ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ വിവാദത്തിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

0

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ അറസ്റ്റ്. അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസാണ് അറസ്റ്റിലായത്. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയത് റയീസാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.

കേസിൽ പ്രതിചേർക്കപ്പെട്ട അഖിൽ സജീവിന്റെയും ലെനിൻ രാജിന്റെയും അടുത്ത കൂട്ടാളിയാണ് റയീസ്. പരാതിക്കാരനായ ഹരിദാസന്റെ മരുമകള്‍ക്ക് ലഭിച്ച പോസ്റ്റിങ് ഓര്‍ഡര്‍ വന്നത് ഒരു വ്യാജ ഇ-മെയില്‍ ഐ.ഡി.യില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ വ്യാജ ഇ-മെയില്‍ നിർമിച്ചത് റയീസാണെന്നാണ് പോലീസ്.

ചൊവ്വാഴ്ച രാവിലെ മുതല്‍ റയീസിനെയും ഹരിദാസിന്റെ സുഹൃത്ത് ബാസിതിനെയും കന്റോൺമെന്റ് പോലീസ് ചോദ്യം ചെയ്തിരുന്നു.ബാസിതിനെ അറസ്റ്റിൽ നിന്നും പോലീസ് ഒഴിവാക്കി. പരാതിക്കാരന്‍ ഹരിദാസന്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരായില്ല. ഇദ്ദേഹം ഒളിവിലാണെന്ന സംശയം പോലീസിനുണ്ട്. ഹരിദാസന്റെ മൊബൈലും ഉപേക്ഷിച്ച നിലയിലാണ്

വെളിച്ചത്തിൻ്റെ അതിസൂക്ഷ്മ മിടിപ്പുകൾ വേർതിരിച്ച മൂന്നു ശാസ്ത്രജ്ഞർക്ക് ഫിസിക്സ് നൊബേൽ

 വെളിച്ചത്തിൻ്റെ അതി സൂക്ഷ്മ മിടിപ്പുകൾ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പരീക്ഷണങ്ങള്‍ രൂപപ്പെടത്തിയ മൂന്ന് ശാസ്ത്രജ്ഞര്‍ 2023 ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. യു.എസ് ഗവേഷകന്‍ പിയറി അഗൊസ്തിനി, ജര്‍മന്‍ ഗവേഷകന്‍ ഫെറെന്‍ ക്രാസ്, സ്വീഡിഷ് ഗവേഷക ആന്‍ ലൂലിയെ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

വളരെ വേഗത്തില്‍ സംഭവിക്കുന്ന സൂക്ഷ്മപ്രക്രിയകള്‍ മനസിലാക്കാന്‍ സവിശേഷ സാങ്കേതികവിദ്യകള്‍ ഉണ്ടെങ്കിലേ കഴിയൂ. ഇലക്ട്രോണുകളുടെ തലത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വെറും ‘ആറ്റോസെക്കന്‍ഡി’ (attosecond) ലും കുറഞ്ഞ സമത്താണുണ്ടാവുക.

സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമുള്ളത്ര ചെറിയ സമയമാണ് ആറ്റോസെക്കന്‍ഡ് എന്നത്. പ്രപഞ്ചത്തിന്റെ പ്രായം, എന്നുവെച്ചാല്‍ 1377 കോടി വര്‍ഷം ഒരു സെക്കന്‍ഡായി കരുതുക. അതില്‍ ഒരു സെക്കന്‍ഡ് എത്ര വരുമോ, അത്രയുമാണ് ഒരു സെക്കന്‍ഡില്‍ ഒരു ആറ്റോസെക്കന്‍ഡ് എന്നു കണക്കാക്കാം.

ആറ്റങ്ങള്‍ക്കും തന്മാത്രകള്‍ക്കുമുള്ളിലെ ഇലക്ട്രോണുകളെ അടുത്തറിയാനുള്ള നൂതനവിദ്യകളായി മാറി മൂവരും നടത്തിയ മുന്നേറ്റമെന്ന്, പുരസ്‌കാര പ്രഖ്യാപനത്തില്‍ സ്വീഡിഷ് അക്കാദമി പറഞ്ഞു.

