യോഗി ആദിത്യ നാഥിന് സ്വന്തമായുള്ളത് രണ്ട് തോക്കും ഒന്നര കോടി രൂപയും

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രണ്ട് തോക്കും ഒന്നര കോടി രൂപയും സ്വന്തമായി ഉണ്ടെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെളിപ്പെടുത്തി.

. കൈവശമുളള പണം, ബാങ്ക് അക്കൗണ്ടിലുള്ള പണം, ഫിക്‌സഡ് ഡെപ്പോസിറ്റ് എന്നിവ ഉള്‍പ്പെടെ 1,54,94,054 രൂപയുടെ വിവരങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഗോരഖ്പുര്‍ അര്‍ബന്‍ മണ്ഡലത്തില്‍നിന്നാണ് ആദിത്യനാഥ് ജനവിധി തേടുന്നത്.

49,000 രൂപ മതിക്കുന്ന 20 ഗ്രാമിന്റെ സ്വര്‍ണക്കടുക്കന്‍, 20,000 രൂപ വിലമതിക്കുന്ന പത്തു ഗ്രാമിന്റെ സ്വര്‍ണമാലയും രുദ്രാക്ഷവും. 12,000 രൂപ വിലമതിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആണ് താന്‍ ഉപയോഗിക്കുന്നതെന്നും ആദിത്യനാഥ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. 

1,00,000 രൂപ വിലയുള്ള റിവോള്‍വറും 80,000 വിലയുള്ള റൈഫിളും ആദിത്യനാഥിന്റെ പക്കലുണ്ട്. സ്വന്തംപേരില്‍ വാഹനങ്ങള്‍ ഇല്ലെന്നും ആദിത്യനാഥ് പറയുന്നു.

2020-21 സാമ്പത്തിക വര്‍ഷം 13,20,653 രൂപ വരുമാനമുണ്ടായിരുന്നെന്നും 2019-20-ല്‍ 18,27,639 രൂപയായിരുന്നു വരുമാനമെന്നും സത്യവാങ്മൂലത്തിലുണ്ട്. എന്നാൽ കൃഷിഭൂമിയോ അല്ലാത്തതോ ആയ ഭൂമി ഇല്ല. ബാധ്യതകളില്ലെന്നും ആദിത്യനാഥ് വ്യക്തമാക്കുന്നു.

ഭർത്താവിനെ ഇല്ലായ്മ ചെയ്യാൻ വർഷങ്ങളോളം ഭക്ഷണത്തിൽ മരുന്നു കലർത്തി നൽകി, യുവതി അറസ്റ്റിൽ

0

 ഭക്ഷണത്തിലും വെള്ളത്തിലും നിരന്തരം തീവ്ര ഫലമുള്ള മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായുള്ള കേസില്‍ ഭാര്യ അറസ്റ്റില്‍. പാലാ മീനച്ചില്‍ പാലക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷ് ആണ് അറസ്റ്റിലായത്.

പരാതിക്കാരനായ യുവാവിന് തുടര്‍ച്ചയായി അനുഭവപ്പെടുന്ന ക്ഷീണത്തെ തുടര്‍ന്ന് ഡോക്ടറെ കാണുകയായിരുന്നു. ഷുഗർ താഴ്ന്നു പോയതാകാം കാരണം എന്ന് കരുതി മരുന്ന് കഴിച്ചെങ്കിലും കുറവുണ്ടായില്ല. 2021 സെപ്റ്റംബർ മാസത്തിൽ 20 ദിവസത്തോളം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് കഴിച്ചപ്പോള്‍ ക്ഷീണം ഒന്നും തോന്നാതിരുന്നതിനാൽ തോന്നിയ സംശയം ആണ് വീടിനകത്ത് തന്നെ ചതി നേരിട്ടതായി കണ്ടെത്തുന്നതിലേക്ക് നയിച്ചത് 

യുവതിയെ വിവാഹം കഴിച്ച തിരുവനന്തപുരം സ്വദേശിയും ഇപ്പോള്‍ പാലായില്‍ താമസക്കാരനുമായ 38 വയസുള്ള സതീഷ്  തുടർന്ന് പൊലീസിനെ സമീപിക്കയായിരുന്നു. വ്യാഴാഴ്ച പൊലീസ് അന്വേഷണത്തിന് ശേഷം കേസ് എടുത്തത്.

