ഫോൺ ചോർത്തുന്നു, ക്യാമറ വരെ കടന്നു കയറുന്നു, ലക്ഷ്യം പ്രതിപക്ഷ നേതാക്കൾ

തങ്ങളുടെ ഫോണുകൾ ചോർത്തുന്നതായി ഫോൺ കമ്പനിയിൽനിന്ന് മുന്നറിയിപ്പ് ലഭിച്ചതായി പ്രതിപക്ഷ നേതാക്കളും എം.പിമാരും. ശശി തരൂർ അടക്കമുള്ളവർ അറിയിപ്പ് പരസ്യപ്പെടുത്തി രംഗത്ത് എത്തി. സ്റ്റേറ്റ് സ്പോൺസേർഡ് ഹാക്കർമാരാണ് ഇതിന് പിന്നിലെന്നും ആപ്പിൾ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

കുറ്റവാളികളുടെയും കള്ളൻമാരുടെയും പ്രവർത്തിയാണ് ഇതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഭയപ്പെട്ട് പിന്നോട്ട് പോകില്ല, എത്രവേണമെങ്കിലും ചോർത്തിക്കോളൂ എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍, അഖിലേഷ് യാദവ്, ശിവസേന എം.പി. പ്രിയങ്കാ ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മോയിത്ര, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര തുടങ്ങിയവരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതോടൊപ്പം രാഹുൽ ഗാന്ധിയുടെ ഓഫീസിലെ എല്ലാവരുടെയും ഫോൺ ചോർത്തപ്പെടുന്ന എന്ന് അദ്ദേഹം വെളിപ്പെടുത്തി. കെ സി വേണുഗോപാലിനും അറിയിപ്പ് ലഭിച്ച കാര്യം രാഹുൽ പറഞ്ഞു. പ്രിയങ്ക, തരൂര്‍, മഹുവ, പവന്‍ ഖേര തുടങ്ങിയവര്‍ ആപ്പിളില്‍നിന്ന് ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് എക്‌സിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.

എ.എ.പി. എം.പി. രാഘവ് ഛദ്ദ, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്.പി. നേതാവ് അഖിലേഷ് യാദവ്, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍ തുടങ്ങിയവര്‍ക്കും ഇതേ സന്ദേശം ലഭിച്ചു.

‘മുന്നറിയിപ്പ്: സ്‌റ്റേറ്റ് സ്‌പോണ്‍സേഡ് അറ്റാക്കര്‍മാര്‍ നിങ്ങളുടെ ഐഫോണ്‍ ലക്ഷ്യംവെക്കുന്നുണ്ടാകാം എന്ന് ആപ്പിള്‍ കരുതുന്നു’ നിങ്ങള്‍ ആരാണെന്നതോ നിങ്ങള്‍ എന്തുചെയ്യുന്നു എന്നതോ ആകാം ഇവര്‍ നിങ്ങളെ ലക്ഷ്യംവെക്കാന്‍ കാരണം. ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നപക്ഷം രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍, ആശയവിനിമയങ്ങള്‍, ക്യാമറ, മൈക്രോഫോണ്‍ എന്നിവ പോലും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആയ അറ്റാക്കര്‍ക്ക് രഹസ്യമായി ഉപയോഗപ്പെടുത്താനാകും. ഇതൊരു തെറ്റായ മുന്നറിയിപ്പാകാമെന്ന് കരുതാമെങ്കിലും ഈ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണം, സന്ദേശത്തിൽ പറയുന്നു.

ജാനകികാട് വിനോദ കേന്ദ്രത്തിൽ പ്രണയം നടിച്ച് ബലാത്സംഗം; നാല് യുവാക്കൾക്ക് ജീവപര്യന്തം

ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രണയം നടിച്ച് എത്തിച്ച പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ നാല് പ്രതികൾക്കും കടുത്ത ശിക്ഷ വിധിച്ച് പോക്സോ കോടതി. കുറ്റ്യാടി സ്വദേശികളായ സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നീ യുവാക്കളാണ് കേസിലെ പ്രതികള്‍. ഇതിൽ ഷിബുവിന് 30 വർഷം തടവും മറ്റ് മൂന്നു പേർക്ക് ജീവപര്യന്തവുമാണ് തടവ് ശിക്ഷ. നാദാപുരും അതിവേഗ പോക്സോ കോടതിയുടെതാണ് വിധി.

