ലോകം സാമ്പത്തിക കുരുക്കിലേക്ക് എന്ന് ലോകബാങ്ക്

0

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുകയാണ്. ഇത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വ്യക്തമാക്കി

റഷ്യയുടെ യുക്രൈന്‍ അധിനിവേശം ഈ പ്രതിസന്ധി വര്‍ധിപ്പിച്ചെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍. കൊവിഡിനെത്തുടര്‍ന്ന് ചൈനയില്‍ കടുത്ത രീതിയിൽ തുടരുന്ന ലോക്ക്ഡൗണും സമ്പദ്വ്യവസ്ഥയെ മന്ദഗതിയിലാക്കുന്നുണ്ടെന്നും ഡേവിഡ് മാല്‍പാസ് പറഞ്ഞു.

കഴിഞ്ഞ മാസം ലോകബാങ്ക് ഈ വര്‍ഷത്തെ ആഗോള സാമ്പത്തിക വളര്‍ച്ചാ പ്രവചനം 3.2 ശതമാനമായി കുറച്ചിരുന്നു.

യൂറോപ്പില്‍ ജര്‍മ്മനി ഉള്‍പ്പെടെ പലഭാഗങ്ങളിലും ഊര്‍ജ പ്രതിസന്ധി രൂക്ഷമാണ്. ഇന്ധനത്തിന് വില ഉയരുന്നത് വലിയ സാമ്പത്തിക രംഗങ്ങളെപ്പോലും സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ഭക്ഷണത്തിന്റേയും ഊര്‍ജത്തിന്റേയും ഇന്ധനത്തിന്റേയും ക്ഷാമം വികസ്വര രാജ്യങ്ങളേയും വലയ്ക്കുന്നുണ്ടെന്ന് ലോകബാങ്ക് വിലയിരുത്തി.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നുള്ള തിരിച്ചുവരവ് തൃപ്തികരമല്ലെന്നാണ് ലോകബാങ്കി വിലയിരുത്തൽ. ലോക്ക്ഡൗണുകള്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടു. ഇന്ധനത്തിനായി റഷ്യയെ പൂര്‍ണമായും ആശ്രയിച്ച യൂറോപ്പ് ഇപ്പോൾ അധിനിവേശവും അതേത്തുടര്‍ന്നുള്ള ഉപരോധവും മൂലം സമ്മര്‍ദത്തിലാണെന്നും ഡേവിഡ് മാല്‍പാസ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ രഹസ്യ ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന ആവശ്യം കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണ കോടതിയുടെ നടപടി. മേയ് ഒമ്പതാം തീയതി പുറപ്പെടുവിച്ച ഉത്തരവില്‍ ഈ ആവശ്യം തള്ളിയിരുന്നതായും കോടതി വ്യക്തമാക്കി. എന്നാല്‍ ആ ഉത്തരവ് തങ്ങളറിഞ്ഞിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രതികരണം. അതിലുള്ള എതിര്‍പ്പും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ എന്തുകൊണ്ട് ഉത്തരവ് കൈപ്പറ്റിയില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതായി നേരത്തെ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ വേളയില്‍ ഫൊറന്‍സിക് ലാബിലെ ഉദ്യോഗസ്ഥനെ വിസ്തരിച്ചിരുന്നതായും ഇദ്ദേഹത്തില്‍നിന്ന് കൃത്യമായ മറുപടികള്‍ ലഭിച്ചിരുന്നതായും കോടതി പറഞ്ഞിരുന്നു. അതിനാല്‍ മെമ്മറി കാര്‍ഡ് വീണ്ടും ഫൊറന്‍സിക് ലാബിലേക്ക് അയച്ച് പരിശോധിക്കേണ്ട ആവശ്യമെന്താണെന്ന് വിശദീകരിക്കാനും നിര്‍ദേശിച്ചു. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

