മെഡിക്കല്‍ ഓഫീസര്‍ നിയമന തട്ടിപ്പ് കേസിൽ ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിന്റെ പേരുപയോഗിച്ച് മറ്റ് പ്രതികൾ ആൾമാറാട്ടം നടത്തിയെന്ന് പൊലീസ്.
കേസിൽ അഖിൽ മാത്യുവിന്റെ പേരിൽ മറ്റ് പ്രതികള്‍ ആൾമാറാട്ടം നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ട്. അഖില്‍ സജീവാണ് കേസിലെ ഒന്നാം പ്രതി. ലെനിന്‍ രാജ്, റയീസ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇവർ മൂവരും ചേർന്ന് ഹരിദാസിനെ വഞ്ചിച്ച് 1.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസിനെ കന്റോൺമെന്റ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ നിലവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയത് റയീസാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.
നാനോടെക്‌നോളജിയിലെ കണ്ടെത്തലുകൾക്ക് പിന്നിലെ മൂന്നു യു.എസ്. ഗവേഷകർക്ക് രസതന്ത്രത്തിനുള്ള നൊബേൽ. ക്വാണ്ടം ഡോട്ടുകൾ കണ്ടെത്തി വികസിപ്പിച്ച മൗംഗി ജി. ബവേൻഡി, ലൂയിസ് ഇ. ബ്രുസ്, അലെക്‌സി ഐ. ഇക്കിമോവ് എന്നിവരാണ് അർഹരായത്.
ഒ എൽ ഇഡി ടിവിയും എൽ ഇ ഡി വെളിച്ചവും മുതൽ സർജറി രംഗം വരെ
ടെലിവിഷനും എൽ.ഇ.ഡി. വിളക്കുകളും മുതൽ സർജറിയുടെ രംഗത്ത് വരെ നാനോ ഡോട്ടുകളുടെ കണ്ടെത്തൽ ഇന്ന് പ്രയോഗിക്കപ്പെടുന്നു. ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലോടെ നാനോടെക്‌നോളജിയിൽ ഇവർ പുതിയ വഴിവെട്ടുകയാണ് ചെയ്തതെന്ന് നൊബേൽ അക്കാദമി വ്യക്തമാക്കി.
ആറ്റത്തിലെ ഇലക്ട്രോണുകളുടെ എണ്ണം അനുസരിച്ചാണ് ഒരു മൂലകത്തിന്റെ സവിശേഷതകൾ കണക്കാക്കുന്നത്. പക്ഷെ തീരെച്ചെറിയ നാനോതലത്തിലെത്തുമ്പോൾ ഈ ഘടന അട്ടമറിയും. നാനോതലത്തിൽ കാര്യങ്ങളുടെ നിയന്ത്രണം ക്വാണ്ടം പ്രതിഭാസങ്ങൾക്കാണ്. പദാർഥത്തിന്റെ വലുപ്പത്തിന് അല്ലെങ്കിൽ വലുപ്പക്കുറവിനാണ് പ്രാധാന്യം.
ക്വാണ്ടം പ്രതിഭാസത്തെ കാര്യങ്ങളെ നിയന്ത്രിക്കാൻ പാകത്തിലുള്ള സൂക്ഷ്മകണങ്ങളായി പവർത്തിപ്പിച്ച് ഉപയോഗിക്കാൻ ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തൽ വഴി സാധ്യമായി. നാനോടെക്‌നോളജി രംഗത്തെ വൻമുന്നേറ്റമെന്ന് ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തൽ വിലയിരുത്തപ്പെടുന്നു.
വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ, നാനോകണങ്ങളിൽ വ്യത്യസ്ത ക്വാണ്ടംസവിശേഷതകൾ സാധ്യമാകുമെന്ന് സൈദ്ധാന്തികമായി ഏറെക്കാലമായി അറിയാവുന്ന സംഗതിയായിരുന്നു. നാനോമാനങ്ങളിലേക്ക് പക്ഷെ പദാർഥകണങ്ങളെ എത്തിക്കുക എങ്ങിനെ എന്ന് നിശ്ചയമില്ലായിരുന്നു.
ക്വാണ്ടം ഡോട്ടുകളെ വിശേഷിപ്പിക്കുന്നത് ഒരു ഫുട്ബോളിൻ്റെ വലിപ്പം ഭൂമിയുടെ വലിപ്പത്തിന് ഒപ്പമാണെങ്കിൽ ഒരു സാധാരണ ഫുട്ബോൾ എത്രവലുതാണോ അത്രയും വലിയ കണം എന്നാണ്.
