വാട്‌സാപ്പില്‍ ഗ്രൂപ്പുകൾക്കായി പുതിയ വോയ്‌സ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചു. ആഗോള തലത്തില്‍ എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കി.
ഗ്രൂപ്പ് വോയ്‌സ് കോള്‍, വീഡിയോകോള്‍ ഉള്‍പ്പെടെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് കൂട്ടമായി സംവദിക്കാനുള്ള മറ്റ് ഫീച്ചറുകള്‍ ഇതിനകം ലഭ്യമാണ്. അവയ്ക്ക് പുറമെയാണ് വോയ്‌സ് ചാറ്റ് ഫീച്ചര്‍.
ക്ലബ് ഹൗസ്, ടെലഗ്രാം, ഡിസ്‌കോര്‍ഡ് എന്നിവയില്‍ ഇതിനകം ലഭ്യമായതിന് സമാനമായ വോയ്‌സ് ചാറ്റ് ഫീച്ചറാണ്. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഒരു വോയ്‌സ് ചാറ്റ് ആരംഭിക്കാനാവും. അതില്‍ പങ്കെടുക്കാനും സംസാരിക്കാനും താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. അല്ലാത്തവര്‍ക്ക് പുറത്ത് നില്‍ക്കാം എന്നതാണ് പ്രത്യേകത.
സാധാരണ വോയ്‌സ് കോള്‍ ചെയ്യുമ്പോള്‍ അംഗങ്ങള്‍ക്കെല്ലാവര്‍ക്കും ഫോണ്‍ റിങ് ചെയ്യും. എന്നാല്‍ വോയ്‌സ് ചാറ്റ് ആരംഭിക്കുമ്പോള്‍ ഒരു പുഷ് നോട്ടിഫിക്കേഷന്‍ മാത്രമാണ് ഫോണുകളില്‍ കാണിക്കുക. വോയ്‌സ് ചാറ്റില്‍ പങ്കെടുത്തുകൊണ്ടു തന്നെ മറ്റ് വാട്‌സാപ്പ് ചാറ്റുകള്‍ ഉപയോഗിക്കാനാവും. ചാറ്റില്‍ പങ്കെടുക്കാതെ തന്നെ ആരെല്ലാം ചാറ്റില്‍ പങ്കെടുക്കുന്നുണ്ടെന്ന് കാണാനും ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സാധിക്കും.
വോയ്‌സ് ചാറ്റ് ആരംഭിക്കുമ്പോള്‍ ചെറിയൊരു ബാനറായി വാട്‌സാപ്പിന് മുകളിലായി ആക്റ്റീവ് ചാറ്റിന്റെ വിവരങ്ങള്‍ കാണാം. 33 മുതല്‍ 128 ആളുകള്‍ വരെയുള്ള വലിയ ഗ്രൂപ്പുകളിലാണ് വോയ്‌സ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
അബിന്‍ വര്‍ക്കിയേക്കാള്‍ 53,398 വോട്ടുകള്‍ നേടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു വനിതകള്‍ അടക്കം 13 പേര്‍ മത്സരംഗത്ത് ഉണ്ടായിരുന്നെങ്കിലും പ്രധാനമത്സരം രാഹുല്‍ മാങ്കൂട്ടത്തിലും അബിന്‍ വര്‍ക്കിയും തമ്മിലായിരുന്നു. രണ്ട് മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ പുറത്തു വന്നത്.
നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ് ഇരുവരും. 2,21,986 വോട്ടുകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നേടിയത്. ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായാണ് രാഹുൽ എത്തുന്നത്. കെ.സി. വേണുഗോപല്‍ പക്ഷം സ്ഥാനാര്‍ഥിയെ പിന്‍വലിച്ചിരുന്നു. അഭിമുഖത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
2,16,462 അസാധു വോട്ടുകളും
രണ്ടാമതായി 1,68,588 വോട്ടുകളാണ് അബിന്‍ വര്‍ക്കി നേടിയത്. 31,930 വോട്ടുകള്‍ നേടിയ അരിത ബാബുവാണ് മൂന്നാമത്. 7,29,626 വോട്ടുകളായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്. 2,16,462 വോട്ടുകള്‍ ആസാധുവായിരുന്നു.