അതിനിടെ, ആക്രമിക്കപ്പെട്ട നടി വ്യാഴാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കൂടെ ഉണ്ടാവുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിക്കുന്നതായും കേസുമായി ബന്ധപ്പെട്ട ആശങ്കകള്‍ അദ്ദേഹത്തെ അറിയിച്ചതായും നടി പ്രതികരിച്ചു. അനുകൂല പ്രതികരണമാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായതെന്നും അദ്ദേഹം നല്‍കിയ ഉറപ്പില്‍ സംതൃപ്തയാണെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീപുരോഗതിയിലെ തടസങ്ങൾ നീക്കുന്നതിൽ കേരളം മാതൃക – രാഷ്ട്രപതി

0

സ്ത്രീ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃകയാണെന്ന് കേരളത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. വിദ്യാഭാസം, തൊഴിൽ, മേഖലകളിലെ കേരളത്തിലെ സ്ത്രീ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും രാഷ്‌ട്രപതി പറഞ്ഞു.

തിരുവനന്തപുരത്ത് വനിത പാർലമെന്റ് സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു രാഷ്ട്രപതിയുടെ പരാമർശം. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തിയത്.

ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ട്. രാജ്ഭവനിൽ തങ്ങിയ രാഷ്ട്രപതി രാവിലെ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. വൈകിട്ട് 5.20നു തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പൂനെയിലേക്കാണ് പോകുക.

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നാളെ

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം 27 വെള്ളിയാഴ്ച വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല.

മാത്രമല്ല മമ്മൂട്ടി, മകൻ ദുൽഖർ സൽമാൻ, മോഹൻലാൽ, മകൻ പ്രണവ് എന്നിങ്ങനെ പിതാപുത്ര ചിത്രങ്ങൾ പരസ്പരം മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിലെ കൌതുകം.

ഇവർക്കൊപ്പം ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറി ചിത്രങ്ങളെല്ലാം കണ്ട് വിലയിരുത്തി. മത്സരത്തിനെത്തിയ 142 സിനിമകൾ 2 പ്രാഥമിക ജൂറികൾ കണ്ട ശേഷം മികച്ച 40–45 ചിത്രങ്ങൾ അന്തിമ ജൂറിക്കു വിലയിരുത്താൻ വിടുകയായിരുന്നു. ചില ചിത്രങ്ങൾ അവർ പ്രത്യേകം വിളിച്ചു വരുത്തി കണ്ടു.

പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ദിലീപ്, ബിജു മേനോൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ജോജു ജോർജ്, ചെമ്പൻ വിനോദ്, ആസിഫ് അലി, നിവിൻ പോളി, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങളും അവർഡിനായി മത്സരിക്കുന്നുണ്ട്.

മഞ്ജു വാര്യർ, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ, നിമിഷ സജയൻ, അന്ന ബെൻ, രജീഷ വിജയൻ, ദർശന രാജേന്ദ്രൻ, ഐശ്വര്യലക്ഷ്മി, ഉർവശി, സുരഭി, ഗ്രേസ് ആന്റണി, നമിത പ്രമോദ്, മീന, മംമ്ത മോഹൻദാസ്, മഞ്ജു പിള്ള, ലെന, സാനിയ ഇയപ്പൻ, ദിവ്യ പിള്ള, അഞ്ജു കുര്യൻ, ദിവ്യ എം.നായർ, വിൻസി അലോഷ്യസ്, ഡയാന തുടങ്ങിയവരാണ് മികച്ച നടിക്കുള്ള മത്സരത്തിനുള്ളത്.

റാലിയിലെ പ്രകോപന മുദ്രാവാക്യം കുട്ടിയെ തിരിച്ചറിഞ്ഞു

ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനരമാം വിധം മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. എറണാകുളം ജില്ലക്കാരന്‍ ആണ്.കുട്ടിയെ തിരിച്ചറിഞ്ഞതായി കൊച്ചി കമ്മിഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു. വിവരം ആലപ്പുഴ പൊലീസിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരിക്കും അടുത്ത നടപടി. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുമെന്നും സി.എച്ച്.നാഗരാജു പറഞ്ഞു.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എങ്ങനെ പ്രകടനത്തില്‍ എത്തിയെന്നത് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

പ്രകടനത്തില്‍ കുട്ടിയെ ചുമലിലേറ്റി നടന്ന അന്‍സാര്‍ നജീബിനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കൗതുകം തോന്നിയതിനാലാണ് കുട്ടിയെ ചുമലിലേറ്റിയതെന്നും കുട്ടിയെ തനിക്കറിയില്ലെന്നുമായിരുന്നു ഇയാളുടെ മൊഴി.

