ദുർഗ്ഗാവാഹിനി ആയുധ പരിശീലനത്തിന് ശേഷം വാളേന്തി പ്രകടനം, പൊലീസ് കേസെടുത്തു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളുകളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് പൊലീസ്. ആര്യങ്കോട് പൊലീസാണ് വിമർശനങ്ങൾക്ക് പിന്നാലെ സ്വമേധയാ കേസെടുത്തത്.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം. ആയുധ നിയമപ്രകാരമാണ് കേസ്. സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയ്ക്ക് ശ്രമിച്ചെന്ന കുറ്റവും സംഘാടകര്‍ക്കെതിരെ ചുമത്തി. 

കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ ദിവസങ്ങൾ നീണ്ട ദുർഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന്‍റെ സമാപനത്തോടനുബന്ധിച്ചാണ് വാളേന്തി പ്രകടനം നടന്നത്. പഥസഞ്ചലനത്തിന് മുന്നിലും പിന്നിലുമായി എട്ടു വാളുകൾ തോളിൽ വച്ചു കൊണ്ടാണ് വനിതകൾ പ്രകടനം നടത്തിയത്.

പഠനശിബിരത്തിന്റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടികളടക്കം ചേര്‍ന്ന് വാളുമേന്തി ‘ദുര്‍ഗാവാഹിനി’ റാലി നടത്തുകയായിരുന്നു.

കർഷക നേതാവ് രാകേഷ് ടിക്കായത്തിന് നേരെ ആക്രമണം

കർഷക നേതാവ് രാകേഷ് ടിക്കായത്തിനു നേരെ ആക്രമണം. ബെംഗളൂരുവിൽ പത്രസമ്മേളനിത്തിനിടിയിലാണ് ആക്രമണം നേരിട്ടത്. ഹാളിൽ പതിഞ്ഞിരുന്ന സംഘം രാകേഷിൻ്റെ മുഖത്ത് മഷിയൊഴിച്ചു.

കർണാടക രാജ്യ റെയ്ത്ത സംഘത്തിൻ്റെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും അനുകൂലമായി മുദ്രാവാക്യം മുഴക്കി കൊണ്ട് ആക്രമണം ഉണ്ടായത്.

ഹാളിൽ ഉണ്ടായിരുന്ന ഒരു യുവാവാണ് രാകേഷ് ടിക്കായത്തിൻ്റെ ദേഹത്ത് മഷിയൊഴിച്ചത്. കേന്ദ്ര സർക്കാരിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയതിനു പിന്നാലെയാണ് ഇയാൾ മഷി ഒഴിച്ചതെന്ന് റെയ്ത്ത് സംഘത്തിൻ്റെ ആളുകൾ പറഞ്ഞു. ഇതോടെ പത്രസമ്മേളന വേദിയിൽ കൂട്ടത്തല്ലായി.

കഴിഞ്ഞ വർഷം ഏപ്രിൽ 20 ന് ഇദ്ദേഹം വധ ശ്രമത്തിൽ നിന്നും രക്ഷപെട്ടിരുന്നു. രാജസ്ഥാനിലെ അല്‍വാറില്‍ ടിക്കായത്ത് സഞ്ചാരിച്ച വാഹനത്തിന് നേരെ ഒരുസംഘം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവവുമായി നാലു പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.വെടിവെപ്പ് നടന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു പൊലീസ് നിപലാട്

സിവിൽ സർവ്വീസ് ഫലം പ്രഖ്യാപിച്ചു, മലയാളികൾ പിന്നോട്ട്

0

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ആദ്യ നാല് റാങ്കിൽ വനിതകളാണ്. ശ്രുതി ശർമ്മ, അങ്കിത അഗര്‍വാൾ, ഗമിനി ശ്ലിംഗ, ഐശ്വര്യ വര്‍മ്മ എന്നിവർക്കാണ് യഥാക്രമം ആദ്യത്തെ നാല് റാങ്കുകൾ. യോഗ്യത പട്ടികയിൽ ആകെ 685 ഉദ്യോഗാർത്ഥികളാണുള്ളത്.

ആദ്യ നൂറ് റാങ്കില്‍ ഒമ്പത് മലയാളികളുണ്ട്.

ഇരുപത്തിയൊന്നാം റാങ്ക് മലയാളി ദിലീപ് കെ കൈനിക്കരയ്ക്കാണ്. അമ്പത്തിയേഴാം റാങ്ക് ആല്‍ഫ്രഡ് ഒ വി.

