ഇസ്രയേലിന് പിഴച്ചത് എവിടെ, ലോകത്തെ ഏറ്റവും ശക്തമായ ചാരസംഘടനയും അറിയാതെ പോയ നീക്കം

0

ഇസ്രയേലിലേക്ക് കടന്നുകയറി ഹമാസ് നടത്തിയ രൂക്ഷമായ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന്റെ പ്രതിരോധ, ഇന്റലിജന്‍സ് സംവിധാനങ്ങളിലെ വീഴ്ച ചർച്ചയാവുന്നു.

1973-ല്‍ സിറിയയും ഈജിപ്തും ഇസ്രയേലിന് നേരേ നടത്തിയ ആക്രമണത്തിന് സമാനമായിരുന്നു ഇത്തവണ ഹമാസ് നടത്തിയ ആക്രമണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ‘അന്ന് സംഭവിച്ചതിന് സമാനമാണ് ഇതെല്ലാം’ എന്നായിരുന്നു ഹമാസ് ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മുന്‍ മേധാവിയായ റിട്ട. ജനറല്‍ ജിയോറ എയ്‌ലാന്‍ഡിന്റെ പ്രതികരണം. എല്ലാം ഏകോപിപ്പിച്ച് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രയേല്‍ അമ്പരന്നെന്നും സമ്മതിക്കുന്നു.

സുരക്ഷാവേലികളടക്കം തകര്‍ത്ത് കരമാര്‍ഗവും അല്ലാതെയും ഹമാസ് നടത്തിയ ആക്രമണം ഇന്റലിജന്‍സിന്റെ പരാജയമാണെന്നായിരുന്നു യു.എസ് മുന്‍ ഡെപ്യൂട്ടി നാഷണല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (മിഡില്‍ഈസ്റ്റ്) ജൊനാഥന്‍ പാനിക്കോഫ് മാധ്യമങ്ങളോട് പറഞ്ഞത്.

‘തീര്‍ച്ചയായും ഇത് വളരെ ഏകോപനത്തോടെ നടത്തിയ ആക്രമണമാണ്. നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് ഞങ്ങളെ തന്ത്രപരമായും നാശനഷ്ടങ്ങള്‍ വരുത്തിയും അമ്പരപ്പിക്കാൻ കഴിഞ്ഞു’ എന്നായിരുന്നു ഇസ്രയേലിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ഇയാല്‍ ഹുലാത്തയുടെ പ്രതികരണം.

ഹമാസ് ഇസ്രയേൽ ബദ്ധശത്രുത പരസ്പരം പുലർത്തുമ്പോഴും 2021-ലെ യുദ്ധത്തിന് ശേഷം സമ്മിശ്രമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. അടിച്ചാല്‍ തിരിച്ചടി അല്ലെങ്കില്‍ സംയമനം എന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയ സമയത്തും ഗാസയില്‍നിന്നുള്ളവര്‍ക്ക് ആയിരക്കണക്കിന് വര്‍ക്ക് പെര്‍മിറ്റുകളാണ് ഇസ്രയേല്‍ അനുവദിച്ചിരുന്നത്. ഇതിലൂടെ ഗാസയില്‍നിന്നുള്ളവര്‍ക്ക് ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും ജോലിചെയ്യാന്‍ അനുമതി ലഭിച്ചു.

കഴിഞ്ഞ 18 മാസമായി വെസ്റ്റ് ബാങ്ക് മേഖലയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായിരുന്നെങ്കിലും ഗാസയില്‍ സ്ഥിതിഗതികള്‍ പൊതുവേ ശാന്തമായിരുന്നു. ഇതിനിടെയാണ് ഹമാസ് ഇസ്രയേലില്‍ കടന്നുകയറിയുള്ള അപ്രതീക്ഷിത ആക്രമണം നടത്തിയത്.

ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രയേല്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിട്ടത്. ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ് എന്ന പേരില്‍ യുദ്ധം പ്രഖ്യാപിച്ച് 20 മിനിറ്റനകം ഗാസ മുനമ്പില്‍ നിന്ന് 5000-ഓളം റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടു.

ഇന്റലിജന്‍സ് സംവിധാനങ്ങളിലെ വീഴ്ചയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ഇതേക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്യുമെന്നായിരുന്നു ഇസ്രയേല്‍ സൈനിക വക്താവിന്റെ പ്രതികരണം. ഇന്റലിജന്‍സ് വീഴ്ചകളെക്കുറിച്ച് ചര്‍ച്ചയുണ്ടാകും. എന്നാല്‍, ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് പോരാട്ടത്തിലാണ്. അതിനെക്കുറിച്ച് സംസാരിക്കേണ്ട സമയമാകുമ്പോള്‍ അക്കാര്യങ്ങളെല്ലാം തങ്ങള്‍ സംസാരിക്കുമെന്നും സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

അയണ്‍ ഡോം എന്ന പ്രതിരോധ കോട്ട തകർത്തു

ഇസ്രയേലിനുനേരെയുള്ള നീക്കങ്ങളില്‍ ഹമാസിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്ന ഒന്നായിരുന്നു അയണ്‍ ഡോം എന്ന അവരുടെ പ്രതിരോധ സംവിധാനം. അയണ്‍ ഡോം സംവിധാനത്തില്‍ ദൗര്‍ബല്യം കണ്ടെത്താന്‍ കുറേ വര്‍ഷങ്ങളായി ഹമാസ് ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇത്തവണ ഒരു സാല്‍വോ റോക്കറ്റ് ആക്രമണം (കുറഞ്ഞ സമയത്തിനുള്ളില്‍ അനേകം റോക്കറ്റുകള്‍ വിക്ഷേപണം) ഉപയോഗിച്ച് സിസ്റ്റത്തെ കീഴടക്കാന്‍ ഹമാസിനെ കഴിഞ്ഞു.

ശത്രുവിന്റെ ഹ്രസ്വദൂര റോക്കറ്റുകളെ മിസൈല്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണത്തിലൂടെ തകര്‍ക്കുകയാണ് അയണ്‍ ഡോം ചെയ്യുന്നത്. റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആളില്ലാ വിമാനങ്ങള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള വ്യോമാക്രമണങ്ങളെ തകര്‍ക്കാന്‍ അയണ്‍ ഡോമിന് കഴിയും.

എന്നാൽ ഒരേസമയം നിരവധി ലക്ഷ്യങ്ങളെ തടസ്സപ്പെടുത്തുന്നത് അയണ്‍ ഡോം സംവിധാനത്തിന് ബുദ്ധിമുട്ടുണ്ടാക്കി. ഹമാസ് അവരുടെ തന്ത്രത്തില്‍ വലിയ തോതില്‍ വിജയിച്ചു. 20 മിനിറ്റിനുള്ളില്‍ 5000 റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിനെ ലക്ഷ്യമാക്കി വിക്ഷേപിച്ചത്.

2012-ല്‍ ഹമാസുമായുള്ള സംഘര്‍ഷത്തില്‍ ഗാസയില്‍ നിന്ന് വിക്ഷേപിച്ച 400 റോക്കറ്റുകളില്‍ 85 ശതമാനവും പ്രതിരോധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. 2014-ലെ സംഘര്‍ഷത്തിനിടെ ഹമാസ് 4,500-ലധികം റോക്കറ്റുകള്‍ പല ദിവസങ്ങളിലായി തൊടുത്തുവിട്ടു. ഇതില്‍ 90 ശതമാനവും പ്രതിരോധിക്കാനായെന്നും ഇസ്രയേല്‍ അറിയിച്ചിരുന്നു. 2021-ലെ വ്യോമപ്രതിരോധ സംവിധാനം ഇസ്രയേല്‍ ഏറെ നവീകരിച്ചു. സാല്‍വോ റോക്കറ്റാക്രമണത്തെയും തടയുമെന്ന് അന്ന് അവര്‍ അവകാശപ്പെട്ടിരുന്നു.