ഇലക്ട്രോണുകള്‍ ധ്രുതഗതിയില്‍ ചലിക്കുകയും അവയ്ക്ക് ഊര്‍ജമാറ്റം സംഭവിക്കുകയും ചെയ്യുമ്പോള്‍, അക്കാര്യങ്ങള്‍ കൃത്യമായി നിര്‍ണയിക്കാന്‍, നൊബേല്‍ ജേതാക്കള്‍ രൂപപ്പെടുത്തിയ സൂക്ഷ്മപ്രകാശസ്പന്ദനങ്ങള്‍ സഹായിക്കുമെന്ന് സ്വീഡിഷ് അക്കാദമി പറഞ്ഞു.

എന്താണിതിലെ നോട്ടവും നേട്ടവും

ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കള്‍ രൂപപ്പെടുത്തിയ പരീക്ഷണങ്ങള്‍ വഴി ആറ്റോസെക്കന്‍ഡ് തലത്തിലുള്ള പ്രകാശസ്പന്ദനങ്ങള്‍ (pulses of light) സൃഷ്ടിക്കാന്‍ സാധിച്ചു. ആറ്റങ്ങളുടെയും തന്മാത്രകളുടെയും ഉള്ളില്‍ അരങ്ങേറുന്ന ധ്രുതപ്രക്രിയകളും ചടുലചലനങ്ങളും സൂക്ഷ്മതലത്തില്‍ ദൃശ്യവത്ക്കരിക്കാന്‍ അതുവഴി കഴിയുമെന്ന സ്ഥിതിയായി.

സ്വീഡനിൽ ലണ്ട് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയായ ആൻ ലൂലിയെ 1987 ൽ ആരംഭിച്ച പഠനമാണ്, ഇരുത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജർമനിയിൽ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ക്വാണ്ടം ഓപ്റ്റിക്‌സില ഗവേഷകൻ പിയറി അഗൊസ്തിനി മുന്നോട്ട് നയിച്ചത്. യു.എസിൽ ഒഹയ യൂണിവേഴ്‌സിറ്റിയിലെ ഫെരൻ ക്രാസ് മറ്റൊരു പരീക്ഷണത്തിലൂടെ സൂക്ഷ്മ പ്രകാശസ്പന്ദനങ്ങൾ സൃഷ്ടിക്കുന്നതിൽ വിജയിച്ചു.

ഇതുവരെ 119 പേർ ഭൗതികശാസ്ത്ര നൊബേൽ നേടിയതിൽ, വെറും അഞ്ചുപേർ മാത്രമാണ് സ്ത്രീകൾ. ഇത്തവണ പുരസ്‌കാര ജേതാവായ ആൻ ലൂലിയെ ആണ് അഞ്ചാമത്തെ സ്ത്രീഗവേഷക

വിവരങ്ങൾ

Pierre Agostini, Ferenc Krausz and Anne L’Huillier “for experimental methods that generate attosecond pulses of light for the study of electron dynamics in matter”. This year Nobel Laureates in Physics 2023 are being recognised for their experiments, which have given humanity new tools for exploring the world of electrons inside atoms and molecules. Pierre Agostini, Ferenc Krausz and Anne L’Huillier have demonstrated a way to create extremely short pulses of light that can be used to measure the rapid processes in which electrons move or change energy.

Fast-moving events flow into each other when perceived by humans, just like a film that consists of still images is perceived as continual movement. If we want to investigate really brief events, we need special technology. In the world of electrons, changes occur in a few tenths of an attosecond, an attosecond is so short that there are as many in one second as there have been seconds since the birth of the universe.

The laureates’ experiments have produced pulses of light so short that they are measured in attoseconds, thus demonstrating that these pulses can be used to provide images of processes inside atoms and molecules.

