അഷ്ടമിനാളിലെ അന്നദാനപ്രഭു

ഇത് യാത്രകളുടെ പുസ്തകത്തിൽ നിന്ന് മാത്രമല്ല ഓർമ്മകളുടെ, വിശ്വാസങ്ങളുടെ ഏടുകളിൽ നിന്ന് കൂടിയാണ്. അമ്മ ഉണ്ണാൻ പറഞ്ഞ, ഉറങ്ങാൻ പറഞ്ഞ കഥകളിൽ ഒക്കെ ആ കായൽ നഗരവും, അവിടുത്തെ മനുഷ്യരും ഉണ്ടായിരുന്നു. അതെ വൈക്കം ചരിത്രം ഉറങ്ങുന്ന, കടലിനും, കായലിനും, തീരദേശത്തിനും, ഇടനാടിനും, ഇടയിലുള്ള സംസ്കാരം ഉറങ്ങുന്ന മണ്ണ്..

ഓർമ്മകളുടെ ബാല്യത്തിൽ വൈക്കം ഒരു ചരിത്ര നഗരമാണ്.. പിന്നെ ഔദ്യോഗിക ജീവിതത്തിന്റെ ചുറ്റുപാടുകളിൽ പകലിൽ എന്റെ സങ്കടങ്ങളുടെ, സന്തോഷങ്ങളുടെ നിശബ്ദതകളുടെ, സാക്ഷിയാണ്, ആ നഗരം. അന്നദാന പ്രഭുവായ വൈക്കത്തെ തേവരും, ആ കായലും, ഇന്ത്യൻ കോഫി ഹൗസും, കെഎസ്ആർടിസിയും, പടിഞ്ഞാറേ നടയും, വടക്കേ നടയും വള്ളുവനാടിനെ, കണ്ണൂരിനെ കാസർഗോഡിനെ, തിരുവനന്തപുരത്തെ, പോലെ അത്രമാത്രം ആയിടം എന്റെ ജീവിതത്തോട് ചേർന്ന് കിടക്കുന്നു.

ആ കായലോര നഗരം നട്ടുച്ചയിൽ ആ കായലോര പകലുകളിൽ എൻറെ സങ്കടങ്ങളെ ചെറുകാറ്റിൽ ഒഴുക്കി കളഞ്ഞ ഒരു ബോട്ട് യാത്രയുടെ ആലസ്യത്തിൽ ജീവിതം ഇത്രയേ ഉള്ളൂ എന്ന് എന്നെ പഠിപ്പിച്ച, വെയിൽ ഉറച്ച പകലിൽ കിഴക്കേ നടയിൽ… നിന്നും തെക്കേ നടചുറ്റി..

പടിഞ്ഞാറെ നട കടന്നു ബോട്ട് ജെട്ടി കപ്പുറം അക്കരയിക്കരയുള്ള യാത്രകൾക്കിടയിൽ ചിലതു മറന്നു കളയാനും പഠിപ്പിച്ച നഗരം.. അതെ അയാൾക്ക് അഹങ്കരിക്കാൻ ചില മനുഷ്യരുണ്ട് അവിടെ അനൂപ് ചന്ദ്രൻ എന്ന ചക്കര, ഗീതേച്ചി മൂന്ന് പകലുകൾക്കപ്പുറം എന്നെ കാണാതിരുന്നാൽ എവിടാടാ എന്ന് ചോദിക്കുന്ന സ്നേഹത്തിൻറെ ആ ഒരു ദേഷ്യപ്പെടൽ ഉണ്ടല്ലോ ലോട്ടറി രമണൻ ചേട്ടൻ.. പിന്നെ സർവ്വേ അജീഷ് സാർ, പറയാതെ അറിയുന്ന കൂട്ട് വിനീത്പി ന്നെ ഏറ്റവും പ്രിയപ്പെട്ട മാത്യു ചേട്ടൻ, സോജൻ സാർ, അങ്ങനെ പുതിയ കൂട്ട് പോസ്റ്റ്‌ വുമൺ അനുവിൽ അവസാനിക്കുന്ന സ്നേഹം ബന്ധങ്ങൾ…

ആ നഗരം എനിക്ക് എൻറെ പ്രിയപ്പെട്ട നഗരങ്ങളെ പോലെ അഷ്ടമി രാത്രിയുടെ ഒമ്പതാം നാൾ ഞാനും എൻറെ കൂട്ടുകാരും നടന്നു തീർത്തു. ആൾക്കൂട്ടതിനിടയിൽ ആർദ്രമാകുന്നതും, കായലോരത്തിന്റെ കാർണിവലിന്റെ ഭാഗമായതും, തേവരുടെ ശീവേലിക്ക് പെരുവനം അപ്പു മാരാർ ഓർമ്മകളുടെ കാലത്തിൽ വലിഞ്ഞു കെട്ടിയ തോളിൽ കരിങ്ങാലി കൊണ്ട് കാലം കൊട്ടി തീർത്തതും, പിന്നെ ചെരിപ്പിടാതെ അന്നദാന മൂർത്തിയ വലയം ചെയ്തതും, സെൽഫിയെടുത്തതും പരിചിതവും അപരിചിതവുമായ മനുഷ്യരെ തൊട്ടിയുരുമ്മി സുകൃതമായതും.