ഇതിനിടയിൽ ഹമാസ് അവരുടെ റോക്കറ്റ് സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുമുണ്ട്. ടെല്‍ അവീവിലേക്കും ജറുസലേമിലേക്കും അതിന്റെ പരിധി വര്‍ദ്ധിപ്പിച്ചു.

250-ലേറെ ഇസ്രയേലുകാര്‍ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 1500-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരൊറ്റദിവസം ഇസ്രയേലില്‍ ഇത്രയേറെ ആള്‍നാശം സംഭവിക്കുന്നത് ആദ്യമാണ്. കഴിഞ്ഞദിവസത്തെ ആക്രമണത്തില്‍ ഇസ്രയേല്‍ സൈന്യത്തിനും വന്‍ നാശനഷ്ടങ്ങളാണ് നേരിടേണ്ടിവന്നത്. ഒട്ടേറെ സൈനികരെ ഹമാസ് തടവിലാക്കിയതും ഇസ്രയേല്‍ സൈന്യത്തെ പ്രതിരോധത്തിലാക്കി.

ഇത് യുദ്ധമാണെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കഴിഞ്ഞദിവസത്തെ പ്രസ്താവന. ഇസ്രയേലില്‍നിന്ന് എത്രയുംവേഗം അക്രമികളെ തുരത്താനും അദ്ദേഹം സൈന്യത്തോട് ആഹ്വാനം ചെയ്തിരുന്നു. ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ഇതുവരെ 232 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

മദ്യം മാത്രമല്ല ലഹരി ഏതായാലും കണ്ടെത്താൻ യന്ത്രവുമായി പൊലീസ്

ലഹരി ഉപയോഗം തിരിച്ചറിയാൻ പുതിയ സംവിധാനവുമായി പൊലീസ്.കൊണ്ടു നടക്കാവുന്ന ഉമിനീര്‍ പരിശോധനാ യന്ത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പൊലീസ് തലസ്ഥാനത്ത് പ്രയോഗിച്ചത്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബ്രീത്ത് അനലൈസറിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കിലും ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

സംശയമുള്ളവരെ വൈദ്യപരിശോധന നടത്തി മാത്രമാണ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇനിമുതല്‍ ഉമിനീര്‍ പരിശോധനാ യന്ത്രം വഴി അഞ്ച് മിനിറ്റ് കൊണ്ട് ഫലം അറിയാന്‍ കഴിയും. രണ്ട് ദിവസം മുമ്പ് ലഹരി ഉപയോഗിച്ചാല്‍ പോലും ഏത് ലഹരിയും മെഷീന്‍ തിരിച്ചറിയും.

തിരുവനന്തപുരത്ത് ലഹരി വില്‍പ്പനക്കാരും ലഹരി ഉപയോഗിക്കുന്നവരും കൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി പൊലീസ് പരിശോധന നടത്തി. ബെംഗളൂരു ആസ്ഥാനമായ കമ്പനിയുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.

ഏഷ്യൻ ഗെയിംസിൽ 107 തികച്ചു, എക്കാലത്തേയും നേട്ടവുമായി ഇന്ത്യ ടീം തിരിച്ചെത്തുന്നു

0

ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടയോടെയാണ് ഇന്ത്യ ചൈനയില്‍ നിന്ന് മടങ്ങുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 28 സ്വര്‍ണ്ണവും 38 വെള്ളിയും 41 വെങ്കലവും ഉള്‍പ്പെടെ 107 മെഡലുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. 655 അംഗങ്ങളടങ്ങിയ സംഘമാണ് ഇത്തവണ പങ്കെടുത്തത്. 2023 ഏഷ്യന്‍ ഗെയിംസിൽ ചെസ്സില്‍ പുരുഷ-വനിതാ ടീമുകള്‍ വെള്ളി നേടിയതോടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചു.

ഏഷ്യന്‍ മാമാങ്കം ഒക്ടോബര്‍ എട്ട് ഞായറാഴ്ച കൊടിയിറങ്ങും. ഇന്ത്യയുടെ പോരാട്ടങ്ങള്‍ ശനിയാഴ്ച തന്നെ ഔദ്യോഗികമായി അവസാനിച്ചു. ഇതോടെ ചരിത്ര നേട്ടവുമായ് മടക്കയാത്രയ്ക്ക് ഒരുക്കത്തിലാണ്. ഏറ്റവും അധികം പേർ ഉൾക്കൊള്ളുന്ന ടീം പങ്കാളിത്തവും ഇത്തവണത്തെ ചരിത്രമാണ്.

ഷൂട്ടിങ്ങിലും അത്ലറ്റിക്സിലും തകർത്തു

ഇത്തവണ ഷൂട്ടിങ്, അത്‌ലറ്റിക്‌സ് രംഗങ്ങളില്‍ നിന്നാണ് ഏറ്റവുമധികം മെഡലുകള്‍. അത്‌ലറ്റിക്‌സില്‍ നിന്ന് മാത്രം 28 മെഡലുകളാണ് പിറന്നത്. ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്ര 88.88 മീറ്റര്‍ ദൂരം നേടി ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നിലനിര്‍ത്തി. ഷോട്ട്പുട്ടില്‍ തജിന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നിലനിര്‍ത്തി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. ബാഡ്മിന്റണില്‍ ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കി. ആര്‍ച്ചറിയില്‍ ദക്ഷിണ കൊറിയയെ മറികടന്ന് ഒന്നാമത്തെത്തി.

2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 70 മെഡലുകളായിരുന്നു. അതില്‍ 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവും മാത്രമായിരുന്നു.

ചരിത്ര നേട്ടത്തിന് പിറകിൽ

അമ്പെയ്ത്ത്

കോമ്പൗണ്ട് പുരുഷ വിഭാഗം- ഓജസ് ഡിയോതലെ, സ്വര്‍ണം
കോമ്പൗണ്ട് വനിതാ വിഭാഗം- ജ്യോതി സുരേഖ വെന്നം, സ്വര്‍ണം
കോമ്പൗണ്ട് പുരുഷ ടീം- സ്വര്‍ണം
കോമ്പൗണ്ട് വനിതാ ടീം- സ്വര്‍ണം
കോമ്പൗണ്ട് മിക്‌സഡ് ടീം- സ്വര്‍ണം
കോമ്പൗണ്ട് പുരുഷ വിഭാഗം- അഭിഷേക് വര്‍മ, വെളളി
റിക്കര്‍വ് പുരുഷ ടീം- വെളളി
കോമ്പൗണ്ട് വനിതാ വിഭാഗം- അദിതി സ്വാമി, വെങ്കലം
റിക്കര്‍വ് വനിതാ ടീം- വെങ്കലം