2006 ലാണ് തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ യുവാവ് പാലാ മുരിക്കുംപുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. അതിനുശേഷം 2008ല്‍ മുരിക്കുംപുഴയിലുള്ള ഭാര്യ വീട്ടില്‍ താമസമാക്കാൻ തുടങ്ങി. തുടന്ന് സ്വന്തമായി പ്രമുഖ ഐസ്ക്രീം കമ്പനിയുടെ ഡിസ്ട്രിബ്യൂഷന് ആരംഭിക്കുകയും ചെയ്തു. ബിസിനസ് പച്ച പിടിച്ചതോടെ 2012ല്‍ ഇവർ പാലക്കാട്ട്  സ്വന്തമായി വീട് വാങ്ങി അങ്ങോട്ട് മാറി.

യുവാവ് ഭാര്യയുടെ കൂട്ടുകാരിയായ യുവതിയോട് തൻ്റെ അനുഭവം പങ്കു വെച്ചു. ഭാര്യയോട് എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോ എന്ന് ചോദിച്ചറിയണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് കൂട്ടുകാരി ഭാര്യയോട് തിരക്കിയപ്പോഴാണ് 2015 മുതൽ ഭര്‍ത്താവിന് മാനസികരോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുന്നതായി വിവരം ലഭിക്കുന്നത്. മരുന്നിന്റെ ഫോട്ടോ കൂട്ടുകാരിക്ക് ഭാര്യ വാട്‌സാപ്പില്‍ അയച്ചു നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ഭര്‍ത്താവ് സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. 

ജില്ലാ പോലീസ് മേധാവി പരാതി പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് അയച്ചു നൽകി. ഇതു പ്രകാരം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി കേസ് അന്വേഷിച്ച പോലീസിന് കാര്യങ്ങൾ ബോധ്യപ്പെട്ടു. ഭാര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വീട് റെയ്ഡ് ചെയ്ത് മരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്തു. 

ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം പാലാ ഡി.വൈ.എസ്.പി.ഷാജു ജോസിന്റെ നേതൃത്വത്തില്‍ പാലാ എസ് എച്ച് ഒ.കെ.പി.ടോംസണ്‍, എസ്.എ.അഭിലാഷ് എം.ഡി, എ.എസ്.എ ജോജന്‍ സീനിയര്‍ സിവിൽ പോലീസ് ഓഫീസർ സുമേഷ്, വനിതാ പോലിസ് ബിനുമോള്‍, ലക്ഷ്മി രമ്യ തുടങ്ങിയവർ ചേര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

കോൺഗ്രസിനെയും ബി ജെ പിയേയും ഒരേ പോലെ എതിർപക്ഷത്ത് കാണാനാവില്ലെന്ന് സി പി എം പ്രമേയം

0

ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും ഒരുപോലെ എതിർ പക്ഷത്ത് കാണാനാവില്ലെന്ന് സി.പി.എം കരട് രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കില്ല. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിന് ഫാസിസ്റ്റ് മുഖമാണ്.

കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പി ശ്രമങ്ങളെ യു.ഡി.എഫ് സഹായിക്കുകയാണെന്നും കരട് രാഷ്ട്രീയ പ്രമേയം വിലയിരുത്തി.

ഏപ്രില്‍ ആറ് മുതല്‍ 10 വരെ കണ്ണൂരിലാണ് സി പി എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട പ്രമേയമാണ്.

മുഖ്യശത്രു ബിജെപിയാണെന്ന് സിപിഎം അടിവരയിടുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഭീഷണിയായ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഫാസിസ്റ്റ് പ്രവണതയാണ്. ബി.ജെ.പിക്കെതിരേ ജനാധിപത്യ മതേതര പാര്‍ട്ടികളുമായി കൈകോര്‍ക്കും. എന്നാൽ കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കില്ലെന്നും വ്യക്തമാക്കുന്നു. 

