കോവിഡ് കേരളത്തിന് വീണ്ടും മുന്നറിയിപ്പ്

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരിശോധന വ്യാപകമാക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

24 മണിക്കൂറിനിടെ കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് പോസറ്റീവ് റിസൾട്ടുകൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ റിപ്പോര്‍ട്ട് ചെയ്ത 7240 കേസുകളില്‍ 81 ശതമാനവും ഈ നാല് സംസ്ഥാനങ്ങളിലാണെന്നും കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേസുകള്‍ വര്‍ധിക്കുന്ന പ്രദേശങ്ങളില്‍ നീരക്ഷണം ശക്തമാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ഇത്തരം സംസ്ഥാനങ്ങളിലാണ് ഇപ്പോഴും കാര്യക്ഷമമായ പരിശോധനയും വിവര ശേഖരണവും നിലനിൽക്കുന്നത്.

കഴിഞ്ഞ നാല് മാസമായി രാജ്യത്തെ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി കേസുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം കേസുകള്‍ ഇരട്ടിയായി വര്‍ധിച്ചു. അതേസമയം, ആശുപത്രികളില്‍ ചികിത്സ തേടുന്ന കോവിഡ് രോഗികളുടെ എണ്ണം ഉയരാത്തതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍ പറയുന്നു. കേരളത്തിലാണ് ഇപ്പോൾ നാമമാത്രമായി എങ്കിലും മാസ്ക് ഉപയോഗിക്കുന്നത്.

എച്ച്ആര്‍ഡിഎസിൻ്റെ കെണിയിലാണ് സ്വപ്‌ന- ഷാജ് കിരൺ

 സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി കഴിഞ്ഞ 60 ദിവസത്തെ പരിചയം മാത്രമേയുള്ളുവെന്ന് ആവര്‍ത്തിച്ച് ഷാജ് കിരണ്‍. തനിക്കും ഭാര്യയ്ക്കും കുട്ടികളില്ലാത്തതിനാല്‍ സ്വപ്‌ന വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഷാജ് കിരണ്‍ പറഞ്ഞു.

വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വാടകഗര്‍ഭം ധരിക്കാമെന്ന് സ്വപ്‌ന ഇങ്ങോട്ട് പറഞ്ഞതാണ്. പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും സ്വപ്‌ന അത് നിരസിച്ചു. പിന്നീട് വീട്ടില്‍ പോയപ്പോള്‍ തന്റെ മുന്നില്‍ സ്വപ്ന കുഴഞ്ഞുവീണു. അവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞതോടെ ഗര്‍ഭധാരണം പ്രശ്‌നമാണെന്ന് മനസിലായി. ഇക്കാര്യം സ്വപ്‌നയോട് തുറന്നു പറഞ്ഞുവെന്നും ഷാജ് കിരണ്‍ പറഞ്ഞു.

ന്നലെ രാത്രിയും സ്വപ്‌ന വിളിച്ചിരുന്നു. ആത്മഹത്യ ചെയ്യുമെന്നും സഹായിക്കണമെന്നുമാണ് തന്നോട് പറഞ്ഞത്. പരസ്പരം വളരേയേറെ വ്യക്തിബന്ധമുണ്ടായിട്ടും താന്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞു.

എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ കെണിയിലാണ് സ്വപ്‌ന. അവര്‍ പറഞ്ഞതനുസരിച്ചാണ് സ്വപ്‌ന പിസി ജോര്‍ജിനെ കണ്ടത്. എച്ച്ആര്‍ഡിഎസ് ഇന്ത്യ പറയുന്ന കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്ന് സ്വപ്‌ന തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്. രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളെ കാണണമെന്നും മുഖ്യമന്ത്രിയുടെയും മകളുടെയും ഭാര്യയുടെയും പേര് പറയണമെന്നും സ്വപ്‌നയോട് പറഞ്ഞത് അഭിഭാഷകനാണെന്നും ഷാജ് കിരണ്‍ ആരോപിച്ചു.