Nobel Prize 2023 in Chemistry

  • Wednesday, 4 October by The Royal Swedish Academy of Sciences, Stockholm

Nobel Prize 2023 in Literature

  • Thursday, 5 October by The Swedish Academy (Svenska Akademien), Börssalen, Källargränd

Nobel Prize 2023 in Peace

  • Friday, 6 October by The Norwegian Nobel Committee, The Norwegian Nobel Institute (Norska Nobelinstitutet)

Nobel Prize 2023 in Economics

  • Monday, 9 October by The Royal Swedish Academy of Sciences.

മാധ്യമങ്ങളെ വായടപ്പിക്കാൻ ശ്രമിക്കുന്നത് എന്തിനാണ് ? സീതാറാം യെച്ചൂരി

എന്തിന്റെ പേരിലാണ് ഡല്‍ഹിയിലും നോയിഡയിലുമായി ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും വസതികള്‍ പരിശോധന നടന്നതെന്ന് വ്യക്തമാക്കണമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് ആദ്യത്തെയല്ല. കഴിഞ്ഞ ഒൻപത് വർഷമായി ഇത്തരം നടപടികൾ തുടരുന്നു. മാധ്യമ സ്വാതന്ത്രത്തിനും അഭിപ്രായ സ്വാതന്ത്രത്തിനുമുള്ള അവകാശങ്ങളുടെ പരസ്യമായ ലംഘനമാണ്.

എന്താണ് അവര്‍ അന്വേഷിക്കുന്നതെന്നറിയില്ല. മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. എങ്കിൽ അതിന്റെ കാരണം അറിയണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

റെയ്ഡിന്റെ ഭാഗമായി സീതാറാം യെച്ചൂരിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലും ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പരിശോധന നടത്തിയിരുന്നു. തന്നോടൊപ്പം അവിടെ താമസിക്കുന്നവരില്‍ ഒരാളുടെ മകന്‍ ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരനാണ്. അദ്ദേഹത്തെ ചോദ്യംചെയ്യാനാണ് പോലീസ് വന്നത്. അയാളുടെ ലാപ്‌ടോപ്പും ഫോണും പോലീസ് കൊണ്ടുപോയെന്നും യെച്ചൂരി പ്രതികരിച്ചു.

എന്തിനാണ് ഒരു മാധ്യമ സ്ഥാപനത്തെ ഇത്രയും പേടിക്കുന്നതെന്ന് ശശി തരൂർ പ്രതികരിച്ചു

വേട്ടയാടി ശ്രദ്ധ തിരിക്കൽ

പോലീസ് നടപടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ണ്ഡ്യവുമായി പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്തെത്തി. സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ബിഹാറിലെ ജാതി സെന്‍സസിലെ കണ്ടെത്തലുകളില്‍നിന്നും രാജ്യത്താകെ അത് നടപ്പാക്കണമെന്ന ആവശ്യത്തില്‍നിന്നും ശ്രദ്ധതിരിക്കാനുള്ള ഏറ്റവും പുതിയ ശ്രമമാണ് മാധ്യമപ്രവര്‍ത്തകരുടെ വസതികളിലെ റെയ്‌ഡെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സിലബസിനുപുറത്തുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍, അദ്ദേഹത്തിന്റെ സിലബസിലെ പ്രവചനാതീതമല്ലാത്ത ശ്രദ്ധതിരിക്കുക എന്ന ഒരേയൊരു പ്രതിരോധത്തിലേക്ക് പോകുന്നുവെന്ന് കോണ്‍ഗ്രസിന്റെ മീഡിയ- കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ പവന്‍ ഖേര ട്വീറ്റ് ചെയ്തു.