കോട്ടയം രാജ്യത്ത് വൈക്കം കായലോരത്ത് ഒരു തേവരുണ്ടത്രേ. ആശ്രിതർക്ക് അന്നം മുടക്കാത്ത സാക്ഷാൽ കൈലാസനാഥൻ. അന്നദാനപ്രഭു. ഇന്ന് അഷ്ടമിയാണ്. തന്റെ മകൻ ഉദയനാപുരത്തപ്പൻ അച്ഛനെ കാണാൻ വൈക്കത്തെത്തുന്നു. അച്ഛൻ ഉപദേവതമാരേയും കൂട്ടി തന്റെ മകനെ സ്വീകരിക്കുന്നു. ആണ്ടിലൊരിക്കൽ കണ്ട് ഉപചാരം ചൊല്ലി പിരിയുമ്പോൾ അത് രണ്ട് ദേശങ്ങളുടെയും കൂടി സംഗമമാകുന്നു. ഒത്തുചേരലിന്റെ ആ സംഗമത്തിൽ ദേശങ്ങളും ആ വിശ്വാസത്തെ ചുറ്റിപ്പറ്റിയുള്ള മനുഷ്യരും ഗജവീരന്മാരും പ്രകൃതിയും നിശ്ചലമാകുന്നു. ചിലർക്ക് വിശ്വാസമാണ് വലുത്. ചരിത്രമാണ്… ഒരു സംസ്കാരമാണ്… ആ കായലോരനഗരത്തിന്റെ സംസ്കാരത്തിന്റെ ഭാഗവും… ചില മനുഷ്യരുടെ ആണ്ടിലൊരിക്കലെ കാഴ്ചയുടെ, സ്നേഹത്തിന്റെ ദിനം കൂടിയാകുന്നു. ചില നാട് അങ്ങനെയാണ്. അത് സംസ്കാരത്തെയും ചരിത്രത്തെയും വിശ്വാസത്തെയും ചുറ്റിപ്പറ്റി സജീവമാകുന്നു. അവിടുത്തെ മനുഷ്യരും. എല്ലാത്തിനും സാക്ഷി… അന്നദാനപ്രഭു!

എന്റെ വടക്കുംനാഥ എന്റെ, കൈലാസനാഥ, ജീവിതം ഇത്രയേ ഉള്ളൂ…

ആ നഗരവും അവിടുത്തെ മനുഷ്യരും എനിക്കെന്നും പ്രിയപ്പെട്ടവർ.. കായലും, ബോട്ട് ജെട്ടിയും തേവരും, ഇന്ത്യൻ കോഫി ഹൌസ് പിന്നെ ചില മനുഷ്യരും അത്രമാത്രം.. അത്രമാത്രം വൈക്കത്തപ്പാ ശ്രീ മഹേശ്വര ശിവ ശങ്കരാ.. അന്നമുണ്ടിടുവാൻ ഭാഗ്യമുണ്ടാകണേ അന്നദാന പ്രഭു വേ,ദേവിയുക്കായി നിൻ മേയ്പാതിയും നൽകീടുന്നോനെ പുണ്യം പൂത്തു വൈക്കം തന്നിൽ സന്ധ്യ നേരത്തു.

ശംഭോ മഹാദേവ

കനത്ത മഴയിലും 35000 പേർ എത്തി, സന്നിധാനത്ത് സുരക്ഷ വർധിപ്പിച്ചു

0

കനത്തമഴയിലും ശബരിമല സന്നിധാനത്ത് ബുധനാഴ്ച ദര്‍ശനത്തന് എത്തിയത് 35,000 തീര്‍ഥാടകര്‍. ഇന്ന് 47,000 പേരും നാളെ 65,000 പേരും ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. ഉച്ചയ്ക്കു തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് നിലയ്ക്കല്‍ – പമ്പ ശബരിമല പാതയിലും ജാഗ്രതാ നിര്‍ദേശം ഉണ്ട്.

