നടിയും മോഡലുമായ ഷഹാന മരിച്ച നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ

ചേവായൂരില്‍ നടിയും മോഡലുമായ ഷഹന ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സജ്ജാതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ഗുരുതര ആരോപണവുമായി ഷഹനയുടെ കുടുംബം.

തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ സജ്ജാദ് കൊന്നതാണെന്നും ഷഹനയുടെ മാതാവ് പ്രതികരിച്ചു. ഷഹന കഴിഞ്ഞ ദിവസം തന്നെ വിളിച്ചിരുന്നെന്നും ഭര്‍ത്താവ് ക്രൂര മര്‍ദനത്തിന് ഇരയാക്കുന്നുവെന്ന് പറഞ്ഞിരുന്നെന്ന് സഹോദരനും പറഞ്ഞു.

കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിനിയാണ് ഷഹന. പറമ്പില്‍ ബസാറില്‍ വാടയ്ക്ക് താമസിക്കുന്ന ഷഹനയെ ജനലഴിയില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സജ്ജാദിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഒരു വര്‍ഷം മുന്‍പാണ് ഇരുവരുടേയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം കാസര്‍ഗോഡ് നിന്ന് കോഴിക്കോട് എത്തി പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

 ഇരുവരും താമസിക്കുന്ന സ്ഥലത്തേക്ക് പല തവണ തങ്ങള്‍ പോകാന്‍ ശ്രമിച്ചെങ്കിലും സജ്ജാദും സുഹൃത്തുക്കളും ചേര്‍ന്ന് അത് തടഞ്ഞെന്നും ഷഹനയുടെ കുടുംബം പറഞ്ഞു.

പറഞ്ഞിട്ടുണ്ട്. പലപ്പോഴും പണത്തിന് വേണ്ടി ഭര്‍ത്താവ് മര്‍ദിക്കുമായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്.

ഒരു തമിഴ് മൂവിയില്‍ അവള്‍ ഹീറോയിന്‍ ആയിരുന്നു. അതിന്റെ പ്രതിഫലത്തിന് വേണ്ടി അവന്‍ പല രീതിയില്‍ അവളെ ഉപദ്രവിച്ചിരുന്നു. അക്കാര്യം ഷഹന എന്നോട് പറഞ്ഞിട്ടുമുണ്ട്. അവന് വേണമെങ്കില്‍ കൊടുത്തേക്ക് പ്രശ്‌നമുണ്ടാക്കേണ്ട എന്നായിരുന്നു അന്ന് ഞാന്‍ പറഞ്ഞത്. 11ാം തിയതി വിളിച്ചിട്ട് ഒരു വര്‍ക്കിന്റെ ചെക്ക് കിട്ടിയിട്ടുണ്ട് എന്ന് അവള്‍ പറഞ്ഞിരുന്നു. എന്താണ് അതിന് ശേഷം നടന്നത് എന്ന് അറിയില്ല, സഹോദരന്‍ പറഞ്ഞു.

അവളെ ജീവിക്കാന്‍ വിടില്ലെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്. 25 പവന്‍ കൊടുത്തിട്ടാണ് വിവാഹം കഴിപ്പിച്ചത്. അതെല്ലാം അവന്‍ നഷ്ടപ്പെടുത്തി. എനിക്ക് നാട്ടിലേക്ക് വരണമെന്നും എന്നെ ഇവിടെ ബന്ദിയാക്കിയിരിക്കുകയാണെന്നും മകള്‍ ഫോണില്‍ പറഞ്ഞിരുന്നു. ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കുന്നുവെന്നും പറഞ്ഞു. ഈ വിവരം അറിഞ്ഞ് ഞങ്ങള്‍ അവിടെ ചെന്നെങ്കിലും ഞങ്ങളെ അവിടേക്ക് കയറ്റിയില്ല. ഭീഷണിപ്പെടുത്തി മടക്കി അയക്കുകയായിരുന്നു എന്നും പറഞ്ഞു.

പാക്കിസ്ഥാന് രഹസ്യങ്ങൾ കൈമാറി, വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ചാരവൃത്തി കേസിൽ വ്യോമസേനാ ഉദ്യോഗസ്ഥനെ ദല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയായ ദേവേന്ദ്ര ശര്‍മ എന്ന ഉദ്യോഗസ്ഥനാണ് ഡൽഹി ക്രൈം ബ്രാഞ്ചിൻ്റെ പിടിയിലായത്.

ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സി ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് ആണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഫേസ്ബുക്കിലൂടെ ദേവേന്ദ്ര ശര്‍മയെ ഹണി ട്രാപ്പില്‍ അകപ്പെടുത്തി. ചാറ്റിങ്ങിനിടെ ഇന്ത്യന്‍ എയര്‍ഫോഴ്സ് റഡാറുകളുടെ സ്ഥാനങ്ങള്‍, സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പോസ്റ്റിങ് തുടങ്ങി തന്ത്രപ്രധാനമായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വ്യക്തി ശര്‍മ്മയില്‍ നിന്ന് അന്വേഷിച്ചറിയാന്‍ ആരംഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സുപ്രധാന വിവരങ്ങള്‍ പലതും ശര്‍മ പങ്കുവെച്ചതായി പൊലീസ് പറയുന്നു.

വെറും ഹണിട്രാപ്പ് മാത്രമായിരുന്നു എങ്കിൽ എന്തിന് സാമ്പത്തിക ഇടപാടുകൾ നടത്തി എന്നും സംശയിക്കുന്നു.

ഇന്ത്യന്‍ സിം കാര്‍ഡ് ഉപയോഗിച്ചാണ് ദേവേന്ദ്ര ശര്‍മയെ ബന്ധപ്പെട്ടിരിക്കുന്നത്. എന്നാല്‍ പിന്നീട് ആ നമ്പര്‍ പ്രവര്‍ത്തനരഹിതമായി. കേസില്‍ മെയ് ആറിനാണ് ശര്‍മയെ അറസ്റ്റ് ചെയ്തത്.

മോൻസൺ തട്ടിപ്പു കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ മോഹൻലാലിന് ഇ ഡി നൊട്ടീസ്

പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട് മാവുങ്കലിനെതിരേയുള്ള കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ മോഹൻലാലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. മോൻസൺ കേസിനുപുറമേ മറ്റൊരു കേസിൽ കൂടി മോഹൻലാലിനെ ചോദ്യം ചെയ്യും.

പുരാവസ്തുതട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇ.ഡി.ക്ക് നേരത്തെ തന്നെ മൊഴി ലഭിച്ചിരുന്നു. മോൻസണുമായി വളരെ അടുപ്പം പുലർത്തിയിരുന്ന ബന്ധങ്ങളുണ്ട്.

മോൻസൺ കേസിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഇതോടെ ചോദ്യങ്ങൾ ഉണ്ടാവും. മോൻസൺ കേസിൽ ഐ.ജി. ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നൽകിയിരുന്നു.

ഒരു കിലോ ചിക്കൻ കറിവെക്കാൻ 485 രൂപ, വിലക്കയറ്റം തീൻ മേശയിൽ

0

ഒരു കിലോ ചിക്കൻ കറിക്ക്‌ ചെലവ്‌  485 രൂപ. വിലക്കയറ്റ സൂചികകളിൽ ജനങ്ങൾ ഏറ്റവും അധികം ഉപയോഗിക്കുന്ന ചിക്കൻ കൂടി മാനദണ്ഡമായതോടെ ലഭ്യമായ കണക്കുകൾ എരിഞ്ഞ് പൊള്ളിക്കും. പിടിവിട്ട നിലയിലുള്ള വിലക്കയറ്റം അടുക്കളകളെയും ഞെരുക്കുകയാണ്.

ഒരു കിലോ ചിക്കൻ കറി വയ്ക്കാൻ ഇപ്പോൾ 485 രൂപ വേണമെന്ന്‌ കണക്കുകൾ. ‘ചിക്കൻ കറി സൂചിക’യെന്നപേരിൽ ട്രൂബോർഡ് പാർട്ണേഴ്സ്‌ നടത്തിയ പഠനത്തിലാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. ഓരോ വർഷവും പത്തുശതമാനമെന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷവും കറി ചെലവ്‌ (സംയുക്ത വാർഷിക നിരക്ക്‌) വർധിച്ചതായി കണ്ടെത്തി.


ഒരു കിലോ കോഴി കറിക്ക്‌ വേണ്ട ഉള്ളി, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, ഭക്ഷ്യ എണ്ണ, പാചകവാതകം തുടങ്ങി എല്ലാ ഘടകവും  ഉൾപ്പെടുത്തിയാണ്‌  ചെലവ്‌ കണക്കാക്കിയത്‌. ക്രമേണ ജനങ്ങൾ ഭക്ഷണം നിയന്ത്രിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഈ നിയന്ത്രണമാവട്ടെ അവരവർ അറിയാതെ വന്നു ചേരുകയാണ്.