നേപ്പാളിൽ ഭൂചലനം, ഡൽഹിയും കിടുങ്ങി

0

നേപ്പാളില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതിന് പിന്നാലെ ന്യൂഡല്‍ഹിയും കിടുങ്ങി. ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും പ്രകമ്പനം എത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.25 നും 2.51-നുമാണ് നേപ്പാളില്‍ ഭൂചലനമുണ്ടായത്‌. ആദ്യ ചലനം റിക്ടര്‍ സ്‌കെയിലില്‍ 4.6ഉം രണ്ടാമത്തേത് 6.2ഉം രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, ഹാപുര്‍, അംറോഹ, ഉത്തരാഖണ്ഡിലെ വിവിധപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പ്രകമ്പനമുണ്ടായി.

വിദേശത്ത് നിർമ്മിച്ച മദ്യങ്ങൾക്ക് സംസ്ഥാനത്ത് ഇന്നു മുതൽ കഴുത്തറുപ്പൻ വില

0

സംസ്ഥാനത്ത് വിദേശനിർമിത വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും. മദ്യ കമ്പനികൾ ബവ്‌റിജസ് കോർപറേഷന് നൽകേണ്ട വെയർഹൗസ് മാർജിൻ 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും വർധിക്കും.

വിദേശത്തു നിർമിക്കുന്ന മദ്യത്തിനും വൈനിനും ഒരേ നിരക്കിലായിരിക്കും ഇനി മാർജിൻ. നിലവിൽ വിദേശനിർമിത മദ്യത്തിന് വെയർഹൗസ് മാർജിൻ 5 ശതമാനവും വിദേശ വൈനിന് 2.5 ശതമാനവുമാണ്. ഷോപ്പ് മാർജിൻ യഥാക്രമം 3 ശതമാനവും 5 ശതമാനവുമാണ്. രണ്ടിനത്തിലുമായി ഒറ്റയടിക്കു വൻ വർധന വരുന്നതോടെ വില കുത്തനെ ഉയരും.

നിലവിൽ 1800 രൂപ മുതലാണു കേരളത്തിൽ വിദേശനിർമിത മദ്യം ലഭ്യമാകുന്നതെങ്കിൽ ഇനി 2500 രൂപയിൽ താഴെയുള്ള ബ്രാൻഡ് ഉണ്ടാകില്ല.

കലാഭവൻ മണിയുടെ പ്രശസ്തമായ നാടൻ പാട്ടുകളുടെ രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

0

ഫോക്‌ലോർ അവാർഡു ജേതാവും നാടൻപാട്ട് രചയിതാവുമായ അറുമുഖൻ വെങ്കിടങ്ങ് (75 ) അന്തരിച്ചു.  സംസ്കാരം  ചൊവ്വാഴ്ച്ച വൈകീട്ട് മൂന്നിന് മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.  തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ സ്വകാര്യ ആശുപത്രിയിൽ രോഗബാധയാൽ ആശുപത്രി എത്തിച്ചുവെങ്കിലും ചൊവ്വാഴ്ച്ച പുലർച്ചെയോടെ മരിച്ചു

വെങ്കിടങ്ങ് നടുവത്ത്  ശങ്കരന്റെയും കാളിയുടെയും മകനാണ്.  കലാഭവൻ മണി ആലപിച്ചിരുന്നതുൾപ്പടെ   നിരവധി  നാടൻപാട്ടുകളുടെയും രചയിതാവാണ്.  350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്.  ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത് , വരിക്കചക്കേടെ , തുടങ്ങിയവയെല്ലാം അറുമുഖന്റെ പാട്ടുകളാണ്.