ഞാനും സ്വപ്‌നയും തമ്മിലുള്ള ബന്ധം എന്താണെന്ന് സരിത്തിന് മനസിലായിട്ടില്ല. വാടക ഗര്‍ഭധാരണത്തിലൂടെ ഉണ്ടാകുന്ന കുട്ടിക്ക് വൈഗ എന്ന് പേരിടാമെന്ന് വരെ തീരുമാനിച്ചിരുന്നു. സരിത്തിന് വീട്ടില്‍നിന്ന് ആരോ പിടിച്ചുകൊണ്ടുപോയെന്ന് സ്വപ്‌ന തന്നെ ഇങ്ങോട്ട് വിളിച്ച് അറിയിച്ചതാണ്. പിന്നീട് വിജിലന്‍സാണ് കൊണ്ടുപോയതെന്ന് മാധ്യമങ്ങളാണ് തന്നെ അറിയിച്ചത്. ശിവശങ്കറിനെ താന്‍ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്നും സ്വപ്‌ന പറയുന്ന ഇക്കാര്യങ്ങളെല്ലാം കള്ളമാണെന്നും ഷാജ് കിരണ്‍ പറഞ്ഞു.

രാഹൂലിന് പരിക്ക്, ഋഷഭ് പന്ത് ടീം ക്യാപ്റ്റൻ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കാനിരിക്കെ ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്ത്. രാഹുലിന് പരമ്പര നഷ്ടമാകുന്നതോടെ ക്യാപ്റ്റനായി ഋഷഭ് പന്തിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പരമ്പര ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ് സംഭവ പരമ്പര

വലത് തുടയ്ക്കേറ്റ പരിക്കാണ് രാഹുലിന് പരമ്പരയുടെ അവസാന നിമിഷത്തിൽ വിനയായത്.

കുൽദീപ് യാദവിനും പരമ്പര നഷ്ടം

വലത് കൈക്ക് പരിക്കേറ്റ സ്പിന്നര്‍ കുല്‍ദീപ് യാദവിനും പരമ്പര നഷ്ടമാകും. നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ കൈക്കാണ് പരിക്ക്. അഞ്ച് ട്വന്റി 20 മത്സരങ്ങള്‍ അടങ്ങുന്നതാണ് പരമ്പര. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവരടക്കമുള്ളവര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ യുവതാരങ്ങളുമായാണ് ഇന്ത്യ പരമ്പരയ്‌ക്കൊരുങ്ങുന്നത്.

ടീം: ഋഷഭ് പന്ത് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, വെങ്കിടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിക്കൽ പ്രഖ്യാപിച്ചു, ആശംസകളുമായ് ലോകം

0

വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ മിതാലി രാജിന് ആശംസകളുമായി ക്രിക്കറ്റ് ലോകം. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായ മിതാലി ഇന്ന് ഉച്ചയ്ക്കാണ് ട്വിറ്ററിലൂടെ എല്ലാ ഫോർമാറ്റുകളിലും നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

232 ഏകദിനങ്ങളിൽ നിന്നും 7805 റൺസുമായി ഏകദിനത്തിലെ റൺവേട്ടക്കാരിൽ ഒന്നാമതായാണ് മിതാലി തന്റെ 23 വർഷം നീണ്ട കരിയർ അവസാനിപ്പിക്കുന്നത്. ഇന്ത്യക്കായി 12 ടെസ്റ്റുകളും 89 ടി20 മത്സരങ്ങളും മിതാലി കളിച്ചിട്ടുണ്ട്.

39-കാരിയായ മിതാലി നേരത്തെ തന്നെ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. മാർച്ചിലെ ലോകകപ്പിന് പിന്നാലെ താരം വിരമിക്കുമെന്ന സൂചനകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു.