ചിക്കൻ കറി സൂചികയിലെ വർധന ചില്ലറവിൽപ്പനമേഖലയിലെ പണപ്പെരുപ്പത്തിന്റെ ഭാഗമാണന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2017 മാർച്ചിൽ 300 രൂപയായിരുന്നു ചെലവ്‌. പനീർ മസാല പാകം ചെയ്യാനുള്ള ചെലവ്‌ വർഷംതോറും ഏഴുശതമാനം വീതം വർധിക്കുന്നതായും പഠനം വ്യക്തമാക്കുന്നു.

കേരള ചിക്കൻ എന്ന പേരിൽ സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് ഇറച്ചി കോഴി ഉല്പാദന രംഗത്ത് മാറ്റത്തിന് ശ്രമിച്ചിരുന്നു. ഒരു കിലോ ചിക്കൻ 120 രൂപയ്ക്ക് ലഭ്യമാക്കും. വില നിയന്ത്രിക്കും എന്നൊക്കെയായിരുന്നു വാഗ്ദാനം. ഇപ്പോൾ ചിക്കൻ വിപണിയിൽ നിയന്ത്രണം ഇല്ലാത്ത അവസ്ഥയാണ്. പെട്രോളിയം വില പോലെ ദിവസവും തോന്നിയ പോലെ മാറുന്നു. കിലോയ്ക്ക് 250 രൂപവരെ ഈടാക്കുന്നു. വാഗ്ദാനവും പ്രഖ്യാപനവും അല്ലാതെ സർക്കാരിന് നിയന്ത്രണം നഷ്ടമായ അവസ്ഥയാണ്.

2014 ൽ 400 രൂപയ്ക്ക് ലഭിച്ചിരുന്ന ഗാർഹിക വാതക സിലിണ്ടറിന് ഇപ്പോൾ ആയിരം രൂപയിൽ അധികം നൽകണം. കോഴിക്കോട് 1008 രൂപ 50 പൈസയാണ്. 827 രൂപവരെ പാചക സിലിണ്ടറുകൾക്ക് നൽകിയിരുന്ന സബ്സിഡി സഹായം പൂർണ്ണമായും നിർത്തി.

കഴിഞ്ഞ വർഷംമാത്രം രാജ്യത്തെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില 70 ശതമാനം വർധിച്ചു. പച്ചക്കറികൾക്ക് 20 ശതമാനവും പാചക എണ്ണയ്‌ക്ക്‌ 23 ശതമാനവും ധാന്യങ്ങൾക്ക്‌ എട്ട്‌ ശതമാനവും വില വർധിച്ചു. ആട്ടയ്‌ക്ക്‌ 9.15 ശതമാനം വർധിച്ചു.



ക്ഷീരപഥത്തിലെ ബ്ലാക് ഹോളിൻ്റെ സാന്നിധ്യം പകർത്തി; അപൂർവ്വ നേട്ടവുമായി ശാസ്ത്ര ലോകം

0

ക്ഷീരപഥത്തിലെ ബ്ലാക് ഹോളിൻ്റെ ചിത്രം പകർത്തി ഒരു കൂട്ടം ഗവേഷകർ ശാസ്ത്ര നേട്ടത്തിൽ ചരിത്രം കുറിച്ചു. സജ്റ്റേറിയസ് എ* എന്ന ബ്ലാക്ക് ഹോളാണ് പകർത്തിയത്.

പ്രകാശം പ്രതിഫലിപ്പിക്കാത്ത ബ്ലാക്ക് ഹേളിൻ്റെ ചിത്രം വെർച്വൽ ടെക്നോളിജി ഉപയോഗപ്പെടുത്തിയാണ് പകർത്തി എടുത്തത്. ഭൂമിയുടെ അത്രയും വലിപ്പമുള്ള ടെലസ്കോപ്പ് കൊണ്ട് മാത്രം സാധ്യമാകുമായിരുന്ന ചിത്രീകരണം വെർച്വൽ ആയി പൂർത്തീകരിക്കുകയായിരുന്നു.

Event Horizon Telescope (EHT) ശൃംഖല വഴിയാണ് ഇത് സാധ്യമാക്കിയത്. നേരത്തെ തന്നെ നിഗൂഢമായ എന്തോ ഒന്നിനെ നക്ഷത്രങ്ങൾ വലം വെക്കുന്നതായി അനുമാനം ഉണ്ടായിരുന്നു. എങ്കിലും ബ്ലാക് ഹോളിനെ തിരിച്ചറിഞ്ഞ് ചിത്രീകരിക്കുന്നത് ആദ്യമാണ്.