അത്‌ലറ്റിക്‌സ്

3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് പുരുഷ വിഭാഗം- അവിനാഷ് സാബ്ലെ, സ്വര്‍ണം
4*400 പുരുഷ റിലേ- സ്വര്‍ണം
പുരുഷ വിഭാഗം ജാവലിന്‍ ത്രോ- നീരജ് ചോപ്ര, സ്വര്‍ണം
പുരുഷ വിഭാഗം ഷോട്പുട്ട്- തജീന്ദര്‍പാല്‍ സിങ് തൂര്‍, സ്വര്‍ണം
വനിതാ വിഭാഗം 5000 മീറ്റര്‍- പാറുള്‍ ചൗധരി, സ്വര്‍ണം
വനിതാ വിഭാഗം ജാവലിന്‍ ത്രോ- അന്നു റാണി, സ്വര്‍ണം
പുരുഷന്മാരുടെ 10000 മീറ്റര്‍- കാര്‍ത്തിക് കുമാര്‍, വെള്ളി
പുരുഷന്മാരുടെ 1500 മീറ്റര്‍- അജയ് കുമാര്‍, വെള്ളി
പുരുഷവിഭാഗം 5000 മീറ്റര്‍- അവിനാശ് സാബ്ലെ, വെള്ളി
പുരുഷവിഭാഗം 800 മീറ്റര്‍- മുഹമ്മദ് അഫ്‌സൽ, വെള്ളി
പുരുഷ ഡെക്കാത്തലണ്‍- തേജസ്വിന്‍ ശങ്കര്‍, വെള്ളി
പുരുഷ വിഭാഗം ജാവലിന്‍ ത്രോ- കിഷോര്‍ കുമാര്‍ ജെന, വെള്ളി
പുരുഷ വിഭാഗം ലോങ് ജമ്പ്- എം. ശ്രീശങ്കര്‍, വെള്ളി
വനിതാ വിഭാഗം 100 മീറ്റര്‍ ഹര്‍ഡില്‍സ്- ജ്യോതി യാരാജി, വെള്ളി
വനിതകളുടെ 1500 മീറ്റര്‍- ഹര്‍മിലന്‍ ബെയ്ന്‍സ്, വെള്ളി
വനിതാവിഭാഗം 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്- പാറുള്‍ ചൗധരി, വെള്ളി
വനിതാ വിഭാഗം ലോങ് ജമ്പ്- ആന്‍സി സോജന്‍ വെള്ളി
വനിതാ വിഭാഗം 800 മീറ്റര്‍- ഹര്‍മിലന്‍ ബെയ്ന്‍സ്, വെള്ളി
4*400 മീറ്റര്‍ മിക്‌സഡ് റിലേ- വെള്ളി
പുരുഷവിഭാഗം 10000 മീറ്റര്‍- ഗുല്‍വീര്‍ സിങ്, വെങ്കലം
പുരുഷവിഭാഗം 1500 മീറ്റര്‍- ജിന്‍സണ്‍ ജോണ്‍സണ്‍, വെങ്കലം
പുരുഷവിഭാഗം ട്രിപ്പിള്‍ ജമ്പ്- പ്രവീണ്‍ ചിത്രവേല്‍, വെങ്കലം
വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്- പ്രീതി ലാംബ, വെങ്കലം
വനിതാ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സ്- വിദ്യ രാംരാജ്- വെങ്കലം
വനിതകളുടെ ഡിസ്‌കസ് ത്രോ- സീമ പൂണിയ, വെങ്കലം
വനിതകളുടെ ഹെപ്റ്റാത്തലണ്‍- നന്ദിനി അഗസാര, വെങ്കലം
വനിതാ വിഭാഗം ഷോട്ട്പുട്ട്- കിരണ്‍ ബലിയാന്‍, വെങ്കലം
35 കിലോമീറ്റര്‍ നടത്തം മിക്‌സഡ് ടീം- വെങ്കലം

ബാഡ്മിന്റണ്‍

പുരുഷ ഡബിള്‍സ്- സാത്വിക്-ചിരാഗ് സഖ്യം, സ്വര്‍ണം
പുരുഷ ടീം- വെള്ളി
പുരുഷ സിംഗിള്‍സ്- എച്ച്.എസ്.പ്രണോയ്, വെങ്കലം

ബോക്‌സിങ്

വനിതകളുടെ 75 കിലോ വിഭാഗം- ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, വെള്ളി
പുരുഷന്മാരുടെ 92 കിലോ വിഭാഗം-നരേന്ദര്‍, വെങ്കലം
വനിതകളുടെ 45-50 കിലോ വിഭാഗം- നിഖാത് സരിന്‍, വെങ്കലം
വനിതകളുടെ 50-54 കിലോ വിഭാഗം- പ്രീതി, വെങ്കലം
വനിതകളുടെ 54-57 കിലോ വിഭാഗം- പര്‍വീണ്‍, വെങ്കലം

ബ്രിഡ്ജ്

പുരുഷ ടീം- വെള്ളി

കനോയിങ്

പുരുഷ ഡബിള്‍ 1000 മീറ്റര്‍- വെങ്കലം

ചെസ്

വനിതാ ടീം- വെള്ളി
പുരുഷ ടീം- വെള്ളി

ക്രിക്കറ്റ്

വനിതാ ടീം- സ്വര്‍ണം
പുരുഷ ടീം- സ്വര്‍ണം

അശ്വാഭ്യാസം

ഡ്രെസ്സേജ് ടീം- സ്വര്‍ണം
ഡ്രെസ്സേജ്- അനുഷ അഗര്‍വാല, വെങ്കലം

ഗോള്‍ഫ്

വനിതാ സിംഗിള്‍സ്- അദിതി അശോക്, വെള്ളി

ഹോക്കി

പുരുഷ ടീം- സ്വര്‍ണം
വനിതാ ടീം- വെങ്കലം

കബഡി

പുരുഷ ടീം- സ്വര്‍ണം
വനിതാ ടീം- സ്വര്‍ണം

റോളര്‍ സ്‌കേറ്റിങ്

വനിതാ വിഭാഗം 3000 മീറ്റര്‍ റിലേ- വെങ്കലം
പുരുഷ വിഭാഗം 3000 മീറ്റര്‍ റിലേ- വെങ്കലം

തുഴച്ചില്‍

ലൈറ്റ് വെയ്റ്റ് പുരുഷവിഭാഗം ഡബിള്‍ സ്‌കള്‍സ്- വെള്ളി
മെന്‍സ് എയ്റ്റ്- വെള്ളി
മെന്‍സ് ഫോര്‍- വെങ്കലം
മെന്‍സ് പെയര്‍-വെങ്കലം
മെന്‍സ് ക്വാഡ്രപ്പിള്‍ സ്‌കള്‍സ്- വെങ്കലം

സെയ്‌ലിങ്

ഗേള്‍സ് ഡിംഗി ഐ.എല്‍.സി.എ 4- നേഹ ഠാക്കൂര്‍, വെള്ളി
പുരുഷവിഭാഗം ഡിംഗി ഐ.എല്‍.സി.എ 7- വിഷ്ണു ശരവണന്‍, വെങ്കലം
പുരുഷ വിഭാഗം വിന്‍ഡ്‌സര്‍ഫര്‍ ആര്‍.എസ് എക്‌സ്- ഇബാദ് അലി, വെങ്കലം

സെപക്താക്രോ

വനിതാ വിഭാഗം- വെങ്കലം

ഷൂട്ടിങ്

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ ടീം- സ്വര്‍ണം
10 മീറ്റര്‍ എയര്‍ റൈഫില്‍ പുരുഷ ടീം- സ്വര്‍ണം
50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ പുരുഷ ടീം- സ്വര്‍ണം
ട്രാപ്പ് പുരുഷ ടീം- സ്വര്‍ണം
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗം- പലക്, സ്വര്‍ണം
25 മീറ്റര്‍ പിസ്റ്റള്‍ വനിതാ ടീം- സ്വര്‍ണം
50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ വനിതാ വിഭാഗം- സിഫ്റ്റ് കൗര്‍ സാംറ, സ്വര്‍ണം
50 മീറ്റര്‍ റൈഫിള്‍ ത്രീ പുരുഷ വിഭാഗം- ഐശ്വരി പ്രതാപ് സിങ്, വെള്ളി
സ്‌കീറ്റ് പുരുഷവിഭാഗം- അനന്‍ത് ജീത് സിങ്, വെള്ളി
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ ടീം- വെള്ളി
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാവിഭാഗം- ഇഷ സിങ്, വെള്ളി
10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ ടീം- വെള്ളി
25 മീറ്റര്‍ പിസ്റ്റള്‍ വനിതാവിഭാഗം- ഇഷ സിങ്, വെള്ളി
50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് വനിതാ ടീം- വെള്ളി
ട്രാപ്പ് വനിതാ ടീം- വെള്ളി
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം- വെള്ളി
10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷവിഭാഗം- ഐശ്വരി പ്രതാപ് സിങ്, വെള്ളി
25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ പുരുഷ വിഭാഗം- വെങ്കലം
സ്‌കീറ്റ് പുരുഷ ടീം- വെങ്കലം
ട്രാപ്പ് പുരുഷവിഭാഗം- ചെനായ് കെ.ഡി, വെങ്കലം
10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ വിഭാഗം- രമിത, വെങ്കലം
50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ്- അഷി ചൗസ്‌കി, വെങ്കലം

