ഖാലിദിയയില്‍ പാചകവാതകസംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചതിൽ ഒരു മലയാളിയും ഉൾപ്പെടുന്നതായി വാർത്തി. ഒരാൾ പാകിസ്താനിയാണ്. ഇവിടെ ആലപ്പുഴ സ്വദേശി ശ്രീകുമാര്‍ രാമകൃഷ്ണന്‍ എന്നയാളെ അപകടത്തിനിടയിൽ കാണാതായിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. തിരിച്ചറിയാനായി അന്വേഷണം തുടരുകയാണ്.
106 ഇന്ത്യക്കാര്‍ക്ക് പരിക്ക് പറ്റിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി, ഷഖ്ബൂത് ഹോസ്പിറ്റല്‍, ബുര്‍ജീല്‍, എന്‍.എം.സി., മെഡിയോര്‍, ലൈഫ് ലൈന്‍, മെഡിക്ലിനിക്, ക്ളീവ്ലാന്‍ഡ് എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
അപകടത്തില്‍ തകര്‍ന്ന ഫുഡ് കെയര്‍ റെസ്റ്റോറന്റിലെ എട്ട് ജീവനക്കാരും ചികിത്സയിലാണ്. മൂന്നുപേരുടെ നില ഗുരുതരമാണ്. സ്ഫോടനം നടന്നത് റെസ്റ്റോറന്റിന്റെ താഴെയുള്ള പാചകവാതകസംഭരണിയിലാണ്. എന്നാൽ ഇതിന് തുടർച്ചയായി തീപ്പിടിത്തം ആദ്യം ഉണ്ടായത് റെസ്റ്റോറന്റിലായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സ്‌ഫോടനം നടന്നത്.
എല്ലാവരും അവരവരെ കുറിച്ച് ചിന്തിക്കണം. കോണ്‍ഗ്രസ് വിട്ടത് പെട്ടെന്നുള്ള തീരുമാനപ്രകാരമല്ല. പാര്‍ലമെന്റില്‍ സ്വതന്ത്ര ശബ്ദമുയരേണ്ട സമയമായെന്ന് തോന്നി. അതനുസരിച്ചാണ് അഖിലേഷ് യാദവിനെ സമീപിച്ചത്.
കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് നൽകിയ വിശദീകരണമാണ്. പക്ഷെ ഇദ്ദേഹം സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു പാര്‍ട്ടി കുപ്പായത്തില്‍ മാത്രം തൂങ്ങി നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന വിശദീകരണമാണ് നൽകുന്നത്.
എല്ലാ കാലവും ഇതുപോലെ പോവാനാവില്ല. എല്ലാവരും പുതിയതെന്തെങ്കിലും ചെയ്യാന്‍ വേണ്ടി ചിന്തിക്കണം. എല്ലാ പ്രതിപക്ഷപാര്‍ട്ടികളേയും 2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പിക്കെതിരേ പോരാടാനായി ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. അതില്‍ കോണ്‍ഗ്രസും ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും കപില്‍ സിബല്‍ തുടർന്ന് വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം ഉദയ്പൂരില്‍ ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പേ തന്നെ കോണ്‍ഗ്രസ് വിടാനുള്ള തീരുമാനമെടുത്തിരുന്നു. എന്തുകൊണ്ട് ഇതുവരെ ആ തീരുമാനത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തായില്ല എന്നാണിപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത്. തീരുമാനം വെറും തമാശയായിരുന്നില്ലെന്നും കപില്‍ സിബല്‍ അവകാശപ്പെട്ടു.
കോണ്‍ഗ്രസ് നേതൃത്വം മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ച ജി.23 വിമതഗ്രൂപ്പിലെ പ്രധാനമുഖമായിരുന്നു കപില്‍ സിബല്‍. ‘എല്ലാവരുമായും ഇപ്പോഴും നല്ല സൗഹൃദമാണ്. അത് ഇനിയും തുടരും’.എന്നാണ് വിശദീകരണം.
സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
ഫെയ്‌സ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങളും ഇലക്ഷന്‍ പരസ്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താമെന്ന് അവസാനം മെറ്റ കമ്പനി സമ്മതിച്ചു. രാഷ്ട്രീയം, സാമൂഹ്യ പ്രശ്‌നം എന്നീ വിഭാഗത്തില്‍ പെടുന്ന ടാര്‍ഗറ്റഡ് ഇതുവരെ ഗോപ്യമാക്കി വെച്ച തന്ത്രങ്ങളാണ് പ്രസിദ്ധപ്പെടുത്തുന്നത്. ജനാധിപത്യ സംവിധാനത്തെ തന്നെ തകരാറിലാക്കുന്നു എന്ന നിലയ്ക്ക് വിമർശനങ്ങൾ ഉയർന്നിരുന്നു.
ഫെയ്‌സ്ബുക്ക് ഓപ്പണ്‍ റിസര്‍ച്ച് ആന്റ് ട്രാന്‍സ്പരന്‍സി പ്രോഗ്രാമിന്റെ (ഫോര്‍ട്ട്) ഭാഗമായ ഗവേഷകര്‍ക്ക് വിശദമായ വിവരങ്ങള്‍ ഇവയിൽ നിന്നും ലഭിക്കും. പരസ്യവിതരണക്കാര്‍ നല്‍കിയ ഇന്ററസ്റ്റ് ടാര്‍ഗറ്റുകള്‍ ഉള്‍പ്പടെ ഓരോ പരസ്യത്തിന്റേയും വിശദമായ വിവരങ്ങള്‍ ഇതിലുണ്ടാവും.
ഫെയ്‌സ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങളുടെ വിതരണം എങ്ങനെയാണെന്നത് സംബന്ധിച്ച് ഏറെ കാലമായി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സ്വകാര്യതയില്‍ ആശങ്കയുന്നയിച്ച് അത് വെളിപ്പെടുത്താന്‍ കമ്പനി ഇതുവരെ തയ്യാറായിരുന്നില്ല.
എന്നാല്‍ വിവിധ ഗവേഷക സംഘങ്ങള്‍ ഈ വിഷയം സ്വന്തം നിലയ്ക്ക് അന്വേഷിച്ചു. ഒരു ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് ഫെയ്‌സ്ബുക്കിന്റെ ടാര്‍ഗറ്റഡ് ആഡുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഫെയ്‌സ്ബുക്കിന്റെ ആഡ് ലൈബ്രറിയില്‍ കുറെ പ്രശ്‌നങ്ങള്‍ കണ്ടെത്തി. ഈ ഗവേഷക സംഘത്തെ മെറ്റ പ്ലാറ്റ് ഫോമുകളില്‍ നിന്ന് വിലക്കുകയായിരുന്നു.
പുതിയ തീരുമാന പ്രകാരം സാമൂഹ്യ പ്രശ്‌നം, തിരഞ്ഞെടുപ്പ്, രാഷ്ട്രീയം എന്നീ വിഭാഗത്തില്‍ പെട്ട മുഴുവന്‍ പരസ്യങ്ങളുടെയും വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് പങ്കുവെക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനി ടാര്‍ഗറ്റിങ് ഡാറ്റ ലഭ്യമാക്കിയിരുന്നു. 2020 ലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള മൂന്ന് മാസക്കാലയളവിലെ ഡാറ്റ മാത്രമാണ്.
ഇത് കൂടാതെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ആഡ് ടാര്‍ഗറ്റിങ് ഡാറ്റയില്‍ ചിലത് കമ്പനിയുടെ ആഡ് ലൈബ്രറിയിലൂടെയും ഫെയ്‌സ്ബുക്ക് പുറത്തുവിടും. ഇതുവഴി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പരസ്യങ്ങള്‍ അയക്കുന്ന ഫെയ്‌സ്ബുക്ക് പേജുകള്‍ എങ്ങനെയാണ് അത് ചെയ്യുന്നത് എന്ന് സംഭവിച്ച വിവരങ്ങള്‍ ഇതുവഴി ആര്‍ക്കും അറിയാനാവും. ഈ അപ്‌ഡേറ്റ് ജൂലായില്‍ എത്തും.