നീണ്ട ചര്‍ച്ചകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഒടുവിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ എ ഗ്രൂപ്പ് സ്ഥാനാര്‍ഥിയാക്കിയത്. ഐ ഗ്രൂപ്പ് നോമിനിയാണ് അബിന്‍ വര്‍ക്കി. അബിന്‍ വര്‍ക്കിക്ക് പിന്തുണ പ്രഖ്യാപിച്ച് കെ.സി. വേണുഗോപല്‍ പക്ഷം സ്ഥാനാര്‍ഥിയെ പിന്‍വലിച്ചിരുന്നു. നിലവിൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയും കെപിസിസി അംഗവുമാണ് രാഹുൽ
നീണ്ട നാളത്തെ നടപടികള്‍ക്കൊടുവിലാണ് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ മരണത്തേയും പുതുപ്പള്ളി തിരഞ്ഞെടുപ്പിനേയും തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. തിരഞ്ഞെടുപ്പിനെതിരെയുള്ള പരാതി കോടതി കയറിയതും നടപടികള്‍ വൈകാന്‍ കാരണമായിരുന്നു.
ജവഹർലാൽ നെഹ്റുവിന്റെ 135 -ആം ജന്മദിനം രാജീവ്‌ജി കൾച്ചറൽ സെന്റർ ആർപ്പൂക്കര ആഘോഷിച്ചു, പ്രസിഡന്റ് എസ്. സുധാകാരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആർപ്പൂക്കര മണ്ഡലം പ്രസിഡണ്ട് ജോൺസൺ സി ജോസഫ് ചിറ്റേട്ടു ഉദ്ഘാടനം ചെയ്തു ചെയ്തു. ജവഹർലാൽ നെഹ്രു ആധുനിക ഇന്ത്യയുടെ ശില്പി സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ് ഇന്നും ഇന്ത്യയെ മുൻപോട്ടു നയിക്കുന്നത് എന്നുള്ള ചർച്ചകളിലൂടെ യോഗം അവസാനിച്ചു. യോഗത്തിൽ രാജിവ്ജി കൾച്ചറൽ സെന്റർ സെക്രട്ടറി ശ്രീനാഥ് രഘു, ബെന്നി സ്കറിയ, സെബാസ്റ്റ്യൻ കെ.ജെ. , ജസ്റ്റിൻ ജോസഫ്, സുനു മരങ്ങാട്ട്, വിഷ്ണു വിജയൻ, അജീഷ് പി ജേക്കബ്, സണ്ണി മുരിയങ്കരി എന്നിവർ പങ്കെടുത്തു.
അസ്ഫാക് മറ്റു നിരവധി കേസുകളിലും പ്രതിയായാണ്, അതിനാല്‍ ഇത്തരം കുറ്റവാളികള്‍ വീണ്ടും കേസില്‍പെടുമ്പോള്‍ അവരെ പെട്ടെന്നു തിരിച്ചറിയാനും കണ്ടെത്താനുമുള്ള സംവിധാനം ആവശ്യമാണെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ പറഞ്ഞു. കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ആലുവയിലേതെന്നും അത് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞതിനാലാണ് പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സാധാരണ കാണാത്ത രീതിയിലുള്ള കുറ്റകൃത്യമാണ് നടന്നത്. ഇരയും പ്രതിയുമെല്ലാം അന്യസംസ്ഥാനത്തുനിന്നും ജോലി ചെയ്യാന്‍വന്ന ആളുകളാണ്. ഈ കേസ് ഉണ്ടായതോടെ സമ്മൂഹത്തില്‍ കുട്ടികള്‍ക്കെതിരെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കാമെന്ന തിരിച്ചറിവാണ് ഉണ്ടായത്.