മീനാക്ഷീ കല്യാണത്തിലെ കൊടുങ്ങല്ലൂരമ്പലത്തില്‍, മീശമാധവനിലെ എലവത്തൂര്‍ കായലിന്‍റെ തുടങ്ങിയ ഗാനങ്ങള്‍ രചിച്ചത് അദ്ദേഹമായിരുന്നു. ചന്ദ്രോത്സവം, ഉടയോന്‍, സാവിത്രിയുടെ അരഞ്ഞാണം തുടങ്ങിയ ചിത്രങ്ങളിലും പാട്ടുകള്‍ എഴുതി. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. കല്ലേം മാലേം പിന്നെ ലോലാക്കും ആണ് ആദ്യ ആല്‍ബം. ഈ ആല്‍ബത്തിലൂടെയാണ് കലാഭവന്‍ മണിയുടെ ശ്രദ്ധയിലേക്കും അറുമുഖന്‍ വെങ്കിടങ്ങ് എത്തുന്നത്. പിന്നീട് വന്നത് ആസ്വാദകര്‍ എന്നും നെഞ്ചേറ്റുന്ന നിരവധി ഗാനങ്ങള്‍. 

ഭാര്യ അമ്മിണി. മക്കൾ സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ വിജയൻ, ഷിമ, ഷാജി, അമ്പിളി, സതി, രമ്യ. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.

മാധ്യമ സ്ഥാപനങ്ങൾക്കെതിരെ സർക്കാർ; 100 സ്ഥലങ്ങളിൽ റെയിഡ്, യെച്ചൂരിയുടെ വീട്ടിലും പരിശോധന

വാര്‍ത്താപോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിനെതിരെ യു.എ.പി.എ. നിയമപ്രകാരം കേസെടുത്തതിന് പിന്നാലെ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡല്‍ഹിയിലെ വസതിയിലും റെയ്ഡ്.

മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ പരക്കെ റെയ്ഡ് തുടരുകയാണ്. ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തതായും പരാതയുണ്ട്. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചോദ്യം ചെയ്യലിനെന്ന പേരിൽ ഏതാനും മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ന്യൂസ് ക്ലിക്ക് പോര്‍ട്ടലിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലിനുപിന്നാലെ പോര്‍ട്ടലുമായി ബന്ധപ്പെട്ട വിവിധ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

ന്യൂസ് ക്ലിക് എഡിറ്റർ പ്രഭിര്‍ പുര്‍കയാസ്ഥ, അഭിഷര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, ഭാഷാ സിങ്, അതിഥി നിഗം, ബപ്പാ സിന്‍ഹ, ഊര്‍മിളേഷ് എന്നീ മാധ്യമപ്രവര്‍ത്തകരുടെ വസതികളിലാണ് റെയ്ഡ് നടക്കുന്നത്. സഞ്ജയ് രജൗര, സൊഹൈല്‍ ഹഷ്മി എന്നിവരുടെ വസതികളും പരിശോധന നടന്നു.

ന്യൂഡല്‍ഹിയിലെ കാനിങ് റോഡിലെ 36-ാം നമ്പറിലുള്ള യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലാണ് റെയ്ഡ് നടത്തിയത്. സി.പി.എം. ഓഫീസിലെ ജീവനക്കാരൻ്റെ മകനും ന്യൂസ് ക്ലിക്കിലെ ജീവനക്കാരനുമായ നാരായണൻ ഇവിടെ താമസിക്കുന്നു എന്നതാണ് റെയിഡിന് കാരണമാക്കിയിട്ടുള്ളത്. ഇതുകൂടാതെ ഡല്‍ഹിയിലും നോയിഡയിലുമായി 100 ഓളം സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്.

രാജ്യത്തിനെതിരായ അപവാദപ്രചാരണം നടത്താന്‍ ന്യൂസ് ക്ലിക്കിന് ചൈനീസ് സഹായം ലഭിച്ചിരുന്നതായി ബി.ജെ.പി. ആരോപണമുന്നയിച്ചിരുന്നു. ചൈനീസ് അനുകൂല പ്രചാരണത്തിനായി വിദേശവ്യവസായി മൊഗള്‍ നെവില്‍ റോയ് സിംഘം ന്യൂസ് ക്ലിക്കിനായി ഫണ്ടിങ് നടത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് വാർത്ത മുൻനിർത്തിയാണിത്. ഇത് ചൂണ്ടിക്കാട്ടി പ്രകാശ് കാരാട്ടിനെതിരെയടക്കം പാര്‍ലമെന്റില്‍ ബി.ജെ.പി. ആരോപണം ഉന്നയിക്കയും ചെയ്തിരുന്നു.

