പോപ്പുലർ ഫ്രണ്ടിൻ്റെയും റിഹാബ് ഇന്ത്യയുടെയും അക്കൌണ്ടുകൾ മരവിപ്പിച്ചു

 പോപ്പുലര്‍ ഫ്രണ്ടിൻ്റെയും കീഴിലെ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ്റെയും സാമ്പത്തിക സ്രോതസ്സുകൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ടിൻ്റെ 23 അക്കൗണ്ടുകളും റിഹാബിൻ്റെ പത്ത് അക്കൗണ്ടുകളും ഇടപാടുകൾ തടഞ്ഞു

രണ്ട് അക്കൗണ്ടുകളിലുമായി 68,62,081 രൂപയാണുള്ളത്. കള്ളപ്പണവെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി.

വിദേശത്ത് പോപ്പുലര്‍ ഫ്രണ്ടിൻ്റെ ശക്തമായ സംഘടനാ സംവിധാനത്തിലൂടെയാണ് രാജ്യത്ത് എത്തുന്നത്. ഇത് ഭീകര പ്രവര്‍ത്തനത്തിന് ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്നുമാണ് ഇ.ഡി.യുടെ വിശദീകരണം.

കെ കെയുടെ മരണം ഹൃദയാഘാതം മൂലം, ശ്വാസകോശ കരൾ രോഗങ്ങളും ഉണ്ടായിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്

മലയാളി ബോളിവുഡ് ഗായകന്‍ കെ.കെ. എന്ന കൃഷ്ണകുമാര്‍ കുന്നത്തിൻ്റെ മരണം രാഷ്ട്രീയ വിവാദമാക്കാനുള്ള ശ്രമത്തിനിടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ദരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. കെ.കെയ്ക്ക് ഗുരുതര കരള്‍- ശ്വാസകോശ രോഗങ്ങളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. കൊല്‍ക്കത്തയിലെ എസ്എസ്‌കെ ഗവണ്‍മെന്റ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്തയിലെ ന്യൂമാര്‍ക്കറ്റ് പോലീസ് കേസെടുത്തിരുന്നു. കെ.കെയുടെ മുഖത്തും തലയിലും മുറിപ്പാടുകൾ കണ്ടെത്തിയതിനെ തുർന്നാണിത്. ഹൃദായാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

കൊല്‍ക്കത്തയില്‍ സംഗീതപരിപാടി അവതരിപ്പിച്ച ശേഷമായിരുന്നു കെ.കെ.യുടെ അന്ത്യം. നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തിലെ പരിപാടിക്ക് ശേഷം അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയതായിരുന്നു. സ്വന്തം സ്യൂട്ടിലേക്ക് പോകവെ ഗോവണിപ്പടിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൊല്‍ക്കത്തയിലെ സി.എം.ആര്‍.ഐ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഐ ഷൺമുഖദാസിനെ ആദരിച്ചു

സിനിമാ നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസി  (FIPRESCI) ഇന്ത്യൻ ഘടകം ഏർപ്പെടുത്തിയ രണ്ടാം സത്യജിത് റായ് പുരസ്ക്കാരം നേടിയ ഷൺമുഖദാസിനെ ആദരിച്ചു. തൃശ്ശൂർ നവചിത്ര ഫിലിം സൊസൈറ്റി സ്നേഹ സംഗമ വേദിയിലായിരുന്നു ആദരം.

സംവിധായകനായ കെ.പി. കുമാരൻഅനുമോദന പുരസ്ക്കാരം സമർപ്പിച്ചു സംസാരിച്ചു. കവി പിഎൻ ഗോപികൃഷ്ണൻ, സംവിധായകൻ പ്രിയനന്ദനൻ, ചിന്തകനും കഥാകാരനുമായ കെ. അരവിന്ദാക്ഷൻ, തൃശ്ശൂർ വിബ്ജിയോർ അന്താരാഷ്ട ചലച്ചിത്രോത്സവത്തിന്റെ അമരക്കാരൻ ഫാദർ ബെന്നി ബെനഡിക്റ്റ്, സാമൂഹ്യ പ്രവർത്തകയായ ഷീബ അമീർ, ചലച്ചിത്ര പ്രവർത്തകനായ ബിൻസാദ് സംസാരിച്ചു.

സിനിമാ നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസിയുടെ ഇന്ത്യൻ ഘടകം ഏർപ്പെടുത്തിയ രണ്ടാം സത്യജിത് റായ് പുരസ്കാരം നേടി.1999ല്‍ മികച്ച film critic നുള്ള ദേശീയ പുരസ്കാരം ലഭിച്ചു. സത്യജിത്റേയുടെ സിനിമകളെ കുറിച്ചുള്ള പുസ്തകത്തിന് 1996ല്‍ സംസ്ഥാന പുരസ്കാരം, 97ലും 2006ലും സിനിമയെ കുറിച്ചുള്ള മികച്ച പുസ്തകത്തിന് ക്രിടിക് അവാര്‍ഡ്, 2013ല്‍ മികച്ച സിനിമാലേഖനത്തിന് സംസ്ഥാന പുരസ്കാരം, മികച്ചസാഹിത്യനിരൂപണത്തിന് അക്കാദമിയുടെ വിലാസിനി പുരസ്കാരം , ജിഎന്‍ പിള്ള എന്‍ഡോവ്മെന്‍റ്, കോഴിക്കോടന്‍ പുരസ്കാരം.

