ദുരിതാശ്വാസനിധി ദുര്‍വിനിയോഗം; പിഴവ് കണ്ടെത്താനാവാതെ ലോകായുക്ത

0

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയേയും 18 മന്ത്രിമാരേയും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ലോകായുക്ത വിധി സർക്കാരിന് അനുകൂലം. ഫണ്ട് അനുവദിച്ചതിൽ അഴിമതിക്കും സ്വജനപക്ഷപാതത്തിനും തെളിവില്ലെന്നാണ് വിധിയിൽ ലോകായുക്ത ചൂണ്ടിക്കാട്ടുന്നത്.

മന്ത്രിസഭാ യോഗം പരിശോധിക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ല. തീരുമാനങ്ങളുടെ നടപടി ക്രമങ്ങളാണ് പരിശോധിച്ചത്. ഫണ്ട് നൽകാൻ മന്ത്രിസഭയ്ക്ക് അംഗീകാരമുണ്ട്. മൂന്ന് ലക്ഷത്തിന് മുകളിൽ തുക നൽകിയപ്പോൾ മന്ത്രിസഭയുടെ അംഗീകാരം ഉണ്ടായി. രാഷ്ട്രീയ അനുകൂല തീരുമാനമായി കണക്കാക്കാൻ കഴിയില്ല. അഴിമതിയും സ്വജന പക്ഷപാതിത്വവും കണ്ടത്തിയിട്ടില്ലെന്നും ലോകായുക്ത നിരീക്ഷിച്ചു.

മൂന്നു ലക്ഷത്തിനു മുകളിലാണെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം മതി. ഈ കേസിൽ അതു പാലിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ അംഗങ്ങളോ വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ തീരുമാനം ആണെന്നതിനും അഴിമതിയും സ്വജനപക്ഷപാതവും നടത്തി എന്നതിനും തെളിവില്ലെന്ന് ലോകായുക്ത വിധിയിൽ പറഞ്ഞു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണു വിധി പറഞ്ഞത്.

ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന പരേതനായ രാമചന്ദ്രന്‍ നായരുടെ മകന് ജോലിയും എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് സഹായധനവും അനുവദിച്ചത് ചോദ്യം ചെയ്തും. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരണപ്പെട്ട സിവില്‍ പോലീസ് ഓഫീസറുടെ കുടുംബത്തിന് ദുരിതാശ്വാസനിധിയില്‍നിന്ന് 20 ലക്ഷം രൂപ അനുവദിച്ചതിലെ ഫണ്ട് വകമാറ്റൽ ചൂണ്ടികാട്ടിയും ആര്‍എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്ത വിധി പറഞ്ഞിരിക്കുന്നത്.

ഹര്‍ജി തള്ളുന്നതില്‍ ലോകായുക്തയും ഉപലോകായുക്തമാരും ഒരേ നിലപാടാണ് സ്വീകരിച്ചത്. മന്ത്രിസഭായോഗ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് മൂവരും വ്യക്തമാക്കുന്നു. എന്നാല്‍, മന്ത്രിസഭാ യോഗതീരുമാനത്തിന്റെ നടപടി ക്രമങ്ങളില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ലോകായുക്ത സൂചിപ്പിച്ചു. ക്യാബിനറ്റ് നോട്ടില്ലാതെ നടപടിയെടുത്തത് ക്രമവിരുദ്ധമാണ്. എന്നാല്‍, ലോകായുക്തയ്ക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ട്. സ്വജനപക്ഷപാതം രാഷ്ട്രീയതാത്പര്യങ്ങള്‍ എന്നിവ ഹര്‍ജിക്കാരന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കുന്നു.

നടപടിക്രമങ്ങളില്‍ പിഴവുണ്ടെന്ന് ലോകായുക്ത വിലയിരുത്തി. മൂന്ന് ലക്ഷത്തിന് മുകളില്‍ ധനസഹായം നല്‍കിയപ്പോള്‍ അതിന് മന്ത്രിസഭ അനുമതി നല്‍കിയെന്നും ലോകായുക്ത വ്യക്തമാക്കി.

ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയേയും 18 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി 2018 സെപ്റ്റംബറിലാണ് ലോകായുക്തയില്‍ ഹര്‍ജി വരുന്നത്. 2023 മാര്‍ച്ചില്‍, ലോകയുക്ത ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ ന്യായാധിപര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം മൂലം ഹര്‍ജി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. മന്ത്രിസഭ കൂട്ടായി എടുത്ത തീരുമാനം ചോദ്യം ചെയ്യാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതിലെ ഭിന്നാഭിപ്രായത്തെത്തുടര്‍ന്നായിരുന്നു ഫുള്‍ ബെഞ്ചിന് വിട്ടത്.

ലോകായുക്തയില്‍ കേസിന്റെ വാദം നടക്കുന്നതിനിടെ, ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താന്‍ കഴിയുന്നതാണ് ലോകായുക്തയുടെ 14-ാം വകുപ്പ്.

ലോകായുക്തയുടെ റിപ്പോര്‍ട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയില്‍ കെ.ടി. ജലീലിനു മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടിവന്നതിനാലാണ് ഭേദഗതി കൊണ്ടുവന്നത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അതിനാല്‍ പഴയ നിയമമാണ് നിലനില്‍ക്കുന്നത്.

ഹര്‍ജിയില്‍ വാദം കേട്ട രണ്ട് ഉപലോകായുക്തമാര്‍, ദുരിതാശ്വാസനിധി ദുര്‍വിനിയോഗ പരാതിയിലുള്‍പ്പെട്ട ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന പരേതനായ രാമചന്ദ്രന്‍ നായരുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെക്കുറിച്ച് ഓര്‍മകുറിപ്പ് എഴുതുകയും ചെയ്തത് വിവാദമായി. ആയതിനാല്‍ അവരില്‍ നിന്നും നിഷ്പക്ഷമായ വിധി ന്യായം പ്രതീക്ഷിക്കാനാവില്ലെന്നും അതുകൊണ്ട് വിധി പറയുന്നതില്‍ നിന്നും രണ്ട് ഉപലോകയുക്തമാരും ഒഴിയണമെന്നും ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ രണ്ട് മാസം മുന്‍പ് ലോകയുക്തയില്‍ ഇടക്കാല ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

കേസ് പരിഗണനയില്‍ നില്‍ക്കവെ മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് വിവാദമായിരുന്നു.

സ്വജനപക്ഷപാതം ഇല്ല എന്ന ലോകായുക്തവിധി തന്നെ സ്വജനപക്ഷപാതത്തിന് ഏറ്റവും വലിയ ഉദാഹരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പ്രതികരിച്ചു. സർക്കാർ വിലാസ സംഘടനയായി ലോകായുക്ത അധ:പതിച്ചു. ഈ വിധി പ്രതീക്ഷതാണ്. ലോകായുക്തയുടെ ഓരോ സിറ്റിംഗിലും സർക്കാരിനെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ലോകായുക്ത ശ്രമിച്ചത്. അദ്ദേഹം പറഞ്ഞു.

അനുമതി ഇല്ലെങ്കിലും കോഴിക്കോട്ട് പലസ്തീന്‍ റാലി നടത്തും, നിഷേധിച്ചത് രാഷ്ട്രീയമെന്ന് കോൺഗ്രസ്

0

അനുമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും നവംബര്‍ 23ന് കോഴിക്കോട്ട് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തു. പരിപാടിയുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് തന്നെ പരിപാടി നടത്തും. ശശി തരൂര്‍ ഉള്‍പ്പടെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് കടപ്പുറത്ത് നവംബര്‍ 23-ന് കോണ്‍ഗ്രസ് നടത്താനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സിന്റെ പേരിലാണ് അനുമതി നിഷേധിച്ചത് എന്നാണ് വിശദീകരണം. മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാര്‍ വരാനിരിക്കുന്ന ചടങ്ങ് ബീച്ചില്‍ നടക്കേണ്ടതാണെന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ചാണ് അനുമതി നിഷേധിച്ചത്.

വേദി ആവശ്യപ്പെട്ടപ്പോള്‍ ജില്ലാഭരണകൂടം ആദ്യം അനുകൂല നിലപാടാണ് സ്വീകരിച്ചത്. പണം അടയ്ക്കാന്‍ ചെന്നപ്പോളാണ് കടപ്പുറത്ത് വേദി അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാട് അറിയിച്ചത്. പലസ്തീന്‍ പരിപാടി നടത്തുന്നില്ലായെന്ന് വിമര്‍ശിക്കുന്ന സി.പി.എം, ഇതിന് വേദി അനുവദിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ നിഷേധിക്കുന്നു. ഇത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണെന്നും രാഘവന്‍ പറഞ്ഞു.