ക്ഷീരപഥത്തിനും സ്വന്തമായി ഒരു തമോഗർത്തം എന്ന പേരിലാണ് ശാസ്ത്ര ലോകത്ത് ഈ വാർത്ത ഷെയർ ചെയ്യപ്പെട്ടത്. 27000 പ്രകാശ വർഷം ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സൂര്യനെക്കാൾ 6.5 മില്യൺ വ്യാപ്തിയിലാണ് ഇതിൻ്റെ നില. 80 ശാസ്ത്ര ഗവേഷക സ്ഥാപനങ്ങളിൽ നിന്നായി 300 ശാസ്ത്രജ്ഞർ ചേർന്നാണ് ചിത്രീകരണ നേട്ടം സാധ്യമാക്കിയത്.

യുണിഫോമിൽ ഇളവ്, ക്ലാസ് ടൈം രാവിലെ ഏഴ് മുതൽ; ചൂടിനെ പ്രതിരേധിക്കാൻ നിർദ്ദേശവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്ത് പല സംസ്ഥാനങ്ങളിലും ചൂട് അനിയന്ത്രിതമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് പ്രവർത്തന നിർദ്ദേശങ്ങളുമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു. യൂണിഫോമുകളിലും ക്ലാസ് സമയത്തിലും ഇളവുകൾ നൽകി. കുടിവെള്ളം, പ്രാഥമിക ശുശ്രൂഷാസംവിധാനങ്ങള്‍, ഉച്ചഭക്ഷണ സംവിധാനം എന്നീ കാര്യങ്ങള്‍ വിദ്യാലയത്തിൽ ഉറപ്പാക്കിയിരിക്കണം.

സ്‌കൂള്‍ സമയം രാവിലെ ഏഴിന്‌ ആരംഭിച്ച് ഉച്ചയ്ക്ക് മുമ്പ് അവസാനിപ്പിക്കണം ഇതിനായി പിരീഡുകളുടെ എണ്ണം കുറയ്ക്കാം. ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ രാവിലത്തെ സമയങ്ങളില്‍ ക്രമീകരിക്കാം. സ്‌കൂള്‍ അസംബ്ലി മേല്‍ക്കൂരയുള്ള ഇടങ്ങളിലോ ക്ലാസ് മുറികളിലോ നടത്തണം.സ്‌കൂള്‍ വാഹനങ്ങളില്‍ അമിതതിരക്ക് പാടില്ല.

സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ പാടില്ല. ബസ്/വാനില്‍ കുടിവെള്ളവും പ്രഥമശുശ്രൂഷ കിറ്റും ഉണ്ടായിരിക്കണം.

കാല്‍നടയായോ സൈക്കിളിലോ സ്‌കൂളില്‍ വരുന്ന വിദ്യാര്‍ഥികള്‍ തല മറയ്ക്കാന്‍ നിർദ്ദേശം നൽകണം. തുടങ്ങി ഓരോ കാര്യത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്നു.

കൊടും ചൂട് അനുഭവപ്പെടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് വിദ്യലായങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നത്.

സാമ്പത്തിക തട്ടിപ്പു കേസിൽ ആദ്യ പരിഗണന നൽകേണ്ടത് പണം തിരികെ ലഭിക്കാൻ – സുപ്രീം കോടതി

സാമ്പത്തിക തട്ടിപ്പ് കേസ്സുകളില്‍ വഞ്ചിക്കപ്പെട്ട് പരാതിയുമായി എത്തുന്നവർക്ക് പണം തിരിച്ച് കിട്ടാനാണ് അന്വേഷണ ഏജന്‍സികള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് സുപ്രീം കോടതി. തട്ടിപ്പ് നടത്തിയവരെ ദീര്‍ഘകാലം ജയിലില്‍ ഇടുന്നതിനല്ല പ്രാധാന്യം നല്‍കേണ്ടത്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, എം എം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഹീര ഗ്രൂപ്പ് സ്വര്‍ണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ നൗഹീറ ഷെയ്ഖിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