ആഗോള തലത്തില്‍ സാമൂഹിക രാഷ്ട്രീയ സ്വാധീനമുണ്ടാക്കാന്‍ ശേഷിയുള്ള ഫെയ്‌സ്ബുക്കിന്റെ രാഷ്ട്രീയ പരസ്യ വിതരണ രീതിയുടെ വിവരങ്ങള്‍ പുറത്തുവരുന്നതിനുള്ള ഒരു അവസരമായി വിദഗ്ദര്‍ പുതിയ പ്രഖ്യാപനത്തെ കാണുന്നു.
നിലവിൽ എല്ലാ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഒരു വിഭാഗം ഗവേഷകരിലേക്കല്ലാതെ മറ്റാര്‍ക്കും ഫെയ്‌സ്ബുക്കിന്റെ അനുമതിയില്ലാതെ ഈ വിവരങ്ങള്‍ ലഭിക്കില്ല.
അഴിമതി ആരോപണത്തെ തുടര്‍ന്ന് പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിലെ ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കി. സംസ്ഥാനത്ത് ഒരു പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ടെന്‍ഡര്‍ വിളിച്ചതില്‍ ഒരു ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കിയത്.
ഇതിന് പിന്നാലെ പഞ്ചാബ് പോലീസിലെ ആന്റി കറപ്ഷന്‍ വിഭാഗം സിംഗ്ലയെ അറസ്റ്റ് ചെയ്യ്തു. മന്ത്രി കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്ന് പരാതി ലഭിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പുറത്താക്കല്‍ നടപടി പ്രഖ്യാപിച്ചത്.
ഇന്ത്യയില്‍ ഇത് രണ്ടാം തവണയാണ് അഴിമതി ആരോപണം നേരിട്ട ഒരു മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുന്നത്. 2015-ല്‍ ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരില്‍ നിന്ന് ഒരു മന്ത്രിയെ അരവിന്ദ് കെജ്രിവാള്‍ പുറത്താക്കിയിരുന്നു.
ആംആദ്മി പാര്‍ട്ടിയെ ഒരുപാട് പ്രതീക്ഷയോടെയാണ് ജനങ്ങള്‍ അധികാരത്തിലേറ്റിയതെന്നും അതുകൊണ്ടുതന്നെ ഒരു ശതമാനം അഴിമതി പോലും വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു.
ഭാരതാംബയ്ക്ക് അരവിന്ദ് കെജ്രിവാളിനേപ്പോലെ ഒരു മകനും ഭഗവന്ത് മാനേപ്പോലെ ഒരു പട്ടാളക്കാരനുമുള്ളപ്പോള്‍ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സിംഗ്ല തന്റെ തെറ്റ് സമ്മതിച്ചിട്ടുണ്ടെന്നും മാന്‍ പറഞ്ഞു.
എഎപി കണ്‍വീനറും എംപിയുമായ രാഘവ് ചദ്ദയും നടപടിയെ പ്രശംസിച്ച് രംഗത്തുവന്നു. ഇന്ത്യയില്‍ ആംആദ്മി പാര്‍ട്ടിക്ക് അല്ലാതെ ആര്‍ക്കാണ് സ്വന്തം പാര്‍ട്ടിയിലെ മന്ത്രിക്കെതിരെ പോലും ഇത്തരം ധീരമായ നടപടികളെടുക്കാന്‍ സാധിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുന്‍പ് ഡല്‍ഹിയില്‍ കണ്ട കാര്യങ്ങള്‍ ഇപ്പോള്‍ പഞ്ചാബിലും കാണാന്‍ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച രണ്ട് പേരെ പൊലീസ് പിടിയിൽ. പന്നന്യൂര്‍ സ്വദേശിയായ വിജേഷ്, വടക്കുമ്പാട് മഠത്തൂം സ്വദേശി അനീഷ് എന്നിവരാണ് അറസ്റ്റിലായത്.