2009 ൽ ആരംഭിച്ച ന്യൂസ് ക്ലിക്ക് സ്വതന്ത്ര മാധ്യമ സ്ഥാപനമാണ്. 2021 ലും വിദേശ നാണയ വിനിമയ നിയം ലംഘിച്ചു എന്ന പേരിൽ റെയിഡ് നടത്തിയിരുന്നു. കേന്ദ്ര സർക്കാർ നയങ്ങളെ കടുത്ത നിലപാടിൽ വിമർശിക്കുന്ന സ്ഥാപനമാണ്. കഴിഞ്ഞ വർഷം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡി ഉൾപ്പെട്ടവരുടെ പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെൻ്ററി പുറത്ത് വന്നതോടെ ബിബിസിക്ക് എതിരെ പരിശോധനയും കേസും ഉണ്ടായി. കോവിഡ് കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര വീഴ്ച തുറന്നു കാട്ടിയ ദൈനിക് ഭാസ്കറിന് എതിരെയും സമാനമായി നടപടി ഉണ്ടായി.

ലോകത്തിൽ പത്രസ്വാതന്ത്രത്തിൽ ഇന്ത്യയുടെ സ്ഥാനം ഇപ്പോൾ 161 ലേക്ക് താഴ്ന്നിരിക്കയാണ്. Unlawful Activities (Prevention) Act (UAPA) നിയമം മുൻ നിർത്തി 100 സ്ഥലങ്ങളിലായാണ് ഇപ്പോൾ റെയിഡ് നടക്കുന്നത്.

മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ മതിയായ പരിചരണം കിട്ടാതെ ഒരു ദിവസം 12 കുഞ്ഞുങ്ങൾ മരിച്ചു

മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കളുൾപ്പെടെ 24 രോഗികൾ മരിച്ചു. നന്ദേഡിലെ ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

ആറ് ആൺകുട്ടികളും ആറ് പെൺകുട്ടികളുമടക്കം 12 നവജാത ശിശുക്കൾ മരിച്ചതായി ആശുപത്രി ഡീൻ സമ്മതിച്ചു. വിവിധ അസുഖം മൂലം ചികിത്സയിലായിരുന്ന മറ്റ് 12 പേരും മരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാ​ഗം പേരും പാമ്പ് കടിയേറ്റ് ചികിത്സയിലുള്ളവരായിരുന്നുവെന്നും ഡീൻ വ്യക്തമാക്കി. ആശുപത്രിയിൽ അടിസ്ഥാന സൌകര്യങ്ങൾ പോലുമില്ല. ഇതാണ് മരണത്തിന് കാരണം എന്ന് ആശുപത്രി അധികൃതർ തന്നെ സമ്മതിച്ചതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു.

’70 മുതൽ 80 കിലോമീറ്റർ ചുറ്റളവിൽ ഈ രീതിയിലുള്ള ഒരു പരിചരണ കേന്ദ്രം ഇത് മാത്രമാണ്. ദൂരെ സ്ഥലത്ത് നിന്നുപോലും ഇവിടേക്ക് രോഗികൾ എത്തുന്നുണ്ട്. ചില ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കും. അടുത്തിടെ ജീവനക്കാരിൽ ചിലരെ സ്ഥലം മാറ്റിയതിനെത്തുടർന്ന് ആശുപത്രിയിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു’- ആശുപത്രി ഡീൻ പറഞ്ഞു.