ഇക്കിമോവ് തുടക്കമിട്ട പഠനം, ഏതാനും വർഷത്തിന് ശേഷം ന്യൂയോർക്കിലെ തന്നെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ലൂയിസ് ബ്രുസ് മുന്നോട്ട് നയിച്ചു. തുടർന്ന് രംഗത്തെത്തിയത് മസാച്യൂസെറ്റ്‌സ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലെ മൗംഗി ബവേൻഡിയാണ്. അദ്ദേഹം ക്വാണ്ടം ഡോട്ടുകളുടെ രാസപരമായ നിർമാണം വിപ്ലവകരമായി നവീകരിച്ചു. അതോടെ, വിവിധ ഉപയോഗങ്ങൾക്ക് പദാർഥത്തിന്റെ ആ സൂക്ഷ്മകണങ്ങളെ ഉപയോഗിക്കാൻ വഴിതുറന്നു.
The Nobel Laureates in Chemistry 2023 have succeeded in producing particles so small that their properties are determined by quantum phenomena. The particles, which are called quantum dots, are now of great importance in nanotechnology.
“Quantum dots have many fascinating and unusual properties. Importantly, they have different colours depending on their size,” says Johan Åqvist, Chair of the Nobel Committee for Chemistry.
Physicists had long known that in theory size-dependent quantum effects could arise in nanoparticles, but at that time it was almost impossible to sculpt in nanodimensions. Therefore, few people believed that this knowledge would be put to practical use.
However, in the early 1980s, Alexei Ekimov succeeded in creating size-dependent quantum effects in coloured glass. The colour came from nanoparticles of copper chloride and Ekimov demonstrated that the particle size affected the colour of the glass via quantum effects.
A few years later, Louis Brus was the first scientist in the world to prove size-dependent quantum effects in particles floating freely in a fluid.
In 1993, Moungi Bawendi revolutionised the chemical production of quantum dots, resulting in almost perfect particles. This high quality was necessary for them to be utilised in applications.
Quantum dots now illuminate computer monitors and television screens based on QLED technology. They also add nuance to the light of some LED lamps, and biochemists and doctors use them to map biological tissue.
Quantum dots are thus bringing the greatest benefit to humankind. Researchers believe that in the future they could contribute to flexible electronics, tiny sensors, thinner solar cells and encrypted quantum communication – so we have just started exploring the potential of these tiny particles.
Quantum dots now illuminate computer monitors and television screens based on QLED technology. They also add nuance to the light of some LED lamps, and biochemists and doctors use them to map biological tissue.
Quantum dots are thus bringing the greatest benefit to humankind. Researchers believe that in the future they could contribute to flexible electronics, tiny sensors, thinner solar cells and encrypted quantum communication – so we have just started exploring the potential of these tiny particles.
About the Moungi G. Bawendi, Louis E. Brus and Alexei I. Ekimov
Moungi G. Bawendi
Moungi G. Bawendi, born 1961 in Paris, France. PhD 1988 from University of Chicago, IL, USA. Professor at Massachusetts Institute of Technology (MIT), Cambridge, MA, USA.
Louis E. Brus
Louis E. Brus, born 1943 in Cleveland, OH, USA. PhD 1969 from Columbia University, New York, NY, USA. Professor at Columbia University, New York, NY, USA.
Alexei I. Ekimov
Alexei I. Ekimov, born 1945 in the former USSR. PhD 1974 from Ioffe Physical-Technical Institute, Saint Petersburg, Russia. Formerly Chief Scientist at Nanocrystals Technology Inc., New York, NY, USA.
About the Nobel Prize in Chemistry
The Nobel Prize in Chemistry has been awarded 114 times to 191 Nobel Prize laureates between 1901 and 2022. Frederick Sanger and Barry Sharpless have both been awarded the Nobel Prize in Chemistry twice. This means that a total of 189 individuals have received the Nobel Prize in Chemistry. Click on the links to get more information.
The Nobel Prize medal in chemistry was designed by Swedish sculptor and engraver Erik Lindberg and represents Nature in the form of a goddess resembling Isis, emerging from the clouds and holding in her arms a cornucopia. The veil which covers her cold and austere face is held up by the Genius of Science.
Youngest chemistry laureate
To date, the youngest Nobel Prize laureate in chemistry is Frédéric Joliot, who was 35 years old when he was awarded the chemistry prize in 1935, together with his wife, Irène Joliot-Curie.
Oldest chemistry laureate
The oldest Nobel Prize laureate in chemistry to date is John B. Goodenough, who was 97 years old when he was awarded the chemistry prize in 2019. He is also the oldest laureate to be awarded in all prize categories.
ഇതിനോടകം ആയിരത്തിലേറെ റെയ്ഡുകളെങ്കിലും ഇ.ഡി. നടത്തിയിട്ടുണ്ടാകുമെന്നും എന്നാല്‍ അനധികൃതമായി സമ്പാദിച്ച ഒരു രൂപ പോലും കണ്ടെത്താനായില്ലെന്നുംഎ.എ.പി. കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് എതിരാളികളെ അട്ടിമറിക്കാന്‍ തോല്‍വി കാത്തിരിക്കുന്ന ഒരു പാര്‍ട്ടി നടത്തുന്ന തീവ്രശ്രമങ്ങളാണിതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
മദ്യനയ കേസുമായി ബന്ധപ്പെട്ട ആം ആദ്മി എം.പി സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ ഇ.ഡി പരിശോധന നടത്തിയതിനു പിന്നാലെയാണ് പ്രതികരണം.