മിതാലി രാജ് വിരമിക്കൽ പ്രഖ്യാപിച്ചു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് 23 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനു ബ്രേക്കിട്ടു. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെയാണു മുപ്പത്തിയൊന്‍പതുകാരിയായ മിതാലിയുടെ വിടവാങ്ങല്‍ പ്രഖ്യാപനം.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് (7805) നേടിയ താരമായി മിതാലിക്കു കീഴില്‍, ഇന്ത്യ 2017ലെ ഏകദിന ലോകകപ്പ് ഫൈനല്‍ വരെയെത്തിയിരുന്നു. 89 രാജ്യാന്തര ട്വന്റി20 മത്സരങ്ങളില്‍ 2,364 റണ്‍സും 12 ടെസ്റ്റില്‍ 699 റണ്‍സും നേടിയിട്ടുണ്ട്. 232 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.

‘കളി മതിയാക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. ടീം പ്രതിഭാധനരായ യുവതാരങ്ങളില്‍ സുരക്ഷിതമാണ്. ഇന്ത്യയുടെ ഭാവിക്രിക്കറ്റും ശോഭനമാണ്. ഇന്ത്യന്‍ ടീമിനെ വര്‍ഷങ്ങളോളം നയിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്.

എല്ലാ സ്നേഹത്തിനും പിന്തുണക്കും നന്ദി. നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെ ഞാന്‍ എന്റെ രണ്ടാം ഇന്നിങ്സ് ആരംഭിക്കുകയാണ്’, മിതാലി കുറിച്ചു.12 ടെസ്റ്റും 232 ഏകദിനവും 89 ട്വന്റി 20യും അടങ്ങുന്നതാണ് മിതാലിയുടെ 23 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍.

നാളെ മുതൽ വാഹന പരിശോധന കർശനമാവും

നാളെ മുതല്‍ വാഹന പരിശോധന കർശനമാകും. ഇതിൻ്റെ ഭാഗമായി സണ്‍ഫിലിം പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത കമ്മീഷണർ നിർദ്ദേശം നൽകി.

കൂളിങ് ഫിലിം, സണ്‍ ഫിലിം, ടിന്റഡ് ഫിലിം തുടങ്ങിയവ ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി ജൂണ്‍ 9 മുതല്‍ 14 വരെ ഗതാഗത വകുപ്പിന്റെ സ്‌പെഷല്‍ ഡ്രൈവ് പ്രഖ്യാപിച്ചിട്ടുണ്ട്.

വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഫിലിം ഒട്ടിച്ച്‌ യാതൊരു മാറ്റവും അനുവദിക്കില്ലെന്ന കോടതി വിധി നേരത്തെ നിലവിലുണ്ട്. ഇത് ഉറപ്പാക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

വെർച്വൽ ലോകത്തും ബലാത്സംഗം; ഹൊറൈസൺ വേൾഡിൽ യുവതിയുടെ അവതാരറിനെ അജ്ഞാതൻ ആക്രമിച്ചു കീഴടക്കി

0

ഫേസ്ബുക്ക് മെറ്റയുടെ വിര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോമായ ഹൊറൈസണ്‍ വേള്‍ഡ്‌സില്‍ യുവതിയെ അജ്ഞാതന്‍ ബലാത്സംഗം ചെയ്തതായി വാർത്ത. മറ്റൊരാള്‍ വോഡ്ക കൈമാറിക്കൊണ്ട് അത് കണ്ടു നില്‍ക്കുകയുമായിരുന്നു എന്ന് ഇരയായ യുവതി പറയുന്നു.

കാലാവസ്ഥാ വ്യതിയാനം, തൊഴിലാളികളുടെ അവകാശങ്ങള്‍, വിവേചനം, മനുഷ്യാവകാശം, മൃഗങ്ങളുടെ അവകാശം, അഴിമതി തുടങ്ങിയ പൊതുവിഷയങ്ങളില്‍ കാമ്പയിനുകള്‍ നടത്താറുള്ള ലാഭേതര സംഘടനയും ഓണ്‍ലൈന്‍ കൂട്ടായ്മയുമായ സം ഓഫ് അസിൻ്റെ (SumOfUs) പ്രതിനിധിയാണ് 21 കാരിയായ ഗവേഷക. പ്ലാറ്റ്‌ഫോമിനെ കുറിച്ച് പഠിക്കുന്നതിനായി സംഘടന തന്നെയാണ് ഇവരെ അയച്ചത്.