തെക്കേപറമ്പത്ത് സായൂജ് ആണ് ഒന്നാം പ്രതി, ഷിബു രണ്ടാം പ്രതിയാണ്. മറ്റ് രണ്ടു പേരും മൂന്നും നാലും പ്രതികൾ. 2021 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ സായൂജ് പ്രണയം നടിച്ച്ജാ നകിക്കാട്ടിലെത്തിച്ചു. ശീതളപാനീയത്തില്‍ ലഹരി നല്‍കി പീഡിപ്പിച്ചു. മറ്റ് മൂന്ന് പ്രതികളുമായി ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.

അബോധാവസ്ഥയിലായ കുട്ടിയെ ഇവര്‍ വീടിനടുത്തുള്ള പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. ആദ്യനാളുകളില്‍ പരാതി പുറത്തുപറയുന്നതിന് കുട്ടി തയ്യാറായിരുന്നില്ല. മാനസികമായി തകർന്ന കുട്ടി പുഴയിൽ ചാടി മരിക്കാനും ശ്രമിച്ചു. ഇതിനു പിന്നാലെയാണ് പൊലീസിൽ പരാതി എത്തുന്നത്. ഒരു മാസത്തിന് ശേഷമാണ് പരാതി പോലീസിന് മുന്നിലെത്തുന്നത്. നാദാപുരം എ.എസ്.പിയാണ് കേസ് അന്വേഷിച്ചിരുന്നത്.

പോക്‌സോ. എസ്.സി.-എസ്.ടി ആക്ടുകൾ

ഒന്നാം പ്രതി 1,75000 രൂപ പിഴയും രണ്ടാം പ്രതി ഒരു ലക്ഷം രൂപയും മൂന്നും നാലും പ്രതികള്‍ 1,50000 വീതവും പിഴ അടയ്ക്കണം. പോക്‌സോ. എസ്.സി.-എസ്.ടി ആക്ട് ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

കളമശ്ശേരി സ്ഫോടനത്തിലെ പ്രതികരണം, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വിദ്വേഷ പ്രചരണത്തിന് കേസ്

കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ വിഭാഗീയമായ പ്രതികരണം നടത്തിയതായുള്ള സംഭവത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ കേസ് എടുത്തു. ഐപിസി 153 എ പ്രകാരം കൊച്ചി സിറ്റി പോലീസാണ് കേസ് എടുത്തിട്ടുള്ളത്.

വിദ്വേഷപ്രചാരണം നടത്തി എന്നതാണ് രാജീവ് ചന്ദ്രശേഖറിനെതിരേ പോലീസ് കണ്ടെത്തിയ കുറ്റം. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ മന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പ് വിവാദമായിരുന്നു.

ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വര്‍ഗീയവിഷം ചീറ്റുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പത്രപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടിയായി കടുത്ത ഭാഷയിൽ വീണ്ടും മുഖ്യമന്ത്രി പ്രതികരിച്ചു.

‘വിഷം അല്ല കൊടുംവിഷം. വെറും വിഷം അല്ല. അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നത്. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത എന്നല്ലേ കാണുന്നത്. വിഷം എന്നേ അന്നു ഞാന്‍ പറഞ്ഞിട്ടുള്ളൂ. കൊടും വിഷം എന്ന് പറയും അത്രയേ ഉള്ളൂ’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യത്തോടുള്ള പ്രതികരണം.

സിംഗൂർ ഭൂമി ഏറ്റെടുക്കൽ സമരം, ടാറ്റയ്ക്ക് 765.78 കോടി നഷ്ടം നൽകാൻ വിധി

ടാറ്റാ മോട്ടോർസിന് ബംഗാൾ സർക്കാർ 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണം. സിംഗൂർ ഭൂമി ഏറ്റെടുക്കൽ സമരവുമായി ബന്ധപ്പെട്ട കേസിലാണ് ട്രൈബ്യൂണൽ വിധി. 2016 മുതലുള്ള 11% പലിശയും കൂടി നൽകണമെന്നും ഉത്തരവിൽ പറയുന്നു.