തലശ്ശേരിയിൽ കടലിന് ചേർന്നുള്ള പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങൾ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കയായിരുന്നു.
തങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കണ്ട കമിതാക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. വിജേഷ് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറായ അനീഷ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.
പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഇതേ സ്ഥലത്ത് മൂന്നു പേരെ കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സീവ്യൂ പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യ നിമിഷങ്ങളുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് പൊലീസ് നടപടി.
ഇതിന് പിന്നാലെയാണ് തങ്ങളുടെ ചിത്രങ്ങളും പ്രചരിപ്പിക്കപ്പെട്ടതായി കമിതാക്കളുടെ പരാതി നൽകിയത്.
പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ രാവിലെ മുതല്‍ ചിലര്‍ പാര്‍ക്കിലെത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവിടെ നിന്ന് ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ചില അശ്ലീല സൈറ്റുകളിൽ അപ് ലോഡ് ചെയ്യപ്പെട്ടതായും കണ്ടെത്തി. തുടര്‍ന്ന് വീഡിയോ അപ്‍ലോഡ് ചെയ്തവരുടെ വിവരങ്ങള്‍ സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ ശേഖരിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി കോളിജ് വിദ്യാർഥിനി മരിച്ചു. ഭർത്താവിൻ്റെ വീട്ടിൽ നിന്നും മാതാപിതാക്കൾക്ക് അരികിലെത്തിയ യുവതി ഇവർക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
മണ്ണാര്‌ക്കാട് ദാറുന്നജാത്ത് കോളേജില്‍ എംഎസ്‍സി സൈക്കോളജി വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്. ചെത്തല്ലൂര്‍ തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകളാണ്. ചെമ്മാണിയോട്ട സ്വദേശി ആസിഫ് ആണ് ഭര്‍ത്താവ്.
കോളേജില്‍ പോകുന്നതിനായി സ്വന്തം വീട്ടിലെത്തിയതായിരുന്നു ഹനാന്‍. അവിടെ വെച്ച് ഞായറാഴ്ച വൈകിട്ട് വീട്ടില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവെയാണ് ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയത്. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഹനാനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. മാതാവ് : അസൂറ, സഹോദരങ്ങള്‍: ഹനിയ, ഹാനിത്ത്.
സ്ത്രീധനമരണത്തില്‍ ഐപിസി 304 പ്രകാരം പത്ത് വര്‍ഷം തടവ് അനുഭവിക്കണം. ഇതിനു പുറമെ ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഐപിസി 498 എ ഗാർഹിക പീഡന പ്രകാരം രണ്ടുവര്‍ഷം തടവും അരലക്ഷം രൂപ പിഴയും ഒടുക്കണം. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാലാണ് 10 വർഷം ആവുന്നത്.
കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. സുജിത്താണ് ശിക്ഷ വിധിച്ചത്.
ശിക്ഷ വിധിക്കുന്നതിന് മുൻപ് പ്രതിയായ കിരണ്‍കുമാറിനെ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. അച്ഛനും അമ്മയ്ക്കും സുഖമില്ല. അച്ഛന് ഓര്‍മക്കുറവുണ്ട്, അതിനാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തിൻ്റെ ഏക ആശ്രയം താനാണെന്നും പ്രായം പരിഗണിക്കണമെന്നും കിരണ്‍ കോടതിയില്‍ അഭ്യർത്ഥിച്ചു.