ഹിന്ദുത്വ – കോര്‍പ്പറേറ്റ് കൂട്ടുകെട്ടിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്നും പ്രമേയത്തില്‍ പറയുന്നു. സി.പി.എം ചൈനീസ് അനുകൂലമാണെന്ന ചൈനീസ് വിരുദ്ധരുടെ പ്രചരണത്തില്‍ ജഗ്രത വേണം. വ്യാജവാര്‍ത്തകളും കൃത്രിമ ചിത്രങ്ങളും ഉപയോഗിച്ചാണ് ഇത്തരക്കാരുടെ പ്രചാരണം. വിദേശ നയത്തില്‍ കേന്ദ്ര സര്‍ക്കാരിന് സ്വതന്ത്രമായ നിലപാടില്ല. ഇന്ത്യ അമേരിക്കക്ക് മുന്നില്‍ പൂര്‍ണമായും കീഴടങ്ങിയെന്നും രാഷ്ട്രീയ പ്രമേയം വിലയിരുത്തുന്നു.

തെരഞ്ഞെടുപ്പുകൾക്കുമുമ്പ്‌ സംസ്ഥാന തലങ്ങളിലാണ്‌ ഇത്തരം സഖ്യങ്ങൾ രൂപംകൊള്ളുക. ദേശീയതല സഖ്യങ്ങൾ തെരഞ്ഞെടുപ്പിനു മുമ്പ്‌ പ്രായോഗികമല്ല. അടിയന്തരാവസ്ഥയ്‌ക്ക്‌ പിന്നാലെ ഇന്ദിരാഗാന്ധി പരാജയപ്പെട്ട കാലം മുതൽ തെരഞ്ഞെടുപ്പിനുശേഷമാണ്‌ ദേശീയതലത്തിൽ ബദൽസഖ്യം രൂപംകൊണ്ടതെന്ന്‌ സീതാറം യെച്ചൂരി ഇതു സംബന്ധിച്ച് പത്രസമ്മേളനത്തിൽ പ്രതികരിച്ചു.

കരട്‌ രാഷ്‌ട്രീയ പ്രമേയം പാർടി പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ തപൻ സെൻ, ഹനൻ മൊളള, ബി വി രാഘവുലു, നീലോൽപൽബസു എന്നിവർക്കൊപ്പം  പ്രകാശനം ചെയ്‌ത്‌ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി. 2019ൽ അധികാരം വീണ്ടും ലഭിച്ചതുമുതൽ ബിജെപി ഫാസിസ്‌റ്റ്‌ സ്വഭാവമുള്ള ആർഎസ്‌എസ്‌ അജണ്ട പ്രകാരം ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി. ഇതോടൊപ്പം നവഉദാരനയങ്ങളും അമിതാധികാരപ്രയോഗ ഭരണരീതിയും നടപ്പാക്കുന്നു. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടനപരമായ ചട്ടക്കൂടും  മതനിരപേക്ഷ, ജനാധിപത്യ സ്വഭാവം തകർക്കാൻ ശ്രമിക്കുന്ന ബിജെപിയെ പരാജയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടത്‌ ഇന്നത്തെ ഏറ്റവും പ്രധാന കടമയാണ്‌. ഇതിനായി  ഏറ്റവും വിശാലമായ വിധത്തിൽ മതനിരപേക്ഷകക്ഷികളെ അണിനിരത്താനായി പാർടി നിലകൊളേളണ്ടത്‌  ആവശ്യമാണെന്ന്‌ കരട്‌ പ്രമേയത്തിൽ നിർദേശിക്കുന്നുവെന്ന്‌ യെച്ചൂരി പറഞ്ഞു.