എന്നാല്‍ ഹൊറൈസണ്‍ വേള്‍ഡ്‌ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ യുവതിയുടെ അവതാറിന് നേരെ ലൈംഗികാതിക്രമം ഉണ്ടായി. അവാതാറിനെ ആക്രമിച്ചു.

എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാനാവാത്ത അനുഭവമായിരുന്നു അതെന്നും വളരെ പെട്ടെന്നാണ് അത് സംഭവിച്ചതെന്നും യുവതി പറഞ്ഞു.

‘മെറ്റാവേഴ്‌സ്; വിഷമയമായ ഉള്ളടക്കങ്ങളുടെ മറ്റൊരു കുപ്പത്തൊട്ടി’ എന്ന തലക്കെട്ടില്‍ യുവതിക്ക് സംഭവിച്ച കാര്യങ്ങള്‍ വിശദമാക്കുന്ന ഒരു വാർത്ത സം ഓഫ് അസ് പുറത്തിറക്കിയിട്ടുണ്ട്.

ഹൊറൈസണ്‍ വേള്‍ഡിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുകയായിരുന്നു യുവതി. മോഡറേഷന്‍ ഇല്ലാത്തതുകൊണ്ട് യുവതികളുടെ രൂപമുള്ളതോ ശബ്ദമുള്ളതോ ആയ അവതാറുകള്‍ക്ക് നേരെ ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് കണ്ടെത്തിയ സം ഓഫ് അസിന്റെ ഗവേഷകര്‍ക്ക് നേരെ മെറ്റാവേഴ്‌സില്‍ വളരെ പെട്ടെന്ന് തന്നെ ലൈംഗികാതിക്രമം നടന്നു.

ഹൊറൈസണ്‍ വേള്‍ഡ്‌സില്‍ ഒരു സ്വകാര്യ പാര്‍ട്ടി റൂമിലേക്ക് പ്രവേശിച്ചപ്പോഴാണ് യുവതിയുടെ അനുവാദമില്ലാതെ അപരിചിതനായോരാള്‍ അവരെ ലൈംഗിക പ്രവര്‍ത്തികള്‍ക്ക് നിര്‍ബന്ധപൂര്‍വം പ്രേരിപ്പിച്ചത്. തനിക്ക് മുന്നില്‍ തിരിഞ്ഞ് നില്‍ക്കാനും മറ്റുള്ളവര്‍ക്ക് മുന്നില്‍ ലൈംഗിക ചേഷ്ഠകള്‍ ചെയ്യാനും അയാള്‍ നിര്‍ബന്ധിക്കുകയായിരുന്നു.

മുമ്പും ഹൊറൈസണ്‍ വേള്‍ഡ്‌സില്‍ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് പേഴ്‌സണല്‍ ബൗണ്ടറി എന്ന പേരില്‍ ഒരു ഫീച്ചര്‍ കമ്പനി ഹൊറൈസണ്‍ വേള്‍ഡ്‌സില്‍ അവതരിപ്പിച്ചത്. അവതാറിന്റെ ഒരു മീറ്റര്‍ പരിധിക്കുള്ളിലേക്ക് മറ്റുള്ളവര്‍ കടന്നുവരുന്നത് തടയുന്ന സംവിധാനമാണിത്.

പരാതിക്കാരിയായ ഗവേഷക പേഴ്‌സണല്‍ ബൗണ്ടറി ഫീച്ചര്‍ ഉപയോഗിച്ചിരുന്നില്ലെന്ന് മെറ്റയുടെ പ്രതിനിധി പറഞ്ഞു.

അനാവശ്യമായ ഇടപെടലുകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ഫീച്ചര്‍ ആണ് അത്. അപരിചിതരായ ആളുകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഈ ഫീച്ചര്‍ ഓഫ് ആക്കിവെക്കരുതെന്നും മെറ്റ പ്രതിനിധി പറയുന്നു.