സ്‌ക്വാഷ്

പുരുഷ ടീം- സ്വര്‍ണം
മിക്‌സഡ് ഡബിള്‍സ്- ദീപിക പള്ളിക്കല്‍ ഹരീന്ദര്‍പാല്‍ സിങ്, സ്വര്‍ണം
വനിതാ ടീം- വെങ്കലം
മിക്‌സഡ് ഡബിള്‍സ്- വെങ്കലം
പുരുഷ സിംഗിള്‍സ്- സൗരവ് ഘോഷാല്‍, വെള്ളി

ടേബിള്‍ ടെന്നീസ്

വനിതാ ഡബിള്‍സ്- വെങ്കലം

ടെന്നീസ്

ടെന്നീസ് മിക്‌സഡ് ഡബിള്‍സ്- രോഹന്‍ ബൊപ്പണ്ണണ്ണ ഋതുജ ഭോസാലെ, സ്വര്‍ണം
പുരുഷ ഡബിള്‍സ്- രാംകുമാര്‍ രാമനാഥന്‍ സാകേത് മൈനേനി, വെള്ളി

ഗുസ്തി

86 കിലോ പുരുഷ വിഭാഗം – ദീപക് പൂണിയ, വെള്ളി
57 കിലോ പുരുഷ വിഭാഗം- അമന്‍, വെങ്കലം
87 കിലോ ഗ്രെക്കോ റോമന്‍ പുരുഷ വിഭാഗം- സുനില്‍ കുമാര്‍, വെങ്കലം
53 കിലോ വനിതാവിഭാഗം- അന്തിം പംഗല്‍, വെങ്കലം
62 കിലോ വനിതാവിഭാഗം- സോനം, വെങ്കലം
76 കിലോ വനിതാ വിഭാഗം- കിരണ്‍, വെങ്കലം

വുഷു

വനിതകളുടെ 60 കിലോ വിഭാഗം- റോഷിബിന ദേവി, വെള്ളി

മോഡി ബിൻ തുഗ്ലക്കും രാവണ രാഹുലും ബെജെപി കോൺഗ്രസ് പോര് മുറുകുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തുഗ്ലക് രാജവംശത്തിലെ സുല്‍ത്താനായിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക്കാക്കി ചിത്രീകരിച്ചുള്ള കോണ്‍ഗ്രസ് കേരള ഘടകത്തിൻ്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി. മോദിയെ തുഗ്ലക്കാക്കിയ കോണ്‍ഗ്രസിനെ നിരോധിക്കണമെന്ന് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടു.

പാഠപുസ്തക പരിഷ്കരണത്തിൽ ചരിത്ര ഭാഗങ്ങൾ വിട്ടു കളഞ്ഞത് സംബന്ധിച്ച ചർച്ചകൾക്കിടെ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കോണ്‍ഗ്രസ് കേരളം ഘടകം എക്‌സില്‍ പങ്കുവെച്ച ചിത്രമാണിത്.

‘പ്രിയപ്പെട്ട പ്രധാനമന്ത്രി ജി, നിങ്ങള്‍ക്ക് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ തുഗ്ലക് കാലഘട്ടത്തിന് പകരം നിങ്ങളുടെ കാലഘട്ടം ഉള്‍പ്പെടുത്തു’ എന്ന് പോസ്റ്റിനൊപ്പം കോണ്‍ഗ്രസ് കുറിച്ചിരുന്നു. ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച മുഖ്താര്‍ അബ്ബാസ് നഖ്‌വി ‘കോണ്‍ഗ്രസിനെ അംഗീകരിക്കാതിരിക്കാനും നിരോധനം ഏര്‍പ്പെടുത്താനും യോഗ്യമായ കേസ് ആണിതെന്ന്’ തിരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്തുകൊണ്ട്‌ എക്‌സില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച ബിജെപി പോസ്റ്ററിനെതിരേ കോണ്‍ഗ്രസ് വലിയ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് മോഡിക്കെതിരായ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പഴയ പോസ്റ്റുമായി ബിജെപി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഏറ്റവുംവലിയ നുണയനെന്ന് കോണ്‍ഗ്രസ് പോസ്റ്റിട്ടതിനുപിന്നാലെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള പോസ്റ്റര്‍ പോര് ആരംഭിച്ചത്. വ്യവസായി ഗൗതം അദാനിയുടെ കയ്യിലെ പാവയായി പ്രധാനമന്ത്രി മോഡിയെ അവതരിപ്പിച്ച കാർട്ടൂണും കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നു.

രാഹുലിനെ രാവണനാക്കിയ ബി.ജെ.പിയുടെ പോസ്റ്ററിനെതിരേ രാജസ്ഥാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജസ്വന്ത് ഗുര്‍ജാർ കോടതിയേയും സമീപിച്ചിട്ടുണ്ട്. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, പാര്‍ട്ടിയുടെ ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യ എന്നിവര്‍ക്കെതിരേയാണ് ജസ്വന്ത്, ജയ്പുര്‍ മെപ്രോളിറ്റന്‍ കോടതി-11 ല്‍ പരാതി നല്‍കിയത്.

യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ, ബോംബർ വിമാനങ്ങൾ പുറപ്പെട്ടു

0

ഹമാസ് നടത്തിയ അക്രമത്തിന് പിന്നാലെ ‘ഓപ്പറേഷൻ അയേൺ സ്വോർഡ്‌സ്’ എന്ന പേരിൽ ഇസ്രയേൽ തിരിച്ചടി തുടങ്ങി. ഗാസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഡസൻകണക്കിന് യുദ്ധവിമാനങ്ങൾ അയച്ചുവെന്ന് ഇസ്രയേൽ സൈന്യം എക്‌സിൽ കുറിച്ചു. ഇതോടെ ലോകം ഒരു യുദ്ധത്തിന് കൂടി സാക്ഷ്യം വഹിക്കയാണ്. കഴിഞ്ഞ് പത്ത് വർഷത്തിനിടെ ഏറ്റവും വലിയ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്.

യുദ്ധത്തിൽ തന്റെ രാജ്യം ജയിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീഡിയോ പ്രസ്താവനയിലൂടെ പറഞ്ഞു. നമ്മുടെ രാജ്യം യുദ്ധം നേരിടുകയാണ്, അവസാനം വിജയം നമ്മുടേതായിരിക്കും. അക്രമം നടത്തിയ ശത്രു ഒരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള വില ഇക്കാര്യത്തില്‍ നൽകേണ്ടിവരും, നെതന്യാഹു പറഞ്ഞു.

വടക്കൻ ഗാസ മുനമ്പിലെ ഇന്തോനേഷ്യൻ ആശുപത്രി പിടിച്ചെടുക്കാനുള്ള ശ്രമങ്ങളെ പലസ്തീൻ അപലപിച്ചു. സംഭവത്തിൽ ഒരു ആശുപത്രി ജീവനക്കാരൻ കൊല്ലപ്പെട്ടു. തിരിച്ചടി ഭയന്ന് ഗാസയിലെ ഇസ്രയേലുമായി അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിൽനിന്ന് നൂറുകണക്കിന് പലസ്തീനികൾ പലായനം ചെയ്യുകയാണ്.