50,000-ത്തോളം പേരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാനായിരുന്നു കെ.പി.സി.സി നിശ്ചയിച്ചിരുന്നത്.

രാജഭക്തി ഇടതു സർക്കാരിനെയും നാറ്റി, ഡയറക്ടറെ സ്ഥലം മാറ്റി

0

രാജഭക്തിയിൽ മതിമറന്ന് ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൻ്റെ നൊട്ടീസ് ഇറക്കിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ മുഖം രക്ഷിക്കൽ നടപടി. നോട്ടീസ് തയ്യാറാക്കിയ ബോര്‍ഡിൻ്റെ സാംസ്‌കാരിക- പുരാവസ്തു വകുപ്പ് ഡയറക്ടര്‍ പി. മധുസൂദനന്‍ നായരെ സ്ഥലംമാറ്റി. ഹരിപ്പാട് ഡെപ്യൂട്ടി കമീഷണറായാണ് നിയമനം.

പൊതുജനങ്ങള്‍ക്കിടയില്‍ സംഭവം ബോര്‍ഡിന് വലിയ അവമതിപ്പുണ്ടാക്കിയെന്ന കണ്ടെത്തലാണ് ദേവസ്വം സെക്രട്ടറി ജി. ബൈജു ഇതു സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. സ്ഥലംമാറ്റത്തിന് പിന്നാലെ മധുസൂദനന്‍ നായര്‍ 30 ദിവസത്തെ അവധിയില്‍ പ്രവേശിച്ചു.

രാജഭക്തി കരകവിഞ്ഞ അശ്ലീലമായി

ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നോട്ടീസ് രാജഭക്തിയുടെ കാലഘട്ടത്തെ പോലും നാണിപ്പിക്കുന്ന വിധമായിരുന്നു. രാജകുടുംബാംഗങ്ങളെ രാജ്ഞിയെന്നടക്കം ഇതില്‍ വിശേഷിപ്പിച്ചിരുന്നു. ജാതി വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങളുമായി ബന്ധപ്പെട്ട് വിവാദത്തിലായ സനാതന ധർമ്മ വാദത്തെ ഇത് ന്യായീകരിക്കുകയും ഒപ്പം ഉദാത്തവൽക്കരിക്കയും ചെയ്തിരുന്നു. നോട്ടീസ് പിന്നീട് ദേവസ്വം ബോര്‍ഡ് ഇടപെട്ട് പിന്‍വലിക്കേണ്ടി വന്നു.

ക്ഷേത്രപ്രവേശനം രാജാവിന്റെ ഔദാര്യമാണെന്ന പ്രതീതി നല്‍കുന്ന നോട്ടീസിനോട് യാതൊരു തരത്തിലും യോജിപ്പില്ലെന്നും ഏതുതരത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് രാജാവ് ക്ഷേത്രപ്രവേശനവിളംബരത്തിന് തയ്യാറായതെന്ന് എല്ലാവര്‍ക്കും അറിയാമെന്നുമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ഇതിന് പിന്നാലെ വിശദീകരണം നൽകി. എങ്കിലും ഇടതുപക്ഷ സർക്കാരിനെ തന്നെയും കളിയാക്കുന്നതായി ഇത് മാറി.

സ്വയം നാണക്കേട് വന്ന സാഹചര്യത്തിൽഠ നവീകരിച്ച ക്ഷേത്രപ്രവേശന വിളംബരസ്മാരക സമര്‍പ്പണ ചടങ്ങില്‍ രാജകുടുംബം തന്നെയും പങ്കെടുത്തിരുന്നില്ല. വിളക്ക് കൊളുത്താനായി ബോർഡ് ക്ഷണിച്ച് നൊട്ടീസ് അടിച്ച ഗൗരി ലക്ഷ്മി ഭായിയും ഗൗരി പാര്‍വതി ഭായിയും ചടങ്ങില്‍നിന്നു വിട്ടുനിൽക്കേണ്ടി വന്നു. അസുഖം കാരണം എത്താന്‍ സാധിക്കില്ലെന്നാണ് അറിയിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത്.