ഇതര മലയാളികളും റാങ്കും ശ്രുതി രാജലക്ഷ്മി- 25, ജാസ്മിന്‍ -36, സ്വാതി ശ്രീ ടി- 42, രമ്യ സിഎസ് – 46, അക്ഷയ്- 51, അഖില്‍ വി- 66

ജനുവരി ഏഴിനാണ് മെയിൻ പരീക്ഷ തുടങ്ങിയത്. ഏപ്രിൽ 5 മുതലായിരുന്നു അഭിമുഖം.

ബി ജെ പിയിൽ ചേരില്ലെന്ന് പി സി ജോർജ്

0

ബിജെപിയിൽ ചേരില്ലെന്ന് പി സി ജോർജ്. എൻഡിഐയുടെ ഭാഗമാകണോ എന്നതിൽ തീരുമാനം പിന്നീട് ആലോചിച്ച് ചെയ്യുമെന്നും പറഞ്ഞു. പി.സി.ജോര്‍ജ് ക്രൈസ്തവരുടെ പ്രതിനിധിയല്ലെന്ന് പറഞ്ഞ ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ബിഷപ്പിന് അദ്ദേഹം മറുപടി നൽകി. ബിഷപ്പിനെ താൻ നികൃഷ്‌ട ജീവിയെന്ന് വിളിച്ചിട്ടില്ല. അങ്ങനെ വിളിച്ചവരുടെ കൂട്ടത്തിൽ നിക്കരുതെന്ന് പറയുകയാണ് ചെയ്തത് എന്നും പി സി ജോർജ് പറഞ്ഞു.

കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ഹർജി പി സി ജോർജ് പിൻവലിച്ചു. ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹർജി പിൻവലിക്കുന്നതെന്നാണ് വിശദീകരണം. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ അദ്ദേഹം സമീപിച്ചിരുന്നു. വിദ്വേഷപ്രസം​ഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറെന്ന് അറിയിച്ചിട്ടുണ്ട്. രണ്ടു തവണ നൊട്ടീസ് നൽകിയിട്ടും ഒഴിഞ്ഞു മാറുകയായിരുന്നു.

ആരോ​ഗ്യ പ്രശ്നങ്ങളാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലും ആണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തതെന്ന് പി സി ജോർജ് നൽകിയ കത്തിൽ പറയുന്നുണ്ട്. സമയവും സ്ഥലവും മുൻകൂട്ടി അറിയിച്ചാൽ ഉപകാരമാകുമെന്നും പൊലീസിന് നൽകി കത്തിൽ പി സി ജോർജ് പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അറിയിച്ച് പൊലീസ് പി സി ജോർജിന് കത്ത് നൽകിയെങ്കിലും ഹാജരാകാനില്ലെന്ന് വ്യക്തമാക്കിയ ജോർജ് തൃക്കാക്കരയിൽ എൻ ഡി എയുടെ പ്രചാരണത്തിനെത്തുകയായിരുന്നു.

പി സി ജോർജ് യേശുദേവനെ പോലെയെന്ന് സ്ഥാനാർത്

ഇതിനിടെ പി.സി.ജോര്‍ജ് കുരിശില്‍ തറക്കപ്പെട്ട യേശുദേവനെ പോലെയാണെന്ന് തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പി.സി.ജോര്‍ജ് നല്ലൊരു ജനപ്രതിനിധിയാണ്. 30 കൊല്ലത്തോളം നിയമസഭയിലെ നിറ സാന്നിധ്യമായിരുന്നു. യൂദാസിന്റെ റോളില്‍ വി.ഡി.സതീശനും പിണറായിയും ഒന്നിച്ച് പി.സി.ജോര്‍ജിനെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു 

റാപ് ഗായകൻ മൂസെവാലയെ വധിച്ചത് തങ്ങളെന്ന് കനേഡിയൻ ഗുണ്ടാ സംഘം

പഞ്ചാബി റാപ് ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നില്‍ അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക. കാനഡയില്‍നിന്നുള്ള ഒരു അധോലോക സംഘാംഗം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയതായി പഞ്ചാബ് പോലീസ് ഡി.ജി.പി. ഡി.കെ. ബാവ്‌റ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

‘ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് സിദ്ധുവിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ സംഘത്തിലെ തലവൻ ലക്കി, കാനഡയില്‍നിന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്’, ഡി.ജി.പി. പറഞ്ഞു. വിക്കി മിദ്ദുഖേര എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, സിദ്ധുവിന്റെ മാനേജര്‍ ഷഗന്‍പ്രീതിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. വിക്കിയുടെ കൊലയ്ക്കുള്ള തിരിച്ചടിയായാണ് സിദ്ധുവിനെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നതെന്നും ഡി.ജി.പി. പറയുന്നു.