സോണിയയ്ക്കും രാഹുലിനും എതിരെ ഇ.ഡി; ഹെറാൾഡ് കേസിൽ ബുധനാഴ്ച ഹാജരാവണം

0

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ ഡിയുടെ നോട്ടീസ്. ഇന്ന് ഉച്ചയോടെയാണ് നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ് ലഭിച്ചത്. കേസിൽ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇ ഡി നോട്ടീസ് നല്‍കിയത്.

ഇതിനു പിന്നാലെ പരാതിക്കാരനും ബിജെപി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി പ്രതികരണവുമായി രംഗത്തെത്തി. ഇഡിയുടെ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ സുബ്രഹ്മണ്യൻ സ്വാമി 5 ലക്ഷം രൂപ  മാത്രം മൂലധനമുള്ള കമ്പനിക്ക് എവിടെ നിന്ന് ഇത്രയും പണം കിട്ടിയെന്ന ചോദ്യം ആവർത്തിച്ചു. എല്ലാ ചോദ്യങ്ങൾക്കും ഗാന്ധി കുടുംബം മറുപടി പറയണമെന്നും നാഷണൽ ഹെറാൾഡ് വിഷയത്തിൽ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തപ്പെട്ടുവെന്നും സുബ്രഹ്മണ്യൻ സ്വാമി അഭിപ്രായപ്പെട്ടു.

നാഷണൽ ഹെറാൾഡിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കാനാണെന്ന് കോൺഗ്രസ് പറഞ്ഞു. രാഷ്ടീയ എതിരാളികളെ അന്വേഷണ ഏജൻസികളെ കൊണ്ട് നിശബ്ദരാക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

യങ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍  ഹെറാള്‍ഡിനെ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കള്ളപ്പണം വെളുപ്പിക്കാനാണെന്നും ആരോപിച്ചാണ് ഇഡി കേസെടുത്തത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്‍റെ ഡയറക്ടർമാർ.

ഗാംഗുലി രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന സൂചന നല്‍കി ബി.സി.സി.ഐ. അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി.

പുതിയ അധ്യായം തുടങ്ങുന്നുവെന്നും എല്ലാവരുടേയും പിന്തുണവേണമെന്നും ആവശ്യപ്പെട്ട് ഗാംഗുലിയുടെ ട്വിറ്റര്‍ പോസ്റ്റ് പുറത്ത് വന്നതോടെയാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന വിലയിരുത്തൽ ഉണ്ടായത്.

”1992-ല്‍ തുടങ്ങിയ എന്റെ ക്രിക്കറ്റ് യാത്രയ്ക്ക് 30 വര്‍ഷം തികയുകയാണ്. ക്രിക്കറ്റ് ഒരുപാട് കാര്യങ്ങള്‍ നല്‍കി. എന്റെ യാത്രയ്ക്ക് പിന്തുണ നല്‍കിയ എല്ലാവരോടും നന്ദിപറയുന്നു. ഇന്ന് ഞാന്‍ പുതിയ അധ്യായം തുടങ്ങാനുള്ള പദ്ധതിക്ക് തുടുക്കമിടുകയാണ്. നിങ്ങളുടെ പിന്തുണ ഇനിയുമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു”. ഗാംഗുലി ട്വീറ്റില്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാംഗുലിയുടെ വീട് സന്ദര്‍ശിക്കുകയും അദ്ദേഹവുമായി അത്താഴം പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗാംഗുലി ബി.ജെ.പി.യില്‍ ചേരുമെന്ന വാര്‍ത്ത പരന്നു. എന്നാല്‍ അദ്ദഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇത് തള്ളുകയാണ് ചെയ്തത്.

രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നോടിയായി ബി.സി.സി.ഐ. അധ്യക്ഷ സ്ഥാനം അദ്ദേഹം രാജിവെക്കുമെന്ന സൂചനയും വരുന്നുണ്ട്. 2019-ല്‍ ആണ് ഗാംഗുലി ബി.സി.സി.ഐ. അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.