ആറു വയസുകാരിക്ക് പാമ്പ് കടിയേറ്റു

സന്നിധാനത്തേക്കുള്ള യാത്രക്കിടെ ആറു വയസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവ കൂടുതൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കാൻ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം കാട്ടാകട സ്വദേശി പ്രശാന്തിന്റെ മകൾ നിരഞ്ജന (6) നാണ് സ്വാമി അയ്യപ്പൻ റോഡ് ഒന്നാം വളവിൽ പുലർച്ചെ നാലിനു പാമ്പുകടി ഏറ്റത്.

കുട്ടിയെ ഉടനടി പമ്പ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തു. ആന്റി വെനം ഇൻജെക്ഷൻ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരം ആണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അണലിയുടെ കടിയാണ് ഏറ്റത് എന്നാണ് നിഗമനം.

കഴിഞ്ഞ ദിവസം ഒൻപത് വയസുകാരിയെ കാണാതായത് പരിഭ്രാന്തി പരത്തിയിരുന്നു. ബസ്സിൽ ഉറങ്ങിപ്പോയ കുട്ടിയെ കൂട്ടാതെ ഒന്നിച്ചുള്ളവർ ഇറങ്ങുകയായിരുന്നു. ബസ് പുറപ്പെട്ട് പോവുകയും ചെയ്തു. പിന്നീട് പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് കുട്ടിയെ കണ്ടെത്തി.

കാനന പാതയിലും സ്വാമി അയ്യപ്പൻ റോഡിലും വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ഉണ്ടാകാതെ ഇരിക്കുവാനുള്ള നടപടികൾ വനം വകുപ്പ് അധികൃതർ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ രണ്ടു പാമ്പു പിടുത്തക്കാർ വനം വകുപ്പിന്റേതായി സേവനം നടത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ നടന്ന അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് രണ്ടു പേരെ കൂടി അധികം വിന്യസിക്കാൻ ഉത്തരവിട്ടിട്ടുണ്ട് എന്ന് ഫോറെസ്റ് റേഞ്ച് ഓഫീസർ അറിയിച്ചു.

മഴയും കാലാവസ്ഥ വ്യതിയാനവും മനസിലാക്കി അയ്യപ്പന്മാർ കൂടുതകൾ ജാഗ്രത പുലർത്തണം വനം വകുപ്പ് നിർദേശിച്ചു. അയ്യപ്പന്മാർക്ക് അടിയന്തര വൈദ്യ സഹായം നൽകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും പമ്പയിലും സന്നിധാനത്തും ക്രമീകരിച്ചിട്ടുണ്ട് എന്ന് ഡി എം ഓ അറിയിച്ചു.

ഇരട്ട ന്യൂനമർദ്ദം, മഴ തുടരും

0

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. തെക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തം. മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ടുപേരെ കാണാതായി. വെള്ളമുയർന്നതോടെ, നാല് അണക്കെട്ടുകൾ തുറന്നു. തുലാവരിഷം വൈകുന്നേരത്തോടെയാണ് കനത്ത് പെയ്യുന്നത്.

നവംബർ 25 ഓടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബർ 26 ഓടെ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.തുടർന്ന് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 27 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.

ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദത്തിന് കൂടി സാധ്യതയുണ്ടെന്നും മഴ ശക്തമാകുമെന്നും റവന്യൂ മന്ത്രി രാജൻ അറിയിച്ചു. ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയുണ്ട്. കല്ലാർകുട്ടി അണക്കെട്ട് കൂടി തുറക്കും. കക്കി, പമ്പ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം ഇല്ല. ശബരിമല തീർത്ഥാടന കാലമായതിനാൽ പാതയിൽ പ്രത്യേക ശ്രദ്ധ നൽകും. അവധി ഉണ്ടെങ്കിൽ തലേ ദിവസം തന്നെ പ്രഖ്യാപിക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. 

കനത്തമഴയിൽ തെക്കൻ കേരളത്തിൽ വ്യാപക നാശംനഷ്ടമാണുണ്ടായത്. തിരുവനന്തപുരത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി.  പത്തനംതിട്ടയിൽ രാത്രിയിലും ശക്തമായ മഴ പെയ്തു. ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി.  കോന്നി കൊക്കാത്തോട് മേഖലയിൽ ആണ് ഇന്നലെ വലിയ നാശനഷ്ടം ഉണ്ടായത്. മലയോര മേഖലയിലേക്ക് ഉള്ള രാത്രി യാത്രക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നു. 

കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തു നിന്നും രാഹുൽ ദ്രവിഡ് ഇറങ്ങുന്നു

0

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യപരിശീലക സ്ഥാനത്തു നിന്നും രാഹുൽ ദ്രാവിഡ് ഇറങ്ങുന്നു. പരിശീലക പദവിയിൽ തുടരാൻ താത്പര്യമില്ലെന്ന് താരം ബിസിസിഐയെ അറിയിച്ചു. ബിസിസിഐയുമായുളള കരാർ പുതുക്കുന്നില്ലെന്നാണ് സൂചന. വേൾഡ് കപ്പ് വരെയാണ് ദ്രാവിഡിന്റെ രണ്ടു വർഷത്തെ കോച്ചിങ് കരാർ ഉണ്ടായിരുന്നത്.

വിവിഎസ് ലക്ഷ്മൺ പുതിയ പരിശീലകനാകുമെന്ന് റിപ്പോർട്ട്.

‘ഞാനതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. കളി കഴിഞ്ഞതല്ലേയുള്ളൂ. സമയം കിട്ടുമ്പോൾ ഇക്കാര്യം ആലോചിക്കും’ – എന്നായിരുന്നു രാഹുൽ ദ്രാവിഡിൻ്റെ ആദ്യ പ്രതികരണം.

രവി ശാസ്ത്രിയുടെ കോച്ചിങ് കരിയർ അവസാനിച്ച ശേഷം 2021 നവംബറിലാണ് ദ്രാവിഡ് പരിശീലക പദവി ഏറ്റെടുത്തിരുന്നത്. ടി20 ലോകകപ്പിന് ശേഷമാണ് ശാസ്ത്രി പരിശീല സ്ഥാനത്തു നിന്ന് ഒഴിഞ്ഞത്. ഇതിനിടെ ഒരു ഐപിഎല്‍ ടീം രണ്ടു വര്‍ഷത്തെ കോച്ചിങ് കരാറിനായി ദ്രാവിഡിനെ സമീപിച്ചതായി വാർത്തയുണ്ടായിരുന്നു.

ചുരത്തിൽ അധികാരികളുടെ ജാഗ്രതക്കുറവ്, ഇന്നോവ വീണത് സംരക്ഷണ ഭിത്തി തകർന്നതിലൂടെ

0

താമരശ്ശേരി ചുരത്തില്‍ രണ്ടാംവളവിനുതാഴെ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന എട്ടുപേര്‍ക്ക് പരിക്കേറ്റു. വയനാട് മുട്ടില്‍ പരിയാരം ഉപ്പൂത്തിയില്‍ കെ.പി. റഷീദ (35) ആണ് മരിച്ചത്. ഇവരുടെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാത്രി 9.45-ഓടെയാണ് അപകടം.

എതിരേനിന്നുവന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് വെട്ടിച്ചപ്പോള്‍ സംരക്ഷണഭിത്തി തകര്‍ന്നുകിടന്ന സ്ഥലത്തുകൂടി കാര്‍ വലിയ താഴ്ചയിലേക്ക് വീഴുകയായിരുന്നു. രണ്ടാം വളവിൽ തന്നെയാണ് അപകടം ഉണ്ടായത് എന്നത് വീഴ്ചയുടെ ആഘാതം കുറച്ചു. വലിയ കാറായതും അപകത്തിൻ്റെ രൂക്ഷത കുറയാൻ സഹായകമായി. പക്ഷെ ഇത്രയും വലിയ വാഹനപ്പെരുപ്പമുള്ള ചുരത്തിൽ സംരക്ഷണ ഭിത്തി ഏറെ നളായി തകർന്ന് കിടക്കുകയായിരുന്നു.

കഴിഞ്ഞ ജൂൺ 25 നും സമാനമായ അപകടം ഉണ്ടായിരുന്നു. ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരുക്കേറ്റു. 2022 ഡിസംബറിലും സമാനമായ അപകടം ഉണ്ടായി.

മഞ്ഞു മഴയുമായി വർഷത്തിൽ ഏറിയ സമയവും മൂടലുള്ള ചുരമാണ് ഇത്. ഭിത്തി നിർമ്മിക്കയും റിഫ്ലക്ടർ ഘടിപ്പിക്കയും ചെയ്യേണ്ടത് നിയമപരമാണ്. ഇത് തകർന്നാൽ ഉടനടി പരിഹാരവും വേണ്ടതാണ്. വാഹനങ്ങൾക്ക് ഇടവേളയില്ലാത്ത ചുരമാണ്. കനത്തും മഴയും മൂടലുമാണ് കാറിനെ അപകടത്തിലേക്ക് നയിച്ചത്.