വാഹനങ്ങളുടെ ഇൻഷൂറൻസ് പ്രീമിയം വീണ്ടും കൂട്ടി

മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം പിന്നെയും വർധിപ്പിച്ചു. 1000 സി.സി. വരെയുള്ള കാറുകലുടെ ഇന്‍ഷുറന്‍സ് 2072 രൂപയില്‍ നിന്ന് 2094 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. 1000 സിസി മുതല്‍ 1500 സിസി വരെയുള്ള കാറുകള്‍ക്ക് 3221 രൂപയായിരുന്നത് 3416 രൂപയായി വര്‍ധിപ്പിച്ചുമാണ് കേന്ദ്ര ഗാതാഗത മന്ത്രാലയം ഉത്തരവിറക്കിയത്.

അതേസമയം, 1500 സി.സിക്ക് മുകളില്‍ ശേഷിയുള്ള ആഡംഭര വാഹനങ്ങളുടെ പ്രീമിയത്തില്‍ കുറവ് വരുത്തി. 7897 രൂപയായിരുന്നത് 7890 ആക്കി. ഏഴ് രൂപയുടെ കുറവ്‌

ഇലക്ട്രിക് വാഹനങ്ങൾക്ക് കുറയ്ക്കുമെന്ന് വാഗ്ദാനം

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായും അറിയിച്ചു. അതുപോലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 15 ശതമാനത്തിൻ്റെ ഇളവ് നിലനിർത്തും.

ഇരുചക്ര വാഹനങ്ങളുടെ മേലാണ് ഏറ്റവും വലിയ വർധന. ടൂ വീലേഴ്സിൻ്റെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമാണ് പ്രധാനമായി വര്‍ധിപ്പിച്ചിരിക്കുന്നത്. 75 സി.സി. വരെ ശേഷിയുള്ള വാഹനങ്ങള്‍ക്ക് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് തുക 538 രൂപ ആയിരിക്കും. 75 സി.സി. മുതല്‍ 150 സി.സി. വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 714 രൂപയും 150 സി.സി. മുതല്‍ 350 സി.സി. വരെയുള്ളവയ്ക്ക് 1366 രൂപയുമാണ് ഇന്‍ഷുറന്‍സ് ഈടാക്കുന്നത്.

ജി.എസ്.ടി തുക ഇതിന് പുറമെയാണ്‌.

പാറമടയിൽ നായക്കുട്ടിയെ കുളിപ്പിക്കാനിറങ്ങിയ വിദ്യാർഥിനി മുങ്ങി മരിച്ചു

വീടിനടുത്തുള്ള പാറമടയിലെ വെള്ളക്കെട്ടിൽ നായയെ കുളിപ്പിക്കാൻ പോയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. ചിറ്റൂര്‍ തേനാരി കല്ലറാംകോട് വീട്ടില്‍ ശിവരാജന്റെ മകള്‍ ആര്യയാണ് (15) മരിച്ചത്. ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. വീടിനടുത്തുള്ള പാറമടയില്‍ കൂട്ടുകാരോടൊപ്പമെത്തിയതായിരുന്നു. ഇതിനിടെ കുട്ടിയായ നായയെ കുളിപ്പിക്കുന്നതിനിടെ കാല്‍ വഴുതി പാറമടയിലെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ഒപ്പമുള്ളവരുടെ നിലവിളികേട്ട് സമീപത്തെ കടവില്‍ കുളിക്കാനെത്തിയവര്‍ ഓടിയെത്തിയാണ് ആര്യയെ കരയ്‌ക്കെത്തിച്ചത്.

ഉടനെ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. പാലക്കാട് കസബ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അമ്മ: പ്രഭ.