കൈവിലങ്ങ് അകലെയല്ലെന്ന് ബിജെപി കെജ്‌രിവാളിനോട്
സംഭവത്തിൽ തൊട്ടടുത്ത് തന്നെ ബി ജെ പി വക്കാവ് ഗൌരവ് ഭാട്ട്യ പ്രതികരണവുമായി എത്തി. കൈ വിലങ്ങുകൾ അകലെയല്ല എന്നായിരുന്നു കെജ്‌രിവാളിനുള്ള മുന്നറിയിപ്പ്. 32 ലക്ഷം രൂപയുടെ ചെക്ക് കെജ്‌രിവാളിൻ്റെ വസതിയ എത്തി കൈമാറിയതായുള്ള മൊഴിയുണ്ട് എന്നായിരുന്നു ഇതിനെ പിന്തുണച്ച് അവതരിപ്പിച്ചത്. സഞ്ജയ് സിങ്ങിൻ്റെ സാന്നിധ്യത്തിൽ പാർട്ടി ഫണ്ടായാണ് ഇത് വാങ്ങിയത് എന്നും പറഞ്ഞു.
ന്യൂസ് ക്ലിക്കിനെതിരെ യു.എ.പി.എ. ചുമത്തി മാധ്യമ പ്രവർത്തകരെ ജയിലിലടച്ച നടപടിയെ ശക്തമായി അപലപിച്ചു. തങ്ങളെ എതിര്‍ക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും ഇല്ലാതെയാക്കാന്‍ ബി.ജെ.പി. ദേശീയ ഏജന്‍സികളെ ദുര്‍വിനിയോഗം ചെയ്യുകയാണ്. ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഭവിച്ചു, ഇന്ന് സഞ്ജയ് സിങ്ങിനു നേരെ. തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കൂ, നിങ്ങള്‍ ഓരോരുത്തര്‍ക്കും ഇത് സംഭവിച്ചേക്കാം. – കേജ്‌രിവാള്‍ വ്യക്തമാക്കി.
‘ഞങ്ങള്‍ക്കെതിരെ അവര്‍ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. ബസ് വാങ്ങിയതില്‍, വൈദ്യുതി വിതരണത്തില്‍, ക്ലാസ് റൂമുകളും റോഡുകളും നിര്‍മിച്ചതില്‍ അങ്ങനെ എല്ലാത്തിലും ആരോപണങ്ങളുയര്‍ത്തി. കഴിഞ്ഞ കുറച്ചുനാളായി അവര്‍ മദ്യനയത്തില്‍ അഴിമതി നടന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ്. എന്നാല്‍ അവരുടെ ആരോപണത്തെ സാധൂകരിക്കുന്ന യാതൊന്നും കണ്ടെത്താനായില്ല. കെജ്‌രിവാള്‍ പറഞ്ഞു.
ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് ആരോപണത്തിലായിരുന്നു എ.എ.പി. നേതാവും രാജ്യസഭാ എം.പി.യുമായ സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കഴിഞ്ഞ ഫെബ്രുവരിയില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കേസില്‍ സിബിഐ ചോദ്യംചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു എഎപി നേതാവിനെ കൂടി കേസില്‍ പിന്തുടരുന്നത്.
പാലക്കാട് വണ്ടാഴിയില്‍ പന്നിക്ക് വെച്ച വൈദ്യുതി കെണിയില്‍ കുടുങ്ങി വയോധിക മരിച്ചു. വണ്ടാഴി കരൂര്‍ പുത്തന്‍പുരയ്ക്കല്‍ ഗ്രെയ്സി (63) ആണ് മരിച്ചത്. രാവിലെ സ്വന്തം കപ്പത്തോട്ടത്തില്‍ മരിച്ച നിലയില്‍ ഗ്രെയ്സിയെ കണ്ടെത്തുകയായിരുന്നു.
ഒറ്റക്ക് താമസിക്കുന്ന ഗ്രെയ്സി കൃഷി ചെയ്യുന്നുണ്ട്. സ്വന്തം കൃഷിയിടത്തില്‍ പന്നിയെ പിടികൂടുന്നതിനായി കെണിവെച്ചപ്പോള്‍ അബദ്ധത്തില്‍ വൈദ്യുതാഘാതമേറ്റതാണെന്നാണ് പ്രാഥമിക വിവരം. വീടിനോടു ചേര്‍ന്നുള്ള കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ മീന്‍ വില്‍ക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്.