സിംഗൂരിലെ നാനോ ഫാക്ടറി നിർമാണവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. ബംഗാളിൻ്റെ രാഷ്ട്രീയം തന്നെ മാറ്റി മറിച്ച സമരത്തിൻ്റെ ഫലമായി ടാറ്റയുടെ പ്രൊജക്ട് മുടങ്ങി. എന്നാൽ ഇത് നഷ്ടപരിഹാരത്തിലൂടെ വീണ്ടെടുക്കുകയാണ് കമ്പനി.

കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെത്തുടർന്നുള്ള പ്രതിഷേധത്തെത്തുടർന്ന് 2008ൽ ബംഗാളിൽ സ്ഥാപിക്കാനിരുന്ന നാനോ ഫാക്ടറി ടാറ്റയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇന്നത്തെ മുഖ്യമന്ത്രിയായ മമത ബാനർജിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. മമത അധികാരത്തിൽ എത്തിയശേഷം പകരം ഭൂമി വാഗ്ദാനം ചെയ്തെങ്കിലും കമ്പനി നിഷേധിച്ചു. ഇടത് സർക്കാരിനു ഭൂമി ഏറ്റെടുക്കുന്നതിന് 154 കോടി രൂപ ഔദ്യോഗിതമായി നൽകിയിരുന്നു. ഇതിന് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.

സിംഗൂരിൽ ഭൂമി ഏറ്റെടുക്കാനുള്ള ഇടത് സർക്കാരിന്റെ നീക്കം നിയമപരമായിരുന്നില്ല. വികസന ശ്രമങ്ങളുടെ ഭാഗമായുള്ള തിടുക്കം തിരിച്ചടിയായി. ഏറ്റെടുക്കൽ നിയമവിരുദ്ധമായിരുന്നുവെന്ന് 2016ൽ സുപ്രീം കോടതി കണ്ടെത്തിയിരുന്നു. ഈ അവകാശം കൂടി മുൻ നിർത്തിയാണ്. ടാറ്റ സുപ്രീം കോടതിയിൽ എത്തിയത്.

എടച്ചേരിയിൽ എട്ട് പേർക്ക് മിന്നലേറ്റു, അപകടം തൊഴിൽ ഉറപ്പ് ജോലിക്കിടെ

0

എടച്ചേരിയിൽ എട്ടുപേര്‍ക്ക് മിന്നലേറ്റു. ഉച്ചക്ക് രണ്ടരയോടെ എടച്ചേരി നോർത്തിലാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് മിന്നലേറ്റത്. ഇരുപതോളം ആളുകളാണ് ജോലിയിൽ ഉണ്ടായിരുന്നു.

 ഉച്ചയ്ക്ക് മൂന്നേമൂക്കാലോടെയാണ് സംഭവം. തൊഴിലുറപ്പ് ചെയ്യുന്നതിനിടെയാണ് എട്ട് സ്ത്രീകള്‍ക്ക് മിന്നലേറ്റത്. രണ്ട് തൊഴിലാളികള്‍ ബോധം കെട്ടുവീണു. ഒരാള്‍ക്ക് പൊള്ളലേറ്റു. തൊഴിലാളികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും സമീപത്തെ സ്‌കൂളിലെ അധ്യാപകരുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

ഏഴുപേരെ നാദാപുരത്തെ ആശുപത്രിയിലും ഒരാളെ വടകര ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും ആരോഗ്യനില അപകടകരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കളമശ്ശേരി സ്ഫോടനം, ഡൊമിനിക് മാർട്ടിൻ്റേത് അമ്പരപ്പിക്കുന്ന നീക്കങ്ങൾ

കളമശ്ശേരി സ്‌ഫോടനത്തില്‍ പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. ബോംബ് നിര്‍മിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ്. ബോംബ് സ്ഥാപിക്കുന്നതിനായിവലിയ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടത്തിയത്.

