ബ്രസീലിനെ തകർത്ത് ലോകകപ്പ് യോഗ്യതാ പട്ടികയിൽ യുറഗ്വായ്, നെയ്മർ പരിക്ക്

0

ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ബ്രസീലിനെ തകര്‍ത്ത് യുറഗ്വായ്. നെയ്മറും വിനാഷ്യസും ജീസസും റോഡ്രിഗോയും കസെമിറോയുമെല്ലാം അണിനിരന്ന ബ്രസീലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുറഗ്വായ് തകര്‍ത്തുവിട്ടത്.

ഇതോടെ നാല് കളികളില്‍ നിന്ന് ഏഴ് പോയന്റുമായി യുറഗ്വായ് രണ്ടാം സ്ഥാനത്തെത്തി. ബ്രസീല്‍ മൂന്നാം സ്ഥാനത്താണ്.

ഡാര്‍വിന്‍ ന്യൂനെസും നിക്കോളാസ് ഡെലാക്രൂസുമാണ് യുറഗ്വായുടെ ഗോളുകള്‍ നേടിയത്. ഗോളിനൊപ്പം ഒരു അസിസ്റ്റുമായി ന്യൂനെസ് തിളങ്ങി. തുടര്‍ച്ചയായ രണ്ടാം മത്സരമാണ് ബ്രസീല്‍ ജയമില്ലാതെ അവസാനിപ്പിച്ചത്.

നെയ്മര്‍ക്ക് പരിക്ക് കാരണം കളംവിടേണ്ടിവന്നതും ടീമിന് തിരിച്ചടിയായി.

കഴിഞ്ഞ മത്സരത്തില്‍ വെനസ്വേല ബ്രസീലിനെ സമനിലയില്‍ തളച്ചിരുന്നു. ദക്ഷിണ അമേരിക്ക യോഗ്യതാ മത്സരങ്ങളില്‍ 2015-ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ തോല്‍വി വഴങ്ങുന്നത്.

കൊല്ലപ്പെട്ടത് കുട്ടികളും സ്ത്രീകളും ലോക വ്യാപക പ്രതിഷേധം, ആശുപത്രിക്ക് ബോംബിട്ടത് തങ്ങളല്ലെന്ന് ഇസ്രയേൽ

0

ഗാസയില്‍ ആശുപത്രിക്കുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 500-ലേറെ പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഇസ്രയേല്‍ സൈന്യവും അവകാശപ്പെട്ടു.

സ്ത്രീകളും കുട്ടികളുമാണ് അധികവും കൊല്ലപ്പെട്ടത്. ഗാസയിലെ അഭയാര്‍ഥികള്‍ താമസിക്കുന്ന യുഎന്‍ സ്‌കൂളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.

ജോർദാൻ ഉച്ചകോടി റദ്ദാക്കി

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കാനിരുന്ന ഉച്ചകോടി ജോര്‍ദാന്‍ റദ്ദാക്കി. ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫാത്താഹ് എല്‍-സിസിയും പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് മഹ്മൂദ് അബ്ബാസ് അറിയിച്ചു. ഇതോടെ ബൈഡന്റെ അമ്മാന്‍ ഉച്ചകോടി റദ്ദാക്കിയതായി വൈറ്റ്ഹൗസ് അറിയിച്ചു. ഇന്ന് ഇസ്രയേലിലെത്തുന്ന ബൈഡന്‍ ചര്‍ച്ചകളുടെ ഭാഗമായി ജോര്‍ദാനും സന്ദര്‍ശിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ഗാസയിലെ അല്‍ അഹില്‍ അറബ് ആശുപത്രിക്കുനേരെയാണ് ആക്രമണമുണ്ടായത്. ആശുപത്രിക്ക് നേരെ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍.

‘ലോകം മുഴുവന്‍ അറിയണം, ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അല്ല ഗാസയിലെ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത്. ക്രൂരന്മാരായ ഭീകരവാദികളാണ്. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊന്നവര്‍ സ്വന്തം മക്കളെയും കൊല്ലുന്നു’, നെതന്യാഹു എക്‌സില്‍ കുറിച്ചു.

ഇസ്ലാമിക് ജിഹാദികളുടെ ലക്ഷ്യം തെറ്റിയ റോക്കറ്റാണ് ആശുപത്രിക്ക് മേല്‍ പതിച്ചതെന്ന് തങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നുവെന്നും നെതന്യാഹു അവകാശപ്പെട്ടു.