ലൈംഗിക ബന്ധം പരസ്പരം സമ്മതത്തോടെ, കേസ് അവസരം നൽകാത്തതിൻ്റെ പേരിലെന്ന് വിജയ് ബാബു

യുവനടിയെ ബലാത്സംഗം ചെയ്തതായുള്ള കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു ഒളിവ് ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തി. ഇദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. പരാതിക്കാരിയായ നടിയുമായി പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് ചോദ്യം ചെയ്യലില്‍ വിജയ് ബാബു പോലീസിനെ അറിയിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ വിജയ് ബാബു അറിയിച്ചു.

സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിൻ്റെ ചോദ്യങ്ങളോട് പ്രതികരിച്ചു.

പൊലീസ് ശ്രമം മുൻകൂർ ജാമ്യം ഒഴിവാക്കൽ

ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പോലീസിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ നാളെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം എതിര്‍ക്കാനുള്ള തെളിവ് സമാഹരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം.

നേരത്തെ, കേസില്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് വിജയ്ബാബു പറഞ്ഞിരുന്നു. ദുബായില്‍നിന്ന് കൊച്ചിയിലെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഞാന്‍ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു, ഞാന്‍ ഇന്ന് വന്നു. ബഹുമാനപ്പെട്ട കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ട്. പോലീസുമായി പൂര്‍ണമായും സഹകരിക്കും. സത്യം പുറത്തുകൊണ്ടുവരും. എന്നോടൊപ്പംനിന്ന എല്ലാവര്‍ക്കും നന്ദി’, വിജയ്ബാബു പ്രതികരിച്ചു.

ഒളിവിൽ പോയതും വിനയാവും

ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് വിജയ്ബാബു എമിറേറ്റ്സ് വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. കഴിഞ്ഞദിവസം നടിയെ പീഡിപ്പിച്ച കേസില്‍ വിജയ്ബാബുവിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് വിജയ്ബാബുവിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

ഗായകൻ കെ കെയുടെ മരണത്തിൽ വിവാദം; തോരാത്ത സങ്കടവുമായി ആരാധകർ

ബോളിവുഡ് ഗായകനും മലയാളിയുമായ, കെ കെ എന്നറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്തിന്‍റെ മൃതദേഹം മുംബൈയില്‍ സംസ്കരിക്കും. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കൊല്‍ക്കത്തയില്‍നിന്നും മുംബൈക്ക് കൊണ്ടുപോയി. മരണം സംബന്ധിച്ച വിവാദങ്ങളും ഉയരുകയാണ്.

രാത്രി എട്ടേകാലോടെ മുംബൈയിലെത്തിക്കും. ഒമ്പതേകാലിന് മുംബൈ വെർസോവയിലെ വസതിയിലെത്തിച്ച ശേഷം പൊതുദർശനമുണ്ടാകും. നാളെ രാവിലെയാണ് സംസ്കാരച്ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. രാവിലെ 9 മണിക്ക് ശേഷം സംസ്കാരം മുംബൈ മുക്തിദാൻ ശ്മശാനത്തിലാണ് നടക്കുക. 

മരണം സ്റ്റേജ് കഴിഞ്ഞ ശേഷം

കൊൽക്കത്തയിലെ നസ്‍രുൾ മഞ്ച ഓഡിറ്റോറിയത്തിൽ രാത്രി എട്ടര വരെ പരിപാടി അവതരിപ്പിച്ച ശേഷമാണ് കെ കെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയത്. രാത്രി പത്തരയോടെ ക്ഷീണം അനുഭവപ്പെട്ട കെ കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കെ കെയെ സിഎംആ‌ർഐ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് തന്നെ അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചിരുന്നു. 

കെ കെയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന്  കൊല്‍ക്കത്ത പോലീസ് കേസെടുത്തു. അതേസമയം മരണത്തില്‍ ദുരൂഹതയാരോപിച്ച് ബംഗാൾ സർക്കാറിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

കെ കെയുടെ മുഖത്തും തലയിലും മുറിവേറ്റിട്ടുണ്ട്. ഇത് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത ന്യൂ മാര്‍ക്കറ്റ് പോലീസ് കേസെടുക്കുകയായിരുന്നു. കൊല്‍ക്കത്ത ജോയിന്‍റ് കമ്മീഷണറുടെ നേതൃത്വത്തില്‍ കെകെ താമസിച്ച സ്വകാര്യ ഹോട്ടലില്‍ പരിശോധന നടത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. രണ്ടുപേരെ ചോദ്യം ചെയ്തു. 

പരിപാടിക്കിടെ ചൂട് സഹിക്കാനാകാതെ കെ കെ അസ്വസ്ഥനാകുന്ന ദൃശ്യങ്ങൾ അദ്ദേഹത്തിന്‍റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ബംഗാള്‍ സര്‍ക്കാരിനെതിരെ ബിജെപി ആയുധമാക്കി. പരിപാടി നടന്ന സർക്കാർ ഓഡിറ്റോറിയമായ നസറുൾ മഞ്ചയിലെ എസി പോലും മര്യാദയ്ക്ക് പ്രവർത്തിച്ചിരുന്നില്ലെന്നും, പരിധിയിലധികം ആളുകളെത്തിയ ചടങ്ങില്‍ ഗായകന് വേണ്ടത്ര സുരക്ഷയൊരുക്കിയില്ലെന്നും ബിജെപി എംപി ദിലീപ് ഘോ‌ഷ ആരോപണമുന്നയിച്ചു.

