്റെ ലക്ഷ്യം. എന്നാല്‍ അഭിനയിക്കാനില്ലെന്ന് അനിരുദ്ധ് പറഞ്ഞതോടെ സിനിമ മുടങ്ങി.

2013 ല്‍ സംവിധായകന്‍ ഗൗതം വാസുദേവന്‍ നൗനും റൗഡി താന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗൗതം കാര്‍ത്തിക് ആയിരുന്നു ചിത്രത്തിലെ നായകന്‍. ലാവണ്യ ത്രിപതിയായിരുന്നു നായിക. എന്നാല്‍ അതും മുടങ്ങിപ്പോയി.

ഒടുവില്‍ ധനുഷ് നിര്‍മാണം ഏറ്റെടുത്തതിന് ശേഷമാണ് നയന്‍താരയും വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമാകുന്നത്. നാല്‍പ്പത് ദിവസങ്ങള്‍ നീണ്ട ചിത്രീകരണത്തിനൊടുവിലാണ് സെറ്റിൽ ഒരു പ്രണയം മൊട്ടിടുന്നത്. നയൻ മാം എന്നത് മെല്ലെ മാറി കണ്ണും കരളുമായി ജീവനിലേക്ക് എത്തി നയന്‍താരയെ സംബന്ധിച്ച് സിനിമാജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു നൗനും റൗഡി താന്‍. ഈ ചിത്രത്തിന് ശേഷമാണ് ഒരു അഭിനേത്രിയെന്ന നിലയില്‍ നയന്‍താരയെ ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍ തേടിവരുന്നത്. വര്‍ഷങ്ങളായി തെന്നിന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേത്രി നയന്‍താരയാണ്.

നയൻമാമിൽ നിന്ന് കൺമണിയായ് ജീവിതത്തിലേക്ക് എത്തിയത്

ആദ്യം വിളിച്ചത് നയന്‍മാം, പിന്നീട് കാദംബരി, അത് തങ്കമേ എന്നായി, പിന്നെ എന്റെ ബേബി, എന്റെ ജീവന്‍, എന്റെ കണ്‍മണി, ഇന്നെന്റെ ഭാര്യ- നയന്‍താരയുടെയും തന്റെയും പ്രണയകഥ വിഘ്‌നേഷ് ശിവന്‍ ചുരുങ്ങിയ വാക്കുകളില്‍ വിവരിച്ചത് ഇങ്ങനെയാണ്. കഴിഞ്ഞ ദിവസമായിരുന്നു പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വര്‍ണാഭമായ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സിനിമാലോകത്തെ സുഹൃത്തക്കളും സന്നിഹിതരായിരുന്നു.

ഇന്ന് 3 മണിക്ക് എല്ലാം തുറന്നു പറയുമെന്ന് സ്വപ്ന സുരേഷ്

ഇന്ന് വെള്ളിയാഴ്ച മൂന്ന് മണിക്ക് എല്ലാം പറയുമെന്ന് സ്വപ്ന സുരേഷ്. വാർത്താ സമ്മേളനത്തിൽ പ്രധാനമായ ശബ്ദ സന്ദേശം പുറത്തു വിടുമെന്നും സ്വപ്ന വ്യക്തമാക്കി. പാലക്കാട് വെച്ച് വാർത്താ സമ്മേളനം വിളിച്ചായിരിക്കും വെളിപ്പെടുത്തൽ എന്നാണ് പറഞ്ഞിരിക്കുന്നത്.

എന്നാൽ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിലും ഓഫീസിലും പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. 24 മണിക്കൂറും പോലീസ് വിന്യാസമുണ്ടാകും.

ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് സ്വപ്ന കോടതിയിൽ ഹർജി നൽകിയിരുന്നു. പോലീസ് സുരക്ഷ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഷാജ് കിരൺ വന്നു പോയി എന്ന വെളിപ്പെടുത്തലിന് ശേഷം സ്വർണ്ണക്കടത്ത് കേസിൽ വലിയ തോതിലുള്ള ചർച്ചകളുയർന്നിരുന്നു. ആറ് മണിക്കൂറോളം ഷാജ് കിരൺ സ്വപ്നയ്ക്കൊപ്പം ഉണ്ടായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ ഓഫീസിൽ സിസിടിവി സ്ഥാപിക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്.

സ്വർണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതി സരിത്തിന്റെ മൊബൈൽ ഫോൺ തിരുവനന്തപുരത്തെത്തിച്ച് വിജിലൻസ് കോടതിയിൽ നൽകി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പുറമെ നിലവിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകൾ ഉണ്ടോ എന്നായിരിക്കും അന്വേഷണ സംഘം പരിശോധിക്കുക എന്നാണ് നിലവിലെ വിലയിരുത്തൽ. ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് എത്രയും പെട്ടെന്ന് തന്നെ നൽകുമെന്നാണ് അന്വേഷണ സംഘം പറഞ്ഞത്.