ഒരിക്കലും അംഗീകരിക്കാനാകാത്ത ആക്രമണമാണ് ആശുപത്രിക്ക് നേരെയുണ്ടായതെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി മേധാവി വോല്‍ക്കര്‍ ടര്‍ക് പറഞ്ഞു. തനിക്ക് വാക്കുകള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തെ യുഎഇ അടക്കമുള്ള രാജ്യങ്ങളും അപലപിച്ചു.സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും സിവിലിയന്‍മാരെ ലക്ഷ്യമിടുന്നത് ശരിയല്ലെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും പാലിക്കപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

നടൻ കെ ജോണി അന്തരിച്ചു

നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു

1979ൽ അഗ്നിപർവതം എന്ന ചിത്രത്തിലൂടെ ആണ് കുണ്ടറ ജോണി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആദ്യകാലം മുതൽ വില്ലൻ വേഷങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെ തട്ടകം. ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും കുണ്ടറ ജോണിയെ തേടി എത്തി. കിരീടം. ചെങ്കോൽ, നാടോടി കാറ്റ്, ഗോഡ് ഫാദർ തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ ജോണി ഭാഗമായി. 

മേപ്പാടിയാൻ ആയിരുന്നു ഏറ്റവും അവസാനം അഭിനയിച്ച ചിത്രം. മലയാളത്തിന് പുറമെ തമിഴ്ലും കന്നഡയിലും തെലുങ്കിലും ചിത്രങ്ങളുണ്ട് 

കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിൻ. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജിൽ പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു.

1978ൽ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. പിന്നാലെ എ.ബി. രാജിന്റെ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാൻ, ​ഗോഡ് ഫാദർ തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ. പതിയ പതിയെ മലയാളസിനിമയിലെ പധാന വില്ലനായി മാറിക്കഴിഞ്ഞിരുന്നു കുണ്ടറ ജോണി. മലയാളത്തിന് പുറമേ തെലുങ്കു,തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും ജോണി അഭിനയിച്ചു. ഭാര്യ : ഡോ. സ്റ്റെല്ല.

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രിമിനലുകൾ കേരളത്തിന് ബാധ്യതയാവുന്നു, രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ഒഡിഷ സ്വദേശി അറസ്റ്റിൽ

ഉത്തരേന്ത്യയിൽ നിന്നും എത്തി കേരളത്തിൽ തൊഴിലും മറ്റ് ലക്ഷ്യങ്ങളുമായി തമ്പടിക്കുന്നവരുടെ ആധികാരിക വിവര ശേഖരണം നടത്തുന്നതിൽ പരാജയപ്പെട്ട് സർക്കാർ. ഇവർ ഇടപെടുന്ന കുറ്റകൃത്യങ്ങൾ സംസ്ഥാനത്തിന് തലവേദനയായി വർധിക്കയാണ്.

പെരുമ്പാവൂരിൽ കൊച്ചു കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെയാണ് രണ്ടരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ഒഡീഷ സ്വദേശി സിമാചൽ ബിഷോയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ ഇതിനിടയിൽ മറ്റ് കുട്ടികൾ ബഹളം വച്ചതോടെ കുട്ടിയുടെ കൈയ്യിലെ മൊബൈൽ ഫോൺ തട്ടിയെടുത്ത് പ്രതി കടന്നുകളയാൻ ശ്രമിച്ചു. ഇതിനിടെ ബ​ഹളംകേട്ടെത്തിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവയ്ക്കുകയായിരുന്നു.

പ്രദേശവാസികളാണ് വിവരം പെരുമ്പാവൂർ പോലീസിൽ അറിയിക്കുന്നത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇയാളുടെ പശ്ചാത്തലം അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു.

ദിവസങ്ങൾക്ക് മുമ്പ് സമാനമായ മറ്റൊരു സംഭവവും മുടിക്കൽ-പെരിയാർ ജങ്ഷന് സമീപമുണ്ടായിരുന്നു. ഇതരസംസ്ഥാനക്കാരുടെ മകളായ 13-കാരിയെയാണ് അന്നു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ നാട്ടുകാരുടെ ഇടപെടലോടെ കുട്ടിയെ സംരക്ഷിക്കുകയായിരുന്നു.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു, സസന്തോഷം ഇന്ദ്രൻസ്

69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു വിതരണം ചെയ്തു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ‘റോക്കട്രി- ദ നമ്പി ഇഫക്ടി’ന് വേണ്ടി നിര്‍മാതാവ് വര്‍ഗീസ് മൂലന്‍ ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘ഗോദാവരി’ എന്ന മറാത്തി ചിത്രത്തിന്റെ സംവിധായകന്‍ നിഖില്‍ മഹാജന് സമ്മാനിച്ചു.

മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ ഭട്ട്, കൃതി സനോണ്‍ എന്നിവര്‍ ഏറ്റുവാങ്ങി. അല്ലു അര്‍ജുന് മികച്ച നടനുള്ള പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് നടി വഹീദ റഹ്‌മാന് ദാദാ സാഹേബ് പുരസ്‌കാരം നല്‍കി ആദരിച്ചു.

