സംസ്ഥാന ചലച്ചിത്രോത്സവ സിനിമകളുടെ തിരഞ്ഞെടുപ്പ് വിവാദത്തിൽ

ഐ.എഫ്.എഫ്.കെ മലയാളം സിനിമാ റ്റുഡേ വിഭാഗത്തിലേക്ക് പരിഗണിക്കുന്നതിനായി സമർപ്പിക്കപ്പെട്ട സിനിമകൾ എല്ലാം തന്നെ ചലച്ചിത്ര അക്കാദമി സെലക്ഷൻ കമ്മിറ്റിക്കു മുമ്പാകെ പ്രദർശിപ്പിച്ചതാണെന്ന് അക്കാദമി ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ചലച്ചിത്രമേഖലയുടെ വിവിധ കോണുകളിൽ നിന്നുയർന്ന പരാതി വിവാദമാകുന്നതിന് ഇടയിലാണ് അക്കാദമിക്ക് വിശദീകരണ കുറിപ്പ് നൽകേണ്ടി വന്നത്.

തന്റെ ചിത്രമായ എറാൻ ഒരു സെക്കൻഡ് പോലും കാണാതെയാണ് ജൂറി തള്ളിക്കളഞ്ഞതെന്നായിരുന്നു എറാൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ഷിജു ബാല​ഗോപാലൻ പരാതിപ്പെട്ടത്.

സ്‌ക്രീനറുകളും ഗൂഗിൾ ഡ്രൈവ് ലിങ്കുകളുമാണ് എൻട്രികളായി സമർപ്പിക്കപ്പെട്ടിരുന്നത്. ഇവയെല്ലാം ഡൗൺലോഡ് ചെയ്തതിനുശേഷമാണ് പ്രദർശിപ്പിച്ചതെന്ന് ചലച്ചിത്ര അക്കാദമി ഫെയ്സ്ബുക്കിൽ വ്യക്തമാക്കി. ഓൺലൈനായി സിനിമകൾ സ്ട്രീം ചെയ്യുമ്പോൾ പലപ്പോഴും ബഫറിംഗ് സംഭവിച്ച് സെലക്ഷൻ കമ്മിറ്റിക്ക് മികച്ച കാഴ്ചാനുഭവം നഷ്ടമാവാതിരിക്കാനാണ് പടങ്ങൾ ഡൗൺലോഡ് ചെയ്ത് പ്രദർശിപ്പിക്കുന്നത് എന്നാണ് വിശദീകരണം.

ഡൌൺലോഡ് ചെയ്തെടുത്തത് പൈറേറ്റഡ് ഫയലോ

അക്കാദമി ഓൺലൈൻ ലിങ്ക് ഉപയോഗിച്ചിരുന്നില്ല. അതിനാൽ ഓൺലൈൻ സ്‌ക്രീനർ അനലറ്റിക്‌സിന്റെ അടിസ്ഥാനത്തിൽ സിനിമയുടെ പ്രദർശനം സംബന്ധിച്ച വിവരം അറിയാൻ കഴിയില്ല. മലയാള സിനിമാ വിഭാഗത്തിലെ എൻട്രിയുമായി ബന്ധപ്പെട്ടവർക്ക് പ്രവൃത്തിദിവസങ്ങളിൽ അക്കാദമിയിൽ വന്ന് ഇതു സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാവുന്നതാണ്. അതിനു പുറമെ, പ്രസ്തുത ചിത്രങ്ങൾ കണ്ടു എന്ന് ഓരോ സെലക്ഷൻ കമ്മിറ്റി അംഗവും ഒപ്പിട്ട് സാക്ഷ്യപ്പെടുത്തിയ രജിസ്റ്ററും പരിശോധിക്കാവുന്നതാണെന്നും ചലച്ചിത്ര അക്കാദമി വിശദീകരിച്ചു.