സാമൂഹിക വിപത്തിനെതിരായ കേസ്
ഇത് ഒരു വ്യക്തിക്കെതിരേയുള്ള കേസല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. സ്ത്രീധനമെന്ന സാമൂഹികവിപത്തിനെതിരേയുള്ള കേസാണ്. സ്ത്രീധനം വാങ്ങിയ പ്രതി ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയാണ് എന്നത് പ്രത്യേകം ശ്രദ്ധയിൽ പെടുത്തി. സ്ത്രീധനത്തിന് വേണ്ടി മാത്രമാണ് പ്രതി ഭാര്യയെ ഉപദ്രവിച്ചത്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും അതിനാല്‍ ശിക്ഷാവിധി മാതൃകാപരമാകണമെന്നും പ്രോസിക്യൂഷന്‍ തുടർന്ന് വാദിച്ചു.
സ്ത്രീധനപീഡനം (ഐ.പി.സി. 304ബി), ആത്മഹത്യാപ്രേരണ (306), ഗാര്‍ഹികപീഡനം (498 എ) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്. വിസ്മയ ജീവനൊടുക്കിയിട്ട് 11 മാസവും മൂന്നുദിവസവും തികഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിലെ ശിക്ഷാവിധി.
കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് കിരൺ കുമാർ. അറസ്റ്റിലായ കിരണിനെ പിന്നീട് സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. ജാമ്യത്തിലിറങ്ങി എങ്കിലും കുറ്റം കണ്ടെത്തിയതോടെ ഇയാളെ ജാമ്യം റദ്ദാക്കി ജയിലിലേക്കയക്കുകയും ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ്, അഭിഭാഷകരായ നീരാവില്‍ എസ്.അനില്‍കുമാര്‍, ബി.അഖില്‍ എന്നിവരാണ് ഹാജരായത്. ശാസ്താംകോട്ട ഡിവൈ.എസ്.പി. പി.രാജ്കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃവീട്ടില്‍ 2020 ജൂണ്‍ 21-നാണ് വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു വിസ്മയ.
വിചാരണ നാലുമാസം നീണ്ടു. കിരണ്‍കുമാറിന്റെ ഫോണില്‍ റെക്കോഡ് ചെയ്തിരുന്ന പീഡന ഭീഷണി ഉൾപ്പെടുന്ന സംഭാഷണങ്ങള്‍ സൈബര്‍ പരിശോധനയിലൂടെ വീണ്ടെടുത്തു. ഈ സംഭാഷണങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കി.
2020 മേയ് 31-നാണ് നിലമേല്‍ കൈതോട് സീ വില്ലയില്‍ വിസ്മയയെ മോട്ടോര്‍വാഹനവകുപ്പില്‍ എ.എം.വി.ഐ. ആയ ശാസ്താംനട ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. ചുരുങ്ങിയ ദിവസം കൊണ്ട് പീഡനങ്ങൾ തുടങ്ങി.
പ്രോസിക്യൂഷന്‍ 41 സാക്ഷികളെ വിസ്തരിച്ചു.118 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. വിധിപ്രസ്താവം കേള്‍ക്കാനായി വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിമുറിയിലെത്തിയിരുന്നു.
സ്ത്രീധനം ചോദിച്ചു വരുന്നവർക്ക് പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് നൽകരുത് – വിസ്മയയുടെ അമ്മ
സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനെടുക്കിയ കേസില്‍ കോടതിയില്‍ നിന്ന് പ്രതീക്ഷിച്ച നീതി ലഭിച്ചില്ലെന്ന് വിസ്മയയുടെ അമ്മ സജിത. പ്രതിയായ കിരണിന് ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചത്. ഇതിനായി നിയമപോരാട്ടം തുടരുമെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്ന് അമ്മ പറഞ്ഞു.