നേരത്തെ ഫേസ്ബുക്ക് എന്ന പേരിലറിയപ്പെട്ടിരുന്ന മെറ്റ പ്ലാറ്റ്‌ഫോംസിന്റെ വിര്‍ച്വല്‍ റിയാലിറ്റി ഓണ്‍ലൈന്‍ ഗെയിമാണ് ഹൊറൈസണ്‍ വേള്‍ഡ്‌സ്. ഒക്യുലസ് റിഫ്റ്റ് എസ്, ഒക്യുലസ് ക്വസ്റ്റ് 2 തുടങ്ങിയ കമ്പനിയുടെ വിആര്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടിയാണിത് നിര്‍മിച്ചിരിക്കുന്നത്. 18 വയസിന് മുകളില്‍ പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് യുഎസിലും കാനഡയിലും ഇത് അവതരിപ്പിച്ചിരിക്കുന്നത്.

ആർ ഡി ഒ ചെസ്റ്റിൽ നിന്നും ഉദ്യോസ്ഥർ മോഷ്ടിച്ചു കടത്തിയത് 140 പവനും പണവും, അന്വേഷകരെ ഞെട്ടിച്ച് കൊള്ള

തിരുവനന്തപുരം കളക്ടറേറ്റിലെ ആര്‍.ഡി.ഒ. കോടതിയില്‍നിന്ന് സ്വർണ്ണ കടത്തിയ കേസ് ഉദ്യോഗസ്ഥ സംവിധാനത്തിന് മുഴുവൻ നാണക്കേടാവുന്നു. ഇതുവരെ കണ്ടെത്തിയിലും ഇരട്ടിയാണ് തട്ടിപ്പിൻ്റെ ആഴം. ചൊവ്വാഴ്ച വരെ പോലീസ് നടത്തിയ പരിശോധനയില്‍ ഏകദേശം 140 പവന്‍ സ്വര്‍ണം മോഷണം പോയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, ലോക്കറിലെ സ്വര്‍ണത്തിന് പകരം മുക്കുപണ്ടംവെച്ച് തട്ടിപ്പ് നടന്നതായും പോലീസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പരിശോധന വരുംദിവസങ്ങളിലും തുടരും.

2010 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ആര്‍.ഡി.ഒ. കോടതിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും വെള്ളിയും 48500 രൂപയുമാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നത്. അസ്വാഭാവിക മരണം, ആത്മഹത്യ തുടങ്ങിയ കേസുകളിലെ തൊണ്ടിമുതലുകളാണ് ഇതെല്ലാം. കേസുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടാകുമ്പോഴും അവകാശികള്‍ ഇല്ലെങ്കിലുമാണ് ഇത്തരം കേസുകളിലെ തൊണ്ടിമുതലുകള്‍ ആര്‍.ഡി.ഒ. കോടതിയിലെ ലോക്കറുകളിലേക്ക് മാറ്റുന്നത്.

മോഷ്ടിച്ച് കടത്തിയത് ദുരൂഹ മരണങ്ങളിൽ അകപ്പെട്ടവരുടെ വസ്തുവകകൾ

സൂക്ഷിപ്പുകളിൽ 2010 മുതല്‍ 2019 വരെ ഈ ലോക്കറുകളില്‍നിന്ന് വ്യാപകമായ മോഷണം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ലോക്കറുകള്‍ക്ക് കേടുപാടില്ലാത്തതിനാല്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്നും പോലീസ് കരുതുന്നു.

2010-ലെ ഒരു കേസിലെ തൊണ്ടിമുതല്‍ തിരികെ നല്‍കാന്‍ ലഭിച്ച അപേക്ഷയാണ് തട്ടിപ്പു കണ്ടെത്താന്‍ കാരണമായത്. ഈ അപേക്ഷപ്രകാരം ലോക്കറിന്റെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ട് ലോക്കര്‍ തുറന്ന് പരിശോധിച്ചിട്ടും സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്നാണ് സബ്കളക്ടര്‍ മാധവിക്കുട്ടി ലോക്കറുകളിലെ തൊണ്ടിമുതലുകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടത്.