സ്ഫോടനം നടത്തിയതിൻ്റെ തൊട്ടു മുൻപത്തെ ദിവസവും നേരത്തെയുമായി രണ്ട് തവണ ഇയാൾ കൺവെൻഷൻ സെൻ്ററിലെത്തിയിരുന്നു. ആസൂത്രിതവും കരുതിക്കൂട്ടിയുമുള്ള ആക്രമണമാണ് നടത്തിയത്.

ഡൊമിനിക്കിന്റെ ഭാര്യമാതാവ് പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നിട്ടും ഇയാള്‍ ദൗത്യത്തില്‍ നിന്ന് പിന്‍മാറിയില്ല. അഞ്ചു മണിക്ക് വീട്ടില്‍ നിന്നിറങ്ങിയ ഡൊമിനിക് ഏഴു മണിയോടെയാണ് സാമ്രാ കണ്‍വെന്‍ഷന്‍ സെന്ററിലേക്കെത്തുന്നത്. കൃത്യം നടത്തിയ ശേഷം സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് കളമശ്ശേരിയില്‍ നിന്ന് കൊരട്ടിയിലെത്തി മുറിയെടുത്തു. ഹോട്ടല്‍ മുറിയില്‍ വെച്ചാണ് ഫേസ് ബുക്ക് ലൈവ് ചെയ്യുന്നത്. ഇതിന് ശേഷമാണ് പൊലീസിൽ കീഴടങ്ങുന്നത്.

യു.എ.പി.എ. അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. കൂടാതെ കൊലപാതകം, വധശ്രമം, സ്‌ഫോടകവസ്തും ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

കോടതി ഉത്തരവിനെയും വെല്ലുവിളിച്ച് മിന്നൽ പണിമുടക്ക്, സർക്കാരിനെ വെല്ലു വിളിച്ച് സ്വകാര്യ ബസ്സ് ലോബി

വിദ്യാർഥികൾക്കുള്ള യാത്രാ സൌജന്യത്തിൽ വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ചൊവ്വാഴ് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് ബസ് ഉടമകളുടെ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്. ബസുകളില്‍ നിരീക്ഷണ ക്യാമറയും, ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും സ്വകാര്യബസ് മുതലാളിമാർ വെല്ലുവിളിക്കയാണ്.

സർക്കാർ തീരുമാനങ്ങളെയും നിയമപാലനത്തെയും വെല്ലുവിളിക്കുമ്പോഴും സർക്കാർ നിശ്ശബ്ദം

തിങ്കളാഴ്ചയും ബസ് സർവ്വീസ് മിന്നൽ പണിമുടക്കിനെ തുടർന്ന് നിശ്ചലമായി. രണ്ട് സംഭവങ്ങളിലായി വിദ്യാർഥികൾക്ക് നേരെയുള്ള പെരുമാറ്റത്തിൻ്റെ പേരിൽ പരാതി പ്രകാരം പോക്സോ കേസ് എടുത്തതിന് എതിരെയായിരുന്നു മിന്നൽ പണിമുടക്ക്.

സ്വകാര്യ ബസ് സർവ്വീസ് മേഖലയിലെ പ്രശ്നങ്ങൾക്ക് എതിരെ എന്ത് നിയമ നടപടിയും സംഘടിത ശക്തിയാൽ വെല്ലുവിളിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത്. സർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ സമര സാഹചര്യം ഉണ്ടാക്കി പ്രശ്ന പരിഹാരത്തിന് കൂട്ടു നിൽക്കുന്നു എന്ന പരാതിയാണ് ഉള്ളത്. നേരത്തെ ഇത്തരം കാര്യങ്ങളിൽ വിദ്യാർഥി സംഘടനകൾ സജീവമായിരുന്നതും പിൻവലിഞ്ഞ സാഹചര്യമാണ്.