ഒരു സ്ത്രീ എന്ന നിലയിൽ ചൂഷണം ചെയ്യപ്പെട്ടു, മൂന്നു പുരുഷൻമാർ ഇപ്പോൾ അധിക്ഷേപിക്കയാണെന്നും വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

0

എം. ശിവശങ്കര്‍ ഐ.എ.എസിനെതിരേ കടുത്ത വിമര്‍ശനവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു. ശിവശങ്കർ രചിച്ച അശ്വാത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിലാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ

എന്നെ നശിപ്പിച്ചതിലും ഇങ്ങനെയാക്കിയതിലും ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ട്. മൂന്ന് വര്‍ഷമായി ശിവശങ്കര്‍ ജീവിതത്തിൻ്റെ ഭാഗമാണ്. അനൗദ്യോഗിക കാര്യങ്ങള്‍ മാത്രമേ അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നുള്ളു.

വിവാദം വന്നതിന് പിന്നാലെ തന്നെ ഭർത്താവ് ഉപേക്ഷിച്ച് പോയി. ഭർത്താവും കേസിലെ ഒന്നാം പ്രതി സരിത്തിന്റെ കുടുംബവും ശിവശങ്കരനും ചേർന്ന് തനിക്കെതിരെ ഒരുപാട് കാര്യങ്ങൾ പറയുകയാണ്. ഒരു സ്ത്രീയെ കിട്ടുമ്പോൾ എന്തെങ്കിലും പറഞ്ഞ് ക്ലോസ് ചെയ്യാമെന്ന് കരുതരുത്. അതൊന്നും ശരിയല്ലെന്നും അവർ പറഞ്ഞു.

ആത്മകഥ ഞാനും എഴുതിയാല്‍ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരുമെന്നും ഒരുപാട് രഹസ്യങ്ങള്‍ വെളിയില്‍വരുമെന്നും അവര്‍ പറഞ്ഞു. ഐടി വകുപ്പില്‍ സ്വപ്നക്ക് ജോലി വാങ്ങി നല്‍കിയത് താനല്ലെന്ന പുസ്തകത്തിലെ പരാമര്‍ശവും അവര്‍ തള്ളി. കോൺസുലേറ്റിൽ നിന്ന് എന്നോട് മാറാൻ പറഞ്ഞതും സ്പേസ് പാർക്കിൽ ജോലി ശരിയാക്കിയതും അദ്ദേഹമാണെന്നും സ്വപ്ന പറഞ്ഞു.

ഒരു ഫോണ്‍വിളി കൊണ്ടാണ് നിയമനം ഉറപ്പിച്ച് തന്നത്. ഒരു അഭിമുഖം പോലും ഇല്ലായിരുന്നു. ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായ ആള്‍ക്ക് എങ്ങനെയാണ് തൻ്റെ നിയമനത്തേക്കുറിച്ച് അറിയില്ലെന്ന് പറയാന്‍ സാധിക്കുന്നതെന്നും സ്വപ്ന പറഞ്ഞു.

അദ്ദേഹവുമായി അടുപ്പത്തിലായിരുന്ന കാലത്ത് ശിവശങ്കരൻ പറഞ്ഞതിനപ്പുറം താനൊന്നും ചെയ്തിട്ടില്ല. അദ്ദേഹം പറയുന്നത് കണ്ണടച്ച് അതേപോലെ ചെയ്യുമായിരുന്നു. ആ കാലത്ത് എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം.

ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യം ഇല്ല. ഐ ഫോണുകള്‍ യൂണിടാക് സ്‌പോണ്‍സര്‍ ചെയ്തായിരുന്നു. അതിലൊന്ന് ശിവശങ്കറിന് നല്‍കാന്‍ പറഞ്ഞാണ് തന്നത്. അന്ന് അദ്ദേഹം അത് വാങ്ങിച്ചില്ല. പിന്നീട് അദ്ദേഹത്തിന് സാങ്കേതിക പ്രശ്‌നം ഉണ്ടായപ്പോള്‍ വിട്ടില്‍ വന്നപ്പോല്‍ ഫോണ്‍ കോടുത്തു. ജന്മദിനത്തില്‍ ഫോണ്‍ മാത്രമല്ല ഒരുപാട് സാധങ്ങള്‍ കൊടുത്തിട്ടുണ്ട്. 