രണ്ടുപേരെ വിദേശത്തേക്ക് യാത്രയാക്കിയശേഷം കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് വയനാട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. രാത്രിയായതിനാലും കനത്തമഴയായതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. പരിക്കേറ്റവരെ മുകളിലെത്തിക്കാന്‍ കഴിയാത്തതിനാല്‍ മറ്റൊരുവഴിയാണ് പുറത്തേക്ക് എത്തിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ ഇരുവശവും അടച്ചതിനാല്‍ രണ്ടാംവളവിനുതാഴെയും മുകളിലുമായി വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. രാത്രി പതിനൊന്നുമണിയോടെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കേസിൽ അറസ്റ്റിലായവർ സഞ്ചരിച്ചത് തൻ്റെ കാറിൽ തന്നെ പക്ഷെ, കുറ്റക്കാരെന്ന് കണ്ടാൽ തള്ളിപ്പറയുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

വ്യാജ ഐ.ഡി.കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് തുറന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. എന്നാൽ തനിക്ക് കേസുമായി യാതൊരു ബന്ധമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അവര്‍ കുറ്റവാളികളാണെന്ന് കണ്ടെത്തിയാല്‍ തീര്‍ച്ചയായും അവരെ തള്ളിപ്പറയുമെന്നും മാധ്യമങ്ങൾക്ക് മുൻപാകെ വ്യക്തമാക്കി.

പൊലീസ് പറയുന്നത്

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികൾ രാജ്യസുരക്ഷക്ക് ഭീഷണിയായി പ്രവർത്തിച്ചുവെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട്. പ്രതികൾ സഞ്ചരിച്ചിരുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ കാറിലായിരുന്നു. രാഹുലിന് സ്വീകരണം നൽകിയ ശേഷം കെപിസിസി ഓഫീസിൽ നിന്നും മടങ്ങുന്ന വഴിയിൽ, തിരുവനന്തപുരം തൈക്കാട് വച്ചാണ് പ്രതികളെ ഫെനി, ബിനിൽ ബിനു എന്നീ പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്നത് രാഹുലിന്റെ കാറിലായിരുന്നു. ഇപ്പോൾ കാർ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

പ്രതികളെ റിമാൻഡ് ചെയ്യണമെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് വിശദമായ വാദം കേൾക്കും. നാല് പ്രതികൾക്ക് കോടതി ഇന്നലെ ഇടക്കാല ജാമ്യം നൽകിയിരുന്നു.

എന്റെ വാഹനം യൂത്ത് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും വാഹനമാണ്- രാഹുൽ

‘കേസുമായി ബന്ധപ്പെട്ട് നീതിയുക്തമായ അന്വേഷണം നടക്കട്ടെ. അവര്‍ എന്റെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ അവര്‍ക്കെതിരായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? എന്തെങ്കിലും നോട്ടീസ് കൊടുത്തിട്ടുണ്ടോ? അത്തരമൊരു രേഖ ഹാജരാക്കുവാന്‍ പോലീസിനെ ഞാന്‍ വെല്ലുവിളിക്കുകയാണ്. എന്റെ വാഹനം യൂത്ത് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും വാഹനമാണ്. കുറ്റാരോപിതര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നോട്ടീസ് നല്‍കിയാണ് ഇത് സംഭവിക്കുന്നതെങ്കില്‍ എനിക്കും പങ്കുണ്ടെന്ന് പറയാം.

കസ്റ്റഡിയിലുള്ളവര്‍ എന്റെ നാട്ടിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. അവരുമായി മികച്ച ബന്ധം എനിക്കുണ്ടെന്ന കാര്യം നേരത്തേ ഞാന്‍ പറഞ്ഞതാണ്. എന്റെ വാഹനത്തില്‍ കയറാന്‍ ആര്‍ക്കും അവകാശമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് അവര്‍ക്ക് ഇടക്കാലജാമ്യം അവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. കേസ് അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റവാളികളാണെന്ന് തെളിയിക്കപ്പെട്ടാല്‍ നിര്‍ബന്ധമായും തള്ളിപ്പറയും. ഒരുകുറ്റകൃത്യത്തെയും ചേര്‍ത്തുപിടിക്കുന്ന പാരമ്പര്യം യൂത്ത് കോണ്‍ഗ്രസ്സിനോ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനോ ഇല്ല’- രാഹുല്‍ വ്യക്തമാക്കി.