എട്ട് വിഭാഗങ്ങളിൽ മലയാളം

ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായാണ് പുരസ്കാരം. ‘ഹോം’ സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ‘ഹോ’മിന് വേണ്ടി നിര്‍മാതാവ് വിജയ് ബാബു പുരസ്‌കാരം ഏറ്റുവാങ്ങി. ‘നായാട്ടി’ന്റെ തിരക്കഥാകൃത്ത് ഷാഹി കബീറിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സമ്മാനിച്ചു.

കണ്ടിട്ടുണ്ടോ

‘ചവിട്ട്’ എന്ന ചിത്രത്തിന് അരുണ്‍ അശോക്, സോനി കെ.പി എന്നിവര്‍ക്ക് മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കരാം സമ്മാനിച്ചു. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിന് വിഷ്ണു മോഹന്‍ ഏറ്റുവാങ്ങി. കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’ത്തിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ആര്‍.ആര്‍ ആദര്‍ശ് സംവിധാനം ചെയ്ത ‘മൂന്നാം വളവി’ന് സമ്മാനിച്ചു. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം ‘കണ്ടിട്ടുണ്ടോ’ എന്ന ചിത്രത്തിന്റെ സംവിധായിക അദിതി കൃഷ്ണദാസ് ഏറ്റുവാങ്ങി.

ഫീച്ചര്‍ വിഭാഗം

ഫീച്ചര്‍ ഫിലിം- റോക്കട്രി:ദ നമ്പി എഫക്ട്
നടന്‍- അല്ലു അര്‍ജുന്‍(പുഷ്പ)
നടി- ആലിയ ഭട്ട് (ഗംഗുഭായ് കത്ത്യാവാടി), കൃതിസനോണ്‍(മിമി)
സഹനടന്‍- പങ്കജ് ത്രിപാഠി (മിമി)
സഹ നടി- പല്ലവി ജോഷി (കശ്മീര്‍ ഫയല്‍സ്)
ബാലതാരം- ഭവിന്‍ റബാരി (ഛെല്ലോ ഷോ)
തിരക്കഥ (ഒറിജിനല്‍)- ഷാഹി കബീര്‍ (നായാട്ട്)
അഡാപ്റ്റഡ് തിരക്കഥ- സഞ്ജയ് ലീലാ ഭന്‍സാലി, ഉത്കര്‍ഷിണി വസിഷ്ട്(ഗംഗുഭായി കത്ത്യാവാടി)
ഡയലോഗ്-ഉത്കര്‍ഷിണി വസിഷ്ട്, പ്രകാശ് കപാഡിയ(ഗംഗുഭായി കത്ത്യാവാടി)
ഛായാഗ്രഹണം- സര്‍ദാര്‍ ഉധം(അവിക് മുമുഖോപാധ്യായ)
സംഗീത സംവിധായകന്‍- ദേവിശ്രീ പ്രസാദ്(പുഷ്പ)
സംഗീത സംവിധായകന്‍ (പശ്ചാത്തലം)- എം.എം. കീരവാണി (ആര്‍.ആര്‍.ആര്‍)
ഗായിക- ശ്രേയ ഘോഷാല്‍(മായവാ ഛായാവാ- ഇരവിന്‍ നിഴല്‍)
ഗായകന്‍- കാലാഭൈരവ(കൊമരം ഭീമുഡോ- ആര്‍ആര്‍ആര്‍)
ഗാനരചയിതാവ്: ചന്ദ്രബോസ് (ആര്‍ആര്‍ആര്‍)
നവാഗത സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്‌കാരം- വിഷ്ണു മോഹന്‍(മേപ്പടിയാന്‍)
എഡിറ്റിങ്- സഞ്ജയ് ലീലാ ഭന്‍സാലി(ഗംഗുഭായി കത്ത്യാവാടി)
കോസ്റ്റിയൂം ഡിസൈനര്‍- വീര കപൂര്‍(സര്‍ദാര്‍ ഉധം)
പ്രൊഡക്ഷന്‍ ഡിസൈന്‍- ദിമിത്രി മലിച്ച്
ഓഡിയോഗ്രഫി- അരുണ്‍ അശോക്, സോനു കെ.പി.(ചവിട്ട്), അനീഷ്(സര്‍ദാര്‍ ഉധം), സിനോയ് ജോസഫ്(ഝില്ലി)
സംഘട്ടന സംവിധാനം -കിംഗ് സോളമന്‍(ആര്‍.ആര്‍.ആര്‍)
നൃത്തസംവിധാനം- പ്രേം രക്ഷിത്(ആര്‍.ആര്‍.ആര്‍)
പരിസ്ഥിതി ചിത്രം- ആവാസവ്യൂഹം
ജനപ്രിയചിത്രം- ആര്‍.ആര്‍.ആര്‍
മലയാളം സിനിമ- ഹോം
തമിഴ് സിനിമ- കടൈസി വിവസായി
കന്നട സിനിമ- 777 ചാര്‍ളി
തെലുങ്ക് സിനിമ- ഉപ്പേന
ഹിന്ദി സിനിമ- സര്‍ദാര്‍ ഉധം
മറാഠി സിനിമ- ഏക്ദാ കായ് സാലാ
ആസാമീസ് സിനിമ- ആനുര്‍
ബംഗാളി സിനിമ- കാല്‍കോക്കോ
ഗുജറാത്തി സിനിമ- ലാസ്റ്റ് ഫിലിം ഷോ