ഞായറാഴ്ചയാണ് സിദ്ധു മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സിദ്ധുവിന്റെ വാഹനത്തിനു നേരെ അക്രമികള്‍ തുരുതുരാ നിറയൊഴിക്കുകായിരുന്നു. വെടിയേറ്റ് രക്തംവാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു സിദ്ധു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുന്‍പേ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിക്കുകായായിരുന്നു. സിദ്ധുവിന്റെ മരണത്തേക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബ് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്.

രാജ്യസഭാ സീറ്റിൽ ഇറക്കുമതി നേതാക്കൾ കോൺഗ്രസിൽ പിണക്കം

കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് നിർണയത്തിന് പിന്നാലെ പ്രതിഷേധവും. ചലച്ചിത്രതാരവും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മ അതൃപ്തിയും പരിഭവവും പരസ്യമായി പ്രകടപ്പിച്ചു. ഇറക്കുമതി സ്ഥാനാർഥികൾക്കെതിരെ രാജസ്ഥാൻ കോൺഗ്രസ് നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി.

നഗ്മ ചോദിക്കുന്നു..

‘2003- 04-ൽ കോൺഗ്രസിൽ ചേർന്നപ്പോൾ അന്ന് അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. അധികാരം ഇല്ലാത്ത സമയത്തായിരുന്നു രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. അതിന് ശേഷം 18 വർഷം കഴിഞ്ഞു. അതിനിടയിലൊന്നും അവസരം നൽകിയില്ല. എനിക്ക് രാജ്യസഭാ സീറ്റ് കിട്ടാൻ യോഗ്യത ഇല്ലേ?’, നഗ്മ ട്വീറ്റ് ചെയ്തു.

പകുക്കാനുള്ളത് 10 സീറ്റ്

കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് 10 രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പല സംസ്ഥാനങ്ങളിലും ആ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കോൺഗ്രസ് നേതാക്കളെയാണ് സ്ഥാനാർത്ഥികളായി പരിഗണിച്ചത്. ഇതിനെതിരേയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കിയതിൽ രാജസ്ഥാൻ കോൺഗ്രസിലും അമർഷം പുകയുകയാണ്.

രാജസ്ഥാനിൽ കോൺഗ്രസ് വിജയിക്കാൻ സാധ്യതയുള്ള മൂന്ന് സീറ്റുകളിലും സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരേയാണ് സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്.

രാജസ്ഥാനിലെ മൂന്നുസീറ്റുകളിലൊന്ന് രൺദീപ് സിങ് സുർജേവാലയ്ക്കാണ്. മുകുൾ വാസ്‌നിക്കിനും പ്രമോദ് തിവാരിക്കുമാണ് മറ്റു രണ്ടുസീറ്റുകൾ. പി. ചിദംബരം തമിഴ്‌നാട്ടിൽനിന്നും ജയ്‌റാം രമേഷ് കർണാടകയിൽനിന്നും രാജ്യസഭയിലെത്തും. രാജീവ് ശുക്ല, രൺജീത്ത് രഞ്ജൻ (ഛത്തീസ്ഗഢ്), അജയ് മാക്കൻ (ഹരിയാണ), വിവേക് ടംഖ (മധ്യപ്രദേശ്), ഇംമ്രാൻ പ്രതാപ്ഗരി (മഹാരാഷ്ട്ര) എന്നിവർക്കാണ് മറ്റു സീറ്റുകൾ.

സാധാരണയായി തിരഞ്ഞെടുപ്പ് നേരിട്ട് ജയിച്ച് എത്താൻ കഴിയാത്ത നേതാക്കളെ ഇരുത്തുന്ന സീറ്റുകളായാണ് രാജ്യസഭാ എം പി സ്ഥാനം പങ്കുവെയ്ക്കപ്പെടാറ്.