ഇന്നലെ രാത്രിമുതല്‍ തന്നെ ഗായകന് സൗകര്യങ്ങളൊരുക്കാനും മറ്റ് നടപടികൾക്കുമായി തന്‍റെ സഹപ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി മമത ബാനർജി പരാമർശിച്ചു. മമതാ ബാനർജി നേരിട്ട് എത്തിയാണ് കെ കെയുടെ ഭാര്യയെ സാന്ത്വനിപ്പിച്ചത്.

കെ കെയുടെ ഭാര്യ ജ്യോതികൃഷ്ണയും രണ്ട് മക്കളായ നകുലും താമരയും കൊൽക്കത്തയിലെത്തി. ദില്ലിയിലായിരുന്നു മക്കളും ഭാര്യയുമുണ്ടായിരുന്നത്. രബീന്ദ്ര സദനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി മമത ബാനർജിയടക്കമുള്ളവർ പങ്കെടുത്തു. കെ കെയുടെ മൃതദേഹത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആദരാഞ്ജലികൾ അർപ്പിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് കെ കെയുടെ മൃതദേഹത്തിന് സമീപത്തേക്ക് നടക്കുന്ന ഭാര്യ ജ്യോതികൃഷ്ണയുടെ ദൃശ്യങ്ങൾ കാണികളിലും തീരാവേദനയായി. രാജ്യം കണ്ട ഏക്കാലത്തെയും മികച്ച ഗായകന് ഔദ്യോഗിക ബഹുമതികളോടെയാണ് കൊല്‍ക്കത്ത വിട നല്‍കിയത്. 

വാട്‌സാപ്പ് അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള സൌകര്യം പരീക്ഷിക്കുന്നു

0

വാട്‌സാപ്പിൽ ഒരാള്‍ക്ക് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന സൗകര്യം വീണ്ടും എത്തുന്നു. പരീക്ഷണ ഘട്ടത്തിലാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. സന്ദേശങ്ങളില്‍ പിഴവുകള്‍ വന്നാലും വസ്തുതതകൾ വിട്ടു പോയാലും തിരുത്തുകള്‍ വരുത്താന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.

മെസേജുകളോട് പ്രതികരിക്കുമ്പോൾ വ്യത്യസ്ത സ്റ്റൈലിൽ സ്‌കിന്‍ ടോണുകളും പരീക്ഷിക്കുന്നുണ്ട്. അതായത് സ്മൈലികളെ സ്വന്തം നിറം നൽകി മോടിപിടിക്കുപ്പന്നത് വരെ സ്വാതന്ത്ര്യം ലഭിക്കും. നേരത്തെ ഇത്തരം സൌകര്യങ്ങൾ പരീക്ഷിച്ചിരുന്നു. പക്ഷെ അവയൊന്നും പ്രയോഗത്തിൽ വരുത്തിയില്ല.

ഇപ്പോൾ ടെലഗ്രാം പോലുള്ള ആപ്പുകൾ ഇതിനെക്കാൾ കൂടുതൽ സൌകര്യങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

നിലവില്‍ വാട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് പുതിയ സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചില ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാക്കിയിട്ടുണ്ട്. ബീറ്റാ ടെസ്റ്റിങ് പൂര്‍ത്തിയായതിന് ശേഷമേ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭിക്കൂ.

ഐ ടി ഇൻഫർമേഷൻ ദാതാക്കളായ വാബീറ്റാ ഇന്‍ഫോയാണ് ടെക്‌സ്റ്റ് സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നതായി കണ്ടെത്തിയത്. സന്ദേശങ്ങള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്യുമ്പോള്‍ വരുന്ന ഇന്‍ഫോ, കോപ്പി ഓപ്ഷനുകള്‍ക്കൊപ്പമാണ് എഡിറ്റ് ഓപ്ഷനും ഉണ്ടാവുക. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും വാബീറ്റ ഇന്‍ഫോ പങ്കുവെച്ചിട്ടുണ്ട്.

സന്ദേശങ്ങള്‍ എഡിറ്റ് ചെയ്ത കാര്യം ആ സന്ദേശത്തിന്റെ സ്വീകര്‍ത്താവിനെ അറിയിക്കുമോ എന്ന കാര്യം വ്യക്തമല്ല. നിലവില്‍ ഒരു സന്ദേശം നീക്കം ചെയ്താല്‍ അക്കാര്യം സ്വീകര്‍ത്താവിനെ അറിയിക്കുന്ന രീതിയുണ്ട്. ഈ രീതിയില്‍ എഡിറ്റ് ഹിസ്റ്ററി സന്ദേശത്തിന്റെ സ്വീകര്‍ത്താവിനെ അറിയിക്കുമോ എന്ന് വ്യക്തമല്ല.