നോണ്‍ ഫീച്ചര്‍ വിഭാഗം

സിനിമ- ചാന്ദ് സാന്‍സേ(പ്രതിമ ജോഷി)
പരിസ്ഥിതി ചിത്രം- മൂന്നാം വളവ്(ആര്‍.എസ്. പ്രദീപ്)
ഷോര്‍ട്ട് ഫിലിം ഫിക്ഷന്‍- ദാല്‍ഭാട്
ആനിമേഷന്‍ ചിത്രം- കണ്ടിട്ടുണ്ട്(അദിതി കൃഷ്ണദാസ)
പ്രത്യേക പരാമര്‍ശം- ബാലേ ബംഗാര
സംഗീതം- ഇഷാന്‍ ദേവച്ഛ(സക്കലന്റ്)
റീ റെക്കോര്‍ഡ്ങ്- ഉണ്ണിക്കൃഷ്ണന്‍
സംവിധാനം- ബാകുല്‍ മാത്യാനി(സ്‌മൈല്‍ പ്ലീസ്)

സ്വവർഗ വിവാഹങ്ങൾക്ക് റജിസ്ട്രേഷൻ അനുമതിയില്ല, പക്ഷെ നിയമ നിർമ്മാണമാവാം; സുപ്രീം കോടതിയിൽ ഭിന്ന സ്വരം

സ്വവർഗ വിവാഹങ്ങൾക്ക് ഇന്ത്യയിൽ നിയമസാധുതയില്ല. സ്‌പെഷൽ മാര്യേജ് ആക്റ്റ് പ്രകാരം സ്വവർഗ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവാദം തേടി സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകണമെന്ന് വിധി പറഞ്ഞു. എന്നാൽ ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ് നരസിംഹ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനോട് വിയോജിച്ചു. 

പങ്കാളിയെ തെരഞ്ഞെടുക്കാൻ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും അതിന് നിയമസാധുത നൽകാനാവില്ല. സ്വവർഗവിവാഹങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രത്യേക വിവാഹനിയമത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സ്വവർ​​ഗ വിവാ​ഹം ന​ഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഹർജിയിൽ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. 

നിയമ നിർമ്മാണസഭകൾക്ക് തീരുമാനിക്കാം

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും വിധിയിൽ സുപ്രീംകോടതി. സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം കൊണ്ടുവരേണ്ടത് നിയമനിര്‍മാണ സഭകളാണെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

സ്വവര്‍ഗ പ്രേമികളായ വ്യക്തികളുടെ ആവശ്യങ്ങളും അവകാശങ്ങളും പരിശോധിക്കാന്‍ ഒരു കമ്മിറ്റി രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ ബെഞ്ചിലെ എല്ലാ ജഡ്ജിമാരും സമ്മതിച്ചു.

ഇഷ്ടമുള്ള പങ്കാളിയെ വിവാഹം കഴിക്കാനുള്ള പൗരന്റെ അവകാശത്തോട് ഭരണഘടന ബെഞ്ചിലെ അംഗങ്ങള്‍ യോജിച്ചു. 

അംഗീകാരം ലഭിച്ചാലും ദത്തെടുക്കാൻ കഴിയില്ല

 സ്വവര്‍ഗ വിവാഹിതര്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി മിനിറ്റുകള്‍ക്കകം ഭരണഘടനാ ഭൂരിപക്ഷ ബെഞ്ചിലെ ഭൂരിപക്ഷ വിധിയിലൂടെ ഇത് റദ്ദായി. സ്വവര്‍ഗ വിവാഹത്തിന് നിയമപ്രാബല്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത വിധി പ്രസ്താവം പുറപ്പെടുവിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ദത്തെടുപ്പുമായി ബന്ധപ്പെട്ട് സുപ്രധാന നിര്‍ദേശം നല്‍കിയത്. എന്നാല്‍ ബെഞ്ചിലെ മറ്റു മൂന്ന് അംഗങ്ങള്‍ ഇതിനോട് വിയോജിച്ചതോടെ സ്വവര്‍ഗ ദമ്പതിമാര്‍ക്ക് തുടര്‍ന്നും കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ കഴിയാതെ വരും.

ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവരാണ് സ്വവര്‍ഗ ദമ്പതിമാര്‍ക്ക് ദത്ത് എടുക്കാന്‍ അവകാശം ഇല്ലെന്ന് വിധിച്ചത്. അവകാശം ഉണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ വിധിയാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അംഗീകരിച്ചത്.

സ്വവര്‍ഗ ദമ്പതിമാര്‍ ഉള്‍പ്പെടെ അവിവാഹിതരായ ദമ്പതിമാര്‍ക്ക്‌ സംയുക്തമായി ഒരു കുട്ടിയെ ദത്തെടുക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നത്. ആ സന്ദര്‍ഭത്തില്‍. അവിവാഹിതരേയും സ്വവര്‍ഗ ദമ്പതിമാരേയും ദത്തെടുക്കുന്നതില്‍ നിന്ന് വിലക്കുന്ന സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുടെ സര്‍ക്കുലര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 ന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു.

റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് മൂന്നു സ്ത്രീകൾ മരിച്ചു, അപകടം കല്യാണ വീട്ടിൽ നിന്നും മടങ്ങുമ്പോൾ

കൊടുവള്ളി വാവാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ പുല്‍കുഴിയില്‍ പരേതനായ കുഞ്ഞിക്കോയയുടെ ഭാര്യ ആമിന (70) മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആമിന മരിച്ചത്. ചികിത്സയിലായിരുന്ന വാവാട് കണ്ണിപ്പുറായില്‍ സുഹറ (50) തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ മരണപ്പെട്ടിരുന്നു. സുഹറയുടെ സഹോദരി കണ്ണിപ്പുറായില്‍ മറിയ (65) അപകട ദിവസംതന്നെ മരണത്തിന് കീഴടങ്ങി.

ശനിയാഴ്ച രാത്രി 8.45 ഓടെ വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപത്ത് കനത്ത മഴയ്ക്കിടെയായിരുന്നു അപകടം. വാവാട് പുതിയ ജാറത്തിന് സമീപത്തെ വിവാഹവീട്ടില്‍നിന്ന് മടങ്ങുകയായിരുന്ന അഞ്ച് സ്ത്രീകളെയാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചത്.

ഇവരുടെ ഒന്നിച്ചുണ്ടായിരുന്ന കുളങ്ങരക്കണ്ടിയില്‍ മറിയ, കുളങ്ങരക്കണ്ടിയില്‍ ഫിദ (23) എന്നിവര്‍ ചികിത്സയിലാണ്. റോഡ് മുറിച്ചു കടക്കുമ്പോള്‍ കൊടുവള്ളി ഭാഗത്തുനിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

വയനാട്ടിലേക്ക് പോവുകയായിരുന്ന മലപ്പുറം സ്വദേശികളായ സുഹൃത്തുക്കളാണ് കാറിലുണ്ടായിരുന്നത്.

അടുത്ത വർഷം മുതൽ ഡിഗ്രി കോഴ്സുകൾ അടിമുടി മാറും, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

നാലുവർഷബിരുദത്തിന്റെ കരടു പാഠ്യപദ്ധതിഘടന തയ്യാറായി. അടുത്ത അധ്യയനവർഷം മുതൽ തന്നെ നടപ്പാക്കി തുടങ്ങും. ഇത് സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് തീരുമാനമായി.

നാലു വർഷം കൊണ്ട് ഓണേഴ്സ് നേടാം. മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഡിഗ്രിയും സ്വന്തമാവും. ഇത് അഭിരുചിക്കും താത്പര്യത്തിനും അനുസരിച്ച് തിരഞ്ഞെടുക്കാം.

എത്ര വർഷം പഠിക്കുന്നു എന്നതല്ല, എത്ര കെഡിറ്റ് നേടി എന്നതാവും സർട്ടിഫിക്കറ്റിലെ മാനദണ്ഡം

നാലുവർഷത്തെ ഓണേഴ്‌സ് ബിരുദം മൂന്നര വർഷത്തിനുള്ളിൽ നേടാനുള്ള ‘ഫാസ്റ്റ് ട്രാക്ക് പഠനസംവിധാനം’ പുതിയ പാഠ്യപദ്ധതിയിലുണ്ടാവും. നാലുവർഷബിരുദം മിടുക്കരായ വിദ്യാർഥികൾക്ക് രണ്ടരവർഷത്തിനുള്ളിൽ തീർത്ത് ബിരുദം നേടാം.

കോഴ്‌സിന്റെ കാലാവധിക്കുപകരം, വിദ്യാർഥി നിശ്ചിതക്രെഡിറ്റ് നേടലാണ് മുഖ്യം. മൂന്നുവർഷം കഴിഞ്ഞാൽ ബിരുദവും നാലുവർഷം കഴിഞ്ഞാൽ ഓണേഴ്‌സും. വിദ്യാർഥിക്ക് ഇഷ്ടമനുസരിച്ച് കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ ‘കോഴ്‌സ് ബാസ്‌കറ്റ്’ സംവിധാനവും ഉണ്ടാവും.