ദിവസങ്ങള്‍ക്ക് മുമ്പ് പാലക്കാട് കരിങ്കരപുള്ളിയില്‍ രണ്ട് യുവാക്കള്‍ പന്നിക്ക് വെച്ച വൈദ്യുതി കെണിയില്‍പെട്ട് മരിച്ചിരുന്നു. ഷിജിത്ത്, സതീഷ് എന്നീ യുവാക്കളാണ് മരിച്ചത്. പൊലീസില്‍നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെയാണ് യുവാക്കള്‍ വൈദ്യുതി കെണിയില്‍ കുടുങ്ങിയത്. സ്ഥലമുടമ അനന്തൻ പന്നിക്ക് വെച്ച കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചത്. തെളിവ് നശിപ്പിക്കാൻ വേണ്ടി ഇയാള്‍ യുവാക്കളുടെ വയര്‍ കീറിയശേഷം മൃതദേഹങ്ങള്‍ വയലില്‍ കുഴിച്ചിട്ടത് വാർത്തയായിരുന്നു.
പാലക്കാട് ജില്ലയില്‍ പന്നികളെ പിടികൂടുന്നതിനായി വെക്കുന്ന വൈദ്യുതി കെണിയില്‍പെട്ടുള്ള അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഇതില്‍ ഏറ്റവും ഒടുവിലായാണിപ്പോള്‍ വയോധികയുടെ മരണം. മൃഗശല്യം കാരണം ഇത്തരം മേഖലകളിൽ കാർഷിക ജീവിതം അസാധ്യമായി തുടങ്ങുകയാണ്.
സിക്കിമിലെ ലഖൻ വാലിയിലുണ്ടായ മിന്നല്‍ പ്രളയം. ടീസ്ത നദിയിൽ സൈനികരടക്കം 29 പേരെ കാണാതായി. സൈനിക ക്യാമ്പും വാഹനങ്ങളും പ്രളയത്തിൽ മുങ്ങി.
രണ്ട് ദിവസമായി പെയ്തെ മഴക്കൊപ്പം ഇന്നലെയുണ്ടായ മേഘവിസ്ഫോടനമാണ് വടക്കൻ സിക്കിമിൽ ലാചെൻ താഴ്വരയിൽ സ്ഥിതി സങ്കീർണ്ണമാക്കിയത്. ലോനാക് തടാകത്തിന് സമീപത്തെ മേഘവിസ്ഫോടനമാണ് ദുരന്തത്തിനിടയാക്കിയത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് കരസേനയും സംസ്ഥാന സർക്കാരും അറിയിച്ചു.
ചുങ്താങ് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ തുറന്ന് വിടേണ്ടി വന്നു. ഇത് മൂലം ടീസ്ത നദിയിലെ ജലനിരപ്പ് ഇരുപത് അടിയോളം ഉയർന്നു. നദി തീരത്തുള്ള സൈനിക ക്യാമ്പുകളിലേക്കും വെള്ളം ഇരച്ചെത്തി. സിങ്താമിനു സമീപം നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ഒഴുകിപ്പോയി. 23 സൈനികരെ കാണാതായതായും ചില വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതായും കരസേന അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളായ സാങ്‌കലാങ്, ബ്രിങ്ബോങ് എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. പശ്ചിമ ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 10 നിരവധിയിടങ്ങളിൽ തകർന്നു.
വിവിധ സ്ഥലങ്ങളിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. നിരവധി പാലങ്ങളും ഒലിച്ചുപോയതായി റിപ്പോർട്ടുണ്ട്. മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നദി തീരത്തുനിന്ന് ആളുകൾ മാറണമെന്ന് സിക്കിം സർക്കാര്‍ ജനങ്ങൾക്ക് നിര്‍ദേശം നൽകി. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലും നദി തീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.
#WATCH | Sikkim: A flood-like situation arose in Singtam after a cloud burst.
കണ്ണൂർ സ്ക്വാഡിന്റെ വമ്പൻ വിജയത്തിനുശേഷം സിനിമയിൽ നിന്നൊരു ചെറിയ ഇടവേള എടുത്ത് വിദേശത്ത് അവധി ആഘോഷിക്കാൻ പോകുകയാണ് മമ്മൂട്ടി. ഒക്ടോബർ അവസാനത്തോടെ യാത്ര പൂർത്തിയാക്കി മമ്മൂട്ടി തിരികെയെത്തും.ഇതിനുശേഷമാകും വൈശാഖ് ചിത്രത്തിൽ ജോയിൻ ചെയ്യുക. അച്ചായന്റെ വേഷത്തിലാകും മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സിനിമയുടെ മറ്റു വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല
അടിപൊളി ലുക്ക്, ന്യൂ ജെൻ ഹെയർ സ്റ്റൈൽ
മുടി വെട്ടിയൊതുക്കി താടിയെടുത്ത് സ്റ്റൈലിഷ് ഗെറ്റപ്പിലാണ് മമ്മൂട്ടിയെ കാണാനാകുക. വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് മമ്മൂട്ടിയുടെ ഈ ലുക്കെന്നാണ് ആരാധകരുടെ കണ്ടെത്തൽ. മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ എഴുതുന്നത്. മിഥുനും മമ്മൂട്ടിയുടെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ബാലൻസ് ചെയ്യാൻ രജനി കേരളത്തിൽ
അതേ സമയം പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി സൂപ്പര്‍താരം രജനികാന്ത് തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് രജനി തിരുവനന്തപുരം വിമാനതാവളത്തില്‍ ഇറങ്ങിയത്. ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170.തമിഴിലെ പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമാണം.
അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ , ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തലൈവർ 170 എന്നു താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി.ജെ. ജ്ഞാനവേല്‍ ആണ്.
പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ താരത്തെ കാണാൻ നിരവധി ആരാധകർ എത്തിയിരുന്നു.
കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരിക്കും താമസം. വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ 170’ ന്റെ കേരളത്തിലുള്ള ചിത്രീകരണം.
ഒരു കേവല യുക്തിവാദിയോ, യുക്തി’വാത’ധ്യാനഗുരുവോ എന്നതിലപ്പുറം വൈപുല്യമുള്ള കർമ്മ മണ്ഡലങ്ങളിലൂടെയായിരുന്നു പ്രേമാനന്ദിന്റെ ജീവിത യാത്ര. അറിവുകളുടെയും അനുഭവങ്ങളുടെയും ഭണ്ഡാരവും പേറി വ്യത്യസ്ഥമായ സഞ്ചാര പഥങ്ങളിലൂടെയായിരുന്നു ത്യാഗ നിർഭരമായ ആ യാത്ര. ഒരു വ്യക്തി എന്നതിനപ്പുറം പേമാനന്ദ് ഒറ്റയ്ക്കു തന്നെ ഒരു പ്രസ്ഥാനമായിരുന്നു.
ഓർമ്മ ദിനം ഓക്ടോബർ 4
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ അനവരതം പോരാടിയ, ഇന്ദ്രജാലം ഉൾപ്പെടെ സമരായുധമാക്കിയ പ്രതിഭാധനനായ പ്രേമാനന്ദിന്റെ ജീവിതം തന്നെ അമ്പരപ്പിയ്ക്കുന്ന ഒരു വിസ്മയമായിരുന്നു. ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ താൻ ഏറ്റെടുത്ത കർമ്മങ്ങളുമായി ലോകം ചുറ്റിയ ഈ മഹാരഥൻ സമാനതകളില്ലാത്ത ഒരു വ്യക്തിത്വത്തിനുടമയായിരുന്നു.
പല വിദേശരാജ്യങ്ങളിലും അവിടങ്ങളിലെ പ്രശസ്ത സർവ്വകലാശാലകളിൽ പ്രത്യേക ക്ഷണിതാവായി പോയി അദ്ദേഹം ശാസ്ത്രസംബന്ധിയായ ക്ലാസ്സുകൾ നടത്തിയിരുന്നു. റിച്ചാർഡ്സ് ഡോക്കിൻസ് ഉൾപ്പെടെയുള്ള ലോകത്തിലെ നിരവധി ശാസ്ത്രജ്ഞന്മാരുമായി അദ്ദേഹം ബന്ധം പുലർത്തിയിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രേമാനന്ദും സംഘവും നാടു നീളെ നടത്തിയ ദിവ്യാദ്ഭുത അനാവരണപരിപാടികൾ ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ബി.ബി.സി ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങൾ അദ്ദേഹത്തിന്റെ ദിവ്യാദ്ഭുത അനാവരണ പരിപാടികൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. ശാസ്ത്രപ്രചാരകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് കേന്ദ്ര ഗവർണ്മെന്റ് ഒരു ലക്ഷം രൂപയുടെ അവാർഡു നൽകി ആദരിച്ചിട്ടുണ്ട്.
മാധ്യമങ്ങളുടേ പുറകേ നടക്കാത്തതിനാൽ അദ്ദേഹത്തിനു അർഹമായ പ്രശസ്തിയോ ഔദ്യോഗികമായ അംഗീകാരങ്ങളോ വളരെയൊന്നും ലഭിച്ചില്ലെന്നു മാത്രം.ഒരുപക്ഷെ യുക്തിവാദ ആശയങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നതുകൊണ്ടു കൂടിയാകാം അത്തരം ആശയങ്ങളോടു മുഖം തിരിയ്ക്കുന്ന നമ്മുടെ പൊതു സമൂഹത്തിൽ അദ്ദേഹം അവഗണിയ്ക്കപ്പെട്ടത്. സത്യത്തിൽ കേവലം യുക്തിവാദി സമൂഹത്തെ മാത്രമല്ല, പൊതു സമൂഹത്തെ ആകമാനമാണ് അദ്ദേഹം സേവിച്ചതും സ്വാധീനിച്ചതും.