ഓപ്ഷനുകൾ പലതും പാതി വഴി


2016 ലും വാട്‌സാപ്പ് എഡിറ്റ്, റിവോക്ക് ഓപ്ഷനുകള്‍ പരീക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ചില ബീറ്റാ പതിപ്പുകളില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ അവ ഇതുവരെ ഉപയോഗത്തില്‍ കൊണ്ടുവന്നില്ല. എഡിറ്റ് ചെയ്യുന്ന ഓപ്ഷന് പകരം ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷനാണ് വാട്‌സാപ്പ് അവതരിപ്പിച്ചത്. ഇത് ഉപയോഗിച്ച് അയച്ച സന്ദേശങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കും

മെസേജ് റിയാക്ഷനുകള്‍ക്ക് വ്യത്യസ്ത സ്‌കിന്‍ ടോണുകള്‍ അവതരിപ്പിക്കാനും വാട്‌സാപ്പ് ശ്രമിക്കുന്നുണ്ട്. വാട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റയുടെ 2.22.13.4 പതിപ്പിലാണിത് അവതരിപ്പിച്ചിട്ടുള്ളത്.

ഇതുവഴി മെസേജ് റിയാക്ഷനുകളിലെ ഇമോജികള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ നല്‍കാന്‍ സാധിക്കും. ഒരു തമ്പ്‌സ് അപ്പ് ഇമോജിയാണ് നിങ്ങള്‍ അയക്കുന്നത് എങ്കില്‍ അതിന് ഡാര്‍ക്ക് സ്‌കിന്‍ ടോണും ഗോള്‍ഡന്‍ സ്‌കിന്‍ ടോണും ഉപയോഗിക്കാന്‍ സാധിക്കും. നിലവില്‍ തമ്പ്‌സ് അപ്പ് ഇമോദിയ്ക്കും കൈകൂപ്പുന്ന ഇമോജിയ്ക്കും മാത്രമാണ് ഈ സൗകര്യം ഉള്ളത്.

വീഡിയോയും ചിത്രങ്ങളും കോപ്പി പേസ്റ്റ് ചെയ്ത് അയക്കാൻ പറ്റുന്ന സൌകര്യം വരുന്നതായും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇതും പ്രയോഗത്തിലെത്തിക്കാൻ വാട്സാപ്പ് മുതിർന്നില്ല. ഉപഭോക്താക്കളുടെ ബാഹുല്യം മൂലമുള്ള പ്രായോഗിക പ്രശ്നങ്ങളും അവർ നേരിടുന്നുണ്ട്. ഇതര ആപ്പുകളുടെ സൌകര്യങ്ങൾ ഇപ്പോഴും വാട്സാപ്പിന് ഏർപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

മിന്നൽ മുരളിയെ അവഗണിച്ചത് ഒടിടി റിലീസിനോടുള്ള പ്രതികാരമെന്ന് മനു ജഗദ്

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്നും ഓ ടി ടി റിലീസിൻ്റെ പേരിൽ ‘മിന്നല്‍ മുരളി’യെ അവഗണിച്ചെന്ന് കലാ സംവിധായകൻ മനു ജഗദ്. കേരളം പോലുള്ള ഒരു കുഞ്ഞൻ ഇൻഡസ്ട്രിയിൽ നിന്ന് കൊണ്ട് നമ്മുടെ നാട്ടിലും ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കാം. അതിലൂടെ ലോകശ്രദ്ധതന്നെ പിടിച്ചു പറ്റാനാവുമെന്നും ബേസിൽ തെളിയിച്ചു. ബേസിൽ എന്ന ചെറുപ്പക്കാരന്റെ ആ ചങ്കൂറ്റത്തെ കേവലം ഒ ടി. ടി റിലീസിംഗിന്റെ പേരിൽ കണ്ടില്ലെന്നു നടിച്ചവരോട് സത്യത്തിൽ പുച്ഛം മാത്രം എന്നാണ് ഫെയ്സ്ബുക്കിൽ മനു ജഗദ് പറയുന്നത്.

ഒ ടി ടി റിലീസിംഗ് ആയിട്ടുപോലും മറ്റൊരു സിനിമയ്ക്കും കിട്ടാത്ത ഒരു വരവേൽപാണ്‌ ലോകമങ്ങോളം മിന്നൽ മുരളി എന്ന സിനിമയ്ക്കു സംഭവിച്ചത്. മലയാള സിനിമയുടെ ഒരു അഭിമാനമായ ഒരു പുരസ്കാരവേദിയിൽ ആ സിനിമയ്ക്കോ അതിന്റെ സംവിധായകനോ സ്ഥാനമില്ല എന്നത് ഈ പുരസ്‌കാരസംഹിതയ്ക്ക് പോലും അപമാനകരമാണ്. മനു ജ​ഗദ് എഴുതി.