ചലച്ചിത്ര അക്കാദമി നൽകിയ വിശദീകരണം പച്ചക്കള്ളമാണെന്ന് പറഞ്ഞ് സംവിധായകൻ ഷിജു ബാല​ഗോപാലൻ വീണ്ടുമെത്തി. വിമിയോ വഴി അയച്ചവരുടെ സിനിമകൾ എങ്ങനെയാണ് ഡൗൺലോഡ് ചെയ്തത് എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ബാധ്യത അക്കാദമിക്ക് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാരണം വിമിയോയിൽ നിന്ന് ഡൗൺലോഡ് ചെയ്താൽ അത് അനാലിറ്റിക്സിൽ വ്യക്തമായി കാണാൻ സാധിക്കും. പക്ഷേ അനാലിറ്റിക്സിൽ ഡൗൺലോഡ് എന്നത് ‘പൂജ്യം’ആണ് കാണിക്കുന്നത്. അതായത് സിനിമ ഡൗൺലോഡ് ചെയ്തിട്ടില്ല എന്നർത്ഥം. ഡൗൺലോഡ് ഓപ്ഷൻ ഓൺ ചെയ്തവരുടെ വിമിയോ അനാലിറ്റിക്സിൽ ഡൗൺലോഡ് “0” കാണിക്കുന്നു. ഡൗൺലോഡ് ഓപ്ഷൻ ഓഫ് ചെയ്തവരുടെ സിനിമയും ഡൗൺലോഡ് ചെയ്തതായി അക്കാദമി തന്നെ സാക്ഷ്യപ്പെടുത്തുന്നു. അപ്പോ പിന്നെ ബാക്കിയാകുന്നത് “വിമിയോ പാസ് വേർഡ് പ്രൊട്ടക്റ്റഡ് വീഡിയോ” വിമിയോയിൽ നിന്നല്ലാതെ പിന്നെ എങ്ങിനെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും എന്ന ചോദ്യമാണ്. അദ്ദേഹം എഴുതി.

പൈറസി കുരുക്ക്

വിമിയോയിൽ നിന്നല്ലാതെ ഏതെങ്കിലും തേഡ് പാർട്ടി വീഡിയോ ഡൗൺലോഡർ ഉപയോ​ഗിച്ചാണോ അക്കാദമി സിനിമ ഡൗൺലോഡ് ചെയ്തതെന്നും ഷിജു ബാല​ഗോപാലൻ ചോദിക്കുന്നു. അക്കാദമിയാണ് ഇതിൽ വിശദീകരണം തരേണ്ടത്. അങ്ങിനെ ആണെങ്കിൽ ഞാൻ ആദ്യം തെളിവ് സഹിതം ഉന്നയിച്ച സിനിമ കണ്ടിട്ടില്ല എന്ന കാര്യത്തിനേക്കാൾ വളരെ ഗൗരവമുള്ള ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് പിന്നിൽ നടന്നിരിക്കുന്നത്. അങ്ങിനെ ആണെങ്കിൽ ഞാൻ ആദ്യം തെളിവ് സഹിതം ഉന്നയിച്ച സിനിമ കണ്ടിട്ടില്ല എന്ന കാര്യത്തിനേക്കാൾ വളരെ ഗൗരവമുള്ള ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് പിന്നിൽ നടന്നിരിക്കുന്നത്. ശരിയായ മാർഗത്തിൽ അല്ലാതെ തേർഡ് പാർട്ടി വഴിയാണ് അക്കാദമി ഡൗൺലോഡ് ചെയ്തത് എങ്കിൽ, പൈറസിക്ക് എതിരെ നടപടി എടുക്കാൻ ​ഗവൺമെന്റും സിനിമാ സമൂഹവും ശ്രമിക്കുമ്പോൾ അക്കാദമി പൈറസിയെ സപ്പോർട്ട് ചെയ്യുന്ന നടപടി എടുക്കുന്നു എന്ന് വേണം കരുതാനെന്നും ഷിജു ബാല​ഗോപാലൻ പറഞ്ഞു.

അക്കാദമി വിശദീകരണം

28ാമത് ഐ.എഫ്.എഫ്.കെയുടെ മലയാളം സിനിമാ വിഭാഗത്തിലേക്കുള്ള സെലക്ഷനു വേണ്ടി സമര്‍പ്പിക്കപ്പെട്ട എറാന്‍’ (The man who always obeys) എന്ന സിനിമയുടെ സംവിധായകന്‍ ശ്രീ. ഷിജു ബാലഗോപാലന്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ച പരാതി സംബന്ധിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നല്‍കുന്ന ഔദ്യോഗിക വിശദീകരണം:

ഐ.എഫ്.എഫ്.കെ മലയാളം സിനിമാ റ്റുഡേ വിഭാഗത്തിലേക്ക് പരിഗണിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട സിനിമകള്‍ എല്ലാം തന്നെ ചലച്ചിത്ര അക്കാദമി സെലക്ഷന്‍ കമ്മിറ്റിക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ചതാണ്.

ഓണ്‍ലൈന്‍ സ്‌ക്രീനറുകളും ഗൂഗിള്‍ ഡ്രൈവ് ലിങ്കുകളുമാണ് എന്‍ട്രികളായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയെല്ലാം ഡൗണ്‍ലോഡ് ചെയ്തതിനുശേഷമാണ് പ്രദര്‍ശിപ്പിച്ചത്. ഓണ്‍ലൈനായി സിനിമകള്‍ സ്ട്രീം ചെയ്യുമ്പോള്‍ പലപ്പോഴും ബഫറിംഗ് സംഭവിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് മികച്ച കാഴ്ചാനുഭവം നഷ്ടമാവാതിരിക്കാനാണ് പടങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്നത്.

ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ അക്കാദമി ഓണ്‍ലൈന്‍ ലിങ്ക് ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ ഓണ്‍ലൈന്‍ സ്‌ക്രീനര്‍ അനലറ്റിക്‌സിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിവരം അറിയാന്‍ കഴിയില്ല.

മലയാള സിനിമാ വിഭാഗത്തിലെ എന്‍ട്രിയുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ അക്കാദമിയില്‍ വന്ന് ഇതു സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാവുന്നതാണ്.

അതിനു പുറമെ, പ്രസ്തുത ചിത്രങ്ങള്‍ കണ്ടു എന്ന് ഓരോ സെലക്ഷന്‍ കമ്മിറ്റി അംഗവും ഒപ്പിട്ട് സാക്ഷ്യപ്പെടുത്തിയ രജിസ്റ്ററും പരിശോധിക്കാവുന്നതാണ്.

ഐബിയിൽ പത്താം ക്ലാസുകാർക്ക് അവസരം, കേരളത്തിലും ഒഴിവ്

0

ഇന്റലിജന്‍സ് ബ്യൂറോയില്‍ സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ജനറല്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം ഉൾപ്പെടെ വിവിധ സബ്സിഡിയറി ഇന്റലിജന്‍സ് ബ്യൂറോകളിലായി 677 ഒഴിവാണുള്ളത്. 22 ഒഴിവ് തിരുവനന്തപുരത്താണ്. അപേക്ഷിക്കുന്ന സംസ്ഥാനത്ത് താമസിക്കുന്നയാളായിരിക്കണം.

സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്: ഒഴിവ്-362 (തിരുവനന്തപുരത്ത് 10 ഒഴിവ്). യോഗ്യത: പത്താംക്ലാസ് വിജയം/തത്തുല്യം. എല്‍.എം.വി. ഡ്രൈവിങ് ലൈസന്‍സും കാര്‍ ഡ്രൈവിങ്ങില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും മോട്ടോര്‍ മെക്കാനിസത്തില്‍ അറിവുമുണ്ടായിരിക്കണം. ചെറിയ തകരാറുകള്‍ പരിഹരിക്കാന്‍ കഴിയണം. ശമ്പളം: 21,700-69,100 രൂപ (അടിസ്ഥാനശമ്പളത്തിന്റെ 20 ശതമാനം സ്‌പെഷ്യല്‍ പേയും അനുവദിക്കും). പ്രായം: 27 വയസ്സ് കവിയരുത്.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ജനറല്‍): ഒഴിവ്-315 (തിരുവനന്തപുരത്ത് 12 ഒഴിവ്). യോഗ്യത: പത്താംക്ലാസ് വിജയം/തത്തുല്യം. ശമ്പളം: 18,000-56,900 രൂപ. പ്രായം: 18-25 വയസ്സ്.

പ്രായപരിധി

രണ്ട് തസ്തികകളിലേക്കും സാധുവായ മോട്ടോര്‍സൈക്കിള്‍ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. കായികതാരങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവുണ്ട്. രാജ്യത്ത് എവിടേക്കും സ്ഥലംമാറ്റത്തിന് സാധ്യതയുള്ളതിനാല്‍ എവിടെയും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.

പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി (ടയര്‍-I, ടയര്‍-II), പരീക്ഷയുണ്ടാവും. ഒന്നാംഘട്ടത്തില്‍ എല്ലാ തസ്തികകളിലെയും അപേക്ഷകര്‍ക്ക് ഒബ്ജക്ടീവ് മാതൃകയിലുള്ള ഓണ്‍ലൈന്‍ പരീക്ഷയാകും നടത്തുക. 100 മാര്‍ക്കിനുള്ള ഈ പരീക്ഷയ്ക്ക് ഒരുമണിക്കൂറാണ് സമയം. ജനറല്‍ അവയര്‍നെസില്‍നിന്ന് 40 മാര്‍ക്കിനും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ന്യൂമെറിക്കല്‍/അനലിറ്റിക്കല്‍/ലോജിക്കല്‍ എബിലിറ്റി ആന്‍ഡ് റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നിവയിലെ ഓരോന്നില്‍നിന്ന് 20 വീതം മാര്‍ക്കിനും ചോദ്യങ്ങളുണ്ടാവും. തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാര്‍ക്കുണ്ടാവും.