ഇന്ത്യയിൽ പലയിടങ്ങളിൽ നിന്നും മതാന്ധന്മാരുടെ ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും തന്റെ പോരാട്ടങ്ങൾക്കു ശമനമുണ്ടായില്ല. രാജ്യത്തിന്റെ നനാഭാഗങ്ങളിൽ നിന്നും ഏറ്റ നിരവധി മർദ്ദനങ്ങളേല്പിച്ച രോഗപീഡകൾ ഉണ്ടായിരുന്നെങ്കിലും വാർദ്ധക്യത്തിലും ആരോഗ്യവാനായും സന്തോഷവാനായും കാണപ്പെട്ട പ്രേമാനന്ദ് ഒരു അദ്ഭുതം തന്നെയായിരുന്നു. ഇരുമ്പു ദണ്ഡുകൊണ്ട് ഉത്തരേന്ത്യയിൽ ഒരിടത്തുനിന്നു കാൽമുട്ടിനു കിട്ടിയ അടിയുടെ വേദന ആയുഷ്കാലം അദ്ദേഹം കൊണ്ടുനടന്നിരുന്നു.
ദിവ്യത്വം അവകാശപ്പെടുന്നവരുടെ തട്ടിപ്പുകൾക്കു പിന്നിലെ ശാസ്ത്രീയ വശങ്ങൾ അനാവരണം ചെയ്ത് ജനശ്രദ്ധപിടിച്ചു പറ്റിയ അദ്ദേഹം അത്തരം ദിവത്വം അവകാശപ്പെടുന്ന നാനാജാതിമതസ്ഥരായ മനുഷ്യ ദൈവങ്ങളുടെ കണ്ണിലെ കരടായിരുന്നു. ദിവ്യന്മാർക്കെതിരെ കോവൂർ നടത്തിയ വെല്ലുവിളികളെ, തുടർന്ന് ഏറ്റെടുത്തതിൽ പ്രധാനിയായിരുന്നു പ്രേമാനന്ദ്. ഏതെങ്കിലും മനുഷ്യർക്കു ദിവ്യശക്തിയുണ്ടെന്നു തെളിയിച്ചാൽ അവർക്കു അന്തർദ്ദേശീയ യുക്തിവാദി സംഘം ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള ലക്ഷക്കണക്കിനു ഡോളറുകളുടെ നോമിനി കൂടിയായിരുന്നു പ്രേമാനന്ദ്. പക്ഷെ ആ തുക ഇപ്പോഴും അതുപോലെ കിടക്കുന്നു. കോവൂരിന്റെയോ പ്രേമാനന്ദിന്റെയോ ലോക യുക്തിവാദി സമൂഹത്തിന്റെയോ വെല്ലുവിളികൾ സ്വീകരിയ്ക്കുവാൻ ഒരു ദിവ്യനും നാളിതുവരെ തയ്യാറായിട്ടില്ല.
അഗ്നിയിൽ നടത്തം, അന്തരീക്ഷത്തിൽ നിന്നു ഭസ്മം പിടിയ്ക്കൽ, തിളച്ച എണ്ണയിൽ കൈയ്യിടൽ, തലയിൽ തീ കത്തിച്ച് ചായ ഉണ്ടാക്കൽ, നാക്കിലും കവിളിലും സൂചി കുത്തിയിറക്കൽ, വായിൽ കർപ്പൂരം കത്തിച്ചിടൽ, കണ്ണുകെട്ടി സ്കൂട്ടറോടിയ്ക്കൽ, മുതുകിൽ കൊളുത്തിട്ട് കാറോടിയ്ക്കൽ തുടങ്ങിയ വിവിധ ദിവ്യാദ്ഭുതങ്ങൾ ഒരു ദിവ്യ ശക്തിയും കൂടാതെ അവതരിപ്പിയ്ക്കാൻ നിരവധി ശിഷ്യന്മാരെ പരിശീലിപ്പിച്ച അദ്ദേഹം ദിവ്യന്മാർക്ക് വെല്ലുവിളിയായതിൽ അദ്ഭുതമൊന്നുമില്ല. ദിവ്യാദ്ഭുതം എന്നവകാശപ്പെടുന്ന ഏതൊരു പ്രവൃത്തിയ്ക്കു പിന്നിലും ഒരു ശാസ്ത്രീയ വശം ഉണ്ടാകും.
ജാതിയിലോ മതത്തിലോ ദൈവത്തിലോ വിശ്വാസമില്ലാതിരുന്ന പ്രേമാനന്ദിനു പക്ഷെ ഒരു മത- ദൈവ വിശ്വാസിയോടും അസഹിഷ്ണുത ഉണ്ടായിരുന്നില്ല. വിശ്വാസിയും അവിശ്വാസിയും എല്ലാം മാനവികതാ വാദിയായിരുന്ന അദ്ദേഹത്തിനു തുല്യരായിരുന്നു. എല്ലാവരോടും അദ്ദേഹത്തിനു നിറഞ്ഞ സ്നേഹം മാത്രമായിരുന്നു.