കേസില്‍ കിരണിന്റെ ബന്ധുക്കളായ കുറ്റക്കാര്‍ വേറെയുമുണ്ട്. ഇനിയൊരു വിസ്മയമാരും സമൂഹത്തില്‍ ഉണ്ടാകരുതെന്ന പ്രാര്‍ഥന മാത്രമേയുള്ളു. സ്ത്രീധനം ചോദിച്ചുവരുന്നവരെ മക്കളെ വിവാഹം കഴിപ്പിച്ച് അയക്കരുതെന്നും അമ്മ സജിത പറഞ്ഞു. കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
വാങ്ങിയത് 100 പവനും ഒന്നേകാൽ ഏക്കർ ഭൂമിയും കാറും, എന്നിട്ടും പോരാഞ്ഞ് പീഡനം
ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാർത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങൾ പറയുന്നു. തനിക്ക് ഇഷ്ടപ്പെട്ടാത്ത കാറാണ് വിസ്മമയയുടെ വീട്ടുകാർ നൽകിയതെന്ന് കുറ്റപ്പെടുത്തിയുളള ഫോൺ സംഭാഷണം അടക്കം പുറത്ത് വന്നിരുന്നു. ഹോണ്ട സിറ്റി കാറാണ് തനിക്ക് വേണ്ടിയിരുന്നതെന്ന് കിരൺ കുമാർ തന്നെ പറയുന്നുണ്ട്.
വാങ്ങി നൽകിയ കാറിന് പത്ത് ലക്ഷം രൂപ മൂല്യമില്ലെന്ന് പറഞ്ഞായിരുന്നു കിരണിന്‍റെ പീഡനം. ഇക്കാര്യം പറഞ്ഞ് കിരണ്‍ വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്. കിരണിന്റെ വീട്ടിൽ നിർത്തിയാൽ തന്നെ ഇനി കാണില്ലെന്ന് പൊട്ടി കരഞ്ഞ് പറയുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളേജിൽ നിന്നുമാണ് വീണ്ടും കിരൺ കൂട്ടിക്കൊണ്ട് പോയത്. ശേഷമായിരുന്നു ആത്മഹത്യ നടന്നത്.
കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും അതിജീവനശേഷിയുള്ളതാക്കുകയും ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ അഭിമുഖീകരിക്കവെയാണ് വാക്കുകൾ. ടോക്യോവിൽ സ്ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതാണ് മോഡി.
ഇന്ത്യൻ ജനാധിപത്യം വികസനത്തിൻ്റെ കരുത്തുറ്റ സ്തംഭമായി വര്‍ത്തിക്കുകയാണെന്നും മോഡി പറഞ്ഞു.
എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാ പൗരന്മാരുടെയും ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കും വിധത്തില്‍ ആരെയും വിട്ടുപോകാത്ത തരത്തിലുള്ള അധികാരനിര്‍വഹണം സാധ്യമാക്കുന്നതുമായ രാജ്യ സംവിധാനം നിലവില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും അദ്ദേഹം ജപ്പാനിലെ ചടങ്ങിൽ പറഞ്ഞു.ജനങ്ങൾക്ക് വേണ്ടി ജനങ്ങള്‍ നയിക്കുന്ന സര്‍ക്കാരാണ് ഇന്ന് ഇന്ത്യയിലുള്ളത് എന്നും .
ഇന്ത്യ, യു.എസ്., ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് എന്നിവർ ക്വാഡ് സമ്മേളനത്തിന് എത്തിയിരുന്നു.
തായ്‌വാനെ ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നുവെന്ന വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയാവുന്നു. ഇതിനായുള്ള യുദ്ധ തന്ത്രങ്ങളെ കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചകളുടെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. യൂട്യൂബ് ചാനലായ ‘ല്യൂഡ്’ ഇത് സംപ്രേഷണം ചെയ്യുകയും ചെയ്തു. യുക്രൈനിലെ റഷ്യൻ അധിനിവേശ യുദ്ധത്തിനിടെയാണ് ലോകത്തെ നടുക്കുന്ന പുതിയ യുദ്ധ സാധ്യത.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തന്നെ ഉന്നതരാണ് ഓഡിയോ സംഭാഷണം ചോര്‍ത്തി നല്‍കിയതെന്നും സൂചനയുണ്ട്.
ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തുവന്നു. തായ്‌വാനെ ആക്രമിക്കുകയാണെങ്കില്‍ സംരക്ഷിക്കാന്‍ അമേരിക്കന്‍ സേന രംഗത്തിറങ്ങുമെന്നാണ് ബൈഡന്റെ മുന്നറിയിപ്പ്. ക്വാഡ് ഉച്ചകോടിക്കായി ഇപ്പോള്‍ ജപ്പാനിലാണ് ബൈഡന്‍. എന്തെങ്കിലുമൊരു ബലപ്രയോഗത്തിലൂടെ പിടിച്ചടക്കുകയെന്ന നയം ശരിയായ നടപടിയല്ലെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.
പ്രസിഡന്റ് ഷി ജിന്‍ പിങ് തായ്‌വാനെ ആക്രമിക്കാനുള്ള നീക്കം നടത്തുന്നുവെന്ന വിവരം പുറംലോകത്തെ അറിയിക്കാനാണ് വിവരം ചോര്‍ത്തി നല്‍കിയതെന്നാണ് സൂചന. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി.എല്‍.എ) ഉന്നത ഉദ്യോഗസ്ഥന്‍ യുദ്ധതന്ത്രം വിശദീകരിക്കുന്നുണ്ടെന്നും കരമാര്‍ഗമുള്ള ആക്രമണമാണ് ചൈന പദ്ധതിയിടുന്നതെന്നും ഓഡിയോ സന്ദേശത്തെ ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിസി നേതാക്കളാണ് ഓഡിയോ ചോര്‍ത്തി നല്‍കിയതെന്നും യൂട്യൂബ് ചാനലിൽ തന്നെ പറയുന്നുമുണ്ട്.
നിശ്ശബ്ദം ചൈന
ഓഡിയോ സന്ദേശത്തെ കുറിച്ച് ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇത്തരം ചര്‍ച്ചകള്‍ ചൈനയില്‍ സ്ഥിരമായി നടക്കുന്നതാണ്. ഓഡിയോയുടെ പിന്നില്‍ തായ് വാൻ തന്നെയാണെന്ന ആരോപണവും ഉണ്ട്. വാർത്തയുടെ നിജസ്ഥിതിയിൽ സ്ഥിരീകരണമില്ലെങ്കിലും ലോകരാജ്യങ്ങള്‍ ജാഗ്രതയിലാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിവിധ പ്രവിശ്യകളിലെ പാര്‍ട്ടി സെക്രട്ടറിമാരും സൈനിക തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
യു ട്യൂബ് വാർത്ത പ്രകാരം ഡ്രോണുകള്‍ ബോട്ടുകള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനികളുടെ പട്ടികയും യോഗത്തില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥര്‍ ഹാജരാക്കിയിരുന്നു. 1.40 ലക്ഷം പട്ടാളക്കാര്‍, 953 കപ്പലുകള്‍, അവയുടെ അറ്റകുറ്റപ്പണിക്കായി പ്രത്യേക യാര്‍ഡുകള്‍, അത്യാഹിത ട്രാന്‍സ്ഫര്‍ സെന്ററുകള്‍, ധാന്യശേഖരണ കേന്ദ്രങ്ങള്‍, രക്തദാനത്തിനായി പ്രത്യേക സ്റ്റേഷനുകള്‍, എണ്ണ ഡിപ്പോകള്‍, ഗ്യാസ് സ്റ്റേഷന്‍ എന്നിവ ക്രമീകരിക്കാന്‍ ഗ്വാങ്ഡോങ് പ്രവിശ്യക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും സന്ദേശത്തില്‍ പറയുന്നു.