സുഹൃത്തിനൊപ്പം തേയില തോട്ടം കാണാനെത്തിയ ഇതര സംസ്ഥാനക്കാരി ബാലികയെ പീഡിപ്പിച്ചു

ഇടുക്കി ശാന്തന്‍പാറയില്‍ തേയില തോട്ടം കാണാനെത്തിയ പതിനഞ്ചുകാരിക്കു നേരെ കൂട്ട ലൈംഗിക അതിക്രമം. ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ആക്രമിച്ചു. സുഹൃത്തിനൊപ്പം ഇവിടേക്ക് എത്തിയതായിരുന്നു പെണ്‍കുട്ടി. കേസിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

മധ്യപ്രദേശുകാരനായ സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി സ്ഥലത്തെത്തിയത്. ശേഷം സമീപത്തെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് മദ്യം വാങ്ങുകയും സമീപത്തെ തേയിലത്തോട്ടത്തില്‍ കയറിയിരുന്ന് കഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ അവസരം മുതലെടുത്ത് അവിടെ എത്തിയ നാലുയുവാക്കള്‍ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു.

ഇതോടെ പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ അവിടെനിന്ന് ഓടിച്ചു വിട്ടു. പെണ്‍കുട്ടിക്കു നേരെ യുവാക്കള്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ്. ആക്രമിച്ചത് മലയാളികളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

പത്തുദിവസം മുന്‍പാണ് പെണ്‍കുട്ടി കേരളത്തിലെത്തിയത്. ഖജനാപ്പാറയിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഇവര്‍ക്കൊപ്പമാണ് പെണ്‍കുട്ടി എത്തിയത്. സ്ഥലങ്ങള്‍ ചുറ്റിക്കാണുന്നതിനാണ് പെണ്‍കുട്ടി സുഹൃത്തിനൊപ്പം പുറപ്പെട്ടത്. പെണ്‍കുട്ടിയെ തിങ്കളാഴ്ച വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. ശാന്തന്‍പാറ പോലീസ് ഞായറാഴ്ച തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശസ്ത്രക്രിയയ്ക്കായി കുഞ്ഞ് ഭക്ഷണമില്ലാതെ കാത്തിരുന്നത് 36 മണിക്കൂർ, മൂന്ന് ഡോക്ടർമാർ കുറ്റക്കാർ

കുഞ്ഞ് ശസ്ത്രക്രിയയ്ക്കായി 36 മണിക്കൂര്‍ ജലപാനമില്ലാതെ കാത്തിരിക്കേണ്ടി വന്ന സംഭവത്തില്‍ മൂന്നു ഡോക്ടര്‍മാര്‍ കുറ്റക്കാർ. സർക്കാർ ആശുപത്രിയിലെ ആഭ്യന്തര അന്വേഷണത്തില്‍ ഇവർ നടത്തിയത് ക്രൂരമായ അവഗണനയാണെന്ന് കണ്ടെത്തി. കതകിന് ഇടയില്‍പ്പെട്ട് കൈവിരലുകള്‍ക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ കുഞ്ഞിനായിരുന്നു ദുരവസ്ഥ.

അനസ്‌തേഷ്യ, ഓര്‍ത്തോ, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് ഗുരുതര വീഴ്ചവരുത്തിയതെന്ന് കണ്ടെത്തിയത്. സമയവും സൗകര്യവും ഉണ്ടായിട്ടും ശസ്ത്രക്രിയ വൈകിപ്പിച്ചു. വിവിധ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു എന്നും ആശുപത്രിരേഖകളില്‍ നിന്നു വ്യക്തമായി.

സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണം. ഡോക്ടർമാർക്ക് എതിരെ കടുത്ത നടപടി വേണം എന്ന ആവശ്യങ്ങൾ ശക്തമാണ്. 36 മണിക്കൂർ ഒരു കുഞ്ഞിനെ അന്ന പാനീയങ്ങൾ ഇല്ലാതെ കാത്തിരിപ്പിക്കുകയാണ് ചെയ്തത്. ഇതിൽ ആരോഗ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു കരമന സത്യന്‍ നഗറില്‍ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളുടെ മകള്‍ക്കു അപകടം സംഭവിച്ചത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് ജനറല്‍ ആശുപത്രിയിലും കൊണ്ടുപോയി. പരിക്ക് ഗുരുതരമായതിനാല്‍ ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്നു നിർദ്ദേശിച്ചു. ഇതിൻ്റെ മുന്നോടിയായി കുഞ്ഞിനു ഭക്ഷണം നല്‍കരുതെന്നും പറഞ്ഞാണ് ജനറല്‍ ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്.

മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോയിലെ പരിശോധനയ്ക്കുശേഷം വിരലില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ തീരുമാനിച്ചു. പരിശോധനകള്‍ക്കായി കുഞ്ഞിനെ അനസ്‌തേഷ്യയിലേക്ക് വിട്ടു. എന്നാല്‍ അനസ്‌തേഷ്യയിലെ ഡോക്ടര്‍ ഇതു എമര്‍ജന്‍സി അല്ലെന്നു പറഞ്ഞ് പരിശോധനകള്‍ പിറ്റേ ദിവസത്തേക്ക് മാറ്റി.

രാവിലെ അനസ്‌തേഷ്യയിലെ പരിശോധന കഴിഞ്ഞെങ്കിലും ശസ്ത്രക്രിയ നടത്തേണ്ട പ്ലാസ്റ്റിക് സര്‍ജന്‍ ജോലിക്ക് വന്നില്ല. പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ മറ്റു ഡോക്ടര്‍മാര്‍ ജോലിക്ക് അസൗകര്യം പറഞ്ഞ് ഒ.പി.യിലേക്ക് പോകുകയും ചെയ്തു.

ഓര്‍ത്തോ ഡോക്ടര്‍ തിരിഞ്ഞു നോക്കിയതുമില്ല. ഒടുവില്‍ കുഞ്ഞിന്റെ അമ്മ ഡിന്നി റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളെയും കൗണ്‍സിലറെയും ഫോണില്‍ വിളിച്ച് പരാതി അറിയിച്ചു. ഇവര്‍ ഇടപെട്ടതിനൊടുവില്‍ ശനിയാഴ്ച രാത്രി 8.30-ഓടെയാണ് ശസ്ത്രക്രിയ നടത്തിയത്. അപ്പോഴേക്കും കുഞ്ഞ് തളർന്നിരുന്നു.

പന്നിവേട്ട, യുവാവ് വെടിയേറ്റ് മരിച്ചു

മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദാണ് (28) മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം.

പന്നിയെ വെടിവെച്ചപ്പോള്‍ ഉന്നംതെറ്റി ഇര്‍ഷാദിന് കൊണ്ടതാണെന്നാണ് പ്രാഥമിക നിഗമനം.ചട്ടിപ്പറമ്പിലെ സ്വകാര്യ വ്യക്തിയുടെ കാടുമൂടി കിടക്കുന്ന പ്രദേശത്ത് ഇര്‍ഷാദ് ഉള്‍പ്പെടെ മൂന്നംഗ സംഘമാണ് നായാട്ടിന് പോയത്.

ഒപ്പമുണ്ടായിരുന്ന അക്ബര്‍ അലി, സനീഷ് എന്നിവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ലൈസന്‍സില്ലാത്ത നാടന്‍ തോക്കില്‍ നിന്നാണ് വെടിയേറ്റതെന്നാണ് വിവരം. ഇര്‍ഷാദിന്റെ മൃതദേഹം പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജിലാണുള്ളത്.

രാജസ്ഥാൻ റോയൽസിനെ തകർത്ത് ഐ പി എൽ കിരീടം ഗുജറാത്ത് ടൈറ്റൻസിന് സ്വന്തം

0

 15-ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് കന്നി ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടത്. അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച് ഹാര്‍ദിക് പാണ്ഡ്യ വിജയ നായകനായി. രാജസ്ഥാന്‍ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.

മൂന്ന് വിക്കറ്റെടുക്കുകയും 34 റണ്‍സ് നേടുകയും ചെയ്ത നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നിര്‍ണായക പ്രകടനം ഗുജറാത്തിന് തുണയായി. ഷെയ്ന്‍ വോണിന് ശേഷം രാജസ്ഥാന്‍ റോയല്‍സിന് കിരീടം സമ്മാനിക്കാമെന്ന സഞ്ജുവിന്റെ മോഹത്തിന് തിരിച്ചടി നേരിട്ടു. ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം പാളുന്ന കാഴ്ചയ്ക്കാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം സാക്ഷിയായത്. ബാറ്റര്‍മാര്‍ താളം കണ്ടെത്താതെപോയതാണ് ടീമിന് തിരിച്ചടിയായത്. ഈ സീസണില്‍ മൂന്ന് തവണ ഗുജറാത്തുമായി ഏറ്റുമുട്ടിയിട്ടും ഒരിക്കല്‍പ്പോലും വിജയം നേടാന്‍ രാജസ്ഥാന് കഴിഞ്ഞില്ല.