ഡിഗ്രിക്ക് ആറുസെമസ്റ്ററും 133 ക്രെഡിറ്റും ഓണേഴ്‌സിന് എട്ടു സെമസ്റ്ററും 177 ക്രെഡിറ്റും ആയിരിക്കും.

ഒരു സെമസ്റ്ററിൽ കുറഞ്ഞത് 16 ക്രെഡിറ്റ് നേടണം. പരമാവധി 30 വരെ ക്രെഡിറ്റ് നേടാം. പുറത്തുനിന്നുള്ള പഠനം വഴിയോ ഓൺലൈൻ കോഴ്‌സിലൂടെയോ ഇതു നേടാനും തടസ്സമില്ല.

ബിരുദത്തിന് 133 ക്രെഡിറ്റ് മതിയാവും എന്നതിനാൽ 30 ക്രെഡിറ്റ് വീതം അഞ്ചു സെമസ്റ്റർ രണ്ടര വർഷത്തിനുള്ളിൽ നേടി പൂർത്തിയാക്കിയാൽ വിദ്യാർഥിക്ക് ബിരുദം സ്വന്തമാക്കും. സമാനമായി ഓണേഴ്‌സ് ഡിഗ്രിയും മൂന്നരവർഷത്തിനുള്ളിൽ പൂർത്തിയാക്കാം.

സമ്മർ വെക്കേഷൻ വെറുതെ കളയണ്ട

വേനലവധിക്കാലത്ത് പ്രത്യേകം കോഴ്‌സുകൾ പഠിക്കാവുന്ന സമ്മർ ഫാസ്റ്റ് ട്രാക്ക് സംവിധാനമാണ് വിദ്യാർഥികൾക്ക് പ്രയോജനപ്പെടുക. ഇതുവഴി അവധിക്കാലത്ത് രണ്ടോ മൂന്നോ കോഴ്‌സുകൾ പഠിക്കാം. ഒരു കോഴ്‌സിന് നാല് ക്രെഡിറ്റുണ്ടാവും. ബിരുദകാലയളവിൽ രണ്ടു വേനലവധി ഉള്ളതിനാൽ ഒരു വിദ്യാർഥിക്ക് മൂന്നു കോഴ്‌സുകൾവഴി ഈ കാലയളവിൽ 12 ക്രെഡിറ്റ് സമ്പാദിക്കാം.

ഒരു സർവകലാശാലയിൽ പഠിക്കുമ്പോൾത്തന്നെ, മറ്റു സർവകലാശാലകളിലെ കോഴ്സിനുചേരാൻ തടസ്സമില്ല. ഓൺലൈൻ കോഴ്‌സുകൾക്ക് 12 അധിക ക്രെഡിറ്റ് നൽകാനുള്ള വ്യവസ്ഥയും സഹായകരമാവും.

പുതിയ പാഠ്യപദ്ധതി നടപ്പാക്കാൻ സർവകലാശാലകളിൽ ഏകീകൃതരീതി വേണ്ടിവരും. നിലവിലെ സർവകലാശാലാ നിയമങ്ങളൊക്കെ ഭേദഗതിചെയ്യും. അധ്യയനവർഷം ആരംഭിക്കുന്നതിനുമുമ്പ് ഇതൊക്കെ പൂർത്തിയാക്കണമെന്നതാണ് സർക്കാരിനുമുന്നിലെ വെല്ലുവിളി.

ഇവയ്ക്ക് അനുസരിച്ച് കോളിജുകളിൽ അധ്യാപക പുനസംഘടന വേണ്ടി വരും. കോളിജ് അധ്യാപക നിയമനം ഇപ്പോഴും വിവാദങ്ങളിലും കോടതി വ്യവഹാരങ്ങളിലും ഒക്കെയായി അനിശ്ചിതത്വത്തിലാവുന്ന സാഹചര്യമുണ്ട്. ഇതിനിടെ പരിഷ്കാരത്തിന് ഒപ്പം കേരളത്തിലെ മുഴുവൻ അധ്യാപക നിയമനവും പി എസ് സിക്ക് വിടാൻ സർക്കാർ തയാറാവും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.

What is an Honours Degree?

An honours degree is a Four-Year Undergraduate Programme (FYUP), inspired by the NEP 2020 pattern, and is intended to be of greater quality than a regular Bachelor’s degree. The curriculum in these degrees necessitates a greater level of accomplishment while remaining at the undergraduate level. The framework allows various options of single majors, double majors, minors, multidisciplinary, ability, and skill enhancement courses to help students acquire interdisciplinary learning. Moreover, the programme also promises a good blend of immersive education, research, and community engagement. In addition, opportunities for semester exchange programmes with foreign universities will expose students to global practices and make them global citizens.