ഇസ്രായേലിന് ഉളളിൽ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റിൽ 5000 റോക്കറ്റുകൾ തൊടുത്തുവെന്നാണ് ഹമാസ് അവകാശവാദം. ആക്രമണത്തിൽ 22 പേര്‍ മരിച്ചുവെന്നും നൂറിലേറെ പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

നൂറു കടന്നപ്പോൾ സ്വർണ്ണ മഴ, ബാഡ്മിൻ്റണിലും ക്രിക്കറ്റിലും കബഡിയിലും ഇന്ത്യ തന്നെ

0

2023 ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണ്‍ ഡബിള്‍സിലും കബഡിയിലും ഇന്ത്യയ്ക്ക് സ്വര്‍ണം. ക്രിക്കറ്റിലും ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചതോടെ സ്വർണ്ണം കരസ്ഥമാക്കി.

സാത്വിക് സായ്‌രാജ്‌ രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യയ്ക്കായി ബാഡ്മിൻ്റൺ സ്വര്‍ണം നേടിയത്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ് (21-18, 21-16) ഇന്ത്യന്‍ സഖ്യത്തിന്റെ ചരിത്ര നേട്ടം.

ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.

ഇതോടെ 27 സ്വര്‍ണവും 36 വെള്ളിയും 41 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 103 ആയി. ചരിത്രത്തില്‍ ഇതാദ്യായാണ് ഇന്ത്യ മെഡലുകളില്‍ സെഞ്ചുറി തികയ്ക്കുന്നത്.

കബഡിയിൽ റഫറി കൈവിട്ട പോയിൻ്റ് വാങ്ങിച്ചെടുത്തു

പുരുഷ കബഡിയില്‍ നാടകീയ ഫൈനലിനൊടുവില്‍ കരുത്തരായ ഇറാനെ 33-29 എന്ന സ്‌കോറിന് മറികടന്നാണ് ഇന്ത്യന്‍ ടീമിന്റെ സ്വര്‍ണ നേട്ടം.

 ടീമുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഫൈനല്‍ മത്സരം താത്കാലികമായി റദ്ദാക്കിയിരുന്നു. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെയാണ് വിവാദ സംഭവങ്ങള്‍ക്ക് തുടക്കം. ഇരു ടീമും 28 പോയന്റ് വീതം നേടി തുല്യത പാലിച്ചിരിക്കേ ഇന്ത്യന്‍ താരം പവന്‍ ഡു ഓര്‍ ഡൈ റെയ്ഡിനിറങ്ങി. ഇന്ത്യന്‍ താരത്തെ ഇറാന്‍ താരങ്ങള്‍ പിടിച്ചെങ്കിലും ഇറാന്‍ താരങ്ങളെ സ്പര്‍ശിക്കും മുമ്പ് താന്‍ ലൈനിന് പുറത്തുപോയതായി പവന്‍ അവകാശപ്പെട്ടു.

നാല് ഇറാന്‍ പ്രതിരോധ താരങ്ങള്‍ പുറത്തുപോയ പവനെ സ്പര്‍ശിച്ചതിനാല്‍ ഇന്ത്യ നാല് പോയന്റ് അവകാശപ്പെട്ടു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച റഫറി ഇരു ടീമിനും ഓരോ പോയന്റ് വീതം നല്‍കിയെങ്കിലും ഇന്ത്യ നാല് പോയന്റ് നല്‍കണമെന്ന് വാദിച്ച് പ്രതിഷേധിച്ചു. ഇതോടെ റഫറി ഇന്ത്യയ്ക്ക് അനുകൂലമായി തീരുമാനം മാറ്റി. പിന്നാലെ ഇറാന്‍ ടീം പ്രതിഷേധവുമായി കോര്‍ട്ടില്‍ കുത്തിയിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് മത്സരം അനിശ്ചിതത്വത്തിലായതോടെ അധികൃതര്‍ ഇടപെട്ട് മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു.

പിന്നീട് ഇന്ത്യയ്ക്ക് മൂന്നും ഇറാന് ഒരു പോയന്റും അനുവദിച്ച് കളി പുനരാരംഭിച്ചു. പിന്നാലെ രണ്ട് പോയന്റ് കൂടി നേടി ഇന്ത്യ സ്വര്‍ണം ഉറപ്പാക്കി.

ക്രിക്കറ്റിൽ മഴ കൊണ്ടു വന്ന സ്വർണ്ണം

അഫ്ഗാനിസ്താനെതിരായ ഫൈനല്‍ മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സീഡ് അടിസ്ഥാനത്തിലാണ് അഫ്ഗാനെ മറികടന്ന് ഇന്ത്യ ജേതാക്കളായത്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 18.2 ഓവറില്‍ അഞ്ചിന് 112 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ കളിമുടക്കിയത്. മഴ മൂലം ഔട്ട്ഫീല്‍ഡ് നനഞ്ഞ കാരണം മത്സരം ആരംഭിക്കാനും വൈകിയിരുന്നു. ഇതോടെയാണ് വീണ്ടും മഴയെത്തിയതോടെ മത്സരം ഉപേക്ഷിച്ചത്.

.വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം വെങ്കലം നേടി.പുരുഷന്മാരുടെ 86 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ ദീപക് പൂനിയയ്ക്ക് വെള്ളി. ഫൈനലില്‍ ഇറാന്റെ ഹസ്സന്‍ യസ്ദാനിചരദിയാണ് ദീപകിനെ കീഴടക്കിയത്. 10-0 നാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.

ശനിയാഴ്ച നടന്ന കബഡി ഫൈനലില്‍ ചൈനീസ് തായ്പെയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണമണിഞ്ഞതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം 100-ല്‍ എത്തിയിരുന്നു. 26-25 എന്ന സ്‌കോറിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ജയം.

അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടിയിരുന്നു. ഓജസ് പ്രവീണാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഫൈനലില്‍ എതിരാളിയായ അഭിഷേക് വെളളിയും നേടി.

വനിതകളുടെ കോമ്പൗണ്ട് ഇനത്തില്‍ ജ്യോതി സുരേഖ വെന്നവും സ്വര്‍ണം നേടി. ശനിയാഴ്ച നടന്ന ഫൈനലില്‍ കൊറിയന്‍ താരത്തെ 149-145 എന്ന സ്‌കോറിന് മറികടന്നായിരുന്നു ജ്യോതിയുടെ സ്വര്‍ണ നേട്ടം. ഇത്തവണത്തെ ഗെയിംസില്‍ ജ്യോതിയുടെ മൂന്നാം സ്വര്‍ണമാണിത്. വനികളുടെ കോമ്പൗണ്ട് ടീം ഇനത്തിലും മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തിലുമായിരുന്നു ജ്യോതിയുടെ മറ്റ് സ്വര്‍ണ നേട്ടം. ഇതേയിനത്തില്‍ ഇന്ത്യയുടെ അതിഥി സ്വാമി വെങ്കലവും നേടി.

ചൈനയിൽ നിന്നും ഗുജറാത്ത് വഴി ക്രെയിനുകൾ എത്തുന്നു, വിഴിഞ്ഞത്ത് 15 ന് സ്വീകരണം

0

ക്രെയിനുകളുമായി വിഴിഞ്ഞത്തെത്തുന്ന ചൈനീസ് കപ്പലിനെ പുറംകടലിൽനിന്ന് ബെർത്തിലേെക്കത്തിക്കുന്നതിന് ഉപയോഗിക്കുന്ന ഡോൾഫിൻ-35 എന്ന ടഗ്ഗ്

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനുള്ള ക്രെയിനുകളുമായ ചൈനീസ് കപ്പല്‍ ഗുജറാത്തിലെ മുന്ദ്രയില്‍നിന്നും പുറപ്പെട്ടു. ഒക്ടോബർ 11-ന് ക്രെയിനുകളുമായി കപ്പല്‍ വിഴിഞ്ഞത്ത് പുറംകടലില്‍ എത്തും.