ശിവശങ്കര്‍ എന്ന ഐഎഎസ് ഓഫീസറിന്റെ പ്രോട്ടോക്കോള്‍ എനിക്കറിയില്ല. ശിവശങ്കര്‍ എന്ന കുടുംബ സുഹൃത്തിന് വേണ്ടി കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ ജന്മദിനത്തിലും പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്, സമ്മാനങ്ങള്‍ നല്‍കാറുണ്ട്. ഒരു ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട ആവശ്യമില്ല. കൊടുക്കാൻ പറഞ്ഞ് ഏല്പിച്ചതാണ്, അത് എൻ്റെ കൈയില്‍ വെച്ച് കൈമാറി. അദ്ദേഹത്തിന് ആവശ്യം വന്നപ്പോഴാണ് എടുത്തത്. 

മൂന്ന് വര്‍ഷമായി തന്റെ ജീവിതത്തിന്റേയും കുടുംബത്തിന്റെയും മാറ്റിനിര്‍ത്താനാകാത്ത ഒരു പ്രധാന അംഗമായിരുന്നു അദ്ദേഹം. തന്റെ അച്ഛനടക്കം എല്ലാം തുറന്ന് സംസാരിക്കുമായിരുന്നു. കണ്ണടച്ച് വിശ്വസിച്ച് തന്നെയായിരുന്നു ശിവശങ്കര്‍ പറയുന്നത് കേട്ട് ജീവിച്ചത്.

തന്നെ ഒരു സ്ത്രീ എന്ന നിലയില്‍ ചൂഷണം ചെയ്ത് മാനിപ്പുലേറ്റ് ചെയ്ത് നശിപ്പിച്ചു എന്ന് സ്വപ്ന സുരേഷ് പറഞ്ഞു. അതില്‍ ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും ആരോപിച്ചു.

വിവാദങ്ങൾക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭർത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോൾ. എന്റെ ഭർത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി ജീവിതവും മക്കളെയും ഭർത്താവിനെയും നോക്കിയത്.

ഇന്ത്യയിൽ മൊബൈൽ കണക്ടിവിറ്റി ഇല്ലാത്ത 25000 ഗ്രാമങ്ങൾ

0

ന്ത്യയിൽ ഇപ്പോഴും 25000 ത്തിലധികം ഗ്രാമങ്ങളിൽ മൊബൈൽ മൊബൈൽ ഫോൺ കണക്ടിവിറ്റി ഇല്ല. കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച ഔദ്ധ്യോഗിക കണക്ക് പ്രകാരമാണിത്.

രാജ്യത്ത് ജനവാസമുള്ള 5,97,618 ഗ്രാമങ്ങളാണ് ഉള്ളത്. ഇവയിൽ 25,067 ഗ്രാമങ്ങളിലും മൊബൈൽ കണക്‌ടിവിറ്റിയും ഇൻറർനെറ്റും ഇനിയും എത്തിയിട്ടില്ല. ടെലികോം സേവന ദാതാക്കളുടെ (ടിഎസ്‌പി) ഡാറ്റയെ അടിസ്ഥാനമാക്കി ലോക്‌സ‌‌ഭയിൽ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ്‌ മറുപടി നൽകിയത്‌.

ഒഡീഷയിയാണ് ഏറ്റവം പരിതാപകരമായ അവസ്ഥയിൽ തുടരുന്നത്. ഇവിടെ 6099 ഗ്രാമങ്ങളിലാണ്‌ മൊബൈൽ കണക്‌ടിവിറ്റി ഇല്ലാത്തത്‌. ഇത്തരം ഗ്രാമങ്ങളിൽ ലാഭേഛയില്ലാതെ പ്രവർത്തിച്ചിരുന്നത് ബി എസ് എൻ എൽ ആണ്. എന്നാൽ സ്പെക്ട്രം അനുവദിക്കാതെയും വികസന സാധ്യതകൾ പരിമിതപ്പെടുത്തിയും നിയന്ത്രിച്ചതോടെ ഗ്രാമങ്ങൾക്ക് പ്രതീക്ഷയറ്റു. സ്വകാര്യ കമ്പനികൾ ലാഭകരമല്ലെന്ന കണക്കു കൂട്ടലിൽ ഉൾഗ്രാമങ്ങളിൽ സൌകര്യങ്ങൾ ഏർപ്പെടുത്താനും തയാറാവുന്നില്ല.