കേരള വർമ്മ കോളജ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ അപാകമെന്ന് കോടതി

0

കേരള വർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ അപാകതയെന്ന് ഹൈക്കോടതി. പുനർ വോട്ടെണ്ണൽ ക്രമപ്രകാരമല്ല നടന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. അസാധു വോട്ടുകൾ സാധുവാക്കിയതായി കാണുന്നു. റീ കൗണ്ടിംഗിൽ ശരിക്കും സാധുവായ വോട്ടുകളാണ് എണ്ണേണ്ടത്. പകരം അസാധു സാധൂകരിക്കുന്നത് എങ്ങനെ സാധിക്കുമെന്നും കോടതി ആരാഞ്ഞു.

കേസ് വിധി പറയാൻ മാറ്റി.

അസാധു വോട്ടുകൾ മാറ്റിവെക്കണമെന്ന ചട്ടം പാലിച്ചതായി കാണുന്നില്ല. റീ കൗണ്ടിംഗ് രേഖകളിൽ ഉത്തരവാദപ്പെട്ട അധികാരികൾ ഒപ്പിട്ടതായും കാണുന്നില്ല. എങ്കിൽ ബൈലോ പാലിക്കാതെയാണോ തിരഞ്ഞെടുപ്പ് നടത്തിയതെന്നും കോടതി ചോദിച്ചു.

തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് യു സ്ഥാനാർത്ഥി എസ് ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. അപ്പീൽ നൽകേണ്ട നിയമാനുസൃത അധികാരികാരി വൈസ് ചാൻസലറാണന്നും, ഹർജിക്കാരൻ പരാതി നൽകിയിട്ടില്ലന്നും യൂണിവേഴ്സിറ്റി അറിയിച്ചു.

വെടിനിർത്തൽ പ്രമേയത്തിൽ നിന്ന് വിട്ടു നിന്നു, ഇസ്രയേൽ കുടിയേറ്റങ്ങളെ അപലപിക്കുന്ന പ്രമേയത്തിൽ അനുകൂലിച്ചും ഇന്ത്യ

പലസ്തീനിൽ ഇസ്രായേലിൻ്റെ അനധികൃത കുടിയേറ്റങ്ങളെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭാ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ. ഏഴിനെതിരെ 145 രാജ്യങ്ങളുടെ വോട്ടുകളോടെയാണ് പ്രമേയം പാസായത്. അമേരിക്കയും കാനഡയും ഉൾപ്പെടെ ഏഴ് രാജ്യങ്ങൾ എതിർത്തപ്പോൾ 18 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള അധിനിവേശ പലസ്തീൻ പ്രദേശത്തും അധിനിവേശ സിറിയൻ ഗോലാനിലുമുള്ള കുടിയേറ്റ പ്രവർത്തനങ്ങളെയും അപലപിക്കുന്നതാണ് പ്രമേയം. അമേരിക്ക, കാനഡ, ഹംഗറി, ഇസ്രാഈൽ, മാർഷൽ ദ്വീപുകൾ, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ, നൗറു എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്.

നവംബർ 9 വ്യാഴാഴ്ച അതിന്റെ കരട് അംഗീകരിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പ്രമേയം പാസാക്കിയത്. നേരത്തെ ഗാസയിൽ ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

ആശുപത്രികൾ ഹമാസിന്റെ കമാൻഡ് പോസ്റ്റുകളും ഒളിത്താവളങ്ങളുമാണ് എന്നതാണ് ഇവ ആക്രമിക്കാൻ ഇസ്രയേൽ മുന്നോട്ടുവയ്ക്കുന്ന വാദം. എന്നാൽ ആരോപണം തെളിയിക്കുന്ന യാതൊരുവിധ രേഖകളും ഇസ്രയേൽ ഹാജരാക്കിയിട്ടില്ല. 

ഇന്ധന ഉപരോധംമൂലം ഗാസയിലെ മിക്ക ആശുപത്രികളിലെയും ജനറേറ്റർ പ്രവർത്തനം നിലച്ചിരിക്കുകയാണ്. മുനമ്പിലെ ഏറ്റവും വലിയ ആശുപത്രി അൽ ഷിഫയ്ക്ക് സമീപം ഇസ്രയേൽ ആക്രമണം കടുപ്പിച്ചതും വലിയ തോതിലുള്ള ജനരോഷം ആഗോള തലത്തിൽ സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്.

സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസം ചേർന്ന 57 രാജ്യങ്ങളിലെ അറബ് നേതാക്കളുടെ സമ്മേളനം ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും മാനുഷിക സഹായം ഉടൻ എത്തിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തെ സ്വയരക്ഷ എന്ന് വിളിക്കാനാവില്ല. അതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവും ആകില്ല. ഇസ്രയേലിന്റെ ആക്രമണങ്ങളിൽ അന്താരാഷ്ട്ര നീതിന്യായ കോടതി അന്വേഷണം നടത്തണമെന്നും അറബ് രാജ്യങ്ങളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.

ന്യൂയോർക്ക്, ലണ്ടൻ, പാരീസ്, ബാഗ്ദാദ്, കറാച്ചി, ബെർലിൻ, സ്‌കോട്‌ലൻഡ് എന്നിവയുൾപ്പെടെ ലോകത്തെമ്പാടുമുള്ള പല നഗരങ്ങളിലും അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ട് വലിയ മാർച്ചുകൾ നടക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതായുള്ള കേസിൽ വിധി നാളെ

0

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിൽ ലോകായുക്ത ഫുൾബെഞ്ച് നാളെ തിങ്കളാഴ്ച വിധി പറയും. ഉച്ചക്ക് രണ്ടരക്കാണ് മൂന്നംഗ ബെഞ്ചിൻ്റെ വിധി പ്രഖ്യാപനം. മാർച്ച് 31 ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്.

വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർഎസ് ശശികുമാറിന്റെ ഹർജിയിലും വിധി നാളെയാണ്.

ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയാണ് ഹർജി. 2018 ൽ നൽകിയ ഹർജിയിലാണ് ഫുൾബെഞ്ചിന്റെ വിധി. 

നവരസം, ഒൻപതു മത്സരവും ജയിച്ച് ഇന്ത്യ ലോക കപ്പ് സെമിയിലേക്ക്

ഇതാദ്യമായാണ് ഇന്ത്യ ലോകകപ്പില്‍ തുടര്‍ച്ചയായ ഒന്‍പത് ജയങ്ങള്‍ സ്വന്തമാക്കുന്നത്. തുടര്‍ച്ചയായ പതിനൊന്ന് ജയം കുറിച്ച ഓസ്‌ട്രേലിയ മാത്രമാണ് മുന്നില്‍. മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിനാണ് ഇന്ത്യ മറികടന്നത്.

അമ്പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് നേടിയത്. രോഹിതും ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും അര്‍ധശതകങ്ങള്‍ തികച്ചു. മറുപടിയായി ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സിന് 47.5 ഓവറില്‍ 250 റണ്‍സ് മാത്രമാണ് നേടാനായത്.

അര്‍ധശതകം തികച്ച നിതമനരുവാണ് ടോപ് സ്‌കോറര്‍. ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച നെതര്‍ലന്‍ഡ്‌സിന് തുടക്കത്തില്‍ത്തന്നെ തിരിച്ചടി നേരിട്ടു. ഓപ്പണര്‍ വെസ്ലി ബരേസ്സിയെ രണ്ടാം ഓവറില്‍ തന്നെ മുഹമ്മദ് സിറാജ് മടക്കി. വെറും നാല് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ ക്രീസിലെത്തിയ കോളിന്‍ അക്കര്‍മാന്‍ മാക്‌സ് ഓ ഡൗഡിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. കുല്‍ദീപ് നെതര്‍ലന്‍ഡ്‌സിന് തിരിച്ചടി സമ്മാനിച്ചു. 35 റണ്‍സെടുത്ത അക്കര്‍മാനെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി.