സംഭവത്തിൽ, സംസ്ഥാനത്തെ ‘ട്രിപ്പിൾ എഞ്ചിൻ’ സർക്കാരാണ് ഉത്തരവാദിയെന്ന് ആരോപിച്ച് എൻ.സി.പി നേതാവ് സുപ്രിയ സുലെ രം​ഗത്തെത്തി. ബന്ധപ്പെട്ട മന്ത്രിയുടെ രാജി എത്രയും പെട്ടെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ ആവശ്യപ്പെടണമെന്നും സുലെ പറഞ്ഞു.

ഐഎസ് ഭീകരൻ എത്തിയത് എവിടെ? കേരള പൊലീസ് അന്വേഷണം തുടങ്ങി

ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയിരുന്നെന്ന ഡൽഹി പൊലീസിൻ്റെ കണ്ടെത്തലിൽ കേരളാ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ടു. കേരളാ ഇന്റലിജിൻസ് മേധാവി എഡിജിപി മനോജ്‌ എബ്രഹാം നേരിട്ടാണ് വിവരങ്ങൾ തേടിയത്. പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ വന്നതിന്റെ തെളിവുകൾ ഡൽഹി പൊലീസിൽ നിന്നും ശേഖരിക്കും. കേരള ഇന്റലിജൻസ് വുവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യം ചെയ്യലിനും ഒരുങ്ങുന്നു.

ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് വനമേഖലയിൽ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും ഡൽഹി സ്പെഷ്യൽ സെൽ വ്യക്തമാക്കിയിരുന്നു. ആളൊഴിഞ്ഞ കൃഷിഭൂമി, വനപ്രദേശം എന്നിവിടങ്ങളിൽ കുക്കർ, ഗ്യാസ് സിലിണ്ടർ, ഐഇഡി എന്നിവ ഉപയോഗിച്ച് സ്ഫോടനം നടത്തി പരിശീലനം നടത്തിയതായും സ്പെഷൽ സെൽ വിവരം പുറത്തു വിട്ടിരുന്നു.

എൻഐഎ മൂന്നു ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാൻ ഇന്നാണ് ഡൽഹിയിൽ നിന്ന് അറസ്റ്റിലായത്. പൂനെ ഐ എസ് കേസുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഇയാളെ അറസ്റ്റ് ചെയ്തത്. വാഹനമോഷണക്കേസിലാണ് ഇയാളെ കഴിഞ്ഞ ജൂലൈയിൽ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ രണ്ട് കൂട്ടാളികളെ പിടികൂടി. ഇതോടെയാണ് കേസിൽ ഐഎസ് ബന്ധം ഉള്ളതായി അന്വേഷക സംഘം വെളിപ്പെടുത്തിയത്.

വര്‍ത്തമാനകാല ഇന്ത്യയില്‍ ഗാന്ധിജിയുടെ പ്രസക്തി

0

കോണ്‍ഗ്രസ് ആര്‍പ്പൂക്കര പതിനാറാം വാര്‍ഡ് 84-ാം ബൂത്ത് പ്രസിഡന്റ് സുനു മരങ്ങാടിന്റെ അദ്ധ്യക്ഷതയില്‍ ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും പിണഞ്ചിക്കുഴി കവലയില്‍ നടത്തി. അച്ചന്‍കുഞ്ഞ് ചേക്കേന്തയില്‍, അവറാച്ചന്‍, ബീന വിജയൻ, ശ്രീനാഥ് രഘു, സുദീപ് ദാസ്, സൗമ്യ അനിൽ തുടങ്ങി കോണ്‍ഗ്രസിന്റെയും പോഷകസംഘടനകളുടെയും നേതാക്കള്‍ പങ്കെടുത്തു.

ഗാന്ധിയന്‍ ആശയങ്ങളും കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധത്തെപ്പറ്റി പുതുതലമുറയെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസ്സിന്റെ സംഘടനാചുമതലയുടെ ഭാഗമാക്കണമെന്നും ചടങ്ങില്‍ അഭിപ്രായം ഉണ്ടായി.