ആരെയും തൃപ്തിപ്പെടുത്താനുള്ള ചടങ്ങായി മാറാതെ അർഹിച്ചവർക്കു കണ്ണ് തുറന്നു കൊടുക്കാൻ പറ്റണം. എന്നാലേ പുരസ്‌കാരങ്ങൾക്ക് പൂർണത വരൂ. പറ്റിയാൽ ജനകീയമാക്കൂ. ഓൺലൈൻ വോട്ടിങ് പോലെ വിശ്വസനീയമായ ഒരു നിലപാടിൽ എത്തട്ടെ വരും കാലങ്ങളിൽ എന്ന് നമുക് ആശ്വസിക്കാം. മിന്നൽ മുരളിയെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന പലരും ഇവിടെ നിശബ്ദരായി കാണുന്നു.

സിനിമാലോകത്തു തന്നെ ആരും തന്നെ കൈവയ്ക്കാൻ മടിക്കുന്ന, വളരെയധികം ചലഞ്ചിങ് ആയുള്ള എന്നാൽ ആരും കൊതിക്കുന്ന ഒരു സിനിമയെ തന്റെ പരിമിതികൾ വെച്ചുകൊണ്ടുതന്നെ ബേസിൽ ജോസഫ് അങ്ങേയറ്റം മഹത്തരമാക്കി എന്നതിന്റെ തെളിവായിരുന്നു ഒ ടി ടി പ്ലാറ്റ് ഫോമിൽ മിന്നൽ മുരളി എന്ന സിനിമയ്ക്കു ലോകം മുഴുവൻ തന്ന വരവേൽപ്. അതിലും വലിയ ഒരു ജനപ്രിയതയാണോ ഈ സംസ്ഥാന അവാർഡ് നിഷേധനത്തിലൂടെ ഇല്ലാതാവുന്നത്. ഒരിക്കലുമില്ലെന്നും അദ്ദേഹം കുറിച്ചു.

ജനങ്ങൾ കാണുന്നതിനും മുന്നേ ( റിലീസ് പോലും ആവാത്ത ) സിനിമകൾക്ക് അവാർഡ് കൊടുക്കാൻ കാണിക്കുന്ന ഈ വ്യഗ്രത ലോകം അംഗീകരിച്ചൊരു സിനിമയ്ക്കു നല്കാൻ …അംഗീകരിക്കാൻ … വരും കാലങ്ങളിൽ കഴിയട്ടെ .. ഇവിടെ തള്ളിക്കളഞ്ഞെങ്കിലും , ഇതിനു സമാനമോ, അതിലും വലുതോ ആയ അംഗീകാരങ്ങൾ ‘ മിന്നൽ മുരളി ‘ എന്ന സിനിമയിലൂടെ തന്നെ സംവിധായകൻ ബേസിലിനെ തേടി എത്തട്ടെയെന്ന് ആഗ്രഹിക്കുന്നു….ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ്

വിവാദമല്ല ..
അപേക്ഷയുമല്ല ..