ഇടയിൽ ഒളിയമ്പുകൾ

മുഖ്യമന്ത്രി പറയുന്നതുപോലെ ‘എനക്കറിയില്ല’ എന്നൊന്നും താന്‍ പറയില്ലെന്നും എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കുമെന്നും കേന്ദ്ര ഏജന്‍സികള്‍ വന്നാല്‍പ്പോലും സഹകരിക്കുമെന്നും രാഹുല്‍ പറഞ്ഞു. കണ്ണൂരിലൊക്കെ സാധാരണയായി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ പലരും നെഞ്ചുവേദനയാണെന്നും പറഞ്ഞ് ക്രച്ചസില്‍ പോകുമെന്നും അദ്ദേഹം പരിഹസിച്ചു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി സനോജിനെതിരെയും രാഹുല്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

ബിജെപിക്കും സിപിഎമ്മിനും നേരെ

‘ചോദ്യം ചെയ്യലിനായി ഊര്‍ജസ്വലനായിത്തന്നെ പോകും. കേസ് ചമയ്ക്കുമ്പോള്‍ അതിന്റെ അങ്ങേ അറ്റത്ത് ആരുണ്ടാകണമെന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ പ്രതികരണം നടത്തിയത് കെ.സുരേന്ദ്രനാണ്. അന്വേഷണം തുടങ്ങുന്നതിന് മുന്‍പ് തന്നെ അദ്ദേഹം പ്രതികളാരാണെന്ന് പറഞ്ഞു. സുരേന്ദ്രന്‍ പറഞ്ഞ റൂട്ടിലൂടെയാണ് കേരള പോലീസ് സഞ്ചരിച്ചത്. ഞാന്‍ വ്യാജ പ്രസിഡന്റാണെന്ന് ആദ്യം പറഞ്ഞത് സുരേന്ദ്രനാണ്. രണ്ടാമതാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി സനോജ് പറഞ്ഞത്. സനോജിന്റെ പാര്‍ട്ടി ചീഫ് സുരേന്ദ്രനാണോ അതോ ഗോവിന്ദന്‍ മാഷാണോ അതോ രണ്ടുപേരുമാണോ? ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇവര്‍ക്കെല്ലാവര്‍ക്കും ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പാണെന്ന് മനസ്സിലായി.

അതുകൊണ്ട് ഈ വിഷയംകൊണ്ടെങ്കിലും സംഘപരിവാറിന്റെ ഒന്നാമത്തെ രാഷ്ട്രീയ രൂപം സി.പി.എം. ആണെന്ന് തിരിച്ചറിയപ്പെടുന്നതില്‍ സന്തോഷം. ഇത്തരം ആക്ഷേപങ്ങളെ ആ രീതിയില്‍ മാത്രമേ കാണുന്നുള്ളൂ. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് അഭിപ്രായമില്ല’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഇലക്ട്രൽ കാഡിന് പകരം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാപകമായി നിര്‍മിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തത്. പ്രതികളുടെ കൈവശമുള്ള ലാപ്‌ടോപ്പില്‍ നിന്നും ഫോണുകളില്‍ നിന്നും വ്യാജ കാര്‍ഡിന്റെ കോപ്പികള്‍ ലഭിച്ചു. കാര്‍ഡുകള്‍ പരസ്പരം കൈമാറിയെന്നതിന് ഡിജിറ്റല്‍ തെളിവകള്‍ ലഭിച്ചതായും പിടിച്ചെടുത്ത തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതായും പോലീസ് അറിയിച്ചു.

താമരശ്ശേരി ചുരത്തില്‍ ഇന്നോവ കൊക്കയിൽ വീണു, ഏഴുപേർക്കായി തിരച്ചിൽ

0

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ വാഹനാപകടം. ചുരം ഇറങ്ങിവരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. ചുരത്തില്‍ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു.

കാറില്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. കുട്ടികൾ ഉൾപ്പെടെ കുടുംബം സഞ്ചരിച്ച കാറാണ്. മൂന്ന് പേരെ പുറത്തെടുത്തു. വയനാട് മുട്ടില്‍ പരിയാരം വീട്ടില്‍ മരക്കാരും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.

കാർ മരത്തില്‍ തങ്ങി നില്‍ക്കുകയാണ്. മുകളിലേക്ക് ഒരു മരവും വീണിട്ടുണ്ട്. ക്രെയിന്‍ എത്തിച്ച് അഗ്നിരക്ഷാസേനയുടേയും ചുരം സംരക്ഷണസമിതിയുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

10 ജില്ലകളിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി, കാരണം ക്ലസ്റ്റർ പരിശീലനം

0

 സംസ്ഥാനത്ത് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന കാരണം മുൻനിർത്തി 10 ജില്ലകളിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച (നവംബർ 23) അവധി പ്രഖ്യാപിച്ചു. ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്കാണ് അവധി. ഒൻപത് ജില്ലകളിൽ പൂർണമായും ഒരു ജില്ലയിൽ ഭാഗികമായുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അവധി. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി വിദ്യാഭ്യാസ ഉപ ജില്ലകളിലും അവധിയായിരിക്കും.