പിന്നാലെ ഓ ഡൗഡിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. 35 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. നാലാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച സൈബ്രാന്‍ഡ് എയ്ഞ്ജല്‍ബ്രെക്റ്റും നായകന്‍ സ്‌കോട് എഡ്വാര്‍ഡ്‌സും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സൂപ്പര്‍താരം വിരാട് കോലി പന്തെറിഞ്ഞു. പാര്‍ട്ട് ടൈം ബൗളറായെത്തിയ കോലി സ്‌കോട് എഡ്വാര്‍ഡ്‌സിനെ പുറത്താക്കുകയും ചെയ്തു. 17 റണ്‍സെടുത്ത് നെതര്‍ലന്‍ഡ്‌സ് നായകന്‍ ക്രീസ് വിട്ടു.

സ്‌കോട്ടിന് പകരം വന്ന തേജ നിദമനുരുവിനെ കൂട്ടുപിടിച്ച് എയ്ഞ്ജല്‍ബ്രെക്റ്റ് ടീം സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ ഈ കൂട്ടുകെട്ടിനും അധികം ആയുസ്സുണ്ടായില്ല. 45 റണ്‍സെടുത്ത എയ്ഞ്ജല്‍ബ്രെക്റ്റിനെ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി. പുറകെ വന്ന ലോഗന്‍ വാന്‍ ബീക്ക് പൊരുതിനോക്കിയെങ്കിലും 16 റണ്‍സെടുത്ത താരത്തെ കുല്‍ദീപ് യാദവ് ക്ലീന്‍ ബൗള്‍ഡാക്കി. ഒന്‍പതാമനായി വന്ന വാന്‍ ഡെര്‍ മെര്‍വ് രണ്ട് സിക്‌സും ഒരു ഫോറുമടിച്ച് വരവറിയിച്ചെങ്കിലും 16 റണ്‍സെടുത്ത താരത്തെ ജഡേജ പുറത്താക്കി. പുറകെ വന്ന ആര്യന്‍ ദത്തിനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. അവസാനക്കാരനായി വന്ന മീകെറെനെ സാക്ഷിയാക്കി തേജ അര്‍ധസെഞ്ചുറി നേടി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ താരത്തെ രോഹിത് ശര്‍മ പുറത്താക്കി. തേജ 39 പന്തില്‍ 54 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. ഇതോടെ 250 റണ്‍സിന് ടീം ഓള്‍ ഔട്ടായി.

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

പ്രതിപക്ഷ നേതാവ് കേരളത്തിന്റെ താത്പര്യം കൂടി ഉയർത്തിപ്പിടിക്കണം; ധനമന്ത്രി

0

കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്നും  പ്രതിപക്ഷ നേതാവ് കേന്ദ്രത്തിനെതിരെ ഒന്നും പറയില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ 

കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. കേരളത്തെ ശ്വാസമുട്ടിക്കുന്ന ഈ കേന്ദ്ര നടപടിക്കിടെയും ഏറ്റവും വലിയ ചിലവ് നേരിടേണ്ടിവരുമ്പോഴും അതെല്ലാം കൊടുത്തുതീര്‍ത്താണ് സര്‍ക്കാര്‍ നില്‍ക്കുന്നത്. കേന്ദ്രത്തിന്‍റെ ഈ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് ഒന്നും പറയുന്നില്ല. നികുതി പിരിവ് വര്‍ധിച്ചത് കഴിഞ്ഞ രണ്ടുവര്‍ഷമാണ്. നികുതി വെട്ടിപ്പ് നടക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നറിയില്ല. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പ്രതിപക്ഷ നേതാവ് തെറ്റിധരിപ്പിക്കുകയാണ്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും മനസ്സിലാകുന്നുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. 

കേരളത്തിന്‍റെ താല്പര്യം പ്രതിപക്ഷ നേതാവ് ഉയർത്തി പിടിക്കണം. കേരളത്തിന് പണം അനുവദിക്കാത്തതിനെതിരെയുള്ള മെമ്മോറാണ്ടത്തില്‍ ഒപ്പിടാന്‍ പോലും യുഡിഎഫ് എംപിമാര്‍ തയ്യാറാകുന്നില്ല. കുട്ടനാട്ടിലെ കര്‍ഷകന്‍ പ്രസാദ് ആത്മഹത്യ ചെയ്തത് നിര്‍ഭാഗ്യകരവും വിഷമകരവുമായ കാര്യമാണെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ഒരു കര്‍ഷകനും ഇങ്ങനെ അവസ്ഥ വരുരുത്. പിആര്‍എസ് വായ്പയുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്ന ചില കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. കേരളത്തില്‍ ലൈഫ് പദ്ധതി പ്രകാരം നാലു ലക്ഷം പേര്‍ക്ക് വീട് നല്‍കിയിട്ടുണ്ടെന്നും ഇപ്പോഴത്തെ എല്ലാ പ്രതിസന്ധിക്കും കാരണം കേന്ദ്ര നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കളമശ്ശേരി സ്ഫോടനത്തിൽ മരണം അഞ്ചായി, നേരത്ത മരിച്ച പന്ത്രണ്ട്കാരിയുടെ അമ്മയും മരിച്ചു