കൊയിലാണ്ടിയ്ക്കടുത്ത നന്തിയിൽ പ്രഭുവിന്റെ അഞ്ചു മക്കളിൽ ഒരുവനായി 1925-ലായിരുന്നു ബസവ പ്രേമാനന്ദിന്റെ ജനനം. മലയാളിയായിരുന്നെങ്കിലും തമിഴ്നാട്ടിലായിരുന്നു സ്ഥിരതാമസം.അവിടെ പോത്തന്നൂരിലായിരുന്നു ഏറെക്കാലം. തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രവർത്തകരായിരുന്നു മാതാപിതാക്കൾ. 1942-ൽ, പഠനം ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തതോടെ വിദ്യാഭ്യാസം അവസാനിച്ചു. റഷ്യൻ ആത്മീയവാദിയും തിയോസഫിക്കൽ സൊസൈറ്റിയുടെ സഹസ്ഥാപകയുമായിരുന്ന ഹെലീന ബ്ലാവാസ്‌കിയുടെ ഗുരുകുലത്തിലായിരുന്നു പിന്നീടുള്ള വിദ്യാഭ്യാസം. 1969-ൽ ശ്രീലങ്കൻ പര്യടനത്തിൽ പ്രശസ്ത യുക്തിവാദി എ.ടി കോവൂരിനെ പരിചയപ്പെട്ടതോടെ തിയോസഫിക്കൽ ആശയം പൂർണ്ണമായും ഉപേക്ഷിച്ച് യുക്തിവാദത്തിൽ ആകൃഷ്ടനായി. 1978-ൽ കോവൂർ മരിച്ചതിനുശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി. തുടർന്ന് ആൾദൈവങ്ങളെയും അവരുടെ അമാനുഷിക പ്രതിഭാസങ്ങളെയും തുറന്നുകാട്ടുന്നതിനുമായി തന്റെ ജീവിതം സമർപ്പിച്ചു.
NOV 28 1988; Premanand, B – Skeptic; (Photo By The Denver Post via Getty Images)
1986-ൽ, സ്വർണ്ണ നിയന്ത്രണ നിയമം അനുസരിച്ച് സായി ബാബയ്ക്കെതിരെ കേസ് കൊടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സായിബാബയുടെ ആശ്രമം സ്ഥിതി ചെയ്യുന്ന പുട്ടപർത്തിയിലേക്ക് 500 സന്നദ്ധപ്രവർത്തകരുമായി മാർച്ച് നടത്തിയതിന് പോലീസ് മർദ്ദനത്തിന് ഇരയാവുകയും അറസ്റ്റിലാവുകയും ചെയ്തു. 1993-ൽ സായി ബാബയുടെ ആശ്രമത്തിലെ ആറ് അന്തേവാസികളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് അദ്ദേഹം അന്വേഷിച്ച കണ്ടെത്തലാണ് ‘സായ് ബാബയുടെ കിടപ്പുമുറിയിലെ കൊലപാതകങ്ങൾ’ എന്ന പുസ്തകം.
1982-ൽ ശാസ്ത്രവും ശാസ്ത്രീയ ചിന്തയും ജനകീയമാകുന്നതിന് മഹാരാഷ്ട്ര ലോക് വിദ്യാൻ സംഘടിപ്പിച്ച വിജ്ഞാൻ യാത്രയും 1987-ൽ ഭാരത് ജൻ വിജ്ഞാൻ ജാഥയും നയിച്ചു.1989 ൽ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി രൂപീകരിച്ചു. 1997-ൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷൻ ((FIRA) രൂപീകരിച്ചു.
ദീർഘകാലം കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. യുക്തിവാദി സംഘത്തിനും സ്വതന്ത്ര ചിന്തകർക്കും ശാസ്ത്ര- പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും ഒരു മുതൽക്കൂട്ടായിരുന്ന അദ്ദേഹം 2009 ഒക്ടോബർ 4 ഞായറാഴ്ച പകൽ 2.15-ന് കോയമ്പത്തൂരിൽ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഒരു മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടു കൊടുത്തു. ‘പ്രഭുവിന്റെ മക്കൾ ‘ എന്നപേരിൽ സജീവൻ അന്തിക്കാട് അദ്ദേഹത്തിൻറെ ജീവിതകഥ സിനിമയാക്കിയിരുന്നു.
സയൻസ് വേഴ്സസ് മിറാക്കിൾസ്, ല്യൂവർ ഓഫ് മിറാക്കിൾസ്, ഡിവൈൻ ഒക്ടോപസ്, ദ സ്റ്റോം ഓഫ് ഗോഡ്മെൻ, ഗോഡ് ആൻഡ് ഡയമണ്ട് സ്മഗ്ലിംഗ്, സത്യസായി ഗ്രീഡ്, സത്യസായിബാബ ആൻഡ് ഗോൾഡ് കൺട്രോൾ ആക്ട്, സത്യസായിബാബ ആൻഡ് കേരള ലാൻഡ് റിഫോംസ് ആക്ട് (ഇംഗ്ലീഷ്), സായിബാബയുടെ കളികൾ, പിന്തിരിപ്പന്മാരുടെ മാസ്റ്റർ പ്ലാൻ (മലയാളം) എന്നീ പുസ്തകങ്ങളും നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്.