കണക്റ്റിവിറ്റി ഇല്ലാത്ത ഗ്രാമങ്ങളുടെ കണക്കിൽ മധ്യപ്രദേശാണ്‌ (2612) രണ്ടാമത്‌, മഹാരാഷ്‌ട്ര (2328), അരുണാചൽദേശ്‌ (2223), ചത്തീസ്‌ഗഢ്‌ (1847), ആന്ധ്രാപ്രദേശ്‌ (1787), മേഘാലയ (1674), ജാർഖണ്ഡ്‌ (1144), രാജസ്ഥാൻ (941) എന്നിങ്ങനെയാണ്‌ പിന്നീടുള്ള കണക്കുകൾ.

കേരളത്തിൽ മൊബൈൽ കണക്‌ടിവിറ്റി ഇല്ലാത്ത ഒരു ഗ്രാമംപോലുമില്ല. വന പ്രദേശങ്ങൾക്ക് ചേർന്നുള്ള ഗ്രാമങ്ങൾ പരിമിതമായ നെറ്റ് വർക്ക് സൌകര്യത്തിന് അകത്താണ്. കേരളത്തിന്‌ പുറമേ തമിഴ്‌നാട്‌, പഞ്ചാബ്‌, ഹരിയാന സംസ്ഥാനങ്ങളിലും മൊബൈൽ കണക്‌ടിവിറ്റി ഇല്ലാത്ത ഗ്രാമങ്ങൾ താരതമ്യേന കുറവാണ്‌.

14 മുതൽ എല്ലാ വിദ്യാലയങ്ങളിലും ക്ലാസ് തുടങ്ങും

0

കോവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കാന്‍ തീരുമാനമായി. ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായത്‌.

 പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കും. പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തും.

കോവിഡ് വ്യാപനം അതിതീവ്രമായതിനെ തുടര്‍ന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടക്കാന്‍ തീരുമാനിച്ചത്. കോവിഡ് രൂക്ഷത കുറയാത്തതിനെ തുടര്‍ന്ന് ഇത് കുറച്ച് ദിവസം കൂടി നീണ്ടു. വ്യാപനം താഴ്ന്ന് വരുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ കോവിഡ് അവലോകന യോഗം തീരുമാനിച്ചിരിക്കുന്നത്.

നോക്കു കൂലി സംഘർഷം; ലീഗിൻ്റെ പ്രകടനത്തിലേക്ക് സി ഐ ടിയു സംഘം ഇരച്ചു കയറി

കണ്ണൂർ മാതമംഗലത്ത് നോക്കു കൂലി തർക്കത്തെ തുടർന്ന് സംഘർഷം. ലീഗിന്റെ പ്രതിഷേധ പ്രകടനത്തിലേക്ക് സിഐടിയുകാർ ഇരച്ചുകയറി. പോലീസ് നോക്കി നിൽക്കെ പ്രകടനത്തിൽ പങ്കെടുത്ത മൂന്ന് ലീഗ് പ്രവർത്തകരെ സിഐടിയു പ്രവർത്തകർ മർദിച്ചു.

സിഐടിയുക്കാർ വിലക്കിയ കടയിൽ നിന്നും സാധനം വാങ്ങിയതിന് ലീഗ് പ്രവർത്തകനായ അഫ്സലിന് ഇന്നലെ മർദനമേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ലീഗ് പ്രവർത്തകർ പ്രകടനം നടത്തിയത്.