1982 മുതല്‍ 2022 വരെയുള്ള 40 വര്‍ഷത്തെ തൊണ്ടിമുതലുകള്‍ സൂക്ഷിച്ചിരുന്ന ചെസ്റ്റുകളാണ് (പണവും സ്വര്‍ണവും സൂക്ഷിക്കുന്ന ലോക്കറുകള്‍) തുറന്ന് പരിശോധിച്ചത്. അപ്പോഴാണ് 2010 മുതല്‍ 2019 വരെയുള്ള ഒമ്പതുവര്‍ഷത്തെ തൊണ്ടിമുതലുകള്‍ നഷ്ടമായത് കണ്ടെത്തിയത്. ഇതോടെ പോലീസിലും പരാതി എത്തുകയായിരുന്നു.

72 പവന്‍ സ്വര്‍ണവും 146 ഗ്രാം വെള്ളിയും 48500 രൂപയും നഷ്ടപ്പെട്ടെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് ഇതുവരെ നടത്തിയ പരിശോധനയില്‍ ഇതിനെക്കാളേറെ സ്വര്‍ണം നഷ്ടപ്പെട്ടതായാണ് കണ്ടെത്തല്‍. ഇതിനുപുറമേയാണ് മുക്കുപണ്ടംവെച്ച് തട്ടിപ്പ് നടന്നതായും കണ്ടെത്തിയിരിക്കുന്നത്.

മോഷണം നടത്തേണ്ട സ്വര്‍ണാഭരണങ്ങള്‍ പുറത്തെടുത്ത് അതേ മാതൃകയിലുള്ള മുക്കുപണ്ടം നിര്‍മിച്ച് ലോക്കറില്‍ വച്ചെന്നാണ് പോലീസ് നിഗമനം. 2018 മുതല്‍ 2020 ജനുവരി വരെയുള്ള തൊണ്ടിമുതലിലാണ് മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയത്. ലോക്കറിന്റെ കസ്റ്റോഡിയന്‍മാരായി ജോലിനോക്കിയിരുന്ന സീനിയര്‍ സൂപ്രണ്ടുമാരറിയാതെ ഇത്തരത്തിലൊരു തട്ടിപ്പ് നടക്കില്ലെന്നാണ് പോലീസ് പറയുന്നത്. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

സ്വര്‍ണം കാണാതായ സംഭവത്തില്‍ സബ്കളക്ടറുടെ അന്വേഷണവും പുരോഗമിക്കുകയാണ്. റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശചെയ്ത് റവന്യൂ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഫയല്‍ കൈമാറിയെങ്കിലും ആഭ്യന്തര വകുപ്പില്‍നിന്ന് ഉത്തരവുണ്ടാകാത്തതിനാല്‍ അന്വേഷണം ആരംഭിച്ചിട്ടില്ല.

ഉന്നത ഉദ്യോഗസ്ഥർ പ്രതിയാകാവുന്ന കേസാണ്. മാത്രമല്ല ഉദ്യോഗസ്ഥ സംവിധാനത്തിന് തന്നെയും ദുഷ്പേരാണ്. ഇതു കാരണം കേസ് അട്ടിമറിക്കാൻ ഉന്നത തലത്തിൽ സംഘടിത ശ്രമങ്ങൾ ഉള്ളതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സുഹൃത്തിൻ്റെ കാമുകൻ്റെ വേടിയേറ്റ് റാപ്പ് പാട്ടുകാരൻ മരിച്ചു

സുഹൃത്തിൻ്റെ കാമുകൻ്റെ വെടിയേറ്റ് അമേരിക്കന്‍ റാപ്പര്‍ മരിച്ചു. മരിയേല്‍ സെമോൻ്റെ ഒർ എന്ന ഗായകനാണ് മരിച്ചത്. റാപ് സംഗീത രംഗത്ത് ‘ട്രബിൾ’ എന്ന പേരിൽ പ്രസിദ്ധനായിരുന്നു.