ഒഴിവുകളുടെ പത്തിരട്ടിപേരെമാത്രമാണ് രണ്ടാംഘട്ട പരീക്ഷയിലേക്ക് തിരഞ്ഞെടുക്കുക. രണ്ടാംഘട്ട പരീക്ഷ 50 മാര്‍ക്കിനായിരിക്കും. സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തസ്തികയിലേക്കുള്ള രണ്ടാംഘട്ട പരീക്ഷ മോട്ടോര്‍ മെക്കാനിസം ആന്‍ഡ് ഡ്രൈവിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ ഉള്‍പ്പെട്ടതാവും. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ജനറല്‍) തസ്തികയിലേക്ക് ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കോംപ്രിഹെന്‍ഷനില്‍ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിവരണാത്മക പരീക്ഷയായിരിക്കും നടത്തുക.

ഫീസ്: പ്രോസസിങ് ചാര്‍ജായ 450 രൂപ എല്ലാ ഉദ്യോഗാര്‍ഥികളും അടയ്ക്കണം. ജനറല്‍, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗങ്ങളിലെ ഭിന്നശേഷിക്കാര്‍ ഒഴികെയുള്ള പുരുഷന്മാര്‍ പരീക്ഷാഫീസായ 50 രൂപകൂടി അടയ്ക്കണം. ഓണ്‍ലൈനായും എസ്.ബി.ഐ. ചലാന്‍ മുഖേനയും ഫീസടയ്ക്കാം.

അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് www.mha.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 13.

പതിവ് പോലെ അറബ് ഉച്ചകോടി, യുദ്ധത്തിനിടെ സഹായം പ്രഖ്യാപിച്ച് അമേരിക്ക

0

ഹമാസ് ആക്രമണത്തിന് തുടർച്ചയായുള്ള ഇസ്രയേൽ യുദ്ധം ചർച്ച ചെയ്യാൻ ഈജിപ്തിലെ കെയ്‌റോവിൽ അറബ് ഉച്ചകോടി തുടങ്ങി. പലസ്തീൻ ജനത എവിടേക്കും ഓടിപ്പോകാൻ ഉദ്ദേശിക്കുന്നില്ല എന്നും മാതൃരാജ്യത്ത് തുടരുമെന്നും പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ആമുഖ പ്രസംഗത്തിൽ പറഞ്ഞു.

ഖത്തർ, യു എ ഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ജോർദാൻ, ഇറാഖ്, സൈപ്രസ് രാജ്യങ്ങളാണ് ഈജിപ്തിൽ ഒത്തു ചേരുന്നത്. ഐക്യ രാഷ്ട്ര സഭ ജനറൽ സെക്രട്ടറിയും ജപ്പാൻ, ജർമനി, തുർക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിലെയും പലസ്തീൻ്റെയും പ്രതിനിധികൾ ഉച്ചക്കോടിയിൽ പങ്കെടുക്കുന്നുണ്ട്. അറബ് ലീഗ് സെക്രട്ടറി ജനറൽ അടക്കമുള്ളവരും കെയ്റോയിൽ ചേരുന്ന ഉച്ചകോടിയിൽ പങ്കെടുക്കുകയാണ്.

അതേ സമയം ഇസ്രയേൽ പ്രതിനിധികൾ ആരും ഇല്ലാത്ത ഈ യോഗം എന്തിന് എന്ന ചോദ്യം ഉയർന്നു. അമേരിക്കയിൽ നിന്നും ഉന്നത ഉദ്യോഗസ്ഥർ ആരും ഉണ്ടായിരുന്നില്ല.

യുദ്ധം മൂർച്ചിക്കുന്നതിനിടെ ഇസ്രായേലിന് വൻ സാമ്പത്തിക സഹായ വാ​ഗ്ദാനവുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. 105 ബില്യൺ ഡോളറാണ് ( 1.17 ലക്ഷം കോടി രൂപ )   ഇസ്രായേലിന് അമേരിക്ക അനുവദിക്കുമെന്ന് അറിയിച്ചത്. പ്രതിരോധത്തിന് എന്ന പേരിലാണ് ഫണ്ടിങ്.

ഇസ്രയേൽ – പലസ്തീൻ സമാധാന ശ്രമങ്ങൾക്കിടെയാണ് ഇത്രയും വലിയ തുക സൈനിക സഹായമായി യുഎ സ് അനുവദിച്ചതെന്നും ശ്രദ്ധേയം. അമേരിക്കയുടെ സഖ്യകക്ഷികൾക്കുള്ള പിന്തുണ ശക്തിപ്പെടുന്നതിന്റെ ഭാ​ഗമായാണ് ഇരു രാജ്യങ്ങൾക്കും ഫണ്ട് അനുവദിച്ചതെന്ന് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ നിരീക്ഷിച്ചു.

മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഉത്തരേന്ത്യൻ തൊഴിലാളി അറസ്റ്റിൽ, കേരളം ആശങ്കയിൽ

പെരുമ്പാവൂരില്‍ മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അസം സ്വദേശി സജ് ലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കേസില്‍ ഒരാള്‍ മാത്രമാണ് പ്രതി. നേരത്തെ 5 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ആലുവ റൂറല്‍ എസ്.പി. വിവേക് കുമാര്‍ പറഞ്ഞു.

മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ട്. വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് എസ് പി വിവേക് പറഞ്ഞു.

പെണ്‍കുട്ടിയെ പ്ലൈവുഡ് കമ്പനിയുടെ പിറകില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെവെച്ച് പീഡിപ്പിച്ചെന്നുമാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

പ്ലൈവുഡ് കമ്പനിയിലാണ് കുട്ടിയുടെ അച്ഛനും അമ്മയും ജോലി ചെയ്യുന്നത്. പ്ലൈവുഡ് കമ്പനിയില്‍ നിന്ന് തിരികെ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞ് ശാരീരിക ബുദ്ധിമുട്ടുകള്‍ അമ്മയോട് പറഞ്ഞത്. ഇതിനെ തുടർന്നാണ് ലൈംഗികാതിക്രമം നടന്നതായി രക്ഷിതാക്കള്‍ക്ക് മനസിലാകുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തത്. ഈ കുടുംബവും ഉത്തരേന്ത്യയിൽ നിന്നുള്ളതാണ്.

പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംശയം തോന്നിയവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടുപേരെയാണ് അമ്മക്ക് സംശയമുണ്ടായിരുന്നത്. പ്ലൈവുഡ് കമ്പനിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചതിന് ശേഷമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയില്ല.

തുലാവർഷം എത്തി, അന്തരീക്ഷം മാറി തുടങ്ങി

0

കേരളത്തിൽ തുലാവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുനമർദ്ദം രൂപപ്പെട്ടു കഴിഞ്ഞു. കോമാറിൻ മേഖലക്ക് മുകളിലുള്ള ചക്രവാതചുഴിയും തുലാമഴയുടെ സൂചനയായി ലഭിച്ചു.

അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലുള്ളവർ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും വകുപ്പ് അറിയിച്ചു. അറബികടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്.

അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

21-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

22-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

23-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

24-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

25-10-2023 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

മൊണ്ടാഷ് ഫിലിം സൊസൈറ്റി കെ.ജി ജോർജ് ചലച്ചിത്രമേള നാളെ- ഒക്ടോബർ 22ന് പയ്യോളിയിൽ

0

മൊണ്ടാഷ് ഫിലിം സൊസൈറ്റി പയ്യോളി സംഘടിപ്പിക്കുന്ന കെ ജി ജോർജ് ചലച്ചിത്രമേള നാളെ ഓക്ടോബർ 22 ന് രാവിലെ 10.30 ന് ആരംഭിക്കും. കെ ജി ജോർജിൻ്റെ സിനിമകളുടെ വ്യത്യസ്ത കാഴ്ചാ തലങ്ങളിൽ നിന്നുള്ള മൂന്നു സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. വൈകീട്ട് സിനിമാ സംവാദവും പ്രഭാഷണവും ഉണ്ട്.

ഷെഡ്യൂൾ

രാവിലെ 10. 20 ന് മറ്റൊരാൾ എന്ന ചിത്രം പ്രദർശിപ്പിക്കും. ഉച്ചയ്ക്ക് 1.50 ന് ഇരകൾ തുടർന്ന് വൈകുന്നേരം 4.15 ന് ഒപ്പൺ ഫോറം സംവിധായകൻ പ്രതാപ് ജോസഫ് ഉദ്ഘാടനം ചെയ്യും. സ്ത്രീ ജീവിാതവിഷ്കാരം കെ ജി ജോർജ് സിനിമകളിൽ എന്ന വിഷയത്തിൽ ഡോ.അനു പാപ്പച്ചൻ സംസാരിക്കും. സന്ധ്യയ്ക്ക് 6. 30 ന് ആദാമിൻ്റെ വാരിയെല്ല് എന്ന സിനിമ പ്രദർശിപ്പിക്കും.

പയ്യോളി പേരാമ്പ്ര റോഡിൽ പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള കെട്ടിടത്തിലെ അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിലാണ് ചലച്ചിത്ര മേള നടക്കുന്നത്. പ്രവേശനം തത്സമയ റജിസ്ട്രേഷനിലൂടെ സൌജന്യമായിരിക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ താരിഖ് പി അങ്ങാടി അറിയിച്ചു

പയ്യോളി കേന്ദ്രമായുള്ള മൊണ്ടാഷ് ഫിലിം സൊസൈറ്റി കേരളത്തിലെ തന്നെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻ്റെ തുടക്കകാലം മുതൽ നിലവിലുള്ള ചലച്ചിത്ര കൂട്ടായ്മയാണ്. വിദേശ രാജ്യങ്ങളുടെ എമ്പസികൾ വഴിയും ഫിലിം ആർക്കൈവസ് വഴിയും സഹകരിച്ച് സിനിമാ റീലുകൾ നേരിട്ട് എത്തിച്ചാണ് അക്കാലത്തെ ലോകോത്തര സിനിമകൾ കാണാൻ അവസരം ഒരുക്കിയിരുന്നത്.