An Honours degree based on the NEP 2020 framework allows you to gain talents that you might otherwise lose out on if you merely completed an undergraduate degree. The ability to critically analyze issues, devise solutions, and troubleshoot lends itself to professional and research jobs.

It presents information in a specific context to encourage the pursuit of study and professional activities.

How is it different from a standard degree?

Almost every university in the world offers a bachelor’s degree. The NEP transforms the educational landscape for the competence and skills required in the 21st century.

It provides students with more study possibilities in a specific field of study. After completing their schooling, one can seek and obtain a career in their field of interest.

A higher, more professional level of research is required throughout an honours degree, and it varies from a non-honours degree in the way knowledge is acquired each year. It would also necessitate more papers and prerequisites than a non-honours degree, whether completed after your undergraduate courses or integrated into them.

In the Four Year Undergraduate Honours Degree as per the NEP framework, there will be an option to exit with a Certificate on successfully completing above mentioned credits and four additional vocational credits. There will also be an option to exit with a Diploma on successful completion of the credits and four additional vocational credits. Subsequently, one can exit with a UG Degree after completing the prescribed credits. Finally, students will be awarded a UG Degree with Honours/ Research on completing the suggested credits.

These are some of the critical differences between a Honours and a normal bachelor’s degree:

  • Ordinary degrees are substantially less complicated to get than honours degrees.
  • Compared to the regular one, students must pass extra papers to obtain their honours degree.
  • When compared to regular degrees, honours degrees have a higher academic standing.

Another significant distinction is that with an honours degree, you can specialize in one or two areas, resulting in a unique, integrated curriculum instead of a non-honours degree where you study each subject individually. It might also be your ticket to a Master’s Research or Doctorate.

ലിവിങ് ടു ഗതർ മത ആചാരപരമല്ല, അതിനാൽ നിയമ സംരക്ഷണമില്ലെന്ന് കോടതി

വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരെ ഭാര്യാഭർത്താക്കന്മാരായി കണക്കാക്കാനാവില്ല. ഈ സാഹചര്യത്തിൽ പങ്കാളിയുടെ വീട്ടിലെ പീഡനത്തിനെതിരെ ഐപിസി 498 എ പ്രകാരം സ്ത്രീക്ക് നിയമനടപടി സ്വീകരിക്കാനാവില്ലെന്നും ഹൈക്കോടതി.

വിവാഹം കഴിക്കാതെ പങ്കാളിക്കൊപ്പം താമസിച്ച സ്ത്രീ ആത്മഹത്യ ചെയ്ത കേസിൽ പങ്കാളിയെയും കുടുംബത്തെയും ശിക്ഷിച്ച നടപടി റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്. വിവാഹ നിയമങ്ങൾ ഇപ്പോഴും ആധുനിക സമൂഹത്തിനൊപ്പം പരിഷ്കരിക്കപ്പെട്ടിട്ടില്ല.

”ഇരുവരും നിയമത്തിന് മുന്നിൽ ഭാര്യാഭർത്താക്കന്മാരായിരുന്നില്ല. അതിനാൽ, ഐപിസി 498 എ വകുപ്പ് പ്രകാരം എതിർകക്ഷി കുറ്റക്കാരാണെന്ന് പറയാനാവില്ല,” കോടതി വ്യക്തമാക്കി.

ഇരുവരും ഒളിച്ചോടുകയും പിന്നീട് വിവാഹം കഴിക്കാമെന്ന കരാറിൽ ഒരുമിച്ച് താമസിക്കുകയുമായിരുന്നു. യുവാവിന്റെ കുടുംബത്തിൽനിന്നുള്ള മോശം പെരുമാറ്റത്തെത്തുടർന്ന്, യുവതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ഐപിസി 498 എ, 306 വകുപ്പുകൾ പ്രകാരം യുവാവിനും കൂടുംബത്തിനുമെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.

കേസില്‍ വിചാരണക്കോടതി യുവാവിനെയും കുടംബാംഗങ്ങളെയും ശിക്ഷിച്ചു. എന്നാല്‍ അപ്പീല്‍ കോടതി ശിക്ഷ റദ്ദാക്കി. ഇതിനെതിരേ നല്‍കിയ റിവ്യൂ ഹര്‍ജിയിലാണ്‌ ഇപ്പോള്‍ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണമുണ്ടായത്.