ഒരു പയ്യൻസ് ഇമേജിൽ നിന്ന് ഒറ്റ സിനിമ കൊണ്ട് ലോകം മുഴുവൻ അറിയപ്പെടാനിടയായ ഒരു സിനിമയുടെ വക്താവായി മാറുക … ലോക സിനിമകളിൽ കോടികളുടെ മുതൽമുടക്കിൽ എത്രയോ സൂപ്പർ ഹീറോയിസം, സൂപ്പർ പവർ സിനിമകൾ ലോകക്ലാസ്സിക്കുകളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലയളവിൽ കേരളം പോലുള്ള ഒരു കുഞ്ഞൻ ഇൻഡസ്ട്രിയിൽ നിന്ന് കൊണ്ട് നമ്മുടെ നാട്ടിലും ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കാമെന്നും അതിലൂടെ ലോകശ്രദ്ധതന്നെ പിടിച്ചു പറ്റാനാവുമെന്നും തെളിയിച്ച ബേസിൽ എന്ന ചെറുപ്പക്കാരന്റെ ആ ചങ്കൂറ്റത്തെ കേവലം ഒ ടി. ടി റിലീസിംഗിന്റെ പേരിൽ കണ്ടില്ലെന്നു നടിച്ചവരോട് സത്യത്തിൽ പുച്ഛം മാത്രം. അങ്ങനൊരു റിലീസിംഗ് അദ്ദേഹത്തിന്റെ കുഴപ്പമല്ലല്ലോ..
കൊറോണ എന്നൊരു വ്യാധി ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ചതല്ലേ . ഈ പറയുന്ന വിധികർത്താക്കളുൾപ്പെടെ വീടുകളിൽ 4 ചുവരുകൾക്കുള്ളിൽ കഴിഞ്ഞവരല്ലേ .. ഒ ടി ടി റിലീസിംഗ് ആയിട്ടുപോലും മറ്റൊരു സിനിമയ്ക്കും കിട്ടാത്ത ഒരു വരവേൽപാണ്‌ ലോകമങ്ങോളം മിന്നൽ മുരളി എന്ന സിനിമയ്ക്കു സംഭവിച്ചത് . സിനിമയിലും അല്ലാതെയും ഉള്ള എത്രയോ പ്രശസ്തരാണ്‌ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തത് . എന്നിട്ടും മലയാള സിനിമയുടെ ഒരു അഭിമാനമായ ഒരു പുരസ്കാരവേദിയിൽ ആ സിനിമയ്ക്കോ അതിന്റെ സംവിധായകനോ സ്ഥാനമില്ല എന്നത് ഈ പുരസ്‌കാരസംഹിതയ്ക് പോലും അപമാനകരമാണ്. ആരെയും തൃപ്തിപ്പെടുത്താനുള്ള ചടങ്ങു ആയി മാറാതെ അർഹിച്ചവർക്കു കണ്ണ് തുറന്നു കൊടുക്കാൻ പറ്റണം. എന്നാലേ പുരസ്‌കാരങ്ങൾക്ക് പൂർണത വരൂ. പറ്റിയാൽ ജനകീയമാക്കൂ. ഓൺലൈൻ വോട്ടിങ് പോലെ വിശ്വസനീയമായ ഒരു നിലപാടിൽ എത്തട്ടെ വരും കാലങ്ങളിൽ എന്ന് നമുക് ആശ്വസിക്കാം.
മിന്നൽ മുരളിയെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന പലരും ഇവിടെ നിശബ്ദരായി കാണുന്നു. ഇന്ത്യൻ
സിനിമാലോകത്തു തന്നെ ആരും തന്നെ കൈവയ്ക്കാൻ മടിക്കുന്ന, വളരെയധികം ചലഞ്ചിങ് ആയുള്ള എന്നാൽ ആരും കൊതിക്കുന്ന ഒരു സിനിമയെ തന്റെ പരിമിതികൾ വെച്ചുകൊണ്ടുതന്നെ ബേസിൽ ജോസഫ് അങ്ങേയറ്റം മഹത്തരമാക്കി എന്നതിന്റെ തെളിവായിരുന്നു ഒ ടി ടി പ്ലാറ്റ് ഫോമിൽ മിന്നൽ മുരളി എന്ന സിനിമയ്ക്കു ലോകം മുഴുവൻ തന്ന വരവേൽപ് . അതിലും വലിയ ഒരു ജനപ്രിയതയാണോ ഈ സംസ്ഥാന അവാർഡ് നിഷേധനത്തിലൂടെ ഇല്ലാതാവുന്നത്. ഒരിക്കലുമില്ല.
ബേസിൽ ജോസഫ് എന്ന സംവിധായകന്റെ ഈ ഒരു effort ആ attempt അതിനെ കണ്ടില്ലെന്നു നടിച്ചത് വളരെ അപലപനീയം തന്നെ. എത്രയോ ദിവസത്തെ കഠിനാധ്വാനവും, തൊഴിലിനോടുള്ള ആത്മാർത്ഥതയും കൊണ്ടാണ് ‘ മിന്നൽ മുരളി ‘ പോലുള്ള ഒരു സിനിമ അദ്ദേഹത്തിന് ചെയ്യാൻ പറ്റിയത് എന്നത് ആ സിനിമയിലെ ഒരംഗം എന്ന നിലയ്ക്ക് എനിക്ക് പറയാൻ കഴിയും ..
ഏറെ പ്രശംസകൾ തന്റെ കഥാപാത്ര മികവിലൂടെ ഏറ്റുവാങ്ങിയ ഗുരുസോമസുന്ദരം . ഒരല്പം പിഴച്ചാൽ എന്തും സംഭവിക്കാം എന്നുള്ളൊരു നൂൽപ്പാലത്തിലൂടെ പോയെങ്കിലും പെർഫോമെൻസ് മാത്രം കൊണ്ട് ഒരു സാധാരണ മനുഷ്യൻ അസാധാരണ മനുഷ്യനായി മാറുന്ന ഒരു കാഴ്ചയാണ് ഷിബു എന്ന കഥാപാത്രത്തിലൂടെ ഗുരു സോമസുന്ദരം കാഴ്ച വെച്ചത്‌ . അദ്ദേഹവും ഇവിടെ പരിഗണിക്കപ്പെടാമായിരുന്നു എന്ന് തോന്നി. കാഴ്ച്ചയിൽ സാധാരണക്കാരനായ അദ്ദേഹത്തെ ഇങ്ങനൊരു സൂപ്പർ ഹീറോയുടെ വില്ലനായി അവതരിപ്പിക്കാൻ ബേസിൽ കാണിച്ച കോൺഫിഡൻസും വിസ്മരിക്കാനാവുന്നതല്ല .
ജനങ്ങൾ കാണുന്നതിനും മുന്നേ ( റിലീസ് പോലും ആവാത്ത ) സിനിമകൾക്ക് അവാർഡ് കൊടുക്കാൻ കാണിക്കുന്ന ഈ വ്യഗ്രത ലോകം അംഗീകരിച്ചൊരു സിനിമയ്ക്കു നല്കാൻ …അംഗീകരിക്കാൻ … വരും കാലങ്ങളിൽ കഴിയട്ടെ ..
ഇവിടെ തള്ളിക്കളഞ്ഞെങ്കിലും , ഇതിനു സമാനമോ ,
അതിലും വലുതോ ആയ അംഗീകാരങ്ങൾ
‘ മിന്നൽ മുരളി ‘
എന്ന സിനിമയിലൂടെ തന്നെ സംവിധായകൻ ബേസിലിനെ തേടി എത്തട്ടെയെന്നു.. ആഗ്രഹിക്കുന്നു . പ്രാർത്ഥിക്കുന്നു.