കോട്ടയം, കൊല്ലം, എറണാകുളം, വയനാട് എന്നിവിടങ്ങളില്‍ കലോത്സവം നടക്കുന്നതിനാല്‍ ജില്ലകളിലെ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും. കൊല്ലം, എറണാകുളം ജില്ലകളിൽ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് ക്ലസ്റ്റർ പരിശീലനം നടക്കുന്നത്.

കോട്ടയം, കൊല്ലം,എറണാകുളം,വയനാട് എന്നീ ജില്ലകളിലെ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും. ഈ ജില്ലക്കാർക്ക് ക്ലസ്റ്റർ പരിശീലനം നൽകുന്ന ദിവസം അവധിയായിരിക്കും.

എൽ.പി. വിഭാഗം അധ്യാപക സംഗമങ്ങൾ ഓരോ ക്ലാസ് അടിസ്ഥാനത്തിൽ ക്ലസ്റ്റർതലത്തിലാണ് നടക്കുക. യു.പി. വിഭാഗം അധ്യാപക സംഗമങ്ങൾ വിഷയാടിസ്ഥാനത്തിൽ ബി.ആർ.സി തലത്തിലാണ് നടക്കുക.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം സംഗമങ്ങൾ വിദ്യാഭ്യാസജില്ലകൾ കേന്ദ്രീകരിച്ച് വിഷയാടിസ്ഥാനത്തിൽ നടക്കും. ക്ലസ്റ്റർ പരിശീലനങ്ങളിൽ സാധാരണ പ്രവർത്തനങ്ങൾക്ക് പുറമേ സീസ് മാതൃകാപരീക്ഷ നടത്തിയ വിഷയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പിന്നോട്ടുപോയ മേഖലകൾ കണ്ടെത്തുകയും കാരണം വിലയിരുത്തുകയും പരിഹാരപ്രവർത്തനങ്ങൾ ചർച്ചചെയ്യുകയും ചെയ്യും.

രാവിലെ 9.30 മുതൽ 4.30 വരെയാണ് പരിശീലനം. കഴിഞ്ഞ ഒക്ടോബർ ഏഴാം തീയതിയും ഇതേ പോലെ അവധി നൽകിയിരുന്നു.

നവകേരള അവധി

നവകേരള സദസിൽ പങ്കെടുക്കാൻ സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിൻറെ നിർദേശം വിവാദത്തിലായിരുന്നു. ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണമെന്നായിരുന്നു നിർദ്ദേശം. സ്കൂളുകൾക്ക് അവധി നൽകാനും നിർദേശമുള്ളതായി വാർത്ത വന്നു.

നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നടപടി സ്വീകരിച്ചത്.

ബസിൽ കിടന്ന് ഉറങ്ങി, രക്ഷിതാക്കൾ ഇറങ്ങി, ശബരിമലയിൽ കാണാതായ ഒന്‍പതു വയസ്സുകാരിയെ കണ്ടെത്തി

0

ശബരിമല തീര്‍ഥാടനത്തിനിടെ കാണാതായ ഒന്‍പതു വയസ്സുകാരിയെ കണ്ടെത്തി ബന്ധുക്കളുടെ അടുത്തെത്തിച്ചു. കുടുംബത്തോടൊപ്പം യാത്ര ചെയ്ത കുട്ടി ബസ്സില്‍ ഉറങ്ങിപ്പോയതിനെത്തുടര്‍ന്നാണ് കാണാതായത്. തമിഴ്‌നാട്ടില്‍നിന്ന് ശബരിമലയിലേക്ക് തീര്‍ഥാടനത്തിനെത്തിയ സംഘത്തിലെ കുട്ടിയാണ്. രക്ഷിതാക്കളായി എത്തിയവർ കുട്ടി ഇറങ്ങിയോ എന്ന് ഉറപ്പ് വരുത്തിയിരുന്നില്ല.

ഭവ്യ എന്ന നാലാംക്ലാസുകാരി ഉൾപ്പെടുന്ന സംഘം ബുധനാഴ്ച രാവിലെ പത്തിനാണ് പമ്പയിൽ എത്തിയത്. ബസ്സിറങ്ങി നടന്ന് കുറച്ചുകഴിഞ്ഞപ്പോഴാണ് മകളെ കാണാനില്ലെന്ന് അച്ഛന് ബോധ്യപ്പെട്ടത്. തിരികെയെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

ബസ് പമ്പയില്‍ അയ്യപ്പൻമാരെ ഇറക്കിയ ശേഷം നിലയ്ക്കലിലേക്ക് മടങ്ങിയിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. പോലീസ് വിവരമറിയിച്ചതു പ്രകാരം മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാര്‍ ബസ്സിന്റെ നമ്പര്‍ സ്വീകരിച്ച് നിലയ്ക്കലിലെത്തി. തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അട്ടത്തോട്ടില്‍വെച്ച് കണ്ടെത്തി എങ്കിലും എല്ലാവരും പമ്പയില്‍ത്തന്നെ ഇറങ്ങിയെന്നായിരുന്നു ജീവനക്കാരുടെ മറുപടി.