കൂറ്റൻ ചൈനീസ് ക്രെയിനുകൾക്ക് വിപുലമായി സ്വീകരണ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. 15-ന് തുറമുഖത്ത് ഔദ്യോഗിക ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ് സോനോവാള്‍, സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, സി.ഇ.ഒ. കരണ്‍ അദാനി എന്നിങ്ങനെ പ്രമുഖർ എത്തിച്ചേരും.

ചൈനയിൽ നിന്നും ഗുജറാത്തിലേക്ക് അവിടെ നിന്നും കേരളത്തിലേക്ക്

കഴിഞ്ഞ മാസം അവസാനമാണ് ക്രെയിനുകളുമായുള്ള കപ്പല്‍ ചൈനയിലെ ഷാങ്ഹായ് ഷെന്‍ഹുവാ പോര്‍ട്ടില്‍നിന്നു യാത്രതിരിച്ചത്. ഗുജറാത്തിലെ മുന്ദ്രയിലെ തുറമുഖത്തിനായുള്ള രണ്ടു വലിയ ക്രെയിനുകളും കപ്പലിലുണ്ടായിരുന്നു. കഴിഞ്ഞ ഒന്നാം തീയതിയാണ് കപ്പല്‍ മുന്ദ്രയിലെത്തിയത്. ആ രണ്ട് ക്രെയിനുകളും ഇറക്കിയശേഷമാണ് വെള്ളിയാഴ്ച കപ്പല്‍ വിഴിഞ്ഞത്തേക്കു യാത്രതിരിച്ചത്.

വിഴിഞ്ഞത്ത് പുറംകടലിലെത്തുന്ന കപ്പലിനെ ടഗ്ഗുകളുപയോഗിച്ച് രണ്ടു ദിവസംകൊണ്ട് ബര്‍ത്തിലേക്ക് എത്തിക്കാനാകും. ക്രെയിനുകളുമായി എത്തുന്ന കപ്പലിനെ ബെര്‍ത്തിലേക്കടുപ്പിക്കാനുള്ള രണ്ട് ടഗ്ഗുകള്‍ അദാനി ഗ്രൂപ്പ് വിഴിഞ്ഞത്ത് എത്തിച്ചു.

അടുത്ത ദിവസങ്ങില്‍ രണ്ട് ടഗ്ഗുകള്‍കൂടി എത്തിക്കും. വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനുവേണ്ടി വിദേശത്തുനിന്നു വാങ്ങിയ ഈ ടഗ്ഗുകള്‍ അദാനി ഗ്രൂപ്പിന്റെ മറ്റു തുറമുഖങ്ങളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുറമുഖനിര്‍മാണം അന്തിമഘട്ടത്തിലെത്തിയ സ്ഥിതിക്ക് ഈ ടഗ്ഗുകള്‍ ഇനി മുതല്‍ വിഴിഞ്ഞത്തുതന്നെ സൂക്ഷിക്കും.

ക്രെയിനുമായി എത്തുന്ന കപ്പലിന് അടുക്കാനായി ബര്‍ത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. 800 മീറ്റര്‍ നീളമുള്ള ബെര്‍ത്തിന്റെ 275 മീറ്റര്‍ ദൂരമാണ് ഇപ്പോള്‍ പൂര്‍ണമായും സജ്ജമാക്കിയിരിക്കുന്നത്. ഈ ഭാഗത്തായിരിക്കും ക്രെയിനുകള്‍ ഇറക്കിവെക്കുക. ഒന്നാം ഘട്ടത്തില്‍ 100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്കു തള്ളിനില്‍ക്കുന്നതുമായ ഒരു സൂപ്പര്‍ പോസ്റ്റ് പനാമാക്സ് ക്രെയിനും 30 മീറ്റര്‍ ഉയരമുള്ള രണ്ട് ഷോര്‍ ക്രെയിനുമാണ് എത്തുന്നത്. അടുത്ത മാസങ്ങളില്‍ ഇടവിട്ടുള്ള കാലയളവില്‍ കൂടുതല്‍ ക്രെയിനുകള്‍ ചൈനയില്‍നിന്ന് വിഴിഞ്ഞത്തേക്ക് എത്തും. ക്രെയിന്‍ ബെര്‍ത്തില്‍ ഉറപ്പിക്കാനുള്ള സാങ്കേതികവിദഗ്ധരും ചൈനയില്‍ നിന്ന് എത്തേണ്ടി വരും. ഇവർ ഗുജറാത്തിൽ ഇത്തരം പ്രവർത്തികൾക്കായി സ്ഥിരമായി എത്തുന്ന വിദഗ്ധരാണ്. ആകെ 40 ക്രെയിനുകളാണ് തുറമുഖനിര്‍മാണത്തിനായി വേണ്ടത്.

നിമനതട്ടിപ്പ്, അഖിൽ സജീവിൻ്റെ കൂട്ടാളി യുവമോർച്ച നേതാവിനെ പൊലീസ് തിരയുന്നു

ആരോഗ്യ മന്ത്രിയുടെ ഓഫീസിൻ്റെ മറവിൽ നടന്ന നിയമനത്തട്ടിപ്പു കേസില്‍ ഒന്നാം പ്രതിയായ അഖിൽ സജീവിന്‍റെ കൂട്ടാളി യുവമോര്‍ച്ച നേതാവ് രാജേഷിനെ പൊലീസ് തിരയുന്നു. സ്‌പൈസസ് ബോര്‍ഡില്‍ ക്ലാര്‍ക്കായി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 4.3 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അന്വേഷണം. അഖില്‍ സജീവ് ഒന്നാം പ്രതിയായ കേസില്‍ രണ്ടാം പ്രതിയാണ് യുവമോര്‍ച്ച റാന്നി മണ്ഡലം ഭാരവാഹിയായ രാജേഷ്. നിലവില്‍ രാജേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ് എന്നാണ് പൊലീസ് അറിയിക്കുന്നത്.

ആരോഗ്യ മന്ത്രിയുടെ ഓഫീസിൻ്റെ മറവിൽ തട്ടിപ്പ് നടന്നത് വിവാദമായതോടെയാണ് നിയമന തട്ടിപ്പ് കേസിൽ മൊത്തത്തിൽ പൊലീസ് ജാഗരൂകമായിരിക്കുന്നത്. ഇതുവരെ ഇത്രയും വലിയ തട്ടിപ്പ് കേസ് എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യം ഉയരുന്നു. യുവമോർച്ച നേതാവിനെ ഇപ്പോഴാണ് പൊലീസ് തിരയുന്നത് തന്നെ. അഖിൽ സജീവിൻ്റെ രാഷ്ട്രീയ ബന്ധങ്ങൾ ഇതിനെ സ്വാധീനിച്ചു എന്ന് ആരോപണം ഉയരുന്നുണ്ട്. യുവമോർച്ചാ നേതാവിനെയും കൂടെ കൂട്ടുന്നത് ഇയാളുടെ ആസൂത്രണ തന്ത്രവും.

പോലീസ് പിടിയിലായ അഖിൽ സജീവിനെ ഒരുവർഷം മുന്നെ തന്നെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നതാണെന്ന് സി.െഎ.ടി.യു. ജില്ലാ സെക്രട്ടറിയും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.ബി. ഹർഷകുമാർ പറയുന്നു. സി.െഎ.ടി.യു.വിന്റെ അംഗത്വമോ ഭാരവാഹിസ്ഥാനമോ ഇയാൾക്കില്ല.