കേരളത്തിൽ എന്ത് സംവിധാനമാണ് നിലവിലുള്ളത്
പലപ്പോഴും ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ നിന്നും എത്തുന്ന പാവപ്പെട്ട തൊഴിലാളികളുടെ മറവിൽ കുറ്റവാളികളും കൊടും ക്രിമിനലുകളും കേരളത്തിൽ എത്തുന്നു. ഇവരെ തിരിച്ചറിയാനോ ഇവരുടെ വിവരങ്ങൾ ശേഖരിക്കാനോ ഉള്ള സംവിധാനം നിലവിലില്ല. മുപ്പത് ലക്ഷം തൊഴിലാളികൾ ഉണ്ടെന്ന് പറയുമ്പോഴും അഞ്ച ലക്ഷം പേരുടെ വിവരങ്ങൾ പോലും ഇല്ല.
തൊഴിലാളികൾ എത്തുന്നത് സ്വന്തം നിലയ്ക്കല്ല. ഏജൻ്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ഉത്തരാവദിത്തം നിയമപരമായി നിർവ്വചിക്കപ്പെട്ടിട്ടില്ല. രേഖകൾ തിരിച്ചറിഞ്ഞും ആധികാരികത പരിശോധിച്ചും മാത്രമോ സമൂഹത്തിലേക്ക് കടത്തി വിടാവൂ എന്ന നിബന്ധ ആവശ്യമായ സാഹചര്യമാണ്.
ഇതിന് നിലവിൽ സംവിധാനങ്ങൾ ഒന്നുമില്ല. പൌരസമൂഹത്തെ കൂടി ബോധവൽക്കരിക്കയും തൊഴിൽ കാർഡ് ഏർപ്പെടുത്തുകയും ചെയ്യേണ്ട സാഹചര്യമുണ്ട്. മാത്രമല്ല ഇതിൻ്റെ ആവശ്യകത തൊഴിലാളികളെ സൈറ്റിൽ എത്തിക്കുന്നവർക്ക് കൂടി ബോധ്യപ്പെടുത്തുകയും വേണം. ക്രിമിനിൽ നടപടികളിൽ ഉൾപ്പെടുന്നവർക്ക് ശിക്ഷ നൽകുന്ന പോലെ ഏജൻ്റുമാർക്കും ഇതിൽ ഉത്തരവാദിത്തം നിർവ്വചിക്കണം. എന്നാൽ ഇതിനൊന്നും ശാസ്ത്രീയമാ നടപടി ഇല്ല. ഇക്കാര്യത്തിൽ ആഴത്തിലുള്ള പഠനം തന്നെ നടത്തി നടപടി വേണ്ട സാഹചര്യമാണ്.
ആറുമണിക്കൂറിനകം പ്രതി പിടിയിൽ
പ്രതിയെ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഏതാണ്ട് ആറു മണിക്കൂറിനുള്ളില്‍ പിടികൂടാനായി. ഇല്ലെങ്കില്‍ പ്രതിയെ പിടികൂടാന്‍ കഴിയുമായിരുന്നില്ല. പ്രതിയെ പിടികൂടാന്‍ ഏറ്റവും അധികം സഹായിച്ചത് അവിടെയുള്ള നാട്ടുകാരാണ്’ – അജിത് കുമാര്‍
ഡല്‍ഹി, പശ്ചിമ ബംഗാള്‍, ബിഹാര്‍, യുപി എന്നിവിടങ്ങളില്‍ പോയി അവിടത്തെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ശാസ്ത്രീയമായ എല്ലാ തെളിവുകള്‍ ശേഖരിച്ചിരുന്നു. പോക്‌സോ കേസുകളില്‍ എങ്ങനെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞതുപോലെ വളരെ കൃത്യമായി, അധിക സമയമിരുന്നാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. ഇത് നീതിന്യായ വ്യവസ്ഥയുടെ ശക്തിയാണ് കാണിക്കുന്നത്. 30 ദിവസത്തിനുള്ളില്‍ കേസ് അന്വേഷിച്ചു, 60-ാം ദിവസം വിചാരണ പൂര്‍ത്തിയാക്കി. 100-ാം ദിവസം വിധി പറഞ്ഞു. 110-ാം ദിവസം ശിക്ഷ വിധിച്ചെന്നും അജിത് കുമാര്‍ പറഞ്ഞു.