പി സി ജോര്‍ജ് റിമാന്റില്‍

വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്ക് വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

ജോര്‍ജിനെ പൂജപ്പുര ജില്ലാ ജയിലിലേക്കാണ് മാറ്റുക. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി മേയ് 30ന് പരിഗണിക്കും.

പുറത്തുനിന്നാല്‍ പ്രതി കുറ്റം ആവര്‍ത്തിക്കുമെന്ന പ്രോസിക്യൂഷന്‍ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തത്.

കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മുന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ കൊച്ചിയിലെത്തി പോലീസ് സംഘം ജോര്‍ജിനെ അറസ്റ്റ് ചെയ്ത്. രാത്രിതന്നെ തിരുവനന്തപുരത്തേക്കും എത്തിച്ചു.

വർഗ്ഗീയത വളർത്തുന്ന പ്രസംഗം, പി സി ജോർജ് അറസ്റ്റിൽ

മത വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വെണ്ണല കേസില്‍ നടപടികൾ പൂർത്തിയായാൽ പി സി ജോർജിനെ വിഴിഞ്ഞം പൊലീസിന് കൈമാറും. പി സി ജോർജിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ വിഴിഞ്ഞം പൊലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്. സി ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിയത്.

വെണ്ണലയിലെയും തിരുവനന്തപുരത്തെയും കേസുകളിലാണ് വിധി ഉണ്ടായിരിക്കുന്നത്.

വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യിലിനായി പി.സി.ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായിരുന്നു. മകൻ ഷോൺ ജോർജിനൊപ്പമാണ് പി.സി.ജോർജെത്തിയത്. നിയമം പാലിക്കുമെന്ന് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. പി.സി.ജോർജിനെ പിന്തുണച്ച് ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി പിഡിപി പ്രവർത്തകരും പാലാരിവട്ടത്ത് ഒത്തുകൂടിയത് സംഘർഷ സാധ്യത സൃഷ്ടിച്ചിരുന്നു. തുടർന്ന് പിഡിപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.

വിദ്വേഷ പ്രസംഗക്കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതി പി.സി.ജോർജിന്റെ മുൻകൂർ ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.

എയിഡഡ് സ്കൂൾ നിയമനം പി എസ് സിക്ക് വിടണം- മന്ത്രി ബാലൻ്റെ പ്രസ്താവനയ്ക്ക് എതിരെ മത സംഘടന

എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്ന എകെ ബാലന്റെ പ്രസ്താവനക്കെതിരെ സിറോ മലബാർ സഭ. എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ ആക്ഷേപിക്കാനുള്ള നീക്കം അപലപനീയമാണെന്ന് സിറോ മലബാർ സഭ പ്രതികരിച്ചു. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ നിഷേധിക്കാനാണ് നീക്കം. എകെ ബാലന്റെ പ്രസ്താവന പ്രതിഷേധാർഹമാണ്. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ അഴിമതി നടക്കുന്നുവെന്ന് പാർട്ടി നേതാവ് ആക്ഷേപിക്കുന്നു. എ കെ ബാലൻ യാഥാർത്ഥ്യം പഠിക്കണമെന്നും സിറോ മലബാർ സഭ പ്രതികരിച്ചു.

രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന പ്രത്യേക വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കാനുള്ള നീക്കമാണ് എകെ ബാലന്റേതെന്ന് സഭ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ തലങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്തി ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കാനും ശ്രമിക്കാതെയാണ് വിദ്യാഭ്യാസ ഏജൻസികളെ ആക്ഷേപിക്കുന്നതെന്നാണ് കുറ്റപ്പെടുത്തൽ.

സർക്കാർ അംഗീകൃത എയിഡഡ് സ്കൂളുകളിൽ വൻ കോഴ വാങ്ങി അധ്യാപകരെ നിയമിക്കയും ശമ്പളം സർക്കാർ കൊടുക്കയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. ഒരു സർക്കാരും ഇതിനെതിരെ ശബ്ദം ഉയർത്തിയിരുന്നില്ല.