മിന്നൽ പണിമുടക്ക് ഹൈക്കോടതി പോലും വിലക്കിയിട്ടുള്ളതാണ്. എന്നാൽ ഇക്കാര്യത്തിൽ നടപടി ഉണ്ടാവുന്നില്ല. വിദ്യാർഥികളുടെ സൌജന്യം കവരുക എന്നത് ഏറെ കാലമായി തുടരുന്ന ആവശ്യമാണ്. മറ്റു സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും സൌജന്യ സഞ്ചാരം വരെ വാഗ്ദാനം ചെയ്ത് നടപ്പാക്കുമ്പോൾ പോക്സോ കേസുകൾ ഉണ്ടായിട്ടു പോലും നടപടി എടുക്കാൻ വയ്യാത്ത സാഹചര്യമാണ്. ഇതിനെതിരെ പോലും കോടതി പോലും വിലക്കിയ മിന്നൽ പണിമുടക്ക് നടത്തുന്ന സാഹചര്യമാണ്.

തീരുമാനം സർക്കാരിൻ്റെയോ

വിദ്യാർഥികളുടെ കൺസഷൻ തുടരാനാവില്ല എന്നാണ് ബസ് ഓണേഴ്സ് സംഘടനയുടെ അന്ത്യ ശാസനം. മാത്രമല്ല നവംബർ ഒന്നിനകം സീറ്റ് ബെൽറ്റും ക്യാമറയും ഘടിപ്പിക്കണം എന്ന സർക്കാർ ഉത്തരവിനെയും സംഘടന വെല്ലുവിളിക്കുന്നു.

കെഎസ്ആർടിസിയുടെ പരിമിതികളാണ് സർക്കാരിനെ സ്വകാര്യ ബസ് ലോബിയുടെ ആവശ്യങ്ങൾക്ക് മുന്നിൽ നിശ്ശബ്ദമാക്കുന്നത് എന്ന ആക്ഷേപമുണ്ട്. സ്വകാര്യ ബസ്സുകൾക്ക് മുന്നിൽ വെക്കുന്ന എല്ലാ നിയമ ബാധ്യതകളും കെഎസ്ആർടിസിയും പിന്തുടരാൻ ബാധ്യസ്ഥമാവും.

മന്ത്രി തലത്തിൽ നടത്തിയ ചർച്ചയിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടതും വിവിധ കമ്മീഷനുകൾ നൽകിയ റിപ്പോർട്ട് നടപ്പാക്കാൻ വൈകിയതുമാണ് സർവ്വീസ് നിർത്തി വച്ച് സമരത്തിലേക്ക് ഇറങ്ങാൻ തങ്ങളെ നിർബ്ബന്ധിതരാക്കിയതെന്നുമാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികൾ പറയുന്നത്. എന്നാൽ സർക്കാർ പൊതു ജനത്തിന് മുന്നിൽ ഇത്തരം അവകാശ വാദത്തിലെ പ്രശ്നങ്ങൾ വിശദീകരിക്കുന്നുമില്ല.

സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1 നകം ഘടിപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. എന്നാൽ ബസുടമകളുടെ സമരപ്രഖ്യാപനത്തെ വിമർശിച്ചാണ് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത് വന്നത്. സീറ്റ് ബെൽറ്റ് കേന്ദ്ര നിയമമാണെന്ന് പറഞ്ഞ മന്ത്രി ബസുകളിൽ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ തന്നെ മുന്നോട്ട് വെച്ചതാണെന്നും പറഞ്ഞിരുന്നു. ബസ് ജീവനക്കാരെ കേസുകളിൽ പ്രതികളാക്കുന്നത് തടയാനും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനും ക്യാമറ വേണമെന്ന് പറഞ്ഞത് ബസുടമകൾ തന്നെയാണ്. നല്ല ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടുന്നില്ലെന്ന് പറഞ്ഞ് സമയം മാസങ്ങളോളം നീട്ടി നൽകിയതാണെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇതിൽ കർശന നിലപാട് എടുക്കാൻ കഴിയാതെ പതറുന്ന സാഹചര്യമാണ്.