പരാതിയുടെ സത്യാവസ്ഥ പരിശോധിച്ച് കണ്ടെത്തുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍ഗണന നല്‍കേണ്ടത്. പ്രതികളുടെ ആസ്തികള്‍ കണ്ടെത്തി പരാതിക്കാര്‍ക്ക് പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസാണ് നൗഹീറ ഷെയ്ഖിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷകണക്കിന് ആള്‍ക്കാരില്‍ നിന്ന് വന്‍ ലാഭം വാഗ്ദ്ധാനം ചെയ്താണ് ഹീര ഗ്രൂപ്പ് നിക്ഷേപം സ്വീകരിച്ചിരുന്നത്. മുപ്പത്തിയാറ് ശതമാനം വരെ ലാഭമാണ് ഹീര ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരുന്നത്. കേരളത്തില്‍ മാത്രം 238പേര്‍ക്ക് 7.75 കോടി രൂപ നഷ്ടമായി. സംസ്ഥാന സര്‍ക്കാര്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ച കണക്കാണിത്. കഴിഞ്ഞ വര്‍ഷമാണ് നൗഹീറ ഷെയ്ഖിന് കോടതി ജാമ്യം അനുവദിച്ചത്.

കേരളത്തിൽ ഉൾപ്പെടെ നിരവധി സാമ്പത്തിക തട്ടിപ്പുകളിൽ പണം നഷ്ടമായവർ നിരവധിയാണ്. നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബിസിനസ് നടത്തുകയും പൊട്ടിയാൽ കേസിനും തുടർ നടപടകൾക്കും സ്വയം വിധേയമാവുകയും ചെയ്യുന്നതാണ് പലരുടെയും തന്ത്രം. ഇവർ തട്ടിപ്പു നടത്തിയ തുകയെ അപേക്ഷിച്ച് ശിക്ഷ പലപ്പോഴും നാമമാത്രമാവും.

ശരിയാണ് നെഹ്റുവിന് ചെയ്യാൻ കഴിയാതിരുന്നതാണ് ഇപ്പോഴത്തെ സർക്കാർ ചെയ്യുന്നത് – മഹുവ മൊയ്ത്ര

0

രാജ്യദ്രോഹക്കുറ്റ വിഷയത്തില്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നടത്തിയ നെഹ്‌റു പരാമര്‍ശത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മോയിത്ര. ട്വിറ്ററിലൂടെയാണ് അവരുടെ പ്രതികരണം.

രാജ്യദ്രോഹക്കുറ്റം പരാമര്‍ശിക്കുന്ന 124 എ വകുപ്പ് ഉപദ്രവകാരിയാണെന്നും എത്രയും വേഗം അത് ഇല്ലാതാക്കുന്നതാണ് നല്ലതെന്നും നെഹ്‌റു പറഞ്ഞിരുന്നെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞിരുന്നു. എന്നാല്‍, നെഹ്‌റുവിന് കഴിയാത്തതാണ് ഞങ്ങള്‍ ഇപ്പോള്‍ ചെയ്യാന്‍ ശ്രമിക്കുന്നത് എന്നായിരുന്നു ഇതിനോടുള്ള സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി

ഇതിനു പിന്നാലെയാണ് മഹുവയുടെ പ്രതികരണം. ‘നെഹ്‌റുവിന് എന്താണോ ചെയ്യാന്‍ കഴിയാതിരുന്നത് അതാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറയുന്നു. സര്‍, നിങ്ങള്‍ പറഞ്ഞത് ശരിയാണ്. നെഹ്‌റുവിന് കോടതിയില്‍ നുണ പറയാന്‍ കഴിയില്ലായിരുന്നു, നാട്ടുകാര്‍ക്കുമേല്‍ ചാരവൃത്തി നടത്താന്‍ കഴിയുമായിരുന്നില്ല, നിരപരാധികളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല, ഭിന്നാഭിപ്രായമുള്ളവവരെ നിയമനടപടികള്‍ പാലിക്കാതെ തടവിലിടാന്‍ പറ്റുമായിരുന്നില്ല. ഈ പട്ടിക വളരെ നീണ്ടതാണ്’, മഹുവ ട്വീറ്റ് ചെയ്തു.

അസാനി തീർത്ത ന്യൂനമർദ്ദത്തിൽ കേരളത്തിലും മഴ

അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ മഴ ശക്തം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയും മഴ തുടരും. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കൂടുതൽ മഴ കിട്ടും. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. മണിക്കൂറിൽ അമ്പത് കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

അസാനി ആന്ധ്ര തീരത്തിനടുത്ത് 

അസാനി ചുഴലിക്കാറ്റ് ആന്ധ്ര തീരത്തിന് അടുത്തെത്തി. കനത്ത മഴയെ തുടര്‍ന്ന് വിശാഖപട്ടണം തുറമുഖം തല്‍ക്കാലത്തേക്ക് അടച്ചിട്ടു. നിരവധി വിമാന സര്‍വ്വീസുകളും ട്രെയിനുകളും റദ്ദാക്കി. രാത്രിയോടെ തീവ്രത കുറഞ്ഞ് അസാനി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കും.