മാതമംഗത്തെ പെയിന്റ് കടയിൽ സാധനം ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയക്കാരും കടയുടമയും തമ്മിൽ നേരത്തെ തന്നെ പ്രശ്നം ഉണ്ടായിരുന്നു. പെയിന്റ് കടയിലേക്ക് സാധനം ഇറക്കുന്നതിന് സിഐടിയുക്കാരായ ചുമട്ട്തൊഴിലാളികളെ ഒഴിവാക്കി നേരിട്ട് ഇറക്കുന്നതിന് അനുമതി ഉണ്ടായിരുന്നു. ഈ അനുമതിയുമായി കടയിലേക്ക് സാധനം ഇറക്കിയ ഉടമയേയും ഉടമയുടെ ബന്ധുക്കളേയും ഒരുപറ്റം സിഐടിയുക്കാർ മർദിച്ചിരുന്നു. ഇതായിരുന്നു സംഭവങ്ങളുടെ തുടക്കം.

നേരിട്ട് സാധനം ഇറക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിട്ടു വീഴ്ചയും ഇല്ല എന്നും കയറ്റിറക്ക് തൊഴിൽ ചെയ്യുന്ന സിഐടിയു പ്രവർത്തകർക്ക് അതിന് അനുമതി വേണമെന്നും ആവശ്യപ്പെട്ട് കടക്കു മുമ്പിൽ സമരം ആരംഭിക്കുകയായിരുന്നു. സമരം നടക്കുന്നതിനിടയിൽ അഫ്സൽ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുകയായിരുന്നു. ഇത് പിന്നീട് സിഐടിയു പ്രവർത്തകർ ചോദ്യം ചെയ്യുകയും പ്രശ്നം ഉണ്ടാവുകയും ചെയ്തു. പിന്നാലെ ഒരു സംഘം ആളുകൾ അഫ്സലിനെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് ഇതിനെതിരെയുള്ള പ്രതിഷേധമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടന്നത്. ഇതാണ് കൈയേറ്റത്തിൽ കലാശിച്ചത്. 

ഇന്ത്യൻ ഫുട്ബോളിലെ വനിതാ താരം കമലാ ദേവി വിരമിച്ചു

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരം യുംനം കമലാ ദേവി വിരമിച്ചു. ബുധനാഴ്ചയാണ് കമലാ ദേവി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. 36 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടിയിട്ടുള്ള താരമാണ് 29കാരിയായ കമലാ ദേവി. വിരമിക്കൽ തീരുമാനം ഏറെ ബുദ്ധിമുട്ടി എടുത്തതാണെന്നും ഒരുപാട് കാര്യങ്ങൾ ആലോചിച്ചതിനു ശേഷമാണ് ഇങ്ങനെ തീരുമാനിച്ചതെന്നും കമലാ ദേവി പറഞ്ഞു.

2010ലാണ് കമലാ ദേവി ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. അറ്റാക്കിംഗ് മിഡ്‌ഫീൽഡറായ ഇവർ 2010, 12, 14 വർഷങ്ങളിൽ സാഫ് ചാമ്പ്യൻഷിപ്പ് വിജയിച്ച ടീമിൽ ഉൾപ്പെട്ടിരുന്നു. 2012 സാഫ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച താരവും കമലാ ദേവി ആയിരുന്നു. 2016 സൗത്ത് ഏഷ്യൻ ഗെയിംസിൽ ടോപ്പ് സ്കോറർ ആയിരുന്നു. അക്കൊല്ലം തന്നെ നടന്ന പ്രഥമ ഇന്ത്യൻ വനിതാ ലീഗിൽ ഈസ്റ്റേൺ സ്പോർട്ടിംഗ് യൂണിയനുമായി കരാറൊപ്പിട്ട താരം 10 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടി ടോപ്പ് സ്കോറർ ആയിരുന്നു.

https://twitter.com/IndianFootball/status/1488842769271451653?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1488842769271451653%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.twentyfournews.com%2F2022%2F02%2F03%2Fkamala-devi-indian-women-footballer-retired.html

2017ൽ എഐഎഫ്എഫിൻ്റെ മികച്ച വനിതാ താരത്തിനുള്ള അവാർഡ് നേടി.