സി.െഎ.ടി.യു. ഓഫീസിൽ ജീവനക്കാരനായിരുന്നപ്പോൾ നടത്തിയ തട്ടിപ്പ് കണ്ടെത്തിയപ്പോൾതന്നെ അവിടെനിന്ന് പുറത്താക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തതായി ഹർഷകുമാർ പറഞ്ഞു. എന്നാൽ ഇതിൽ കേസ് എടുത്തുവോ. പൊലീസ് അന്വേഷണം എത്രത്തോളം നടത്തി. ഇത് നടക്കാതെ പോയത് എന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ല.

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള നിയമനത്തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ അഖില്‍ സജീവിന്റെ സഹപാഠിയാണ് ഈ കേസിലെ പരാതിക്കാരന്‍. സ്‌പൈസസ് ബോര്‍ഡില്‍ ഉന്നത ഉദ്യോഗമുള്ള രാജേഷിന്റെ സഹായത്തോടെ ക്ലാര്‍ക്ക് ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പലതവണകളായി 4,39,340 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. ഒക്ടോബര്‍ ഒന്നിനാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

മീന്‍ വില്പനയുമായ ബന്ധപ്പെട്ട ബിസിനസില്‍ പങ്കാളികളായിരുന്നു അഖിലും രാജേഷും. ഈ സൗഹൃദമാണ് പിന്നീട് തട്ടിപ്പിനു ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാണ് പണം തട്ടിയത്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ട്രസ്റ്റ് ഓഫ് എജ്യൂക്കേഷനാണ് നിയമനം നടത്തുന്നതെന്ന് വിശ്വസിപ്പിച്ചും ട്രസ്റ്റിന്റെ പേരില്‍ വ്യാജ മെയില്‍ ഐ.ഡിയും അപ്പോയിന്റ്‌മെന്റ് ലെറ്ററും നിയമന ഉത്തരവുണ്ടാക്കി വഞ്ചിച്ചുവെന്നുമാണ് പരാതിയിലുള്ളത്.

പരാതിക്കാരന്റെ ഭാര്യാ സഹോദരന്റെ യു.പി.ഐ. വഴി നാലുതവണയായി 91,800 രൂപ രാജേഷിന്റെ അക്കൗണ്ടിലേക്കും ഏഴുതവണകളായി 1,07,540 രൂപ അഖില്‍ സജീവിന്റെ അക്കൗണ്ടിലേക്കും നല്‍കി. ഇതുകൂടാതെ അഖില്‍ സജീവിന്റെ ഓമല്ലൂര്‍ ശാഖയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് 2,40,000 രൂപയും നിക്ഷേപിച്ചെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അഖിലിന്റെ പണമിടപാടുകളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓമല്ലൂര്‍ ശാഖ അധികൃതര്‍ക്ക് പത്തനംതിട്ട പോലീസ് കഴിഞ്ഞദിവസം കത്തുനല്‍കിയിട്ടുണ്ട്.

ന്യൂസ് ക്ലിക് റെയിഡ് കേരളത്തിലും, മാധ്യമ പ്രവർത്തകയുടെ ലാപും ഫോണും പിടിച്ചെടുത്തു; ചോദ്യങ്ങൾ സിപിഎമ്മിലേക്ക്

വാര്‍ത്താപോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിനെതിരായ നടപടികളുമായി കേരളത്തിലും ഡല്‍ഹി പോലീസിൻ്റെ പരിശോധന. ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവര്‍ത്തകയായിരുന്ന പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനുഷ പോളിൻ്റെ വീട്ടിൽ റെയിഡ് നടത്തി.

മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമടക്കം പിടിച്ചെടുക്കുകയും ബാങ്ക് അക്കൗണ്ട് അടക്കമുള്ള രേഖകള്‍ പരിശോധിച്ചതായും അനുഷ പറഞ്ഞു. ഡല്‍ഹി പോലീസ് പ്രത്യേകസെല്ലിലെ മൂന്നംഗം സംഘമെത്തിയാണ് പരിശോധന നടത്തിയത്. സാധാരണയായി ഇത്തരം നടപടികൾ സംസ്ഥാന പൊലീസിനെ വിവരം അറിയിച്ച ശേഷമാണ് നടത്തേണ്ടത്. പത്തനംതിട്ട പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധനയെന്ന് ഇവർ അവകാശപ്പെട്ടു. എന്നാൽ സംസ്ഥാന പോലീസിനെ വിവരം അറിയിച്ചിരുന്നില്ലെന്നാണ് തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് അനുഷ പറയുന്നു. ചോദ്യങ്ങൾ സി പി എമ്മിലേക്ക് എത്തിക്കുന്നതായിരുന്നു എന്നും അവർ മാധ്യമങ്ങൾക്ക് മുൻപാകെ പറഞ്ഞു.

ഒരു വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പെടുന്ന സംഘമാണ് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.15-ഓടെയാണ് സ്ഥലത്തെത്തിയത്. 2018 ഒക്ടോബര്‍ മുതല്‍ 2022 ജനുവരി വരെ ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരിയായിരുന്നു അനുഷ.

അനുഷ പോൾ പറയുന്നു

ഡല്‍ഹി സി.പി.എം. സംസ്ഥാന സെക്രട്ടറി കെ.എം. തിവാരിയെ അറിയുമോയെന്ന് ചോദിച്ചു. സി.പി.എം. പ്രവര്‍ത്തകയും ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷററും ജില്ലാ സെക്രട്ടറിയുമാണ്, അതിനാല്‍ ഉറപ്പായും അറിയാമെന്ന് പറഞ്ഞു. ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ട്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് , തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയെല്ലാം പരിശോധിച്ചു.

ഭീഷണി

എത്രയും പെട്ടെന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തി തങ്ങള്‍ക്കുമുന്നില്‍ ഹാജരാകുന്നതായിരിക്കും നിങ്ങള്‍ക്ക് നല്ലത് എന്ന ഭാഷയിലാണ് സംസാരിച്ചതെന്നും പരിശോധനയ്ക്കുശേഷം അനുഷ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളുള്ളതിനാല്‍ ഡല്‍ഹിയിലേക്ക് ഉടനെ മടങ്ങാന്‍ കഴിയില്ലെന്ന് ഡല്‍ഹി പോലീസിനെ അറിയിച്ചതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

”നടപടിയെ നിയമപരമായി നേരിടും. എനിക്ക് ആരേയും ഭയമില്ല. ആരുടെ കൈയില്‍നിന്നും ഫണ്ട് വാങ്ങിയിട്ടില്ല. ന്യൂസ്‌ക്ലിക്ക് ആരുടേയും കൈയില്‍നിന്ന് ഫണ്ട് വാങ്ങിയെന്ന് എനിക്ക് തോന്നുന്നുമില്ല. നരേന്ദ്രമോദി, ആര്‍.എസ്.എസ്. ഭരണ ഭീകരതയ്‌ക്കെതിരെ ശബ്ദിക്കുന്ന മാധ്യമമായ ന്യൂസ്‌ക്ലിക്കിനേയും അതില്‍ പ്രവര്‍ത്തിക്കുന്ന ആളുകളേയും ഭയപ്പെടുത്താനുള്ള നീക്കമായി തന്നെയാണ് റെയ്ഡിനെ കാണുന്നത്.

എന്തിനാണ് കേസെടുത്തതെന്ന് പൊലീസ് സംഘം വ്യക്തമാക്കിയില്ല. പന്ത്രണ്ടോളം കുറ്റാരോപണം ചുമത്തി. പൊലീസ് തയാറാക്കിയ സ്‌റ്റേറ്റ്‌മെന്‍റില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിക്കുകയും ചെയ്തു.