അതീതീവ്ര ചുഴലിക്കാറ്റില്‍ നിന്ന് തീവ്ര ചുഴലിക്കാറ്റായതോടെ അസാനിയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. മച്ച്ലി തീരത്തിനടുത്ത് എത്തുന്നതോടെ മണിക്കൂറില്‍ 95 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്ര ഒഡീഷ തീരങ്ങളില്‍ മഴ കൂടുതല്‍ ശക്തമായി. മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. റാണിപേട്ട് നദിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി. ഗന്‍ജം തുറമുഖത്തോട് ചേര്‍ന്ന് 11 മത്സ്യതൊഴിലാളികളുണ്ടായിരുന്ന വള്ളം മറിഞ്ഞു. 7 പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷിച്ചു. കാണാതായ പോയ 4 മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

ഒഡീഷ പശ്ചിമബംഗാള്‍ തീരങ്ങളിലും കനത്ത മഴയുണ്ട്. വിശാഖപട്ടണം വിജയവാഡ വിമാനത്താവളങ്ങള്‍ തല്‍ക്കാലത്തേക്ക് അടച്ചു. ഹൈദരാബാദ് ചെന്നൈ ബെംഗ്ലൂരു വിമാനത്താവളങ്ങളില്‍ നിന്നും ചില സര്‍വ്വീസുകള്‍ റദ്ദാക്കി. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ആന്ധ്ര ഭുവനേശ്വര്‍ റൂട്ടിലൂടെയുള്ള ഇരുപതോളം ട്രെയിൻ സര്‍വ്വീസുകൾ റദ്ദാക്കി. വിശാഖപട്ടണം തുറമുഖം തല്‍ക്കാലത്തേക്ക് അടച്ചു.

വരും മണിക്കൂറുകളില്‍ അസാനി കൂടുതല്‍ ദുര്‍ബലമായി തീവ്രന്യൂനമര്‍ദ്ദമാകും. വൈകിട്ടോടെ ആന്ധ്ര തീരത്ത് നിന്ന് ദിശ മാറി യാനം കാക്കിനട വിശാഖപട്ടണം തീരം വഴി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കും. തമിഴ്നാട് പുതുച്ചേരി കര്‍ണാടക തീരങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്.

രാജ്യദ്രോഹക്കുറ്റത്തിലെ രാഷ്ട്രീയക്കളിക്കെതിരെ സുപ്രീം കോടതി, 124 എ വകുപ്പ് മരവിപ്പിച്ചു

രാജദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിർദ്ദേശം നല്‍കി. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യദ്രോഹക്കുറ്റ പ്രകാരം കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യുന്നത് അനുചിതമായിരിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസുകൾ രജിസ്റ്റര്‍ ചെയ്താല്‍ പ്രതികള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ഇതോടെ കേന്ദ്ര സർക്കാരിന് വകുപ്പ് മരവിപ്പിക്കേണ്ടി വരും.

രാജദ്രോഹക്കുറ്റത്തിന്റെ പുനഃപരിശോധന നടക്കുന്നതിനാല്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നടപടികള്‍ കോടതി സ്റ്റേ ചെയ്തു. ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്.

124 എ വകുപ്പ് താല്‍ക്കാലികമായി സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രം ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് പറഞ്ഞ കോടതി, ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

നിലവില്‍ ഈ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. 124 എ-യുടെ പുനഃപരിശോധന നടക്കുന്നതു വരെയാണ് ഈ താല്‍ക്കാലിക ഉത്തരവ് നിലവിലുണ്ടാവുക. ഈ നിയമം ബ്രിട്ടീഷ് കാലഘട്ടത്തിന് സമാനമായ രീതിയിൽ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതികൾക്ക് തുടർച്ചയായാണ് നടപടികൾ