0

കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം അഞ്ചായി. സ്‌ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി ശനിയാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങി. മലയാറ്റൂര്‍ സ്വദേശിനി റീന ജോസ് (സാലി 46) ആണ് മരിച്ചത്. ഇവരുടെ മകള്‍ 12 വയസുകാരി ലിബ്‌ന നേരത്തേ മരിച്ചിരുന്നു. സാലിയുടെ മൂത്ത മകന്‍ പ്രവീണ്‍ (24), ഇളയ മകന്‍ രാഹുല്‍ (21) എന്നിവരും പരിക്കേറ്റ് ചികിത്സയിലാണ്.

ഇനിയും എട്ട് പേർ ഐ സി യുവിലും ഒൻപതു പേർ വാർഡിലുമായി ചികിത്സയിലുണ്ട്.

ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തിൽ പരുക്കേറ്റ നാല് പേര്‍ മരിച്ചിരുന്നു.സ്‌ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു.

മാർട്ടിൻ്റെ സ്കൂട്ടറിൽ റിമോട്ടുകൾ

കളമശ്ശേരി സ്‌ഫോടനത്തില്‍ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ വാഹനത്തില്‍നിന്ന് സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോര്‍ട്ടുകൾ പൊലീസ് ഇതിനിടെ കണ്ടെടുത്തു. മാര്‍ട്ടിന്റെ സ്‌കൂട്ടറിനുള്ളില്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവ.

സ്‌ഫോടനത്തിന് ശേഷം കൊടകര പോലീസ് സ്‌റ്റേഷനില്‍ മാര്‍ട്ടിന്‍ കീഴടങ്ങാനെത്തിയത് സ്‌കൂട്ടറിലായിരുന്നു. മാര്‍ട്ടിനെ ഇവിടെയെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് സ്‌കൂട്ടറിനുള്ളില്‍നിന്ന് റിമോര്‍ട്ടുകള്‍ കണ്ടെടുത്തത്‌. ഓറഞ്ച് നിറത്തിലുള്ള എ, ബി എന്നീ രണ്ട് സ്വിച്ചുകള്‍ അടങ്ങിയ റിമോട്ടുകളാണ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവാണിത്.

ശനിയാഴ്ച ഉച്ചയോടെയാണ്‌ മാര്‍ട്ടിനെ കൊടകരയിലും കൊരട്ടിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്‌. കൊരട്ടിയിലെ ഹോട്ടിലിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്. സ്‌ഫോടനത്തിന് ശേഷം ഉത്തരവാദിത്വം ഏറ്റെടുത്ത് മാര്‍ട്ടിന്‍ വീഡിയോ ഉള്‍പ്പെടെ ചിത്രീകരിച്ചത് ഈ ഹോട്ടലില്‍വെച്ചായിരുന്നു.

രാജഭക്തിയിൽ മുങ്ങി നീരാടി ക്ഷേത്രപ്രവേശന വിളംബര വാർഷികം, വിമർശനം കനത്തതോടെ നൊട്ടീസ് പിൻവലിച്ചു

0

ചരിത്രത്തിൽ പോലും ഇല്ലാത്ത ഭക്തിയുമായി ഇറങ്ങിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൊട്ടീസ് വിമർശനങ്ങളെ തുടർന്ന് പിൻവലിച്ചു. ക്ഷേത്ര പ്രവേശന വിളംബര വാർഷികത്തിനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ രാജഭക്തി അശ്ലീലകരമാം വിധം വഴിഞ്ഞ് ഒഴുകിയത് വൻ പ്രതിഷേധത്തിനും ട്രോളുകൾക്കും ഇടയാക്കി. ക്ഷേത്ര പ്രവേശന വിളംബര വാർഷികം അതുമായി ബന്ധമില്ലാത്ത, പ്രവേശനം വിലക്കിയ ടീമിൻ്റെ പ്രകടനമാക്കി ചുരുക്കിയാണ് സംഘടിക്കപ്പെട്ടത് എന്നതും പ്രതിഷേധം കനപ്പിച്ചു.