Manu Jagadh
Art Director

നടിയെ ആക്രമിച്ച കേസിൽ വിധി നേരത്തെ എഴുതിവെച്ച് കോടതി നാടകം കളിക്കുന്നു…ഉന്നതർക്ക് വേറെ നീതിയെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസില്‍ കോടതി നിലപാടുകൾക്ക് എതിരെ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി. കേസില്‍ കോടതി നാടകം കളിക്കുകയാണ്. വിധി നേരത്തെ എഴുതിവെച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. നീതിപീഠത്തോട് ഒരേ സമയം ഭയവും സംശയവുമാണ്. ഉന്നതനും സാധാരണക്കാരനും ഇവിടെ രണ്ട് നീതിയാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.

‘നടിയെ ആക്രമിച്ച കേസിന്റെ വിധി തയ്യാറാണ്. ഇനി അത് പ്രഖ്യാപിക്കേണ്ട ദിവസമേയുള്ളൂ. ബാക്കിയെല്ലാം കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്നതെല്ലാം മറ്റു പല നാടകങ്ങളുമാണ്. കോടതിയില്‍ പ്രോസിക്യൂട്ടര്‍മാര്‍ അപമാനവും പരിഹാസവും നേരിടുകയാണ്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ കേസിൽ നിന്നും മാറിയിട്ടും ജുഡീഷ്യറി കാരണം ചോദിക്കുന്നില്ല.

എന്താണ് പ്രശ്‌നമെന്ന് ഒരു സാധാരണക്കാരനോടും കോടതി ചോദിക്കുന്നില്ല.

ഒരു സാധാരണക്കാരന്‍ കോടതിയിലേക്ക് കയറിയാല്‍ എന്തായിരിക്കും അവിടെ സംഭവിക്കുന്നത്. എന്റെ കേസില്‍ ഞാന്‍ തെറ്റ് ചെയ്തു എന്നരീതിയിലാണ് ജഡ്ജി എന്നോട് സംസാരിച്ചത്. പക്ഷേ, ഞാന്‍ അതിനെ ബഹുമാനിക്കുന്നു. ഞാന്‍ നിയമം കൈയിലെടുത്തത് കൊണ്ടാണ് കോടതി ആ വാക്ക് ചോദിച്ചത്. തീര്‍ച്ചയായും കോടതി അത് ചോദിക്കേണ്ടതാണ്. ഞാന്‍ അതിനെ ബഹുമാനിക്കുന്നു.

പക്ഷേ, ഒരു ഉന്നതന്‍ കോടതിയിലെത്തിയാല്‍ കോടതി ചോദിക്കുന്നതെന്താണ്.

‘നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്തൂടെ…. മൊബൈല്‍ സറണ്ടര്‍ ചെയ്തൂടെ…..’

എന്നൊക്കെയാണ്.

ഇതൊക്കെ സാധാരണക്കാരനോടും ചോദിച്ചാല്‍ സാധാരണ ജനങ്ങള്‍ക്ക് കോടതിയോട് ബഹുമാനവും വിശ്വാസവും ഉണ്ടാകും. എന്നാല്‍ സാധരാണക്കാര്‍ കോടതിയില്‍ പോയാല്‍ ഒരു വാക്ക് പോലും ഉച്ചരിക്കാനുള്ള അവകാശമില്ല. ഞങ്ങള്‍ക്ക് നീതിപീഠത്തെ സംശയമാണ്, ഭയവും ഉണ്ട്’- ഭാഗ്യലക്ഷ്മി പറഞ്ഞു.