എന്താണീ ജനാധിപത്യ വിരുദ്ധതയുടെ പ്രാകൃത പിന്തുടർച്ച

കാലഹരണപ്പെട്ടതും ജനവിരുദ്ധവും ജനാധിപത്യത്തിൻ്റെ തത്വങ്ങൾക്ക് എതിരും എന്ന് വിലയിരുത്തപ്പെട്ട നിയമമാണ് ഇത് 124എ വകുപ്പ് ‘നിയമപ്രകാരം സ്ഥാപിക്കപ്പെട്ട’ സര്‍ക്കാരിനെതിരേ അവമതിപ്പുണ്ടാക്കുന്ന ഏതൊരു പരാമര്‍ശത്തെയും അടയാളത്തെയുംപോലും രാജ്യദ്രോഹക്കുറ്റമായി വ്യാഖ്യാനിച്ച് വേണമെങ്കില്‍ ജീവപര്യന്തം തടവിനുവരെ ശിക്ഷിക്കാന്‍ പറ്റുന്നവിധത്തിലാണ് ഇതിലെ വാക്കുകളും പ്രയോഗങ്ങളും.

അക്രമത്തിന് പ്രേരണനല്‍കുമ്പോള്‍ മാത്രമാണ് ഈ വകുപ്പനുസരിച്ചുള്ള രാജ്യദ്രോഹക്കുറ്റം ചുമത്താനാവുക എന്ന് 1972 ൽ കേദാര്‍നാഥ് കേസില്‍ സുപ്രീംകോടതി വിധിപറഞ്ഞെങ്കിലും 60 വര്‍ഷമായി ഈ വിധിയെ കാറ്റില്‍പ്പറത്തിക്കൊണ്ട് അധികാരികൾ ദുരുപയോഗം ചെയ്യുകയാണ്. ഇപ്പോഴത് ഭീതിതമാം വിധം ഉയർന്നു. ആയിരക്കണക്കിന് കേസുകള്‍ ഭരണകൂടം വിമര്‍ശകര്‍ക്കെതിരേ ചുമത്തുകയുണ്ടായി. നിയമത്തിലെ വാക്കുകള്‍ വ്യാഖ്യാനിക്കുകമാത്രമാണ് കോടതി ചെയ്തത്. അവ എടുത്തുകളയാന്‍ മുമ്പ് കോടതി തയ്യാറായിരുന്നില്ല. അതിനാല്‍ത്തന്നെ ഈ വ്യവസ്ഥ ഉപയോഗിച്ച് വിമര്‍ശകരെ പീഡിപ്പിക്കുക എന്നത് ഭരണകൂടത്തിന്റെ അധികാര തന്ത്രങ്ങളുടെ ഭാഗമായി. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി പുനപരിശോധന നടത്തുന്നത്.

അവ്യക്തവും അമൂര്‍ത്തവും

ആര്‍ക്കുവേണമെങ്കിലും എങ്ങനെവേണമെങ്കിലും വ്യാഖ്യാനിക്കാന്‍ കഴിയുന്ന വിധത്തിലുമുള്ളതാണ് 124 എ വകുപ്പിലെ പ്രയോഗം. കേവല വിമര്‍ശനങ്ങളെപ്പോലും ഈ വ്യവസ്ഥയുടെ കീഴില്‍വരുന്നതായി വ്യാഖ്യാനിച്ച് മുന്നോട്ടുപോകാന്‍ സര്‍ക്കാരിനും അവരുടെ പോലീസിനും കഴിയും.

ഫോര്‍വേഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ കേദാര്‍നാഥ് സിങ് കോണ്‍ഗ്രസിനെയും ഫ്യൂഡല്‍ വ്യവസ്ഥിതിയെയും വിമര്‍ശിച്ച് നടത്തിയ പ്രസംഗമായിരുന്നു രാജ്യദ്രോഹക്കുറ്റം അദ്ദേഹത്തിനെതിരേ ചുമത്തുന്നതിലേക്ക് നയിച്ചത്. നിയമവ്യവസ്ഥയുടെ ദുര്‍വ്യാഖ്യാനസാധ്യത നിയമം റദ്ദാക്കാനുള്ള കാരണമാകാമെന്ന് ശ്രേയാ സിംഘാളിന്റെ കേസില്‍ (2015) സുപ്രീംകോടതി പറഞ്ഞതാണ്.

കാലഹരണപ്പെട്ട നിയമം

ഇംഗ്ലണ്ടിലെ രാജ്യദ്രോഹക്കുറ്റമായിരുന്നു കേദാര്‍നാഥ് കേസ് വിധിയുടെ ആധാരങ്ങളിലൊന്ന്. എന്നാല്‍, 1998-ല്‍ ബ്രിട്ടണില്‍ മനുഷ്യാവകാശനിയമം നിലവില്‍വന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടില്‍ രാജ്യദ്രോഹക്കുറ്റം എടുത്തുകളയപ്പെട്ടു. ന്യൂസീലന്‍ഡ്, കാനഡ, യു.എസ്., ഓസ്ട്രേലിയ എന്നിങ്ങനെ പലരാജ്യങ്ങളിലും രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വ്യവസ്ഥകള്‍ റദ്ദാക്കപ്പെടുകയോ പിന്‍വലിക്കപ്പെടുകയോ ഉപയോഗിക്കപ്പെടാതിരിക്കുകയോ ചെയ്തു.