ഇടപക്ഷ സർക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കിയ നൊട്ടീസ് ക്ഷേത്ര പ്രവേശനം നിരോധിച്ചവരുടെ വാർഷികമാണ് എന്ന് വിലയിരുത്തലുകൾ ഉണ്ടായി. മനസ്സിൽ അടിഞ്ഞ ജാതി ചിന്ത പെട്ടെന്ന് പോവില്ലെന്ന് പറഞ്ഞ് നോട്ടീസിനെ ദേവസ്വം മന്ത്രി തന്നെയും തള്ളിയതോടെ ബോർഡിന് നിൽക്കകള്ളിയില്ലാതായി.

ദേവസ്വം ബോർഡ് തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ക്ഷേത്രപ്രവേശന വിളംബരത്തിൻറെ 87ാം വാർഷിക പരിപാടിയുടെ നോട്ടീസാണ് വിവാദത്തിലായത്. അടിമുടി രാജഭക്തിയാണ് ബോർഡിന്റെ നോട്ടീസിൽ. രാജകുടുംബത്തോടുള്ള അമിതബഹുമാനം പ്രകടം. അവരെ രാജ ഭരണകാലത്ത് കൊട്ടാരത്തിൽ പോലും കേൾക്കാത്ത രീതിയിൽ വിഷേഷിപ്പിച്ചു. രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാർ എന്നും തമ്പുരാട്ടിമാർ എന്നും മാറി. ക്ഷേത്രപ്രവേശനത്തിന് കാരണം തന്നെ രാജാവിന്റെ കരുണയാണെന്ന് വരെ തോന്നിപ്പിക്കുന്നുവെന്നാണ് കടുത്ത വിമർശനം. 

ക്ഷേത്ര പ്രവേശനത്തിനായി പോരാടിയ ദലിത് പ്രവർത്തകരെ അരിഞ്ഞ് തള്ളിയ ദളവാ കുളത്തിൽ ഒരു നീരാട്ട് കൂടി വെക്കാമായിരുന്നു എന്നായിരുന്നു നൊട്ടീസിനെതി ഒരു പ്രതികരണം. ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. അനന്തഗോപനാണ് ഉദ്ഘാടനം. ഗൌരി പാർവ്വതീഭായി, ഗൌരി ലക്ഷ്മീ ഭായി എന്നീ വനിതകളെ വിളക്കു കൊളുത്തൽ കർമ്മവും ഏല്പിച്ചു. ഇതാണ് കടുത്ത വിമർശനങ്ങൾക്ക് തുടർച്ചയിട്ടത്. മാത്രമല്ല ക്ഷേത്ര പ്രവേശന സ്മാരകം തന്നെ സനാതന ധർമ്മം ഉദ്ബോധിപ്പാനാണെന്ന മട്ടിൽ നൊട്ടീസും അടിച്ചു.

ഇടത് സർക്കാറിന്റെ കീഴിലെ ഇടത് നേതാവുകൂടി പ്രസിഡണ്ടായ ബോ‍ർഡ് ഇത്തരമൊരു നോട്ടീസ് ഇറക്കരുതായിരുന്നു എന്ന് വിവിധ മേഖലകളിൽ പ്രതികരണം വന്നു.

പ്രയോഗങ്ങളിൽ ചില പിഴവുണ്ടായെന്നും വിവാദമാക്കേണ്ടെന്നും നോട്ടീസ് തയ്യാറാക്കിയ ദേവസ്വം ബോർഡിന് കീഴിലെ സാംസ്ക്കാരിക പുരാവസ്തു ഡയറക്ടർ ബി മധുസൂദനൻ നായർ അവകാശപ്പെട്ടു. ബോർഡിലെ ഉദ്യോഗസ്ഥർക്ക് നൽകാൻ മാത്രം ഇറക്കിയതാണെന്നും വിശദീകരിച്ച് രക്ഷപെട്ടു.