2019 ൽ സൊസൈറ്റി സംഘടിപ്പിച്ച രണ്ട് ദിവസത്തെ ചലച്ചിത്ര മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

സൊസൈററിയിൽ പങ്കാളിയാകാവുന്നത് മെമ്പർഷിപ്പ് ചേർത്തിട്ടാണ്. എന്നാൽ സിനിമകളുടെ പ്രദർശനം സൌജന്യമായാണ് നടത്തുന്നത് എന്ന പ്രത്യേകതയുണ്ട്. ഓരോ മാസവും ലോക നിലവാരത്തിലുള്ള ഒരു ചലച്ചിത്രം കാണാം എന്നതാണ് സൌകര്യം. പ്രത്യേകാവസരങ്ങളിൽ പ്രഭാഷണങ്ങളും മേളകളും സംഘടിപ്പിക്കയും ചെയ്യുന്നുണ്ട്.

ഫിറ്റ്നസ് ഇൻഫ്ലുവൻസർ റെയ്ഷൽ ചെയസ് ഇനി ഇല്ല

ബോഡി ബില്‍ഡറും ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സറുമായ റെയ്ചല്‍ ചെയ്‌സ് അന്തരിച്ചു. അഞ്ചു മക്കളുടെ അമ്മയായ റെയ്ചലിന് ലോകമാകെ ആരാധകരുണ്ട്. ഫെയ്‌സ്ബുക്കില്‍ 14 ലക്ഷം ഫോളോവേഴ്‌സുണ്ട്. നാല്പത്തിയൊന്നാം വയസ്സിലാണ് വിടവാങ്ങൽ.

ചെറുപ്പത്തില്‍തന്നെ ബോഡി ബില്‍ഡിങ് രംഗത്ത് സജീവമായിരുന്നു റെയ്ചല്‍. 2011-ല്‍ ലാസ് വെഗാസില്‍ നടന്ന ഒളിംപ്യ ബോഡി ബില്‍ഡിങ് മത്സരത്തില്‍ പങ്കെടുത്ത ആദ്യ വനിതയായിരുന്നു. ഓൺ ലൈനായി ആരാധകർക്ക് ഫിറ്റ്നസ്സും ജീവിതവുമായി ബന്ധപ്പെട്ട ഉപദേശ നിർദ്ദേശങ്ങൾ പകർന്നിരുന്നു.

മൂത്ത മകളായ അന്ന ചെയ്‌സാണ് റെയ്ചലിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. കാരണം വ്യക്തമല്ല. സംഭവത്തില്‍ ന്യൂസീലന്‍ഡ് പോലീസ് അന്വേഷണം നടത്തിവരികയാണ്.

ആരാധകരുടെ കുറിപ്പ്

“SHE WAS SUPPORTIVE, KIND-HEARTED AND ALWAYS HAD THE BEST ADVICE FOR US. SHE WAS A WILDLY DRIVEN WOMAN WITH AMBITION AND HAS INSPIRED MILLIONS OF PEOPLE AROUND THE WORLD. I MISS HER IMMENSELY AND THAT LOVE WON’T EVER FADE.”

2015 ഫെബ്രുവരിയിലാണ് ക്രിസ് ചെയ്‌സുമായുള്ള 14 വര്‍ഷത്തെ വിവാഹജീവിതം റെയ്ചല്‍ അവസാനിപ്പിച്ചത്. ക്രിസ് പിന്നീട് ലഹരിക്കടത്തില്‍ പിടിയിലാകുകയും 10 വർഷം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. വിവാഹ മോചന ശേഷം റെയ്ചല്‍ ചെയ്‌സ് തന്നെ തളർത്തിയ ഒരു ബന്ധത്തെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു.

‘അമ്മ എല്ലാവിധ പിന്തുണയും ഞങ്ങള്‍ക്ക് നല്‍കിയിരുന്നു. അവര്‍ അനുകമ്പയുള്ള ഹൃദയത്തിന് ഉടമയായിരുന്നു. ജീവിതത്തില്‍ പ്രചോദനം നല്‍കുന്ന ഉപദേശങ്ങളാണ് ഞങ്ങള്‍ക്ക് നല്‍കിയിരുന്നത്. ലോകത്തുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമാവുകയും ചെയ്തു. അമ്മയുടെ സ്‌നേഹം ഒരിക്കലും ഇല്ലാതാകില്ല. അവരെ ഒരുപാട് മിസ് ചെയ്യും.’-അന്ന പറഞ്ഞു.