ഹർജിക്കാരനും മരിച്ചയാളും തമ്മില്‍ മതപരമായോ ആചാരപരമായോ വിവാഹം ചെയ്തിട്ടില്ല. നിയമപരമായ പവിത്രതയില്ലാത്ത വിവാഹ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ സാധുവായ വിവാഹ രേഖയില്ലാതെയാണ് ഇരുവരും ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് ജീവിച്ചിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിയമസാധുതയുള്ള വിവാഹമുണ്ടെങ്കിൽ മാത്രമേ ഐപിസി 498 എ വകുപ്പ് പ്രകാരം ഒരു സ്ത്രീക്ക് നിയമപരമായ വഴി തേടാൻ കഴിയൂ. അതിനാൽ 306 വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണക്കും 498 എ പ്രകാരം ഭർതൃവീട്ടിലെ പീഡനത്തിനുമെതിരെ എടുത്ത കേസ് നിലനിൽക്കില്ലെന്നും ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി.

ഇതിനൊന്നും നിയമമില്ല

പാലക്കാട് സ്വദേശികളായ യുവതിയും യുവാവും 1997 ലാണ് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. വിവാഹം പിന്നീട് രജിസ്റ്റർ ചെയ്യാമെന്ന കരാറിലായിരുന്നു ലിവിംഗ് ടുഗെതർ പങ്കാളികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. പുരുഷ പങ്കാളിയുടെ വീട്ടിലായിരുന്നു സ്ത്രീ കഴിഞ്ഞിരുന്നത്. ഇവിടെ ബന്ധുക്കളുമായും തർക്കമുണ്ടായി. ഇതോടെ സ്ത്രീ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു.

പങ്കാളിയുടെ വീട്ടിൽ വച്ചുണ്ടായ ആത്മഹത്യയായതിനാൽ പൊലീസ് ഭർതൃപീഡനവുമായി ബന്ധപ്പെട്ട ഐപിസി 498 എ വകുപ്പും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി കേസെടുത്തു. വിചാരണ കോടതി പൊലീസ് അന്വേഷണ റിപ്പോർട്ട് ശരിവച്ച് ശിക്ഷ വിധിച്ചു. പുരുഷ പങ്കാളിയെയും മാതാപിതാക്കളെയും സഹോദരനെയുമാണ് കോടതി ശിക്ഷിച്ചത്. ഈ കേസിൽ പുരുഷ പങ്കാളി ഹൈക്കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കുകയായിരുന്നു. 

എന്നാൽ പങ്കാളികൾ വിവാഹം രജിസ്റ്റർ ചെയ്യാത്തതിനാൽ ഭാര്യയും ഭർത്താവുമെന്ന പദവി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാൽ തന്നെ ഭർതൃ പീഡനം സംബന്ധിച്ച ഐപിസി 498 എ വകുപ്പ് ചുമത്താനാവില്ലെന്നും കേരളാ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആത്മഹത്യാ പ്രേരണ കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഇതോടെ  വിചാരണ കോടതി ശിക്ഷിച്ച പങ്കാളിയെയും മാതാപിതാക്കളെയും സഹോദരനെയും കുറ്റവിമുക്തരാക്കി കോടതി ഉത്തരവിറക്കുകയായിരുന്നു.

പൗരത്വ നിയമ ഭേദഗതി തിരഞ്ഞെടുപ്പിലേക്ക്, കത്തിച്ച് നിർത്താൻ നീക്കവുമായി കേന്ദ്ര സർക്കാർ

പൗരത്വ നിയമ ഭേദഗതി ചട്ടം ലോക് സഭാ തെരഞ്ഞെടുപ്പിന് മുൻപ് വീണ്ടും സജീവമാക്കി നിർത്താൻ കേന്ദ്ര സര്‍ക്കാർ. പൗരത്വ അപേക്ഷകരെ ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ച് ക്രോഡീകരിക്കാനാണ് നീക്കം. എതിപ്പുള്ള സംസ്ഥാനങ്ങളെ ഇതുവഴി മറികടക്കും. അപേക്ഷകൾ നേരിട്ട് കേന്ദ്ര പോർട്ടലിൽ സ്വീകരിക്കും.

വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കും എന്നാണ് പുറത്ത് വരുന്ന വിവരം. സംസ്ഥാനങ്ങളുടെ ഇടപെടല്‍ ആവശ്യമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാവുന്ന വിധമായിരിക്കും ക്രമീകരണം. പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെൻ്റില്‍ പാസാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നില്ല.

മുസ്ലീം വിഭാഗം മാത്രം പുറത്താവും

2019 ഡിസംബർ 11നാണ് പൗരത്വ നിയമ ഭേദഗതി പാർലമെന്‍റ് പാസാക്കിയത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകും.

മുസ്ലിങ്ങളെ പരിഗണിക്കില്ല. 2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ ചട്ടം നിർമ്മിക്കുന്നത് ഉൾപ്പെടെ തുടര്‍നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുകയായിരുന്നു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾ പൗരത്വ നിയമ ഭേദഗതിയെ ശക്തമായി എതിർത്തിരുന്നു. സി എ എ നിയമത്തിന് എതിരെ ഐക്രരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷൻ വരെ രംഗത്ത് എത്തിയിരുന്നു.