ഗ്രാമസഭ ചേർന്ന് നാടുകടത്തിയ ക്രിമിനൽ ഒരു പരിശോധനയുമില്ലാതെ കഴിഞ്ഞത് കേരളത്തിൽ
കേസ് അന്വേഷണത്തിൽ ഏറ്റവും മികച്ചതാണ് കേരള പൊലീസ്. പക്ഷെ ഉത്തരേന്ത്യയിൽ നിന്നും എത്തുന്ന ക്രിമിനലുകൾ സംസ്ഥാനത്തെ ഒളിത്താവളമാക്കുന്ന സാഹചര്യം ഭീതിതമായി തീരും. കേരളത്തില്‍ എത്തുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന അസ്ഫാക്കിനെതിരേ ഡല്‍ഹി ഖാസിപുര്‍ പോലീസില്‍ പോക്‌സോ കേസ് നിലവിലുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ കേരളത്തില്‍ എത്തിയത്.
അസ്ഫാക് ആലത്തെ നേരത്തെ വീട്ടില്‍നിന്ന് പുറത്താക്കിയതാണെന്നാണ് ബന്ധുക്കള്‍ പോലീസ് സംഘത്തോട് പറഞ്ഞിരുന്നത്. സ്ഥിരംമദ്യപാനിയായിരുന്ന ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് ഇത് ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ മൊഴി. നേപ്പാളില്‍നിന്ന് മദ്യം കടത്തിക്കൊണ്ടുവന്നാണ് അസ്ഫാക് കുടിച്ചിരുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ അക്രമസ്വഭാവം കാണിക്കും. ഇതോടെ ഗ്രാമസഭ കൂടിയാണ് വീട്ടില്‍നിന്ന് പുറത്താക്കാനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.
പ്രതിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനായി പത്തുവയസ്സുകാരി ആദ്യം കുളിമുറിയില്‍ കയറി ഒളിച്ചിരുന്നു. എന്നാല്‍, പിന്തുടര്‍ന്നെത്തിയ അസ്ഫാക് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ പ്രതിയുടെ കൈത്തണ്ടയില്‍ കടിച്ചാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. കുട്ടിയുടെ നിലവിളി കേട്ടാണ് സമീപവാസികള്‍ വിവരമറിഞ്ഞത്. വൈകാതെ പോക്‌സോ കേസില്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഒരുമാസത്തോളമാണ് അസ്ഫാക് ആലം റിമാന്‍ഡില്‍ കഴിഞ്ഞത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി ഒരുവര്‍ഷത്തോളം ഡല്‍ഹിയില്‍ ജോലിതുടര്‍ന്നു. ഇതിനുശേഷം ബിഹാറിലേക്ക് മടങ്ങിയ അസ്ഫാക്, പിന്നാലെ കേരളത്തിലേക്ക് എത്തി. ഈ പ്രതിയെ വീണ്ടും സമൂഹത്തിലേക്ക് വിട്ടാല്‍ അത് ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്കും ഭീഷണിയാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. ആ ഭീഷണി നീങ്ങേണ്ടതുണ്ട്.
ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആല(28)ത്തിന് വധശിക്ഷ. ശിശുദിനത്തില്‍ എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമനാണ് ശിക്ഷ വിധിച്ചത്.
കൊലപാതകക്കുറ്റത്തിനാണ് പ്രതിക്ക് തൂക്കുകയര്‍ വിധിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ച് ജീവപര്യന്തവും പ്രഖ്യാപിച്ചിട്ടുണ്ട്. ജീവപര്യന്തം ജീവിതാവസാനം വരെ തടവാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 11-ാം വാര്‍ഷികദിനത്തിലാണ് ആലുവ കേസിന്റെ ശിക്ഷാവിധി
അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.
ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി അസ്ഫാക് ആലത്തിനോട് ചോദിച്ചിരുന്നു. നീതിയുക്തമായത് ചെയ്യണമെന്നായിരുന്നു അസ്ഫാക് ആലം മറുപടി നല്‍കിയത്.