ജാനകിക്കാട്ടില്‍ ചത്ത പന്നികള്‍ക്ക് നിപയുമായി ബന്ധമില്ല. ഇവയെ ബാധിച്ചത് ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇത് മനുഷ്യരിലേക്ക് പകരില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
ഭോപ്പാല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നിപ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിനടുത്താണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തത്. ഇത് വലിയ ആശങ്കയുയര്‍ത്തിയിരുന്നു. നിപയുടെ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയത്താണ് പന്നികൾ കൂട്ടത്തോടെ ചത്തത്. തുടര്‍ന്ന് പന്നികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കി.
അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിൽനിന്ന് ഡോക്‌ടർമാരടങ്ങുന്ന സംഘമാണ് മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്. ജാനകിക്കാട്ടിൽ കണ്ട രണ്ട് കാട്ടുപന്നികളുടെ ജഡം ചീഞ്ഞളിഞ്ഞതിനാൽ സ്രവ പരിശോധന നടത്താനായില്ല. നാലാംകണ്ടിയിൽ കണ്ടെത്തിയ പന്നിയുടെ ജഡത്തിന് ഒരുമാസത്തെ പഴക്കമുണ്ടായിരുന്നു. ശരീരം അഴുകിയതിനാൽ സ്രവം എടുക്കാനായില്ല. മരുതോങ്കരയ്‌ക്കടുത്ത് കണ്ടെത്തിയ പന്നിയുടെ ജഡവും ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. ഇതിനെ തുടർന്ന് ഫാമുകളിൽ നിന്നാണ് സ്രവം ശേഖരിച്ചത്.
നിപ ബാധിച്ച് ഒരാൾ മരിച്ച കള്ളാട് നിന്നും അഞ്ച് കിലോ മീറ്റർ വ്യത്യാസത്തിലാണ് പന്നികളുടെ ജഡം കണ്ടെത്തിയത് എന്നതാണ് ആശങ്ക പരത്തിയത്.
ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ ആരോപണത്തിൽ പത്ത് കോടിയുടെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍. നിശ്ചയിച്ച സംഗീത പരിപാടി നടക്കാതിരുന്നിപ്പോള്‍ എ.ആര്‍. റഹ്‌മാന്‍ നല്‍കിയ 29.5 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്ന സംഘടനയുടെ പൊലീസ് കേസിന് എതിരായാണ് നൊട്ടീസ്.
2018-ല്‍ ചെന്നൈയില്‍ എ.ആര്‍. റഹ്‌മാന്‍ ഷോയ്ക്കായി സംഘടന 29.5 ലക്ഷം രൂപ നല്‍കി. എന്നാല്‍ പരിപാടി മുടങ്ങിപ്പോയി. പണം തിരികെ നല്‍കിയില്ലെന്ന് കാണിച്ച് സംഘടന പൊലീസിൽ പരാതി നല്‍കി.
സംഘടനയുടെ ആരോപണങ്ങള്‍ എ.ആര്‍. റഹ്‌മാന്‍ നിഷേധിച്ചു. തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റഹ്‌മാന്‍ ആരോപിച്ചു. മൂന്ന് ദിവസത്തിനകം കേസ് പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും റഹ്‌മാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇങ്ങനെ ഒരു പണം വാങ്ങിയിട്ടില്ല. ഒരു മൂന്നാം കക്ഷിയുമായി അവർ നടത്തിയ ഇടപാടിൽ പേര് വലിച്ചിഴച്ചു എന്നാണ് നൊട്ടീസിലെ വിശദീകരണം.
രണ്ടാഴ്ച മുന്‍പാണ് അസോസിയേഷന്‍ പരാതി നല്‍കിയത്. ഇപ്പോഴാണ് അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുര്‍കയാസ്ഥ അറസ്റ്റില്‍. യു.എ.പി.എ പ്രയോഗിച്ചാണ് അറസ്റ്റ്. ന്യൂസ് ക്ലിക്ക് എച്ച്.ആര്‍ തലവനായ അമിത് ചക്രവര്‍ത്തിയേയും പോലീസ് അറസ്റ്റ് ചെയ്തു.
കേസില്‍ ചോദ്യംചെയ്യാനായി പ്രബീര്‍ പുര്‍കയാസ്ഥയെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് ഓഫീസ് സീല്‍ ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ ചൊവ്വാഴ്ച റെയ്ഡും നടത്തി. ഇതിനുപിന്നാലെയാണ് അറസ്റ്റ്.
മാധ്യമ പ്രവർത്തകരുടെ പലരുടേയും ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തതായാണ് വിവരം. രണ്ട് വർഷം മുൻപ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ന്യൂസ് ക്ലിക്ക് പോര്‍ട്ടലിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. പക്ഷെ വാർത്തകളിൽ അവർ ഒത്തു തീർപ്പിന് തയാറായില്ല എന്നാണ് റിപ്പോർട്ട്