ഇന്ത്യൻ ജനാധിപത്യത്തിനെ സൌകര്യം ഉപയോഗിച്ച് ഭരണകൂടങ്ങൾ ഇതിനെതിരെ നിശ്ശബ്ദത പാലിച്ചു. പുതിയ സർക്കാർ വന്നതോടെ വ്യാപകമായി രാഷ്ട്രീയ വൽക്കരിച്ച് ഉപയോഗിക്കാൻ തുടങ്ങി.

അവികസിത ജനാധിപത്യങ്ങള്‍പോലും ഇന്ന് രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വ്യവസ്ഥകളില്‍ വിശ്വസിക്കുന്നില്ല. അഭിപ്രായസ്വാതന്ത്ര്യത്തിന് തടയിടുന്നെന്ന് വിവരിച്ചുകൊണ്ട് നൈജീരിയയിലെ ഫെഡറല്‍ അപ്പലറ്റ് കോടതി അവിടത്തെ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് പറയുകയുണ്ടായി (ആര്‍ഥര്‍ ന്വാന്‍ക്വോയുടെ കേസ്, 1985). എല്ലാ അര്‍ഥത്തിലും നിരപരാധികളായ വ്യക്തികളെ അവരുന്നയിച്ച ഭരണകൂട വിമര്‍ശനത്തിന്റെ പേരില്‍മാത്രം പ്രതികളാക്കാന്‍ ഭരണകൂടത്തെ സഹായിക്കുന്നതാണ് 124എ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ഭരണഘടനാനിര്‍മാണ അസംബ്ലിയില്‍ ഉണ്ടായ ചര്‍ച്ചകളെക്കുറിച്ച് വിശദമായ പരിശോധന കേദാര്‍നാഥ് കേസ് വിധിയില്‍ ഉണ്ടായിരുന്നില്ല എന്ന് ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്.

ആധുനിക സമൂഹത്തിന് വിരുദ്ധമായ നിയമം

ഗാന്ധിജി ബാലഗംഗാധര തിലക്, ലാലാ ലജ്പത്റായ് തുടങ്ങി ഉന്നത സ്വാതന്ത്ര്യ സമര നേതാക്കൾക്ക് എതിരെയെല്ലാം ബ്രിട്ടീഷുകാര്‍ ഈ വ്യവസ്ഥ പ്രയോഗിച്ചു. 1922-ല്‍ ‘മഹത്തായ വിചാരണ’ (The great trial)യില്‍ മഹാത്മാഗാന്ധി ഈ വ്യവസ്ഥയെ തുറന്നുകാണിക്കുകയുണ്ടായി. രാജ്യത്തെ മഹാന്മാരായ ദേശാഭിമാനികളില്‍ പലരും ഈ ‘രാഷ്ട്രീയ നിയമവ്യവസ്ഥ’യുടെ ഇരകളായിരു?െന്നന്ന് ഗാന്ധിജി പറഞ്ഞു. പണ്ഡിറ്റ് നെഹ്രുവും ഈ നിയമവ്യവസ്ഥയ്‌ക്കെതിരായ കർശന നിലപാട് സ്വീകരിച്ചു.

സുപ്രീംകോടതിതന്നെ ബല്‍വന്ത് സിങ്ങിന്റെ കേസ് (1995) ബിലാല്‍ അഹമ്മദ് കേസ് (1997) കളിൽ ഇതിനെതിരെ പറഞ്ഞിട്ടുണ്ട്. പക്ഷെ മാറി വന്ന ഭരണകൂടങ്ങൾ ബ്രിട്ടീഷ് കോളനി നിയമത്തെ പ്രത്യക്ഷത്തിലേക്ക് എത്തിക്കാതെ സംരക്ഷിച്ചു. ഇപ്പോൾ അതിൻ്റെ ദുരുപയോഗം പാരമ്യത്തിൽ എത്തിയതോടെയാണ് പുനർ ചിന്തകൾ സമൂഹത്തിൽ തുടങ്ങുന്നത്.