റിവ്യൂ ബോംബിങ് സിനിമകളെ മേന്മയുള്ളതാക്കാനും സഹായിക്കും – ഇന്ദ്രൻസ്

നല്ലസിനിമകളെ താറടിച്ചുകാണിക്കുന്നതായി പരാതിപ്പെടുമ്പോഴും സിനിമകളെ കൂടുതൽ മേന്മയുള്ളതാക്കാനും റിവ്യൂ ബോംബിങ് സമ്പ്രദായം പ്രയോജനം ചെയ്യുന്നുണ്ടെന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞു.

റിവ്യൂ ബോംബിങ്ങിനെ പാടേ അവഗണിക്കാൻ സാധിക്കില്ല. ഇവ ഗുണം ചെയ്യുന്നുണ്ട്. എന്നാൽ നിർമാതാക്കൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന പ്രവണത കാണാതിരുന്നുകൂടെന്നും ഇന്ദ്രൻസ് അഭിപ്രായപ്പെട്ടു.

തിയേറ്ററുകളിൽനിന്ന് മലയാളസിനിമകൾ ഒ.ടി.ടി. വഴി വീട്ടകങ്ങളിലേക്ക് മാറുമ്പോൾ കൂടുതൽ ജനകീയമാവുകയാണ്. നല്ല സിനിമകൾക്ക് പഞ്ഞമില്ലാത്തകാലത്ത് ഈ രംഗത്ത് ജീവിക്കാൻ സാധിക്കുന്നതിൽ അഭിമാനമാണെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.

42 വർഷത്തിൽ 600-ലേറെ സിനിമകളിൽ അഭിനയിക്കാനും 100- ലേറെ സിനിമകളിൽ സ്വതന്ത്രമായി വസ്ത്രാലങ്കാരം നിർവഹിക്കാനും സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മടിക്കൈ പ്രവാസി അസോസിയേഷന്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ഷാര്‍ജില്‍ എത്തിയതായിരുന്നു ഇന്ദ്രൻസ്.

പരമ്പരാഗതമായി സിനിമാ രംഗത്ത് തുടരുന്ന സ്റ്റാർ സങ്കൽപം തകരുകയും പുതുതലമുറ രംഗം വിജയകരമായി സ്വന്തമാക്കുകയും ചെയ്തതോടെയാണ് ഓൺ ലൈൻ റിവ്യൂകൾക്ക് എതിരായ കാമ്പയിൻ ശക്തമായത്. ഇത് പരസ്യ താത്പര്യം കൂടി ചേർന്ന് ചില മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. വിമർശനം തന്നെ പാടില്ല എന്ന നിലയിലേക്ക് ഇതിനെ കൊണ്ട് ചെന്ന് എത്തിക്കുന്ന നിലയ്ക്കായിരുന്നു കാമ്പയിൻ.

റിവ്യു എന്നത് പലരും സാമ്പത്തിക ലക്ഷ്യമാക്കി മാറ്റിയതും ഈ രംഗത്തെ മോശം പ്രവണതയ്ക്ക് ഇടയാക്കി. ഇത് വിമർശകരുടെ വിമർശകർക്ക് അവസരം നൽകി.

കളമശ്ശേരി സ്ഫോടനം, നാലുപേരുടെ നില ഗുരുതരമായി തുടരുന്നു

കളമശ്ശേരിയിലെ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള നാലുപേരുടെ നില ഗുരുതരമായി തുടരുന്നെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നാലുപേരും വെന്റിലേറ്ററിലാണ്‌. രണ്ടുപേര്‍ ഇന്നലെ മരിച്ച കുട്ടിയുടെ അമ്മയും സഹോദരനുമാണ്.