2023 മുതല്‍ ഇന്നുവരെ ന്യൂസ്‌ക്ലിക്ക് ചെയ്ത് അപരാധമെന്താണെന്നോ, നടന്ന സാമ്പത്തിക കുറ്റകൃത്യം എന്താണെന്നോ തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് എഫ്.ഐ.ആര്‍. പുറത്തുവിടാത്തത്? എന്റെ ലാപ്‌ടോപ്പും ഫോണും ന്യൂസ്‌ക്ലിക്ക് തന്നതല്ല. എന്റെ ലാപ്‌ടോപ്പ് കൊണ്ടുപോയിട്ട് അവര്‍ക്ക് എന്താണ് നേടാനുള്ളത്?”, അനുഷ ചോദിച്ചു.

സി പി എമ്മിലേക്ക്

”ന്യൂസ്‌ക്ലിക്കിലൂടെ സി.പി.എമ്മിലേക്ക് എത്താന്‍ ശ്രമിച്ചാല്‍ അവര്‍ പരാജയപ്പെടുകയേയുള്ളൂ. ന്യൂസ്‌ക്ലിക്ക് സ്വതന്ത്ര്യമാധ്യമസ്ഥാപനമാണ്, അതിന് സി.പി.എമ്മുമായി എന്താണ് ബന്ധം? ന്യൂസ്‌ക്ലിക്കിനെ പൂട്ടിക്കാനും അതില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജോലി കളയാനും വേണ്ടിയുള്ള നടപടിയാണിത്. എന്ന് മുതല്‍ ജോലി ചെയ്യാന്‍ തുടങ്ങി, ന്യൂസ്‌ക്ലിക്കിന് ചൈനയില്‍നിന്നല്ലേ ഫണ്ട് വരുന്നത്, സി.പി.എം. പ്രവര്‍ത്തകയാണോ, സി.പി.എം. പണം തരുന്നുണ്ടോ എന്ന തരത്തിലായിരുന്നു ചോദ്യങ്ങള്‍. സി.പി.എം. നേതാക്കളുമായുള്ള ബന്ധം, സി.എ.എ, കര്‍ഷക സമരം, കോവിഡ് എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നും ചോദിച്ചു”, അനുഷ കൂട്ടിച്ചേര്‍ത്തു.

ന്യൂസ് ക്ലിക്ക്‌ ആവശ്യത്തിനുള്ള ഉപകരണങ്ങൾ പോലും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്.  മൊബൈൽ ഫോണ്‍ ഉപയോഗിച്ചാണ് പലപ്പോഴും ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത്‌. 2021 ൽ അഞ്ച്  ദിവസം പരിശോധന നടത്തിയെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതൊന്നും അവർക്ക്‌  ലഭിച്ചില്ല. നേരായ മാർ​ഗത്തിലുള്ള വരുമാനം മാത്രമാണുള്ളതെന്ന് റിസർവ്‌ ബാങ്ക് ഉറപ്പുവരുത്തിയതാണെന്നും അനുഷ പറഞ്ഞു.

ജാതിസെൻസസ് നടപടികൾ തടയാനാവില്ലെന്ന് സുപ്രീം കോടതി

ബിഹാര്‍ സർക്കാരിൻ്റെ ജാതി സെന്‍സസ് വിവരങ്ങൾ പുറത്തു വിടുന്നത് തടയണമെന്ന ആവശ്യം നടപ്പാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ഒരു സംസ്ഥാന സര്‍ക്കാരിനെയോ ഏതെങ്കിലും സര്‍ക്കാരുകളെയോ തീരുമാനം എടുക്കുന്നതില്‍ നിന്ന് തടയാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎന്‍ ഭാട്ടി എന്നിവര്‍ അടങ്ങുന്ന ബഞ്ച് വാക്കാലായിരുന്നു ഈ നിരീക്ഷണം നടത്തിയത്.

ഇതോടെ ജാതി സെന്‍സസുമായി ബന്ധപ്പെട്ട രണ്ടാംഘട്ട സര്‍വെയുമായി മുന്നോട്ട് പോകാനും ബിഹാര്‍ സര്‍ക്കാരിന് സാധിക്കും. നേരത്തെ പട്ന ഹൈക്കോടതിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ജാതി സര്‍വേയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ബിഹാര്‍ സര്‍ക്കാരിനെ വിലക്കണമെന്ന ആവശ്യം കോടതി തള്ളുകയും ചെയ്തു.

വാദം പ്രതിവാദം

ഈ ആഴ്ച ആദ്യമാണ് ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് പ്രസിദ്ധീകരിച്ചത്. 21-ാം അനുച്ഛേദം പ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമായ സ്വകാര്യതയ്ക്കുള്ള അവകാശം അംഗീകരിച്ച കെ.എസ്. പുട്ടസ്വാമിയുടെ വിധിക്ക് വിരുദ്ധമാണ് ജാതി വിവരങ്ങള്‍ തേടാനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക അപരാജിത സിങ് അവകാശപ്പെട്ടു. ഇതിനെതിരെ, സെന്‍സസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ഒരു കോടതിയുടെയും വിലക്കുണ്ടായിരുന്നില്ലെന്ന് ബിഹാര്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞു.

മറ്റ് വാദങ്ങൾ ജനുവരിയിൽ കേൾക്കാം

വിഷയം ദീര്‍ഘമായി കേള്‍ക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച ബെഞ്ച്, ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചുകൊണ്ട് വാദം കേള്‍ക്കുന്നത് അടുത്ത വര്‍ഷം ജനുവരിയിലേക്ക് മാറ്റി.

സെന്‍സസിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഇനി കോടതിയില്‍ വാദം കേള്‍ക്കുന്നതിന് മുമ്പ് പ്രസിദ്ധീകരിക്കരുതെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത് കോടതി സ്വീകരിച്ചില്ല. പക്ഷേ, ഡാറ്റയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഗണിക്കും. പേരും മറ്റു വിവരങ്ങളും പ്രസിദ്ധീകരിക്കാത്തതുകൊണ്ട് ഇത് സ്വകാര്യതയുടെ പ്രശ്‌നമായി കരുതുന്നില്ലെന്നും കോടതി വ്യക്തമാക്കി.

സർക്കാർ ജോലികളിൽ അനർഹമായ പ്രാതിനിധ്യം ആശങ്കയാവും

ജാതി അടിസ്ഥാനത്തില്‍ സര്‍വേ നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ബിഹാര്‍. സംസ്ഥാനത്തെ ജനസംഖ്യയില്‍ 36 ശതമാനം പേര്‍ അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുളളവരാണ്. 27 ശതമാനം പിന്നാക്ക വിഭാഗക്കാര്‍, 19.7 ശതമാനം പേര്‍ പട്ടികജാതി, 1.7 ശതമാനം പേര്‍ പട്ടികവര്‍ഗക്കാരുമാണെന്ന് സര്‍വേയില്‍ പറയുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യ 13.1 കോടിയാണ്. ബിസി വിഭാഗത്തില്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സമുദായമായ യാദവ് സമുദായമാണ് ഏറ്റവും വലിയ ഉപസമുദായം. 14.27 ശതമാനമാണ് യാദവ് സമുദായം. കുര്‍മി സമുദായം 2.87 ശതമാനം, മുസാഹര്‍ സമുദായം മൂന്ന് ശതമാനം, ഭൂമിഹാര്‍ 2.86 ശതമാനം, ബ്രാഹ്‌മണര്‍ 3.66 ശതമാനം എന്നിങ്ങനെയാണ് കണക്ക്.