വധശിക്ഷ നല്‍കരുത്, പ്രായം പരിഗണിക്കണം. മനഃപരിവര്‍ത്തനത്തിന് അവസരം നല്‍കണമെന്നും പ്രതി ആവശ്യപ്പെട്ടു. അതേസമയം, പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇയാളെ വീണ്ടും സമൂഹത്തിലേക്ക് വിട്ടാല്‍ അത് ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്കും ഭീഷണിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കഴിഞ്ഞ വ്യാഴാഴ്ച കോടതിയില്‍ പറഞ്ഞത്.
കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങി പ്രതിക്കെതിരേ പോലീസ് ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്ന് നവംബര്‍ നാലിന് കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ശിക്ഷാവിധിക്ക് മുന്‍പായി പ്രതിയുടെ മാനസികനില കൂടി പരിശോധിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയുടെ മാനസികാവസ്ഥ, ജയിലിലെ പെരുമാറ്റം, സാമൂഹിക പശ്ചാത്തലം, പെണ്‍കുട്ടിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് പ്രതിയുടെ ഭാഗവും കേട്ട ശേഷമാണ് ശിക്ഷ വിധിച്ചത്.
ജൂലായ് 28-ന് മൂന്നിനാണ് ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍നിന്ന് കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടു പോയത്. ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി. മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തി. കല്ലുകൊണ്ട് ഇടിച്ചാണ് മുഖം ചെളിയിലേക്ക് താഴ്ത്തിയത്. പിറ്റേന്ന് ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായ അന്നു രാത്രി തന്നെ അസ്ഫാക്കിനെ പോലീസ് പിടികൂടിയിരുന്നു.
ആലുവ കേസില്‍ ശിക്ഷ ഇന്ന് വിധിക്കും. 13 വകുപ്പുകളില്‍ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയ എറണാകുളം പോക്സോ കോടതി, രാവിലെ പതിനൊന്നിന് വിധി പറയും. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറയുക.
ആലുവയിൽ അഞ്ചു വയസുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. വിധി പറയുന്ന ദിവസതിനുമുണ്ട് പ്രത്യേകത. ശിശു ദിനമാണ് എന്നത് മാത്രമല്ല ഇതേ ദിവസം തന്നെയാണ് രാജ്യത്ത് പോക്സോ നിയമങ്ങൾ നിലവിൽ വന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര സെക്രട്ടറി സ്യൂല്ലെ ബ്രാവർമാനെ പുറത്താക്കി. പകരം വിദേശകാര്യ മന്ത്രി പദവി വഹിച്ചിരുന്ന ജെയിംസ് ക്ലെവർലിയെ ആഭ്യന്തര മന്ത്രിയായി നിയമിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ലണ്ടൻ പൊലീസ് പലസ്തീൻ അനുകൂല പക്ഷപാതികളാണെന്ന് ആരോപിച്ച് സ്യൂല്ലെ ബ്രാവർമാൻ എഴുതിയ ലേഖനത്തെച്ചൊല്ലി ദിവസങ്ങളായി നിലനിൽക്കുന്ന ചർച്ചകൾക്കൊടുവിലാണ് നടപടി. തുടക്കത്തിൽ സ്യുല്ലെ ബ്രാവർമാനെ പിന്തുണച്ച ഋഷി സുനക് അവരിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് പ്രസ്താവനയിറക്കി. പിന്നീട് അയഞ്ഞു സ്യൂല്ലെയുടെ അഭിപ്രായങ്ങൾ അദ്ദേഹം അംഗീകരിച്ചില്ല.
“ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ്. സമയബന്ധിതമായി എനിക്ക് കൂടുതൽ കാര്യങ്ങൾ പറയാനുണ്ടാകും,” ഒഴിവാക്കലിനോട് പ്രതികരിച്ചുകൊണ്ട്, സ്യുല്ലെ ബ്രാവർമാൻ പറഞ്ഞതായി പിഎ മീഡിയ റിപ്പോർട്ട് ചെയ്തു.
ബിബിസി റിപ്പോർട്ട് അനുസരിച്ച്, സ്യുല്ലെ ബ്രാവർമാന് സർക്കാരിൽ താരതമ്യേന ചെറിയൊരു തസ്തിക വാഗ്ദാനം ചെയ്തെങ്കിലും അത് അവർ സ്വീകരിക്കാൻ സാധ്യതയില്ല.