മുന്നു പേർ മരിച്ചു 12 പേർ ഐസിയുവിൽ

സ്‌ഫോടനത്തില്‍ ഇതുവരെ മൂന്നു പേരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായശേഷം ഒരുമിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യും. സ്ഫോടനം നടന്ന സ്ഥലത്ത് തന്നെ മരിച്ച സ്ത്രീക്ക് തിരിച്ചറിയാനാകാത്ത വിധം പൊള്ളലേറ്റിരുന്നു. സ്ഥിരീകരണത്തിനായി ഇവരുടെ ബന്ധുവിന്റെ ഡിഎന്‍എ പരിശോധിക്കേണ്ടി വരും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നാലുപേരും ആംസ്റ്ററില്‍ രണ്ടുപേരും സണ്‍റൈസിലും മെഡിക്കല്‍ സെന്ററിലുമായി ആകെ 17 പേരുമാണ് ചികിത്സയിലുള്ളത്. ഇതില്‍ 12 പേര്‍ ഐസിയുവിലാണെന്നും മന്ത്രി അറിയിച്ചു.

രാഷ്ട്രീയ പാർട്ടികളെ ആരൊക്കെയാണ് ഫണ്ട് ചെയ്യുന്നതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമില്ലെന്ന് സർക്കാർ, വിഷയം നാളെ സുപ്രീം കോടതിയിൽ

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ടറല്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട
കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. പണം സംഭാവന ചെയ്യുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേര് വിവരം രഹസ്യമാക്കി വയ്ക്കുന്ന തരത്തിലുള്ള നിയന്ത്രണം ഒഴിവാക്കി വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

വൻ തുകയാണ് ഓരോ വർഷവും കോർപ്പറേറ്റുകളിൽ നിന്നും വൻകിട സ്ഥാപനങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റുന്നത്. ഇത് മറച്ചു വെക്കാൻ നിയമ നിർമ്മാണം നടത്തി ന്യായീകരണവും തുടരുന്നു എന്ന് ചൂണ്ടി കാട്ടിയാണ് ഹരജികൾ. ഭരണ കക്ഷിയുടെ തന്നെ കോർപ്പറേറ്റ് ബന്ധങ്ങൾ ഇപ്പോൾ ചർച്ചയാണ്.

ഒളിച്ചു വെക്കാൻ മണിബിൽ

തെരഞ്ഞടുപ്പ് ചെലവുകള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കമ്പനികളില്‍ നിന്നും വ്യക്തികളില്‍ നിന്നും പണം സ്വീകരിക്കാന്‍ പാകത്തില്‍ മണി ബില്ലായി 2017 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ചോദ്യം ചെയ്താണ് വിവിധ സംഘടനകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

തീരുമാനത്തിലെത്തിക്കാതെ ഇത് ചോദ്യം ചെയ്തുള്ള ഹരജി നീട്ടിക്കൊണ്ട് പോവുകായായിരുന്നു. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ (എ ഡി ആർ) റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 2021-22 ൽ 780 കോടി രൂപയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി ലഭിച്ചത്. ഇതിൽ 614 കോടിയും ബിജെപിക്കാണ് ലഭിച്ചത്.

ബിജെപിക്ക് കിട്ടിയ 614 കോടിയിൽ 548 കോടി കോർപ്പറേറ്റ് ഫണ്ടിംഗാണ്.2020-21 ൽ 478 കോടി സംഭാവന കിട്ടിയിടത്താണ് 614 ലേക്ക് എത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഈ കണക്കുകൾ നിർണ്ണായകമാവാം.

സ്വകാര്യമെന്ന് ആവർത്തിച്ച് സർക്കാർ, ജനങ്ങൾക്ക് അവകാശമില്ലെന്ന് വാദം

രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ട്രൽ ബോണ്ടുകളിലൂടെ ലഭിക്കുന്ന സംഭാവനകളുടെ ഉറവിടം അറിയാനുള്ള അവകാശം ജനങ്ങൾക്കില്ലെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി. ഇലക്ട്രൽ ബോണ്ടുകൾ നിയന്ത്രിക്കാൻ കോടതി ഇടപെടരുത്. ഇലക്ട്രൽ ബോണ്ടുകൾക്കെതിരായ ഹർജികൾ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച മുതൽ പരിഗണിക്കാനിരിക്കെ കോടതിക്ക് എഴുതി നൽകിയ വാദത്തിലാണ് അറ്റോർണി ജനറൽ നിലപാട് വ്യക്തമാക്കിയത്.