ഇതോടെ ബസ്സിനകത്ത് കയറി പരിശോധിച്ചപ്പോള്‍ പിന്‍സീറ്റില്‍ ഉറങ്ങുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. കുഞ്ഞിനെ കണ്ടുകിട്ടിയ കാര്യം പോലീസിലറിയിക്കാന്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചെങ്കിലും മൊബൈല്‍ റേഞ്ചില്ലാത്തത് വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചു. തുടര്‍ന്ന് മോട്ടോ വാഹന വകുപ്പ് വാഹനത്തില്‍ കുഞ്ഞിനെ പോലീസ് കണ്‍ട്രോള്‍ റൂമിലെത്തിച്ചു. ആശങ്കയോടെ കാത്തിരുന്ന രക്ഷിതാക്കൾക്ക് കൈമാറി.

മണിപ്പൂരിൽ പോകാതെ ക്രിക്കറ്റ് വിജയത്തിൻ്റെ ക്രെഡിറ്റ് എടുക്കാൻ പോയി, പ്രധാനമന്ത്രിക്കെതിരെ പ്രിയങ്കാ ഗാന്ധി

കലാപം രൂക്ഷമായി ബാധിച്ച മണിപ്പുര്‍ സന്ദര്‍ശിക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം കാണാനായി അഹമ്മദാബാദിലേക്ക് പോയതിനെ കടുത്ത ഭാഷയിൽ പരിഹസിച്ച് പ്രിയങ്ക ഗാന്ധി. മത്സരത്തില്‍ ഇന്ത്യ വിജയം നേടിയിരുന്നെങ്കില്‍ അതിന്റെ ക്രെഡിറ്റ് എടുക്കാമെന്ന് കരുതിയാണ് മോദി ക്രിക്കറ്റ് കാണാന്‍ പോയതെന്ന് പ്രിയങ്ക തുറന്നടിച്ചു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവർ

”മണിപ്പുര്‍ ഏഴ് മാസത്തോളമായി വംശീയ കലാപത്തില്‍ മുങ്ങിയിരിക്കുകയാണ്. പക്ഷേ പ്രധാനമന്ത്രി അവിടേക്ക് തിരിഞ്ഞുനോക്കിയില്ല. പക്ഷെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നത് കാണാന്‍ അദ്ദേഹം അഹമ്മദാബാദിലേക്ക് പോയി. ലോകകപ്പില്‍ നമ്മുടെ ടീം കഠിനാധ്വാനത്തിലൂടെ ഫൈനലിലെത്തി. ഫൈനല്‍ കാണാന്‍ മോദി ജി അഹമ്മദാബാദില്‍ എത്തിയത് ടീം വിജയിക്കുകയാണെങ്കില്‍ അതിന്റെ ക്രെഡിറ്റ് എടുക്കാനാണ്”, പ്രിയങ്ക പറഞ്ഞു.

”താനൊരു ‘ഫക്കീര്‍’ (സന്ന്യാസി) ആണെന്നാണ് നരേന്ദ്രമോദി സ്വയം അവകാശപ്പെടുന്നത്. അങ്ങിനെയാണെങ്കിൽ പിന്നെ എങ്ങിനെയാണ് മോഡി ഭരണത്തിന് കീഴില്‍ ബി.ജെ.പി. ഇന്ത്യയിലെ ഏറ്റവും സാമ്പത്തികശേഷിയുള്ള രാഷ്ട്രീയപാര്‍ട്ടിയായി മാറിയത്? മോഡിയും കേന്ദ്രസര്‍ക്കാരും വന്‍വ്യവസായികളുടെ വായ്പകള്‍ എഴുതിത്തള്ളി. എന്നാല്‍ പാവപ്പെട്ടവരെ അവഗണിച്ചു.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി. സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത് സമ്പന്നര്‍ക്ക് വേണ്ടിയാണെന്നും പ്രിയങ്ക പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ ഇന്ദ്രജ് ഗുര്‍ജറിനും മനീഷ് യാദവിനും വേണ്ടി പ്രചരണത്തിനെത്തിയതായിരുന്നു പ്രിയങ്ക. നവംബര്‍ 25-നാണ് രാജസ്ഥാന്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്