ഇത് രണ്ടാം തവണ
ഒരു വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ബ്രാവർമാൻ ക്യാബിനറ്റ് സ്ഥാനം പാതിവഴിയിൽ നഷ്ടമാകുന്നത്. നേരത്തെ, 2022 ലെ ലിസ് ട്രസ് സർക്കാരിന്റെ കാലത്ത്, അവർ ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നുവെങ്കിലും അവരുടെ സ്വകാര്യ ഇമെയിലിൽ നിന്ന് ഒരു ഔദ്യോഗിക രേഖ അയച്ചതിലൂടെ മിനിസ്റ്റീരിയൽ കോഡ് ലംഘിച്ചതിന് ഈ പദവിയിൽ നിന്ന് ഒഴിവാകേണ്ടി വന്നു. ആറാഴ്‌ചയ്‌ക്ക് ശേഷം കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ പ്രധാനമന്ത്രിയായ ഋഷി സുനക് സത്യപ്രതിജ്ഞ ചെയ്‌തപ്പോൾ സ്യുല്ലെ ബ്രാവർമാനെ വീണ്ടും പഴയ സ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു.
ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേലി ആക്രമണങ്ങളെച്ചൊല്ലി ലണ്ടനിൽ നടക്കുന്ന “ഹേറ്റ് മാർച്ചുകൾ” കുറിച്ച് സ്യുല്ലെ ബ്രാവർമാൻ എഴുതിയ ലേഖനത്തെ തുടർന്നാണ് വിവാദം. ബുധനാഴ്ച ബ്രിട്ടീഷ് ദിനപത്രമായ ‘ദി ടൈംസി’ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, മെട്രോപൊളിറ്റൻ ഉദ്യോഗസ്ഥർ ഇടതുപക്ഷ കാര്യങ്ങളിൽ മൃദുവായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അവർ ആരോപിച്ചിരുന്നു.
“ഈ മാർച്ചുകൾ ഗാസയുടെ സഹായത്തിനായുള്ള ഒരു നിലവിളി മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല,” “അവ ചില ഗ്രൂപ്പുകളുടെ – പ്രത്യേകിച്ച് ഇസ്‌ലാമിസ്റ്റുകളുടെ – വടക്കൻ അയർലണ്ടിൽ നമ്മൾ കൂടുതൽ കണ്ടുവരുന്ന തരത്തിലുള്ള പ്രാമുഖ്യത്തിനുള്ള അവകാശവാദമാണ്. ”എന്നായിരുന്നു സ്യുല്ലെ ബ്രാവർമാൻ ലേഖനത്തിൽ ആരോപിച്ചത്.
തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. സികെ ജാനുവിനും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. വയനാട് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിലാണ് കെ സുരേന്ദ്രന്‍ ഹാജരാകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആകാന്‍ സികെ ജാനുവിന് കോഴ നല്‍കിയെന്ന കേസിലാണ് നടപടി.
സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ 40 ലക്ഷം നല്‍കിയെന്നാണ് ആരോപണം. സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ മുന്‍ ട്രഷറര്‍ പ്രസീത അഴീക്കോട് ഇക്കാര്യങ്ങള്‍ ആരോപിച്ച് ഫോണ്‍ സംഭാഷണം പുറത്തുവിട്ടിരുന്നു.