കെ പി സി സി അധ്യക്ഷൻ കെ സുധാകരന് പൊലീസിൻ്റെ കരുതൽ നൊട്ടീസ്

കെപിസിസി അധ്യക്ഷന്‍ കെ.സുധാകാരന് പോലീസിന്റെ പ്രത്യേക നൊട്ടീസ്. കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ചില്‍ പോലീസിന് നേരെ ആക്രമണത്തിന് സാധ്യതയുണ്ട്. ഇത്തരത്തിൽ അക്രമമുണ്ടായാല്‍ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത് കെ.സുധാകരനാണ്. കണ്ണൂര്‍ സിറ്റി അസി.കമ്മീഷണറാണ് സുധാകരന് ഇന്ന് രാവിലെ നോട്ടീസ് നല്‍കിയിരിക്കുന്നത്. മാര്‍ച്ചിനിടെ പോലീസിന് നേരെയും കളക്ടറേറ്റ് വളപ്പിലേക്കും കല്ലേറും കുപ്പിയേറും ഉണ്ടാകാം. അത്തരം അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം.

അക്രമം തടയാതിരുന്നാല്‍ മാര്‍ച്ചിന്റെ ഉദ്ഘാടകന്‍ എന്ന നിലയില്‍ താങ്കള്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നാണ് നോട്ടീസില്‍ പറയുന്നത്. പ്രതിഷേധ റാലിക്ക് മുന്നോടിയായി ഇത്തരത്തില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്ന ആള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കിയ നോട്ടീസയക്കുന്നത് അസാധാരണാണ്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ ആഹ്വാനം ചെയ്തത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വ്യാഴാഴ്ച സംസ്ഥാനത്തെങ്ങും പ്രതിപക്ഷസംഘടനകളുടെ പ്രതിഷേധമുണ്ടായിരുന്നു. പലയിടത്തും പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പോലീസ് ലാത്തിവീശി.

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ലാത്തിച്ചാര്‍ജിലും ജലപീരങ്കി പ്രയോഗത്തിലും കലാശിച്ചു. ബിരിയാണിച്ചെമ്പുമായി പ്രതീകാത്മകസമരത്തിനെത്തിയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസുമായി കൊമ്പുകോര്‍ത്തു. പോലീസിന്റെ ലാത്തി കൈക്കലാക്കിയ വനിതാപ്രവര്‍ത്തകര്‍ ലാത്തിയുമായാണ് പ്രകടനം നടത്തിയത്. ഇവര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ബിരിയാണിവിതരണവും നടത്തിയിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് കോൺഗ്രസ് ഇത്തരത്തിൽ വിജയകരമായി പ്രവർത്തകരെ സജീവമാക്കി അണിനിരത്തുന്നത്.

എസ് എസ് എൽ സി ഫലം 15 ന്, ഹയർ സെക്കൻ്ററി 20 ന്

എസ്എസ്എൽസി പരീക്ഷ ഫലം ജൂൺ 15 ബുധനാഴ്ചയായിരിക്കും. ജൂൺ 20ന് പ്ലസ് ടു/ഹയർ സെക്കൻഡറി പരീക്ഷ (എച്ച്എസ്ഇ), വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ (വിഎച്ച്എസ്ഇ) പരീക്ഷാഫലങ്ങളും പ്രസിദ്ധപ്പെടുത്തും.

റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ്എസ്എൽസി, എച്ച്എസ്ഇ ഫലങ്ങൾ പരിശോധിക്കാം. സ്ക്രീനിൽ ദൃശ്യമാകുന്ന എസ്എസ്എൽസി, ഡിഎച്ച്എസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ കൂടുതൽ റഫറൻസുകൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുകാനുള്ള സൗകര്യവുമുണ്ട്.

പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ

kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in,

എന്നിവയിൽ പരിശോധിക്കാം

മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്.  രാവിലെ 9:45 മുതൽ 12:30 വരെയാണ് പരീക്ഷ നടന്നത്. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് എസ്എസ്എൽസി ഓഫ്‌ലൈനായി നടത്തിയത്. 4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 432436 വിദ്യാർത്ഥികൾ പ്ലസ് ടൂ പരീക്ഷയും 31332 വിദ്യാർത്ഥികൾ വിഎച്ച്എസ്ഇ പരീക്ഷയും എഴുതിയിരുന്നു.  

2021ൽ സംസ്ഥാന ബോർഡുകളിൽ നിന്ന് 4,22,226 കുട്ടികളും പ്രൈവറ്റിൽ നിന്ന് 990 കുട്ടികളും എസ്എസ്എൽസി പരീക്ഷയെഴുതിരുന്നു. മൊത്തം വിജയശതമാനം 99.47 ശതമാനമായിരുന്നു, ആകെ 1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 

യൂത്ത് കോൺഗ്രസിന് പുതിയ ഭാരവാഹികൾ

യൂത്ത് കോൺഗ്രസിന് പുതിയ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പത്ത് ജനറൽ സെക്രട്ടറിമാരിൽ ഒരാളായി കേരളത്തിൽ നിന്ന് രമ്യ ഹരിദാസ് എംപിയേയും ചാണ്ടി ഉമ്മനെ ഔട്ട് റീച്ച് സെൽ ചെയർമാനായും തെരഞ്ഞെടുത്തു. വിദ്യ ബാലകൃഷ്ണൻ സെക്രട്ടറിയായി തുടരും. 49 സെക്രട്ടറിമാരേയും പുതിയതായി നിയമിച്ചു.