ജനങ്ങളുടെ പാർട്ടിയിൽ പണം വരുന്നത് അറിയാൻ മാത്രം ജനങ്ങൾക്ക് അവകാശമില്ല

സംഭാവന നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും എജി ചൂണ്ടിക്കാട്ടി. ഇലക്ട്രൽ ബോണ്ടുകൾ ഏതെങ്കിലും ഒരു വ്യക്തിയുടെ അവകാശം ലംഘിക്കുന്നതല്ല. അതിനാൽ, അതിനെ നിയമ വിരുദ്ധം എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്നും അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. ഇലകട്രൽ ബോണ്ടുകൾ നയപരമായ വിഷയം ആണ്. കോടതി ഇടപെടരുതെന്നും സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പശ്ചാത്തലം അറിയാൻ വോട്ടർമാർക്ക് അവകാശം ഉണ്ടെന്ന് സുപ്രീം കോടതി 2003-ൽ വിധിച്ചിരുന്നു. എന്നാൽ ആ ഇലക്ട്രൽ ബോണ്ടുകളെ സംബന്ധിച്ച് ആ നിലപാട് ബാധകം അല്ല. എല്ലാത്തതിനെക്കുറിച്ചും അറിയാനുളള അവകാശം ജനങ്ങൾക്ക് ഇല്ലെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഇലക്ട്രൽ ബോണ്ടുകൾക്കെതിരായ ഹർജികളിൽ വാദം കേൾക്കുന്നത്.

Background

In June, DMK leader V Senthil Balaji and cabinet minister in the MK Stalin-led Tamil Nadu government was arrested by the Enforcement Directorate for his alleged role in a cash-for-job scam in the state, which is believed to have taken place between 2011-2016 during his tenure as the transportation minister under the then-AIADMK regime. This development came after the Supreme Court in May set aside a direction of the Madras High Court staying the proceedings in the money laundering case lodged by the Enforcement Directorate, effectively removing all fetters to the ED investigation. The top court also gave a nod to the agency to include the offences under the Prevention of Corruption Act in the investigation.

In the same month, the Madras High Court denied interim bail to Balaji but allowed his family’s request to transfer him to a private hospital. Balaji was arrested by the central agency after an 18-hour-long extensive search and interrogation conducted at his official residence, his official chamber at the state secretariat, and his brother’s residence. After the minister’s arrest, his wife filed a habeas corpus petition before the high court praying, inter alia, that the legislator be allowed to be shifted to a private hospital to undergo medical treatment. After an intial split verdict, the high court held that the central agency was entitled to seek the custody of the minister in the money laundering case and that while officers of the Enforcement Directorate were not police officers, they were competent to take an accused into custody for further investigation.

After this, the Tamil Nadu minister moved the Supreme Court in an appeal against the high court’s verdict, inter aliachallenging the Enforcement Directorate’s power to seek custody of an accused in the absence of a specific provision under the Prevention of Money Laundering Act, 2002. However, in a major setback to the legislator, the top court dismissed the pleas challenging the ED custody, holding, among other things, that ‘custody’ under Section 167 of the Code of Criminal Procedure, 1973 includes custody of other investigating agencies such as the Enforcement Directorate and not just the police alone.

In September, a Chennai sessions court denied bail to Balaji, noting that the allegations against him are ‘categorical’ and disclose his ‘definite role’ in the commission of the alleged offence. The local court also observed that the minister had failed to fulfil the twin conditions under Section 45 of the Prevention of Money Laundering Act, for grant of bail. Balaji, who also underwent a by-pass surgery during his judicial custody, had argued that his medical condition necessitated continuous physiotherapy, but the central agency opposed his bail plea saying that such medical intervention could be arranged in the prison hospital.

Earlier this month, the Madras High Court also rejected Balaji’s application seeking bail on medical grounds, with Justice G Jayachandran refusing to accept that his medical condition could be attended to only after releasing him on bail. The single-judge bench also added that his position as a minister without a portfolio and the absconding of his brother, coupled with an attack on the income tax officials at the time of the raid all led to the ‘irresistible conclusion’ that Balaji would directly and indirectly influence the witnesses if released from custody.