ഉരുപ്പുംകുറ്റി മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കാട്ടിൽ ഉണ്ടായിരുന്നത് 8 മാവോയിസ്റ്റുകളാണെന്ന് എഫ്ഐആർ. പൊലീസ് സംഘവുമായി വെടിവെപ്പ് ഉണ്ടായി. ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് എന്ന സ്ഥലത്തു വച്ചാണ് വെടിവയ്പ്പ് നടന്നതെന്നും രാവിലെ 9.30 നായിരുന്നു ആക്രമണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തപോഷ് ബസുമതരി വ്യക്തമാക്കി. ഏറ്റുമുട്ടൽ നടന്ന ഞെട്ടിത്തോട് മാവോയിസ്റ്റുകൾ തമ്പടിച്ച ഷെഡുകളുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സി പി മൊയ്‌തീൻറെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണ് ആയാംകുടിയിൽ ഉണ്ടായിരുന്നതെന്ന് കരുതുന്നു
യുഎപിഎ നിയമത്തിലെ വകുപ്പുകളടക്കം ചുമത്തി കേസെടുത്താണ് നീക്കം. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മാവോയിസ്റ്റുകൾ എത്തിയിരുന്നു. നിരീക്ഷണം ശക്തമാക്കിയ തണ്ടർബോൾട്ട് രാവിലെ തെരച്ചിലിന് ഇറങ്ങിയപ്പോഴാണ് വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകൾ ഉൾക്കാട്ടിലേക്ക് പിൻവലിഞ്ഞതായും പൊലീസ് പറയുന്നു.
വെടിവെച്ച് ഓടിച്ചു, ആശൂപത്രികളിൽ തിരച്ചിൽ
മാവോയിസ്റ്റുകൾക്ക് വെടിയേറ്റുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇരിട്ടി മേഖലയിലെ ആശുപത്രികളിൽ പോലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇരിട്ടി എ എസ് പി ക്കാണ് അന്വേഷണ ചുമതല.
കൂടുതൽ തണ്ടർബോൾട് സേനയെ വനത്തിൽ വിന്യസിച്ചിട്ടുണ്ട്. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. നാല് ദിവസം മുൻപ് അയ്യൻകുന്ന് വാളത്തോട് മാവോയിസ്റ്റുകളെത്തി ഭക്ഷണ സാധനങ്ങളുമായി പോയിരുന്നു. ആറളത്ത് വനം വച്ചർമാർക്ക് നേരെ വെടിയുതിർത്തതും കേളകം പഞ്ചായത്ത് അംഗത്തെ മർദിച്ചതും വാർത്തായിയിരുന്നു. ഇതിന് ശേഷം മാവോയിസ്റ്റുകൾക്കായി വ്യാപക തെരച്ചിലാണ് പൊലീസ് നടത്തുന്നത്.
എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ 90307 അധ്യാപകർ പ്രവർത്തിക്കുന്നു. ഇതിൽ പട്ടികജാതിയിൽനിന്ന് 808 (0.89 %) പേരും പട്ടികവർഗത്തിൽനിന്ന് 76 (0.09%) പേരും മാത്രമാണ് ഉള്ളത്. എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പിഎസ് സിക്ക് വിടാൻ ഓരോ സർക്കാരുകളും ഭയക്കുന്നതിൻ്റെ നേർചിത്രമാണ് കണക്കുകൾ.
കാഞ്ഞിരപ്പള്ളി സ്വദേശിയും പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുമായ അഭിഷേക് സാബു പൊതുവിദ്യാഭ്യാസ വകുപ്പിന് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് കേരളത്തിലെ എയ്ഡഡ് മേഖലയുടെ ഈ കണക്ക്.
സമ്പൂർണമായും സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് എയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് ശമ്പളം കൊടുക്കുകയും കെട്ടിടങ്ങൾ നവീകരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ എയ്ഡഡ് മേഖലയില്‍ ആദിവാസി – ദളിത് വിഭാഗങ്ങൾക്ക് പ്രാതിനിധ്യത്തിനുള്ള അവകാശമുണ്ട്. നിലവിൽ എയ്ഡഡ് മേഖല ജനാധിപത്യവത്കരിക്കപ്പെട്ടിട്ടില്ല എന്ന പ്രശ്നമാണ് നിലനിൽക്കുന്നത്.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നെങ്കിലും ഇരുനൂറിൽ താഴെ ഭിന്നശേഷിക്കാർക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചതെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. ആകെ ആയിരത്തി അഞ്ഞൂറോളം എയ്ഡഡ് സ്കൂളുകളാണ് ഭിന്നശേഷി സംവരണ നിയമനത്തിന് അർഹരായവരുടെ പട്ടിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽനിന്ന് തേടിയിരുന്നത്.