അറ്റലാൻ്റയിലെ റോക്ക്‌ഡേല്‍ കൗണ്ടിയിലെ അപ്പാർട്മെൻ്റിൽ പെൺ സുഹൃത്തിനൊപ്പമായിരുന്നു സെമോൻ്റേ. അപ്പാർട്മെൻ്റിൽ ഒപ്പം ആയിരിക്കെയാണ് വെടിയേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് ജമൈക്കല്‍ ജോണ്‍സ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. പ്രണയം തകര്‍ന്നതിലുള്ള വൈരാഗ്യമാണ് ജമൈക്കല്‍ ജോണ്‍സിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇദ്ദേഹത്തിൻ്റെ മുൻ കാമുകിക്ക് ഒപ്പമാണ് ട്രബിൾ മരണ സമയത്ത് ഉണ്ടായിരുന്നത്.

“Come Thru,” “Ain’t My Fault,” and “Bring It Back.” തുടങ്ങിയവയാണ് പ്രശസ്തമായ ആൽബങ്ങൾ.

സ്വപ്ന സുരേഷിനെതിരെ കെ ടി ജലീലിൻ്റെ പരാതി, സരിത്തിനെ വിജിലൻസ് പൊക്കി

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെതിരേ കെ.ടി. ജലീല്‍ എം.എല്‍.എ. പൊലീസിൽ പരാതി നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി സമർപ്പിച്ചത്. ആരോപണത്തിന് പിന്നില്‍ ഗൂഢോലോചന നടന്നിട്ടുണ്ട്. പിന്നില്‍ ആരാണെന്ന് മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. 

നുണപ്രചാരണം നടത്തി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി. ശ്രമിക്കുകയാണ്. ബി.ജെ.പിയുടെ പ്രേരണയില്‍ നടക്കുന്ന ഗൂഢാലോചനയ്ക്ക് യു.ഡി.എഫ്. ഇന്ധനം പകരുന്നതിന്റെ അര്‍ഥമെന്താണെന്ന് മനസ്സിലാകുന്നില്ല.. പരാതി സർമർപ്പിച്ച ശഷം ജലീല്‍ മാധ്യമങ്ങളോടു പറഞ്ഞു.

സ്വപ്‌ന ചൊവ്വാഴ്ച നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തും കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ അനില്‍കാന്തിനെ മുഖ്യമന്ത്രി സെക്രട്ടേറിയേറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഈ കൂടിക്കാഴ്ച അവസാനിച്ച് തൊട്ടുപിന്നാലെയാണ് സ്വപ്‌നയ്‌ക്കെതിരേയുള്ള പരാതിയുമായി ജലീല്‍ സ്റ്റേഷനില്‍ എത്തിയത്.

വേദനാജനകവും രാഷ്ട്രീയ ദുരുദ്ദേശത്തോടെയുമുള്ള നുണപ്രചാരണമാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും വ്യക്തിപരമായി തനിക്കെതിരെയും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന നടത്തിയിട്ടുള്ളതെന്ന് ജലീല്‍ പരാതിയില്‍ ആരോപിച്ചു.

വിവാദങ്ങൾക്കിടെ സരിത്തിനെ വിജിലൻസ് പൊക്കി

 സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ പാലക്കാട്ടെ ഫ്‌ളാറ്റില്‍നിന്ന് കൊണ്ടുപോയത് വിജിലന്‍സ് സംഘം. വിജിലന്‍സിന്റെ പാലക്കാട് യൂണിറ്റാണ് സരിത്തിനെ ബുധനാഴ്ച രാവിലെ ഫ്‌ളാറ്റില്‍നിന്ന് കൊണ്ടുപോയത്. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനാണ് സരിത്തിനെ കൊണ്ടുപോയതെന്നാണ് വിജിലന്‍സിന്റെ വിശദീകരണം. പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും നോട്ടീസ് കൈപ്പറ്റിയ ശേഷം സരിത്ത് സ്വമേധയാ കൂടെവന്നുവെന്നും വിജിലന്‍സ് അറിയിച്ചു. സരിത്തിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുമെന്നും വിജിലന്‍സ് അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി സുരക്ഷ ഉറപ്പാക്കണം – സ്വപ്ന

സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സാണെങ്കില്‍ ആദ്യം കൊണ്ടുപോകേണ്ടത് ശിവശങ്കറിനെയാണെന്ന് സ്വപ്‌ന സുരേഷ് പ്രതികരിച്ചു. ‘സരിത്തിനെ എന്തിനാണ് വിജിലന്‍സ് കൊണ്ടുപോയത്. അങ്ങനെയാണെങ്കില്‍ ആദ്യം ശിവശങ്കറിനെ കൊണ്ടുപോകണം, പിന്നെ സ്വപ്നയെ കൊണ്ടുപോകണം, അതിനുശേഷമേ സരിത്തിനെ കൊണ്ടുപോകാവൂ. ഒരു അറിയിപ്പും ഇല്ലാതെ തട്ടിക്കൊണ്ടുപോകുന്നത് എന്തിനാണ്? പൊളിറ്റിക്‌സ് ഈസ് എ ഡേര്‍ട്ടി ഗെയിം, എനിക്ക് ഭയമില്ല, വീട്ടിലുള്ളവരെയും സഹായിക്കുന്നവരെയും തട്ടിക്കൊണ്ടുപോകുന്നതിന് പകരം എന്നെ കൊല്ലൂ’, സ്വപ്‌ന പറഞ്ഞു. സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സംഭവത്തില്‍ പരാതി നല്‍കുമെന്നും ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുമെന്നും സ്വപ്‌ന വ്യക്തമാക്കി.

സരിത്തിന്റെ പേരില്‍ ഒരു എഫ്.ഐ.ആറും ഇനിയില്ല. അദ്ദേഹത്തിന്റെ പേരിലുള്ള കേസില്‍ ജാമ്യം ലഭിച്ചതുമാണ്. പിന്നെ എന്തിനാണ് തട്ടിക്കൊണ്ടുപോകുന്നതെന്നും ഇതാണോ കേരള പോലീസിന്റെ നിലവാരമെന്നും സ്വപ്ന ചോദിച്ചു. തനിക്കും ഒപ്പമുള്ളവര്‍ക്കും മുഖ്യമന്ത്രി സംരക്ഷണം ഉറപ്പുവരുത്തണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു.

ഒറെലിയൻ ചഒമേനി ഫുട്ബോളിലെ പുതിയ താരോദയം, 100 മില്യൺ ഇറക്കി റയൽ മാഡ്രിഡ്

 ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയുടെ യുവമിഡ്ഫീല്‍ഡര്‍ ഒറെലിയന്‍ ചൗമെനിയെ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് സ്വന്തമാക്കി. കണ്ണഞ്ചിപ്പിക്കുന്ന വിലയിട്ടാണ് റയൽ മാഡ്രിഡിൻ്റെ ട്രാൻസ്ഫർ കളിക്ക് തുടക്കമാവുന്നത്.

100 മില്യൺ യൂറോയിലേറെ ചിലവാക്കിയാണ് താരത്തെ റയല്‍ റാഞ്ചിയത്. പിഎസ്ജി, ലിവര്‍പൂള്‍, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എന്നീ ക്ലബ്ബുകൾ കണ്ണു വെച്ച താരമാണ് ഈ 22 കാരൻ.

ഇത്തവണ ഫ്രഞ്ച് ലീഗില്‍ മൂന്നാം സ്ഥാനത്തെത്തിയ മൊണാക്കോ ടീമിനായി തകര്‍പ്പന്‍ പ്രകടനമാണ് ചൗമെനി കാഴ്ചവെച്ചത്. ഇതോടെയാണ് താരോദയം മറ്റ് യൂറോപ്യന്‍ ക്ലബ്ബുകളുടെ റഡാറിലെത്തിയത്. ക്ലബ്ബിനായി 35 കളികളില്‍ കളത്തിലിറങ്ങിയ താരം മൂന്ന് ഗോളുകളും സ്വന്തമാക്കി.

മികച്ച പ്രകടനം പുറത്തെടുത്തതോടെ ദിദിയര്‍ ദെഷാംപ്‌സിന്റെ ഫ്രാന്‍സ് ദേശീയ ടീമിലും ചൗമെനി സ്ഥിരസാന്നിധ്യമായിരിക്കുകയാണ്.