ഇനി മനുഷ്യനെ അയക്കുന്ന പേടകം ഒരുക്കാം, ISRO ക്രൂ എസ്കേപ്പ് സിസ്റ്റം വിജയകരമായി പരീക്ഷിച്ചു

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിലെ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയം. ബഹിരാകാശ സഞ്ചാരികളെ റോക്കറ്റിൽ നിന്ന് സുരക്ഷിത പുറത്തെത്തിക്കാനുള്ള ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണമാണ് ഇന്ന് നടന്നത്. 9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്.  

ഗഗൻയാൻ ദൗത്യങ്ങൾക്ക് മുന്നോടിയായ പരീക്ഷണമാണ് നടന്നത്. വിക്ഷേപണത്തറയിൽ നിന്ന് പറന്നുയർന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പ് എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ‌ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റിൽ നിന്ന് വേർപ്പെടുത്തി സുരക്ഷിതമായ അകലത്തേക്ക് മാറ്റുന്ന സംവിധാനമാണ് ക്രൂ എസ്കേപ്പ് സിസ്റ്റം.

ആദ്യ ആശങ്ക പിന്നാലെ വിജയാരവം

പ്രതികൂല കാലാവസ്ഥയും സാങ്കേതിക പ്രശ്നവുമാണ് വിക്ഷേപണം വൈകിപ്പിച്ചത്. കുതിച്ചുയരുന്നതിന് അഞ്ച് സെക്കൻഡ് മുമ്പ് റോക്കറ്റിലെ കമ്പ്യൂട്ടറുകൾ അപായ സൂചന മുഴക്കി. വിക്ഷേപണം നിർത്തി വയ്പ്പിച്ചു. മണിക്കൂറുകൾക്കകം പ്രശ്നം പരിഹരിച്ച് പത്ത് മണിയോടെ പുത്തൻ പരീക്ഷണ വാഹനം ഗഗൻയാൻ യാത്രാ പേടകത്തിന്റെ മാതൃകയുമായി കുതിച്ചുയർന്നു.  

അറുപത്തിയൊന്നാം സെക്കൻഡിൽ ക്രൂ എസ്കേപ്പ് സിസ്റ്റം പ്രവർത്തിപ്പിച്ച് റോക്കറ്റും യാത്രാ പേടകവും വേർപിരിഞ്ഞു. പതിനേഴ് കിലോമീറ്ററോളം ഉയരത്തിലെത്തിയ ശേഷം ക്രൂ എസ്കേപ്പ് സിസ്റ്റവും ക്രൂ മൊഡ്യൂളും വേർപിരിഞ്ഞു. പാരച്യൂട്ടുകൾ വിടർന്നു. ഗഗൻയാൻ യാത്രാ പേടകം മെല്ലെ താഴേക്ക് വന്നു.  

കടലിൽ നിന്ന് 2.4 കിലോമീറ്റർ ഉയരത്തിൽ എത്തിയ ശേഷം രണ്ടാം ഘട്ട പാരച്യൂട്ടുകൾ തുറന്ന് വേഗം കുറച്ച്  ഇറക്കം തുടങ്ങി. ശ്രീഹരിക്കോട്ടയുടെ തീരത്ത് നിന്ന് പത്ത് കിലോമീറ്റർ അകലെ സുരക്ഷിതമായ ലാൻഡിങ്ങ് നടത്തി. ഇന്ത്യൻ നാവിക സേനയുടെ പ്രത്യേക സംഘം പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്തു. 

ഹ്യൂമൻ ലോ‌ഞ്ച് വെഹിക്കിൾ ഉപയോഗിച്ചുള്ള ആദ്യ ആളില്ലാ ദൗത്യം 2024 ആദ്യമുണ്ടാകും. ടെസ്റ്റ് വെഹിക്കിൾ എന്ന പുതിയ ചെറു വിക്ഷേപണ വാഹനത്തിൻ്റെ ക്ഷമതയും ഇന്ന് പരീക്ഷിക്കപ്പെട്ടു. സമീപഭാവിയിൽ നടക്കാൻ പോകുന്ന കൂടുതൽ സാങ്കേതിക പരീക്ഷണങ്ങൾക്ക് ഇതേ വിക്ഷേപണ വാഹനം ഉപയോഗിക്കും.