ചോർന്നത് ഉന്നത രഹസ്യം, ചൈനയുടെ ചരിത്രത്തിലെ വിള്ളൽ
57 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശമാണ് യൂട്യൂബ് ചാനല്‍ പുറത്തുവിട്ടത്. ചൈനയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു രഹസ്യം പുറത്താവുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ പങ്കെടുത്ത യോഗത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ നാല് ജനറല്‍മാരെ ചൈന വധിച്ചുവെന്നും നിരവധിപേര്‍ അറസ്റ്റിലാണെന്നും ചൈനീസ് വംശജയായ മനുഷ്യാവകാശ പ്രവര്‍ത്തക ജന്നിഫര്‍ സെങ് ട്വീറ്റ് ചെയ്തതും വാർത്തയുടെ സത്യാവസ്ഥ സംബന്ധിച്ച ആശങ്ക വർധിപ്പിക്കുന്നു. യൂട്യൂബ് ചാനല്‍ പുറത്തുവിട്ട ഓഡിയോ സന്ദേശവും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 239 ദിവസങ്ങളിലായി 961 തവണ ചൈന തായ്‌വാനില്‍ കടന്നുകയറാൻ ശ്രമിച്ചു എന്നത് വാർത്തയായിരുന്നു. ഇതേത്തുടര്‍ന്ന് തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം പൊതുജനത്തിനായി 28 പേജുള്ള ഹാന്‍ഡ്ബുക്ക് പുറത്തിറക്കിയിരുന്നു. യുദ്ധമുണ്ടായാല്‍ പാലിക്കേണ്ട നടപടികളേക്കുറിച്ചാണ് ഹാന്‍ഡ്ബുക്കില്‍ പറഞ്ഞിരുന്നത്. സുരക്ഷിതമായ സ്ഥാനങ്ങള്‍ കണ്ടെത്തേണ്ടതിനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, വ്യോമമാര്‍ഗം ആക്രമണമുണ്ടായാല്‍ രക്ഷപ്പെടാനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ തുടങ്ങിയവയും ഹാന്‍ഡ്ബുക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അതേ സമയം ഇത് തായ് വാൻ്റെ തന്നെ തന്ത്രമാണെന്ന മട്ടിൽ പ്രചാരണവും കൊഴുത്തു. എന്തായാലും ലോക മുഴുവൻ യുദ്ധ ഭീതിയിലേക്ക് നയിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്.
According to #CCP & PLA's rules, anyone who dares to leak info of this meeting is subjected to death. The meeting on May 14 was a top-secret one about #PLA and #Guangdong Province's War Mobilization plan. Audio of meeting: https://t.co/yc9KLVzsxq
നടൻ വിജയ് ബാബിവിനോട് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനുള്ള ഉപാധിയാണിത്. വിദേശത്തുനിന്ന് മടങ്ങിയെത്തണമെന്നും ഹൈക്കോടതി വിജയ് ബാബുവിനോട് ആവശ്യപ്പെട്ടു.
വിജയ്ബാബു അന്വേഷണത്തില്‍നിന്ന് ഒളിച്ചോടുകായിരുന്നു എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹാജരാകാന്‍ തയ്യാറാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
തിങ്കളാഴ്ച ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്. ഏപ്രില്‍ 29-ന് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. തുടര്‍ന്ന് വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോള്‍ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നല്‍കി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നുമാണ് വിജയ് ബാബു ജാമ്യഹര്‍ജിയില്‍ അവകാശപ്പെടുന്നത്. തന്റെ പുതിയ ചിത്രത്തില്‍ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നല്‍കിയതെന്ന ആരോപണവും ആവർത്തിക്കുുന്നുണ്ട്.
കടുപ്പിച്ച് പൊലീസ്, റെഡ് കോർണർ പുറപ്പെടുവിക്കും
നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍പോയ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ്. ചൊവ്വാഴ്ചയും ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ആവശ്യമെങ്കില്‍ പോലീസ് സംഘം ജോര്‍ജിയയിലേക്ക് പോകുന്നതും പരിഗണിക്കുന്നുണ്ട്.