ക്ഷേത്രാങ്കണങ്ങളിലെ ആർഎസ്എസ് പ്രവർത്തനം വിലക്കി, കർശന നടപടിക്ക് നിർദ്ദേശം

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ആർ.എസ്.എസിന്റെയും തീവ്രാശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും കൂട്ടായ്മകളും ആയുധപരിശീലനവും നിരോധിച്ചു. ആർ.എസ്.എസ്.പോലുള്ള സംഘടനകളുടെ മാസ്ഡ്രിൽ, ശാഖകൾ, കൂട്ടായ്മകൾ, ആയോധനപരിശീലനം എന്നിവ നടക്കുന്നുണ്ടോയെന്നത് കണ്ടെത്താൻ ദേവസ്വം വിജിലൻസിനോട് രാത്രിയിലും മിന്നൽപ്പരിശോധന നടത്താനും നിർദ്ദേശം നൽകി.

ആർ.എസ്.എസ്. പ്രവർത്തനം നേരത്തേ നിരോധിച്ചതാണെങ്കിലും ലംഘിക്കുന്നതിനെത്തുടർന്നാണ് വീണ്ടും വിലക്കും നടപടികളും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടാകുന്നതായും ബോർഡ് കണ്ടെത്തി. ക്ഷേത്രങ്ങളുടെ പരിപാവനത നശിപ്പിച്ച് ഇത്തരം സംഘടനകൾ രാഷ്ട്രീയ വേദിയാക്കിമാറ്റുന്നതായി ഏറെ കാലമായി ആക്ഷേപമാണ്.

ബോർഡിനെതിരേ നാമജപഘോഷം എന്നോ മറ്റേതെങ്കിലും പേരിലോ ക്ഷേത്രഭൂമിയിൽ ഉപദേശകസമിതികൾ ഉൾപ്പെടെ പ്രതിഷേധയോഗം നടത്തുന്നതും നിരോധിച്ചു. ഇത് ലംഘിച്ചാൽ നിയമനടപടികളെടുക്കും.

ക്ഷേത്രവുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങൾ, ഫ്ലക്‌സുകൾ, കൊടിതോരണങ്ങൾ, രാഷ്ട്രീയ, സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം.

ഉപദേശകസമിതികൾ അച്ചടിക്കുന്ന നോട്ടീസുകൾ, ലഘുലേഖകൾ എന്നിവയുടെ കരട് ദേവസ്വം അസി. കമ്മിഷണർ അംഗീകരിച്ചശേഷമേ അച്ചടിച്ച് വിതരണം ചെയ്യാവൂ. തീവ്രാശയമുള്ള സംഘടനകൾ ക്ഷേത്രഭൂമിയിൽ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ മേൽശാന്തിമാർ ഉൾപ്പെടെയുള്ളവർ ദേവസ്വം ഉദ്യോഗസ്ഥരെ അറിയിച്ചില്ലെങ്കിൽ നടപടിയുണ്ടാകും. ഉപദേശകസമിതികളല്ലാതെ മറ്റ് സംഘടനകൾക്ക് ക്ഷേത്രത്തിൽ പ്രവർത്തിക്കാനാവില്ല.

രാഷ്ട്രീയ, സാമുദായിക സംഘടനകളുടേതിന് സമാനമായ ഏകവർണത്തിലുള്ള കൊടിതോരണങ്ങൾ ഉത്സവങ്ങൾക്ക് ക്ഷേത്രത്തിലോ പരിസരത്തോ സമീപത്തെ പൊതുസ്ഥലത്തോ കെട്ടുന്നതും വിലക്കി.

മൂന്നര വയസ്സുകാരിയെ ആക്രമിച്ചു, ഉത്തരേന്ത്യൻ തൊഴിലാളികൾ പിടിയിൽ, കേരളം നേരിടുന്നത് പുതിയ തരം ക്രിമിനലുകളെ

പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടക്കാട്ടുപടിയില്‍ അതിക്രമത്തിനിരയായത് മൂന്നരവയസ്സുകാരി സുഖം പ്രാപിക്കുന്നു. പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ രണ്ടുപേരെ കുറുപ്പുംപടി പോലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. അതിഥി തൊഴിലാളികളുടെ മകളെയാണ് പ്രതികള്‍ ഉപദ്രവിച്ചത്.

ഉത്തരേന്ത്യൻ ക്രിമിനലുകളുടെ അതിക്രമങ്ങൾ കേരളത്തിൽ തുടർച്ചയാവുന്ന സാഹചര്യമാണ്. ഇവിടെ എത്തുന്ന ലക്ഷങ്ങളുടെ പത്തിൽ ഒന്നിൻ്റെ പോലും കണക്കും രേഖയും സർക്കാരിൻ്റെ കയ്യിൽ ഇല്ല.

വെള്ളിയാഴ്ച ഇരിങ്ങോള്‍ പാങ്കുളത്തുള്ള പ്ലൈവുഡ് കമ്പനിയിലാണ് പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച സംഭവം നടന്നത്. ഇവിടത്തെ തൊഴിലാളികളായി എത്തിയവരാണ്. കുട്ടി ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികള്‍ കുട്ടിയുമായി നടന്നുപോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.